Friday, 31 January 2014

2001 ഫെബ്രുവരി 1

എന്റെ ജീവിതം ആകെ മാറ്റിമറിച്ച ആ സംഭവം നടന്നു.......

രാവിലെ കുറേ അധികം ആളുകള്‍ അന്ന് വീട്ടില്‍ വന്നു....

എല്ലാവര്‍ക്കും അന്ന് രാവിലെ മസാല ദോശയും വടയും ചായയും കൊടുത്തു...

കുറേ പേര്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു..ചിലര്‍ വന്ന് ഷേക്ക് ഹാന്റെ തരുന്നു....തൊട്ടടുത്ത് എന്റെ ബാപ്പ ഇരിക്കുന്നത് കാരണം എനിക്ക് ആരോടും അധികം ഒന്നും സംസാരിക്കാനും കഴിയുന്നില്ല....

അല്ലേലും ഇത്രയും അധികം ആളുകളേ കണ്ടപ്പഴേക്കും എന്റെ നാവിറങ്ങിപ്പോയി എന്ന് പറയുന്നതാവും ശരി...

വാ കയറു എന്ന് പറഞ്ഞ് എല്ലാവരും കൂടി ഒരു യാത്രക്കുള്ള തയ്യാറെടുപ്പാണു....എന്തായാലും ഞാനും കയറി.....
                                                          
                                                        അന്നമനട പുളിക്കക്കടവ് കടവ് കടന്ന് തളിയത്ത് സെയ്ദു മുഹമ്മദ് എന്ന ആളുടെ വീട്ടിലേക്കാണു യാത്ര......

                                        “അതേന്നേയ് എന്റെ വിവാഹം”........

ഇന്നേക്ക് 13 വര്‍ഷം തികയുകയാണു....ഇന്ന് എന്ന് പറഞ്ഞാല്‍ 2014 ഫെബ്രുവരി ഒന്നിന്.........

എന്റെ ജീവിതത്തില്‍ എന്ന് പറഞ്ഞാല്‍ ശരിയാവില്ല....കാരണം ഞാന്‍ ഒറ്റക്കല്ലല്ലോ....അന്നുമുതല്‍ ഇന്ന് വരേയുള്ള എല്ലാവിധ സന്തോഷത്തിലും ഞങ്ങള്‍ ഒരുമിച്ചാണു.....കൂട്ടത്തില്‍ സങ്കടം എന്നു വേണേല്‍ പറയാം.....കാരണം സങ്കടങ്ങള്‍ ഈ പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങളില്‍ കടന്ന് വന്നിട്ടില്ല....

എന്റെ ഈ സന്തോഷകരമായ ജീവിതത്തില്‍ ഇപ്പോള്‍ എനിക്ക് ഫേസ്ബുക്കില്‍ നിന്നും കുറേ ഏട്ടന്മാരും അനിയന്മാരും ചേച്ചിമാരും അനിജത്തിമാരും കൂട്ടിനുണ്ടെന്നുള്ളതും ആഹ്ലാദത്തിനു വഴിയൊരുക്കുന്നു...

എല്ലവരുടേയും സ്നേഹവും ആശംസകളും എനിക്ക് എന്നും ഉണ്ടാകും എന്നുള്ള ഒരു ഉറപ്പുണ്ട്....എന്റെ ഈ സന്തോഷം പങ്കിടാന്‍ നിങ്ങളെ ഞാന്‍ എന്‍ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു......
..........................................ഷഫീര്‍ പുവത്തുംകടവില്‍

No comments:

Post a Comment