Wednesday, 16 December 2015

ഇരുപത്തി നാലാം തിയതി വിവാഹിതാവുന്ന ഹരി തങ്കത്തിനു ഭാവി ജീവിതത്തെ കുറിച്ച് ഒരു പാട് സങ്കല്‍പ്പങ്ങള്‍ ഉണ്ട്..

മനക്കോട്ട പടവുകളുടെ  ആണികള്‍ ഇളകിതൂങ്ങിയാടിയെങ്കിലും രണ്ടാമതും അടിച്ച് കയറ്റി ഉറപ്പിച്ചു...

സുധാകരേട്ടനേയും , പ്രദീപ് വടക്കാഞ്ചേരിയേയും , മുരളീധരന്‍ വടക്കാഞ്ചേരിയേയും ആരാധനാമൂര്‍ത്തികളായ് മനസ്സില്‍ കൊണ്ട് നടന്ന് അവരുടെ പാത പിന്‍പറ്റണമെന്ന മോഹം ഉള്ളിലുദിച്ചത് കാലക്കേട് കൊണ്ടാണോ എന്നറിയില്ല..

രാവിലെ നാലരക്ക് അലാറം വച്ച് എഴുന്നേറ്റ് തിര്വോന്തരത്തേക്കുള്ള ബസ്സ് പിടിച്ച് ബി എസ്സ് എന്നലിന്‍റെ ഗേറ്റില്‍ പോയി സുധേട്ടനേയും കാത്ത് നില്‍പ്പായി...

തോളില്‍ ബാഗും തൂക്കി നടന്ന് വരുന്ന സുധേട്ടന്‍ അകലെ നിന്ന് തന്നെ വടിയില്‍ തുണിചുറ്റിയത് പോലെ നില്‍ക്കുന്ന ഹരിയെ കണ്ടു....അപ്പോള്‍ തന്നെ ശത്രുവിനെ കണ്ട പൂച്ചയെ പോലെ സുധേട്ടന്‍റെ ശരീരത്തിലെ രോമം മുഴുവനും എഴുന്നേറ്റു...

ന്തേ ഹരീ...?

ദാമ്പത്യം.....ഹരിക്ക് മുഴുവനാക്കാന്‍ കഴിയുന്നതിനു മുമ്പ് സുധേട്ടന്‍ ഇടയില്‍ കയറി ചോദിച്ചു....

ന്താ ഹരി ചേട്ടന്മാരോടാണൊ ദാമ്പത്യത്തെ കുറിച്ച് ചോദിക്കുന്നത്..?

അല്ല സുധേട്ടാ 24ആം തിയതി എന്‍റെ വിവാഹം ആണ്...നല്ല ദാമ്പത്യത്തെക്കുറിച്ച് എന്തെങ്കിലും ഉപദേശം പറഞ്ഞ് തര്വോ...

ഹര്യേ ഒരു കാര്യം ചെയ്യ് മ്മ്ടേ ഷഫീര്‍ പുവത്തും കടവന്‍റെ അരികിലേക്ക് ചെല്ല്....

പാവം ഹരി നിരാശനായ് മടങ്ങി...കേരളാ ആന ബസ്സിനു കുറച്ച് ലാഭം ഉണ്ടായതല്ലാതെ ഹരിക്ക് ഒരു ലാഭവും ഉണ്ടായില്ല....

പുവത്തും കടവനോ ആ ഇത്തിരിപ്പോന്ന ചെക്കനോ എന്നെ ദാമ്പത്യത്തെക്കുറിച്ച് പഠിപ്പിക്കുന്നത്...ശ്ശേ നാണക്കേട്..

ദാമ്പത്യത്തെക്കുറിച്ച് അറിയാനുള്ള ത്വര ഹരിയെ അടുത്തതായി എത്തിച്ചത് പ്രദീപ് വടക്കാഞ്ചേരിയുടേ അടുത്തേക്ക്...

ഹര്യേ നീ മ്മ്ടേ പുവത്തുംകടവന്‍റെ അടുത്ത് പോകുന്നതാകും ഉത്തമം...

അവിടേയും ഹരിക്ക് നിരാശാ....പിന്നെ സമീപിച്ചത് മ്മ്ടേ മുരളീധരന്‍ പട്ടാമ്പിക്കാരനെയായിരുന്നു...

“ഹര്യേയ് നീ ഒരു പക്ഷേ കരുതുന്നുണ്ടാകും എന്‍റെ ഈ ഉയരം മുഴുവന്‍ മുഴുവനും ദാമ്പത്യത്തെ കുറിച്ചുള്ള അറിവുകളാണെന്ന്....എന്നാല്‍ നിനക്ക് തെറ്റി ഹര്യേ....

പിന്നെ ഞാനെന്ത് ചെയ്യും ന്‍റെ മുരള്യേട്ടാ...എല്ലാവര്‍ക്ക് പറയാന്‍ ഒരു പേരേ ഉള്ളു....ഷഫീര്‍ പുവത്തുംകടവന്‍...അവനെന്താ കൊമ്പുണ്ടോ...ഹരി രോക്ഷം കൊണ്ടു...തൊട്ടടുത്ത സര്‍വ്വേ കല്ലില്‍ കാലുമടക്കി ആ‍ഞ്ഞു തൊഴിച്ചു....കാലുവേദനിച്ചത് മിച്ചം..

ഹരി......മുരളി മൊഴിഞ്ഞു....അതെ അതാണു നല്ലത് നേരെ പുവത്തുംകടവന്‍റെ അരികിലേക്ക് വിട്ടോളൂ.....

എല്ലാവരുടേയും അരികില്‍ നിന്ന് മടങ്ങിയ ഹരി ഒരു തീരുമാനത്തില്‍ എത്തി...കൊലകൊമ്പന്മാരായ ആര്‍ക്കും ദാമ്പത്യത്തെകുറിച്ച് പറഞ്ഞ് തരാന്‍ കഴിയില്ലേല്‍ ഇത്തിരി പോന്ന അവനു എങ്ങനെ പറഞ്ഞ് തരാന്‍ കഴിയും ...ന്നാലും സാരല്ല ഫോണ്‍ ചെയ്ത് സംസാരിക്കാം...പറ്റിയില്ലേല്‍ ഒരു യാത്ര ഒഴിവാക്കാമല്ലോ..

അങ്ങനെയാ മിനിയാന്ന് രാത്രി 11 മണിയായപ്പോള്‍ ഫോണ്‍ ചെയ്തത്...

ഹലോ ഷഫീര്‍ക്കയല്ലെ....

എനിക്ക് ഫോണ്‍ ചെയ്തിട്ട് ഞാന്‍ അല്ലെ എന്ന് ചോദിക്കുന്ന ആദ്യ വ്യക്തിയാ ഹരി നീ...ങ്ങാ അത് പോട്ടെ ന്താ ഈ പാതിരാത്രി...

അല്ല ഷഫീര്‍ക്ക എനിക്ക് ചില കാര്യങ്ങള്‍ അറിയണമായിരുന്നു...

മ്ം ന്താ...പറയൂ....

ഈ വരുന്ന 24 നു കല്യാണം ആണ്...എങ്ങനെ നല്ല കുടുമ്പ ജീവിതം ഉണ്ടാക്കാം എന്ന് വല്യ അറിവൊന്നും ഇല്ല...ഷഫീര്‍ക്കാക്ക് വല്ല ഉപദേശവും തരാനുണ്ടോ എനിക്ക്...

ഉണ്ടല്ലോ....

ന്താ അത്..?

മോനെ ഹരീ നിനക്ക് ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ താല്പര്യമുണ്ടേല്‍ അത് കൊടുത്താല്‍ പ്പോരെ ന്തിനാ പൊന്നെ കല്യാണം എന്ന് പറഞ്ഞ് കൊടുക്കുന്നത്....

ഷഫീര്‍ക്ക തമാശ കള....എന്തെങ്കിലും പറഞ്ഞ് തായോ ഞാന്‍ സുധേട്ടന്‍റേയും പ്രദീപേട്ടന്‍റെയും മുരളിയേട്ടന്‍റേയും അരികില്‍ പോയിരുന്നു.....അവരൊക്കെ പറഞ്ഞത് ഷഫീര്‍ക്കാനോട് ചോദിക്കാനാ....നിങ്ങള്‍ ഇത്രയും “നിപുണ”നാണോ...?

“ന്നാല്‍ കേട്ടോ ഹരീ ഞാന്‍ ഞാന്‍ ഈ പറഞ്ഞ് തരുന്നത് ആദ്യം ശ്രദ്ധിച്ച് കേള്‍ക്കണം...ജീവിതമാണ്....അല്ലാതെ തോന്ന്യാസം അല്ല.... വിവാഹം കഴിഞ്ഞാല്‍ നല്ല ജീവിതം വാര്‍ത്തെടുക്കണം എന്ന് ഒരു സത്യ പ്രതിജ്ഞയെടുക്കണം... ദാമ്പത്യത്തിലേക്ക് കടക്കുന്നതിനു മുമ്പ് മണവാട്ടിയെ നീ ഉമ്മകൊണ്ട് പൊതിയണം.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ഇതൊക്കെ നീ മനസ്സില്‍ എന്നും സൂക്ഷിക്കണം....

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രാവിലെ തന്നെ ഒരു ഫോണ്‍ ....

ട്രിങ്ങ് ട്രിണ്ട്.....ട്രിണ്ട് ട്രിണ്ട്.......കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു....

ഇക്കാ ഞാന്‍ ഹര്യാ...

ന്താ ഹര്യേ രാവിലെ തന്നെ...?

അതേ ഇക്കാ ഞാന്‍ രണ്ട് ചട്ടി സിമന്‍റും അര ലോഡ് എം സാന്‍റും വാണ്ടിയിട്ടുണ്ട് കമ്പി എത്ര വേണമെന്നറിയില്ല .....

ന്തിന്....

“ജീവിതം വാര്‍ത്തെടുക്കാന്‍”

ഞാന്‍ അറിയാതെ തറയില്‍ ഇരുന്ന് പോയി.....എന്നിട്ടോ .....?  എന്‍റെ ഉള്ളില്‍ നിന്ന് തന്നെയാണോ എന്നറിയില്ല ആ ചോദ്യം വന്നത് ....

പിന്നെ രണ്ട് കെട്ട് ന്യൂസ് പേപ്പര്‍ വാങ്ങി.....

ന്തിനാ...?

പൊതിയാന്‍ ഉമ്മ കിട്ടിയില്ല അതിനാല്‍ പഴയ ന്യൂസ് പേപ്പര്‍ വാണ്ടി കിലോക്ക് 16 രൂപ വച്ച് നാലു കിലോ....

ന്‍റെ റബ്ബേ.....എന്നെ നീ അങ്ക്ട് വിളിക്ക്.......അല്ലാണ്ടിപ്പം ന്താ ചെയ്യാ...



പഴയ ഒരു ഓര്‍മ്മ....




പൊക്കിളിനു താഴേ ഉടുത്തിരിക്കുന്ന തോര്‍ത്ത് മുണ്ടിനു അവിടവിടെയായി കീറല്‍ ബാധിച്ച് തുടങ്ങിയിരിക്കുന്നു..ചെങ്കല്‍ നിറമാര്‍ന്ന ആ തോര്‍ത്ത് അരയില്‍ ഒന്നൂടെ മുറുക്കിയുടുത്ത് തൊട്ടടുത്ത മണ്‍കൂനയില്‍ അയാള്‍ ഇരുന്നു..

അഴിച്ച് മാറ്റിവച്ചിരുന്ന കൈലിമുണ്ടിന്‍റെ മൂലയിലുള്ള കെട്ടില്‍ നിന്നും തെറുപ്പ് ബീഡിയും തീപ്പെട്ടിയും എടുത്ത്  ഒരു ദീര്‍ഘ ശ്വാസം വിട്ടു...ബീഡിയുടെ കെട്ടില്‍ നിന്നും ഒരു ബീഡിയെടുത്ത്  അതിന്‍റെ അറ്റം വിരലുകൊണ്ട് ഒന്ന് ഞരടിയിട്ട് വിണ്ട് തുടങ്ങിയ കറുത്ത ചുണ്ടിലേക്ക് അയാള്‍ ആ ബീഡി വച്ചു...തീപ്പെട്ടി ഉരസി. ഏകദേശം മൂന്നോ നാലോ കൊള്ളി ഉപയോറ്റിച്ചതിനു ശേഷമേ അയാള്‍ക്ക് ആ ബീഡിയില്‍ തീ പിടിപ്പിക്കാന്‍ കഴിഞ്ഞുള്ളു...

വെട്ടുകത്തിയുടേ മാടകൊണ്ട് കൈക്കോട്ടിന്‍റെ ആപ്പുകള്‍ നന്നായി അടിച്ചുറപ്പിച്ച് അവസാനത്തെ പുക മേലോട്ട് വിട്ട് അയാള്‍ എഴുന്നേറ്റു..

കൈക്കോട്ട് ഓരോ പ്രാവശ്യം ഉയര്‍ന്ന് താഴുമ്പോഴും അയാളുടെ നെറ്റിത്തടത്തില്‍ നിന്നും വിയര്‍പ്പ് ചാലുകള്‍ കവിളിലൂടെ ഒഴുകി കഴുത്തിലൂടെ ശരീരത്തിന്‍റെ പലഭാഗത്തേക്കും ചാലുകള്‍ ഇട്ട് കൊണ്ടിരുന്നു. ഇടക്ക് കൈക്കോട്ട് താഴേ വച്ച് വലത് കയ്യിലേക്ക് വായില്‍ നിന്ന് തുപ്പല്‍ തെറുപ്പിച്ച് രണ്ട് കൈ കൊണ്ടും ആ തുപ്പലിനെ കയ്യില്‍ നന്നായ് തേച്ച് വീണ്ടും കൈക്കോട്ട് കൊണ്ട് കിളക്കാന്‍ ആരംഭിച്ചു...

മണ്ണില്‍ അയാളുടെ കൈക്കോട്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു...ധീരനായൊരു പോരാളിയേ പോലെ മണ്ണില്‍ അയാള്‍ പണിയെടുത്തുകൊണ്ടിരുന്നു...സൂര്യന്‍ ഉച്ചിയിലായപ്പോള്‍ അയാള്‍  കൈത്തടം നെറ്റിയില്‍ വച്ച് മേലോട്ടൊന്ന് നോക്കി ...എന്നാലും പണി നിര്‍ത്താതെ ആശയോടെ പടിഞ്ഞാറോട്ട് നോക്കി....

സമയം നോക്കാന്‍ വേറെ നിവൃത്തിയൊന്നും ഇല്ലാത്ത് കാലഘട്ടം...അന്ന് പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് ആകെയുള്ള ആശ്രയം...പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്ക് ആയിരുന്നു.....ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും വൈകിയിട്ട് നാലുമണിക്ക് ചായ കുടിക്കാനും എല്ലാം ഈ ബാങ്കിനെ ആശ്രയിച്ചായിരുന്നു...

“ഗിരിജേ , ജയേ ദേ പള്ളീല്‍ വൈകിട്ടത്തെ ബാങ്ക് കേള്‍ക്കുന്നു ഉമ്മറത്ത് പോയിരുന്ന് നാമം ജപിക്ക്” എന്ന് പടിഞ്ഞാറേലെ തങ്കച്ചോത്തി വിളിച്ച് പറയുന്നത് ഇപ്പോഴും മനസ്സിലുണ്ട്...

ഒട്ടിയ വയറില്‍ മുഷിഞ്ഞ തോര്‍ത്ത് ഒന്നൂടേ അഴിച്ച് മുറുക്കിയുടുത്തപ്പോള്‍ ..പണിക്കാരന്‍ എന്താ ചെയ്യുന്നതെന്നറിയാന്‍ കൌതുകത്തോടെ നോക്കുമ്പോള്‍ ..
“കുഞ്ഞുമോനറിയോ ചേട്ടന്‍ എന്തിനാ ഇങ്ങനെ ഇത് മുറുക്കിയുടുക്കുന്നത് എന്ന്”..

ഇല്ല...

“ഇങ്ങനെ മുറുക്കി ഉടുത്താല്‍ ചേട്ടനു വിശപ്പറിയില്ല.., അങ്ങനെ വന്നാല്‍ വീട്ടില്‍ രണ്ടു നേരവും അടുപ്പില്‍ തീ പുകയും ..അപ്പോള്‍  അവര്‍ക്കും      വിശപ്പും അറിയില്ല”....

[പണ്ടത്തെ ചില കാര്യങ്ങള്‍ അറിയാതെ മനസ്സിലേക്ക് ഓടി വന്നു ]

Thursday, 26 November 2015

മനോഹരചരിതം.......

ജീവിക്കണം എന്ന് ചിന്തയുമായി മനോഹരന്‍ വന്ന് കയറിയത് വട്ടത്തറ കറപ്പാപ്പന്‍റെ പറമ്പിലെ ഷമ്മുച്ചേട്ടന്‍റെ പീടിക തിണ്ണയില്‍.......ഷമ്മുച്ചേട്ടനാണേല്‍ ഒരു സംഭവം തന്നെയാണു ട്ടോ....
ആളെക്കുറിച്ച് പറയാന്‍ കുറേ ഉണ്ടെങ്കിലും തല്‍ക്കാലം പറയുന്നില്ല...കാരണം ആളുടെ മക്കള്‍ “ സജി, സനി,സുനി “ പേരില്‍ മാത്രമേ മയം ഉള്ളു...അവര്‍ അറിഞ്ഞ് ഒന്ന് തന്നാല്‍ ഞാന്‍ കുടപ്പുളി ഉടയുന്നത് പോലെ ആകും അതിനാല്‍ നമുക്ക് മനോഹരചരിതത്തിലേക്ക് തന്നെ കടക്കാം...

ഞാനാണേല്‍  ആ സമയം സൂറത്തില്‍ നിന്ന് ലീവിനു വന്നിരിക്കുന്ന സമയം ....ലീവിനു വന്നത് വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്കാനൊന്നും അല്ലാട്ടോ....അമ്പലങ്ങളും സിനിമാതിയേറ്ററുകളും കയറിയിറങ്ങാനാ....

അക്കാലത്ത് മിക്കദിവസം ഉറക്കം അലിയാരുടെ ഉപ്പ് പെട്ടിയിലാവും ....കാരണം സെക്കന്‍റ് ഷോകഴിഞ്ഞ് വന്നാല്‍ വീട്ടിലേക്ക് പ്രവേശനം ഇല്ല...അപ്പോള്‍ പിന്നെ അലിയാരുടെ ഉപ്പ് പെട്ടി പട്ട്മെത്തയായി സങ്കല്‍പ്പിച്ച് വീട്ട്കാരെ തോല്‍പ്പിച്ച് അവിടെ കിടന്നുറങ്ങും....അല്ല പിന്നെ....

എന്താ മനോഹരാ....വിഷയം.....?

എന്തെങ്കിലും പണിനോക്കണം  കൊച്ചു....

പോരുന്നോ സൂറത്തിലേക്ക്...

ആ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നോ ആവോ മനോഹരന്‍ ...കാരണം മീന്‍ നന്നാക്കുമ്പോള്‍ പൂച്ച കാത്തിരിക്കുന്നത് പോലെയായിരുന്നു അവന്‍റെ ഇരുപ്പ്.....എന്‍റെ ചോദ്യവും വരാം എന്നുള്ള ഉത്തരവും കേട്ടപ്പോള്‍ ഒരുകാര്യം ഉറപ്പായി.....പൂച്ചക്ക് തല ഒന്ന് കിട്ടി....ആ സന്തോഷവും അവന്‍റെ മുഖത്ത് പ്രകടമായി...

Tuesday, 24 November 2015

മനോഹരചരിതം......

ഇത് മനോഹരന്‍.....നമുക്ക് ഇവന്‍റെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം....അതിനു ആദ്യം വേണ്ടത് ഇവന്‍റെ ആദ്യകാലജീവിതത്തിലേക്ക് പോകണം.... എന്നാലൊരു ഓട്ടോറിക്ഷാ പിടിച്ച് നമുക്കങ്ങോട്ട് ആദ്യം പോകാം....

പൈങ്ങോട് എന്ന മനോഹരഗ്രാമത്തില്‍ ജനിച്ചതിനാലാണോ എന്തോ അറിയില്ല ഇവനു മനോഹരന്‍ എന്ന പേര്‍ വീട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തത്...ഇവന്‍റെ ജനനത്തോടെ ആ ഗ്രാമത്തിന്‍റെ ചേതന മങ്ങി എന്ന് പറഞ്ഞാല്‍ അതില്‍ രണ്ട് വട്ടം ആലോചിക്കേണ്ടതില്ല...

എട്ടാംക്ലാസ്സില്‍ ഗ്രാജ്വേറ്റ് എടുത്ത് തോറ്റതോടെ ഉപരിപഠനം വേണ്ടെന്ന് വച്ച് സാധാരണ ചെറുപ്പക്കാര്‍ ചെയ്യുന്നത് പോലെ അവനും വെറുതെ നടക്കാം എന്ന് കരുതിയതില്‍ തെറ്റില്ലല്ലോ...

അങ്ങനെയിരിക്കുമ്പോഴാ രാജാരവിവര്‍മ്മയുടെ ആത്മാവ് അവനില്‍ പരകായപ്രവേശം നടത്തിയത്....അത് കൊണ്ടെന്താ വീട്ടിന്‍റെ ചുമരുമുഴുവനും കരിക്കട്ടകൊണ്ടവന്‍ പടം വരച്ച് വൃത്തികേടാക്കി...അതിന്‍റെ ഫോട്ടോസ്റ്റാറ്റ് അവന്‍റെ നടുമ്പുറത്ത് അവന്‍റെ അച്ഛന്‍ പതിച്ച് കൊടുത്തെന്ന് കേട്ടുകേള്‍വിയില്ലത്ത സത്യം....

ഒരു സുപ്രഭാതത്തില്‍ തലവരമാറ്റാനായി ടീയാന്‍ ഇരിങ്ങലക്കുടയില്‍ ഏതോ ആര്‍ട്ട് കോളേജില്‍ വരപഠിക്കാനായി പോയി....അത് അവന്‍റെ ജീവിതത്തിന്‍റെ ഒരു വഴിത്തിരിവായി.....
സാധാരണവഴിയിലൂടെ അവനുപോകാന്‍ കഴിയാതെ വന്നപ്പോഴാ വഴിതിരിച്ച് വിട്ട് വഴിത്തിരിവായത്...

പെട്ടെന്നൊരിക്കല്‍ അവന്‍റെ അമ്മാവന്‍ കണ്ണുരുട്ടി അവനോട് ഒരു ചോദ്യം “എടാ മനോഹരാ എന്താ നിന്‍റെ പരിപാടി”....

ഞാന്‍ വരപഠിക്കാന്‍ പോകണു മാമാ....

കോപ്പിലെ വര ......തൊള്ളനിറച്ചിട്ട് എന്തെങ്കിലും തിന്നണമെങ്കില്‍ പണിക്ക് പോടാ.....

അമ്മാവന്‍റെ ഒച്ചയും മനോഹരന്‍റെ ട്രൌസര്‍ നനഞ്ഞതും ഒപ്പമായിരുന്നു...

അന്നവനൊരു തീരുമാനം എടുത്തു....ഇനി അമ്മാവന്‍ പറഞ്ഞത് പോലെ തൊള്ള നിറച്ച് തിന്നനുള്ള ഒരു വഴികണ്ടെത്തുക തന്നെ....

ആ വഴി എന്നിലാ അവസാനിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ.....

                               .................................................................................................................................................................................................................................................തുടരും...


Sunday, 15 November 2015

ഒരു ആത്മഹത്യയിലേക്ക് നിങ്ങളേ ഞാന്‍ കൂട്ടികൊണ്ട് പോവുകയാണ്...ഒരിക്കൽ എഴുതിയതാണു ഇത് അന്ന് വായിക്കാത്തവർക്കായി ഒന്നൂടെ പോസ്റ്റുന്നു....

ഒരു ആത്മഹത്യയെ ഇത്തരത്തിൽ എഴുതിയതിനു എന്നെ പഴിച്ചിട്ട് കാര്യം ഇല്ല....സംഭവിച്ചതും...സംഭവിച്ചത് രസകരവും ആയിരുന്നതിനാലാണ് ഇത് എഴുതുന്നത്...

നേരിട്ട് കണ്ട ഒരു മരണം ആയിരുന്നു....എന്നാല്‍ ഈ മരണത്തില്‍ അല്‍പ്പം പോലും ദു:ഖ സീന്‍ കടന്ന് വന്നില്ല എന്നുള്ളതാ ഇതിന്‍റെ രസം...

എന്നാല്‍ നമുക്ക് ആ മരണത്തിലേക്ക് കടക്കാം...

ഏകദേശം ഇരുപത് കൊല്ലം മുമ്പ് ആയിരുന്ന് ആ സംഭവം നടക്കുന്നത്.....

“സൂറത്തിലെ [ഗുജ്റാത്ത്] രാംപുര പെട്രോള്‍ പമ്പിനു പുറകുവശത്തായിരുന്നു  ചരിത്രത്തില്‍ ഇത് വരേയും രേഖപ്പെടുത്താത്ത      ഈ സംഭവം അരങ്ങേറുന്നത്....

അവിടെ ഒരു റൂമില്‍ ആയിരുന്ന കാട്ടൂരുള്ള ഷാജിയും അവന്‍റെ സഹോദരങ്ങളും താമസിക്കുന്നത്...പേരില്‍ അല്‍പ്പം മാറ്റം ഞാന്‍ വരുത്തുന്നു...കാരണം ആത്മഹത്യ ചെയ്തവന്‍റെ ആത്മാവ് ഇന്നും ഗതികിട്ടാതെ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിലോ...?

എന്റെ ശരീരത്തിലാണേൽ ഒരു കൊതുകിനു പോലും വയർ നിറച്ച് കുടിക്കാനുള്ള ചോര ഉണ്ടെന്ന് തോന്നുന്നില്ല .....അപ്പോൾ പിന്നെ മരണപ്പെട്ടവൻ പ്രേതമായി വന്ന് എന്നെ കൊരക്കിനു പിടിച്ചാൽ നിരാശനായി മടങ്ങേണ്ടിവരും ...പിന്നെ ആ പ്രേതത്തിന്റെ വായിലിരിക്കുന്നത് ഞാൻ കേൾക്കണം...

ഒരു ദിവസം ഞാനും ഷാജിയും കൂടി അവന്‍റെ റൂമിലേക്ക് ചെല്ലുമ്പോള്‍ അവന്‍റെ ജേഷ്ഠന്‍ .തല്‍ക്കാലം അവനെ നമുക്ക് സാജന്‍ എന്ന് വിളിക്കാം...അതെ അങ്ങനെ തന്നെ വിളിക്കാം..

മുന്നില്‍ നുരപൊന്തുന്ന ഒരു ഗ്ലാസ്സ് വെള്ളം വച്ച് കൊണ്ട് എന്തോ ആലോചിച്ചിരിക്കുന്നു...ആദ്യം സോഡയാവും എന്നാ കരുതിയത് . എന്നാല്‍ വെള്ളത്തില്‍ അല്‍പ്പം കളര്‍വ്യത്യാസം കണ്ടപ്പോള്‍ ഒരു സംശയം ....

എന്താ ചേട്ടാ ഈ ഗ്ലാസ്സില്‍   ?

ആസിഡ്.....സാജന്‍ പെട്ടെന്ന് പറഞ്ഞു....

ങ്ങേ.....ആ മൂളല്‍ എന്‍റെ ഉള്ളില്‍ നിന്നാ വന്നത്...ഞാന്‍ പതുക്കെ ഗ്ലാസ്സ് എടുത്ത് മണത്ത് നോക്കി....അതെ ആസിഡ് തന്നെ....കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ്.....ആ പഹയന്‍ അത് കുടിക്കാനുള്ള തയ്യാറെടുപ്പായിരുന്നു.....

പടേയ്...പടയ്....എന്നുള്ള രണ്ട് ശബ്ദം കെട്ട് ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഷാജി ചേട്ടന്‍റെ കരണത്ത് പൊട്ടിക്കുന്നതാണ് കണ്ടത്...കൂടെ ഒച്ചയില്‍ ഒരു ഡയലോഗും “തൊട്ട് കൂട്ടാന്‍ കുറച്ച് അച്ചാറും കൂടി എടുക്കെടോ മൈ............“ [വിട്ട് പോയ ഭാഗം പൂരിപ്പിക്കാന്‍ നിര്‍വ്വാഹം ഇല്ല]

സാജന്‍റെ ആത്മഹത്യയെ ആസാധുവാക്കിയതില്‍ ഷാജി ജയിച്ചെങ്കിലും .... പോത്തുമ്പുറത്ത് നൈലോൺ കയറുമായി വന്ന യമകണ്ഡനു നിരാശനായി മടങ്ങേണ്ടി വന്നു...എങ്കിലും   ആത്മഹത്യ ശ്രമം തുടരാനായിരുന്നു സാന്‍റെ ശ്രമം....

അത്കൊണ്ടാവും ചക്കരയുടെ   [തോമസ്]  മൂന്നാം നിലയിലുള്ള മെസ്സില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ സാജന്‍ കൈ പോലും കഴുകാതെ അഞ്ചാം നിലയിലേക്ക് കയറിപ്പോയത്.....ആ പോക്കില്‍ ഒരു ആത്മഹത്യ തെളിയുന്നുണ്ടൊ എന്ന് കരുതിയത് കൊണ്ട് ഞാന്‍ പതുക്കെ സാജന്‍റെ പിന്നാലെ കയറി ചെന്നത്...

എന്താ സാജാ കൈ പോലും കഴുകാതെ ഇങ്ങോട്ട് കയറിവന്നത് ...?

എന്‍റെ ചോദ്യം കേട്ട് സാജന്‍ ഒന്ന് തിരിഞ്ഞ് ബാല്‍ക്കണിയുടേ അരികിലേക്ക് പോയി.....ഷഫീര്‍ ഭായ് ഇവിടുന്ന് ചാടിയാല്‍ താഴേ എത്തുമ്പോഴേക്കും മരിക്കുമോ...?

ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു എവ്ടെ മരിക്കാന്‍....താഴേയുള്ള ആരുടേയെങ്കിലും തലയില്‍ നീ വീഴും അവന്‍ നിന്നെ പിടിച്ച് രണ്ട് പൊട്ടിക്കും അത്രേ ഉണ്ടാകൂ....

മുഖം വക്രിച്ച് സാജന്‍ എന്നെ ഒന്ന് നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു സാജാ വാ താഴേക്ക് പോകാം...

അന്ന് രാത്രി ഷാജിയും മറ്റുള്ളവരും കൂട്ടത്തില്‍ ഞാനും ഒരു തീരുമാനം എടുത്തു സാജനെ എങ്ങനേയും നാട്ടില്‍ എത്തിക്കുക...അത് തന്നെയാകും ഉചിതം എന്ന് എല്ലാവരും പറഞ്ഞു...

അടിയന്തിരമായി കൊച്ചിന്‍ രാജ്ക്കോട്ട് എക്സ്പ്രസ്സില്‍ ടികറ്റ് എടുത്ത് ഞങ്ങള്‍ ഏഴംഗസംഘം ഷാജിയേയും കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടു....

എന്ത് ഫലം ഞങ്ങളെ എല്ലാം വിഡ്ഡികളാക്കി കൊണ്ട് സാജന്‍ ഓടികൊണ്ടിരിക്കുന്ന ട്രൈനിന്‍റെ ബോഗികള്‍ക്കിടയിലേക്ക് ചാടി....

പെട്ടെന്ന് ട്രൈനിന്‍റെ ചെയിന്‍ പിടിച്ച് വലിച്ച് ട്രൈന്‍ നിര്‍ത്തി...രക്ഷയുണ്ടായില്ല ഒരു സാജന്‍ ട്രൈനിനടിയില്‍ രണ്ട് സാജന്‍ ആയി കിടക്കുന്നു...കൂട്ടത്തില്‍ ഉണ്ടായിരുന്ന ഫല്‍ഗുണന്‍ കുറേ ഫോട്ടോയെടുത്തിരുന്നു...എല്ലാവരും തലയില്‍ കൈ വച്ച് സ്വയം ശപിച്ചു..

പോലീസെത്തി മഹസര്‍ തയ്യാറാക്കി.....ആത്മഹത്യ ചെയ്തത് നേരില്‍ കാണാന്‍ ട്രൈനില്‍ നിന്ന് കുറേ ആളുകള്‍ ഇറങ്ങി......

എന്നാല്‍ ഇറങ്ങിയവര്‍ എല്ലാം താഴേ ഇരുന്നുകൊണ്ട് ട്രൈനിന്‍റെ വീലിന്‍റെ ഭാഗത്തേക്ക് ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു....ഇതെന്താ ഈ പഹയന്മാര്‍ പശുവിന്‍റെ അകിട് പരിശോധിക്കുന്നത് പോലെ നോക്കുന്നത്...

കാര്യമെന്തെന്നോ.....സാന്‍റെ മൃതശരീരം താഴേ കിടക്കുന്നു രണ്ട് പീസായിട്ട് ....“അരക്ക് മുകളിലുള്ള ഭാഗം ഉണ്ട് ഒരു ഭാഗം അരക്ക് താഴേയുള്ള രണ്ട് കാലുകളും.....എന്നാല്‍ നടുഭാഗം ആയ അര കാണുന്നില്ല...അത് എവിടെ പോയെന്ന് ഒരു പിടിയും ഇല്ല ട്രൈനിന്‍റെ അടിയില്‍ എവിടെയെങ്കിലും പറ്റിയിരിക്കുന്നുണ്ടോ എന്നാണു ജനങ്ങള്‍ നോക്കുന്നത്.....

ഇന്നും സാജന്‍റെ അര എവിടെ പോയെന്നറിയാതെ.....ഒരു ചോദ്യ ചിഹ്നം ആയി കിടക്കുന്നു.......

“ഇപ്പോള്‍ ഈ കഥ ഇവിടെ പറയാന്‍ കാരണം ഉണ്ട്..“   മൂന്നാലു ദിവസം മുമ്പ് ഈ ഫല്‍ഗുണന്‍ ഷോപ്പില്‍ വന്നിരുന്നു”....അവന്‍ എന്നോട് ഒരു ചോദ്യം .....

അല്ല ചോട്ടൂ...എന്നാലും അവന്‍റെ ചന്തി എവിടെ പോയിട്ടുണ്ടാകും”...?

Saturday, 14 November 2015

കഴിഞ്ഞതിനെ പറ്റി ഇനി വേവലാതി പെട്ടിട്ട് കാര്യമില്ലാന്ന് മനസ്സിലായി..
വരാനിരിക്കുന്നതിനെ സധൈര്യം നേരിടുകതന്നെ....

“കൂട്ടത്തില്‍ ചെറിയവനായത് കൊണ്ടാണോ എന്നറിയില്ല. മുന്നിലൂടെ കടന്ന്പോയവര്‍ ഓരോന്ന് ചെയ്ത് വച്ചിട്ട് ഒരു പ്രത്യേക ശൈലിയില്‍ ഒരു നോട്ടവും.“

എന്നാല്‍ അടുത്ത് ഇരിക്കുന്നവര്‍ക്ക് മര്യാദക്ക് ഇരുന്നൂടെ എന്നു ഞാന്‍ എന്നോട് തന്നെ അറിയാതെ ചോദിച്ചു....അവന്‍ എല്ലാം തികഞ്ഞവനെ പോലെ ഇരിക്കുന്നു....ഇടക്ക് അവന്‍ മുട്ട് കൈ കൊണ്ട് എന്ന് കുത്താനുള്ള വ്യാജേനെ ആക്ഷന്‍ കാണിക്കുന്നതും കാണാം.

“നികക്കെന്താ വേണ്ടത് എന്ന് ആരോ ചോദിക്കുന്നത് കേട്ടപ്പോള്‍ ...എനിക്കൊന്നും വേണ്ട മുന്നില്‍ നിന്ന് പോയാല്‍ മതി...

“ഇനി എന്താ ചെയ്യുക....അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി . കഴിഞ്ഞത് കഴിഞ്ഞു...വരാനിരിക്കുന്നതിനെ സ ധൈര്യം നേരിടുക തന്നെ....

“മുന്നിലൂടെ പോയ ആളെ നോക്കി പതുക്കെ പറഞ്ഞു..

“കുറച്ച് ചോറു കൂടി ഇടൂ...എന്നിട്ടാ സാമ്പാറുകാരനേയും വിളിക്കൂ”.....

കല്യാണത്തിന് ഭക്ഷണം കഴിക്കാന്‍ പോയാലുള്ള ഓരോ പൊല്ലാപ്പുകളേയ്...

Tuesday, 10 November 2015

മ്യേ......മ്യേ.....

ആടിന്‍റെ നിര്‍ത്താതെയുള്ള കരച്ചിലും ആളുകളുടെ ഓട്ടവും കൂടികണ്ടപ്പോള്‍ എന്തോ സംഭവിച്ച് എന്ന് മനസ്സിലായി ....കോസടിവിരിച്ച കയറുകട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റപ്പോള്‍...കീ എന്ന ശബ്ദത്തോടെ കട്ടില്‍ ഒന്ന് തേങ്ങി....

ബര്‍മുഡയുടെ വള്ളി ഒന്നൂടെ മുറുക്കികെട്ടി നേരെ ശബ്ദം കേട്ട ദിക്കിലേക്ക് ഓടി..

സൂറത്ത് വരാച്ചാ ഗാവിലെ ചാമുണ്ഡി നഗറില്‍ ആയിരുന്നു ഞങ്ങളുടെ വാസം...ഞാനും ശ്രീനിയും [ ശ്രീനി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ] പിന്നെ വേലായുധേട്ടനും....[ വേലായുധേട്ടനും നമ്മെ വിട്ട് പിരിഞ്ഞു ] 

സ്പിന്നിങ്ങ് മില്ലില്‍ മാസ്റ്റര്‍ ആയി ജോലി നോക്കിയിരുന്ന വേലായുധേട്ടന്‍ വരാച്ചക്കാര്‍ക്കും മാസ്റ്റര്‍ജി തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ  ഞങ്ങളേയും എല്ലാവരും മാസ്റ്റര്‍ ലോഗ് എന്നായിരുന്നു വിളിച്ചിരുന്നത്...

അങ്ങനെ ഞങ്ങളുടെ ജീവിതം വരാച്ചയില്‍ തകൃതിയായി നടക്കുമ്പോഴാണ്...ഒരു ഞായറാഴ്ച ദിവസം ആ സംഭവം നടക്കുന്നത്....

ആളുകള്‍ ഓടിക്കൂടിയിടത്തേക്ക് ഞാന്‍ ഓടിച്ചെന്നു...കൂടെ എസ്ക്കോര്‍ട്ടായി വത്സനും....രാവിലെ എട്ടുമണിയായിട്ടും നേരം വെളുക്കാത്തതിനാല്‍ ശ്രീനി  കിടന്ന ദിശ ഒന്ന് മാറ്റം വരുത്തി തിരിഞ്ഞു കിടന്നു....

റോഡിനു മറുവശത്ത് തലയിണ വില്‍പ്പനക്കാരനായ ഒരു മിയ [ മുസ്ലീം ] യുടെ വീടിനുമുകളില്‍ നിന്നും അവരുടേ ഒരു ആട് താഴേക്ക് വീണു.  ...

താഴേവീണ ആട് എഴുന്നേല്‍ക്കാനാകാതെ കിടന്ന കിടപ്പില്‍ അലറി കരഞ്ഞ് കൊണ്ടിരുന്നു...ഓടിക്കൂടിയവരില്‍ ഞാനും വത്സനും അടക്കം ആകെ പതിനൊന്നു പേരുണ്ടായിരുന്നു....

ആട് ദയനീയമായി എന്നെ ഒന്ന് നോക്കി...എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണോ ആ നോട്ടത്തിനര്‍ത്ഥം എന്ന് തോന്നി....

“പലപ്പോഴും വീട്ടില്‍ പശുവിനും ആടിനും സുഖം ഇല്ല എന്ന് പറഞ്ഞ് വാപ്പാനെ കാണുവാന്‍ ആളുകള്‍ വരുന്നത് പെട്ടെന്ന് എനിക്കോര്‍മ്മ വന്നു’....

പെട്ടെന്ന് ഞാന്‍ അടുത്ത് കിടന്ന മണല്‍കൂമ്പാരത്തില്‍ നിന്നും കുറച്ച് മണല്‍ എടുത്ത് അടുത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോട് പറഞ്ഞു...“ നന്നായി ചൂടാക്കി കൊണ്ടുവായോ”....തൊട്ടടുത്ത് മേശയുടെ മുകളില്‍ നിന്നും ഒരു കഷണം പേപ്പറെടുത്ത്  അതില്‍ ഒരു കുറിപ്പെഴുതി...ഒരു പയ്യന്‍റെ കയ്യില്‍ കൊടുത്തു ...ഇതാ ഇത്  മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങി വായോ....

പയ്യന്‍ മരുന്ന് ആയി വന്നപ്പോഴേക്കും മണലും വറുത്ത് റെഡിയായി ആ സ്ത്രീയും എത്തി.....ആകാംക്ഷഭരിതരായ ജനങ്ങള്‍.....അല്‍പ്പം പോലും വിദ്യഭ്യാസം ഇല്ലാത്ത ജനങ്ങള്‍ക്ക് മുമ്പില്‍ പ്രീ ഡിഗ്രി തോറ്റവനായ എനിക്ക് ഗ്രാജ്വേറ്റിന്‍റെ വില....

കുപ്പിയില്‍ നിന്നും മരുന്നെടുത്ത് താഴേ കിറ്റക്കുന്ന ആടിന്‍റെ ശരീരത്തില്‍ പുരട്ടി പഴയ ഒരു തുണിയില്‍ വറുത്തെടുത്ത മണല്‍ പൊതിഞ്ഞ് ആടിനെ ശരിക്കൊന്ന് മസാജ് ചെയ്തു.....ആട് വലിയ വാ ഉച്ചത്തില്‍ അലറിക്കരഞ്ഞ് കൊണ്ടിരുന്നു...പിന്നെ അതിന്‍റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് വന്നു...ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആട് പതുക്കെ എഴുന്നേറ്റ് നിന്നു..സാവധാനത്തില്‍ ഞൊണ്ടി ഞൊണ്ടി നടന്നു തുടങ്ങി......

“ഒരു അത്ഭുത വസ്തുവിനെ പോലെ വത്സന്‍ എന്നെ സാകുതം നോക്കി നിന്നു...മരുന്നിന്‍റെ ലിസ്റ്റ് അവന്‍ തട്ടിപ്പറിച്ച് വായിക്കാന്‍ ശ്രമിച്ചു...കഴിയുന്നില്ല...ആട് പൂര്‍ണ്ണനിലയില്‍ സുഖപ്പെട്ടപ്പോള്‍ ഞാനും വത്സനും അവിടെ നിന്നും തിരികെ പോന്നു....

“ശുക്രിയാ മാസ്റ്റര്‍ജീ”....തലയിണ കടക്കാരന്‍  നന്ദി പറഞ്ഞു....അപ്പോഴും വത്സന്‍ എന്നെ നോക്കി മിഴിച്ച് നില്‍ക്കുകയാണ്......

“നീ എന്ത് മരുന്നാ പേപ്പറില്‍ കുറിച്ച് കൊടുത്തത്”.....?

അത് നീ അറിയേണ്ട വത്സാ......ഇന്നും അവനു ഉത്തരം കിട്ടാത്ത ആ മരുന്ന്...

“അയോഡക്സ്” ആയിരുന്നു എന്ന് എനിക്ക് മാത്രം അറിയാം.....

Thursday, 17 September 2015

അല്‍പ്പം മതപരം....

വെള്ളിയാഴ്ചയുടെ മഹത്വം കൊണ്ട് തന്നെ എഴുതട്ടെ...

ഒരിക്കള്‍ മുഹമ്മദ് നബി [ സ ] യോട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഹാബികള്‍ [ അനുയായികള്‍ ] പറയുകയുണ്ടായി...

നബി തിരുമേനി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു..എന്നാല്‍ മഴ പെയ്തില്ല...സ്വഹാബികള്‍ നിരാശരായി..നബി പ്രാര്‍ത്ഥിച്ചിട്ടും മഴപെയ്യാത്തതില്‍ അവര്‍ക്ക് ദു:ഖവും ഉണ്ടായി...

രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിച്ചപ്പോള്‍ നബി അരുളി..

“നിങ്ങളില്‍ ഒരാള്‍ സ്ഥിരം ആയി തെറ്റുകള്‍ ചെയ്യുന്നവനാണ്...അയാള്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അയാള്‍ ഇവിടെ നിന്ന് മാറി നിന്നാല്‍ മഴപെയ്യും”..

നബി [ സ ] ഇത് പറഞ്ഞപ്പോഴേക്കും മഴപെയ്തു തുടങ്ങി...

അപ്പോള്‍ തന്നെ മഴപെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു അല്ലയോ നബിയെ ഇപ്പോള്‍ എന്താ മഴ പെയ്തത്...?

“ആ തെറ്റ് ചെയ്തവന്‍ എന്‍റെ പ്രഭാഷണം കേട്ടപ്പോള്‍ തന്നെ പാപമോചനത്തിനായ് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു...“
ശിബി......

ഇടത് കാല്‍ വല്‍ത് കാലിന്‍റെ അടിയിലെക്ക് ഒന്നൂടെ ഒതുക്കിവച്ച്..അയാള്‍ ഒന്നൂടെ ശരിയായി ഇരുന്നു...ചന്തിയുടെ അനക്കം തട്ടിയപ്പോള്‍ ഇരുന്നിരുന്ന കീറച്ചാക്കില്‍ നിന്നും പൊടിപാറി...

വളച്ച് കെട്ടിയ പായയുടെ സൈഡില്‍ നിന്നും ചാട്ടവാര്‍ എടുത്ത് ...നാവ് വായുടെ സൈഡില്‍ ഒരു പ്രത്യേക സ്റ്റായിലില്‍ മടക്കി ക്ലക്ക് ക്ലക്ക് എന്ന്   ഈണത്തില്‍ ശബ്ദം ഉണ്ടാക്കി ...ചാട്ട വായുവില്‍ ഒന്നു ചുഴറ്റി മുന്നില്‍ കെട്ടിയിരിക്കുന്ന കാളകളുടെ പുറത്ത് ശബ്ദമുണ്ടാക്കി....

“ടക്ക് ടക്ക് ക്ലക്ക് ക്ലക്ക് നട കാളേ...നടകാളേ...

ഉദിച്ചുയര്‍ന്ന് വരുന്ന് സൂര്യന്‍റെ ചെങ്കിരണങ്ങളില്‍ അയാളുടെ വിയര്‍പ്പ് തിളങ്ങി...തലയില്‍ കെട്ടിയിരുന്ന തവിട്ട് നിറത്തിലുള്ള തോര്‍ത്ത് ഒന്നൂടെ അഴിച്ചെടുത്ത് കുടഞ്ഞ്    രണ്ടാമതും കെട്ടി...

മുണ്ട് മടക്കി കുത്തിയിരുന്നെങ്കിലും മുട്ടോളം ഇറക്കമുള്ള വരയന്‍ ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും തെറുപ്പ് ബീഡിയെടുത്ത് അറ്റം ഒന്ന് ഞരടിയിട്ട് ചുണ്ടില്‍ വച്ച് തീപ്പെട്ടിയുരസ്സി...ആദ്യത്തെ രണ്ട് മൂന്ന് കൊള്ളികള്‍ തീപ്പെട്ടിയില്‍ തട്ടി ഒടിഞ്ഞ് പോയെങ്കിലും ..ശ്രമം ഉപേക്ഷിക്കാഞ്ഞതിനാല്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു...

ഇരുന്ന ഇരുപ്പില്‍ താഴേക്കിട്ട വലത് കാല്‍ കാളവണ്ടിയുടെ താഴേകാണുന്ന കനം ഉള്ള കയറില്‍ ചവിട്ടിയിരുന്നു...അത് കാളവണ്ടിയുടെ ബ്രേക്ക് കയര്‍ ആണു...തിരിയുന്ന ചക്രത്തിന്‍റെ പിന്നിലായി നീളത്തില്‍ ഒരു തടി കെട്ടിതൂക്കിയിട്ടിരിക്കും കയര്‍ അതില്‍ ആണു കെട്ടിയിരിക്കുന്നത്...കയറില്‍ ചവിട്ടിയാല്‍ തടി ചക്രത്തില്‍ മുട്ടി സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം...

ചന്തയില്‍ നിന്നും അരിയും സാധനങ്ങളും മുതുകത്ത് കയറ്റി , കാളവണ്ടിയില്‍ നിറച്ച് നാട്ടിന്‍ പുറങ്ങളില്‍ കടകളില്‍ എത്തിക്കുന്ന പണിയാണു നാണുവിന്‍റേത്..വിയര്‍പ്പില്‍ കുളിച്ച ജീവിതം ആയിരുന്നു ...എല്ലുമുറിയെ പണിയെടുത്താലും ജീവിത ചിലവ് വട്ടം എത്തിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു...

വൈകുന്നേരം വണ്ടിയോടിച്ച് അവശനായി വരുന്ന നാണുവിനേയും കാത്ത് ഭാര്യജാനകിയും രണ്ട് കുട്ടികളും വീടിന്‍റെ കോലായില്‍ കാത്തിരിക്കുന്നുണ്ടാകും...അച്ഛന്‍ നീട്ടുന്ന കടലാസ് പൊതി സന്തോഷത്തോടെ ആ കുട്ടികള്‍ വാങ്ങുമ്പോള്‍ വെറ്റിലക്കറപുരണ്ട നാണുവിന്‍റെ പല്ലുകള്‍  ഒരു വേദനനോടെ പുറത്തേക്ക് വരുന്നത് കാണാം...

എന്തേ നിങ്ങള്‍ക്ക് വയ്യേ..?

.ജാനകിയില്‍ നിന്നും പാതിവരുന്ന ചോദ്യത്തില്‍    ഒരു നിശ്വാസവായുവായിരിക്കും മറുപടിയായി പുറത്തേക്ക് വരാറുള്ളത്...

രാവിലെ മുതല്‍ വൈകുന്നേരം വരേക്കും പണിയെടുത്തിട്ടും എന്താ നിങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്തത് എന്നാണു എനിക്ക് മനസ്സിലാവാത്തത്...

ജാനകി....

ഒരു ചുടുനിശ്വാസത്തോടെ നാണു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെങ്കിലെന്താ ജാനു...നമുക്ക് മനസമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ....എത്രയോ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നു...

ഇന്നും നിങ്ങള്‍ നാടുനന്നാക്കന്‍ ഇറങ്ങിയോ ജാനുവിന്‍റെ നിരാശകലര്‍ന്നുള്ള ചോദ്യം ...ഒരു ചെറു ചിരിയിലാണു നാണു ഒതുക്കിയത്...

പ്ലാവില കുത്തിയ കൈലുകൊണ്ട് കഞ്ഞി കോരിക്കുടിക്കുമ്പോള്‍..നാണു പറഞ്ഞു..വയ്യാതായിരിക്കുന്നു...മക്കളുടെ ഭാവി എന്താവുമോ ആവോ..? ദൈവം കൈവെടിയില്ലാ എന്ന് കരുതുന്നു...

രാവിലെ കിണറ്റുകരയില്‍ വെള്ളം കോരിക്കുളിക്കുമ്പോള്‍ നാണു ഭാര്യയോട് വിളിച്ച് പറഞ്ഞു...ജാനു രണ്ട് ദിവസം ഞാന്‍ ഉണ്ടാവില്ല ട്ടോ അത്യാവശ്യമായി ഒരോടത്ത് പോകാനുണ്ട്...

എവ്ട്ക്ക്യാ ങ്ങ പോണേ....

അതൊക്കെണ്ട് ല്ലാം വന്നിട്ട് പറയാം...ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും വിയര്‍പ്പ്  പറ്റിയ കുറേ കീറ നോട്ടുകള്‍ എടുത്ത് നീട്ടിയിട്ട് പറഞ്ഞു...പോകാതിരിക്കാന്‍ കഴിയില്ല...ഒരാള്‍ക്ക് അത്യാവശ്യമായി കുറച്ച് പൈസ കൊടുക്കാനുണ്ട്...

രണ്ടാം നാള്‍ നാണു തിരിച്ച് വരുമ്പോള്‍ ജാനുവിനും മക്കള്‍ക്കും പുതിയ ഡ്രസ്സുകള്‍ കൊണ്ടാണു വന്നത്...മക്കളുടെ സന്തോഷത്തില്‍ നാണുവും ജാനുവും മതിമറന്നു...

“വേദനിക്കുന്ന മുഖത്തോടെ നാണു പറഞ്ഞു ജാനു കുറച്ച് ദിവസം പണിക്കൊന്നും പോകാന്‍ കഴിയില്ല...ശരീരത്തിനെല്ലാം വല്ലാത്ത വേദന...ഒന്ന് കിടക്കണം...“

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയ്ക്കൊണ്ടെ ഇരുന്നു...നാണുവും തന്‍റെ കാളവണ്ടിയും നാടിന്‍റെ നാളമായി നിങ്ങിക്കൊണ്ടിരിക്കുന്നു...

ഒരു സന്ധ്യാ സമയം നാണുവിന്‍റെ കാളവണ്ടി നാണുവിന്‍റെ വീട്ട് മുറ്റത്തെത്തിയപ്പോള്‍ ജാനുവും മക്കളും ഉമ്മറ പടിയില്‍ നിന്നും മുറ്റത്തേക്കിറങ്ങി ചെന്നു...കാളവണ്ടി ഓടിച്ച് വന്നത് നാണുവല്ല..പകരം പരിചയം ഇല്ലാത്ത ഒരാള്‍...

“കീറപ്പായയില്‍ പൊതിഞ്ഞ നാണുവിന്‍റെ ശരീരം ആരൊക്കെയോ ചേര്‍ന്ന് പിടിച്ച് ഉമ്മറക്കോലായില്‍ കൊണ്ട് വന്ന് വച്ചു...നെഞ്ചത്തടിച്ച് ജാനു മുറ്റത്തേക്ക് ഇരുന്ന് പോയ്..

അച്ഛാ...എന്നുള്ള മക്കളുടെ കരച്ചിലിനേക്കാള്‍ അവിടെ മുഴങ്ങിക്കേട്ടത്..കാളവണ്ടിയെ അനുഗമിച്ച് വന്ന് ഒരു കൂട്ടം ജനങ്ങളുടേതായിരുന്നു....“

നാണുവിന്‍റെ ശവശരീരം കാണാന്‍ വന്നവരെ കണ്ട് അയല്‍വാസികള്‍  അത്ഭുതപ്പെട്ടു...ഇത്രയധികം ജനങ്ങളൊ......

ആരായിരുന്നു നാണു...വെറും ഒരു കാളവണ്ടിക്കാരനോ...?

ചന്തയില്‍ ജോലി നോക്കുന്ന ആരോ ഒരാള്‍ അറിയാതെ പറഞ്ഞു...ജോലിയെടുത്ത് കിട്ടുന്നതില്‍ മുക്കാല്‍ പങ്കും പാവങ്ങളുടെ വിശപ്പ് അകറ്റാനായിരുന്നു നാണുവിനു താല്‍പ്പര്യം...

ഒരുപാട് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നാണുവിന്‍റെ ചിതക്ക് തീ കൊളുത്തി...

“കാലങ്ങള്‍ കടന്ന് പോയി...നാണുവിന്‍റെ  വീട്ടില്‍ സന്തോഷം പതിയെ തിരികെ വന്നു തുടങ്ങി.....ആരോ ഒരാള്‍ എല്ലാമാസവും അവരുടെ ചിലവിനായ് ചെറിയൊരു തുക അയച്ച് കൊടുത്ത് കൊണ്ടിരിക്കുന്നു....

ഒരു സന്ധായാ സമയം വീട്ട് മുറ്റത്ത് വന്നു നിന്ന കാറില്‍ നിന്നും ഒരു മദ്ധ്യവയസ്കനും അവരുടെ ഭാര്യയും ഇറങ്ങി....അപരിചിതരെ കണ്ട് ജാനു ഒന്ന് പരുങ്ങിയെങ്കിലും...വന്നവര്‍തന്നെ വിവരം പറഞ്ഞു...

“ചേച്ചി ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു...നാണു മരിച്ചിട്ടില്ല നാണുവിന്‍റെ ജീവന്‍റെ ഒരംശം എന്‍റെ ഭാര്യയുടെ ഉള്ളില്‍ ഉണ്ട്....നാണു നല്‍കിയ കിഡ്നിയാണ് ഇപ്പോള്‍ ഇവളിലുള്ളത്...ഭാരപ്പെട്ട പണിയൊന്നും എടുക്കരുത് എന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും നാണുവിനത് കഴിഞ്ഞില്ല....“

“രണ്ട് ദിവസം എവിടേക്കോ പോയി മടങ്ങിവന്ന നാണുവിന്‍റെ വയറില്‍ ഒരു കീറി മുറിച്ച പാട് കണ്ടതും അത് ചൊദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയതും ജാനു ഓര്‍ത്തു..“

വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ ഒരു വാക്കു പറഞ്ഞു...ചേച്ചി പേടിക്കേണ്ട ട്ടോ...നിങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ട്....

അത്ഭുതത്തോടെ നോക്കുന്ന മക്കളെ അടുത്ത് വിളിച്ച് ആ മദ്ധ്യവയസ്കന്‍ ചോദിച്ചു...

“മക്കളേ ശിബി എന്ന  ചക്രവര്‍ത്തിയെ    കുറിച്ച് കേട്ടിട്ടുണ്ടൊ”...? ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ദാനശീലനായ രാജാവ്..?

ഇല്ല....

മക്കളില്‍ നിന്നും ഒരുപോലെ ഉത്തരമുയര്‍ന്നു...

“അത് നിങ്ങളുടെ അച്ഛനാണു മക്കളേ”.....

ശിബി......

ഇടത് കാല്‍ വല്‍ത് കാലിന്‍റെ അടിയിലെക്ക് ഒന്നൂടെ ഒതുക്കിവച്ച്..അയാള്‍ ഒന്നൂടെ ശരിയായി ഇരുന്നു...ചന്തിയുടെ അനക്കം തട്ടിയപ്പോള്‍ ഇരുന്നിരുന്ന കീറച്ചാക്കില്‍ നിന്നും പൊടിപാറി...

വളച്ച് കെട്ടിയ പായയുടെ സൈഡില്‍ നിന്നും ചാട്ടവാര്‍ എടുത്ത് ...നാവ് വായുടെ സൈഡില്‍ ഒരു പ്രത്യേക സ്റ്റായിലില്‍ മടക്കി ക്ലക്ക് ക്ലക്ക് എന്ന് ഒരു  ഈണത്തില്‍ ശബ്ദം ഉണ്ടാക്കി ...ചാട്ട വായുവില്‍ ഒന്നു ചുഴറ്റി മുന്നില്‍ കെട്ടിയിരിക്കുന്ന കാളകളുടെ പുറത്ത് ശബ്ദമുണ്ടാക്കി....

“ടക്ക് ടക്ക് ക്ലക്ക് ക്ലക്ക് നട കാളേ...നടകാളേ...

ഉദിച്ചുയര്‍ന്ന് വരുന്ന് സൂര്യന്‍റെ ചെങ്കിരണങ്ങളില്‍ അയാളുടെ വിയര്‍പ്പ് തിളങ്ങി...തലയില്‍ കെട്ടിയിരുന്ന തവിട്ട് നിറത്തിലുള്ള തോര്‍ത്ത് ഒന്നൂടെ അഴിച്ചെടുത്ത് കുടുഞ്ഞ് രണ്ടാമതും കെട്ടി...

മുണ്ട് മടക്കി കുത്തിയിരുന്നെങ്കിലും മുട്ടോളം ഇറക്കമുള്ള വരയന്‍ ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും തെറുപ്പ് ബീഡിയെടുത്ത് അറ്റം ഒന്ന് ഞരടിയിട്ട് ചുണ്ടില്‍ വച്ച് തീപ്പെട്ടിയുരസ്സി...ആദ്യത്തെ രണ്ട് മൂന്ന് കൊള്ളികള്‍ തീപ്പെട്ടിയില്‍ തട്ടി ഒടിഞ്ഞ് പോയെങ്കിലും ..ശ്രമം ഉപേക്ഷിക്കാഞ്ഞതിനാല്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു...

ഇരുന്ന ഇരുപ്പില്‍ താഴേക്കിട്ട വലത് കാല്‍ കാളവണ്ടിയുടെ താഴേകാണുന്ന കനം ഉള്ള കയറില്‍ ചവിട്ടിയിരുന്നു...അത് കാളവണ്ടിയുടെ ബ്രേക്ക് കയര്‍ ആണു...തിരിയുന്ന ചക്രത്തിന്‍റെ പിന്നിലായി നീളത്തില്‍ ഒരു തടി കെട്ടിതൂക്കിയിട്ടിരിക്കും കയര്‍ അതില്‍ ആണു കെട്ടിയിരിക്കുന്നത്...കയറില്‍ ചവിട്ടിയാല്‍ തടി ചക്രത്തില്‍ മുട്ടി സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം...

ചന്തയില്‍ നിന്നും അരിയും സാധനങ്ങളും മുതുകത്ത് കയറ്റി , കാളവണ്ടിയില്‍ നിറച്ച് നാട്ടിന്‍ പുറങ്ങളില്‍ കടകളില്‍ എത്തിക്കുന്ന പണിയാണു നാണുവിന്‍റേത്..വിയര്‍പ്പില്‍ കുളിച്ച ജീവിതം ആയിരുന്നു ...എല്ലുമുറിയെ പണിയെടുത്താലും ജീവിത ചിലവ് വട്ടം എത്തിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു...

വൈകുന്നേരം വണ്ടിയോടിച്ച് അവശനായി വരുന്ന നാണുവിനേയും കാത്ത് ഭാര്യജാനകിയും രണ്ട് കുട്ടികളും വീടിന്‍റെ കോലായില്‍ കാത്തിരിക്കുന്നുണ്ടാകും...അച്ഛന്‍ നീട്ടുന്ന കടലാസ് പൊതി സന്തോഷത്തോടെ ആ കുട്ടികള്‍ വാങ്ങുമ്പോള്‍ വെറ്റിലക്കറപുരണ്ട നാണുവിന്‍റെ പല്ലുകള്‍ പുറത്തേക്ക് ഒരു വേദനനോടെ പുറത്തേക്ക് വരുന്നത് കാണാം...

എന്തേ നിങ്ങള്‍ക്ക് വയ്യേ...ജാനകിയില്‍ നിന്നും പാതിവരുന്ന ചോദ്യത്തില്‍ നിശ്വാസവായുവായിരിക്കും മറുപടിയായി പുറത്തേക്ക് വരാറുള്ളത്...

രാവിലെ മുതല്‍ വൈകുന്നേരം വരേക്കും പണിയെടുത്തിട്ടും എന്താ നിങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്തത് എന്നാണു എനിക്ക് മനസ്സിലാവാത്തത്...

ജാനകി....ഒരു ചുടുനിശ്വാസത്തോടെ നാണു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെങ്കിലെന്താ ജാനു...നമുക്ക് മനസമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ....എത്രയോ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നു

Wednesday, 16 September 2015

ബാക്കി പത്രം



കഴിഞ്ഞ് പോയ കഷ്ടതകളെ കുറിച്ച് ഒരു നിമിഷം അയാള്‍ ആലോചിച്ചു..

ദിവസവും ചാരായത്തില്‍ അലിഞ്ഞ് ചേര്‍ന്നാവും അച്ഛന്‍റെ വൈകിയിട്ടുള്ള വരവ്...പിന്നീടങ്ങോട്ട് പെങ്ങന്മാരുടെ വാവിട്ടുള്ള നിലവിളികളും അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങലും മാത്രമായിരിക്കും വീട്ടില്‍ പ്രതിഫലിക്കാറ്..

പാവം അമ്മ അച്ഛന്‍റെ ചവിട്ടും തൊഴിയും കിട്ടാത്ത ദിവസങ്ങള്‍ അമ്മക്കുണ്ടായിരുന്നില്ല...എന്നിട്ടും പലപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ടായിരുന്നു...

അച്ഛന്‍റെ മര്‍ദ്ദനങ്ങള്‍ മുഴുവനും സഹിച്ച് എപ്പോഴൊക്കെയോ അല്‍പ്പം ഉറങ്ങിയിരുന്ന അമ്മ ..രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അര്‍ദ്ധനഗനയായി കിടക്കുന്ന അച്ഛന്‍റെ കാല്‍ തൊട്ട് വന്നിക്കുന്നത് കാണാമായിരുന്നു...

അമ്മ അല്ലേലും എന്നും എന്‍റെ മുന്നില്‍ ഒരു പ്രതിഭാസം തന്നെ ആയിരുന്നല്ലോ...എപ്പോഴും കീറിയത് തുന്നിയ ഒരു കള്ളിമുണ്ടും ഉണങ്ങിയ നെഞ്ചും കഴുത്തില്‍ എല്ലെല്ലാം വെളിയില്‍ കാണുന്നതരത്തില്‍ പൊന്തി നിന്നിരുന്നു...

നാലു പെങ്ങന്മാരേയും എന്നേയും അമ്മ മുലയൂട്ടി എന്ന് പറയുമ്പോള്‍ ഇന്നും അല്‍ഭുതപ്പെടാറുണ്ട്...മുലയൂട്ടാന്‍ പട്ടിണിയില്‍ പൊതിഞ്ഞിരുന്ന അമ്മക്ക് കഴിയുമായിരുന്നോ...

അച്ഛന്‍റെ കുടികാരണം വീട്ടില്‍ എന്നും പട്ടിണിയായിരുന്നു...ഒരിക്കല്‍ അറിയാതെ പറഞ്ഞ് പോയി അച്ഛന്‍ ചത്തിരുന്നെങ്കില്‍..എന്നെങ്കിലും ഒരു ദിവസം വയര്‍ നിറയെ ചോറ് തിന്നാമായിരുന്നു എന്ന്..

മൂത്ത ചേച്ചി ആരുടേയോ കൂടെ ഓടിപ്പോയപ്പോള്‍ അമ്മ ഒന്ന് നിശ്വസിക്കുന്നത് ഇന്നും ഓര്‍മ്മയില്‍ വരുന്നു...അന്ന് എന്നെവിളിച്ച് കാതില്‍ പറഞ്ഞത് ഈ നിമിഷവും ഓര്‍ക്കുന്നു...

“മോനെ അച്ഛനെ വിശ്വസിച്ച് നിന്നാല്‍ കുടുമ്പം പട്ടിണിയാവും “ ന്‍റെ മോന്‍ ചേച്ചിമാരെ എല്ലാം നോക്കണം ട്ടോ....

അമ്മ എന്തോ തീരുമാനിച്ചുറച്ചത് പോലെയാ പറഞ്ഞത്...രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അമ്മ കിടന്ന പായയില്‍ ചോരശര്‍ദ്ദിച്ച് കമിഴ്ന്ന് കിടക്കുന്നത് കണ്ടു...

കൂട്ടക്കരച്ചിലിനിടയില്‍ എവിടേയും അച്ഛനെ കണ്ടില്ല...അകലെയെവിടേയോ ഒരു പൊട്ട കിണറ്റില്‍ നിന്നാണ് അച്ഛന്‍റെ ശവശരീരം ആരൊക്കെയോ എടുത്ത് കൊണ്ട് വന്നത്...അമ്മയുടെ മരണവും അച്ഛന്‍റെ മരണവും ഇന്നും ദുരൂഹതയേറുന്നു...

കൂലിപ്പണിയെടുത്ത് മൂന്ന് ചേച്ചിമാരേയും ഓരോരോ കൈകളില്‍ പിടിച്ചേല്‍പ്പിക്കുമ്പോള്‍ ...തന്‍റെ ജീവിതം ഇല്ലാതാവുന്നത് അറിഞ്ഞില്ല...

കരിങ്കല്ല് പണിക്കിടയില്‍ മൂക്കിലൂടെ രക്തം ഒലിച്ചിറങ്ങിയപ്പോഴാ ഡോക്ടര്‍ പറഞ്ഞത്... ബ്ലഡ് ക്യാന്‍സര്‍ ആണെന്ന്..

ജീവിതത്തില്‍ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല..ഇനി ഞാന്‍ മൂലം ഒരാളും കഷ്ടപ്പാട് അനുഭവിക്കുകയും അരുത്.....

എല്ലാം ഓര്‍ക്കാന്‍ സമയം കിട്ടിയില്ല...അപ്പോഴേക്കും ചെറിയൊരു പിടച്ചിലോടെ ആ ശരീരം മുന്‍ വശത്തെ പ്ലാവില്‍ ആടി തുടങ്ങിയിരുന്നു....
ഗുജ്റാത്തിലെ സൂറത്തിലെ വരാച്ച എന്ന സ്ഥലത്ത് ഞാന്‍ താമസിക്കുന്ന സമയം...വരാച്ച ബസ്സ് സ്റ്റാന്‍റിനു തൊട്ട്മുമ്പുള്ള സ്റ്റോപ്പിലാണു ഞങ്ങള്‍ താമസിക്കുന്നത് [ പ്രായത്തിന്‍റെ കുഴപ്പം ആണോ എന്നറിയില്ല പേരു മറന്നു. ]

ഗുജ്റാത്ത് സ്പിന്നിങ്ങ് മില്ലില്‍ താമസിക്കുന്ന കുറേ യു പി ക്കാരായിരുന്നു ആ ചാലില്‍ അധികം താമസിച്ചിരുന്നത്...

ഞങ്ങാളായിരുന്നെങ്കില്‍ വേലായുധന്‍ മാസ്റ്റര്‍ എന്നൊരാളുടെ കൂടെ ആയിരുന്നു താമസം.

Sunday, 13 September 2015

 ഇവിടെ പറയുന്ന ഉത്തരാ ഉത്തമന്‍ ആരാണെന്ന് എനിക്കറിയില്ല...തൃശൂര്‍ കൂട്ടായ്മ നടത്തിയതില്‍ മെയിന്‍ ആള്‍ ഞാന്‍ ആണ് ...കെ ഡിയും നര്‍ഗീസ്സും സന്തോഷും നവീനും അങ്ങനെ മൊത്തം 11 പേര്‍ അടങ്ങുന്ന ഒരു സംഘം ആണു ഞങ്ങള്‍ അന്നുണ്ടായിരുന്നത്...
കൂട്ടായ്മ നടത്തിയിട്ട് അതില്‍ ബാലന്‍സ് തുക 8820 രൂപ എന്‍റെ കൈവശം ഉണ്ട്...ഇത് ആരോടും കണക്ക് ബോധിപ്പിക്കേണ്ട കാര്യം ഇല്ല ..കാരണം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ഭംഗിയായി അടുത്ത വര്‍ഷവും ഉണ്ടാകും..അതിലേക്ക് വിനിയോഗിക്കുകയും ചെയ്യും..
ഉത്തരാ ഉത്തമന്‍ വെറുതെ സുധാകരേട്ടനെ ഇതി പിടിച്ച് വലിച്ച് ഇഴക്കേണ്ട...ഞങ്ങളുടെ ആവശ്യപ്രകാരം ആണ്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത്...
200 രൂപ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബദ്ധമായും കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേവലം 143 പേര്‍ മാത്രം ആണു പൈസ തന്നത്....ആ കണക്ക് ഇവിടെ അവതരിപ്പിക്കാഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തിട്ട് പൈസ കൊടുക്കാത്തവരുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ്....
ഇനിയും അത് അവതിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നും ഇല്ല...ഇനി അത് ഈ നടത്തിപ്പുകാര്‍ പുട്ടടിച്ച് എന്ന് തോന്നുണ്ടെങ്കില്‍..ധൈര്യമായി പറഞ്ഞോളൂ...കൂട്ടയ്മ നടത്തിയതില്‍ ബാകി പൈസ് ഷഫീര്‍ പുവത്തും കടവന്‍ പുട്ടടിച്ച് എന്ന്...
“എന്തോ പുട്ടിനോട് എനിക്ക് അല്‍പ്പം താല്പര്യം കൂടുതല്‍ ആണു താനും...
ആര്‍ക്കും കുരു പൊട്ടേണ്ട....പൈസക്ക് കണക്കും പറയേണ്ട....

Wednesday, 9 September 2015

Yousaf Muhammed ദേ...വറ്റിയ തൊണ്ടയില്‍ നിന്നും ഒരു ആര്‍ത്തനാദം പോലെയാ മുഹമ്മദിനെ വിളിക്കുമ്പോള്‍ Laiju Antony Ambadan ക്ക് തോന്നിയത് എന്നാ പിന്നീട് അറിയാന്‍ കഴിഞ്ഞത്...

Ranjith Alachery Neelan ന്‍റെ പെങ്ങളുടെ വിവാഹം കഴീഞ്ഞ് മൃഷ്ടാന്നഭോജനവും കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു...ദാഹിച്ച് തൊണ്ടവരളുന്നത് പോലെ തോന്നിയത്..
ലൈജൂ നമുക്ക് പോകുന്ന വഴി ഓരോ ഉപ്പ് സോഡാ വാങ്ങി കഴിച്ചാലോ..? എന്ന് ചോദിച്ചപ്പോഴേക്കും ലൈജുവില്‍ നിന്നും മറുപടിയും കിട്ടി. അതാവാം എനിക്കും ദാഹിച്ചിട്ട് തൊണ്ടവരളുന്നു..
എനിക്കും .എനിക്കും എന്ന് പിന്നില്‍ നിന്നും വാമഭാഗങ്ങളുടെ പതിയെയുള്ള ശബ്ദം ഇതിനിടയില്‍ കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും...പണ്ട് നാടകം നടന്ന് കൊണ്ടിരിക്കുമ്പോള്‍ കര്‍ട്ടനു സൈഡില്‍ നിന്നും സംഭാഷണം പറഞ്ഞ് കൊടുക്കുന്നത് പോലെയാ ആദ്യം തോന്നിയത്...
ദാഹജലത്തിനായ് വലയുന്ന നാലു ആത്മാക്കളുടെ മുന്നിലേക്ക് ഒരു അശരീരി പോലെയാ യൂസുഫിന്‍റെ ശബ്ദം അപ്പോള്‍ മുഴങ്ങിക്കേട്ടത്...
“സഫീര്‍ക്കാ ഉപ്പ് സോഡാ എന്ന് ഉദ്ദേശിക്കുന്നത് നാരങ്ങ സോഡയാണോ ...?
അതെ ...
എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മോരു സേഡാ വാങ്ങി തരാം ...യൂസുഫിന്‍റെ കര്‍ണ്ണകഡോരമായ ശബ്ദം ഒരു കിളിമൊഴിയായാണു ഞങ്ങക്ക് തോന്നിയത്...

“സിന്ദാബാദ് വിളിക്കുന്ന അണികളേ പോളെ ഞങ്ങളില്‍ നിന്നും എന്നാലത് മതി എന്നുള്ള മറുപടിയില്‍ യൂസുഫ് ദൃദംഗപുളകിതനായി...

അങ്ങിനെ ആലഞ്ചേരി സിറ്റിയില്‍ നിന്നും ഞങ്ങളുടെ വണ്ടി യാത്ര തുടര്‍ന്നു...വഴിനീളേ യുള്ള് കടകളില്‍ കയറിയിറങ്ങി മോരുസോഡക്ക് വേണ്ടി അലഞ്ഞു...അമ്പിളിമാമനെ പിടിക്കാന്‍ കഴിയും എന്നാലും മോരുസോഡാ കിട്ടാന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കാന്‍ അധികം ദൂരം പോകേണ്ടി വന്നില്ല..

മറ്റുള്ള വെള്ളം ഒന്നും വാങ്ങിക്കഴിക്കാന്‍ യൂസുഫ് സമ്മതിച്ചും ഇല്ല..മോരുസോഡയൊട്ടും കിട്ടിയും ഇല്ല....

മരണവെപ്രാളം കാണിക്കുന്ന രോഗിയേയും കൊണ്ട് ആമ്പുലന്‍സ് പോകുന്നത് പോലെ ഒരിറ്റു ജലത്തിനായ് ഞങ്ങളുടെ വാഹനം പാഞ്ഞു...

അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഒരു കടയുടെമുമ്പില്‍ വണ്ടി നിര്‍ത്തി...നാരങ്ങ സോഡ എങ്കിലും കിട്ടുമല്ലോ....

Tuesday, 1 September 2015

വര്‍ക്കല  അന്ന് ഞങ്ങള്‍ മോഹന്‍ഭായ്ടെ വീട്ടില്‍ കൂടി...മുഖേഷും , ഫല്‍ഗുണനും പിന്നെ ഞാനും...

മോഹന്‍ ഭായ്ടെ വീട്ടില്‍ എത്തിയത് ഒരു നിമിത്തം...സൂറത്തില്‍ എ എസ് മോട്ടോഴ്സില്‍ ആണു മോഹന്‍ ഭായും മുഖേഷും ജോലി ചെയ്തിരുന്നത്...പഴയ കാറുകള്‍ വിലക്കെട്ത്ത് മെയിന്‍റന്‍സ് പണിയെല്ലാം കഴിച്ച് നാട്ടില്‍ കൊണ്ട് വന്ന് വില്‍ക്കുന്ന ഒരു ചെറിയ ദുശ്ശീലം അന്ന് മോഹന്‍ ഭായ്ക്കുണ്ടായിരുന്നു...

അപ്രാവശ്യം ഒരു വണ്ടി ശരിയാക്കി ആ കാറിനു തന്നെ ഞങ്ങള്‍ നാട്ടിലേക്ക് പുറപ്പെട്ടു..ആ പോക്കിനു ഞങ്ങള്‍ക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു..ഓച്ചിറയിലും മറ്റും ഒന്ന് കറങ്ങുക..

രണ്ട് ദിവസം വര്‍ക്കലയില്‍ തങ്ങി കാഴ്ചകളും മറ്റും കണ്ട് കൊണ്ട് നടക്കുമ്പോള്‍ ശബരിമലക്ക് കുറേ ആളുകള്‍ ശരണം വിളിച്ച് നടന്ന് പോകുന്നത് കാണാന്‍ ഇടയായി...

അപ്പോഴാ എനിക്കൊരു മോഹം ഒന്ന് ശബരിമല വരേക്കും ഒന്ന് പോയാലോ...വിവരം മുഖേഷിനേയും ഫല്‍ഗുവിനേയും ധരിപ്പിച്ചു..കേട്ട പാതി കേള്‍ക്കാത്ത പാതി അവരും സമ്മതിച്ചു...പക്ഷേ മോഹന്‍ ഭായ്ടെ അച്ഛന്‍ സമ്മതിച്ചില്ല..
അതിനു കുറച്ച് ചിട്ടകള്‍ ഒക്കെ ഉണ്ട് വൃതം എടുക്കണം മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല എന്നൊക്കെ ഉണ്ട്....നിങ്ങള്‍ ആണേല്‍ രാവിലെ ഞണ്ട് കറിയും പുട്ടും കഴിച്ചവരാണ്..
മുഖേഷും ഫല്‍ഗുവും ശബരിമല മോഹം അവിടെ ഉപേക്ഷിച്ചു..എന്‍റെ മനസ്സില്‍ നിന്നും ആ മോഹം വിട്ട് പോയുമില്ല...
മോഹന്‍ഭായ്ടെ അച്ഛന്‍റെ അരികില്‍ ചെന്നിട്ട് ചോദിച്ചു അച്ഛാ ഇതിനു പ്രതി വിധിയൊന്നും ഇല്ലെ...ശബരിമലയില്‍ പോകണം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല..ഇവിടെ വന്നതിനു ശേഷം ആണു അങ്ങനെ ഒരു തീരുമാനം എടുത്തത്...
“എന്നാല്‍ മക്ക്ല് ഒരു കാര്യം ചെയ്യ് ഈ നിമിഷം മുതല്‍ വൃതം എടുക്കുക ...വന്നതോ വന്നു..
വൃത ശുദ്ധിവരുത്തി..പിറ്റേന്ന് നേരെ ശബരിമലക്ക്...മതം പലതാണേലും ദൈവം ഒന്ന് എന്ന് വിശ്വസിക്കുന്നത് കൊണ്ടാകാം തികഞ്ഞ ഭക്തിയോടെ തന്നെയാ മലചവിട്ടിയത്...എന്നാല്‍ ഫല്‍ഗുണനും മുഖേഷിനും ഇതൊന്നും ബാധകമല്ല എന്ന രീതിയിലായിരുന്നു...ഒരു സന്ദര്‍ശനം അത്രേം അവര്‍ ആഗ്രഹിച്ചുള്ളു...
എനിക്ക് സന്ദര്‍ശനത്തിനു പുറമേ കൂടുതല്‍ അറിയാനുള്ള ഒരു അഭിവാഞ്ചയും.......

ഉണ്ണി നീ ഇപ്പോള്‍ എവിടെയാ......
:
:
:
ഉണ്ണി ഒരു നിമിഷം നീ ഒന്ന് ആലോചിച്ച് നോക്ക്യേ...അച്ഛനില്ലാത്ത ദു:ഖം നിന്നെ അറിയിക്കാതെ..പാടത്ത് പണിക്കും മണ്ണു ചുമന്നും നിന്നേയും നിന്‍റെ അനുജത്തിയേയും ഇത്രയും വളര്‍ത്തിയ അമ്മയെ ഓര്‍ത്തോ നീ....

നീ പോയാല്‍ നിന്‍റെ അമ്മക്കും അനുജത്തിക്കും പിന്നെ ആരാണുള്ളത്...
അമ്മ കിടപ്പിലായാല്‍ അനുജത്തിക്ക് ആരാ ഉള്ളത്..നിന്‍റെ തണലിനുവേണ്ടി അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെ..?

ചോട്ടുഭായ് [ ഞാന്‍ ] ..ഞാന്‍ പിന്നെ എന്താ ചെയ്യേണ്ടത്...അമ്മയേയും അനുജത്തിയേയും ഞാന്‍ മറന്നു എന്നാണോ ഭായ് കരുതുന്നത്...?
ഉണ്ണി നീ എന്നെ ഒന്ന് സങ്കല്‍പ്പിച്ച് നോക്ക്യേ...വിദ്യാഭ്യാസം കൊണ്ട് എനിക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും..രാവും പകലും ഇല്ലാതെ ഇവിടെ [ഗുജ്രാത്ത്..അങ്കലേശ്വര്‍ ] കഷ്ടപ്പെടുന്നത് കാണുന്നില്ലെ...
എന്‍റെ വീട്ടിലുള്ളവര്‍ എല്ലാം പഠിച്ച് നല്ലനിലയില്‍ ആയി.. എല്ലാം മെഡിക്കല്‍ ഫീല്‍ഡ്..ഞാന്‍ മാത്രം പ്രീ ഡിഗ്രി തോറ്റ് ആര്‍ക്കും വേണ്ടാത്തവനായ് ....ജീവിതത്തില്‍ ഒരു മനുഷ്യന്‍ ഒരിക്കലും സഹിക്കാന്‍ കഴിയാത്തത് എന്താണെന്നറിയോ...? സ്വന്തം വീട്ടില്‍ നിന്നും ബന്ധുക്കളിലില്‍ നിന്നും ഉള്ള അവഗണന... എല്ലാം അനുഭവിച്ചറിഞ്ഞവനാ ഞാന്‍..നിനക്ക് അതൊന്നും നേരിടേണ്ടി വന്നില്ലല്ലോ...നിന്നെ മാത്രം പ്രതീക്ഷിച്ച് ഒരു അമ്മയും അനുജത്തിയും നിനക്കുണ്ട് ..അതില്‍ സമാധാനിക്കുക...

ജീവിതത്തെ ഒരു ത്രില്ലാക്കിയാണു ഞാന്‍ ജീവിക്കുന്നത്...അത് പോലെ നിനക്കും..
ജീവിതത്തെ ഒരു ത്രില്ല് ആയി എടുത്തൂടെ നിനക്ക്..
ചോട്ടു ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞോട്ടെ...

ഗുജ്രാത്തിലെ അങ്കലേശ്വറില്‍ വച്ചാണു ഞാന്‍ കോഴിക്കോട്ടുകാരന്‍ ഉണ്ണിയെ പരിചയപ്പെടുന്നത്..ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞവന്‍ ...എന്ത് ജോലിക്ക് പോയാലും പരാജയപ്പെടുന്നവന്‍..ഇടക്ക് ഒരിക്കല്‍ എന്നോട് പറഞ്ഞൂ..
“ചോട്ടു എന്‍റെ ഒരു മാസത്തെ ശമ്പളം എനിക്ക് അമ്മക്ക് അയച്ചു കൊടുക്കാന്‍ കഴിയുന്നില്ലല്ലോ”...
അങ്കലേശ്വര്‍ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്താണു അവനെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നും വൈകിയിട്ട് ഒമ്പത് മണിക്ക് ശേഷം ഇയാള്‍ എവിടേക്കാ പോകുന്നത് എന്ന് അറിയാനായി ഒരിക്കല്‍ ഞാന്‍ ഇവനെ പിന്‍തുടര്‍ന്നു...
“മരണം മുന്നില്‍ കണ്ട് കൊണ്ട് ആണു അവന്‍ മുന്നോട്ട് പോകുന്നത് എന്നറിഞ്ഞ നിമിഷം എന്‍റെ ഉള്ളില്‍ ഒരു ഞെട്ടല്‍...“
മരണത്തിലും അവനു വിജയിക്കാന്‍ കഴിഞ്ഞില്ല..അതിനു തടസം നിന്നത് ഞാന്‍ ആയിരുന്നത്രേ...
ആ രാത്രി അവനില്‍ നിന്നും അധികം ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേല്ലും ഒരു പരിചയം ഇല്ലാത്ത എനിക്ക് അന്നവന്‍ ഒരു വാക്കുതന്നു...ഇല്ല ഞാന്‍ ആയിട്ട് മരിക്കില്ല...
ആ സൌഹൃദം വളര്‍ന്നു...പിന്നെ ഒരിക്കല്‍ അബൂദാബിയില്‍ ആയിരിക്കുമ്പോള്‍ അവന്‍റെ ഒരു കത്ത് വന്നു...അനുജത്തിയുടെ കല്യാണം കഴിഞ്ഞു...അമ്മക്കും സുഖം ആണ്...
ചോട്ടുഭായ്... ഞാന്‍ നിങ്ങളേ ചേട്ടാ എന്ന് വിളിച്ചോട്ടെ”...?

Wednesday, 26 August 2015

അന്ന് വട്ടത്തറ കറപ്പാപ്പന്‍റെ റാട്ട് പുരയില്‍ പോയി 35 മുടി കയര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അറിയാം അതിന്‍റെ തൊട്ടടുത്ത് വരുന്ന ഞായറാഴ്ച തെങ്ങ് കയറ്റം ഉണ്ടാകും

അന്നെല്ലാം ജീവിതത്തില്‍ വെറുക്കപ്പെട്ട ദിനം ഉണ്ടെങ്കില്‍ അത് തെങ്ങ് കയറ്റത്തിന്‍റെ ദിവസം ആയിരിക്കും..

ഞായറാഴ്ചപുലര്‍ന്നാല്‍ ബാപ്പിച്ചി കോരനെ അന്വോഷിച്ച് പോയിട്ടുണ്ടാകും..കാരണം വരാമെന്ന് ഏറ്റിരിക്കുന്ന ദിവസങ്ങളൊന്നും ഇവര്‍ ശരിക്കും വരില്ല....വാക്കിനു വ്യവസ്ഥ കാണിച്ചാല്‍ തെങ്ങുകയറ്റക്കാരന്‍ ആവില്ലെങ്കിലോ എന്നൊരു പേടി അവര്‍ക്കുണ്ട്...

മുളകൊണ്ടുണ്ടാക്കിയ ഏണി [ മുകളിലേക്ക് കയറാനുള്ള ഉപകരണം ] തോളിലും വച്ച് മറ്റെ തോളില്‍ വാക്കത്തിയും തൂക്കി ജീവന്‍ പിടിക്കാന്‍ കാലന്‍ വരുന്നത് പോലെ തോന്നിപ്പിക്കും കോരന്‍റെ വരവ് കാണുമ്പോള്‍...

Monday, 24 August 2015


“താറാവ് കറി“



“അള്ളാവിന്‍ തിരുസഭയില്‍ കണക്ക് കാണിക്കുവാന്‍ “ എന്ന ഒരു പാട്ടും പാടി മിടിക്കുന്ന ഹൃദയവും വിറക്കുന്ന കാലുകളോടെയാ അന്ന് ഞാന്‍ എന്‍റെ വീടിന്‍റെ പടികയറിയത്....

അന്ന് വീട്ടില്‍ താറാവ് കറിയാണ്. വീട്ടില്‍ ആദ്യമായാ താറാവ് കറിവക്കുവാന്‍ പോകുന്നത് ..രണ്ട് ദിവസം മുമ്പ് തന്നെ ബാപ്പിച്ചി ഒരു താറാവിനെ ജീവനോടെ തന്നെ വാണ്ടികൊണ്ട് വന്നിരുന്നു.

ക്വാക്ക് ക്വാക്ക് എന്ന ശബ്ദം ഉണ്ടാക്കി താറാവ് ഞങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാനായ് കുട്ടക്ക് അടിയില്‍ രണ്ട് ദിവസം കഴിച്ച് കൂട്ടി...

താറാവിനെ അറുക്കേണ്ട ദിവസം സംജാതമായി ... എന്നാല്‍ വിധി എനിക്കെതിരായിരുന്നു...ജീവിതത്തില്‍ ആദ്യമായി താറാവ് കറി കഴിക്കാം എന്ന മോഹവുമായി രണ്ട് ദിവസം കഴിച്ച് കൂട്ടിയ ഞാന്‍.....

താറാവിനെ അറുക്കുന്ന ദിവസം തന്നെയാണു എന്‍റെ പ്രീഡിഗ്രി റിസള്‍ട്ട് വരുന്നതെന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം മറന്നുവെങ്കിലും , താറാവിനെ അറുക്കാന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന ബാപ്പിച്ചിക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല....
അത്കൊണ്ടാകും കത്തിക്ക് മൂര്‍ച്ചകൂട്ടുമ്പോള്‍ വാപ്പിച്ചിയുടെ മുഖം കൂടുതല്‍ രൂക്ഷമായത്..

കുട്ടക്കടിയില്‍ താറാവും കുട്ടക്ക് പുറത്ത് ഞാനും എങ്ങോട്ടാ പായേണ്ടത് എന്ന് അറിയാതെ കുറേ നേരം വിഷമിച്ചു...

എന്തായാലും എനിക്ക് ഇനിയും സമയം ഉണ്ട് പാവം താറാവ് ഉടനെ അറുക്കപ്പെടും...കുട്ടക്കടിയില്‍ നിന്നും താറാവിനെ പിടിക്കാന്‍ അകത്തേക്ക് കൈ ഇട്ടപ്പോഴേക്കും കിട്ടിയ ഗ്യാപ്പില്‍ താറാവ് പുറത്തേക്ക് ഒരോട്ടം...ഒരു കുടുമ്പം മുഴുവനും താറാവിനു പിന്നാലെ...

താറാവാണെല്‍ ജയഭാരതി ഓടുന്നപോലെ ചന്തിയും കുലുക്കി മുന്നോട്ട്...           വാപ്പിച്ചി ബാലൻ കെ നായരുടെ പോലേ താറാവിനു പിന്നാലേയും....
    
എന്നാലും എത്രയെന്ന് വച്ച് അതിനു പിടിച്ച് നില്‍ക്കാന്‍ കഴിയും...അവസാനം കൊണ്ടോയ് തിന്ന് എന്ന്പറഞ്ഞ് താറാവ് പിടിതന്നു...

എന്തായാലും താറാവിന്‍റെ പിന്നാലെ എനിക്കോടാന്‍ കഴിയുമായിരുന്നില്ല...കാരണം പത്ത് മണിയായാല്‍ ഞാന്‍ റിസള്‍ട്ട് അറിയാന്‍ പോകും അത് കഴിഞ്ഞ് വന്നാല്‍ എനിക്കും ഇത് പോലെ ഓടേണ്ടതാണ്....ഇപ്പോള്‍ ഓടി ക്ഷീണിച്ചാല്‍ അടുത്ത ഓട്ടത്തിനു പിടികൊണ്ടുക്കേണ്ടി വരും...അപ്പോള്‍ പിന്നെ താറാവും ഞാനും തമ്മില്‍ എന്ത് വ്യത്യാസം...

“അവന്‍ ജയിക്കുമോടീ”..? ഞാന്‍ കോളേജിലേക്ക് ഇറങ്ങ്യപ്പോള്‍ ബാപ്പിച്ചി ഉമ്മച്ചിയോട് ചോദിക്കുന്നത് നേര്‍ത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടു...

ങ്ങ്യേ....ന്നൊരു ശബ്ദം മാത്രം ഉമ്മച്ചിയില്‍ നിന്നും  പുറപ്പെട്ടുവുള്ളുവെങ്കിലും ഒരു ആര്‍ത്ഥ നാദം പോലെയാ എനിക്ക് തോന്നിയത്.....

“തോറ്റു”.....ആ നഗ്നസത്യം എനിക്ക് മനസ്സിലാവാന്‍ കോളെജ് വരേക്കും  പോകേണ്ടിവന്നില്ല.....

പിന്നെ ജീവനു വേണ്ടിയുള്ള ഓട്ടം ആയിരുന്നു....എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കണം എന്നുള്ള ചിന്തയില്‍ ഞാനും മറ്റൊരു താറാവിനെ കണ്ടത് പോലെ ബാപ്പിച്ചിയും........

"അന്നു തൊട്ട് ഇന്ന് വരേക്കും എനിക്ക് താറാവ് കറി കഴിക്കാൻ കഴിഞ്ഞിട്ടില്ല"

“ഇന്നും എനിക്ക് ഒരേ ഒരു ആഗ്രഹം ഉള്ളു”... എന്നെങ്കിലും താറാവ് കറി എനിക്ക് കഴിക്കാന്‍ കഴിയുമോ....?

Thursday, 14 May 2015

ഗുരുകുലം...

നമ്മുടെ ആദ്യഗുരു നമ്മുക്ക് അമ്മ തന്നെയാകുന്നു. ഉമ്മയും മമ്മിയും എല്ലാം ഒന്ന് തന്നെയാണേലും അമ്മ എന്ന വാക്കിനു തന്നെയാ അതിന്‍റെ പൂര്‍ണ്ണത.

ഒരാള്‍ ജനിച്ചത് മുതല്‍ തിരിച്ചറിവ് എത്തുന്നത് വരേയ്ക്കും അമ്മയെന്ന ഗുരുവിന്‍റെ ശിക്ഷണത്തിലാവും അവന്‍ അല്ലേല്‍ അവള്‍ വളരുക..തിരിച്ചറിവ് ലഭിച്ചുകഴിയുമ്പോഴാ രണ്ടാമത്തെ ഗുരുവായ അച്ഛന്‍ രംഗപ്രവേശനം ചെയ്യുന്നത്..
അച്ഛന്‍റെ ശിക്ഷണത്തില്‍ ആയിരിക്കും നമുക്ക് നമ്മുടേ ജീവിതത്തെ കുറിച്ചുള്ള ആദ്യ പാഠങ്ങള്‍ ലഭിച്ച് തുടങ്ങുന്നത്.

ആദ്യ ഗുരുകുലം ആയ വീട്ടിലെ ചിട്ടകളും അച്ഛനമ്മമാരുടെ സ്വാഭാവവും ആയീരിക്കും നമുക്ക് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ എളുപ്പമായി തോന്നാറ്...

“ചുട്ടയിലെ ശീലം ചുടലവരെ” എന്ന വാക്ക്യം സത്യം തന്നെയാകുന്നു. പിന്നീട് നമുക്ക് ലഭിക്കുന്ന യഥാര്‍ത്ഥ വിദ്യാഭ്യാസം കൊണ്ട് നമ്മുടെ സ്വഭാവങ്ങള്‍ പുരോഗമിക്കുമെങ്കിലും വീടായ ഗുരുകുലത്തില്‍ നിന്ന് കിട്ടിയിരിക്കുന്ന അറിവുകളും ജീവിത രീതിയും ആയിരിക്കും നമ്മുടെ അടിത്തറ..

“എനിക്ക് ഒരാളെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ , അത് എനിക്ക് എന്‍റെ വീട്ടില്‍ നിന്നും കിട്ടിയ അറിവിന്‍റെ അടിസ്ഥാനത്തില്‍ ആകുന്നു , സ്കൂളിലെ വിദ്യാഭ്യാസത്തില്‍ നിന്നും നമുക്ക് ലോകപരിചയം ആയിരിക്കും അധികം കിട്ടുക..നല്ലതിനെ സ്വീകരിക്കുകയും തിന്മയെ എതിര്‍ക്കുകയും നാം ചെയ്യുമ്പോള്‍ നമുക്ക് അഭിമാനിക്കം നാം ശരിയായ രീതിയില്‍ തന്നെയാ മുന്നോട്ട് നീങ്ങുന്നത് എന്ന്.

Monday, 23 March 2015

ബിജുവിന്‍റെ കഥ ഒന്നൂടെ പറയാം...പൊതുശ്മശാനത്തിന്‍റെ അരികിലുള്ള കാട്ടില്‍ നിന്നും ആരും അറിയാതെ ഉണക്ക മരങ്ങള്‍ ശേഖരിക്കാലാണു ബിജുവിന്‍റെ പണി.

Friday, 20 March 2015

നല്ല തടിമിടുക്കുള്ള കുറേ പോത്തിനെ വാങ്ങുക..അടുത്ത കൊല്ലം ബലിപ്പെരുന്നാളാവുമ്പോള്‍ വില്‍ക്കുക നല്ല വില കിട്ടും ഇതൊക്കെയായിരുന്നു ബിജുവിന്‍റെ ആശയങ്ങള്‍....
പൊതുവേ ലുബ്ദനായ ബിജു അങ്ങനെ പോത്തിനേയും വാങ്ങി. നാലുപോത്തുകള്‍ . നല്ല ചുണക്കുട്ടന്മാര്‍ . പോത്തുകളെ കൈമാറുമ്പോള്‍ അതിന്‍റെ ഉടമസ്ഥന്‍ ബിജുവിനോട് പറഞ്ഞു ..
പോത്തുകള്‍ക്ക് നല്ല തീറ്റി കൊടുക്കണം ദിവസവും നാലുകിലോ പിണ്ണാക്കെങ്കിലും ഒരോന്നും തിന്നും അതിനാല്‍ ചിലവ് അല്‍പ്പം കൂടുതലാണു അത് മറക്കരുത്.

അതൊക്കെ ഞാന്‍ ഏറ്റു ഇതിന്‍റെ തീറ്റ കുറക്കാനുള്ള വഴിയൊക്കെ എനിക്കറിയാം...എന്ന് പറഞ്ഞ് ബിജു പോന്നു...

നാലു കിലോ പിണ്ണാക്ക് തിന്നുന്ന പോത്തുകള്‍ക്ക് ബിജു ആദ്യ ദിവസം തന്നെ മൂന്ന് കിലോ പിണ്ണാക്കാ നല്‍കിയത്...പിറ്റേന്ന് അത് രണ്ട് കിലോ ആയി ...ദിവസേനെ പിണ്ണാക്കിന്‍റെ  അളവ് കുറഞ്ഞ് കുറഞ്ഞ് പോത്തുകള്‍ ക്ഷീണിച്ചു ...
ഏകദേശം രണ്ട് മാസം ആയപ്പോഴേക്കും പോത്തുകള്‍ നാലും ചത്തു..

അല്‍പ്പം വിഷാദത്തോടെ ബിജു സ്വയം പറഞ്ഞു..

“ സമയം തികഞ്ഞില്ല അല്ലേല്‍ ഇതുങ്ങളെ ഞാന്‍ ഒന്നും തിന്നാതെ ജീവിക്കാന്‍ പഠിപ്പിച്ചേനെ”...........


Thursday, 19 March 2015

അഹമ്മദാബാദില്‍ ബാപ്പുനഗറില്‍ ജോലിനോക്കിയിരുന്ന കാലം..

മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രി.എല്ലാവരും കരിമ്പടം കൊണ്ട് പുതച്ച് മൂടി കിടന്നുറങ്ങുന്നു..

പെട്ടെന്ന് പുറത്തൊരു ബഹളം കേട്ട് ഞാന്‍ പുതച്ചിരുന്ന പുതപ്പോടെ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു . 

അപ്പോള്‍ പുറത്തെ വരാന്തയില്‍ നിന്ന് രണ്ട്പേര്‍ വഴക്കടിക്കുന്നു . ഏയ് ഭായ് എന്താ കാര്യം എന്ന് തിരക്കി ഞാന്‍ അവരുടെ അരികിലേക്ക് ചെന്നു..

എന്‍റെ വരവ് അവര്‍ക്ക് പിടിച്ചില്ല .. അവര്‍ ദേഷ്യത്തോടെ എന്‍റെ അരികിലേക്ക് വന്നിട്ട് എന്‍റെ പുതപ്പും തട്ടിപ്പറിച്ചോണ്ട് ഓടിപ്പോയി...പുതപ്പ് പോയ സങ്കടത്താല്‍ ഞാന്‍ റൂമിലെത്തിയപ്പോള്‍ ദാണ്ടെ ഹരീഷ് വാതില്‍ക്കല്‍ നില്‍ക്കുന്നു. 

എന്താ കൊച്ചു കാര്യം...ആരാണവര്‍..? ഹരീഷിന്‍റെ ചോദ്യം...

ആരാണവര്‍ എന്നെനിക്ക് മനസ്സിലായില്ല എന്നാല്‍ എന്തിനു വേണ്ടിയാണെന്ന് മനസ്സിലായി...

എന്തിനാ..?   ഹരീഷ്

പുതപ്പിനു തന്നെ ..അത് കിട്ടിയപ്പോള്‍ രണ്ടാളും മിണ്ടാതെ പോയത് കണ്ടില്ലെ...

Thursday, 12 March 2015

അന്നത്തെ ആ നാടകം ഒരു പ്രേത കഥയായിരുന്നു...ചുടലക്കാടും പുകയുന്ന ശ്മശാനവും എല്ലാം നാടകത്തിലെ രംഗങ്ങളായിരുന്നു..

നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍...എല്ലാവരും നല്ല ത്രില്ലില്‍ ആയിരുന്നു..ശ്മശാനത്തില്‍ ഒറ്റക്ക് പെടുന്ന ഒരാള്‍ ...അയാള്‍ക്ക് പേരില്ലെങ്കിലും ആ ഒറ്റപ്പെടുന്ന ആളായിട്ട് അഭിനയിക്കുന്നത് സുരേഷായിരുന്നു..
പലല്‍ നേരം റിഹേഴ്സല്‍ നടക്കുമ്പോള്‍ സുരേഷ് പേടിച്ച് വിറക്കും..നീണ്ട കൊമ്പല്ലുകളുമായി വെള്ളസാരിയുമുടുത്താണ് പ്രേതം വരേണ്ടത്...എന്നാല്‍ ഇതൊന്നും സുരേഷിനറിയില്ല... പ്രേതമായി അഭിനയിക്കുന്നത് സുരേഷിന്‍റെ സ്വന്തം അനിയനും.....അനിയനാണു പെണ്‍ വേഷം കെട്ടി വരുന്നതെന്ന് സുരേഷിനറിയില്ല...സുരേഷിന്‍റെ അനിയന്‍ റിവേഴ്സലിനു വരാറും ഇല്ല...

“ ചുണ്ണാമ്പുണ്ടോ കയ്യില്‍”

പ്രേതം സുരേഷിനോട് ചോദിക്കുന്ന ആകെ ഒരു ചോദ്യം മാത്രം...ആ ഒരു ചോദ്യത്തില്‍ സുരേഷ് അയ്യോ എന്‍റെമ്മേ എന്ന് പറഞ്ഞ് ബോധം കെട്ട് വീഴണം..

ഏകദേശം രാത്രി ഒമ്പത് മണിയോടേ നാടകം തുടങ്ങി. രംഗങ്ങള്‍ ഓരോന്ന് കഴിഞ്ഞു അവസാനം ചുടലക്കാടില്‍ ഒറ്റക്കിരിക്കുന്ന സുരേഷിന്‍റെ അരികിലേക്ക് അനിയന്‍ വെള്ളസാരിയെല്ലാം ചുറ്റി ഒരു മാദകസുന്ദരിയായി അടുത്തു....
“ ചുണ്ണാമ്പുണ്ടോ കയ്യില്‍ ”..?

ആ അരണ്ട വെളിച്ചത്തിലും അനിയനെ തിരിച്ചറിഞ്ഞ സുരേഷ് പതുക്കെ പറഞ്ഞു...എടാ ഷക്കിലയുടെ പടമുള്ള പുസ്തകം വച്ചിട്ടുള്ള ആ മേശയില്ലെ അതിനടിയിലുള്ള സിഗരറ്റ് പാക്കറ്റ് പൊക്കി നോക്കിയാല്‍ ചുണ്ണാമ്പ് കിട്ടും , അച്ഛന്‍ അറിയേണ്ട”....

പിന്നെ കര്‍ട്ടന്‍ വീണത് മാത്രമേ ഓര്‍മ്മയുള്ളു....
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

എടാ സൈദേ ...സിയാദേ...നിങ്ങളിലാരാ അനുസരണയോടെ ഈ വീട്ടില്‍ കഴിയുന്നതെന്ന് മനസ്സിലായാല്‍ അടുത്ത ആഴ്ച പത്ത് ഐസ്ക്രീം തരാം...

സിയാദിനു മറുപടിപറയാന്‍ അധികം നേരം വേണ്ടിവന്നില്ല.


“എന്നാല്‍ ആ ഐസ്ക്രീം ബാപ്പിച്ചി തന്നെ തിന്നോ”  
ചില നേരമ്പോക്കുകള്‍...

എത്രനാളായി നിങ്ങള്‍ ജിലേബി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്..?

30 വര്‍ഷം ആയി..

ഇത്രയും നാളായിട്ടും നിങ്ങള്‍  ഇത് നേരെ ഉണ്ടാക്കാന്‍ പഠിച്ചില്ലെ..?
ശ്ശൊ ഈ മക്കള്‍ടേ ഓരോക്കാര്യങ്ങളേയ്.....

പഠിക്കാന്‍ മോശമായപ്പോള്‍ വടിയെടുത്ത് രണ്ട് തല്ലങ്ങ് കൊടുത്തു...ദേഷ്യം വന്ന അവന്‍ അക്വാറിയം എടുത്ത് മുറ്റത്തേക്ക് ഒരേറ്....എന്നിട്ട് ഒരു ഡയലോഗ്ഗും ...

“ഞാനോ ചാകാന്‍ പോകാ നിങ്ങളെങ്കിലും രക്ഷപ്പെട്”....
ശ്ശോ ഈ മക്കള്‍ടേ ഓരോകാര്യങ്ങളേയ്....
ബാപ്പിച്ചി ഇഷ്ടിക ഓടുമോ...?
സിയാദിന്‍റെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ബാപ്പിച്ചിക്കിട്ടുള്ള പണിയാവും എന്ന്...എന്തേടാ....?
“ആ സുധാകരേട്ടന്‍റെ ഇരുമ്പ് കമ്പി വില്‍ക്കുന്ന കടയുടെ മുമ്പില്‍ എഴുതിവച്ചിരിക്കുന്നു..“ഇഷ്ടികയും ഓടും”................ന്ന്

Wednesday, 4 March 2015

സുരേഷിനു കോപ്പിയടിക്കാതെ പരീക്ഷ എഴുതിയാല്‍ സക്സസ് ആവില്ലത്രേ..കാരണം എട്ടില്‍ മൂന്ന് കൊല്ലം അവന്‍ തോറ്റതും കോപ്പി അടിച്ചിട്ട് തന്നെയാ...നാലാം കൊല്ലം ടിച്ചേഴ്സിന്‍റെ കാരുണ്യം കൊണ്ടാ അവന്‍ ഒമ്പ്തിലേക്ക് ആയത്.
എന്നാലും പരീക്ഷ എന്നാല്‍ അവനു ഹരം ആകുന്നു..ചെറിയ ചെറിയ പേപ്പര്‍ കഷണങ്ങളില്‍ ഉത്തരങ്ങളില്‍ എഴുതി ശരീരത്തിലും വസ്ത്രങ്ങളിലും വച്ച് പിടിപ്പിച്ച് സാവധാനത്തില്‍ പരീക്ഷാ ഹാളിലേക്ക് കയറിവരുന്നത് കണ്ടാല്‍ ..ഇത്രയും അടക്കവും ഒതുക്കവും ഉള്ള വിദ്യാര്‍ത്ഥി ആ ഗ്രാമത്തില്‍ ഉണ്ടെന്ന് പറയില്ല.

നടത്തത്തിനു സ്പീഡ് കൂട്ടിയാല്‍ കട്ടിങ്ങ് പേപ്പറുകള്‍ താഴേ പോകുമെന്നുള്ള പേടിയാണിതെന്ന് സുരേഷിനും അറിയാം പിന്നെ സുകുവിനും അറിയാം..സുകു കോപ്പി അടിക്കുന്നതില്‍ സുരേഷിന്‍റെ ചങ്ങായി..രണ്ടാള്‍ടേം ഉത്തരക്കടലാസില്‍ ...ഒരേ ഉത്തരം ആയിരിക്കും..

എന്ത് തന്നെയായാലും കോപ്പിയടിയില്‍ ബിരുദാനന്തരബിരുതം എടുത്തിരിക്കുന്ന സുരേഷിനു ഒരു കുഴപ്പം ഉണ്ട്..ചോദ്യപേപ്പറില്‍ ഉള്ള ചോദ്യത്തിനുള്ള ഉത്തരം ആയിരിക്കില്ല ആന്‍സര്‍ പേപ്പറില്‍ എഴുതുന്നത്..കാരണം കൊണ്ടൂവന്ന ഉത്തരങ്ങള്‍ എങ്ങനെ എവിടെ വച്ചിരിക്കുന്നു എന്ന് സുരേഷിനു തന്നെ അറിയില്ല  . അതിനാല്‍ കിട്ടുന്നതെടുത്ത് എഴുതും അത് കഴിഞ്ഞ് പേപ്പര്‍ സുകുവിനു കൈമാറും . സുകുവും അതേ ഉത്തരം എഴുതി വക്കും..

ഒമ്പതിലെ കൊല്ലപരീക്ഷക്ക് കോപ്പി അടിക്കാനുള്ള പേപ്പറുമായി ചെന്ന സുരേഷിനും സുകുവിനും കോപ്പി അടിക്കാനുള്ള അവസരം കിട്ടിയില്ല..എക്സാമിനു വന്ന മാഷ് ഒരിടത്തും ഇരിക്കാതെ ഏതു നേരവും പരീക്ഷാ ഹാളിലൂടെ ഉലാത്തുന്നു..എന്ത് ചെയ്യും സുരേഷ് സുകുവിനോട് ഇരുന്നിടത്ത് നിന്ന് ആംഗ്യം കാട്ടി...

അപ്പോള്‍ സുകു പതുക്കെ മാഷ്ടെ ചെവിയില്‍ എന്തോ പറഞ്ഞു ...അപ്പോള്‍ മാഷ് മെല്ലെ സ്വന്തം സീറ്റില്‍ പോയിരുന്നു...അങ്ങനെ അന്നും കോപ്പിയടി തകൃതിയായി നടന്നു...പരീക്ഷ കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സുരേഷ് സുകുവുനോട് ഒരു ചോദ്യം...
സുകു നീ എന്താ മാഷിനോട് പറഞ്ഞത്..?

ഞാന്‍ പറഞ്ഞു മാഷേ മാഷ്ടെ പാന്‍റിന്‍റെ മൂട് കീറിയിട്ടുണ്ടെന്ന്”...

ശ്ശൊ ഈ മക്കള്‍ടേ ഓരോകാര്യങ്ങളേയ്...

എടാ സിയാദേ ജനിക്കുമ്പോള്‍ ആരും മണ്ടന്മാരാകുന്നില്ല..സാഹചര്യം ആണു അവനെ മണ്ടനാക്കുന്നത്..

“അതിനുമാത്രം എന്ത് സാഹചര്യമാണ് ബാപ്പിച്ചിക്കുണ്ടായത്”...
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...

കണക്കില്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ സൈദ് വായുവില്‍ വിരല്‍കൊണ്ട് എഴുതി കൂട്ടുന്നത് കണ്ടു..അവസാനം അവന്‍റെ ഉത്തരമാണേല്‍ തെറ്റും...പിന്നെ നീ വായുവില്‍ വിരല്‍കൊണ്ട് കൂട്ടൂന്നത് കുറക്ക്കുന്നതും കണ്ടല്ലോ...?

“അത് ഞാന്‍ ഉത്തരം കിട്ടാതെ നക്ഷത്രം എണ്ണിയതാ വാപ്പിച്ചീ”...
ചില നേരമ്പോക്കുകള്‍...

കൊല്ലുന്നവന്‍....കില്ലര്‍

പാടുന്നവന്‍........സിംഗര്‍

സ്നേഹിക്കുന്നവന്‍.....ലൌവര്‍

അപ്പോള്‍ ഉമ്മവക്കുന്നവന്‍....?

“ഉമ്മര്‍”

Friday, 27 February 2015

ഉടുതുണി അഴിച്ച് തലയില്‍ കെട്ടിയാകും തോമായുടെ എന്നുമുള്ള വരവ്..വടിവൊത്ത അക്ഷരങ്ങളാല്‍ വാര്‍ത്തെടുത്ത സിനിമാ ഗാനങ്ങള്‍ തോമ സ്വന്തം ശൈലിയില്‍ പാടിവികൃതമാക്കി ആടിയാടി വീട്ടിലെത്തിയാല്‍ പിന്നെ തോമായുടെ താണ്ഡവം മുഴുവനും ഭാര്യ അന്നാമ ചേടത്തിയുടെ പുറത്തായിരിക്കും..
മര്‍ദ്ദനമുറകളില്‍ പ്രാവിണ്യം നേടിയ തോമ ഭാര്യ തളര്‍ന്ന് വീഴുന്നത് വരേക്കും അവനെ മര്‍ദ്ദിച്ച് കൊണ്ടിരിക്കും...അവസാനം പള്ളിവികാരിയുടെ അടുത്ത് ചെന്ന് അന്നാമ ചേടത്തി പരാധി പറഞ്ഞൂ...

അച്ഛോ അതിയാനെ കൊണ്ട് ഒട്ടും സഹിക്കണില്ല . അച്ഛന്‍ ഒന്ന് ഉപദേശിക്കണം. ഞാന്‍ പരാധിപെട്ട കാര്യം ഒരു കാരണവശാലും അതിയാന്‍ അറിയരുത് അച്ഛോ....
അന്ന് വൈകിയിട്ട് അച്ഛന്‍ പള്ളിയുടെ മതിലിനു സൈഡില്‍ പതുങ്ങിയിരുന്നു..ആടിയാടി വരുന്ന തോമയെ വികാരിയച്ഛന്‍ വട്ടം മുറുകെ പിടിച്ച് പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി.എന്താ സംഭവിക്കുന്നതെന്ന് തോമക്ക് മനസ്സിലായില്ല. പൊതുവേ ആരോഗ്യവാനായ അച്ഛന്‍റെ പിടുത്തത്തില്‍ തോമ വിരണ്ടുപോയി. പള്ളി മുറ്റത്തെ വെളിച്ചത്തില്‍ എത്തിയപ്പോഴാ തോമക്ക് മനസിലായത് . പേടിക്കാനൊന്നും ഇല്ല കയറിപ്പിടിച്ചിരിക്കുന്നത് അച്ഛനാ...ബേജാറാവേണ്ട കാര്യം ഒന്നും ഇല്ല.

എന്തിനാ അച്ഛോ എന്നെ ഇങ്ങനെ വട്ടം പിടിച്ചിരിക്കുന്നത്..?

നിനക്ക് കുടി കുടേ കൂടുന്നുണ്ട് ദൈവഭയം ഇല്ലാത്തോണ്ടാ നിനക്ക് ഞാന്‍ കര്‍ത്താവിനെ കാണിച്ചുതരാം...വാ ഇവിടെ..

അച്ഛന്‍ ഒരു വലിയ പാത്രം വെള്ളവുമായി വന്നു..എന്നിട്ട് തോമയുടെ തല അതില്‍ മുക്കിപ്പിടിച്ചു...എന്നിട്ട് തല പൊക്കിയശേഷം ചോദിച്ചു കര്‍ത്താവിനെ കണ്ടോ...?
ഇല്ല...

കള്ളിന്‍റെ കെട്ട് ഒന്നൂടെ ഇറങ്ങട്ടേന്ന് കരുതി തല വീണ്ടും വെള്ളത്തിലേക്ക് അച്ഛന്‍ മുക്കിപ്പിടിച്ചു...വീണ്ടും ചോദിച്ചു കാണുന്നുണ്ടോ...?

ഇല്ലച്ചോ കാണുന്നില്ല..

വീണ്ടൂം മുക്കി...കാണുന്നുണ്ടോ..?

ഇല്ല...

അവസാനം അവശനായ തോമ ദേഷ്യവും സങ്കടവും കൊണ്ട് അച്ഛനോട് ഒരു ചോദ്യം ..

“അച്ഛോ അച്ഛനുറപ്പുണ്ടോ കര്‍ത്താവ് ഈ പാത്രത്തില്‍ തന്നെ ഉണ്ടെന്ന്”..

Wednesday, 25 February 2015

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

എടാ സൈദേ ..

ന്തേ ബാപ്പിച്ചി..

ഒരു കിലോ തേങ്ങയും ഒരുകിലോ മുളകും ഒരു കിലോ ഉപ്പും കൂട്ട്യാല്‍ എന്ത് കിട്ടും..?

സൈദ് : മൂന്ന് കിലോ ചമ്മന്തിയുടെ ഒരു ഉണ്ടകിട്ടും
ചില നേരമ്പോക്കുകള്‍ ...173

നി ഇങ്ങനെ നടന്നാല്‍ നിനക്ക് അള്ളാനെ [ ദൈവത്തിനെ]  കാണാന്‍ കഴിയില്ല. പള്ളിയില്‍ അന്നുണ്ടായിരുന്ന ഒരു തങ്ങള്‍ ആണു ഇത് പറഞ്ഞത്. ഒരിക്കള്‍ ഈ പറഞ്ഞ തങ്ങള്‍ എന്‍റെ ജേഷ്ടനോട് ..
നാസിമേ നീ അള്ളാനെ കണ്ടിട്ടുണ്ടോ ..?
നാസിം പറഞ്ഞു ഇല്ല ഉസ്താദേ..
നിനക്ക് കാണണോ...?
കാണണം...
തങ്ങള്‍ കയ്യിലുള്ള മോതിരം ഊരിയിട്ട് പറഞ്ഞൂ ഇതാ ഇതിനുള്ളിലൂടെ നോക്കൂ അള്ളാനെ കാണാം..
കേട്ടാപാതി കേള്‍ക്കാത്തപാതി ജേഷ്ടന്‍ ഒരു കൈകൊണ്ട് ഒരു കണ്ണ് അട്ച്ച് പിടിച്ച് മോതിരത്തിന്‍റെ ഉള്ളിലൂടെ പുറത്തേക്ക് നോക്കി ...ഇല്ല ഉസ്താദേ ആരേം കാണുന്നില്ല എന്ന് മറുപടി പറഞ്ഞു..

എന്നാല്‍ 25 പൈസ ടേബിളില്‍ വക്കു എന്നാല്‍ കാണാം...അങ്ങനെ ജേഷ്ഠന്‍ ഉടുത്തിരിക്കുന്ന വെള്ളതുണി പൊക്കി അടിയിലുള്ള വള്ളിട്രൌസറിന്‍റെ കീശയില്‍ നിന്നും 25 പൈസ എടുത്ത് തങ്ങളുടെ മേശപ്പുറത്ത് വച്ചു..
വീണ്ടും മോതിരത്തിലൂടെ നോക്കി . ഫലം തഥൈവ: മോതിരത്തിന്‍റെ ഓട്ടയിലൂടെ നോക്കിയാല്‍ പള്ളിക്കാട് മാത്രമേ കാണുന്നുള്ളു.

തങ്ങള്‍ ആരാ മോന്‍ ഓരോ പ്രാവശ്യം ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇക്കാടെ കയ്യിലുണ്ടായിരുന്ന 3.25 ക തട്ടിയെടുത്തു [ മൂന്ന് രൂപ ഇരുപത്തഞ്ച്പൈസ] .
ഇനിയും പൈസ പോകുമെന്നായപ്പോള്‍ ഇക്ക പറഞ്ഞു  ‘ ഉവ്വ മോതിരത്തിന്‍റെ ഓട്ടയിലൂടേ ഇപ്രാവശ്യം അള്ളാനെ കാണുന്നുണ്ട്.
അള്ളാനെ പോയിട്ട് ഇബ്ലീസിനെ പോലും അതിലൂടെ കാണാന്‍ കഴിയില്ലാന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും ഇക്കാടെ സംസാരത്തില്‍ ഇത്തവണ ഞെട്ടിയത് തങ്ങളായിരുന്നു.
കാണുന്നുണ്ട് അല്ലെ ..?
ഉവ്വ കാണുന്നുണ്ട് ..
എന്താ അടയാളം ..?
കള്ളിമുണ്ട് ചുമന്ന ഷര്‍ട്ട് കയ്യില്‍ ഒരു സ്റ്റീല്‍ പാത്രം...

ങ്ങേ...മോതിരവും കയ്യും മാറ്റി നേരെ നോക്കിയപ്പോള്‍ തങ്ങള്‍ക്ക് കഞ്ഞി വാങ്ങിവന്ന മമ്മുണ്ണീക്ക ദാണ്ടെ കയ്യില്‍ സ്റ്റീലിന്‍റെ അടുക്ക് പാത്രവും പിടിച്ച് ചുവന്നഷര്‍ട്ടും പച്ച കള്ളിമുണ്ടും ഉടുത്ത് മുന്നില്‍ നില്‍ക്കുന്നു....
ചില നേരമ്പോക്കുകള്‍.....172

യൂറോപ്യന്‍ ക്ലോസറ്റില്‍ ഇന്ത്യന്‍ സ്റ്റായിലില്‍ ഇരിക്കുനവനാകും ഏറ്റവും വലിയ രാജ്യസ്നേഹി...

Tuesday, 24 February 2015

2015 മേയ്മാസം മൂന്നാം തിയതി ഞായറാഴ്ച ഫേസ്ബുക്ക് കൂട്ടായ്മ വക്കുന്ന കാര്യം താങ്കള്‍ അറിഞ്ഞിരിക്കും ..താങ്കള്‍ അവിടെ വരുമെന്ന് വിശ്വസിക്കുന്നു..

Saturday, 21 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...40

എന്നാല്‍.....

അതി നിപുണനായ    ഒരു ട്രൈനറും അത്രക്കും  നിപുണന്മാരല്ലാത്ത രണ്ട് ലേബര്‍ മാരും ആശ്രാന്തം പരിശ്രമിച്ചിട്ടും മിഷ്യന്‍ യാതൊരു നിലക്കും വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുന്നില്ല..
പഞ്ചസാര പാക്ക് ചെയ്തുകഴിഞ്ഞാല്‍ ബ്ലേഡ് കട്ട് ചെയ്യുന്നത് പാകറ്റിന്‍റെ സെന്‍ററില്‍ തന്നെ കട്ടായി പോകുന്നു..ഇനി കട്ടിങ്ങ് ശരിയായാല്‍ നാലുസൈഡുമുള്ള സീലിങ്ങ് ശരിയാവുന്നില്ല....
അങ്ങനെ ഒരു ദിവസം പത്ത് മണിക്ക് ചായക്കുള്ള സമയം ..കാസര്‍ക്കോട്ട് കാരന്‍ ലത്തിഫിന്‍റെ പൊറോട്ടയും ചായയും കഴിച്ച് കൊണ്ടിരിക്കുന്ന സമയം..മുന്നിലിരുന്ന ഷരീഫ് പൊറോട്ട വായിലിട്ട് കടിച്ച് വലിക്കുന്നു. പല്ലിനിടയില്‍ പെട്ട് പൊറോട്ട നീങ്ങുന്നതല്ലാതെ മുറിയുന്നില്ല. പൊറോട്ട ഉണ്ടാക്കിയത് റബ്ബര്‍ പാലുകൊണ്ടാണോ പടച്ചോനെ എന്ന് ഷരീഫ് ചോദിക്കുന്നുണ്ടായിരുന്നു..

എടാ സലാമേ...എന്തേ ഇത്ര നാളായിട്ടും മിഷ്യന്‍ ശരിയാവാത്തത്..

അതിന്‍റെ എന്തോ പ്രോഗ്രാം പോയതാണെന്ന് തോന്നുന്നത് ...ജോസഫ് പറയുന്നുണ്ടായിരുന്നു [ സപെയിനി ]

മേരാ ഖയാല്‍ സേ....കൂടെയുണ്ടായിരുന്ന പച്ച പഠാന്‍ [ പാക്കിസ്ഥാനി മിഷ്യന്‍ പഠിക്കുന്നതി ഒരുവന്‍ പാക്കിസ്ഥാനിയാ ]

തുമാരാഖയാല്‍ യഹാം നഹി ബതവോ...ഞാന്‍ ഇടപെട്ടു...

ആളുകളേ    കൊല്ലാന്‍ ബോംബുണ്ടാക്കിയിട്ട് മുന്തിരി കൊട്ടയില്‍ വച്ച് മാര്‍ക്കറ്റില്‍ പോകുന്നവനാ ഈ പാക്കിസ്ഥാനികള്‍. ഇത് ഞാന്‍ പറഞ്ഞതല്ല ട്ടാ ഈ പഹയന്‍ ആസിഫ് ഖാന്‍ [ അതാ അവന്‍റെ പേര്‍ ] അവന്‍ തന്നെയാ പറഞ്ഞത്.
എന്നിട്ടെന്താ മുന്തിരി കൊട്ടയില്‍ ബോംബ് വച്ചകാര്യം അവന്‍ തന്നെ മറന്നു . വൈകുന്നേരം കുട്ടയടക്കം എടുത്തോണ്ട് പോയി വീട്ടില്‍ കട്ടിലിന്‍റെ ചുവട്ടില്‍ വച്ചത്രേ..രാത്രി സമയം ആയപ്പോള്‍ അത് പൊട്ടി...ഇങ്ങനെയുള്ള പാക്കിസ്ഥാനി ഐഡിയ പറയാന്‍ നടന്നാല്‍ പറയണോ കാര്യം...
ഒരിക്കല്‍ അവന്‍ നാട്ടിലേക്ക് പോയപ്പോള്‍ ..ഫ്ലൈറ്റില്‍ കയറാന്‍ നേരം അവന്‍റെ ചെരിപ്പ് പുറത്ത് ഊരിവച്ച് വിമാനത്തില്‍ കയറി. എന്നിട്ട് ഇസ്ലാമാബാദില്‍ ചെന്ന് ഇരിക്കുകയാ. കുറേ നേരം കഴിഞ്ഞിട്ടും പോകാതെ ആയപ്പോള്‍ പോലീസുകാരന്‍ ഇവനോട് ചോദിച്ചു എന്തേ പോകാത്തത്..?

എന്‍റെ ചെരിപ്പ് വന്നില്ലാ ....എന്നാ അവന്‍ മറുപടിപറഞ്ഞത്....അവനെയാ മിഷ്യന്‍ ഓപ്പറേറ്റര്‍ ആക്കാന്‍ കമ്പനി ശ്രമിക്കുന്നത്..കൂട്ടത്തില്‍ മ്മ്ടേ സലാമും...

സലാമേ എന്‍റെ ഒരു ഐഡിയ ഞാന്‍ പറയട്ടെ...
ഉം പറ...അല്ലേല്‍ വേണ്ട ചെലപ്പം വിഡ്ഡിത്തം ആണേലോ......

നീ പറ ഷഫീറേ....അല്ലേല്‍ ഒരു കാര്യം ചെയ്യ് എനിക്ക് ഈ മിഷ്യന്‍ മടുത്തു നീ ഏറ്റെടുത്തോ...സലാം പ്രാന്ത് പിടിച്ചപോലെ പറഞ്ഞൂ..........................................................................................തുടരും

Friday, 20 February 2015

ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്.......

മോനെ വാപ്പിച്ചി വീട്ടിലുണ്ടോ...?

ഉണ്ട് സിയാദാ മറുപടി പറഞ്ഞത്..

“ഞാന്‍ കുറെ ദൂരെ നിന്ന് വരുന്നതാ നിന്‍റെ വാപ്പിച്ചിയെ കാണാന്‍ അമ്പത് പ്രാവശ്യമെങ്കിലും ഞാന്‍ വാതിലില്‍ മുട്ടി എന്നിട്ടെന്താ വാതില്‍ തുറക്കാഞ്ഞത്“

ആരാണു വന്നതെന്ന് എനിക്കറിയില്ല ...പക്ഷേ വന്നയാള്‍ ചൂടായാണ് പോയതെന്ന് പിന്നീടറിഞ്ഞു..കാരണം സിയാദിന്‍റെ മറുപടി തന്നെ..

‘ചേട്ടന്‍ എന്തിനാ ഇവിടെ നിന്ന് വാതില്‍ മുട്ടിയത് ഇത് കൊറെനാളായി താമസം ഇല്ലാത്ത വീടാ. ഞങ്ങള്‍ടെ വീട് അപ്രത്താ അവിടെ വാപ്പിച്ചി ഉണ്ട്’

Wednesday, 18 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...40

ബൊസ്സാര്‍ [ BOSSAR ] എന്ന് പേരുള്ള   ഒരു മിഷ്യന്‍ ഓപറേറ്റര്‍ ആയിരുന്നു ഞാന്‍ ...ഈ കഥ ഞാന്‍ നേരത്തെ പറഞ്ഞിട്ടും ഉണ്ട്..

ഞാനാദ്യം ലേബര്‍ ആയിട്ടാണു കമ്പനിയില്‍ ജോലി ചെയ്യുന്നത് എങ്കിലും പിന്നീടാണു ഈ മിഷ്യത്തിന്‍റെ ഓപ്പറേറ്ററാവാനുള്ള ഭാഗ്യം ലഭിച്ചത്..ആദ്യം ഈ മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ തന്നെ അന്നത്തെ അവിടുത്തെ മേട്ടകള്‍ രണ്ട്പേര്‍ അതിന് ഉടമയായിരുന്നു..മേട്ടകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് മുമ്പ് കമ്പനിയില്‍ ജോയിന്‍ ചെയ്തവര്‍...
ബൊസ്സാര്‍ എന്ന് മിഷ്യത്തില്‍ പഞ്ചസാര പാക്ക് ചെയ്യല്‍ ആണു മെയിന്‍..5 ഗ്രാം 7ഗ്രാം എന്നീ പാകറ്റുകളിലായി പാക്ക് ചെയ്ത് വരുന്നത് കാണാന്‍ തന്നെ രസം ആണ്
മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ അതിനു ട്രൈന്‍ ചെയ്യാന്‍ സ്പെയിനില്‍ നിന്നും ജോസഫ് എന്നൊരാളും കൂടെ വന്നിരുന്നു...

മിഷ്യന്‍ വര്‍ക്ക് പടിക്കാന്‍ രണ്ടാളും അത് പഠിപ്പിക്കാന്‍ ഒരാളും ഞങ്ങളേ ഒന്നും അതിന്‍റെ ഏഴയലത്ത് പോലും ചെല്ലാന്‍ സമ്മതിക്കില്ല...പാക്ക് ചെയ്യുന്ന പഞ്ചസാരമുഴുവനും പൊട്ടിപൊളിഞ്ഞ് താഴേ വീഴും വൈകിയിട്ട് അത് ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ വേണം...വര്‍ക്ക് പഠിക്കുന്നവര്‍ പോകറ്റിലും കൈ തിരുകി അവിടെ നില്‍ക്കും...
“ജോസഫിന്‍റെ പഠിപ്പിക്കലും മറ്റു രണ്ട് പേരുടേ പഠനവും ദിവസങ്ങള്‍ നീണ്ട് പോയി ...അപ്പോഴേക്കും മിഷ്യത്തിന്‍റെ പരിപ്പ് എടുത്ത് തുടങ്ങി...എന്തെങ്കിലും ശരിയാകാതെ വരുമ്പോള്‍ അരം എടുത്ത് രാകി അത് സൂട്ടാക്കും . മിഷ്യന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അരം ഒരു അത്യന്താപേക്ഷിമായി മാറി. എന്നാല്‍ ഒരു സൈഡില്‍ നിന്നും രാകുമ്പോള്‍ ഒരു സൈഡ് എത്താതെ ആകുന്ന വിഷയം ഇംഗ്ലീഷ്കാരനോ . പഠിക്കുന്നവരോ എന്തിനു അറബി സമൂഹമോ അറിയുന്നുണ്ടായിരുന്നില്ല...
                                                                    ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന പേപ്പര്‍ റോള്‍ തിരിഞ്ഞ് മടങ്ങി വന്ന് ചെറിയ പാക്കറ്റ് രൂപത്തില്‍ ആകുന്നതിനു ശേഷം അതിനുള്ളിലേക്ക് ഒരു ഫണല്‍ ഇറങ്ങിവന്ന് ഏഴുഗ്രാം പഞ്ചസാര നിറക്കുന്നു...അവിടെ നിന്നും അത് കുറച്ച് കൂടെ മുന്നോട്ട് പോയാല്‍ മുകളിലും സീല്‍ ആകും . പിന്നീട്  മുന്നോട്ട് പോയിട്ട് അറേഞ്ച് ചെയ്തു നിര്‍ത്തിയിരിക്കുന്ന കട്ടര്‍ അതിനെ കട്ട് ചെയ്യുന്നു...അവിടെ നിന്നും നേരെ കാര്‍ട്ടണില്‍ പോയി വീഴും...ഇതാണു മിഷ്യന്‍റെ പ്രവര്‍ത്തനം ...എന്നാല്‍.......................................................................................................................................................................................................................തുടരും

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...39

“നമ്മള്‍ ഇപ്പോള്‍ കോച്ചിന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇറങ്ങുവാന്‍ തയ്യാറെടുക്കുകയാണ്”  എന്ന് പുള്ളിക്കുത്തുള്ള സാരിയുടുത്ത എയര്‍ ഹോസ്റ്റസ് വിളിച്ച് പറയുന്നത് വരേയും ...ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.കൊച്ചിയില്‍ എത്തല്ലെ എത്തല്ലെ എന്ന്..

വിധി എന്നൊന്ന് ഉണ്ടല്ലോ...അത് തന്നെയാ ഇവിടേം സംഭവിച്ചത് എയര്‍ ഇന്ത്യാ വിമാനം കൊച്ചിയില്‍ ഇറങ്ങി...എല്ലാവരുടേയും ഒപ്പം ഞാനും ഇറങ്ങി നടന്നു...
                                                           ഇതിനുമുമ്പ് എത്രയോ പ്രാവശ്യം ഞാന്‍ നാട്ടിലേക്ക് വന്നിരിക്കുന്നു...അന്നൊന്നും ഇല്ലാത്ത സ്പീഡ് എമിഗ്രേഷനു എവിടുന്ന് കിട്ടിയെന്ന് ഒരു പിടിയും ഇല്ല...എമിഗ്രേഷനുള്ള നിര മുന്നോട്ട് നീങ്ങി നീങ്ങി ലക്ഷ്മണ രേഖ കണക്കേ ഉള്ള മഞ്ഞ വരയില്‍ ഞാന്‍ എന്‍റെ ഊഴവും കാത്ത് നിന്നു..

 ഞാന്‍ എന്‍റെ പാസ്പോര്‍ട്ട് അവിടെ ഇരുന്ന ആള്‍ക്ക് നേരെ നീട്ടി..

ഇതെന്ത് പറ്റിയതാ..?..

ഇവിടെ ഞാന്‍ സത്യം പറഞ്ഞു...ചീഞ്ഞ തക്കാളി മുകളില്‍ ഉണ്ടായിരുന്നു..അതില്‍ നിന്നും വെള്ളം ഒഴിച്ചിറങ്ങി പാസ്പോര്‍ട്ടില്‍ ആയി...

പേരെന്താ...?
ഷഫീര്‍
വീട്ട് പേര്‍..?
പുവത്തുംകടവില്‍.......... .. ....
അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് എന്‍റെ മുകത്തേക്ക് ഒരു നോട്ടം എന്നിട്ട് പറഞ്ഞു...
“തിരികെ പോകുമ്പോഴേക്കും പാസ്പോര്‍ട്ട് പുതിയത് എടുക്കണം”.....

പുലിപോലെ വന്നത് എലി പോലെ ആയത് പോലെ...ഞാന്‍ എന്‍റെ ലഗേജുമായ് പുറത്തിറങ്ങി....

വീട്ടിലെത്തി മനസമാധാനത്തോടെ രണ്ട് ദിവസം പാഞ്ഞ് നടന്നു മൂന്നിന്‍റെ അന്നു രാവിലെ തന്നെ എറണാകുളം പാസ്പോര്‍ട്ട് ഓഫീസിലേക്ക് പുറപ്പെട്ടു...പുതിയ പാസ്പോര്‍ട്ടിനായ് അപേക്ഷ സമര്‍പ്പിച്ചു...എമര്‍ജെന്‍സി കിട്ടണമെങ്കില്‍ 2500 രൂപ കൂടുതല്‍ കൊടുക്കണം. പഴയ പാസ്പോര്‍ട്ട് ഡാമേജായത് കാരണം കാണിക്കണം അതിനു 150 രൂപയുടെ മുദ്രപത്രം...എല്ലാം ഒറ്റദിവസം കൊണ്ട് കൊടുത്തു...

                                                           പിന്നീടൂള്ള രംഗം ഞാന്‍ 35 ആം ഭാഗത്തില്‍ എഴുതിയിരുന്നു........................തുടര്‍ന്ന് കാത്തിരിക്കുക

Tuesday, 17 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...38

വേറെ വല്ല പ്രൂഫും ഉണ്ടൊ...? 

ഇല്ല സാര്‍...

പത്താക്കാ...ഉണ്ടോ...?  [ ഐഡന്‍റെറ്റി കാര്‍ഡ് ]

ഇല്ല ...

ഉം അതെന്തേ..?

അത് തിരികെ കൊടുത്താല്‍ മാത്രമേ കമ്പനി പാസ്പോര്‍ട്ട് തരികയുള്ളു സര്‍..
പി ആര്‍ ഓ ഹുസൈന്‍റെ നമ്പര്‍ ഉണ്ട് സാര്‍ ഒന്ന് വിളിച്ചാല്‍ മനസ്സിലാകും..

എവിടെ നമ്പര്‍...?..ഞാന്‍ എന്‍റെ മൊബൈലില്‍ നിന്നും നമ്പര്‍ എടുത്ത് കൊടുത്തു..പട്ടാപകല്‍ പോലും ഫോണെടുക്കാത്ത ഹുസൈന്‍ പാതിരാത്രി എവിടുന്ന് ഫോണെടുക്കാന്‍...പോലീസുകാരന്‍ നിരാശയോടെ എന്ന് ദയനീയമായി നോക്കി.....അതിലും ദയനീയമായി ഞാന്‍ അയാളേയും നോക്കി....

ഇനി എന്ത് ചെയ്യും ഞാന്‍ ഞാനാണെന്ന് കാണിക്കാന്‍ ഇവിടെ ഞാന്‍ മാത്രമേ ഉള്ളു ആ ഞാനാണേല്‍ ഇവിടെ ഞാനല്ലാതെ ആയിരിക്കുകയാ...

ഇതെന്താ പറ്റിയത്..? പോലീസുകാരന്‍ എന്നോട് ചോദിച്ചു...

ന്‍റള്ളോ തക്കാളിച്ചാര്‍ വീണതാണെന്ന് പറഞ്ഞാല്‍ അതിലും പുലിവാലായാലോ ? ..വെള്ളത്തില്‍ വീണതാണു സര്‍..
എങ്ങനെ...?
സാറെ നിസ്കരിക്കാനായ് വുളു [ ശുദ്ധി ] വരുത്താനായ് കുനിഞ്ഞപ്പോള്‍ പോകറ്റില്‍ നിന്നും വെള്ളത്തില്‍ വീണതാ...

ആ മറുപടിയില്‍ അറബിയുടെ മനം തുടിച്ചു....അയാളില്‍ നിന്നും അള്ളാ എന്നുള്ള വിളി ഞാന്‍ ശരിക്കും കേട്ടു...“ സഫീര്‍ പാസ്പോര്‍ട്ട് ക്ലിയര്‍ ആവാതെ നിന്നെ ഇവിടുന്ന് വിടാന്‍ കഴിയില്ല വേറെ എന്തെങ്കില്‍ പ്രൂഫ് ഉണ്ടെങ്കില്‍ കാണ്‍കിക്കുക...
സാറെ ഇനി എന്‍റെ കയ്യില്‍ അബൂദാബി നാഷണല്‍ ബാങ്കിന്‍റെ ഏ ടി എം കാര്‍ഡ് മാത്രമേ ഉള്ളു...
കാണിക്കൂ...
ഞാന്‍ അതെടുത്ത് കൊടുത്തു...ആ കാര്‍ഡെടുത്ത് അവര്‍ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്തു...ഓകെ.... റൂ....പൊയ്ക്കോളൂ....

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആ കാര്‍ഡിന്‍റെ നമ്പര്‍ അടിച്ച് അവര്‍ എന്‍റെ ഫുള്‍ ഡീറ്റയില്‍ എടുത്തു ഒപ്പം പാസ്പോര്‍ട്ടിന്‍റെ കോപ്പിയും...പോകാനുള്ള അനുവാദവും...
അങ്ങനെ ഞാന്‍ നാട്ടിലെക്ക് കയറി...പക്ഷേ ഇതൊന്നും അല്ല പ്രശ്നം ഇനി എനിക്ക് ഇറങ്ങേണ്ടത് ഇന്ത്യയിലേക്കാ...അവിടെ എന്താണാവോ പുകില്‍..
........................................................................................................തുടരും