Saturday, 11 January 2014

കെ കെ ടി എം കോളേജില്‍ പഠിക്കുന്ന സമയം

അന്ന് ഇന്നത്തെ പോലെ പ്ലസ് ടു ഇല്ല..എസ് എസ് എല്‍ സി കഴിഞ്ഞാല്‍ പ്രീഡിഗ്രി ആണു...

എന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ ഒരു കാലഘട്ടം എന്ന് വേണേല്‍ പറയാം....വേണ്ടെങ്കില്‍ പറയേണ്ട...

പഠിക്കാനൊന്നുമല്ല കേട്ടോ...വെറുതെ കറങ്ങിയടിച്ച് നടക്കാനാണു...രാവിലെ അറ്റന്റ്റന്‍സ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആദ്യപിരീഡ് കഴിയാനുള്ള കാത്തിരിപ്പാണു...45 മിനിറ്റ് ഒരു യുഗം പോലെ തോന്നുന്ന സമയം

ശുഷ്കാന്തിയില്ലാത്ത വിദ്യാര്‍ത്ഥികളും ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതോതിലുള്ള അദ്ധ്യാപകരും...

സ്കൂള്‍ ജീവിതത്തില്‍ പൂമ്പാറ്റകളെ പോലെ കളിച്ച് വളര്‍ന്നപ്പോള്‍ കോളേജ് ജീവിതത്തില്‍ കാക്കകളുടെ പരുവം ആയി ...എവിടെ ചേക്കേറും എന്നൊരു ചിന്തമാത്രം....ആദ്യപിരീഡു കഴിഞ്ഞാല്‍ പിന്നെ ഇറങ്ങുകയായി....20 ഏക്കര്‍ മുനിസിപാലിറ്റി ഗ്രൌണ്ട്......ദൂരെ കുറേ മാവുകള്‍ [ ഇന്ന് ഉണ്ടോ എന്നറിയില്ല]
മാവിന്റ്റെ ചുവട്ടില്‍ വാട്ടര്‍ കണക്ഷനു വേണ്ടിയുള്ള പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു....
ഈ പൈപ്പുകള്‍ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് പറഞ്ഞ് കോണ്ട് സമരം വരേയും ഉണ്ടായിട്ടുണ്ട്
അതായത് എന്റെ പറമ്പില്‍ നിന്നും എന്റെ വീട് പൊളിച്ച് മാറ്റണമെന്ന് അയല്‍ വാസി പറയുന്നത് പോലെ...

No comments:

Post a Comment