ബേസ്ഡ് ഒാൺ എ ട്രൂ സ്റ്റോറി.....
കമ്പ്യൂട്ടർ സെറ്റ് ചെയ്ത് കഴിഞ്ഞ് ....മോണിറ്ററും മറ്റുള്ള സാധനങ്ങളും ആക്ടീവയുടെ പിന്നിൽ വച്ച് കെട്ടി താഴേ എത്താത്ത കാലുമായി ഞാൻ വണ്ടി മുന്നോട്ട് എടുത്തു...മുന്നോട്ട് കുതിച്ച ആക്ടീവ "ട്ട"രൂപത്തിൽ ഒന്ന് വെട്ടിയിട്ട് സ്ഥിരം സൻചരിക്കാറുള്ള റോഡിലൂടെ മുന്നോട്ട് കുതിച്ചു....
പ്രവീണിന്റെ വീട്ടിൽ കൊണ്ട് പോയി സിസ്റ്റം സെറ്റ് ചെയ്യുന്നതിനിടയിൽ ഫോൺ വന്നു .....
ഹലോ....ഇക്കയെവിടെയാ....
ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ...
എന്നിട്ട് എവിടെ ഞാൻ കാണുന്നില്ലല്ലോ...ഞാൻ ഇപ്പോൾ ഷോപ്പിന്റെ മുന്നിൽ ഉണ്ട്...
എന്നെ കാണുന്നുണ്ടോ അവിടെ ...?
ഇല്ല ....
"എന്നാൽ ഞാൻ അവിടെ ഉണ്ടാവില്ല ...ഞാൻ വേറൊരു വീട്ടിൽ ആണു...ന്താ കാര്യം ...
ഇക്ക പെട്ടെന്ന് ഷോപ്പിലേക്ക് വരണം ഒരു ലാപ്പ് സർ വീസ് ചെയ്യാനാണു..
ശരി ഇപ്പോൾ എത്താം എന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്റ്റ് ചെയ്തു...എന്നിട്ട് പ്രവീണിനോട് പറഞ്ഞു ...
"പ്രവീണേ ഞാൻ പോയിട്ട് വരാം ..അത് വരേക്കും ഇത് ഇവിടെ ഇരിക്കട്ടെ ബാക്കി ഞാൻ വന്നിട്ട് ചെയ്യാം..."
"ഇക്ക വരണമെന്നില്ല എനിക്കറിയാം ഞാൻ ചെയ്തോളാം"...പ്രവീൺ എന്നോട് പറഞ്ഞപ്പോൾ ഒരു സമാധാനം ആയി ...കണക്ട് ചെയ്യുന്ന വിധം ഒരു വിധം പറഞ്ഞ് കൊടുത്ത് ഞാൻ അവിടെ നിന്നും പോന്നു...പോരുന്ന നേരം ഞാൻ പറഞ്ഞു "പ്രവീണെ മോണിറ്റർ മേശപ്പുറത്ത് വക്കുമ്പോൾ അതിനുമുകളിൽ കിടക്കുന്ന ആ തുണി മാറ്റാൻ മറക്കരുത്"...
[മേശപ്പുറത്ത് ജനൽ കർട്ടന്റെ ഒരു തുണി ചൂണ്ടികാണിച്ച് ഞാൻ പറഞ്ഞു"]
ഷോപ്പിൽ എത്തി കസ്റ്റമറെ തിരിച്ചയച്ച് ഇരിക്കുമ്പോൾ പ്രവീണിന്റെ ഫോൺ വന്നു ...
ഇക്ക ഇത് ഞാനാ പ്രവീൺ....
ങ്ങാ പറ പ്രവീണേ....എല്ലാം ഫിറ്റ് ചെയ്തോ...?
യു പി എസ്സും സിപ്പിയും ഒക്കെ ഫിറ്റു ചെയ്തു പക്ഷേ മോണിറ്റർ ഫിറ്റ് ചെയ്തിട്ടും വർക്ക് ചെയ്യുന്നില്ല...
അങ്ങനെ വരാൻ വഴിയില്ലല്ലോ മോണിറ്റർ പുതിയതല്ലെ ...മോണിറ്ററിൽ വല്ല ലൈറ്റും കത്തുന്നുണ്ടോ....
ഇല്ല ഇക്ക ...
കണക്ഷൻ ഒക്കെ കറക്ട് ആയി കൊടുത്തിട്ടില്ലെ പ്രവീണേ.....
എല്ലാം ഒാക്കെയാണു ഇക്ക ....മോണിറ്റർ ഞാൻ തുണിയിട്ട് കവറും ചെയ്തിട്ടുണ്ട്....
പ്രവീണേ ഒരു കാര്യം ചെയ്യ് ഞാൻ പറയുന്നത് പോലെ ചെയ്യുക....
ങ്ങാ പറ ഇക്ക ....
മോണിറ്ററിന്റെ അടിയിലോ സൈഡിലോ വല്ല സ്വിച്ച് കാണുന്നുണ്ടോ...?
ഇല്ല ....
മോണിറ്റർ മുഴുവനും തുണിയിട്ട് മൂടിയിരിക്കുകയാണൊ..?
അതെ ...
ഒരു കാര്യം ചെയ്യ്....
അടിയിൽ നിന്ന് തുണി അല്പ്പം മാറ്റി ഒന്ന് വിരൽ ഒാടിച്ച് നോക്ക്യേ ...
നോക്കി ..
വല്ല സ്വിച്ച് കാണുനുണ്ടോ..? ചിലപ്പോൾ മൂന്നോ നാലോ സ്വിച്ച് ചെറുതായിട്ട് കാണും...
മൂന്നെണ്ണം ഉണ്ട്.....
ഒാക്കെ അതിന്റെ വലത് വശത്തുള്ള സ്വിച്ചിൽ അമർത്തുക...
അമർത്തി ....ഇല്ല ഇക്ക വരുന്നില്ല....
എല്ലാം മാറിമാറി അമർത്തി നോക്ക്യേ ....
ഇല്ല ഇക്ക എന്നിട്ടും വരുന്നില്ല ....ഇക്ക തന്നെ ഇവിടേക്ക് വരേണ്ടി വരും...
വേറെ സ്വിച്ച് ഒന്നും കാണുന്നില്ലല്ലോ അല്ലെ ...
ഇല്ല ഇക്ക ഈ മൂന്നെണ്ണം തന്നെ ഉള്ളു.....അത് ഞാൻ മാറി മാറി അമർത്തി എന്നിട്ടും വരുന്നില്ല ....
ശരി ഞാൻ വരാം .....എന്ന് പറഞ്ഞ് ഉടനെ തന്നെ പുറപ്പെട്ടു.....
അവിടെ ചെന്നപ്പോൾ പ്രവീൺ അല്പം നാണത്തോടെ എന്നെ നോക്കി....ഞാൻ അത് വകവക്കാതെ നേരെ കമ്പ്യൂട്ടറിന്റെ അരികിൽ എത്തി ...
മോണിറ്ററിനു വലത് വശത്ത് താഴേയായി കൈകൊണ്ട് തടവി നോക്കിയപ്പോൾ സ്വിച്ച് എല്ലാം അവിടെ തന്നെ ഉണ്ട്.....അത് ഒാൺചെയ്തപ്പോൾ ഒാൺ ആവുകയും ചെയ്ത്.....പുൻചിരിച്ച് കൊണ്ട് പ്രവീണിനെ നോക്കിയപ്പോൾ വീണ്ടും നാണത്തോടെ അവൻ എന്നെ ഇളിച്ച് കാണിച്ചു...
"ഈ സ്വിച്ച് താൻ കണ്ടില്ലഡോ..?"
ഞാൻ ഇവിടെയല്ല നോക്കിയത്....
പിന്നെ ...? ദേഷ്യവുംആകാം ക്ഷയും എന്നെ ഒരുപോലെ പിടികൂടി...
"ഇക്ക തുണിമാറ്റിയിട്ട് വിരലുകൊണ്ട്.............."അവൻ മുഴുവനാക്കാൻ ഞാൻ സമ്മതിച്ചില്ല....."
അവൻ ഇത്രയും നേരം എവിടെയിട്ടായിരുന്നു അമർത്തികൊണ്ടിരുന്നതെന്ന് ആലോചിച്ചപ്പോൾ ഞാൻ ഞെട്ടി......അലോചിച്ചപ്പോൾ തന്നെ ചിരിപൊട്ടി...