Friday, 5 August 2016
എരുമ...
വീട്ടില്‍ നിന്നും സ്കൂളിലേക്ക് എത്തുന്നതിനു മുമ്പ് കൂനന്‍ പാലം എന്നൊരു പാലം ഉണ്ട് ...കൂനന്‍ പാലത്തിന്റെ തൊട്ടപ്പുറത്ത് താമസിക്കുന്ന ആളാണ് " ഞാറ്റട്ടി വാസ്വേട്ടന്‍ "...
ഞാറ്റട്ടി വാസു എന്നാണു ഞാങ്ങള്‍ പിള്ളേര്‍ വിളിച്ചിരുന്നത് ...ചേട്ടാ എന്ന് വിളിക്കണോ അമ്മാവാ എന്ന് വിളിക്കണോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ...വാസ്വേട്ടന്റെ വീടിന്റെ കിഴക്ക് സൈട് റോഡിനോടു ചേര്‍ന്ന് ഒരു കൊമാവ് ഉണ്ടായിരുന്നു ....പടിഞ്ഞാറ് സൈട് ഒരു മുവാണ്ടന്‍ മാവും ഉണ്ടായിരുന്നു....
ഞങ്ങള്‍ ഉന്നം പഠിച്ചത് ഈ രണ്ടു മാവില്‍ ആയിരുന്നു ....വാസ്വേട്ടന്‍ ചീത്ത പറയാന്‍ പഠിച്ചതും ഈ രണ്ടു മാവ് കാരണം ...
മാവുകളില്‍ കല്ലേറ് എത്താത്ത സ്ഥലത്ത് മാത്രം മാങ്ങ വലുതാവും അല്ലാത്ത സ്ഥലത്ത് കണ്ണിമാങ്ങ ആവുമ്പോഴേക്കും എറിഞ്ഞു വീഴ്ത്തിയിട്ടുണ്ടാകും ...എന്തോ ഉന്നത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പൈങ്ങോട്ടുകാര്‍ ...ബിരുദം നേടിയവര്‍ ആയിരുന്നു ...
കോമാങ്ങ എരിഞ്ഞിട്ട് തിന്ന് തീരുമ്പോഴേക്കും ഞങ്ങള്‍ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ എത്തിയിട്ടുണ്ടാകും...അവിടെയും കൈ വെറുതെ ഇരിക്കില്ല ...കൊമാവിന്റെ വടക്ക് സൈഡില്‍ ആയി ഓലയും മറ്റും ചീയാന്‍ ഇടുന്ന ഒരു തോട് ഉണ്ടായിരുന്നു ...
ഇവിടെയാണ് ഒരു പുതിയ വില്ലന്‍ പ്രത്യക്ഷപ്പെടുന്നത് ....അത് മറ്റാരുമല്ല വാസ്വേട്ടന്റെ എരുമ ...മിക്കവാറും ഈ എരുമ വെള്ളം നിറഞ്ഞ ആ തോട്ടില്‍ കിടക്കുന്നുണ്ടാകും ....മാവിന്‍ ചോട്ടില്‍ നില്‍ക്കുന്ന ആര്‍ക്കും അത്ര ധൈര്യത്തില്‍ അവിടെ നില്‍ക്കാന്‍ കഴിയില്ല ...വളരെ നീളത്തിലുള്ള കയറില്‍ കേട്ടിയിരിക്കുന്ന ഈ എരുമ ഒരുപാട് ചുറ്റളവില്‍ ഓടിയെത്തും ...
ഒരു ദിവസം മാവിന്‍ ചുവട്ടില്‍ എല്ലാവരും നില്‍ക്കുമ്പോള്‍ ശിവരാമനെ കാണുന്നില്ല ....അവന്‍റെ പൊട്ടിയ സ്ലേറ്റും ചട്ട കീറിയ പുസ്തകങ്ങളും തറയില്‍ കിടപ്പുണ്ട് ....വെള്ളം നിറഞ്ഞ തോട്ടിലാണേല്‍ ഭയങ്കര ഓളവും ഉണ്ട് ....തോട്ടില്‍ നിന്ന് ശിവരാമന്‍ കയറി വരുന്നത് കണ്ടപ്പോഴാ കാര്യം മനസ്സിലായത് ...അവനെ എരുമ കുത്തി വെള്ളത്തിലിട്ടു ....
"എന്നോടാണോ കളി എന്ന ഭാവേനെ എരുമ മുകളിലെ മോണ മുകളിലേക്ക് മലര്‍ത്തി മൂക്കില്‍ നിന്ന് വെള്ളം ഒളിപ്പിച്ച് അടുത്ത ആള്‍ മുന്നോട്ടു വാ എന്ന് പറഞ്ഞു നില്‍ക്കുന്നു "....
എരുമ എന്നാ തീവ്രവാദി യുടെ കഥ നാളെ ....
ഓര്‍മ്മ ....
മഴക്കാലമായാല്‍ സ്കൂളിനു രണ്ടാഴ്ചയോളം ഒഴിവ് ആയിരിക്കും ...മഴ പെയ്തു സ്കൂള്‍ ചോര്ച്ച ഉള്ളതിനാല്‍ അല്ല ....

വെള്ളപ്പൊക്കം വന്നാല്‍ ബ്രാലം സൈഡിലുള്ള കോളനിയില്‍ വെള്ളം കയറും അപ്പോള്‍ കോളനി നിവാസികള്‍ രണ്ടാഴ്ചക്കാലം സ്കൂളില്‍ ആയിരിക്കും താമസം ...
വള്ളിവട്ടം വില്ലേജിലെ പ്രധാനപ്പെട്ട ഒരു തെരുവ് ആണ് ബ്രാലം ...ഈ ബ്രാലത്ത് ആണ് ഞങ്ങളുടെ യു പി സ്കൂളും ....അയ്യപ്പന്‍റെ അമ്പലവും ബ്രാലം ജുമാ മസ്ജിദും ഉള്ളത്....അക്കാലത്ത് ജുമാ മസ്ജിതില്‍ അന്യമതക്കാര്‍ക്ക് പ്രവേസനം ഇല്ലെങ്കിലും അയ്യപ്പന്‍റെ അമ്പലം എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരുന്നു ....
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണ് പൈങ്ങോട് ചാനാശ്ശേരി ക്കാരുടെ അമ്പലത്തില്‍ നിന്ന് സുബ്രഹ്മണ്യ സാമിയെ ബ്രാലത്ത് അയ്യപ്പന്‍റെ അമ്പലത്തിലേക്ക് കൊണ്ട് പോയി പ്രതിഷ്ടിക്കുനത്..അത് വരെയും ചാനാശ്ശേരി ക്കാരുടെ അമ്പലത്തില്‍ എല്ലാക്കൊല്ലവും ഉത്സവം നടക്കാറുണ്ടായിരുന്നു ....പ്രതിഷ്ഠ മാറിയപ്പോള്‍ അവിടെത്തെ ഉത്സവം നിന്ന് പകരം പൈങ്ങോട് നിന്നും എല്ലാ കൊല്ലവും അയ്യപ്പന്‍റെ അമ്പലത്തിലേക്ക് കാവടി ആഘോഷം ഉണ്ടാവാറുണ്ട് ......
അന്നത്തെ കാവടി സംഘത്തിന്‍റെ ഖജാന്‍ജി അലിയാര്‍ ആയിരുന്നു ....നാട്ടില്‍ ഒരു വിധം ആളുകളും ഞാന്‍ ഒഴികെ നാഷണല്‍ പാനാസോനിക്കിന്റെ ടേപ്പ് റെക്കോര്‍ഡര്‍ കാണുന്നത് ഈ കാവടി ആഘോഷത്തിനിടക്ക് ആണ് ...കാരണം ഈ ആഘോഷം പ്രമാണിച്ച് "സി ഡി വിജയന്‍ "....[ ആ നല്ല മനുഷ്യന്‍ ഇന്ന് ജീവിച്ചിരിപ്പില്ല ...] ഗള്‍ഫില്‍ നിന്നും ലീവിനു വരും അപ്പോള്‍ മേല്‍പ്പറയപ്പെട്ട ടേപ്പ് റെകോര്‍ഡര്‍ കാവടിയുടെ തകിലടി മേളം റെകോര്‍ഡ ചെയ്യാന്‍ കൊണ്ട് വരും ....ആഘോഷം എല്ലാം കഴിഞ്ഞു പിറ്റേന്ന് അലിയാരുടെ കടയിലെ ഉപ്പു പെട്ടിയില്‍ ഇരുന്നു റെക്കോര്ഡ് ചെയ്ത തകിലടി മേളം കേള്‍ക്കും അതില്‍ മേലത്തിനെക്കാളും കൂടുതല്‍ "സി ഡി വിജയന്‍റെ വിസിലടികള്‍ ആയിരിക്കും .....
അന്നത്തെ ഒരു പ്രത്യേകത എന്തെന്നാല്‍ ആര്‍ക്കും മതം എന്നാ ഒരു വികാരം ഉണ്ടായിരുന്നില്ല ...എല്ലാവരും നാട്ടുകാര്‍ ...വീട്ടുകാര്‍ ...സ്വന്തക്കാര്‍ ...പരസ്പരം ഓടിയെത്തുന്നവര്‍ ....ബാബുചെട്ടനും , ചന്ദ്രേട്ടനും , ആക്ളി രാജു , വിജയന്‍ , മനു അങ്കിള്‍ , വിരുത്തി ശ്രീനി , പ്രസു , അലിയാര്‍ , അസ്റു എന്നാ അശ്രഫ് ...ശ്രാജു എന്നാ സിറാജ് ....എന്നിങ്ങനെ പോകുന്നു നിര ....
അധികം ചെത്ത് തൊഴിലാളികള്‍ ...രാവിലെയും വൈകിയിട്ടും ഇവരെ കാണാന്‍ നല്ല രസം ആണ് ...ബര്‍മുഡ ഇല്ലാത്ത കാലത്തും ബര്‍മുഡ പോലെയുള്ള ഒരു ചെറിയ കറുത്ത തുണിയാണ് അവരുടെ വേഷം ...അതിനു പിന്നില്‍ കത്തിക്കൂടും ...പിന്നെ കള്ളുചെത്താന്‍ ഉപയോഗിക്കുന്ന ഒരു എല്ലും ഉണ്ടാകും ...ഇടത്തോ വലത്തോ സൈഡിലായി കള്ളും ജാറും ഉണ്ടാകും ...
കൂടുതല്‍ വിശേഷങ്ങള്‍ നാളെ ....

Wednesday, 3 August 2016
നേര്‍ച്ച .....
മാതാപിതാക്കള്‍ നമ്മെ ആരാക്കണമെന്ന് നേരുന്നു ...ഡോക്ടര്‍ ...എന്ജിനീര്‍ ...വക്കീല്‍ ....എന്നിങ്ങനെ പോകും നേര്‍ച്ചയുടെ നിര ....എന്‍റെ മാതാപിതാക്കളും എന്നെ നേര്‍ന്നിട്ടുണ്ടാകും .....
ഭഗവാന് ഉടക്കുന്ന എല്ലാ തേങ്ങയും നല്ലതാവനമെന്നില്ലല്ലോ ...ചിലത് പേട്ട തേങ്ങയാവും .....അതുപോലെ ഒന്നില്‍ ഞാനും പെട്ടു എന്ന് പറയുന്നതാകും ശരി ..
ഉടുത്തൊരുങ്ങി സ്കൂളിലേക്ക് യാത്ര ....സമയം നോക്കാന്‍ വാച്ചില്ല ....വീടിന്റെ നിഴല്‍ പടിഞ്ഞാറേ വെളിയില്‍ മുട്ടിയാല്‍ രാവിലെ ഒമ്പത് മണി ...വേലിയിലെ കുന്നിമരത്തില്‍ നിന്നും നിഴല്‍ മറഞ്ഞാല്‍ നേരം വൈകിയതിന്റെ തല്ലു കിട്ടും ...ഒരിക്കല്‍ തല്ലു കൊള്ളാതിരിക്കാന്‍ കുന്നിമരം പറിച്ച് കുറച്ചു ദൂരെ മാറ്റി കുഴിച്ചിട്ടു....ന്തൂട്ട് കാര്യം ഒരു കാര്യം ഇല്ല .....
ഇന്നത്തെ പോലെ ടാറിംഗ് ഒന്നും ഇല്ലാത്ത വഴി ....വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ സ്കൂളില്‍ എത്തുമ്പോഴേക്കും നാല്പത്തഞ്ച് മിടിട്ടു എടുക്കും ...അന്ന് നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രമുഖ വാഹനങ്ങള്‍ സൈക്കിളും പിന്നെ സുബ്രുചെട്ടന്റെ കാളവണ്ടിയും ......
അടുപ്പില്‍ ചിരട്ടയിട്ടു കത്തിച്ച് ആ തീയ്യ് ഉപയോഗിച്ചാണ് അന്നുകാലത്ത് തുണികള്‍ തേച്ചിരുന്നത് ...ഞങ്ങളുടെ ഷര്‍ട്ടും ട്രൌസറും ഒന്നും തേക്കില്ല വലിയവരുടെ മാത്രം ...ചിരട്ട കത്തിക്കുന്നതും കത്തിയും അടുപ്പില്‍ ഊതുന്ന ഇരുമ്പിന്‍റെ കുഴലും കൂട്ടിപിടിച്ചു തേപ്പു പെട്ടിയിലേക്ക് ചിരട്ടകനല്‍ എടുതിടുന്നതും ഞങ്ങള്‍ കൌതുകത്തോടെ നോക്കി നില്‍ക്കും ....തെപ്പുപെട്ടിയിലിട്ട ചിരട്ടക്കനലിനെ അടക്കുന്നതിനു മുമ്പ് ഒന്നൂടെ ഊതി തീ ആളി കത്തിച്ചിട്ട് അടച്ചു വക്കും ...എന്നെങ്കിലും ഒരിക്കല്‍ ഞങ്ങളുടെ ഡ്രസ്സുകളും തേച്ചു കിട്ടും എന്ന് കരുതിയെങ്കിലും ആ കാത്തിരിപ്പിന് പത്താം ക്ലാസ് വരെ കാത്തു നില്‍ക്കേണ്ടി വന്നു....
സ്കൂളിലേക്ക് നടന്നു വേണം പോകണമെങ്കില്‍ ...ചെരുപ്പ് എന്നൊരു സാധനം ആകെ കണ്ടിരിക്കുന്നത് ബാപ്പിചിയുടെ കാലില്‍ മാത്രം ...
റോഡിലെ കല്ലില്‍ കാലിന്‍റെ പെരുവിരലും ചെറുവിരലും തള്ളിപ്പോട്ടുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വേദനിക്കുന്നു ....അങ്ങനെ മുറിവ് പറ്റുന്ന വിരലുകള്‍ പോരുക്കുന്നതിനു മുമ്പായി വീണ്ടും ഏതെങ്കിലും കല്ലില്‍ തട്ടും ...ചുരുക്കം പറഞ്ഞാല്‍ കാലില്‍ എന്നും ഒരു കേട്ടുണ്ടാകും ...
പിന്നില്‍ "X" ആകൃതിയില്‍ വള്ളിയുള്ള ട്രൌസറും ഇട്ടു ആയിരിക്കും സ്കൂള്‍ യാത്ര ....ആ യാത്രയില്‍ എനിക്കും ചില കൂട്ടുകാര്‍ക്കും ഒരു വില്ലന്‍ ഉണ്ടായിരുന്നു ......
"വില്ലനും വിശേഷങ്ങളും നാളെ ....

അടുത്ത അദ്ധ്യായം ....
രാവിലെ എഴുനേറ്റ് കഴിഞ്ഞാല്‍ വടക്കേ കോലായില്‍ തൂക്കിയിട്ടിരിക്കുന്ന പാള തൊട്ടിയില്‍ നിന്നും ഉമിക്കരി എടുത്തു ഇടതു കയ്യില്‍ ഇട്ടു വലതുകയ്യുടെ ചൂണ്ടുവിരല്‍ നാവില്‍ മുട്ടിച്ച് അല്‍പ്പം തുപ്പല്‍ പുരട്ടി ഉമിക്കരിയില്‍ മുക്കി പല്ല് തെക്കലാണ് ആദ്യ കര്‍മ്മം ....
അത് കഴിഞ്ഞു വടക്കേ ഇറക്കില്‍ അധികം നാളികേരം ഇല്ലാത്ത തെങ്ങ് നോക്കി ...നടക്കും കാരണം തലേന്ന് കഴിച്ച ഭക്ഷ്യ വസ്തുക്കള്‍ വയറാകുന്ന മിഷ്യത്തില്‍ ഇട്ടു ആട്ടി പുറത്തു തള്ളുന്ന ഒരു പ്രക്രിയ ഉണ്ട് ...അതിനു അന്നത്തെ കാലത്ത് കക്കൂസ് എന്ന ഖജനാവ് കണ്ടുപിടിച്ചിട്ടില്ലായിരുന്നു ......
വീട്ടിലെ കാരണവന്മാര്‍ അല്പം മോഡിഫൈ ചെയ്തു കകൂസ് ഉണ്ടാക്കിയിരുന്നു ...ഒരു കുഴി കുത്തി അതിനു നടുവിലൂടെ ഒരു പാലം പോലെ വക്കും ....ചുറ്റും ഓലമുടഞ്ഞത് കൊണ്ട് വളച്ചു കെട്ടും ...ആ രാജകീയ കക്കൂസില്‍ പുതിയ പ്രജകളായ ഞങ്ങള്‍ക്ക് പ്രവേസനം ഇല്ല ...അതിനു രണ്ടു കാരണം ഉണ്ട് ആ പാലത്തില്‍ ഇരുന്നാല്‍ ബാലന്‍സ് കിട്ടിയില്ലേല്‍ ....പിന്നെ പറയേണ്ട....
അതാണ് അധികം നാളികേരം ഇല്ലാത്ത തെങ്ങ് നോക്കുന്നത്...അധികം ഉള്ള തെങ്ങ് നോക്കിയിരുന്നില്ലെങ്കിലും വലിയ പാടാണ് ...ആ ഒരു കടമ്പ കടന്നുക്കഴിഞ്ഞാല്‍ പിന്നെ ...ജനിച്ച വേഷത്തില്‍ അവിടെ നിന്ന് നേരെ കിനരിനരികിലേക്ക് നടക്കും...ഊരിപ്പിടിച്ച ട്രൌസര്‍ .....കുചേലന്‍ അവില്‍ പൊതി കൊണ്ട് പോകുന്നത് പോലെ കക്ഷത്തില്‍ വച്ചിട്ടുണ്ടാകും...
കിണറിനരികില്‍ എത്തിയാല്‍ അവിടെയുള്ള കല്ലില്‍ കയറി റെഡിയായി ഇരിക്കണം .....കവുങ്ങിന്റെ പാളയില്‍ തീര്‍ത്ത വെള്ളം കോരാനുള്ള തൊട്ടിയില്‍ വെള്ളം കോരി ഉമ്മിച്ചി നടുംബുരത്തും അല്ല ചന്തിയിലും അല്ലാത്ത സ്ഥലത്ത് ഒഴിക്കും ...ശുചിത്വകര്‍മ്മം നമ്മള്‍ തന്നെ ചെയ്യണം ...അതോടൊപ്പം തന്നെ കുളിയും കഴിഞ്ഞു നേരെ അടുപ്പിനരികിലേക്ക് ഓടും ...തണുപ്പകറ്റാന്‍ ....
അന്ന് രാവിലെ പലഹാരം ഒന്നും വീട്ടില്‍ ഉണ്ടാക്കിയിരുന്നില്ല ....ഗോവി അണ്ണന്റെ ചായക്കടയില്‍ നിന്ന് പുട്ട് വാങ്ങും ....അതെല്ലാം കഴിച്ചു ...സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പ് ആകും പിന്നെ അടുത്ത പടി ...അന്ന് ഒരു അലൂമിനിയത്തിന്റെ പെട്ടിയില്‍ ആണ് ഞാന്‍ പുസ്തകവും സ്ലേറ്റും എല്ലാം ഇട്ടു കൊണ്ട് പോകുന്നത്....[ അതിനെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു ] ...
അങ്ങിനെ പോവുകയാ സ്കൂളിലേക്ക്.....ജീവിതത്തിന്റെ അടുത്ത അദ്ധ്യായത്തിലേക്ക് ........

Wednesday, 29 June 2016
Friday, 15 January 2016
എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...42
പുതിയ റൂം കയറിയ പാടെ കയ്യിലുള്ള ബാഗ് ഒരു സൈഡില്‍ വച്ചു....കാണാതെ തന്നെ റൂമിലെ അന്തേവാസികളെ പരിചയപ്പെട്ടു....ഉസ്മാന്‍ ....കണ്ണൂരുള്ള ഉസ്മാന്‍ ..അത്സലാമ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു....രണ്ടാമന്‍ അവനും ഉസ്മാന്‍ മതിലകം നിവാസി....മൂന്നാമന്‍ നാസറിക്ക....അതെ ഇവനാണു താരം ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്ന എന്‍റെ കമ്പനിയിലുള്ള ആള്‍.....

Thursday, 14 January 2016
എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...41
‘
‘
പത്ത് കിലോയുടെ മുബാറക്ക് റൈസ് പാക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഓഫീസില്‍ നിന്നും ഒരു ഫോണ്‍ വന്നത്...
ഹലോ....എന്ന് പറഞ്ഞപ്പോഴേക്കും മറുതലക്കല്‍ കാദര്‍ക്കാടെ സ്വരം കേട്ടു....ലക്ഷക്കണക്കിനു ആട്ടിന്‍ കൂട്ടങ്ങളുണ്ടായാലും അതിനിടയില്‍ ഒരു നായുടെ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് പറഞ്ഞത് പോലെയാ കാദര്‍ക്കാടെ ശബ്ദം...
കാദര്‍ക്ക....എന്നാല്‍ ഒരു ഒന്നൊന്നരകാദര്‍ക്ക വരും....മാവിന്‍റെ തളിര്‍ തിന്നതിലാണോ എന്നറിയില്ല കാദര്‍ക്കാടെ ശബ്ദം കുയിലിനേക്കാള്‍ മൃദുലമായിരുന്നു...പക്ഷേ ആ മൃദുലത അല്‍പ്പം കഠോരവും ആയതിനാല്‍ കേള്‍ക്കുന്നവനു പ്രാന്ത് പിടിക്കും എന്ന് മാത്രം...
ഒരേ കമ്പനിയില്‍ ആണു ജോലി നോക്കുന്നതെങ്കിലും കാദര്‍ക്കാനെ പരിചയപ്പെടുന്നത്...ഒരു പ്രത്യേക സാഹചര്യത്തിലാണ്...സ്മോക്കേഴ്സ് സെന്‍റെറിന്‍റെ പിന്‍വശത്തുള്ള ബില്‍ഡിങ്ങില്‍ താമസിക്കാന്‍ ചെന്നപ്പോഴായിരുന്നു...
ഒമ്പതാം നിലയില്‍ 902 റൂം നമ്പറില്‍ .....താമസിക്കാന്‍ ചെല്ലുമ്പോള്‍...ജോലിക്ക് ചെല്ലുമ്പോള്‍ പോലും ഇങ്ങനെ ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിട്ടില്ല....
എവിടെയാ ജോലി.....? ഒരാളുടെ വക..
അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫില്‍....
അടുത്തയാള്‍...എന്ത ജോലിയാ...?
മിഷ്യന്‍ ഓപ്പറേറ്ററാ...
അതേയോ ....
ഉം...
കാദര്‍ക്കാനെ അറിയോ...?
ആ പേര്‍ കേട്ടപ്പോള്‍ പണ്ട് ചിരിയോ ചിരി എന്ന സിനിമയില്‍ ബാലചന്ദ്രമേനോന്‍ അബ്ദുറസ്സാക്ക് എന്ന പേരു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നത് പോലെ ഞാന്‍ ഒന്ന് ഞെട്ടി...ഇതാരാപ്പാ ഈ കാദര്‍ക്ക....കൊമ്പന്‍ മീശ , മൊട്ടത്തല , മുഖമാകേ വസൂരി കല എന്നിങ്ങനെ കുറെ ഉദാഹരണങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു...
പിന്നെ നാസറിക്കാനേ അറിയുമോ...?
ദാരാപ്പാ ഈ നാസര്‍ക്ക....തലയില്‍ പിന്നേം ചോദ്യങ്ങള്‍ പെരുകി കളിച്ചു...
ഇവരെയൊന്നും ഞാന്‍ അറിയില്ല....എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളെ രണ്ട് പേരേയും ഞാന്‍ അറിയും....
അതെങ്ങനെ...?
അതൊക്കെ അറിയാം നീ സലാം അല്ലെ....മലപ്പുറത്തുള്ള കൊപ്രസലാം....
ഹ ഹ ഹ ഇതെങ്ങനെ ഇവനറിയാം എന്നമട്ടില്‍ കൊപ്രസലാം ചിരിതുടങ്ങി....വാപ്പാക്ക് നാളികേരം വെട്ടി കൊപ്രയാക്കി വില്‍ക്കുന്ന ജോലിയുള്ളതിനാല്‍ ....ബാപ്പാടെ പാരമ്പര്യം നിലനിര്‍ത്താല്‍ സലാം കൊപ്ര സലാം ആയി....
നിന്നേയും ഞാന്‍ അറിയും നീ മുബാറക്ക് . ഇപ്പോള്‍ അര്‍ബിഫ്റ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു...നീയും സലാമും ആദ്യം അല്‍സലാമ ഹോസ്പിറ്റലില്‍ ഓഫീസ് ബോയി ആയി ജോലി നോക്കിയിരുന്നവരല്ലെ...?
അതെ .....
ഞാന്‍ അവിടെ ജോലി ചെയ്തിരുന്ന ലാബ് ടെക്നീഷ്യന്‍ സുള്‍ഫിക്കറിന്‍റെ ജേഷ്ഠന്‍ ആകുന്നു....
പരമശിവന്‍റെ കാല്‍ക്കല്‍ വീഴുന്ന ഭൂതഗണങ്ങളേ പോലെ സലാമും മുബാറക്കും എന്‍റെ കാല്‍ക്കല്‍...എന്നിട്ട് അലറി വിളിച്ചു....
“നിന്നെ റൂമിലേക്ക് എടുത്തിരിക്കുന്നു...എടുത്തിരിക്കുന്നു....“
വലത് കാല്‍ വച്ച് ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ എനിക്ക് അപരിചിതരായ എന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കാദര്‍ക്കാനേയും നാസറിക്കാനേയും കുറിച്ചറിയാനുള്ള ഒരു വ്യഗ്രത എന്നില്‍ നിറയുകയായിരുന്നു........
...............................................................തുടരും

Wednesday, 13 January 2016
എടാ കൊച്ചുമോനെ നീ ആ വട്ടത്തറയില്‍ പോയി മുപ്പത് മുടി കയര്‍ വാങ്ങികൊണ്ട് വായോ ....എന്ന് ബാപ്പിച്ചി പറയുമ്പോള്‍ ....
വട്ടത്തറ കറപ്പാപ്പന്‍റെ വീട്ടില്‍ നിന്നും മുപ്പത് മുടി കയറ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അറിയാം ..തൊട്ടടുത്ത ഞായറാഴ്ച കോരന്‍ തെങ്ങ് കയറാന്‍ വരും എന്ന്....
കയര്‍ വാങ്ങാന്‍ പോകാന്‍ ഒരു പ്രത്യേക ഉത്സാഹം ആണെങ്കിലും തെങ്ങ് കയറ്റം എന്ന് പറഞ്ഞാല്‍ ഇത്രയും ദേഷ്യം വേറൊന്നിനും ഇല്ല...
പിന്നെ ഒന്നും നോക്കിയില്ല നേരെ വട്ടത്തറയിലേക്ക്....ആ പഴയ വീടിന്‍റെ തെക്കേ ചാച്ചിറക്കില്‍ ആണ് അപ്പാപ്പന്‍റെ റാട്ട് പുര....
കയര്‍ വാങ്ങുക മാത്രമല്ല അവിടെ പോയാല്‍ ....കയര്‍ പിരിക്കുന്ന സൂത്രവും കാണാം...
മരം കൊണ്ടുണ്ടാക്കിയ ഒരു യന്ത്രം താഴേ രണ്ട് മരത്തില്‍ പിടിപ്പിച്ചിരിക്കുന്നു. മൂന്ന് മരം കൊണ്ടുണ്ടാക്കിയ ചക്രവും . ആവശ്യത്തിനു മുന്നോട്ട് തള്ളുവാന്‍ സൌകര്യപ്രദമായി ഒരുക്കിയിരിക്കുന്നു...മുകളിലേക്ക് ഉള്ള മരത്തില്‍ സൂര്യനെപ്പോലെ പട്ടിക അടിച്ചുണ്ടാക്കിയിട്ട് അതിലൂടെ കയര്‍ വട്ടം ചുറ്റി
അതിന്‍റെ മറ്റൊരറ്റം തിരിയുന്ന വേറൊരു ചെറിയ ചക്രത്തിലേക്ക് കയര്‍ കോര്‍ത്തിരിക്കുന്നു...
ബട്ടന്‍സ് പൊട്ടിപ്പോയ ട്രൌസര്‍ വലിച്ചു മേല്‍പ്പോട്ടു കയറ്റി കരപ്പാപ്പന്‍ കയര്‍ പിരിക്കുന്നത് കുറെ നേരം നോക്കി നില്‍ക്കും ...ചകിരി ചോറും പൂഴിമണ്ണും കലര്‍ന്ന മുറ്റത്ത് ചാടി ഓടിക്കളിക്കാനും നല്ല രസം ആയിരുന്നു ...
റാട്ട് യന്ത്രത്തിന്‍റെ നടുവിലൂടെ പിടിപ്പിച്ചിരിക്കുന്ന വളഞ്ഞിരിക്കുന്ന കമ്പിയില്‍ പിടിച്ചു തിരിക്കുമ്പോള്‍ വലിയ ചക്രത്തില്‍ പിടിപ്പിച്ചിരിക്കുന്ന കയര്‍ തിരിഞ്ഞു ചെറിയ ചക്രത്തെയും തിരിക്കുന്നു...ചെറുതില്‍ പിടിപ്പിച്ചിരിക്കുന്ന നീളത്തിലുള്ള കൊളുത്തുള്ള ചെറിയ ഒരു കമ്പിയില്‍ അടുത്ത വീട്ടിലെ ചേച്ചി ചകിരി പിടിപ്പിക്കും ...ചകിരിയുടെ ഒരു വലിയ കെട്ടു ഒരുങ്ങാത്ത കക്ഷത്തില്‍ വക്കും എന്നിട്ട് കുറേശ്ശെ കുറേശ്ശെ ആയി വിട്ടു കൊടുത്തു കൊണ്ട് പിന്നോട്ട് നടക്കും ......
പൊക്കിളിനു താഴെയും മുട്ടിനുമുകളിലും ആയി മുണ്ട് ഉടുത് അപ്പാപ്പന്‍ റാട്ട് തിരിക്കുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കും തിരിയുന്ന കമ്പിയില്‍ ജനിച്ചു വരുന്ന കയര്‍ ....ഇടക്ക് റാട്ടില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം ...നീളത്തില്‍ ഉണ്ടാകുന്ന കയറിനെ കൈമുട്ടില്‍ ഇട്ടു വട്ടം കറക്കി മുടികളായ് മടക്കി എടുക്കുന്നു ......

Saturday, 9 January 2016
ഇരുളിനെ കീറിമുറിച്ച് കൊണ്ട് ചിലവണ്ടികള്‍ ചീറിപ്പാഞ്ഞ് പോകുന്നുണ്ടെങ്കിലും മുന്നിലെ റോഡ് കാണാന്‍ അയാള്‍ നന്നേ പാടുപെടേണ്ടി വന്നു..
ഒരുപാട് രാത്രിയായിരിക്കുന്നു ..അയാള്‍ നടത്തത്തിനു വേഗതകൂട്ടി...
പലപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് ഇനി ഇങ്ങനെ നടന്നാല്‍ ശരിയാകില്ല.
അച്ഛനു തുണയാകേണ്ടവനാണു താന്‍, അമ്മയെ കണ്ട ഓര്‍മ്മ തനിക്കില്ല .അച്ഛന്‍ എപ്പോള്‍ ജോലി കഴിഞ്ഞ് വരുന്നതെന്ന് അന്വേഷിക്കാറും ഇല്ല . ചീട്ട് കളിയും കുടിയും നിര്‍ത്തണം ...ചിന്തകള്‍ കാടുകയറിയപ്പോള്‍ ..
“എന്തിലോ തട്ടി താഴേ വീണു..റോഡില്‍ നനവ് ഉണ്ട് . പെട്ടെന്ന് ഒരു ഞരക്കം കേട്ട് പിന്‍തിരിഞ്ഞപ്പോഴേക്കും കാലില്‍ ആരോ പിടിച്ചു..ശരിരമാകെ ഭയം കയറി , ചെറിയൊരു വിറയല്‍ ശരീരത്തെ ബാധിച്ചു. കാലില്‍ പിടിച്ച കൈകളെ വിടുവിച്ച് ഇരുളിലേക്കയാള്‍ ഓടി മറഞ്ഞു...“
വീട്ടിലെത്തി കൈകാല്‍ കഴുകുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ അയാള്‍ കണ്ടു ശരീരത്തിന്‍റെ പലസ്ഥലങ്ങളില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നു...ദൈവമേ ...അറിയാതെ വിളിച്ച് പോയി.....
“മാധവാ “ മാധവാ ...ആരോവിളിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്...ഉറക്കച്ചടവോടെ കണ്ണും തിരുമ്മി ഉമ്മറത്തേക്ക് വന്നപ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം....
“മാധവാ അച്ഛന്‍....
അച്ഛന്....?
ആക്സിഡന്‍റ് ആയിരുന്നു...വണ്ടി നിര്‍ത്താതെ പോയെന്നാ തോന്നുന്നത് . രക്തം വാര്‍ന്ന് പോയാണു മരിച്ചത്...ആരെങ്കിലും കണ്ടിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.....
അയാള്‍ അകത്തേക്കോടി കയറി അച്ഛന്‍റെ കട്ടിലിലേക്ക് ഒന്നേ നോക്കിയുള്ളു ...അച്ഛന്‍റെ കട്ടില്‍ ശൂന്യം.....
“തലയില്‍ കയ്യും വച്ച് അയാള്‍ അവിടെ തന്നെ ഇരുന്നു പോയി...ഇന്നലെ രാത്രി തന്‍റെ കാലില്‍ കയറിപ്പിടിച്ചിരുന്നത് അച്ഛനായിരുന്നോ...?
“അച്ഛാ മാപ്പ്”.......

Subscribe to:
Posts (Atom)