Thursday, 16 January 2014


തൃശൂര്‍ ജില്ലയില്‍ വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം വില്ലേജ്
-------------------------------------------------
ജീവിതത്തിന്റെ മറുകര താണ്ടാന്‍ നമ്മള്‍ കഷ്ടപ്പെടുമ്പോള്‍ .....
ഈ ഗ്രാമത്തിലെ കുറേ ജനങ്ങളെ മറുകര കടത്താന്‍ കഷ്ടപ്പെടുന്ന ഒരാള്‍

ഇയാളുടെ പേരു ഞാന്‍ ചോദിച്ചിരുന്നതാണു....ഞാന്‍ മറന്നുപോയി...

രാവിലെ ഏകദേശം 4.30 നു തന്റെ ജോലി ആരംഭിക്കുന്ന ഈ മനുഷ്യന്‍ വൈകിയിട്ട് 7.30 വരേയും യാത്രക്കാരേ പുഴക്കക്കരേക്കും ഇക്കരേക്കും കടത്തിവിടുന്നു...

വഞ്ചി വാടകക്കെടുത്ത് ഉപജീവനമാര്‍ഗം തേടുന്ന ഈ വ്യക്തിക്ക് പഞ്ചായത്തില്‍ നിന്നും വഞ്ചിയുടെ വാടകയായി 2000 രൂപ കിട്ടും...അത് വഞ്ചിയുടെ ഉടമസ്ഥനു കൊടുക്കണം....
യാത്രക്കാര്‍ കൊടുക്കുന്ന 3 രൂപയാണു ഇദ്ദേഹത്തിനുള്ള വേതനം....
ബസ്സില്‍ മിനിമം ചാര്‍ജ്ജ് ഏഴും എട്ടും കൊടുക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരേക്കും എല്ലു മുറിയെ പണിയെടുക്കുന്നവനു കിട്ടുന്നത് തുച്ഛമായ ഒരു സംഖ്യ...“അതും ചോദിക്കുമ്പോള്‍ ആളുകള്‍ മുഖം കറുപ്പിക്കുന്നു”
ഇവിടെയുള്ളവര്‍ ഈ കടത്ത് വഞ്ചിയെ ആശ്രയിച്ചില്ലെങ്കില്‍ പിന്നെ മറുകര കടക്കാന്‍ പുവത്തും കടവ് പാലത്തെ ആശ്രയിക്കേണ്ടിവരും ...
അത് വളഞ്ഞ് മൂക്ക് പിടിക്കുന്നതിനു തുല്യമാകും ....അങ്ങിനെ ആണേല്‍ തന്നെ ഇപ്പോള്‍ കൊടുക്കുന്ന ഈ മൂന്ന് രൂപക്ക് പകരം 20 രൂപയോളം ചിലവുണ്ട്...

                                                            പൊരിവെയിലത്ത് വഞ്ചിതുഴഞ്ഞ് വരുന്നത് കണ്ടപ്പോള്‍ വെറുതെ ഒരു കുശലാന്വേഷണത്തിനു മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ ആണ്...

വള്ളിവട്ടം കടവ് കടന്നാല്‍ അപ്പുറം കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റോഡിലുള്ള പള്ളിനട എന്ന സ്ഥലത്താണു എത്തുക...

No comments:

Post a Comment