Wednesday, 1 January 2014

വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാടറു പ്രവിശ്യ . ഭൂമിയുടെ ഏകദേശം മധ്യഭാഗം. സംശയം ഉള്ളവര്‍ക്കു അളന്നു നോക്കാം.

കുശുമ്പും കുനിട്ടും നിറഞ്ഞ ജനനിബിഡം ആയ പ്രക്രുതി നിറഞ്ഞ രമണീയമായ ഒരു സുന്ദരമായ ഗ്രാമം . 

ചില രാത്രികളില്‍ ഏതോ അഞാതന്‍ ഇവിടെയുള്ള പുഴകളില്‍ എന്തോ തിരയുന്നതു പഴമക്കാര്‍ കണ്ടിട്ടുണ്ടത്രേ.
കാര്യം തിരക്കിയപ്പോള്‍ ആള്‍ തന്നെ സ്വയം പരിചയപ്പെടുത്തി . പണ്ടു ഞാന്‍ എറിഞ്ഞ മഴു നോക്കുകയാണ് . അതു കിട്ടുകയാണെങ്കില്‍ അത് എടുത്ത് തിരിച്ചു എറിയാനാണെന്ന് മൂപ്പിലാന്റെ മറുപടി [ പരശുരാമന്‍ ] . അതു കേട്ട് അന്തം വിട്ട ജനങ്ങളും വള്ളിവട്ടത്ത് ഉണ്ടായിട്ടുണ്ടുപ്പോലും

അങ്ങനെ ഉള്ള ഒരു ദേശത്താണ് എന്റെ ജനനം. ആ സമയം ആകാശത്ത് ഉല്‍ക്ക വീണിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒലക്കയല്ല കേട്ടോ.എന്തായാലും അന്നു ഉല്‍ക്കയും , വെള്ളിടിയും ഒന്നും ഉണ്ട‍ായില്ലെങ്കിലും ഇന്നു എന്നെ കാണുംബോള്‍ ജനങ്ങളുടെ മനസ്സില്‍ വെള്ളിടി വെട്ടും.

ഇവിടെയുള്ള ജനങ്ങളുടെ പണ്ടുണ്ടായിരുന്ന ഒരു ഹോബി ഇലക്ട്രി പോസ്റ്റിലുള്ള ബള്‍ബുകള്‍ക്ക് നേരെ കല്ലേടുത്ത് എറിഞ്ഞ് പൊട്ടിക്കുകയാണ്..
എവിടെ നിന്ന് കിട്ടി ഇത്രയും ഉന്നം എന്ന് ആര്‍ക്കും അറിയില്ല....പ്രത്യേകിച്ച് ട്രൈനിങ്ങ് ഒന്നും ഇല്ലാതെ തന്നെ ഈ ഒരു ജോലിയില്‍ ഞങ്ങള്‍ പ്രാവിണ്യം നേടി...

കോണത്ത് കുന്നില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോന്നാല്‍ അമരിപ്പാടം എന്ന സ്ഥലം ആയി.അവിടെ നിന്നും പിന്നേം 2 കിലോമീറ്റര്‍ നേരെ പോയാല്‍ പുവത്തും കടവ് പാലം.കഥ അമരിപ്പാടത്തു നിന്നും തന്നെ തുടങ്ങാം.
അമരിപ്പാടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പൈങ്ങോട് ബൈപ്പാസ് റോഡ്.
 ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട . രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.
ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്താന സമ്മേളനം ആണെന്നു. നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്ഥലം ആയിരുന്നു. ഏതോ കശ്മലന്റെ   ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞ്ഞു.

എഴുത്ത് നീളുന്നു. ഇനി കൂടിയാല്‍ ഒരു എപ്പിസോഡും കൂടി ഉണ്ടാവും അത് പിന്നെ...

No comments:

Post a Comment