കിര്ര്ര്ര്ര്ര്ര്ര് ശ്രീീീീീീീീീീീീീീീീീീീീീീർ എന്ന് ഞരങ്ങിയുള്ള ഒച്ച കേൾക്കുമ്പോഴേ അറിയാം ബാബുവിന്റെ സൈക്കിൾ വരുന്നുണ്ട് എന്ന്.പെടൽ ചവിട്ടി തിരിക്കുമ്പോഴുള്ള ശബ്ദം തന്നെ മതി റോഡിൽ നിന്നും ആളുകൾ ഒഴിഞ്ഞ് പോകാൻ......അത് കൊണ്ടാണെന്നറിയില്ല സൈക്കിളിൽ അവൻ ബെല്ല് പിടിപ്പിച്ചിരുന്നില്ല.
മീശ വടിച്ച് ഷർട്ട് ഇൻ ചെയ്ത് ബാബുവിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അതും ആർക്കും ഇല്ലാത്ത ഒരു സൈക്കിളിൽ...ഒരിക്കൽ ആ സൈക്കിളിൽ അവൻ എന്നെ എന്റെ റൂമിലേക്ക് കൊണ്ട് വന്നാക്കി....അവൻ മുന്നോട്ട് നോക്കി ഓടിക്കുമ്പോൾ ഞാൻ സൈഡിലേക്ക് നോക്കി ഇരിന്ന് ആ വാഹനം ഒരു വിധം എന്റെ റൂമിൽ എത്തി.
ഒന്നാം നിലയിൽ നിന്ന് ചാടുന്ന ഭാവത്തോടെ ഞാൻ സൈക്കിളിൽ നിന്നും ചാടിയിറങ്ങി....ചാടിയ ചാട്ടത്തിൽ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു...സക്കിളിന്റെ കാരിയറിൽ കാലിന്റെ തുട ഇറുകിപിടിച്ചിരുന്നു....അള്ളോ എന്നൊരാർത്ഥനാദം എന്നിൽ നിന്നും അൽപ്പം എക്കോയിൽ പുറത്തേക്ക് വന്നു....
അങ്ങനെയുള്ള ബാബു എല്ലാവർക്കും ഇഷ്ടം ആയിരുന്നു എനിക്കും.....സ്ത്രീ ജനങ്ങൾ അവനെ നേരെ നിന്ന് കൊണ്ട് തന്നെ ഒളിഞ്ഞ് നോക്കും അത്രക്കും ഭംഗിയും ആയിരുന്നു ബാബുവിന്.
ഇതൊന്നും അല്ല ബാബുവിന്റെ കഥ....
അഹമ്മദാബാദ്.....അവിടെ ബാപ്പുനഗറിൽ ജോലിനോക്കുന്ന സമയം...എന്റെ വാസം മണിനഗർ എന്ന സ്ഥലത്തും.....മണിനഗറിനും ബാപ്പു നഗറിനും ഇടയിൽ വട്ടുവ എന്ന ഒരു സ്ഥലം അവിടെയാ നമ്മുടെ കഥാനായകനായ ബാബു താമസിക്കുന്നത്....
വട്ടുവ വളവ് തിരിഞ്ഞ് ബാബു എങ്ങോട്ടാണു പോകുന്നത് എന്ന് ബാബുവിനു തന്നെ കണ്ട് പിടിക്കാൻ പറ്റിയിട്ടില്ലാന്ന് പറയുന്നതാകും ശരി...
ഒരു നാൾ ബാബുവിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട വിരുന്നുകാരനായി ഞാൻ പോകേണ്ടി വന്നു....അതിനർത്ഥം അവന്റെ സൈക്കിളിന്റെ തുരുമ്പിച്ച കാരിയറിൽ എന്റെ പൃഷ്ടം ഒന്നൂടെ എടുത്ത് വക്കേണ്ടി വന്നു ....ഇപ്രാവശ്യം ഞാൻ “സന്ദേശ് പേപ്പറിന്റെ” ഒരു പേജ് എന്റെ മൂഡ് സംരക്ഷണത്തിനായി ഞാൻ ഉപയോഗിച്ചു....ഞാൻ ആരാ മോൻ...
“ബത് ലഹേം” ....അതാണു അവന്റെ വാസ സ്ഥലത്തിന്റ്റെ പേര്...
അവന്റെ വീട്ടിലേക്ക് കാലെടുത്ത് വച്ച എന്നെ എതിരേറ്റത് ആർത്തനാദങ്ങളും ടപ്പ് ടപ്പ് എന്നുള്ള ഒച്ചകളും ആയിരുന്നു.....പട്ടി വരുന്നത് കണ്ട് പേടിച്ച കുഞ്ഞ് അമ്മയുടെ പിന്നിലേക്ക് മറയുന്നത് പോലെ ഞാൻ ബാബുവിന്റെ പിന്നിലേക്ക് മറഞ്ഞു......
“പേടിക്കേണ്ട ഭായ്....വീട്ടുകാർ പ്രാർത്ഥനയിൽ ആണ്”
എന്ത് പ്രാർത്ഥനയാ ബാബു ഇത് ഉൽക്കണ്ടയും കലർന്ന എന്റെ ചൊദ്യം അവൻ കേട്ടില്ല .....എങ്കിലും ചോദ്യം ഞാൻ അടുത്തതും ചോദിച്ചു...അല്ല ബാബു ഇങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങടെ ദൈവത്തിനു
പേടിയാവില്ലെ...?
“ഇല്ല പേടിക്കില്ല ഞങ്ങടെ ദൈവം ഞങ്ങൾ പെന്തക്കോസ് ആണ്”.....
ന്റെ റബ്ബേ.......ദ് ന്തൂട്ട് ജാതി......
മ്മ്ടെ ഇന്ത്യേല് അന്ന് ഞാൻ ഒരു പുതിയ ജാതിയെ പരിചയപ്പെട്ടു....പെടുത്തി എന്ന് പറയുന്നതാവും ശരി...
ഒരു പത്ത് മിനിറ്റു കഴിയുന്നത് വരേക്കും കാത്ത് നിന്നപ്പോൾ പ്രാർത്ഥനക്ക് വിരാം ഇട്ട് കൊണ്ട് ....അൽപ്പം സ്ത്രൈണ ഭാവത്തോടെ മീശ ചെത്തിമിനുക്കിയ ഒരാൾ വീടിന്റെ അകത്ത് നിന്നും പുറത്തേക്ക് ഇറങ്ങി വന്നു
പുറത്തിറങ്ങിയ ആളെ കണ്ട് ബാബു ഭവ്യതയോടെ സൈഡിലേക്ക് ഒഴിഞ്ഞ് മാറി നിന്നു....ഒപ്പം എന്നെ ചൂണ്ടികൊണ്ട് ....“ഇത് ഷഫീർ എന്റെ ഫ്രണ്ട് ആണ്”...ഷഫീറെ ഇത് ഞങ്ങളുടെ പാസ്റ്റർ.....
വിറക്കുന്ന കൈ പാസ്റ്റർക്ക് നൽകുമ്പോൾ .......ഷേക്ക് ഹാന്റ് എന്ന പ്രതിഭാസത്തി മാവിൻ തൈ കുലുക്കുന്ന ലാഘവത്തോടെ പാസ്റ്റർ എന്റെ കൈ കുലുക്കി വിറപ്പിച്ചു....
“എപ്പോഴും സ്തുതി ആയിരിക്കട്ടെ”....അറിയാതെ പറഞ്ഞതാണെലും പാസ്റ്റർ അത് ഉള്ളിൽ കുറിച്ചിട്ടു...
ആ കുറിക്കൽ എന്റെ ജീവിതത്തിൽ ഒരു വല്ലാത്ത അവസ്ഥക്ക് വഴി തെളിയിക്കും എന്ന് ഞാൻ സ്വപ്നേപീ വിചാരിച്ചില്ല.....