സുഹൃത്തുക്കളെ...
2018 ജനുവരി 21 നു നമ്മുടെ സ്നേഹ സംഗമം വളരെ ഭംഗിയായി കഴിഞ്ഞു എന്ന് തന്നെ പറയാം...
രാജ്യത്തിന്റെ പലഭാഗത്തായി പരസ്പര ബന്ധം ഇല്ലാതിരുന്ന നമ്മളെ ഒരുമിപ്പിക്കാൻ സാധ്യാമാകും വിധം ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും സ്കൂൾ കാലയളവിൽ നമ്മിൽ ഉണ്ടായിരുന്ന പരസ്പര സ്നേഹത്തെ തിരികെ എത്തിക്കുവാൻ ഉതകുന്ന വിധം ഈ ഗ്രൂപ്പിനെ കൊണ്ട് വരുവാൻ പ്രയത്നിച്ച “ജോജു വിനോട് “ പ്രത്യേകം കടപ്പെട്ടിരിക്കുന്നു...
അന്ന് ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാൻ പലരും ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് അറിയാം ..ജ്യോതിയും , വിനോദും , വസന്ത് , സത്യൻ ഇങ്ങനെ പോകുന്നു ആ നിരകൾ....
പലരും പലവട്ടവും വെള്ളാങ്കല്ലൂരിൽ വച്ച് കൂടുകയും പരസ്പരം കൂടുതൽ അറിയുകയും ചെയ്തതോടെ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു സ്നേഹ സംഗമം കൽപ്പറമ്പ് സ്കൂളിൽ വച്ച് നടത്തണം എന്ന തീരുമാനം ഉണ്ടാവുകയും ചെയ്തു....
അതിനു മുന്നിൽ നിന്ന് അഹോരാത്രം പ്രയത്നിച്ചതിൽ പ്രത്യേകം എടുത്തുപറയേണ്ട രണ്ട് വ്യക്തികൾ ..“ നമ്മുടെ ജോയ് കൊളങ്ങരയും , മോഹനനും ആകുന്നു....
പലർക്കും സ്നേഹസംഗമത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയി എന്നറിയാം....എങ്കിലും പരമാവധി എല്ലാവരും എത്താൻ ശ്രമിച്ചതിൽ നന്ദിരേഖപ്പെടുത്താതെ വയ്യ...
“ഈ ഒരു പരിപാടിക്ക് മാത്രമായി ഗൾഫിൽ നിന്നും ഒരു ദിവസത്തിനായ് എത്തിയ “കെ കെ സുരേഷിനേയും.... ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായ് ലീവ് സാങ്ഷൻ ആക്കി വന്ന വിനോദ് , വസന്ത് , കൃഷ്ണകുമാർ , രമ , സത്യൻ , എല്ലാവരുടേയും പേരുകൾ ഓർമ്മയിൽ നിൽക്കുന്നില്ല ...എന്നിവർക്കും പ്രത്യേക സല്യൂട്ട്...
കാര്യങ്ങൾ എല്ലാം തീരുമാനിക്കുകയും അതിന്റെ ഫൈനൽ സൈൻ (അപ്രൂവൽ) നൽകുവാനും മാറ്റങ്ങളും നേർമാർഗ്ഗങ്ങളും യഥാസമയം അറിയിക്കുവാൻ “തോമസ് എം പി കാണിച്ച ഉത്സാഹത്തെ എടുത്ത് പ്രത്യേകം എടുത്ത് പറയുന്നു...
ഞായറാഴ്ചകളിൽ ജോയിയുടെ കാർ ഉള്ളതിനാൽ പടിയൂർ , മതിലകം , അരീപ്പാലം , എടക്കുളം , കൽപ്പറമ്പ് , പൈങ്ങോട് ,വെള്ളാങ്ങല്ലൂർ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലുള്ള നമ്മുടെ സഹപാടികളുടെ വീടുകളിൽ പോകുവാനും ദൂരങ്ങളിൽ ഉള്ളവരെ മോഹൻ ഫോൺ മുഖേനെ വിളിച്ച് അറിയിക്കുകയും ..ചെയ്തതിലൂടെ മാത്രം വിജയം കണ്ട ഈ സംഗമം എല്ലാവർഷവും വേണം എന്നുള്ള ഒരു അഭിപ്രായത്തോടെ ആണു പിരിഞ്ഞത്...
നമ്മുടെ സഹപാഠികളിൽ നിന്നും ലഭിച്ച സംഭാവനകൾ പരിപാടിയുടെ വൻവിജയത്തിനു കളമൊരുക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
“സംഗമത്തിനു രണ്ട് ദിവസം മുമ്പ് എത്തിയ വസന്തും വിനോദും സംഗമത്തിന്റെ വിജയത്തിനായി കാണിച്ച ഉത്സാഹം വളരെ വലുതാണ്...
“സ്റ്റേജിൽ അധ്യക്ഷപദവി അലങ്കരിക്കുന്നതിൽ ദിനകരൻ നൂറു ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം....രാവിലെ പത്ത് മണിക്ക് ആരംഭിച്ച് നമ്മുടെ പരിപാടി അൽപ്പം പോലും മുഷിപ്പ് ഉളവാക്കാൻ സമയം കൊടുക്കാതെ സമയാസമയങ്ങളിൽ ദിനകരൻ കാണിച്ച് വാക്ചാതുര്യം.....
“ദിനകരാ” യു ആർ ഗ്രേറ്റ്....
ആടിയും പാടിയും തങ്ങളുടെ കഴിവ് തെളിയിച്ച് ഓരോരുത്തരും സദസിനെ കൂടുതൽ മികവുറ്റതാക്കി....
പ്രോഗ്രാം കൺവീനർ ആയ എനിക്ക് (ഷഫീർ) പ്രത്യേകിച്ച് റോൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ....എല്ലാത്തിനും ഞാനും ഒരു സാക്ഷിയാണെന്ന് പറയുന്നു...
നമ്മുടെ പരിപാടിയുടെ വരവ് ചിലവ് കണക്കുകൽ നാളെ ...പോസ്റ്റ് ചെയ്യാം...
“ആരെയെങ്കിലും പേരെടുത്ത് പറയാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ അത് എന്റെ മറവിയാണെന്ന് കരുതണം”.....
എല്ലാവർക്കും നന്ദി...