സിഗരറ്റിന്റെ പാക്കറ്റ് കീറി അതിൽ വാങ്ങിയ സാധനങ്ങളുടെ പേരും കിലോക്ക് ഇത്ര ഉറുപ്പികയും എഴുതിയ ഒരു ശീട്ട് പണ്ട് അരീപ്പാലം അന്തോണികുട്ടിയുടെ പീടികയിൽ നിന്നും കിട്ടിയിരുന്നു...
ഒരു പാട് ജീവിതങ്ങൾ താറുമാറാകാതെ നിലനിന്നിരുന്നത് ആ രേഖകൾ മൂലം ആയിരുന്നു.....
ഇന്ത്യാ മഹാരാജ്യത്തിന്റെ ഭൂപടം എടുത്ത് നോക്കാൻ അറിയാമെങ്കിൽ തിരിച്ച് പിടിക്കാതെ നേരെ പിടിച്ച് നോക്കിയാൽ വണ്ടിക്കാള മൂത്രമൊഴിച്ച് പാട് പോലെ കേരളം എന്നൊരു സ്ഥലം അബദ്ധത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാൻ കഴിയും...അതിന്റെ നടു സെന്റർ മധ്യത്തിലായി വരും ഈയുള്ളവൻ ജനിച്ച്......(വളർന്നവൻ എന്ന് എഴുതുന്നില്ല, വളർന്നിട്ടില്ല ന്തേ..) ത്....
പശുവിനുള്ള കപ്പലണ്ടി പിണ്ണാക്കിനുവേണ്ടിയാവും അന്തോണ്യുട്ടിയുടെ കടയിൽ അധികവും പോകാറ്....തിരികെ വരുമ്പോൾ ഒരു ഉണ്ട ശർക്കരയും കപ്പലണ്ടി പിണ്ണാക്കും വായിലിട്ട് പശുവിന്റെ പോലെ അയവിറക്കിയാകും തിരികെ വരിക...വൈകുന്നേരങ്ങളിൽ കടയിൽ ആവും അധികവും കടയിലേക്ക് പോവുക....
ബില്ല് കൊണ്ട് വരണം ട്ട്ഡാ.....എന്തിനാണു പോകുന്നത് എന്ന് പറയുന്നതിനേക്കാളും മുമ്പ് സിംഹഗർജ്ജനമായി ബാപ്പായുടെ ശരീരത്തിൽ നിന്നും ഉൽഭവിക്കുക....
ആ ബില്ലാണു ഞാൻ മുമ്പ് സൂചിപ്പിച്ച രേഖകൾ....
ഒരിക്കൽ .....പിണ്ണാക്കും വാങ്ങിവരും വഴി എങ്ങനെയോ മ്മ്ടെ കഷ്ടകാലത്തിനു രേഖകൾ നഷ്ടപ്പെട്ടു....വന്ന വഴി തിരികെ പോയി നോക്കി...ഇല്ല നഷ്ടപ്പെട്ടത് തന്നെ ഇന്നത്തെ പോലെ അന്നും ബുദ്ധി അല്പം കുറവായതിനാൽ കടയിൽ തിരികെ പോയി ഒരു ബില്ല് വാങ്ങാനൊട്ട് തോന്നിയും ഇല്ല
പിന്നെയുള്ള ആകെയുള്ള പോംവഴി സ്വതസിദ്ധമായിട്ടുള്ള കുരുട്ട് ബുദ്ധിയാണ്. അത് പ്രവർത്തിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ...തിരികെ ഇറ്റാമുച്ചോന്റെ പീടിക മുറ്റത്ത് നിന്നും ഒരു സിഗരറ്റ് പാക്കറ്റെടുത്ത് കീറി ...പുതിയ ഒരു രേഖ പടച്ചുണ്ടാക്കി..
എന്നാൽ യഥാർത്ഥ രേഖയും ഡ്യൂപ്ലിക്കേറ്റ് രേഖയും വേർത്തിരിച്ചറിയാൻ ടെക്നോളജി ഒന്നും ഇല്ലാത്ത കാലത്തും ആ ഒരു മിഷ്യൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ...
പുരക്ക് ചുറ്റും എത്ര ഓടിയെന്നൊന്നും അന്ന് എണ്ണാൻ പറ്റിയില്ല.....അവസാനം പിടികൊടുത്തു. എതിർക്കാൻ നിന്നില്ല ശീമകൊന്നയുടെ പത്തൽ എത്രപ്രാവശ്യം നടുമ്പുറത്ത് മേഞ്ഞുഎന്നൊന്നും എനിക്കോർമ്മയില്ല....അവസാനം ....
നിങ്ങൾ ഇപ്പോൾ കിടന്ന് ചങ്ക് പൊട്ടി അലറുന്നില്ലെ “റഫേൽ രേഖകൾ” കളവ് പോയി എന്നും കാണാനില്ല എന്നും .....
എന്നാൽ അന്തോണിട്ടിയുടെ കടയിൽ നിന്നും കിട്ടുന്ന അഞ്ച് കിലോ കപ്പലണ്ടി പിണ്ണാക്കിന്റെ ബില്ലിന്റെ വില പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...
ധന്യവാദ്......ജയ്ഹിന്ദ്