ഇങ്ങനെ ഉള്ള ആളുകളെ നമ്മുടെ ഇടയില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് എല്ലാം നടന്ന സംഭവങ്ങള്‍ ആണു കേട്ടോ . ആരുടെയും പേരു പ്രദിപാതിക്കുന്നില്ല. തല്ലുകൊള്ളാന്‍ വയ്യാത്തത് കൊണ്ടാണെന്ന് കൂട്ടിക്കോളൂ . കഥ് നടക്കുന്നത് ഒരു ചായക്കടയില്‍ ആണ്. രംഗത്ത് ഒരു പഴയ അലമാര ചുറ്റും ഗ്ലാസ് ഇട്ടിരിക്കുന്നു. നാലുനിലയുണ്ട് . അടിയിലെ തട്ടില്‍ രാവിലെ കൊണ്ടുവന്ന പുട്ടു ഇരിക്കുന്നു { കടക്കാരന്‍ സ്വന്തം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നത് } സ്ഥലത്തെ പ്രധാന കാരണവന്മാര്‍ ചായ മൊത്തികുടിക്കുന്നു. ഒരോരുത്തരും ഓരോപ്രാവശ്യവും ഗ്ലാസ് ചുണ്ടോട് അടുപ്പിച്ച് ഓരോ ഇറക്ക് ചായ അകത്താക്കുമ്പോഴും അവരുടെ മുഖഭാവം ഒന്നു കാണേണ്ടതാണ്. ഏതാണ്ട് ചാണം ചവിട്ടിയ അവസ്ഥ . ചായയുടെ ടേസ്റ്റ് കൊണ്ടോ എന്തോ ......... .
അപ്പോള്‍ കടയിലേക്ക് കണ്ടാല്‍ മാന്യന്‍ എന്നു തോന്നിക്കുന്ന രണ്ട് വ്യക്തികള്‍ കയറിവന്നു . ഓരൊ ചായക്ക് ഓര്‍ഡര്‍ കൊടുത്തു . എന്നിട്ട് ചുറ്റുപാടും ഒന്ന് നോക്കിയിട്ട് ഓരോ സംസാരങ്ങള്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ കൊടകരേന്ന് വരണതാണ് ഇയാളുടെ മകള്‍ക്ക് ഒരു കല്ല്യാആലോചന ഈ നാട്ടില്‍ നിന്ന് വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് ഒരാള്‍ മറ്റെയാളെ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. ............ ........... ....................... ഈ അഡ്രസ്സില്‍ പറയുന്ന ഈ കക്ഷിയെ അറിയുമോ എന്ന് ചോദിച്ചു . ചായകടയില്‍ ഇരുന്ന ആരും ഒരു മറുപടിയും പറഞ്ഞില്ല. അവസാനം ചായകടക്കാറന്‍ രാമേട്ടന്‍ പറഞ്ഞു . ഞങ്ങക്കോന്നും പറയാനില്ല . അയാളെ കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞെന്ന് അയാള് അറിഞ്ഞാല്‍ പിന്നെ അതു മതി . അയാള്‍ കള്ളുകുടിച്ച് ഇവിടെ വന്ന് ബഹളം വച്ച് ചിലപ്പം എന്റെ ചായക്കടതന്നെ തല്ലിപ്പൊളിച്ച് കളയും . എന്തിനാ വെറുതെ പുല്ലാപ്പിനു പോണത് .

No comments:
Post a Comment