ഗുരുകുലം...
നമ്മുടെ ആദ്യഗുരു നമ്മുക്ക് അമ്മ തന്നെയാകുന്നു. ഉമ്മയും മമ്മിയും എല്ലാം ഒന്ന് തന്നെയാണേലും അമ്മ എന്ന വാക്കിനു തന്നെയാ അതിന്‍റെ പൂര്‍ണ്ണത.
ഒരാള്‍ ജനിച്ചത് മുതല്‍ തിരിച്ചറിവ് എത്തുന്നത് വരേയ്ക്കും അമ്മയെന്ന ഗുരുവിന്‍റെ ശിക്ഷണത്തിലാവും അവന്‍ അല്ലേല്‍ അവള്‍ വളരുക..തിരിച്ചറിവ് ലഭിച്ചുകഴിയുമ്പോഴാ രണ്ടാമത്തെ ഗുരുവായ അച്ഛന്‍ രംഗപ്രവേശനം ചെയ്യുന്നത്..
അച്ഛന്‍റെ ശിക്ഷണത്തില്‍ ആയിരിക്കും നമുക്ക് നമ്മുടേ ജീവിതത്തെ കുറിച്ചുള്ള ആദ്യ പാഠങ്ങള്‍ ലഭിച്ച് തുടങ്ങുന്നത്.
ആദ്യ ഗുരുകുലം ആയ വീട്ടിലെ ചിട്ടകളും അച്ഛനമ്മമാരുടെ സ്വാഭാവവും ആയീരിക്കും നമുക്ക് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ എളുപ്പമായി തോന്നാറ്...
“ചുട്ടയിലെ ശീലം ചുടലവരെ” എന്ന വാക്ക്യം സത്യം തന്നെയാകുന്നു. പിന്നീട് നമുക്ക് ലഭിക്കുന്ന യഥാര്‍ത്ഥ വിദ്യാഭ്യാസം കൊണ്ട് നമ്മുടെ സ്വഭാവങ്ങള്‍ പുരോഗമിക്കുമെങ്കിലും വീടായ ഗുരുകുലത്തില്‍ നിന്ന് കിട്ടിയിരിക്കുന്ന അറിവുകളും ജീവിത രീതിയും ആയിരിക്കും നമ്മുടെ അടിത്തറ..
“എനിക്ക് ഒരാളെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ , അത് എനിക്ക് എന്‍റെ വീട്ടില്‍ നിന്നും കിട്ടിയ അറിവിന്‍റെ അടിസ്ഥാനത്തില്‍ ആകുന്നു , സ്കൂളിലെ വിദ്യാഭ്യാസത്തില്‍ നിന്നും നമുക്ക് ലോകപരിചയം ആയിരിക്കും അധികം കിട്ടുക..നല്ലതിനെ സ്വീകരിക്കുകയും തിന്മയെ എതിര്‍ക്കുകയും നാം ചെയ്യുമ്പോള്‍ നമുക്ക് അഭിമാനിക്കം നാം ശരിയായ രീതിയില്‍ തന്നെയാ മുന്നോട്ട് നീങ്ങുന്നത് എന്ന്.