"പറഞ്ഞതങ്ങിനെ തന്നെ പാതിരവായല്ലോ പത്നി...
കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍ ........................................ .;
വള്ളിവട്ടം ജി യു പി എസ്സ് ...ല്‍ നാലാം തരത്തില്‍ പഠിക്കുന്ന സമയം....
[ എന്താ നോക്കുന്നത് വേണ്ട ഇത് പണ്ട് കേട്ടിട്ടുണ്ട് എന്ന് പറയാനാവും ല്ലെ...കേട്ടിട്ടുണ്ടാകും കാരണം ആ കേട്ടിട്ടുള്ള കഥയിലെ കഥാപാത്രം ഞാനാണു]
കുജേല വൃത്തം വഞ്ചിപാട്ടാണു മലയാളം ക്ലാസില്‍ എടുത്തുകൊണ്ടിരിക്കുന്നത്...പത്മാവതി ടീച്ചര്‍ ക്ലാസ് എടുത്ത് കസര്‍ക്കുകയാണു.....
രണ്ടാമത്തെ ബഞ്ചില്‍ ആദ്യം ഞാനും തൊട്ടടുത്ത് വള്ളിവട്ടം തറയില്‍ നിന്ന് വരുന്ന അല്‍ത്താഫും, കൂട്ടാല ഷാജനും പ്രതീപും അക്കരക്കൂരി സുനിയും അങ്ങിനെ പോകുന്നു കൂട്ടുകാരുടെ ഗണങ്ങള്‍....
ടീച്ചറുടെ ക്ലാസ് ഒരു സൈഡില്‍ നടക്കുന്നു.....ഞങ്ങള്‍ പുസ്തകത്തില്‍ വച്ചിരുന്ന മയില്‍ പീലി പെറ്റോ എന്ന് നോക്കുന്നു .....എന്തേ പെറാത്തത് എന്ന ചോദ്യവും ഇനി ഈ പീലി ആണാണൊ...എന്ന സംശയവും....എല്ലാം കൂടി ആയപ്പോള്‍ ....പതിയെ തുടങ്ങിയ സംസാരം വലുതായത് തികച്ചും സ്വാഭാവികം....
അന്ന് നെടുമന്‍ കാട് ല്‍ നിന്നും വരുന്ന സീന എന്ന പെണ്‍കുട്ടി ലോകത്ത് ആദ്യമായി ചാരവൃത്തി നടത്തി....അവള്‍ ക്ലാസിലെ നല്ലവരില്‍ നല്ലവളാകാന്‍ ഒരു ശ്രമം നടത്തി....
“ടീച്ചറെ ആ കുട്ട്യോള്‍ടെ വര്‍ത്താനം കാരണം കേള്‍ക്കാന്‍ കഴിയുന്നില്ല”.....
പോരെ പൂരം ....ആ പൂതന...ശൂര്‍പ്പണക...സീന....അവള്‍ ചതിച്ചു...
ആള്‍ സ്റ്റാന്റ് അപ്പ്......പിന്നീട് ഒരു ഗര്‍ജനം ആയിരുന്നു....ടീച്ചറുടെ മൃതുല സംസാരം ഘോരമാകാന്‍ എടുത്ത സമയം രണ്ട് സെക്കന്റ്.....
എല്ലാവരും മൂട്ടില്‍ തീപ്പിടിച്ചത് പോലെ പെട്ടെന്നെഴുന്നേറ്റു...
ലെഫ്റ്റേണ്‍ റൈറ്റേണ്‍.....എന്നിങ്ങനെയുള്ള ക്രയവിക്രയങ്ങള്‍ എല്ലാം അവിടെ നടന്നു...അതിനു ശേഷം ഞാനും എന്റെ പാര്‍ട്ടിക്കാര്‍ക്കും ഒഴികെ ബാകിയെല്ലാവര്‍ക്കും പരോള്‍ കിട്ടി....സംസാരപ്രിയരായ ഞങ്ങള്‍ കുറച്ച് പേരെ ബഞ്ചില്‍ കയറ്റി നിര്‍ത്തി....
ശ്രീകൃഷണനെ കാണാന്‍ പോയ നേരം കുജേലന്‍ കൂട്ടുകാരനായ ശ്രീകൃഷണനു കൊടുക്കാനായി കക്ഷത്തില്‍ വച്ച് കൊണ്ട് എന്താണു കൊണ്ടുപോയത്..?
ബഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കുന്ന ഞങ്ങള്‍ ഐവര്‍ സംഘം ഞെട്ടി ഇതിനിടയില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായോ...? ഞാന്‍ സ്വയം ചോദിച്ചു...
ചോദ്യം ഇരിക്കുന്ന പഠിപിസ്റ്റുകളോടല്ല ബഞ്ചിന്റെ മുകളിലുള്ള കോമാളികളോട്....
ഒരു സൈഡില്‍ നിന്നും ഉത്തരം പറഞ്ഞു തുടങ്ങി...ഒരാള്‍ പുവ്വന്‍പഴം....കേക്ക്...ചക്ക....പാളയംകൊടം പഴം........
അവസാനം എന്റെ ഊഴം ഞാന്‍ ചുറ്റും നോക്കി....
വെടിക്കെട്ടില്‍ അവസാനത്തെ അമിട്ട്പൊട്ടാന്‍ കാത്ത് നില്‍ക്കുന്ന പ്രേക്ഷകരെ പോലെ കാത് കൂര്‍പ്പിച്ച് നില്‍ക്കുന്ന സഹവിദ്യാര്‍ത്ഥികള്‍......
കൂട്ടത്തില്‍ ചതിയന്‍ ചന്തുവിന്റെ അവതാരമെടുത്ത സീന.....
അരപരീക്ഷയില്‍ എല്ലാത്തിലും തോറ്റവള്‍......ഞങ്ങളുടെ സംസാരം കാരണം അവള്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയണില്ല പോലും....
മൊട്ടുസൂചിവീണാല്‍ പോലും ശബ്ദം കേള്‍ക്കാം ....ആ ഭീകര നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് എന്റെ ഉത്തരം ആ ഒരശരീരി പോലെ നാലാം ക്ലാസ് ബിയില്‍ മുഴങ്ങി പ്രകമ്പനം കൊണ്ടു......
“കുജേലന്റെ കക്ഷത്തില്‍ രോമം അല്ലെ ടീച്ചര്‍”
ഇതില്‍ രസം വേറൊന്നുമല്ല.....ആ കൊല്ലം നാലാം ക്ലാസീന്നും ഞാന്‍ ജയിച്ചു....
............................................ഷഫീര്‍ പുവത്തും കടവില്‍
No comments:
Post a Comment