തട്ടുമ്പുറം മാറാല അടിച്ച് തൂത്ത് വാരണ സമയത്താണ് ചിതലുക്കൾക്ക് മുഴുവനും തിന്നാൻ പറ്റാതെ ബാക്കിവച്ച പഴയൊരു ബാലരമ മാസിക എളാപ്പായുടെ കണ്ണിൽ പെടുന്നത്.....
മാറാല തട്ടൽ തൽക്കാലത്തേക്ക് മാറ്റി നിർത്തി ബാലരമ വായിക്കാം എന്ന് കരുതി തട്ടുമ്പുറത്ത് നിന്ന് ഇറങ്ങി എളാപ്പാ വായനയിൽ മുഴുകി...
ചിതലിനേക്കാളും വേഗത്തിൽ ബാലരമ എളാപ്പ തിന്ന് തീർത്തു.....അതിനിടയിൽ ഒരു കോഴിമുട്ടക്കാരന്റെ കഥ മനസ്സിൽ ഉടക്കി...
കോഴിമുട്ട വാങ്ങി വിരിയിച്ച് കോഴി വലുതായി മുട്ടയിടുന്നതും മുട്ടക്കൾ വിറ്റ് കാശാക്കുന്നതും എളാപ്പയിൽ ഉണ്ടായ ചലനം ഭൂമികുലുക്കത്തിനേക്കാളും വലുതായിരുന്നു
നൂറു മുട്ടവാങ്ങി അടയിരിക്കാൻ വച്ചാൽ എഴുപത്തഞ്ചെണ്ണം വിരിയുമായിരിക്കും.... എഴുപത്തഞ്ചെണ്ണത്തിൽ പത്തെണ്ണം പരുന്ത് കൊണ്ട്പോയാലും ബാക്കി അറുപത്തിയഞ്ച്....അതിൽ ഇരുപത് ചാത്തനായാലും ബാക്കി അമ്പത്തിയഞ്ച്....
“ദിവസവും അമ്പത്തിയഞ്ച് മുട്ടവിറ്റാൽ നാലു രൂപ വച്ച് കൂട്ടിയാലും കിട്ടും 220/-...അപ്പോൾ മാസം....വർഷം......അങ്ങനെ പോയി എളാപ്പായുടെ സ്വപ്നങ്ങൾ......
നിങ്ങക്ക് വല്ല പ്രാന്തുണ്ടോ മൻസാ എന്ന് എളാമയുടെ സ്നേഹപുരസരമുള്ള ചീത്ത വിളിയിൽ ...സ്വപ്നങ്ങളേ സൈഡിലേക്ക് മാറ്റി വച്ച് ബീവിന്റെ മുഖത്തേക്കൊന്നു നോക്കി...
“ഉം ....ന്തേ...
എന്റെ ഇക്കാ ഈ മുട്ടക്ക് ആരു അടയിരിക്കും നിങ്ങക്ക് പറ്റ്വോ....അല്ലപിന്നെ...
ഓ അത് ശരിയാണല്ലോ......പിന്നെന്താ ചെയ്യാ....
മുട്ടയിടുന്ന കോഴിയേ നോക്കി വാങ്ങ്...
ന്റെ പൊന്നേ പെണ്ണുങ്ങള്ക്ക് ഇത്രയും ബുദ്ധിയോ...?
അങ്ങനെ എളാപ്പ തൽക്കാലം പത്ത് മുട്ടയിടുന്ന കോഴിയെ വാങ്ങി....നന്നായി തീറ്റ കൊടുക്കണം എന്നാൽ ദിവസവും മുട്ടകിട്ടും....കോഴികച്ചവടക്കാ രൻ ഒരു ഗമക്ക് പറഞ്ഞു....
നിങ്ങ ഇപ്പ കോഴിനേ തായോ തീറ്റകൊടുക്കുന്ന കാര്യമൊക്കെ ഞാനേറ്റു....
അങ്ങനെആദ്യ രണ്ട് മൂന്ന് ദിവസം പത്തിൽ ആറ് മുട്ടപ്രകാരം കോഴികൾ എളാപ്പാക്ക് കൊടുത്ത് കൊണ്ടിരുന്നു....രാവിലെ കൂട്ടിൽ നിന്ന് ഇറക്കിവിട്ടാൽ കോഴികൾ സസുഖം ജീവിക്കുന്നു...
പിന്നെ ഓരോ ദിവസങ്ങളിലും മുട്ടകൾ കിട്ടാതെ ആയി...എളാപ്പ നേരെ ഓടി കോഴികച്ചവടക്കാരന്റെ അരികിലേക്ക് ....കോഴികൾ മുട്ടയിടൽ നിർത്തി സമരമാരംഭിച്ചിരിക്കുന്നു..... എന്താ പ്രതിവിധി....
ഏയ് അങ്ങനെ സംഭവിക്കില്ല....ഞാൻ തരുന്ന കോഴി ആരേം പറ്റിക്കില്ല....എനിക്കറിയരുതോ. ....
പിന്നെ മുട്ടകൾ എവിടെ പോകുന്നു....
എന്നാൽ അപ്രത്തെ വീട്ടിലെ രണ്ട് കോഴിയുള്ള കദീസുമ്മ ദിവസവും എട്ട് മുട്ടപ്രകാരം കടയിൽ കൊണ്ട് പോയി വിൽക്കുന്നു....
എളാപ്പയിലെ ഷേർലേക്ക് ഹോംസ് സടകുടഞ്ഞെഴുന്നേറ്റു....ആരുമില് ലാത്ത തക്കം നോക്കി എളാപ്പ അടുത്ത വീട്ടിലേക്ക് നുഴ്ഞ്ഞ് കയറി....അപ്പൊഴതാ....എളാപ്പാടെ കോഴികൾക്ക് മുട്ടയിടാനായി പുൽക്കൂട്ടിൽ കദീസുമ്മ മെത്തയൊരുക്കിയിരിക്കുന്നു.....
“പിറ്റേന്ന് പത്ത് കോഴിയേയും വിറ്റു എന്നാ കേട്ടത്”.....
ഇനി എളാപ്പാക്കെതിരെ കദീസുമ്മ കേസ് കൊടുക്കോ ആവോ?