Thursday, 16 January 2014

സാഹിത്യം

മനസ്സിലാകാത്ത കുറെ വാക്കുകളെ കുത്തിനിറച്ച് നാവിനു വായിക്കാന്‍ കഴിയാത്ത ഒരു സംവിധാനം ഉണ്ടാക്കി പുസ്തകരൂപത്തില്‍ അടിച്ച് വന്നാല്‍ സാഹിത്യം എന്ന് പറയാന്‍ ഒരുപാടുആളുകള്‍ ഉണ്ടാവും . ലളിതവും ആളുകള്‍ക്ക് മനസ്സിലാവുന്നതായിരിക്കണം സാഹിത്യം.ജീവിതശൈലി പച്ചയായി ആവിഷ്കരിക്കുന്നതായിരിക്കണം യഥാര്‍ത്ഥസഹിത്യം.നമ്മുടെ നാട്ടില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭാഷണങ്ങള്‍ അതേപടി പകര്‍ത്തിയാല്‍ വായനകാര്‍ക്കു മനസ്സിലാവുകയും . ആസ്വതിക്കാനും കഴിയും.

എന്റെ വിലയിരുത്തല്‍ ശരിയാണെങ്കില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും വലിയ സാഹിത്യം.കാര്‍ട്ടൂണിസ്റ്റ് റ്റോംസിന്റെ ബോബനും മോളിയും ആകുന്നു.മാന്യവായനക്കാരെ നിങ്ങള്‍ ബുക്സ് വായിക്കുന്ന കൂട്ടത്തിലുള്ളവരാണെങ്കില്‍ ഒന്ന് ചോദിചോട്ടെ ഏതെങ്കിലും ബുക്ക് നിങ്ങല്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ചിട്ടുണ്ടോ. എന്നാല്‍ ഞാന്‍ പറഞ്ഞ ഈ പുസ്തകം ഉണ്ടല്ലോ ബോബനും മോളിയും എത്ര വട്ടം വായിച്ചാലും നിങ്ങള്‍ക്ക് മതിവരില്ല . അത്രയും രസകരം ആണു അതിന്റെ അവതരണം . റ്റൊംസ് എന്ന ആ മഹാവ്യക്തിയെ എത്രയും പുകഴ്ത്തിയാലും മതിയാവില്ല.

No comments:

Post a Comment