ഉടുതുണി അഴിച്ച് തലയില്‍ കെട്ടിയാകും തോമായുടെ എന്നുമുള്ള വരവ്..വടിവൊത്ത അക്ഷരങ്ങളാല്‍ വാര്‍ത്തെടുത്ത സിനിമാ ഗാനങ്ങള്‍ തോമ സ്വന്തം ശൈലിയില്‍ പാടിവികൃതമാക്കി ആടിയാടി വീട്ടിലെത്തിയാല്‍ പിന്നെ തോമായുടെ താണ്ഡവം മുഴുവനും ഭാര്യ അന്നാമ ചേടത്തിയുടെ പുറത്തായിരിക്കും..
മര്‍ദ്ദനമുറകളില്‍ പ്രാവിണ്യം നേടിയ തോമ ഭാര്യ തളര്‍ന്ന് വീഴുന്നത് വരേക്കും അവനെ മര്‍ദ്ദിച്ച് കൊണ്ടിരിക്കും...അവസാനം പള്ളിവികാരിയുടെ അടുത്ത് ചെന്ന് അന്നാമ ചേടത്തി പരാധി പറഞ്ഞൂ...
അച്ഛോ അതിയാനെ കൊണ്ട് ഒട്ടും സഹിക്കണില്ല . അച്ഛന്‍ ഒന്ന് ഉപദേശിക്കണം. ഞാന്‍ പരാധിപെട്ട കാര്യം ഒരു കാരണവശാലും അതിയാന്‍ അറിയരുത് അച്ഛോ....
അന്ന് വൈകിയിട്ട് അച്ഛന്‍ പള്ളിയുടെ മതിലിനു സൈഡില്‍ പതുങ്ങിയിരുന്നു..ആടിയാടി വരുന്ന തോമയെ വികാരിയച്ഛന്‍ വട്ടം മുറുകെ പിടിച്ച് പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി.എന്താ സംഭവിക്കുന്നതെന്ന് തോമക്ക് മനസ്സിലായില്ല. പൊതുവേ ആരോഗ്യവാനായ അച്ഛന്‍റെ പിടുത്തത്തില്‍ തോമ വിരണ്ടുപോയി. പള്ളി മുറ്റത്തെ വെളിച്ചത്തില്‍ എത്തിയപ്പോഴാ തോമക്ക് മനസിലായത് . പേടിക്കാനൊന്നും ഇല്ല കയറിപ്പിടിച്ചിരിക്കുന്നത് അച്ഛനാ...ബേജാറാവേണ്ട കാര്യം ഒന്നും ഇല്ല.
എന്തിനാ അച്ഛോ എന്നെ ഇങ്ങനെ വട്ടം പിടിച്ചിരിക്കുന്നത്..?
നിനക്ക് കുടി കുടേ കൂടുന്നുണ്ട് ദൈവഭയം ഇല്ലാത്തോണ്ടാ നിനക്ക് ഞാന്‍ കര്‍ത്താവിനെ കാണിച്ചുതരാം...വാ ഇവിടെ..
അച്ഛന്‍ ഒരു വലിയ പാത്രം വെള്ളവുമായി വന്നു..എന്നിട്ട് തോമയുടെ തല അതില്‍ മുക്കിപ്പിടിച്ചു...എന്നിട്ട് തല പൊക്കിയശേഷം ചോദിച്ചു കര്‍ത്താവിനെ കണ്ടോ...?
ഇല്ല...
കള്ളിന്‍റെ കെട്ട് ഒന്നൂടെ ഇറങ്ങട്ടേന്ന് കരുതി തല വീണ്ടും വെള്ളത്തിലേക്ക് അച്ഛന്‍ മുക്കിപ്പിടിച്ചു...വീണ്ടും ചോദിച്ചു കാണുന്നുണ്ടോ...?
ഇല്ലച്ചോ കാണുന്നില്ല..
വീണ്ടൂം മുക്കി...കാണുന്നുണ്ടോ..?
ഇല്ല...
അവസാനം അവശനായ തോമ ദേഷ്യവും സങ്കടവും കൊണ്ട് അച്ഛനോട് ഒരു ചോദ്യം ..
“അച്ഛോ അച്ഛനുറപ്പുണ്ടോ കര്‍ത്താവ് ഈ പാത്രത്തില്‍ തന്നെ ഉണ്ടെന്ന്”..