എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....29
സമയം നേരം പുലരാന്‍ അധികനേരം കാത്തിരിക്കാനൊന്നുമില്ല...
ഫ്ലാറ്റിലുള്ള ഓരോരുത്തരായി എഴുന്നേറ്റു തുടങ്ങി..നോമ്പ് കാലം ആകുന്നു..രാത്രിയിലെ ഭക്ഷണം കഴിക്കാനായി എഴുന്നേല്‍ക്കുന്നതാണ്...
വെറുതെ എഴുന്നേറ്റാല്‍ മാത്രം പോരല്ലോ...ഒന്ന് ഫ്രഷ് ആവുകയെല്ലാം വേണ്ടെ..
ചെറിയ ബാത്ത് റൂമില്‍ ചിലര്‍ കയറിയിറങ്ങുന്നുണ്ട്...എന്നാല്‍ വലിയ ബാത്ത് റൂമിന്റെ അകത്ത് ലൈറ്റുണ്ട് ആരോ അകത്തുണ്ട്...ശബ്ദം ഒന്നും കേള്‍ക്കുന്നുമില്ല...ഫ്ലാറ്റിലുള്ളവര്‍ അക്ഷമരായി തുടങ്ങി...“ടക്ക്,ടക്ക്” ഒരാള്‍ വന്ന് വാതിലില്‍ മുട്ടി...അകത്ത് നിന്നും പ്രതികരണങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല..സുബ്ഹി ബാങ്ക് കേള്‍ക്കാന്‍ ഇനി അധിക സമയം ഒന്നും ഇല്ല എന്നാല്‍ ബാത്ത് റൂമില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല...
രംഗം പന്തിയല്ല അകത്ത് നിന്നും യാതൊരു വിധ ശബ്ദവും കേള്‍ക്കുന്നില്ല...ചെറിയ ബാത്ത് റൂമില്‍ പോയി ഫ്രഷ് ആയവര്‍ ഭക്ഷണം കഴിച്ചു തുടങ്ങിയെങ്കിലും ആര്‍ക്കും ഒരു മനസമാധാനവും ഇല്ല..വലിയബാത്ത് റൂമിന്‍റെയുള്ളില്‍ എന്തോ സംഭവിച്ചിരിക്കുന്നു...
“അള്ളാ ആരാണാവോ.? മറ്റുള്ള റൂമുകളിലുള്ളവര്‍ എല്ലാവരേയും നിരത്തി നിര്‍ത്തി ആരാണു മിസ്സിങ്ങ് എന്നറിയണമല്ലോ...എല്ലാവരും നിരന്നു നിന്നു...പേരുവിളിക്കുന്നവര്‍ കൈപൊക്കി....റസാക്ക്...ഹാജര്‍,സിദ്ധിഖ്..ഹാജര്‍,സൈനുദ്ദീന്‍...ഹാജര്‍...അവസാനം ....അവസാനം...സുബൈര്‍ ഹാജി...ഇല്ല ....സുബൈര്‍ ഹാജി ഹാജരില്ല...
ഫ്ലാറ്റില്‍ പെട്ടെന്ന് ഒരു നിശബ്ദത പടര്‍ന്നു....കൂട്ടത്തില്‍ ആരുടേയോ ഉള്ളില്‍ നിന്ന്..മുഴുവനായോ എന്ന് ചോദിച്ചാല്‍ മുഴുവനായി എന്നും എന്നാല്‍ മുഴുവനാകാത്തതുമായ ഒരു വാക്ക് പുറത്ത് വന്നു...“ചതിച്ചോ പടച്ചോനെ”
എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ എല്ലാവരും അകത്താകും എന്ന് മറ്റാരൊ ഒരാളുടെ വായില്‍ നിന്നും ഒരശനിപാദം പോലെ ഇങ്ങനെ ഒരു വാക്കും വന്നു.....ഇത് കേള്‍ക്കേണ്ട താമസം നമ്മുടെ കഥാപാത്രം അതായത് എന്‍റെ ഇക്കായുടെ തലയില്‍ ഒരു വെള്ളിടിവെട്ടി...നനഞ്ഞ പപ്പടം കണക്കെ ഇക്ക താഴേക്ക് ഊര്‍ന്ന് വീണു...ചുവരില്‍ ചാരി ഇരുന്ന് കൊണ്ട് ദയനീയമായി എല്ലാവരേയും ഒന്ന് നോക്കി...ആര്‍ക്കും ഒരു പ്രതികരണവും ഇല്ല...ബാത്ത് റൂമിന്‍റെ വാതില്‍ ആഞ്ഞിടിച്ചിട്ടും ചവിട്ടിയിട്ടും നോ രക്ഷ...വാതില്‍ തല്ലിപൊളിക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിയെങ്കിലും...നിയമം അതിനു അനുവദിക്കാത്തതിനാല്‍ ആ ഉദ്യമം വേണ്ടെന്ന് വച്ചു...സ്ക്രൂ ഡ്രൈവര്‍ എടുത്ത് വാതിലിന്‍റെ സൈഡിലൂടെ കടത്തി പതുക്കെ അകത്താന്‍ ശ്രമിച്ചു...പെട്ടെന്ന് ....
“എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സുബൈര്‍ ഹാജി വാതില്‍ തുറന്ന് നിര്‍വികാരനായി ഒരു ചോദ്യം...മനസമാധാനം ആയിട്ട് കക്കൂസിലിരിക്കാനും നിങ്ങള്‍ സമ്മതിക്കില്ലെ..?”
വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുവരില്‍ ചാരിയിരുന്ന ഇക്ക ചന്തിക്ക് തീപിടിച്ചത് പോലെ പെട്ടെന്ന് ചാടിയെഴുന്നേറ്റ് സുബൈര്‍ ഹാജിയുടെ അടുത്തേക്ക് പാഞ്ഞു...പിന്നെയവിടെ നടന്നത് തെറിയുടെ അഭിഷേകം...അതും തികയാതെ വന്നപ്പോള്‍ ഇക്ക നേരെ അടുക്കളയിലേക്ക് പാഞ്ഞു പിന്നെ കാണുന്നത് സംഹാരരുദ്രനെ പോലെ കറികത്തിയുമായി അലറി വരുന്നതാണ്...എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍....