Saturday, 31 May 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....23

ഇക്കാനേം കൊണ്ട് ഒരു വിധം ഹോസ്പിറ്റലില്‍ എത്തി...ടോക്കണ്‍ എടുത്തും ക്യൂ നിന്നും കുറച്ച് നേരം പോയി എങ്കിലും ഹോസ്പിറ്റല്‍ ജീവനക്കാരായ കുറച്ച് മലയാളികളുടെ സഹായത്താല്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണാന്‍ കഴിഞ്ഞു...
ഈ ജിപ്ഷ്യനായിരുന്നു ഡോക്ടര്‍...ഇക്കാനോട് ഇംഗ്ലീഷിലും അറബിയിലും എന്തൊക്കെയോ ഡോക്ടര്‍ ചോദിക്കുന്നുണ്ടായിരുന്നു...പാതി തുറന്ന് വച്ച് കതകിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു...
എന്നാല്‍  ഇക്ക  ഇംഗ്ലീഷിനോ , അറബിക്കോ , ഹിന്ദി, ഉറുദു, എന്നീ ഭാഷക്ക് ഒരിക്കലും അടിമപ്പെട്ടിരുന്നില്ല....മലയാളം തന്നെ പറയുമെങ്കില്‍ കൂടിയും ആളുകളെ ചീത്തപറയുന്നതില്‍ മാത്രമേ സ്പുടതയുണ്ടായിരുന്നുള്ളൂ...
                                                             ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് മൂകമായി മറുപടി കൊടുത്ത ഇക്കാനെ ഡോക്ടര്‍ രൂക്ഷമായൊന്ന് നോക്കിയിട്ട് എന്നെ നോക്ക് അലറി “ താ‍ാല്‍”....ഇവിടെ വാ...
                                                               ഡോക്ടറുടെ അലര്‍ച്ച്  കേട്ട്  സത്യത്തില്‍ ഞാന്‍ ഞെട്ടി....ഞെട്ടാന്‍ രണ്ട് കാരണം ഉണ്ടായിരുന്നു..ഒന്ന് അലര്‍ച്ചയുടെ മുഴക്കം പിന്നെ രണ്ട് ....ഇതില്‍ രണ്ടാമത്തെ ഞെട്ടലിനാണു ഞാന്‍ പ്രാധാന്യം കൊടുത്തത്...താല്‍ എന്നുള്ള വിളിയില്‍ എന്നില്‍ ഒരു സംശയം ജനിച്ചു...ഇനി ഞാനാണു എല്ലു വിഴുങ്ങിയതെന്ന് ഇക്ക പറഞ്ഞു കാണുമോ ആവോ...?
                                                                 വിറയലോടെ അടുത്തെത്തിയതിനു ശേഷം ആണു സംഭവം മനസ്സിലായത്....തര്‍ജമ ചെയ്യാനാണു എന്നെ വിളിച്ചത്...ഇക്കാനേം കൊണ്ട് ആദ്യം ഡോക്ടറുടെ മുറിയില്‍ ഞാനും കയറി ചെന്നതാണ്...ആ സമയം എന്നെ ഓടിച്ചുവിട്ടു ...ആരും കൂടെ വേണ്ട എന്ന് പറഞ്ഞു..
                തര്‍ജമ ആരംഭിച്ചു...എല്ലുവിഴുങ്ങിയതും അല്‍ ജസീറ ഹോസ്പിറ്റലില്‍ പോയതും എക്സ് റേ എടുത്തതും പിന്നീടങ്ങോട്ടുള്ള എല്ലാവിവരങ്ങളും ഞാന്‍ ഡോക്ടര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു...
                                                                         ഡോക്ക്ടര്‍ എന്നോട് മോണിറ്ററില്‍ നോക്കിയിരിക്കാന്‍ പറഞ്ഞു...അത് കഴിഞ്ഞ് ഒരു കറുത്ത് ബോട്ടില്‍ സ്പ്രേ എടുത്ത് ഇക്കായുടെ മൂക്കിലേക്ക് അടിച്ചു...

ശ്ചീ ...ശ്ചീ എന്ന് രണ്ട് പ്രാവശ്യം സ്പ്രേ കുപ്പിയില്‍ നിന്നും എന്തോ മരുന്ന് സ്പ്രേ ചെയ്തു.....
അപ്പോള്‍.......

ദിഘന്തങ്ങള്‍ ഞെടുങ്ങുമാറ്...ഇക്കായുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമായിട്ട് ആശ്ചീ ആശ്ചീ എന്ന സ്വരം കോറാസായി പുറത്തു വന്നു....
.......................................ബാക്കി...24..ല്‍

Friday, 30 May 2014

എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...22


                                                         ഞാന്‍ ഇക്കായുടെ കയ്യില്‍ നിന്നും എക്സ് റേ ഫിലിം വാങ്ങി നോക്കി...കഴുത്തിനു സെന്റ്ററിലായിട്ട് ഒരു കറുത്ത സ്പോട്ട് കാണുന്നുണ്ട്..അത് ചെറുതായി മുറിവുണ്ട് അതിന്റെ പാടാണെന്ന് ജസീറയിലെ ഡോക്ക്ടര്‍ പറഞ്ഞുപോലും...
ഇക്ക  റെഡിയായിക്കോ നമുക്ക് സെണ്ട്രല്‍ ഹോസ്പിറ്റലിലേക്ക് പോകാം...അങ്ങനെ ഞങ്ങള്‍ അവിടേക്ക് തിരിച്ചു....പഠാണിയുടെ ടാക്സിയില്‍ കയറി സെണ്ട്രല്‍ ഹോസ്പിറ്റല്‍ എന്ന് പറഞ്ഞപ്പോള്‍ പഠാന്‍ വായതൊറന്നൊരു ചിരി...ചകിരിച്ചോറിന്റെ മണം അവിടമാകെ സെക്കന്റ് കൊണ്ട് പരന്നു....

വല്ല മരുന്നും കഴിച്ചോ ഇക്കാ...?

ഇന്നലെ അവിടെ നിന്നും ചക്കക്കുരുവിന്റെ വലുപ്പമുള്ള രണ്ട് ഗുളിക തന്നു വേദനയുണ്ടേല്‍ കഴിക്കാന്‍ പറഞ്ഞു....
ന്ന്ട്ട്..?
വായിലിട്ട് വെള്ളം ഒഴിച്ചിട്ട് വെള്ളം മാത്രം ഇറങ്ങിപ്പോയി...ഗുളിക തിരിച്ച് പോന്നു...


പിന്നെ പഴം തിന്നാന്‍ പറഞ്ഞു...അങ്ങനെ ഞാന്‍ ഫിലിപ്പീനീ റോബസ്റ്റ് പഴം വിഴുങ്ങി അതും ഇറങ്ങുന്നില്ല..

നോര്‍മ്മലാ‍യ തൊണ്ടയില്‍ കൂടെ ഇറങ്ങിപ്പോകാന്‍ മടികാണിക്കുന്ന പെനഡോള്‍....ഓ പറയാന്‍ വിട്ടുപ്പോയി എല്ല തൊണ്ടയില്‍ കുടുങ്ങിയ സമയം തന്നെ ചാവക്കാടുള്ള തറയില്‍ അലി എന്ന ഡ്രൈവര്‍ ഇക്കാനേം പൊക്കിയെടുത്ത് ജസീറ ഹോസ്പിറ്റലില്‍ പോയിരുന്നു...അവിടെ നിന്നാണു എക്സ് റേ എടുത്തത്..എക്സ് റേ യില്‍ ഒന്നും മനസ്സിലാവാത്തതിനാല്‍ അവിടത്തെ പ്രസിദ്ധനായ ഒരു ഡോക്ടറാണ് സെണ്ട്രല്‍ ഹോസ്പിറ്റലിലേക്ക് പൊക്കോളാന്‍ പറഞ്ഞത്...
അങ്ങനെയാണു ഞങ്ങള്‍ടെ പോക്ക്.....ഫിലിപ്പീനിപ്പഴം തിന്ന് ഇക്കാക്കുണ്ടായ പ്രതീതി ഇക്കായില്‍ നിന്നും കേട്ട് വെപ്രാളത്തോടെയുള്ള പോക്കിലും ഞാന്‍ അറിയാതെ ചിരിച്ചുപോയി....
“എടാ ഞാന്‍ തിന്ന പഴം തൊണ്ടയില്‍ തടഞ്ഞിരിക്കുന്ന എല്ലില്‍ തട്ടി രണ്ട് പീസായിട്ടാണു അകത്തേക്ക് പോയത് എന്ന് തോന്നുന്നു”...


“ജരാസന്ധന്‍ എന്ന അസുരനെ വധിക്കാന്‍ ശ്രീകൃഷ്ണന്‍ ഭീമസേനനു ഒരു വെറ്റിലയെടുത്ത് നേടികെ കീറി കാണിക്കുന്ന രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തി”...അതുപോലെയാകെ ആകും ആ പഴവും ഇറങ്ങിപ്പോയത്...
                                                            തൊണ്ടയില്‍ കുടുങ്ങിയ എല്ലിനെ ഓര്‍ത്ത് ഇക്ക ടാക്സിയില്‍ ഇരുന്ന് പരിതപിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു...ഇനി എവിടെ കോഴിയെ കണ്ടാലും കല്ലെടുത്തെറിയുമെന്ന് ആ ഇരിപ്പുകണ്ടാലറിയാം...
                                                             ആ സമയത്ത് എനിക്ക് കമ്പനിയില്‍ എന്റെ സെക്ഷനില്‍ നിന്നും ഫോണ്‍ വന്നു ...
സഫീര്‍...ഒയി ഇന് ത...?.....നീ എവിടെയാണ്..?
സെണ്ട്രല്‍ മുശ്തശ്ഫ.......   സെന്ട്രല്‍ ഹോസ്പിറ്റല്‍..
ലേശ്...?....എന്താ..?
പെട്ടു ഞാന്‍...ഇക്ക കോഴിയുടെ എല്ല് വിഴുങ്ങിയെന്ന് ഇംഗ്ലീഷിലും അറബിയിലും പറയാനറിയില്ല......ഈ രണ്ട് ഭാഷയിലും അങ്ങനെ ഒരു വാക്ക് ഇല്ലാന്ന് തോന്നുന്നു...കണ്ട്പിടിക്കാഞ്ഞതാണോ അതോ....ഇവിടെ ആരും ഇങ്ങനെ ഒരു കര്‍മ്മം ചെയ്യില്ലാ എന്ന് കരുതിയോ എന്തോ...
ലേശ്..?....വീണ്ടും...
എന്താ പറയാ....ഫുവാദ്...[ അതാണു എന്റെ സെക്ഷന്‍ മാനേജറുടെ പേര് ]... ലൂസ് മോഷന്‍...

“എനിക്ക് വയറിളക്കമാണെന്ന് പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു...പിന്നീടതിനു അധികം വര്‍ണ്ണന കൊടുക്കേണ്ടിവന്നില്ല...
                                                                            പട്ടാണിയുടെ ടാക്സി സെണ്ട്രല്‍ ഹോസ്പിറ്റലിന്റെ ഗേറ്റില്‍ കൊണ്ടുവന്നു നിര്‍ത്തി....ടാക്സി പൈസയും കൊടുത്ത് ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് നടന്നു....ഇതിനു മുമ്പ് മെഡിക്കല്‍ എടുക്കാന്‍ മാത്രമാണിവിടെ വന്നിരിക്കുന്നത്...
                                                               എമര്‍ജെന്‍സി വിഭാഗം എവിടേയാണാവോ...ഇനി അത് കണ്ട്പിടിക്കണം....കോറിഡോറിലേക്കു കയറുമ്പോഴേക്കും ഇക്കാനെ വിറച്ചുതുടങ്ങിയിരുന്നു...................ഇനി അടുത്തതില്‍ ആകാം അല്ലെ....23 നായി കാത്തിരിക്കുക...






















Wednesday, 28 May 2014

ആന വണ്ടി...അഥവാ ട്രാന്‍സ്പോര്‍ട്ട്

പുവത്തും കടവില്‍ നിന്നും കോണത്ത് കുന്ന് വഴി ഇരിങ്ങാലക്കുടക്ക് പണ്ട് കാലത്ത് ഒരു ആന വണ്ടിയോടിയിരുന്നു....ട്രാന്‍സ്പോര്‍ട്ട് ബസ്സ്...

ഇരിങ്ങാലക്കുടയില്‍ നിന്നും അതെവിടേക്കാണു പോകുന്നതെന്ന് അതിന്റെ ഡ്രൈവര്‍ക്ക് പോലും വല്യ നിശ്ചയം ഉണ്ടായിരുന്നില്ല...
                                                          ഒരു ബെല്ലടിക്കുമ്പോള്‍ നില്‍ക്കുകയും രണ്ട് ബെല്ലടിക്കുമ്പോള്‍ ഓടുകയും ചെയ്യുന്ന ആനവണ്ടിയില്‍ കയറാന്‍ പേടിയാണ്.ഈ ബസ്സ് മറിയുമോ എന്നാണു പേടി...അങ്ങനെ മറിയുകയാണേല്‍ സീറ്റിലെ സ്പോഞ്ച് എടുക്കണം എന്ന ചിന്തയും...
കാലങ്ങള്‍ ഒരു പാട് കഴിഞ്ഞപ്പോഴാണറിയുന്നത് സീറ്റിനടിയില്‍ സ്പോഞ്ചൊന്നും ഇല്ല വെറും ചകിരി കുത്തി നിറച്ചിരിക്കുകയാണെന്ന്...
                                                         
                                                           ബസ്സിലിരിക്കുമ്പോള്‍ സൈഡിലേക്ക് നോക്കിയിരിക്കും മുന്നോട്ട് പോകുന്ന ബസ്സാണെങ്കിലും പിന്നോട്ട് പോകുന്ന മരങ്ങളും വീടുകളും കാണുമ്പോള്‍ എന്റെ വീടും കൂട്ടത്തില്‍ പോകുന്നുണ്ടോ എന്ന് നോക്കാനാണ്...
                                   മുഷിഞ്ഞ ഒരു ബാഗും കാക്കിപാന്റും കാക്കിഷര്‍ട്ടും പിന്നെ കയ്യില്‍ ടിക്കറ്റ് സൂക്ഷിക്കുന്ന ഒരു പ്രത്യേകതരം പലകയും അതില്‍ പലനിറത്തിലുള്ള ടിക്കറ്റും എല്ലാം വളരെ കൌതുകത്തോടെ നോക്കി ഇരിക്കും...വലുതാവുമ്പോള്‍ ഒരു കണ്ടക്ടര്‍ ആകണമെന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്
                                         അന്ന് അഞ്ച് വയസ്സിനു താഴെയുള്ളവര്‍ ടികറ്റ് എടുക്കണം എന്ന് ബസ്സില്‍ എഴുതി വക്കാറുണ്ടായിരുന്നു...
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എനിക്കന്ന് ഒമ്പത് വയസ്സാണേന്നാണേന്റെ ഓര്‍മ്മ...ഞാനും എന്റെ ബാപ്പിച്ചിയും [വാപ്പ] എവിടേക്കോ പോവുകയാണ്...
                                                           കണ്ടക്ടര്‍ മുന്നില്‍ നിന്നും ഒരു പ്രത്യേക താളത്തില്‍ കിലുങ്ങുന്ന ബാഗും പിന്നെ കക്ഷത്തില്‍ ടിക്കറ്റ് പലകയും വച്ച് ഞങ്ങളുടെ അടുത്ത് വന്നു..

ബാപ്പിച്ചി ഒരാള്‍ക്കൊള്ള ടികറ്റ് എടുത്തുള്ളു...എന്നെ കാണിച്ചിട്ട് അഞ്ച് വയസ്സ് തികഞ്ഞിട്ടില്ലാ എന്ന് പറഞ്ഞു..കണ്ടക്ടര്‍ എന്ന് സൂക്ഷിച്ചൊന്ന് നോക്കി..എന്നിട്ട് പറഞ്ഞു ഇവന്‍ അഞ്ച് വയസ്സിനു മൂത്തതാണല്ലൊ..
“ഏയ് അല്ല” ബാപ്പിച്ചി ഉറപ്പിച്ച് തന്നെ പറഞ്ഞു..

അവസാനം കണ്ടക്ടര്‍ എന്നോട് ചോദിച്ചു...

“മോനെ മോനെത്ര വയസ്സായി?”

അഞ്ചാവുന്നേ ഉള്ളൂ...എനിക്ക് നേരത്തെ ട്രൈനിങ്ങ് കിട്ടിയ കാര്യം ഉണ്ടോ കണ്ടക്ടര്‍ അറിയുന്നു..?

കണ്ടക്ടര്‍ വിടാനുള്ള ഭാവം ഇല്ല .....“മോനെപ്പോഴാ അഞ്ച് വയസ്സ് കഴിയുന്നത്..?

“ഈ ബസ്സില്‍ നിന്ന് ഇറങ്ങി കഴിഞ്ഞിട്ട്”.....

അന്ന് ബസ്സില്‍ മുഴങ്ങിക്കേട്ട പൊട്ടിച്ചിരി എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല....

Tuesday, 27 May 2014

NH 47 നിലൂടെ ആ കാറിന്റെ പോക്ക് ജനങ്ങള്‍ വളരെ കൌതുകമായാണു നോകിക്കണ്ടത്...
അവരെ പറഞ്ഞീട്ട് കാര്യം ഇല്ല..ഡ്രൈവറില്ലാതെ പോകുന്ന കാറാണെന്ന് അവര്‍ തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ...
നാട്ടുകാര്‍ക്ക് കുതൂഹലപ്പെടാന്‍ മറ്റൊരുകാരണം കൂടിയുണ്ട്...

ഭീമാരമായ ശരീരവും ശരീരത്തിന്റെ തുലനം ചെയ്ത് നിര്‍ത്താനായി പരമാവുധി ഭക്ഷണം കഴിച്ച് വയറിനു വളമിട്ടു കൊടുക്കുന്ന മസ്താന്‍ പിന്‍ സീറ്റിലും...

അടക്കാമരം ഉയര്‍ന്ന് നില്‍ക്കുന്നത് പോലെയുള്ള ബിജു എം കൊച്ചിയും...മുന്‍സീറ്റില്‍ ലെഫ്റ്റ് സൈഡില്‍....ശരീരത്തൊട് കൂറ് കാണിക്കാത്ത കൈകാലുകള്‍...പ്രൊഫൈല്‍ ഫോട്ടോ പൂച്ചയുടേതാക്കിയത് എന്തായാലും നന്നായെന്ന് തോന്നിക്കുന്ന മുഖവും...

ഈ രണ്ട് യമകണ്ഡന്മാര്‍ ഓട്ടുരുളി പണയം വച്ചത് പോലെ ഇരിക്കുന്നുണ്ടെങ്കിലും ഇതാ കാറ് ഡ്രൈവറില്ലാതെ എഴുപത് എഴുപത്തഞ്ച് കിലോമീറ്റര്‍ സ്പീഡില്‍ മുന്നോട്ട് കുതിക്കുകയാണു...

ലക്ഷ്യം മുവാറ്റുപ്പുഴ വെല്‍ക്കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മയാണെങ്കിലും ശരണം ദൈവം മാത്രം...

സീറ്റില്‍ നിന്നും 8 ഇഞ്ച് പൊക്കത്തില്‍ കുഷ്യന്‍ ഇട്ടിരുന്നെങ്കിലും മുന്നില്‍ നിന്ന് നോക്കിയാല്‍ സ്റ്റിയറിങ്ങിനു പിന്നില്‍ ഒരാള്‍ ഇരിക്കുന്നുണ്ടെന്ന് കണ്ടുപിടിക്കണേല്‍ ഭൂതകണ്ണാടിതന്നെ വേണം....

എന്താ നോക്കുന്നത് “ഞാന്‍ തന്നെയാ ഡ്രൈവ് ചെയ്യുന്നത്”..ഞായറാഴ്ചയായത് കൊണ്ടോ പ്രകൃതിയിലെ ചൂട് താങ്ങാനാവാത്തത് കൊണ്ടോ എന്തോ പോലീസുകാരാരും വഴിയില്‍ ഉണ്ടായില്ല....
ഇനി എന്തെങ്കിലും കാര്യത്തിനു പോലീസ് പിടിക്കുകയാണേല്‍ മുജീബ് കൊച്ചിക്കും , ഹമീദ് മസ്താനും കണക്കിനു കിട്ടും ഞാന്‍ മാപ്പ് സാക്ഷിയാവുകയും ചെയ്യും..
“കാതിലെ ശങ്കീരി” [ ചെറിയതരം കമ്മല്‍].കാണാതെ നട്ടിലെ തള്ളമാര്‍ മണ്ണില്‍ പരതുന്നത് പോലെ മുജീബ് കൊച്ചി ഇടക്കിടക്ക് എന്നെ നോക്കുന്നുമുണ്ട്...
2.15 ആയപ്പോഴേക്കും മുവാറ്റുപുഴയില്‍ എത്തി....കാറില്‍ നിന്നിറങ്ങിയ മുജീബും മസ്താനും ഇരു കൈകളും മേലോട്ട് ഉയര്‍ത്തി ദൈവത്തിനോട് നന്ദി പറയുമ്പോള്‍ രണ്ട് ജീവന്‍ രക്ഷിച്ച് ഞാന്‍ ശശിയായി.....

“കഥയും സന്ദര്‍ഭവും....മുവാറ്റുപുഴയില്‍ വെല്‍കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മക്ക് പോയപ്പോള്‍”
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....21

വിവാഹവും വിരുന്നും എന്തിനു വെക്കേഷന്‍ തീര്‍ന്നത് അറിഞ്ഞില്ല...തിരിച്ച് പോക്ക് അതും അബൂദാബിയിലേക്ക്.....
അങ്ങനെയിരിക്കെയാണു ഒരു സംഭവം നടന്നത്...
എന്റ്റെ മൂത്താപ്പായുടെ മകനും എന്റെ കമ്പനിയില്‍ തന്നെ ലേബര്‍ ആ‍യി ജോലിചെയ്യുന്നുണ്ട്...കമ്പനി ഒന്നാണെങ്കിലും സെക്ഷന്‍ രണ്ടാണ്..എന്നാലും ദിവസവും രാവിലെ എന്നെ വന്ന് കാണും
അന്നത്തെ ദിവസം മൂപ്പിലാനെ കാണുന്നില്ല...ഞങ്ങളുടെ തറവാട്ടിലെ മൂത്ത് സന്തതിയാണു ഈ പറയുന്ന മൂത്താപ്പാടെ മകന്‍ കുഞ്ഞൂമുഹമ്മദ്..“ഇക്ക” എന്ന് മാത്രമേ ഞങ്ങള്‍ അഭിസംബോധന ചെയ്യാറുള്ളൂ..
ജോലിത്തിരക്കും ആരും ലീവ് എടുക്കാന്‍ പാടില്ലാ എന്നൊരു ഉത്തരവ് കമ്പനി ഇറക്കിയ സമയത്താണു രാവിലെ തന്നെ ഒരാള്‍ വന്ന് പറയുന്നത്...

“ഷഫീറെ നീ വേഗം നിന്റെ ഇക്കാനേം കൊണ്ട് ഹോസ്പിറ്റലില്‍ പോകണം”
എന്ത് പറ്റി..?
കുഞ്ഞുമുഹമ്മദ് ഇന്നലെ വൈകിയിട്ട് കോഴിയുടെ എല്ല് വിഴുങ്ങിയത്രേ...
എന്നിട്ട് ആളെവിടെ?
അവിടെ ഓഫീസില്‍ ഉണ്ട്...നീ വേഗം അങ്ങോട്ട് ചെല്ലൂ...
അപ്പോഴേക്കും ഇക്ക എന്റെ അരികിലേക്ക് പാഞ്ഞ് വന്നു...ന്ത് പറ്റി ഇക്കാ...?

സംഭവത്തിന്റെ രത്നചുരുക്കം ഇങ്ങനെ....

അറബി വീടുകളില്‍ സാധനങ്ങള്‍ സപ്ലേക്ക് പോകുമ്പോള്‍ അവിടെനിന്നും ഭക്ഷണം എന്തെങ്കിലും കിട്ടും...ചെല്ലുന്നവര്‍ക്ക് കഴിക്കാനാണു അത് കൊടുക്കുന്നത് എങ്കിലും അവര്‍ അത് കഴിക്കാതെ നേരെ കമ്പനിയിലേക്ക് കൊണ്ട് പോരും...

അതും കാത്ത് കുറേ തീറ്റപ്രിയര്‍ ഇവിടെ കാത്തിരിക്കുന്നുണ്ടാകും അക്കൂട്ടത്തിലെ നേതാവല്ലെങ്കിലും ഒരു ദാസനായിട്ട് ഈ ഇക്കയും ഉണ്ടായിരിക്കും...ഭക്ഷണത്തോടുള്ള ആര്‍ത്തി എന്നൊന്നും അതിനെ പറയാന്‍ കഴിയില്ലെങ്കിലും തല്‍ക്കാലം ആക്രാന്തം എന്ന് അതിനു ഞാന്‍ പേരുകൊടുക്കാം....

എല്ലാവരും ജോലിയില്‍ വ്യാപൃതരായിരിക്കുന്ന സമയത്താണു ഭക്ഷണവുമായി വണ്ടിവന്നത്....ഭക്ഷണം കഴിക്കാന്‍ കമ്പനി ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ...കമ്പനി നിയമങ്ങളെ കാറ്റില്‍ പറത്താന്‍ മലയാളികള്‍ കാണിക്കുന്ന വ്യഗ്രത ഇവിടേയും ആവര്‍ത്തിച്ചു...

നമ്മുടെ മലയാളികള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട് ..ജോലിയെടുക്കന്ന സമയത്ത് അവര്‍ ഓട്ടോമാറ്റിക്ക് ആയി കമ്മ്യൂണിസ്റ്റ് കാരാവും ...അതായത് പണിയെടുക്കാനുള്ള മടി ...എന്നാല്‍ ശമ്പളം വാങ്ങാന്‍ നേരം നല്ല ഒന്നാന്തരം കോണ്‍ഗ്രസ്സ് കാരനും...കിട്ടിയത് പോരാ എന്നുള്ള ചിന്ത...

ഭക്ഷണം മുന്നില്‍ നിരത്തിയപ്പോഴേക്കും താറാവിനു തീറ്റകിട്ടുന്നത് പോലെ ഒരു ബഹളം...എന്താണു കൊണ്ട് വന്നിരിക്കുന്നത് എന്നൊന്നും ആര്‍ക്കും നോക്കാന്‍ നേരം ഇല്ല ...“നാനത്ത്വത്തില്‍ ഏകത്വം കണ്ട് പിടിച്ചത് “ ഇവരാണെന്ന് തോന്നും

“മലയാളിയും പാക്കിസ്ഥാനിയും ബംഗാളിയും” എല്ലാം ഒരു മനസ്സ് പലശരീരം ...അങ്ങനെ അവരുടെ കലാവിരുന്ന് തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ്...“ലോജിസ്റ്റിക് മാനേജര്‍ മിസ്റ്റര്‍ ഹമ്മീസിന്റെ” വരവ്....

വെളിച്ചം കണ്ട മൂട്ടകളുടെ പോലെ ജനം നാലുപാടും ചിതറി ഓടി...ഹമ്മിസിന്റെ നോട്ടം വന്ന് വീണത് ‘ഇക്കാ”യുടെ മേലും...പത്ത് പതിനഞ്ചാളുകള്‍ക്ക് തിന്നാനുള്ള ഭക്ഷണത്തിനു മുന്നില്‍ ഒരാള്‍ മാത്രം....

“ശൂ”....ഹമിസ്സിന്റെ ഒരു ചോദ്യവും സ്വതവേ പേടിതൂറിയുമായ ഇക്ക തിന്ന്കൊണ്ടിരുന്ന കോഴിപാര്‍ട്ട്സ് ഒറ്റ വിഴുങ്ങല്‍”

“ഇക്കായുടെ അണ്ണാക്കില്‍ നിന്നും “ക്ല്ക്ക്” എന്നൊരു ശബ്ദം കേട്ടു എന്ന് മറഞ്ഞിരുന്നിരുന്ന അന്തേവാസികള്‍ പറഞ്ഞു....

“ഇക്കാനേം കൊണ്ട് ഹോസ്പിറ്റലില്‍ പോകുന്നതും അവിടെ നടന്ന സംഭവ ബഹുലമായ രംഗങ്ങള്‍ 22 ആം ഭാഗത്തില്‍ വായിക്കാം...

Monday, 26 May 2014

25-05-2014

സൌഹൃദം കൂടുന്തോറും മനസ്സ് നിറയുകയും ചെയ്തു...നിറഞ്ഞ ഹാളും നിറഞ്ഞ മനസ്സുകളും ..
അദ്ധ്യക്ഷപദം അലങ്കരിക്കാന്‍ ഞങ്ങളെ വിളിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടല്‍ ഉളവാക്കിയത് സത്യം ആ ഞെട്ടല്‍ ഇത് വരേയും മാറിയിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം..
സന്തോഷംസ്പുരിക്കുന്ന അവസ്ഥയും എല്ലാവരും ഒരേമനസ്സും ആണെങ്കിലും എല്ലാവരിലും നിന്നും ഞാന്‍ വ്യത്യസ്തനാകപ്പെട്ടു...ചിരിക്കേണ്ട അതെ അത് തന്നെ എന്റെ പൊക്കം...ഈ ലോകത്ത് കുറച്ച് പേര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം...പ്രായം കൊണ്ട് മുന്നിലും പൊക്കം കൊണ്ട് പിന്നിലും ആണെങ്കിലും..പണ്ടാരാണ്ട് പറഞ്ഞത് പോലെ   “ആറ്റമ്പോമ്പെന്തിനാ നൂറെണ്ണം”

കൂട്ടയ്മയുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാന്‍ എന്നെ ചുമതലപ്പെടുത്തി..അക്കാര്യം ഭംഗിയായി നിര്‍വ്വഹിച്ചെന്നാണു എന്റെ മനസ്സ് പറയുന്നതെങ്കിലും അതെത്രത്തോളം ഭംഗിയായി എന്ന് പറയേണ്ടത് ഞാനല്ലല്ലോ...
പതിവിലും വ്യത്യസ്തമായി ഓരോരുത്തരായി സ്റ്റേജില്‍ വന്ന് സ്വയം പരിചയപ്പെടുത്തിയതും കൂട്ടയ്മയെ ഒന്ന് കൂടി മാറ്റുകൂട്ടി...

അവസാനം നന്ദിപ്രകടനവും...അതിനുശേഷം കേക്ക് മുറിക്കലും...

“ ഭാവിയുടെ വരദാനങ്ങളായ രണ്ട് കുരുന്ന് മനസ്സുകള്‍ക്ക് വെല്‍ക്കം ഗ്രൂപ്പിന്റെ വക ഉപഹാരവും നല്‍കുകയുണ്ടായി...എസ്സ് എസ്സ് എല്‍ സി ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ടു കുരുന്നുമനസ്സുകളുടെ മനസ്സും സന്തോഷം കൊണ്ട് ആറാടി..
ചായ സ്ത്ക്കാരത്തൊടെ ചടങ്ങ് അവസാനിച്ചു എങ്കിലും മനസ്സ് ഇപ്പോഴും ആ ഹാളില്‍ നിന്നും പുറത്തേക്ക് വന്നിട്ടില്ല...

“ഇതിന്റെ സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു”

സത്യത്തില്‍ വെല്‍ക്കം ഗ്രൂപ്പിന്റെ ഈ ഫേസ്ബുക്ക് കൂട്ടായ്മ ഒരു വന്‍ വിജയം തന്നെയായിരുന്നു...ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ.....ഇനിയുമൊരു കൂടിചേരലിനായി ഹൃദയം തുടിക്കുന്നു...

Sunday, 25 May 2014

25-05-2014 ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ദിനം ആണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല...

“വെല്‍ക്കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മയില്‍ പങ്കെടുക്കുവാന്‍ സുബൈര്‍ കുറുപ്പതടത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളില്‍ എന്നെ കൂടാതെ ഷാജി കൊച്ചുകടവനും [ ഷാജിക്ക] ഉണ്ടായിരുന്നു..എന്നാല്‍ ഷാജിക്കാക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഷാജിക്ക ക്ഷണം സ്വികരിച്ച് കൊണ്ട് തന്നെ സ്നേഹപുരസരം ഒഴിയുകയാണു ചെയ്തത്...
                                                           പിന്നീട് ക്ഷണം കിട്ടിയത് ഹമീദ് മസ്താന്‍ വടക്കേ കാടിനും...എന്നാല്‍ ഈ പ്രോഗ്രാം നടക്കുന്നതിന്റെ തലേ ദിവസം വരേയും “വരുന്നുണ്ടെന്നുള്ള ഒരു മറുപടിയൊഴികെ വ്യക്തമായിട്ടുള്ള ഒരു മറുപടിയും കിട്ടിയിരുന്നില്ല...
“ഷഫീര്‍ ഭായ് ഞാനും എത്താം പോകുന്ന സമയം വിളിച്ച് പറഞ്ഞാല്‍ മതി” എന്ന് ഹമീദ് മസ്താന്റെ ഫോണ്‍ വന്നപ്പോളാണു ഒരു സമാധാനം ആയത്..അങ്ങനെയാണു പോകുന്ന വിവരത്തിനു പോസ്റ്റ് ഇട്ടത്...അത് പ്രകാരമാണു മുജീബ് കൊച്ചിയും [ ബിജു എം കൊച്ചി] ഞങ്ങളുടെ കൂടെ കൂടിയത്...
മധ്യാഹ്നം രണ്ട് മണിയോടെ ഞങ്ങള്‍ മുവാറ്റുപുഴയില്‍ എത്തി...എല്ലാപ്രാവശ്യവും കൂട്ടായ്മക്ക് പോകുമ്പോല്‍ ഒരു വഴിതെറ്റിപോകുന്ന ചടങ്ങ് ഉണ്ടാകാറുള്ളതാണ്...ഇത്തവണയും പരിപൂര്‍ണ്ണ ഭംഗിയായി ആ ചടങ്ങിലേക്ക് ഞങ്ങള്‍ പ്രവേശിച്ചതാണെങ്കിലും “ഉവൈസി”ന്റെ സംയൊജിതമായ ഇടപെടലില്‍ വഴിതെറ്റല്‍ പ്രക്രിയ അര കിലോമീറ്ററില്‍ ഒതുങ്ങി...
ശീതികരിച്ച കൂട്ടായ്മഹാളിന്റെ വാതായനങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി തുറന്നപ്പോള്‍ സത്യത്തില്‍ ഞെട്ടല്‍ ഉളവാക്കി..

.“എല്ലാമുഖങ്ങളിലും നിഷ്കളങ്കമായ പുഞ്ചിരിമാത്രം”

സ്നേഹത്തിനു ഇത്രക്കും ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ഒരപൂര്‍വ്വ നിമിഷം
പിന്നീടങ്ങോട്ട് പരിചയപ്പെടലിന്റെ തിരക്കിലാ‍യിരുന്നു...

“ ഈ കൂട്ടയ്മയില്‍ എടുത്ത് പറയേണ്ട് ഒരു കാര്യം ഉണ്ട്...ആദ്യമായി കാണുകയാണെങ്കിലും “ഞങ്ങള്‍ മൂന്നാളും ഓരോരുത്തരേയും പരിചയപ്പെടുമ്പോള്‍ അവര്‍ നല്‍കുന്ന റെസ്പെക്ട് മറക്കാനാകാത്ത ഒരനുഭവം ആയി നില്‍ക്കുന്നു...............ഇനി അടുത്ത ഭാഗത്തില്‍ വായിക്കുക...

Thursday, 22 May 2014

എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...20

കണ്ടാല്‍ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണിയും എന്നത് പോലെയായി എന്റെ അവസ്ഥ......ഒന്നാമത് പൊക്കം ഇല്ല രണ്ടാമത് അബൂദാബിക്കാരനും..പോരെ പൂരം..

ഇടക്ക് വച്ച് അബൂദാബിയില്‍ നിന്നും കൂട്ടുകാരുടെ ഫോണ്‍ വരും എല്ലാവരും ഒരു ചോദ്യമേ ചോദിക്കൂ....

ഐ സി യൂ വില്‍ കിടക്കുന്ന രോഗിയെ കുറിച്ച് ബന്ധുക്കള്‍ ചോദിക്കുന്നത് പോലേ...

“എന്തായി”....?


അങ്ങനെ എന്റെ കല്യാണത്തിനു അവസാനം ഒരു തീരുമാനം ആയി...

“ഇക്കൊല്ലം എന്റെ കല്യാണം നടക്കില്ല എന്ന ഒരു തീരുമാനം ആയി”


അങ്ങനെ ഒരു സുപ്രഭാതത്തില്‍ അത് സംഭവിച്ചു...ജ്യേഷ്ടന്റെ ഭാര്യയുടെ കൊച്ചാപ്പ...ഒരു ആലോചനയും ആയി വന്നു...
അന്നമനട ചെറുവാളൂര്‍ എന്ന സ്ഥലത്ത് നിന്നും....


ഇനിയുള്ള ഭാഗം അല്പം സീരിയസ്സായി എടുക്കണം...കാരണം...ഞങ്ങള്‍ പെണ്ണുകാണാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ ഉപ്പാക്ക് കണ്ണിനു കാഴ്ചയില്ല...അഞ്ച് പെണ്മക്കളും ഒരാണുമാണു ആ ഉപ്പായുടെ മക്കള്‍...പള്ളിയില്‍ ബാങ്ക് കൊടുത്തും മീന്‍ കച്ചവടവും ഒക്കെയായിരുന്നു ആ ഉപ്പായുടെ  ഉപജീവനമാര്‍ഗം...ജീവിതത്തിന്റെ തിരക്കിനിടയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
                                                          ഞങ്ങള്‍ ചെല്ലുമ്പോള്‍ [ രാവിലെ നല്ലകുത്തരിയുടെ പൊടികൊണ്ട് ഉണ്ടാക്കിയ നൂല്‍ പുട്ട് തിന്നുകൊണ്ടിരിക്കുകയായിരുന്നു അവര്‍...അപ്രതീക്ഷിതമായി ഞങ്ങളുടെ വരവ് കണ്ടപ്പോള്‍ അവര്‍ പെട്ടെന്നൊന്ന് പകച്ചു...
അവരുടെ ഭക്ഷണം പങ്ക് വച്ച് ഞങ്ങള്‍ കാര്യത്തിലേക്ക് കടന്നു...
ഒരു തൊഴുത്തും പിന്നെ തെക്ക് വശത്തുള്ള ഒരു ചായിപ്പും [ ചെറിയമുറിയും] ഒരു ചെറിയ അകത്തളവും പടിഞ്ഞാറും കിഴക്കുമായി രണ്ട് കോലായിയും ഉള്ള ഒരു ചെറിയ ഓടിട്ട പുര...തൊഴുത്തില്‍ ഒരു പശുവും കുട്ടിയും...ചാണകത്തിന്റെ മണം വായുവില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു...

പെണ്ണ് കണ്ട് കുഴപ്പം ഇല്ല...ഞാനും പെണ്ണുമായി സംസാരിച്ചു...
ഞാന്‍ തുറന്നടിച്ചു പറഞ്ഞു കല്യാണം കഴിഞ്ഞാല്‍ അബൂദാബിയിലേക്ക് കൊണ്ട് പോവുകയില്ല...മാത്രമല്ല എനിക്ക് അവിടെ 1000 ദിര്‍ഹം ആണു ശമ്പളം...അതില്‍ 600 ദിര്‍ഹവും അവിടെ തന്നെ ചെലവാകും...അത് കൊണ്ട് വേണം കല്യാണം കഴിഞ്ഞാലും ജീവിക്കാന്‍....പരിപൂര്‍ണ്ണ സമ്മതം ആണെങ്കില്‍ .....

                                                        അങ്ങനെ 2001 ഫെബ്രുവരി ഒന്നാം തിയതി..ആ കല്യാണം നടന്നു....എനിക്കായ് പിറന്നവള്‍....എന്റെ നല്ലപാതിയായ് എന്റെ സുഖത്തിലും സന്തോഷത്തിലും ഞങ്ങള്‍ സുന്ദരമായി ഇന്നു ജീവിക്കുന്നു.......തുടരും...

Tuesday, 20 May 2014

എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...19


പെരുമ്പാവൂര്‍ പെണ്ണും വീട്ടില്‍ എത്തി...ചായകുടി കൂടാതെ ചെറിയ സല്‍ക്കാരം...പെണ്ണുകാണല്‍ ചടങ്ങ്...
“ഇത് നടക്കും” ബാപ്പ വിധിയെഴുതി...
ഇത് നടന്നാല്‍ എനിക്ക് കൊള്ളാം...ഞാന്‍

എന്നാല്‍

“ഇത് നടക്കില്ല പെണ്ണ് വിധിയെ തിരുത്തി എഴുതി”..

നടക്കാഞ്ഞത് മറ്റൊന്നുമല്ല...കല്യാണശേഷം അബൂദാബിക്ക് കൊണ്ടുപോകുമോന്ന് ചോദിച്ചു...

“ഇല്ല” എന്നുള്ള ഉത്തരത്തിനു എനിക്ക് രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല...കല്യാണ ശേഷം ഞാന്‍ തന്നെ പോണോ എന്ന് ആലോചിച്ചിട്ടില്ല...പിന്നെയാ...

തൊല്‍ക്കാന്‍ എനിക്ക് മനസ്സില്ല ...അടുത്ത ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി...

ചായകുടിച്ചു....കണ്ടു...ഇഷ്ടപ്പെട്ടു...ഞങ്ങള്‍ തിരിച്ചുപോന്നു...അന്ന് വൈകിയിട്ട് ഒരു ഫോണ്‍കോള്‍...ഞങ്ങള്‍ നാളെ അവിടേക്ക് വരുന്നുണ്ട്...പെണ്ണിന്റെ മാമാ മാര്‍ക്ക് ചെറുക്കനെ ഒന്ന് കാണണം പോല്‍....

ആമ മാര്‍ക്ക് കൊത്ക് തിരിപോല്‍...ദാ കിടക്കുണു “മാമ മാര്‍ക്ക്”

ഞങ്ങള്‍ കുടിച്ച ചായക്ക് പകരവീട്ടാനായ് പെണ്ണിന്റെ രണ്ട് മാമയും പിന്നെ രണ്ട് സ്ഥാനമാനങ്ങളില്ലാത്ത ചെറുപ്പക്കാരും...

ഞങ്ങള്‍ കുടിച്ച ചായക്കും ലഡുവിനും അവര്‍ പകരം വീട്ടിയത് പത്തിരിയും കോഴിക്കറിയും കഴിച്ച് കൊണ്ട്...

ചായ സല്‍ക്കാരത്തിനു ശേഷം എന്നേയും കൊണ്ട് ഒരുമാമയും പിന്നെ സ്ഥാനമാനമില്ലാത്ത വേറൊരാളും അല്പം മാറി നിന്ന് കൊണ്ട് ചോദിച്ച്..

എത്രയാ ഉയരം...?....അഞ്ചടി തികച്ചും ഇല്ല..

പെട്ടെന്ന് കൂട്ടത്തിലുണ്ടായ ഒരു മാമ “ തച്ചോളി അമ്പു അരയില്‍ നിന്നും ഉറുമി വലിച്ചെടുക്കുന്നത് പോലെ” പാന്റിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന് വലിച്ചെടുത്തു...ഞാനൊന്ന് ഞെട്ടി പിന്മാറി..ആദ്യം കാര്യം മനസ്സിലായില്ല..പിന്നെ മനസ്സിലായി...തയ്യല്‍ കടയില്‍ അളക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള മെഷര്‍മെന്റ്റ് ടാപ്പ്....

ഞങ്ങള്‍ പെണ്ണ് കണ്ട് പോന്നതിനു ശേഷം...എന്റെ പൊക്കം  അവിടെ ഒരു ചര്‍ച്ചാവിഷയം ആയി എന്നും...അളന്ന് നോക്കാന്‍ ആണു വന്നത് എന്നും മാമയില്‍ നിന്നും സ്പുടതയോടെ ഞാന്‍ കേട്ടു......

എന്നെ അളന്നിട്ട് അവര്‍ പോയി....അങ്ങിനെ ആ കല്യാണാലോചനക്കും ഒരു ഫുള്‍ സ്റ്റോപ്പ് ആയി...കാരണം അവരുടെ അളക്കലും മറ്റും കണ്ടപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു...

“ഉയരം മാത്രം അളക്കുന്നുള്ളോ അതോ...വേറെ വല്ലതും”...

അങ്ങനെ ആ കല്യാണാലോചനയും സ്വാഹ:...

Monday, 19 May 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം..ഭാഗം..18


“സുന്ദരനും സുമുഖനും കോമളനും ആരോഗ്യ കൃശഗാത്രനുമായ 5 അടിപൊക്കവുമുള്ള ചെറുപ്പക്കാരനു വധുവിനെ തേടുന്നു..ഇപ്പോള്‍ അബൂദാബിയില്‍ “അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫില്‍” ജോലിനോക്കുന്നു”

                                                                 അബൂദാബിയില്‍ എത്തിയിട്ട് ആദ്യമൂന്ന് വര്‍ഷം പിന്നിട്ട് കഴിഞ്ഞപ്പോള്‍ ...ആദ്യമായി നാട്ടിലേക്ക് ലീവിനു പുറപ്പെടാനുള്ള തയ്യറെടുപ്പ്...
ഞാന്‍ ലീവിനു വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മാദ്യമം പത്രത്തില്‍ എന്റെ ബാപ്പിച്ചി കൊടുത്ത് ഒരു പരസ്യം ആണു മുകളില്‍ കൊടുത്തിരിക്കുന്നത്....ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ആദ്യം ചെയ്ത പണി കണ്ണാടിയില്‍ നോക്കുകയായിരുന്നു...

മേലെ പറയപ്പെട്ട  സുന്ദരനും സുമുഖനും കോമളനും ആരോഗ്യ കൃശഗാത്രനേയും ഞാന്‍ ഇത് വരേയും കണ്ടിട്ടുണ്ടായിരുന്നില്ല...ഒന്ന് കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ എന്ന് കരുതിയാണ്...കണ്ണാടി നോക്കിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി...പരസ്യത്തില്‍ ആകെ ഒരു കാര്യമേ സത്യമുള്ളൂ..അത്

“വധുവിനെ തേടുന്നു” എന്നത് മാത്രം....പൊക്കവും കണക്കിലും മൂന്നിഞ്ച് കുറവ്..

മൂന്ന് മാസത്തെ ലീവിനാണു ഞാന്‍ നാട്ടില്‍ എത്തുന്നത്...ആദ്യമാസം നോമ്പ്...അതങ്ങനെ പോയി...പിന്നീടുള്ളത് രണ്ട്മാസം ആകുന്നു...അതിനുള്ളില്‍ കല്യാണം നടക്കണം...അതിന്റ്റെ വേഗതക്ക് വേണ്ടിയാണു പത്രത്തില്‍ പരസ്യം കൊടുത്തത്...ആദ്യമായി എന്നെ കുറിച്ച് പത്രത്തില്‍ വന്നതിന്റെ അഹങ്കാരം ഒന്നും എനിക്കുണ്ടായിരുന്നില്ല....

ഒരുത്തനു ഒരുത്തി വരുന്നെന്നല്ലെ പ്രമാണം...ആ ഒരു പ്രമാണം കാത്തുള്ള എന്റെ ഇരുപ്പ് തുടരുന്നു...ഈ പറയപ്പെട്ട ഒരുത്തന്റ്റെ ഒരുത്തി....ഒരു “തീ” ആവാതിരുന്നാല്‍ മതിയായിരുന്നു...എന്നായി എന്റെ ചിന്ത...

എല്ലായിടത്തും പെണ്ണ് കാണാന്‍ പോയിവന്നാലും തീരുമാനങ്ങളെല്ലാം പെണ് വീട്ടുകാര്‍ക്ക് ഒന്ന് തന്നെയായിരുന്നു...“ ചെറുക്കനു ഉയരം ഇല്ല”..

ഞാന്‍ ഇങ്ങനെ പെണ്ണുകാണാന്‍ വരുമെന്നും എല്ലാവരും ഈ ഒരു ഉത്തരമേ പറയാന്‍ പാടുള്ളു എന്നും  ഉറച്ച തീരുമാനത്തില്‍ എത്തിയത് പോലെയാണ് സംസാരം..
അങ്ങിനെ ഒരു സുപ്രഭാതത്തില്‍ വീട്ടിലെ ലാന്റ്റ് ഫോണ്‍ നിര്‍ത്താതെ റിങ്ങ് ചെയ്യുന്നു...പേപ്പറിലെ പരസ്യം കണ്ട് ആലുവാ പെരുമ്പാവൂര്‍ റൂട്ടില്‍ നിന്നും ആണു വിളി....പത്രത്തില്‍ നിന്നുള്ള അറിവ് വച്ച് അവര്‍ക്ക് താത്പര്യമുണ്ടെന്നും പെണ്ണുകാണാന്‍ അങ്ങോട്ട് ചെല്ലണമെന്നുമാണ് ഫോണിലൂടെ കിട്ടിയ അരുളപ്പാട്..

അങ്ങനെ പിറ്റേ ദിവസം ഞാനും ബാപ്പിച്ചിയും ഉമ്മച്ചിയും കൂടി പെണ്ണ്കാണാന്‍ പെരുമ്പാവൂര്‍ക്ക്..................................................തുടരും...

ചില നേരമ്പോക്കുകള്‍...87

ഐ ലൌ യൂ....എന്റെ കരളേ....

ഡിഫറന്റ് സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്തുകൂടെ...?

“ഓക്കെ...നിന്റ്റെ ശവത്തിനു തീ കൊളുത്താന്‍ എന്റ്റെ മകന് അവസരം കൊടുത്തുകൂടെ”...
ചില നേരമ്പോക്കുകള്‍...88

നിന്റെ   അച്ഛന്‍ എന്ത് ചെയ്യുന്നു..?

എന്റെ അച്ഛന്‍ മരിച്ചു ടീച്ചര്‍..

ഓ സോറി മരിക്കുന്നതിനുമുമ്പ് അച്ഛന്‍ എന്താണു ചെയ്തത്..?

കൈകാലിട്ടറ്റിക്കുകയും , നിലവിളിക്കുകയും, കണ്ണുകള്‍ മുകളിലേക്കാകയുമാണ്  മരിക്കുന്നതിനു മുമ്പ് അച്ഛന്‍ ചെയ്തത്..“
ചില നേരമ്പോക്കുകള്‍...89

ദൈവം ആദ്യം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചു..അതിനു ശേഷം ജീവജാലങ്ങളെ സൃഷ്ടിച്ചു...അവസാനം ആണു മനുഷ്യനെ സൃഷ്ടിച്ചത് അതെന്തുകൊണ്ടാണ്..?

“ആദ്യം മനുഷ്യനെ സൃഷ്ടിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ പറയും ഇതെല്ലാം അവനുണ്ടാക്കിയതാണെന്ന്”...
ചില നേരമ്പോക്കുകള്‍...

ജീവിതം ഒരു കാത്തിരിപ്പാണു മകനെ..

പാര്‍വതി ശിവനെ , നളന്‍ ദമയന്തിയെ കാത്തിരുന്നത് പോലെ,

ഷാജഹാന്‍ മുംതാസിനെ കാത്തിരുന്നത് പോലെ...

നിന്നേയും കാത്ത് എവിടെയെങ്കിലും ഒരു ഈനാമ്പേച്ചി കാത്തിരിക്കുന്നുണ്ടാകും...
ചില നേരമ്പോക്കുകള്‍...88

മദ്യപാനം നിര്‍ത്താന്‍ എന്താ ഒരു വഴി..?

“കല്ല്യാണത്തിനു മുമ്പ് ദു:ഖം വരുമ്പോള്‍ മാത്രം കഴിക്കുക,

കല്യാണത്തിനു ശേഷം സന്തോഷം വരുമ്പോള്‍ മാത്രം കഴിക്കുക”...
ചില നേരമ്പോക്കുകള്‍....86

ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ പാമ്പിനെ കൊന്നെന്ന് തോമാ നീ വിശ്വസിക്കുന്നുണ്ടൊ.?

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ചോദിക്കാം ഫാദര്‍..

അതിനു ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ ഇനി നരകത്തിലാണെങ്കിലോ..?

“എന്നാല്‍ അച്ചന്‍ തന്നെ ചോദിച്ചാല്‍ മതി”...
ചില നേരമ്പോക്കുകള്‍...

എടോ ജീവിതം ഒരു വണ്ടിയാണെന്ന് സങ്കല്‍പ്പിക്കുക...

ഭാര്യയും ഭര്‍ത്താവും വണ്ടിയുടെ ഇരു ചക്രങ്ങളും...

ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ഒത്തൊരുമയോടെ ജീവിക്കണം..

ഒരു ചക്രം പഞ്ചറായാല്‍ വണ്ടി ഓടില്ല...മനസ്സിലായോ...?

“ഉവ്വ മനസ്സിലായി...അതുകൊണ്ടാണല്ലോ ബുദ്ധിയുള്ളവര്‍ സ്റ്റെപ്പിനി വക്കുന്നത്”...
ചില നേരമ്പോക്കുകള്‍....85

എന്ത് കൊണ്ടാണു ചന്ദ്രനില്‍ ആളിനു ഭാരക്കുറവ് അനുഭവപ്പെടുന്നത്..?

“ആളുടെ ഭാര്യ ഭൂമിയില്‍ അല്ലെ...അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഭാരം അനുഭവപ്പെടില്ല”....

Friday, 16 May 2014

ചില നേരമ്പോക്കുകള്‍..83

ഡോക്ടര്‍ : എന്തിനാ ആ രോഗിക്ക് എക്സ്പെയറി ആയ മരുന്ന് കൊടുത്തത്.?

“ ഡോക്ടര്‍ അല്ലെ പറഞ്ഞത് ആ രോഗിക്ക് പഴയ മരുന്ന് തന്നെ കൊടുത്താല്‍ മതിയെന്ന്”...
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...

“ഒരാപത്ത് വന്നാല്‍ കൂടെനില്‍ക്കാന്‍ ഒരു ബന്ധുക്കളും ഉണ്ടാവില്ല”

ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടന്ന് ആത്മഗദമെന്നോണം പറഞ്ഞതാണ്....ഇക്കാലത്ത് ഒന്നും പറയാന്‍ പറ്റാതായിരിക്കുന്നു...

മൂത്തവന്‍ സായിദിന്റെ മറുപടി പെട്ടെന്നായിരുന്നു...

അത് വെറുതെ പറയുന്നതാ ബാപ്പിച്ചി...“ ബാപ്പിച്ചിടെ കല്യാണ ആല്‍ബം എടുത്ത് നോക്ക്യേ...എല്ലവരും കൂടേ തന്നെയുണ്ടല്ലോ...

Wednesday, 14 May 2014

ചില നേരമ്പോക്കുകള്‍...82

എടോ ഞാന്‍ രണ്ട് ചപ്പാത്തി അല്ലെ ചോദിച്ചത്...ഇത് മൂന്നെണ്ണം ഉണ്ടല്ലോ....

“സാറെ ചപ്പാത്തി രണ്ട് തന്നെയുള്ളു..മറ്റേത് ബില്ലാണ്
ചില നേരമ്പോക്കുകള്‍...81

“ എടാ നിനക്കറിയോ കുമാരിയെ ഞാന്‍ ചന്ദ്രബിംബത്തെപ്പോലെ സ്നേഹിക്കുന്നു...അവളെന്റെ മൂണ്‍ ആകുന്നു..“

എങ്കില്‍ കുട്ടപ്പന്‍ “ നീല്‍ ആംസ്ട്രോങ്ങ്” ആകും..

അതെന്താ നീ അങ്ങനെ പറഞ്ഞത്..?

ചന്ദ്രനില്‍ ആദ്യം കാലുകുത്തിയത് നീല്‍ ആംസ്ട്രോങ്ങ് അല്ലെ..
ഇവിടേയും അതുതന്നെ കഥ”...

Tuesday, 13 May 2014

ചില നേരമ്പോക്കുകള്‍...84


പള്ളി പുതുക്കി പണിയണം സെമിത്തേരിയില്‍ പുല്ലും കാടും എല്ലാം നന്നായി വൃത്തിയാക്കണം..
ജീവിച്ചിരുന്ന സമയത്ത് നന്നായി തിന്ന് കൊഴുത്തവര്‍ മരിച്ച് കഴിഞ്ഞപ്പോള്‍ നല്ല വളം ആയി.
 പുല്ലുകളും കാടുകളും പള്ളിസെമിത്തേരിയില്‍ നിറഞ്ഞു.

ഇടവക വികാരി ഞായറാഴ്ച കുര്‍ബാനക്ക് ശേഷം സഭാ വാസികളെ വിളിച്ച് കാര്യം അവതരിപ്പിച്ചു...

“അതിനാല്‍ കുഞ്ഞാടുകള്‍ കയ്യിലുള്ള പണം നല്‍കി സഹായിക്കുക”...

പത്തും ഇരുപതും രൂപവച്ച് സഭാവാസികളില്‍ നിന്നും ആകെ പിരിഞ്ഞുകിട്ടിയത് 5000 രൂപ....

വികാരി വികാരവിവശനാല്‍ നിരാശനായി....എല്ലാവരും പിരിഞ്ഞപ്പോഴാണ് സാറാമ്മ കയറിവന്നത്...

“ ഇതാ ഫാദര്‍ 25000 രുപയുണ്ട്..തികയാതെ വന്നാല്‍ ചോദിച്ചാല്‍ മതി”....

സാറാമ്മ പോയിക്കഴിഞ്ഞപ്പോള്‍ കപ്യാര്‍ : അച്ചോ ആ പൈസ വാങ്ങാന്‍                                                                                                      പാടില്ലായിരുന്നു..

അതെന്താ..?

ആ സ്ത്രീ അത്ര നല്ലവളല്ല ഒരു ദുര്‍ന്നടത്തക്കാരിയാണ്...

അതെ ദുര്‍ന്നടപ്പുകാരിയാ‍ണു എനിക്കറിയാം എന്നാലും നല്ല നടപ്പുകാര്‍ തന്ന പൈസ കപ്യാര്‍ കണ്ടതല്ലെ..?

എന്തായാലും സഭാവാസികളോട് കൂടി ഒന്നന്വോഷിച്ച് ഒരു തീരുമാനമെടുത്താല്‍ മതി അച്ചോ...

ഉം അങ്ങനെയെങ്കില്‍ അങ്ങനെ തന്നെ....അടുത്ത സഭയില്‍ വിവരങ്ങള്‍ അവതരിപ്പിക്കാം...

അടുത്ത സഭയില്‍ അച്ചന്‍ വിവരം അവതരിപ്പിച്ചു...“ നമ്മുടെ ഇടവകയിലുള്ള സാറാമ്മ 25000 രൂപ  പള്ളിയുടെ മിനുക്ക് പണിക്കായി നല്‍കിയിട്ടുണ്ട്...എന്നാല്‍ സാറാമ്മയെ കുറിച്ച് സഭാവാസികളായ നിങ്ങക്കൊക്കെ അറിയാം...അവര്‍ ഒരു ദുര്‍ന്നടത്തക്കാരിയാണെന്നും...അവള്‍ ഈ പണം എങ്ങിനെ സംബാദിച്ചതാണെന്നും .....ഈ പണം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണു ഇന്ന് ഈ യോഗം ചേര്‍ന്നിരിക്കുന്നത്...

“ചില സ്ത്രീകള്‍ വിളിച്ച് പറഞ്ഞു...വേണ്ടച്ചോ...അത് വാങ്ങേണ്ട...അതും പറഞ്ഞ് അവര്‍ എഴുന്നേറ്റ് പോയി....

“അപ്പോള്‍ ആണുങ്ങളെല്ലാം ഒറ്റക്കെട്ടായി വിളിച്ച് പറഞ്ഞു..“ അച്ചന്‍ ധൈര്യമായി വാങ്ങിക്കോ...ആ പണമെല്ലാം ഞങ്ങള്‍ അദ്വാനിച്ച് ഉണ്ടാക്കിയതാണ്”.....


ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

ഉമ്മച്ചീ ഈ ഇറച്ചി വെന്തിട്ടില്ല...സായിദും സിയാദും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുമൂന്നാവര്‍ത്തി വിളിച്ച് പറയുന്നത് കേട്ടു...

അവസാനം ക്ഷമകെട്ട് സിയാദിന്റെ പ്ലേറ്റില്‍ നിന്നും ഒരു കഷണം ഇറച്ചിയെടുത്ത് ചവച്ചുനോക്കി...

“ഏയ് ഇത് നന്നായിട്ട് വെന്തിട്ടുണ്ടല്ലോ...നല്ല സോഫ്റ്റ്..“

സിയാദിന്റെ മറുപടിക്കേട്ട്...ഞാന്‍ തലക്ക് കൈ കൊടുത്ത് താഴേ ഇരുന്നുപോയി...

“അതേയ് ബാപ്പിച്ചി ആ കഷണം ഞാന്‍ അരമണിക്കൂര്‍ ചവച്ചിട്ട് തിന്നാന്‍ പറ്റാതെ സൈഡില്‍ മാറ്റിവച്ചതായിരുന്നു”..ബാപ്പിച്ചി അതാണു തിന്നത്...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

വെക്കേഷനല്ലെ മകനെ കണക്ക് ഒന്ന് പഠിപ്പിക്കാനായി തുനിഞ്ഞതാണു..അബദ്ധം ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ...

എടാ സായിദേ..ബാപ്പിച്ചി അപ്പുറത്തി ചേട്ടന്റെ കയ്യില്‍ നിന്നും 500 രൂപ കടം വാങ്ങി....മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ച് കൊടുത്തു...ബാക്കി എന്റെ കയ്യില്‍ എത്ര രൂപയുണ്ട്..?

സായിദ്  : 500 രൂപ..

എങ്ങനെയാടാ 500 രൂപ നിനക്ക് കണക്കറിയില്ല അല്ലെ...

സായിദ്  : എനിക്ക് കണക്കറിയില്ലായിരിക്കും എന്നാലും ബാപ്പിച്ചിനെ എനിക്കറിയാമല്ലോ....

Sunday, 11 May 2014

ഭൂമി ശാസ്ത്രം...

ഭൂമി ശാസ്ത്രം എന്നാല്‍ ആദ്യം മനോമുകുരത്തില്‍ എത്തുന്നത് ....
കല്പറമ്പ് സ്കൂളില്‍ ഭൂമി ശാസ്ത്രം പഠിപ്പിച്ചിരുന്ന അബ്ദുള്ള മാഷെ ആകുന്നു...
രാവിലെ മൂന്നമത്തെ പിരിഡില്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞ് ഇല്ലാത്ത ഗൌരവം അഭിനയിപ്പിച്ച് നടന്നു വരുന്ന മാഷെ ഒരു വിധം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടം ആയിരുന്നു താനും...
കാരണം മറ്റൊന്നുമല്ല...മാഷ് അധികം ക്ലാസ്സ് എടുക്കാറില്ല...ഒരു പാഠത്തിന്റെ ഒരു പേരഗ്രാഫുപോലും മുഴുവനായും എടുത്ത ചരിത്രം ഇല്ലാ എന്ന് തന്നെ പറയാം..
“മണ്ണൊലിപ്പ് തടയുന്നതെങ്ങിനെ”...ഈ ഒരു വാക്ക് മാത്രമാണു മാഷ് എന്നും ക്ലാസ്സില്‍ വന്നാലെടുക്കുന്നതും എല്ലാവര്‍ക്കും മനപ്പാഠവും....

“നുണ” എന്ന കലയെ വളരെ ലാഘവത്തോടെ മാഷ് ക്ലാസ്സില്‍ അവതരിപ്പിക്കൂം..

മതിലകം എന്ന സ്ഥലത്താണു മാഷ്ടെ വീട്...ഒരിക്കല്‍ മാഷ് പറയുകയാ...മതിലകം പുഴയില്‍ നടുക്ക് ഒരു പാറകണ്ടപ്പോള്‍ മാഷ് ആ പാറയില്‍ ഇരുന്ന് ചൂണ്ടയിടുകയായിരുന്നു...പെട്ടെന്ന് പാറക്ക് ഒരു അനക്കം...സൂക്ഷിച്ച് നോക്കിയപ്പോഴാണത്രേ മനസ്സിലായത്...മാഷ് ഇരിക്കണത് തിമ്മിംഗലത്തിന്റെ പുറത്താണെന്ന്...ഇങ്ങനെയുള്ള കഥകള്‍ മാഷില്‍ നിന്നും വരുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ...

ഒരിക്കല്‍ അബ്ദുള്ള മാഷ് നടന്ന് വരുമ്പോള്‍ ...റോഡിന്റെ രണ്ട് സൈഡിലുമുള്ള വേലിക്കരികില്‍ നിന്ന് രണ്ട് സ്ത്രീകള്‍ വഴക്ക് കൂടുന്നു..
അവര്‍ പരസ്പരം ഉറക്കെ വിളിച്ച് പറയുന്നു...നിനക്ക് ഞാന്‍ കാണിച്ചു തരാടീ മൂധേവി...ഒരുമ്പെട്ടവളെ...എന്നിങ്ങനെയുള്ള നല്ല മലയാളം.....മാഷ് ഇവരുടെ ഇടയിലൂടെ ചെവിയില്‍ വിരല്‍ ഇട്ടുകൊണ്ട് മുന്നോട്ട് പോയി...കുറച്ച് കഴിഞ്ഞ് മാഷ് വെറുത് ഒന്ന് തിരിഞ്ഞു നോക്കിയത്രേ....അപ്പോള്‍ കണ്ട കാഴ്ചയോ രണ്ടുപെണ്ണുങ്ങളും തുണിയും പൊക്കിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കാണിച്ച് കൊടുക്കുന്നു ...

അബ്ദുള്ള മാഷ് ഇപ്പോള്‍ മതിലകത്ത് എവിടേയോ ജീവിച്ചിരിപ്പൂണ്ട്..ചെറിയ ചെറിയ കഥകളെ വലുതാക്കി കാണിക്കാനുള്ള മാഷ്ടെ കഴിവ് ഒന്ന് വേറെ തന്നെയാകുന്നു...കടലില്‍ മീന്‍ പിടിക്കാന്‍ പോയതും തിമ്മിംഗലത്തെ പിടിച്ചതും മുക്കുവത്തി പെണ്ണായിട്ട് പ്രേമം ആയതും മാഷ് പറഞ്ഞ് കുറേ നാളുകള്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ...ചെമ്മീന്‍ എന്ന സിനിമയിലെ കഥയാണ് മാഷ് മാഷ്ടെ കഥയായി പറഞ്ഞത് എന്ന്....

അക്കൊല്ലം SSLC പരീക്ഷക്ക് ഭൂമിശാസ്ത്രത്തില്‍ ഉണ്ടായിരുന്ന ഒരു ചോദ്യത്തിനു ആര്‍ക്കും ഉത്തരം കിട്ടിയില്ല....ചോദ്യം ഇതായിരുന്നു..

“ഭൂമിയുടെ മണ്ണോലിപ്പ് തടയുന്നതെങ്ങനെ”...?

“പരീക്കുട്ടിയുടെ പങ്കായം കൊണ്ട്”....എന്ന് ആരോ എഴുതിയിരുന്ന് പോലും...

ഒരിക്കല്‍ മാഷ് എന്നെ വഴിയില്‍ വച്ച് കണ്ടപ്പോള്‍....എടാ...ഷഫീറേ നീയാണോ അത് എഴുതിയത്.....

“ഹേയ്....എനിക്ക് പങ്കായം എന്ന് എഴുതാന്‍ തന്നെ അറിയല്ല”...

ഇനി ഞാന്‍ തന്നെയാകുമോ...? ഞാന്‍  മാഷ് കേള്‍ക്കാതെ  എന്നോട് തന്നെ ചോദിച്ചു...


Thursday, 8 May 2014

ചില നേരമ്പോക്കുകള്‍..80

അവര്‍ തപസാരംഭിച്ചു....അതും വര്‍ഷങ്ങളോളം...

തപസിന്റെ കാഠിന്യം കൊണ്ട് ദൈവത്തിന്റെ പൊറുതിമുട്ടി....അവസാനം ഒരു തീരുമാനത്തിലെത്തി...അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അവര്‍ ചോദിക്കുന്നത് കൊടുത്ത് തല്‍ക്കാലം ഒഴിവാക്കുക...

ദൈവം :പറയൂ നിങ്ങള്‍ക്കെന്താണു വേണ്ടത്.? കൃത്യമായി വേണ്ടതെന്താണെന്ന്                   പറയൂ  ഞാനത് നിര്‍വ്വഹിച്ചു തരാം...

അവര്‍ : ദൈവമേ ഞങ്ങളാണോ താങ്കളുടെ തിരഞ്ഞെടുക്കപ്പെട്ടവര്‍..?

ദൈവം : അതെ എന്താ..?

അവര്‍ : ദയവു ചെയ്ത് മറ്റാരെയെങ്കിലും തിരഞ്ഞെടുക്കൂ.....മൂവ്വായിരം                                 കൊല്ലത്തോളം ആയി ഞങ്ങള്‍ നിങ്ങള്‍ കാരണം പൊറുതിമുട്ടുന്നു..
                 ഇനിയും സഹിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ...

Tuesday, 6 May 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം..ഭാഗം..18

ആ സമയത്താണു കമ്പനിയില്‍ പുതുതായി ഒരു മക്കീന [മിഷ്യന്‍] വന്നത് ബൊസ്സാര്‍.[BOSSAR] ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഈ മിഷ്യനില്‍ പഞ്ചസാര 7 ഗ്രാം,5ഗ്രാം, കുരുമുളക് പൊടി 0.5 ഗ്രാം,ഉപ്പ് പൊടി 1 ഗ്രാം എന്നിങ്ങനെ പാക്ക് ചെയ്യാം
ചില നേരമ്പോക്കുകള്‍..78

വേഗം അയാള്‍ടെ ടെമ്പറേച്ചര്‍ നോക്കൂ....

രാത്രി അത്യാസന്ന നിലയിലാണു അയാളെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്..

“എന്തായിത് ഇയാളെ പാമ്പ് കടിച്ചിട്ടുണ്ടൊ...ചുണ്ടെല്ലാം നീല നിറം ആയിരിക്കുന്നു”..?

രോഗി : “അതല്ല ഡോക്ടറെ ടെമ്പറേച്ചര്‍ എടുക്കുന്ന നേരത്ത് കരണ്ട് പോയി ..ആ സിസ്റ്റര്‍ തെര്‍മോ മീറ്ററിനു പകരം പേനയാണു വായിലേക്ക് വച്ച് തന്നത്”

Sunday, 4 May 2014

വ്യായാമം...

കാലുകള്‍ വലിച്ച് വച്ച് ഏന്തി ഏന്തിയുള്ള നടപ്പും കൂടാതെ ഓവര്‍ തടിയും കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിലായിരുന്നു കുര്യാക്കോസ് മാപ്ല...

“എന്ത് പറ്റി മാപ്ലേ..?”

ഒന്നും പറയേണ്ട കാലിനൊക്കെ നല്ല വേദന കൂടാതെ വയറ്റിലും ഉണ്ട്..“

ങ്ങേ....? ചോദ്യരൂപേണേ ഒന്ന് നോക്കി..

നീ നോക്കേണ്ട...വയറ്റിലുണ്ടെന്ന് പറഞ്ഞത് ...വയറ്റിലും വേദനയുണ്ടെന്ന അര്‍ത്ഥത്തില്‍ ആണു..ഓ നിന്നോടൊന്നും പറയാനും വയ്യാണ്ടായിരിക്കുണു..

“ആശാനേ രാവിലെ തന്നെ എഴുന്നേറ്റ് കുറച്ച് നേരം ഓടുകയായിരുന്നെങ്കില്‍ ഈ തടിയും കുറയും നല്ലൊരു വ്യായാമവും ആവുകയും ചെയ്യും”

എടാ ഞാനീ വയസ്സാം കാലത്ത് രാവിലെ എഴുന്നേറ്റ് ഓടുക എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ എന്ത് കരുതും....

അതൊന്നും കാര്യമാക്കേണ്ട ...ഒരു കാര്യം ചെയ്യൂ..ആളുകള്‍ എഴുന്നേറ്റുവരുന്നതിനു മുമ്പ് ആയിക്കോളൂ...അപ്പോള്‍ പിന്നെ ആരേലും കാണും എന്നുള്ള ഭയവും വേണ്ട....

അങ്ങനെയാണു കുര്യാക്കോസ് ചേട്ടന്‍ രാവിലെ 4 മണിയായപ്പോള്‍ ഓടാനായിട്ട് എഴുന്നേറ്റത്...കുറച്ച് ദൂരേക്ക് പോകാം അവിടെയാകുമ്പോള്‍ അധികം ആളുകള്‍ തന്നെ അറിയുകയും ഇല്ല...

കൂരാകൂരിരുട്ടത്ത് കുര്യാക്കോസ് ചേട്ടന്റെ ഓട്ടം കണ്ടിട്ട് തെരുവുനായക്കള്‍  ഇളകി...ചേട്ടന്റെ കണിയും നായ്ക്കളുടെ കണിയും തമ്മില്‍ പൊരുത്തപ്പെടാന്‍ അല്പം താമസിച്ചു..
പര്‍വ്വതം കണക്ക് കുര്യാക്കോസ്ചേട്ടന്റെ ഓട്ടം പിന്നാലെ ഇവനെ ഇന്ന് പിടിച്ചിട്ട് തന്നെ കാര്യം എന്നലെവലില്‍ മൂന്നാലുനായക്കള്‍..
ശബ്ദമുഖരിതമായ അന്തരീക്ഷം ഉറങ്ങിക്കിടക്കുന്നവര്‍ എഴുന്നേല്‍ക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
ഓട്ടത്തിനിടയില്‍ അടുത്തുകണ്ട ഒരു പറമ്പിലേ ഒരു മരത്തിലേക്ക് പാഞ്ഞൂകയറി നമ്മുടെ ചേട്ടന്‍...നായ്ക്കളുടെ കുരയും കുര്യാക്കോസ് ചേട്ടന്റെ വെപ്രാളവും ഒക്കെ കാരണം മരത്തിന്റെ മുകളിലെ പിടിവിട്ട് ചേട്ടന്‍ ദാണ്ടെ കിടക്കുന്നു തൊട്ടടുത്തുണ്ടായ വീടിന്റെ മുകളില്‍..വീടിന്റെ ഓട്പൊട്ടി ചേട്ടന്‍ വീടിനകത്തേക്ക് .....

പൊണ്ണത്തടി തറയില്‍ വീണപ്പോള്‍ തൈരും കുടം വീണശബ്ദം ...വീട്ടുകാരെഴുന്നേറ്റു..ബഹളം ആയി...കള്ളന്‍ കള്ളന്‍ കള്ളന്‍...എന്നുള്ള അലര്‍ച്ചമാത്രമേ കുര്യാക്കോസ് ചേട്ടന്‍ കേള്‍ക്കുന്നുള്ളു...ഓര്‍മ്മവരുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു...

അവസാനം ജാമ്യത്തിലെടുത്ത് കൊണ്ടുവരുന്ന വഴിക്ക് ഞാന്‍ ചോദിച്ചു...

“ചേട്ടന്‍ എന്തിനാ മരത്തില്‍ പൊത്തിപ്പിടിച്ച് കയറിയത്...? ഓടാഞ്ഞിരുന്നില്ലെ..?”

“അതെ ഞാന്‍ ഓടണമായിരുന്നു...നിന്നെ ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഓടണമായിരുന്നു..“

Friday, 2 May 2014

ചില നേരമ്പോക്കുകള്‍...76

മുകളില്‍ ഡ്രൈവിങ്ങ് സ്കൂളിന്റെ പേരും അവിടവിടെ പെയിന്റ് പോയ ഒരു കാറ് റോഡിലൂടെ സ്വന്തം ഇഷ്ടപ്രകാരം പാഞ്ഞ് പോകുന്നതായേ നോക്കിനില്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ..

വണ്ടിക്കാള മൂത്രമൊഴിക്കുന്ന രൂപത്തില്‍ പാഞ്ഞ് വരുന്ന കാറ്കണ്ടപ്പോള്‍ പോലീസുകാരന്‍ ഒന്ന് ഞെട്ടി...

“ന്ത് ഡ്രൈവറില്ലാതെ ഓടുന്ന വണ്ടിയോ”..?

വരുന്നത് വരുന്നിടത്ത് വച്ച് കാണുകതന്നെ പോലീസുകാരന്‍ കൈകാണിച്ചു...ഞാന്‍ വണ്ടി നിര്‍ത്തി...

അതു ശരി ഇതിനുള്ളില്‍ ആളുണ്ടായിരുന്നോ..?

പോലീസുകാരന്‍ എന്നെ കാണാഞ്ഞത് എന്റെ കുഴപ്പം ആണോ..?

എന്താ നിന്റെ പേര്..?

ഷഫീര്‍ പുവത്തുംകടവില്‍...

ലൈസന്‍സ് ഉണ്ടോ..?

ഇല്ല സാറേ ലൈസന്‍സ് എടുക്കാന്‍ വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്..

എന്നിട്ട് പഠിപ്പിക്കുന്ന ആളെവിടെ..?

അത് പിന്നെ....ഞാന്‍ തലച്ചൊറിഞ്ഞു...

എവിടേന്ന്...?

എന്റെ ഡ്രൈവിങ്ങ് കണ്ടപ്പോള്‍ പഠിപ്പിക്കുന്ന ആള്‍ ഇടക്ക് വച്ച് ഇറങ്ങി ഓടിക്കളഞ്ഞു....

Thursday, 1 May 2014

                                                                         ഇവന്‍ കുഞ്ഞാപ്പ...ശരിയായ പേര് റഫീഖ്...ഇവന്റെ ജനനത്തോടെ വാടാനപ്പിള്ളിഭാഗം മുക്കാല്‍ ഭാഗത്തോളം കടലെടുത്ത് പോയി എന്ന് ഒരു ശ്രുതിയുണ്ടെങ്കിലും അതില്‍ അല്പം സത്യാവസ്ത ഇല്ലേ എന്ന് ഇവനോട് തന്നെ ചോദിക്കണം ....

ഇവന്റെ ഒരു ഒളിച്ചോട്ടത്തിന്റെ കഥയാണിത്...രണ്ട് ദിവസം മുമ്പ് ഇവന്‍ പോസ്റ്റ് ചെയ്തെങ്കിലും അതില്‍ വിട്ടുപോയ ചില കാര്യങ്ങളും കൂടി ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു...

ഒരു സുപ്രഭാതത്തില്‍ ആണു ഞാനിവനെ പരിചയപ്പെടുന്നത്...അബൂദാബിയില്‍ വച്ച് അന്നിവന്‍ എന്നെ കാണുമ്പോള്‍ ഹോംവര്‍ക്ക് ചെയ്യാത്തവന്‍ ടീച്ചറെ കാണുമ്പൊഴുണ്ടാകുന്ന ഒരു പരാക്രമം ആണ്...
അല്ലെങ്കില്‍ തന്നെ അവന്റെ അച്ഛനും അമ്മക്കും ഇതെന്തിന്റെ കേടായിരുന്നു...

ആറ്റുനോറ്റ് ഒരു ഉണ്ണിപിറന്നപ്പോള്‍ അവനു ദിവാകരന്‍ എന്ന പേരുവക്കേണ്ട കാര്യം ഉണ്ടായിരുന്നോ...

ദിവാകരന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു...ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരേക്കും ദിവാകരന്‍ പഠിച്ചുള്ളുവെങ്കിലും മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം ദിവാകരനുണ്ടായി..

ഒന്നം ക്ലാസ്സൊഴികെ മറ്റുള്ള എല്ലാ ക്ലാസ്സുകളിലും ദിവാകരനു രണ്ടുകൊല്ലം പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു...ഒരിക്കല്‍ ഇക്കാര്യം ആരോ ചോദിച്ചപ്പോള്‍ അവന്‍ ആകെ ചൂടായി ചോദിച്ചവന്റെ കരണം അടിച്ച് പൊട്ടിക്കുകയുണ്ടായി

“എന്തിനാ ദിവാകരാ മനുവിനെ തല്ലിയത്”...ആരോ ചോദിച്ചപ്പോള്‍ ദിവാകരന്റെ മറുപടിയാണു ശരിയെന്ന് തോന്നി...

“ശരിയാണു ഞാന്‍ എല്ലാ ക്ലാസ്സിലും തോറ്റവനാണു എന്നാലും 8 ലും 9 ലും മുമ്മുന്ന് കൊല്ലം കിടന്ന കാര്യം എന്തേ എല്ലാരും മറക്കുന്നത്”

ഒരു നട്ടുച്ച നേരം കല്പറമ്പ് സ്കൂള്‍ ഗ്രൌണ്ടില്‍ പട്ടം പറത്തിക്കളിക്കാന്‍ പോയി തിരിച്ച് വന്ന ദിവാകരന്‍ വലിയ വായില്‍ കരഞ്ഞുകൊണ്ടാണു വന്നത്...
കാരണം അജ്ഞാതം ദിവാകരന്റെ സങ്കടം നാടിന്റെ പ്രശ്നം ആണ്..എല്ലാവരും കൂടി നേരെ കല്പറമ്പ് ഗ്രൌണ്ടിലേക്ക് തിരിച്ചു...സംഭവം അത്ര മലമറിക്കണ കാരണം ഒന്നുമല്ല...ദിവാകരന്‍ പറത്തിയിരുന്ന പട്ടം നൂലുപൊട്ട് മേല്‍പ്പോട്ട് പോയി അതില്‍ സങ്കടം താങ്ങാഞ്ഞാണു ദിവാകരന്‍ കരഞ്ഞത്..പൊതുജനം പിരിഞ്ഞു...

പിറ്റേന്ന് രാവിലെ അടുത്തുള്ള ചായക്കടയില്‍ മലയാളമനോരമ പത്രത്തില്‍ സിനിമാ പരസ്യം നോക്കിക്കൊണ്ടിരുന്ന ദിവാകരന്‍ എഴുന്നേറ്റ് ഒരോട്ടം..നേരെ  പള്ളിയിലേക്ക്....

കുര്‍ബാന കഴിഞ്ഞ് ആളുകള്‍ പിരിയുന്ന നേരം എല്ലാവരും പോകുന്നത് വരേയും കാത്ത് നിന്നിട്ട് ദിവാകരന്‍ നേരെ അരമനയിലേക്ക് ചെന്നു എന്നിട്ട് പള്ളിലച്ചനോട് പറഞ്ഞു...

“അച്ചോ അതെന്റെ പട്ടം ആണു അതിണ്ടൊട്ട് തന്നേക്ക്”
ആരാ എന്താ മനസ്സിലായില്ല...? അച്ചന്‍ ഒന്ന് പരിഭ്രമിച്ചു..

“അച്ചനു പട്ടം കിട്ടി എന്ന് ഇന്നത്തെ പത്രത്തില്‍ ഉണ്ടല്ലോ...അച്ചൊ അന്യന്റെ മൊതലുആഗ്രഹിക്കരുതെന്നല്ലെ ...അച്ചനു കിട്ടിയ ആ പട്ടം എന്റെ പട്ടം ആണു ഇന്നലെ പറത്തിയപ്പോള്‍ നൂലുപൊട്ടി പോയതാണ്”