Friday, 31 March 2017

 ഏക്ക് വില്ലൻ ഭാഗം രണ്ട്....                                                                    

പൈങ്ങോട് സ്കൂളിലേക്ക് കയറിപോകുന്ന വഴിക്ക് ഇടതൂർന്ന് നിൽക്കുന്ന കണലി ചെടികൾ...അതിൽ നിന്നും ലഭിക്കുന്ന കായകൊണ്ട് മുളങ്കുറ്റിയിൽ അടിച്ച് കയറ്റി കൊട്ടത്തോക്ക് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു ചെറിയ ആയുധം ഉണ്ടാക്കാം......

                                                                     എങ്കിലും ആ വളർന്ന് നിൽക്കുന്ന കണലിചെടിയുടെ തണ്ട് കൊണ്ട് ഒരുപാട് ഡോക്ടർമാരേയും എഞ്ചിനിയർ മാരേയും എന്തിനു എന്നെപ്പോലുള്ള താന്തോന്നികളേയും വാർത്തെടുക്കാൻ കഴിഞിട്ടുണ്ട് എന്ന് കാലം സാക്ഷി....

                                                                      ആ കാലഘട്ടത്തിൽ ആണ് ഏതോ പൈങ്ങോട് നിവാസിക്ക് ഒരു വെളിപാട് ഉണ്ടായത്...കണ്ടാരന്റെ അമ്പലത്തിനു മുന്നിലുള്ള ആൽ മരത്തിന്റെ ഇല താഴേ തൊടാതെ പിടിച്ചാൽ അന്നത്തെ ദിവസം തല്ല് കൊള്ളില്ല പോലും...

                                                                      ആർക്കൊ ഏതോ നേരത്ത് തോന്നിയ ആ വെളിപാട് ..ആ പ്രാന്തപ്രദേശം മുഴുവനും പരക്കാൻ അധികം സമയം വേണ്ടിവന്നില്ല...ആ വെളിപാട് എല്ലായിടത്തും ചുറ്റിക്കറങ്ങി ഈ ഉള്ളവന്റെ ചെറിയ ചെവികളിലും എത്തി...എന്നാലതൊന്ന് അറിഞ്ഞിട്ട്   തന്നെ കാര്യം..അങ്ങനെ വിട്ടാൽ പറ്റോ....നോക്കീട്ട് തന്നെ കാര്യം...താഴേവീഴുന്ന ഇലയും നോക്കി ആൽത്തറയിൽ മേലോട്ടും നോക്കി ഇരുപ്പായി...രാവിലെ ഏഴുമണിക്ക് ട്യൂഷനു ചെന്ന് എത്തേണ്ടതാണ്...പഠിച്ചിട്ട് ചെല്ലാൻ പറഞ്ഞത്  പഠിച്ചിട്ടില്ല പിന്നെ ആകെയുള്ള രക്ഷ...ആലില താഴേ വീഴാതെ പിടിക്കുക എന്നതാണ്...

കാത്ത് കാത്ത് നേരം പോയതല്ലാതെ ഒരു ഇലപോലും കയ്യിൽ പിടിക്കാൻ പറ്റിയില്ല....ഇടക്കെപ്പോഴോ രവിരാജൻ മാഷ് ബൈക്കിലൂടെ അതിലെ കടന്ന് പോയി ..എന്താ ഷഫീറേ എന്നൊന്ന് ചോദ്യവും...ഉത്തരം പറയാൻ എനിക്ക് നേരം കിട്ടുന്നതിനു മുമ്പ് മാഷ്ടെ ബൈക്ക് കല്ലേരിപ്പാടം താണ്ടി മുന്നോട്ട് പോയിരുന്നു...

“എടാ നീ ആ മാമുഞ്ഞി  സായ്‌വിന്റെ മകൻ അല്ലെ” ?

എന്ന് ആൽത്തറയുടെ മുന്നിലുള്ള പീടികക്കാരൻ അൽപ്പം ഉച്ചത്തിൽ ചോദിച്ചപ്പോൾ .....ആ ചോദ്യത്തിൽ ഒരു തീവ്രവാദി ഒളിച്ചിരുപ്പുണ്ടെന്ന് ഞാൻ സ്വപ്നേപീ വിചാരിച്ചില്ല....“

"പെട്ടെന്ന് ആൽമരം ഒന്ന് ആടിയുലഞ്ഞു   പഴുക്കെല വീണപ്പോൾ ഞാൻ ചിരിച്ചു “എന്റെ ഇളം കയ്യിൽ  പുഴുഅരിച്ച ഒരു ആലിലയുടെ മുക്കാൽ ഭാഗം കുടുങ്ങി....പിന്നെ അവിടുന്ന് ഒരു ഓട്ടം ആയിരുന്നു....തല്ലിൽ നിന്നും ഒഴിവായിരിക്കുന്നു ആലില കയ്യിൽ ഭദ്രം...

ഏഴുമണിക്ക് ട്യൂഷനു ചെല്ലേണ്ട ഞാൻ അവിടെ എത്തിയപ്പോൾ എട്ടേകാൽ...എന്നാലും ഞാൻ ഭയന്നില്ല...എനിക്ക് തല്ല് കൊള്ളില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്...

പക്ഷേ എന്നെ ഇന്ന് പൊരിക്കും എന്ന് രവിരാജൻ മാഷിനും ഉറപ്പുള്ളത് ആലിലക്കോ ....ആലിന്റെ തമ്പ്രാൻ കണ്ടാരൻ ഭഗവാനോ അറിയില്ലാന്ന് എനിക്ക് മനസ്സിലായത് അധികം വൈകാതെ ആണ്..

സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കയറിയപ്പോൾ....ക്രിക്കറ്റ് കളിക്കാൻ നിൽക്കുന്ന ബാറ്റ്മാനേപ്പോളെ ഒരു കവണൻ മടലുമായി ബാപ്പിച്ചി { ബാപ്പ } ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ഗാംഭീരഭാവം മുഴുവനും മുഖത്ത് പ്രദർശിപ്പിച്ച് കൊണ്ട് മുറ്റത്ത് തന്നെ നിൽക്കുന്നു.....

നീ ഇന്ന് ട്യൂഷനു പോയില്ലെ..? സ്കൂളിൽ പോയില്ലെ ? എന്നിങ്ങനെ   ദൈവത്തിനു നിരക്കാത്ത ചോദ്യവും കവണൻ മടൽ വായുവിൽ അനായാസേനെയുള്ള പാഞ്ഞ് വരവും എത്രനേരം നീണ്ട് നിന്നെന്ന് എനിക്ക് മനസ്സിലായത് ..ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ ശരീരത്തിലെ തിണിർത്ത പാടുകൾ കണ്ടപ്പോൾ മാത്രം ആണ്....

ഇവിടെ ചതിച്ചത് ചന്തുവല്ല...അമ്പലത്തിനു മുന്നിലുള്ള ആ കടക്കാരൻ ആണ്...ഇന്നും ആ കടയും ആൽമരവും ഒരു പേടീസ്വപ്നമായി അവിടെ തന്നെ ഉണ്ട്...

പക്ഷേ ഒരു ചോദ്യം ഇപ്പോഴും ബാക്കി

 “ആലില മണ്ണിൽ തൊടാതെ കയ്യിൽ പിടിച്ചാൽ തല്ല് കൊള്ളില്ല എന്ന് പറങ്ങ ആ മഹാൻ ആരാണാവോ..“?

ബാക്കി പിന്നെ എഴുതാം.....
ഏക് വില്ലൻ....
രാവിലെ ആറരക്ക് രവിരാജൻ മാഷ്ടെ ട്യൂഷൻ സെൻറ്ററിലേക്ക് വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ പഠിക്കുക എന്ന ലക്ഷ്യത്തിനേക്കാളും , എട്ടരക്ക് ട്യൂഷൻ കഴിയുമ്പോൾ മുകുന്ദന്റെ കടയിൽ നിന്ന് പാലും വെള്ളവും പരിപ്പുവടയും കഴിക്കുക എന്ന ലക്ഷ്യം ആയിരിക്കും മുൻപന്തിയിൽ ഉണ്ടാവുക...
രവിരാജൻ മാഷ് ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും പഠിപ്പിച്ച മാഷ്മാരുടെ പേരു പറഞ് തുടങ്ങിയാൽ ആദ്യം ഓടി എത്തുന്നത് രവിരാജൻ മാഷ് തന്നെ ആയിരിക്കും..
ചുട്ട അടി കൊടുക്കുന്ന കാര്യത്തിൽ രവിരാജൻ മാഷ് മുന്നിലാണ്...തല്ല് പേടിച്ചാണു അന്ന് ഒരുവിധം ആളുകളും പഠിച്ചിരുന്നത്...
വീട്ടിൽ നിന്നും നടന്ന് പൈങ്ങോട് കണ്ടാരന്റെ അമ്പലം വഴി [ശരിയായ പേരു ഖണ്ടാകർണ്ണ ക്ഷേത്രം ] യാണു സ്കൂളിലേക്ക് പോകുന്നത്.....രാവിലെ ഏഴ് മണിമുതൽ എട്ടര വരേയാണ് ട്യൂഷൻ ഉള്ളത് ...
അത് കഴിഞ് ഒന്നരമണിക്കൂർ സ്കൂളിന്റെ ഉമ്മറം കയറി നിരങ്ങലാണ്...
പത്താം തരത്തിലെ മുതിർന്ന പൌരന്മാരെ നോക്കുന്നതിൽ അക്കാലത്ത് ഒരു കുതൂഹലം തന്നെ ആയിരുന്നു....കാരണം “സമരം” എന്ന ആർക്കും വേണ്ടാത്ത ഒരു കലയെ വാർത്തെടുക്കുന്നതിൽ ടീയാന്മാർ കാണിച്ചിരുന്ന ഉത്സാഹം....എന്നിൽ അതിരുകടന്ന സന്തോഷം നിറച്ചിരുന്നു...
ഏഴാം ക്ലാസ്സ് മുതൽ ആണു കൽപ്പറമ്പ് സ്കൂളിൽ പോയി തുടങ്ങുന്നത്....ഏഴാം ക്ലാസ്സ് ആരംഭിക്കുന്ന ദിവസം തന്നെ അന്നത്തെ അവിടുത്തെ ഹെഡ്മാസ്റ്റർ “പൌലോസ് മാഷ് “ഇഹലൊകവാസം വെടിഞ്ഞു..അന്ന് മനസ്സിലായി എനിക്ക് എന്റെ രാശി.....
എങ്കിലും തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല എന്ന് പറയുന്നതിനേക്കാളും .....വീട്ടിൽ ഇരുത്താൻ എന്റെ വാപ്പ എന്നെ അനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി....
അങ്ങനെ ഏഴും എട്ടും ഒമ്പതും പിന്നെ പത്തും എനിക്ക് ഈ സ്കൂളിൽ വഴിമാറിതന്നു....
അങ്ങനെ പത്തിൽ പഠിക്കുമ്പോഴാ...എന്റെ കഥയിലേക്ക് ഒരു വില്ലൻ കടന്ന് വരുന്നത്.......
"രാവണനു രാമനും , കംസനു ശ്രീകൃഷ്ണനും ...നയനാർക്ക് കെ കരുണകരനും , എന്തിനു പറയുന്നു പിണറായി വിജയനു ..അച്ചുദാനന്ദനെ പോലെ .........
“ആ കാലഘട്ടത്തിൽ എനിക്കും ഒരു ശത്രും ഉണ്ടാകുന്നു”
കഥയിലെ വില്ലനും ...കൂടുതൽ വിശേഷങ്ങളും പിന്നെ പറയാം....

Thursday, 9 March 2017

1. PAN - permanent account number.
2. PDF - portable document format.
3. SIM - Subscriber Identity Module.
4. ATM - Automated Teller machine.
5. IFSC - Indian Financial System Code.
6. FSSAI(Fssai) - Food Safety & Standards Authority of India.
7. Wi-Fi - Wireless fidelity.
8. GOOGLE - Global Organization Of Oriented Group Language Of Earth.
9. YAHOO - Yet Another Hierarchical Officious Oracle.
10. WINDOW - Wide Interactive Network Development for Office work Solution.
11. COMPUTER - Common Oriented Machine. Particularly United and used under Technical and Educational Research.
12. VIRUS - Vital Information Resources Under Siege.
13. UMTS - Universal Mobile Telecommunicati ons System.
14. AMOLED - Active-matrix organic light-emitting diode.
15. OLED - Organic light-emitting diode.
16. IMEI - International Mobile Equipment Identity.
17. ESN - Electronic Serial Number.
18. UPS - Uninterruptible power supply.
19. HDMI - High-Definition Multimedia Interface.
20. VPN - Virtual private network.
21. APN - Access Point Name.
22. LED - Light emitting diode.
23. DLNA - Digital Living Network Alliance.
24. RAM - Random access memory.
25. ROM - Read only memory.
26. VGA - Video Graphics Array.
27. QVGA - Quarter Video Graphics Array.
28. WVGA - Wide video graphics array.
29. WXGA - Widescreen Extended Graphics Array.
30. USB - Universal serial Bus.
31. WLAN - Wireless Local Area Network.
32. PPI - Pixels Per Inch.
33. LCD - Liquid Crystal Display.
34. HSDPA - High speed down-link packet access.
35. HSUPA - High-Speed Uplink Packet Access.
36. HSPA - High Speed Packet Access.
37. GPRS - General Packet Radio Service.
38. EDGE - Enhanced Data Rates for Globa Evolution.
39. NFC - Near field communication.
40. OTG - On-the-go.
41. S-LCD - Super Liquid Crystal Display.
42. O.S - Operating system.
43. SNS - Social network service.
44. H.S - HOTSPOT.
45. P.O.I - Point of interest.
46. GPS - Global Positioning System.
47. DVD - Digital Video Disk.
48. DTP - Desk top publishing.
49. DNSE - Digital natural sound engine.
50. OVI - Ohio Video Intranet.
51. CDMA - Code Division Multiple Access.
52. WCDMA - Wide-band Code Division Multiple Access.
53. GSM - Global System for Mobile Communications.
54. DIVX - Digital internet video access.
55. APK - Authenticated public key.
56. J2ME - Java 2 micro edition.
57. SIS - Installation source.
58. DELL - Digital electronic link library.
59. ACER - Acquisition Collaboration Experimentation Reflection.
60. RSS - Really simple syndication.
61. TFT - Thin film transistor.
62. AMR- Adaptive Multi-Rate.
63. MPEG - moving pictures experts group.
64. IVRS - Interactive Voice Response System.
65. HP - Hewlett Packard.
Do we know actual full form of some words???
66. News paper =
North East West South past and present events report.
67. Chess =
Chariot, Horse, Elephant, Soldiers.
68. Cold =
Chronic Obstructive Lung Disease.
69. Joke =
Joy of Kids Entertainment.
70. Aim =
Ambition in Mind.
71. Date =
Day and Time Evolution.
72. Eat =
Energy and Taste.
73. Tea =
Taste and Energy Admitted.
74. Pen =
Power Enriched in Nib.
75. Smile =
Sweet Memories in Lips Expression.
76. etc. =
End of Thinking Capacity
77. OK =
Objection Killed
78. Or =
Orl Korec (Greek Word)