Tuesday, 21 January 2014

എല്ലാവരിലും ഉണ്ടാവുന്ന ഉല്‍ക്കണ്ട എന്നില്‍ മാത്രം എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല....
പ്രീഡിഗ്രി പരീക്ഷ ഫലം കാത്തിരിക്കുന്ന സമയം....
100% ഉറപ്പായിരുന്നു ഞാന്‍ തോല്ക്കും‍ എന്ന് പിന്നെന്തിനാ ഞാന്‍ വെറുതെ വ്യാകുലപ്പെടുന്നത്...ആനേരം കൊണ്ട് വേറെ എന്തേലും പണിനോക്കാം...
                                                                  യൂണിവേഴ്സിറ്റി കല്പിച്ചതും ഞാന്‍ ഇച്ചിച്ചതും തോല്‍,വി എന്ന് പണ്ടാരോ പാടിയത് പോലെ സംഭവിച്ചു.......

വൃത്തികെട്ട നാട്ടുകാര്‍ എല്ലാവരും എവിടെ കണ്ടാലും ചോദിക്കും ജയിച്ചോ ഷഫിറെ...ജയിച്ചോ കൊച്ചുമോനേ....ഗള്‍ഫീന്ന് വന്നവനോട് ഇനി എന്നാ പോവുക എന്ന ചോദിക്കുന്നത് പോലെ....

എനിക്കറിയാലോ ഞാന്‍ ജയിക്കില്ല എന്ന് പിന്നെന്തിനാ ഇവരിത്ര ബേജാറാവുന്നത് എന്ന് അന്നും ഇന്നും എന്നും എനിക്ക് മനസിലാവുന്നില്ല....

എന്നാല്‍ ഇതിലും വല്ല്യൊരു പുലിവാലുണ്ട് അതോര്‍ത്ത് ഈ പഹയന്മാര്‍ എന്റെ കൂടെ നില്‍ക്കുകയല്ലെ വേണ്ടത്....
കാര്യം എന്തെന്നോ...ഞാന്‍ തോറ്റ് വിജയശ്രീലാളിതനായി വന്ന കാര്യം എന്റെ വീട്ടില്‍ ആരു പറയും...
വീട്ടില്‍ എത്തുന്നതിനുമുമ്പ് ഞാന്‍ വഴിയില്‍ രണ്ട് പ്രാവശ്യം മൂത്രമൊഴിച്ചിട്ടാണു പോയത്....അല്ലേല്‍ വിവരം അറിയും ...വാപ്പാനെ കണ്ടാലേ ലീക്കുള്ള പഞ്ചായത്ത് പൈപ്പിന്റെ പോലെയാ ഞാന്‍.....,

ഉമ്മറപ്പടിയില്‍ ദാ നില്‍ക്കുന്നു വാപ്പ..[ബാപ്പിച്ചി എന്നാണു വിളിക്കുന്നത്]

യുദ്ധഭൂമി എന്ന സിനിമയില്‍ ബാലന്‍ കെ നായര്‍ നില്‍ക്കുന്നത് പോലെ....എന്റെ പടച്ചോനേ ഇനി എന്നെ രക്ഷിക്കുന്ന ജോലി ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുന്നു....
ഭാഗ്യം മുകളിലുള്ളവന്‍ എന്റെ പ്രാര്‍ത്ഥന കേട്ടോ എന്തോ........
എടാ നീ ചെന്ന ആ കുഞ്ഞക്കന്റെ പീട്യേന്ന് അരക്കിലോ വാട്ടകിഴങ്ങ് വാങ്ങികൊണ്ടുവാ.....വാപ്പായില്‍ നിന്നും ഇത്രക്കും മധുരമായ വാക്കുകള്‍ ഈ ലോകത്ത് കേള്‍ക്കുന്ന ആദ്യവ്യക്തി ഞാന്‍ ആണെന്ന് ഇന്നും ആളുകള്‍ പറയും...
ഈ സംഭവങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ ഇന്നും എനിക്ക് മനസിലാവാത്ത ഒരു കാര്യം ഉണ്ട്...ആ റിസള്‍ട്ടില്‍ ഞാന്‍ മൂന്ന് വിഷയത്തില്‍ ജയിച്ചിരിക്കുന്നു...അതോ എനിക്ക് ഒട്ടും അറിയാത്ത വിഷയങ്ങള്‍.....,...
ഇംഗ്ലീഷ്.,ഹിന്ദി, പിന്നെ ഫിസിക്സ്....
അന്ന് ഇംഗ്ലീഷ പഠിപ്പിച്ചിരുന്ന വര്‍ഗ്ഗീസ് ജെ കുറ്റിക്കാട് എന്ന പ്രൊഫസര്‍ എന്റെ റിസള്‍ട്ടറിഞ്ഞു ബൊധം കെട്ടുവീണത്രേ....

ഞാന്‍ വാട്ടക്കിഴങ്ങ് വാങ്ങിവന്നപ്പോഴേക്കും...ആരോ രംഗത്ത് എന്റെ തോല്വി അറിയിച്ചിരുന്നു....
എന്റെ ശത്രുവായിരിക്കും ആ മഹാന്‍ എന്നാലും ഞാന്‍ അവനെ മനസാല്‍ നന്ദി അറിയിച്ചു......
റീ വാല്യുവേഷനു കൊടുക്കണം എന്ന് വീട്ടില്‍ മുറുമുറുക്കുന്നത് കേട്ടു....ന്തിനു
എന്ന് എനിക്ക് മനസിലായില്ല................................................അവസാനിക്കുന്നില്ല....



 റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...
അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...
                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....
                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....
ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?
കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....
                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാരയം മനസില്‍ നിന്നും തന്നെ എടുത്തുകളഞ്ഞു...എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...
                                                                                  അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.......................................

No comments:

Post a Comment