Yousaf Muhammed ദേ...വറ്റിയ തൊണ്ടയില്‍ നിന്നും ഒരു ആര്‍ത്തനാദം പോലെയാ മുഹമ്മദിനെ വിളിക്കുമ്പോള്‍ Laiju Antony Ambadan ക്ക് തോന്നിയത് എന്നാ പിന്നീട് അറിയാന്‍ കഴിഞ്ഞത്...
Ranjith Alachery Neelan ന്‍റെ പെങ്ങളുടെ വിവാഹം കഴീഞ്ഞ് മൃഷ്ടാന്നഭോജനവും കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു...ദാഹിച്ച് തൊണ്ടവരളുന്നത് പോലെ തോന്നിയത്..
ലൈജൂ നമുക്ക് പോകുന്ന വഴി ഓരോ ഉപ്പ് സോഡാ വാങ്ങി കഴിച്ചാലോ..? എന്ന് ചോദിച്ചപ്പോഴേക്കും ലൈജുവില്‍ നിന്നും മറുപടിയും കിട്ടി. അതാവാം എനിക്കും ദാഹിച്ചിട്ട് തൊണ്ടവരളുന്നു..
എനിക്കും .എനിക്കും എന്ന് പിന്നില്‍ നിന്നും വാമഭാഗങ്ങളുടെ പതിയെയുള്ള ശബ്ദം ഇതിനിടയില്‍ കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും...പണ്ട് നാടകം നടന്ന് കൊണ്ടിരിക്കുമ്പോള്‍ കര്‍ട്ടനു സൈഡില്‍ നിന്നും സംഭാഷണം പറഞ്ഞ് കൊടുക്കുന്നത് പോലെയാ ആദ്യം തോന്നിയത്...
ദാഹജലത്തിനായ് വലയുന്ന നാലു ആത്മാക്കളുടെ മുന്നിലേക്ക് ഒരു അശരീരി പോലെയാ യൂസുഫിന്‍റെ ശബ്ദം അപ്പോള്‍ മുഴങ്ങിക്കേട്ടത്...
“സഫീര്‍ക്കാ ഉപ്പ് സോഡാ എന്ന് ഉദ്ദേശിക്കുന്നത് നാരങ്ങ സോഡയാണോ ...?
അതെ ...
എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മോരു സേഡാ വാങ്ങി തരാം ...യൂസുഫിന്‍റെ കര്‍ണ്ണകഡോരമായ ശബ്ദം ഒരു കിളിമൊഴിയായാണു ഞങ്ങക്ക് തോന്നിയത്...
“സിന്ദാബാദ് വിളിക്കുന്ന അണികളേ പോളെ ഞങ്ങളില്‍ നിന്നും എന്നാലത് മതി എന്നുള്ള മറുപടിയില്‍ യൂസുഫ് ദൃദംഗപുളകിതനായി...
അങ്ങിനെ ആലഞ്ചേരി സിറ്റിയില്‍ നിന്നും ഞങ്ങളുടെ വണ്ടി യാത്ര തുടര്‍ന്നു...വഴിനീളേ യുള്ള് കടകളില്‍ കയറിയിറങ്ങി മോരുസോഡക്ക് വേണ്ടി അലഞ്ഞു...അമ്പിളിമാമനെ പിടിക്കാന്‍ കഴിയും എന്നാലും മോരുസോഡാ കിട്ടാന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കാന്‍ അധികം ദൂരം പോകേണ്ടി വന്നില്ല..
മറ്റുള്ള വെള്ളം ഒന്നും വാങ്ങിക്കഴിക്കാന്‍ യൂസുഫ് സമ്മതിച്ചും ഇല്ല..മോരുസോഡയൊട്ടും കിട്ടിയും ഇല്ല....
മരണവെപ്രാളം കാണിക്കുന്ന രോഗിയേയും കൊണ്ട് ആമ്പുലന്‍സ് പോകുന്നത് പോലെ ഒരിറ്റു ജലത്തിനായ് ഞങ്ങളുടെ വാഹനം പാഞ്ഞു...
അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഒരു കടയുടെമുമ്പില്‍ വണ്ടി നിര്‍ത്തി...നാരങ്ങ സോഡ എങ്കിലും കിട്ടുമല്ലോ....