Friday, 5 August 2016



എരുമ...


വീട്ടില്‍ നിന്നും സ്കൂളിലേക്ക്  എത്തുന്നതിനു മുമ്പ്  കൂനന്‍ പാലം എന്നൊരു പാലം ഉണ്ട് ...കൂനന്‍ പാലത്തിന്റെ  തൊട്ടപ്പുറത്ത്  താമസിക്കുന്ന              ആളാണ്‌  " ഞാറ്റട്ടി  വാസ്വേട്ടന്‍ "...

ഞാറ്റട്ടി വാസു  എന്നാണു  ഞാങ്ങള്‍  പിള്ളേര്‍  വിളിച്ചിരുന്നത്  ...ചേട്ടാ  എന്ന്  വിളിക്കണോ  അമ്മാവാ  എന്ന്  വിളിക്കണോ എന്നൊന്നും  ഞങ്ങള്‍ക്ക്  അറിയില്ലായിരുന്നു  ...വാസ്വേട്ടന്റെ  വീടിന്റെ  കിഴക്ക്  സൈട്  റോഡിനോടു  ചേര്‍ന്ന്  ഒരു കൊമാവ്  ഉണ്ടായിരുന്നു ....പടിഞ്ഞാറ്  സൈട്  ഒരു മുവാണ്ടന്‍ മാവും  ഉണ്ടായിരുന്നു....

ഞങ്ങള്‍  ഉന്നം  പഠിച്ചത്  ഈ  രണ്ടു  മാവില്‍  ആയിരുന്നു ....വാസ്വേട്ടന്‍  ചീത്ത പറയാന്‍  പഠിച്ചതും  ഈ  രണ്ടു മാവ് കാരണം ...

മാവുകളില്‍  കല്ലേറ്  എത്താത്ത  സ്ഥലത്ത്  മാത്രം  മാങ്ങ വലുതാവും അല്ലാത്ത  സ്ഥലത്ത്  കണ്ണിമാങ്ങ  ആവുമ്പോഴേക്കും  എറിഞ്ഞു വീഴ്ത്തിയിട്ടുണ്ടാകും ...എന്തോ  ഉന്നത്തിന്റെ  കാര്യത്തില്‍  ഞങ്ങള്‍  പൈങ്ങോട്ടുകാര്‍ ...ബിരുദം നേടിയവര്‍  ആയിരുന്നു ...

കോമാങ്ങ എരിഞ്ഞിട്ട്  തിന്ന് തീരുമ്പോഴേക്കും  ഞങ്ങള്‍  മൂവാണ്ടന്‍  മാവിന്റെ  ചുവട്ടില്‍  എത്തിയിട്ടുണ്ടാകും...അവിടെയും  കൈ  വെറുതെ ഇരിക്കില്ല ...കൊമാവിന്റെ  വടക്ക്  സൈഡില്‍  ആയി  ഓലയും മറ്റും  ചീയാന്‍ ഇടുന്ന  ഒരു  തോട്  ഉണ്ടായിരുന്നു ...

ഇവിടെയാണ്‌  ഒരു  പുതിയ  വില്ലന്‍  പ്രത്യക്ഷപ്പെടുന്നത് ....അത് മറ്റാരുമല്ല  വാസ്വേട്ടന്റെ  എരുമ ...മിക്കവാറും  ഈ  എരുമ  വെള്ളം  നിറഞ്ഞ ആ  തോട്ടില്‍  കിടക്കുന്നുണ്ടാകും  ....മാവിന്‍ ചോട്ടില്‍ നില്‍ക്കുന്ന  ആര്‍ക്കും  അത്ര ധൈര്യത്തില്‍  അവിടെ  നില്‍ക്കാന്‍  കഴിയില്ല  ...വളരെ  നീളത്തിലുള്ള  കയറില്‍ കേട്ടിയിരിക്കുന്ന ഈ  എരുമ ഒരുപാട്  ചുറ്റളവില്‍  ഓടിയെത്തും ...

ഒരു ദിവസം  മാവിന്‍ ചുവട്ടില്‍  എല്ലാവരും  നില്‍ക്കുമ്പോള്‍  ശിവരാമനെ  കാണുന്നില്ല ....അവന്‍റെ  പൊട്ടിയ സ്ലേറ്റും  ചട്ട കീറിയ  പുസ്തകങ്ങളും  തറയില്‍  കിടപ്പുണ്ട് ....വെള്ളം  നിറഞ്ഞ  തോട്ടിലാണേല്‍  ഭയങ്കര ഓളവും ഉണ്ട് ....തോട്ടില്‍ നിന്ന്  ശിവരാമന്‍  കയറി വരുന്നത്  കണ്ടപ്പോഴാ കാര്യം  മനസ്സിലായത്‌ ...അവനെ  എരുമ കുത്തി വെള്ളത്തിലിട്ടു ....

"എന്നോടാണോ  കളി എന്ന ഭാവേനെ  എരുമ  മുകളിലെ മോണ മുകളിലേക്ക്  മലര്‍ത്തി  മൂക്കില്‍ നിന്ന്  വെള്ളം ഒളിപ്പിച്ച്  അടുത്ത  ആള്‍  മുന്നോട്ടു വാ  എന്ന്  പറഞ്ഞു  നില്‍ക്കുന്നു "....

എരുമ  എന്നാ തീവ്രവാദി  യുടെ കഥ  നാളെ ....


ഓര്‍മ്മ ....



മഴക്കാലമായാല്‍  സ്കൂളിനു  രണ്ടാഴ്ചയോളം  ഒഴിവ്  ആയിരിക്കും  ...മഴ പെയ്തു  സ്കൂള്‍  ചോര്ച്ച  ഉള്ളതിനാല്‍  അല്ല ....

വെള്ളപ്പൊക്കം  വന്നാല്‍  ബ്രാലം   സൈഡിലുള്ള  കോളനിയില്‍  വെള്ളം  കയറും  അപ്പോള്‍  കോളനി  നിവാസികള്‍  രണ്ടാഴ്ചക്കാലം  സ്കൂളില്‍  ആയിരിക്കും  താമസം ...

വള്ളിവട്ടം വില്ലേജിലെ പ്രധാനപ്പെട്ട  ഒരു  തെരുവ്  ആണ്  ബ്രാലം ...ഈ  ബ്രാലത്ത്  ആണ്  ഞങ്ങളുടെ  യു  പി സ്കൂളും  ....അയ്യപ്പന്‍റെ  അമ്പലവും  ബ്രാലം  ജുമാ മസ്ജിദും  ഉള്ളത്....അക്കാലത്ത്  ജുമാ  മസ്ജിതില്‍  അന്യമതക്കാര്‍ക്ക്  പ്രവേസനം  ഇല്ലെങ്കിലും  അയ്യപ്പന്‍റെ  അമ്പലം എല്ലാവര്ക്കും  പ്രവേശനം ഉണ്ടായിരുന്നു ....

ഞാന്‍  മൂന്നാം  ക്ലാസ്സില്‍  പഠിക്കുന്ന  സമയം  ആണ് പൈങ്ങോട്  ചാനാശ്ശേരി  ക്കാരുടെ  അമ്പലത്തില്‍  നിന്ന്  സുബ്രഹ്മണ്യ സാമിയെ  ബ്രാലത്ത്  അയ്യപ്പന്‍റെ  അമ്പലത്തിലേക്ക്  കൊണ്ട് പോയി  പ്രതിഷ്ടിക്കുനത്..അത് വരെയും  ചാനാശ്ശേരി  ക്കാരുടെ  അമ്പലത്തില്‍  എല്ലാക്കൊല്ലവും  ഉത്സവം  നടക്കാറുണ്ടായിരുന്നു ....പ്രതിഷ്ഠ  മാറിയപ്പോള്‍  അവിടെത്തെ  ഉത്സവം നിന്ന് പകരം  പൈങ്ങോട്  നിന്നും  എല്ലാ കൊല്ലവും  അയ്യപ്പന്‍റെ  അമ്പലത്തിലേക്ക്  കാവടി ആഘോഷം  ഉണ്ടാവാറുണ്ട് ......

അന്നത്തെ  കാവടി സംഘത്തിന്‍റെ  ഖജാന്‍ജി  അലിയാര്‍  ആയിരുന്നു ....നാട്ടില്‍  ഒരു വിധം  ആളുകളും  ഞാന്‍ ഒഴികെ  നാഷണല്‍ പാനാസോനിക്കിന്റെ  ടേപ്പ് റെക്കോര്‍ഡര്‍  കാണുന്നത്  ഈ  കാവടി  ആഘോഷത്തിനിടക്ക്  ആണ്  ...കാരണം  ഈ  ആഘോഷം  പ്രമാണിച്ച്  "സി  ഡി  വിജയന്‍ "....[ ആ  നല്ല മനുഷ്യന്‍  ഇന്ന്  ജീവിച്ചിരിപ്പില്ല ...] ഗള്‍ഫില്‍  നിന്നും  ലീവിനു വരും  അപ്പോള്‍   മേല്‍പ്പറയപ്പെട്ട  ടേപ്പ് റെകോര്‍ഡര്‍  കാവടിയുടെ  തകിലടി  മേളം  റെകോര്‍ഡ ചെയ്യാന്‍  കൊണ്ട്  വരും ....ആഘോഷം  എല്ലാം  കഴിഞ്ഞു  പിറ്റേന്ന്  അലിയാരുടെ  കടയിലെ  ഉപ്പു പെട്ടിയില്‍  ഇരുന്നു  റെക്കോര്ഡ്  ചെയ്ത  തകിലടി  മേളം  കേള്‍ക്കും  അതില്‍  മേലത്തിനെക്കാളും  കൂടുതല്‍  "സി ഡി  വിജയന്‍റെ  വിസിലടികള്‍  ആയിരിക്കും .....

അന്നത്തെ  ഒരു  പ്രത്യേകത  എന്തെന്നാല്‍  ആര്‍ക്കും  മതം എന്നാ  ഒരു വികാരം ഉണ്ടായിരുന്നില്ല  ...എല്ലാവരും  നാട്ടുകാര്‍ ...വീട്ടുകാര്‍ ...സ്വന്തക്കാര്‍ ...പരസ്പരം  ഓടിയെത്തുന്നവര്‍ ....ബാബുചെട്ടനും , ചന്ദ്രേട്ടനും , ആക്ളി രാജു , വിജയന്‍ , മനു അങ്കിള്‍ , വിരുത്തി ശ്രീനി , പ്രസു , അലിയാര്‍  , അസ്റു  എന്നാ  അശ്രഫ് ...ശ്രാജു  എന്നാ  സിറാജ് ....എന്നിങ്ങനെ  പോകുന്നു  നിര ....

അധികം  ചെത്ത്  തൊഴിലാളികള്‍ ...രാവിലെയും  വൈകിയിട്ടും  ഇവരെ കാണാന്‍  നല്ല രസം  ആണ്  ...ബര്‍മുഡ  ഇല്ലാത്ത കാലത്തും ബര്‍മുഡ പോലെയുള്ള ഒരു ചെറിയ കറുത്ത തുണിയാണ് അവരുടെ  വേഷം ...അതിനു പിന്നില്‍  കത്തിക്കൂടും ...പിന്നെ  കള്ളുചെത്താന്‍  ഉപയോഗിക്കുന്ന ഒരു എല്ലും  ഉണ്ടാകും ...ഇടത്തോ വലത്തോ  സൈഡിലായി  കള്ളും  ജാറും ഉണ്ടാകും ...

കൂടുതല്‍  വിശേഷങ്ങള്‍  നാളെ ....

Wednesday, 3 August 2016

നേര്‍ച്ച .....

മാതാപിതാക്കള്‍  നമ്മെ  ആരാക്കണമെന്ന്  നേരുന്നു ...ഡോക്ടര്‍  ...എന്ജിനീര്‍ ...വക്കീല്‍  ....എന്നിങ്ങനെ  പോകും  നേര്‍ച്ചയുടെ  നിര ....എന്‍റെ  മാതാപിതാക്കളും  എന്നെ  നേര്‍ന്നിട്ടുണ്ടാകും .....

ഭഗവാന്  ഉടക്കുന്ന  എല്ലാ  തേങ്ങയും  നല്ലതാവനമെന്നില്ലല്ലോ ...ചിലത്  പേട്ട തേങ്ങയാവും .....അതുപോലെ  ഒന്നില്‍  ഞാനും  പെട്ടു എന്ന്  പറയുന്നതാകും  ശരി ..

ഉടുത്തൊരുങ്ങി  സ്കൂളിലേക്ക്  യാത്ര  ....സമയം  നോക്കാന്‍  വാച്ചില്ല ....വീടിന്റെ  നിഴല്‍  പടിഞ്ഞാറേ  വെളിയില്‍  മുട്ടിയാല്‍  രാവിലെ  ഒമ്പത്  മണി ...വേലിയിലെ    കുന്നിമരത്തില്‍ നിന്നും  നിഴല്‍  മറഞ്ഞാല്‍  നേരം വൈകിയതിന്റെ  തല്ലു കിട്ടും  ...ഒരിക്കല്‍  തല്ലു കൊള്ളാതിരിക്കാന്‍  കുന്നിമരം  പറിച്ച്  കുറച്ചു  ദൂരെ മാറ്റി കുഴിച്ചിട്ടു....ന്തൂട്ട്  കാര്യം  ഒരു  കാര്യം  ഇല്ല .....

ഇന്നത്തെ  പോലെ  ടാറിംഗ്  ഒന്നും  ഇല്ലാത്ത  വഴി ....വീട്ടില്‍  നിന്നും  പുറപ്പെട്ടാല്‍  സ്കൂളില്‍  എത്തുമ്പോഴേക്കും  നാല്പത്തഞ്ച് മിടിട്ടു  എടുക്കും ...അന്ന്  നാട്ടില്‍  ഓടിക്കൊണ്ടിരിക്കുന്ന  പ്രമുഖ  വാഹനങ്ങള്‍  സൈക്കിളും പിന്നെ  സുബ്രുചെട്ടന്റെ  കാളവണ്ടിയും ......

അടുപ്പില്‍  ചിരട്ടയിട്ടു കത്തിച്ച്  ആ തീയ്യ്  ഉപയോഗിച്ചാണ്  അന്നുകാലത്ത്‌  തുണികള്‍  തേച്ചിരുന്നത് ...ഞങ്ങളുടെ  ഷര്‍ട്ടും ട്രൌസറും  ഒന്നും  തേക്കില്ല  വലിയവരുടെ  മാത്രം  ...ചിരട്ട കത്തിക്കുന്നതും കത്തിയും അടുപ്പില്‍ ഊതുന്ന  ഇരുമ്പിന്‍റെ കുഴലും കൂട്ടിപിടിച്ചു  തേപ്പു പെട്ടിയിലേക്ക്  ചിരട്ടകനല്‍  എടുതിടുന്നതും  ഞങ്ങള്‍  കൌതുകത്തോടെ  നോക്കി നില്‍ക്കും  ....തെപ്പുപെട്ടിയിലിട്ട  ചിരട്ടക്കനലിനെ  അടക്കുന്നതിനു  മുമ്പ്  ഒന്നൂടെ  ഊതി  തീ ആളി കത്തിച്ചിട്ട് അടച്ചു  വക്കും ...എന്നെങ്കിലും  ഒരിക്കല്‍  ഞങ്ങളുടെ  ഡ്രസ്സുകളും  തേച്ചു  കിട്ടും  എന്ന്  കരുതിയെങ്കിലും  ആ കാത്തിരിപ്പിന്  പത്താം  ക്ലാസ് വരെ  കാത്തു നില്‍ക്കേണ്ടി  വന്നു....

സ്കൂളിലേക്ക്  നടന്നു  വേണം  പോകണമെങ്കില്‍ ...ചെരുപ്പ്  എന്നൊരു  സാധനം     ആകെ  കണ്ടിരിക്കുന്നത്  ബാപ്പിചിയുടെ  കാലില്‍ മാത്രം ...

റോഡിലെ  കല്ലില്‍  കാലിന്‍റെ പെരുവിരലും  ചെറുവിരലും  തള്ളിപ്പോട്ടുന്നത്  ഓര്‍ക്കുമ്പോള്‍  ഇപ്പോഴും  വേദനിക്കുന്നു ....അങ്ങനെ  മുറിവ് പറ്റുന്ന  വിരലുകള്‍  പോരുക്കുന്നതിനു മുമ്പായി  വീണ്ടും  ഏതെങ്കിലും  കല്ലില്‍  തട്ടും ...ചുരുക്കം  പറഞ്ഞാല്‍  കാലില്‍  എന്നും  ഒരു  കേട്ടുണ്ടാകും  ...

പിന്നില്‍ "X" ആകൃതിയില്‍  വള്ളിയുള്ള  ട്രൌസറും  ഇട്ടു  ആയിരിക്കും  സ്കൂള്‍  യാത്ര  ....ആ  യാത്രയില്‍  എനിക്കും  ചില  കൂട്ടുകാര്‍ക്കും  ഒരു വില്ലന്‍  ഉണ്ടായിരുന്നു ......

"വില്ലനും വിശേഷങ്ങളും  നാളെ ....
അടുത്ത അദ്ധ്യായം ....


രാവിലെ  എഴുനേറ്റ്  കഴിഞ്ഞാല്‍  വടക്കേ  കോലായില്‍  തൂക്കിയിട്ടിരിക്കുന്ന  പാള തൊട്ടിയില്‍  നിന്നും  ഉമിക്കരി  എടുത്തു ഇടതു  കയ്യില്‍  ഇട്ടു  വലതുകയ്യുടെ  ചൂണ്ടുവിരല്‍  നാവില്‍ മുട്ടിച്ച്    അല്‍പ്പം  തുപ്പല്‍ പുരട്ടി  ഉമിക്കരിയില്‍  മുക്കി  പല്ല് തെക്കലാണ്  ആദ്യ  കര്‍മ്മം ....

അത് കഴിഞ്ഞു  വടക്കേ  ഇറക്കില്‍   അധികം നാളികേരം  ഇല്ലാത്ത  തെങ്ങ് നോക്കി ...നടക്കും  കാരണം  തലേന്ന് കഴിച്ച  ഭക്ഷ്യ വസ്തുക്കള്‍  വയറാകുന്ന  മിഷ്യത്തില്‍  ഇട്ടു  ആട്ടി  പുറത്തു  തള്ളുന്ന ഒരു  പ്രക്രിയ  ഉണ്ട്  ...അതിനു  അന്നത്തെ  കാലത്ത്  കക്കൂസ്  എന്ന ഖജനാവ്  കണ്ടുപിടിച്ചിട്ടില്ലായിരുന്നു ......

വീട്ടിലെ  കാരണവന്മാര്‍  അല്പം  മോഡിഫൈ  ചെയ്തു  കകൂസ്  ഉണ്ടാക്കിയിരുന്നു ...ഒരു  കുഴി കുത്തി അതിനു  നടുവിലൂടെ  ഒരു  പാലം  പോലെ വക്കും  ....ചുറ്റും  ഓലമുടഞ്ഞത്  കൊണ്ട്  വളച്ചു  കെട്ടും ...ആ  രാജകീയ കക്കൂസില്‍  പുതിയ  പ്രജകളായ ഞങ്ങള്‍ക്ക് പ്രവേസനം  ഇല്ല ...അതിനു  രണ്ടു  കാരണം  ഉണ്ട്  ആ പാലത്തില്‍ ഇരുന്നാല്‍ ബാലന്‍സ് കിട്ടിയില്ലേല്‍  ....പിന്നെ  പറയേണ്ട....

അതാണ്‌  അധികം നാളികേരം ഇല്ലാത്ത തെങ്ങ് നോക്കുന്നത്...അധികം  ഉള്ള  തെങ്ങ് നോക്കിയിരുന്നില്ലെങ്കിലും  വലിയ പാടാണ്  ...ആ  ഒരു  കടമ്പ  കടന്നുക്കഴിഞ്ഞാല്‍  പിന്നെ ...ജനിച്ച വേഷത്തില്‍  അവിടെ  നിന്ന്  നേരെ  കിനരിനരികിലേക്ക്  നടക്കും...ഊരിപ്പിടിച്ച ട്രൌസര്‍  .....കുചേലന്‍  അവില്‍ പൊതി കൊണ്ട് പോകുന്നത്  പോലെ  കക്ഷത്തില്‍  വച്ചിട്ടുണ്ടാകും...

കിണറിനരികില്‍  എത്തിയാല്‍  അവിടെയുള്ള  കല്ലില്‍  കയറി  റെഡിയായി  ഇരിക്കണം  .....കവുങ്ങിന്റെ  പാളയില്‍  തീര്‍ത്ത വെള്ളം  കോരാനുള്ള  തൊട്ടിയില്‍  വെള്ളം കോരി  ഉമ്മിച്ചി  നടുംബുരത്തും  അല്ല  ചന്തിയിലും അല്ലാത്ത സ്ഥലത്ത്  ഒഴിക്കും ...ശുചിത്വകര്‍മ്മം  നമ്മള്‍  തന്നെ  ചെയ്യണം ...അതോടൊപ്പം  തന്നെ  കുളിയും  കഴിഞ്ഞു  നേരെ  അടുപ്പിനരികിലേക്ക്  ഓടും ...തണുപ്പകറ്റാന്‍ ....

അന്ന് രാവിലെ  പലഹാരം  ഒന്നും  വീട്ടില്‍  ഉണ്ടാക്കിയിരുന്നില്ല ....ഗോവി അണ്ണന്റെ  ചായക്കടയില്‍  നിന്ന്  പുട്ട് വാങ്ങും ....അതെല്ലാം  കഴിച്ചു ...സ്കൂളില്‍  പോകാനുള്ള  തയ്യാറെടുപ്പ്  ആകും  പിന്നെ  അടുത്ത പടി ...അന്ന്  ഒരു അലൂമിനിയത്തിന്റെ  പെട്ടിയില്‍  ആണ്  ഞാന്‍  പുസ്തകവും  സ്ലേറ്റും എല്ലാം ഇട്ടു കൊണ്ട് പോകുന്നത്....[ അതിനെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു ] ...

അങ്ങിനെ  പോവുകയാ  സ്കൂളിലേക്ക്.....ജീവിതത്തിന്റെ  അടുത്ത  അദ്ധ്യായത്തിലേക്ക് ........