Monday, 20 January 2014

റ്റാരിയുടെ കല്ല്യാണം ... 2

പിന്നെ പരിചയപ്പെട്ടത്.....സോറീ പരിചയപ്പെടുന്നതിനു മുമ്പ് ഞാന്‍ ആളെക്കുറിച്ച് ഒരു ചെറിയ വിവരണം...

ആളെ ഞാന്‍ കാണുന്നത് കസേരകളുടെ അപ്പുറത്ത് സൈഡ് ചെരിഞ്ഞ് നില്‍ക്കുന്നു...ഇംഗ്ലീഷില്‍ ചെറിയ അക്ഷരത്തില്‍ ബി എന്ന് എഴുതിയത് പോലെ തോന്നിച്ചു..."b".....പിന്നീടാണു മനസിലായത് അതൊരാളുടെ വയര്‍ ആണെന്ന്...
മൂക്കിനും ചുണ്ടുകള്‍ക്കും ഇടയിലുള്ള സ്ഥലം മീശനിറഞ്ഞിരിക്കുന്നു...വളക്കൂറുള്ള മണ്ണില്‍ പുല്ല് നിറഞ്ഞിരിക്കുന്നത് പോലെ...തലയിലെ കെട്ടഴിച്ചപ്പോള്‍ “ന” രൂപത്തിലുള്ള കഷണ്ടി....മുമ്പാഗത്തിന്റെ വെയ്റ്റ് തുലനം ചെയ്യാന്‍ പിന്‍ഭാഗം പിന്നിലേക്ക് തള്ളിയിരിക്കുന്നു....ഒരു പ്രത്യേക താളത്തില്‍ തല ആട്ടികൊണ്ട് പശു അയവിറക്കുന്നത് പോലെ എന്തോചവച്ച് കൊണ്ടുവരുന്നു...........
“ഷാജി കൊച്ചുകടവന്‍”.......
ഷേക്ക് ഹന്റ് കൊടുത്തു കെട്ടിപ്പിടിച്ചു....ന്ത് കാര്യം മൂപ്പിലാന്റെ നെഞ്ചും ഞാനും തമ്മില്‍ ഏകദേശം ഒരു ഫര്‍ലോങ്ങ്....ഇടയില്‍ വയര്‍ ആ ആലിംഗനത്തെ എതിര്‍ത്തു....

No comments:

Post a Comment