പണ്ട് സൂറത്തിൽ ജോലി ചെയ്യുന്ന സമയം....
വയറ്റിൽ നിന്ന് പോകാത്ത ഒരു അസുഖം പിടിപെട്ടു....മലബന്ധം എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും ഓട്ട അടഞ്ഞതാണോ എന്ന് തോന്നിപ്പോകും പോലെ ആയിരുന്നു എന്റെ അവസ്ഥ.
അപ്പോഴാ എനിക്കൊരു എതിരാളി എന്റെ റൂമിൽ തന്നെ ഉടലെടുത്തത്...അവനു വയറിളക്കം....ബക്കറ്റ് വെള്ളവുമായി അവന്റെ ഓട്ടം .....
എന്തു പറ്റിയെടാ....
ഒന്നും പറ്റിയില്ല....ഇന്നലെ കഴിച്ച വടേപ്പവ് ആണോ അതോ ബേല്പൂരിയാണോ എന്നറിയില്ല ...ചന്തിയുടെ ലെവൽ തെറ്റി ...
അവന്റെ കൂടെ കൂടെയുള്ള കക്കൂസിൽ പോക്ക് കണ്ടപ്പോൾ ...പോകാൻ പറ്റാതിരിക്കുന്ന ഞാൻ അറിയാതെ പറഞ്ഞ് പോയി
“വത്സാ നിന്റെ കക്കൂസിൽ പോക്ക് കാണുമ്പോൾ എനിക്ക് കൊതിയായിട്ട് വയ്യ”