Friday, 24 January 2014

3            ......തുടര്‍ച്ച.....

                                                                  തേഞ്ഞിപ്പാലം .....കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം......എന്റെ പടച്ചോനെ എന്തിനാണു ഞാന്‍ ഇപ്പോ ഇങ്ങോട്ട് വന്നത്....തീരെ പരിചയം ഇല്ലാത്ത സ്ഥലം ...ആരോടാ ഒന്ന് ചോദിക്ക്യാ.....
തമ്മില്‍ തമ്മില്‍ ബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.....
നേരെ യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് ചെന്നു ...
ആദ്യം കണ്ട ഒരു ചെറുപ്പക്കാരനോട് ഞാന്‍ വന്നതെന്തിനാണെന്നും അതിനെ കുറിച്ച് എവിടെ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും എന്ന് ചോദിച്ചു...

എന്റെ ചോദ്യം കേട്ട് അയാളൊന്ന് നെടുവീര്‍പ്പിട്ടു.........
കാര്യം മറ്റൊന്നുമല്ല.....അവനില്‍ ഞാന്‍ എന്നെ തന്നെ കണ്ടു......നാണമില്ലാത്തവന്‍ .....പരീക്ഷക്ക് തോറ്റവന്‍.....അനുസരണയില്ലാത്തവന്‍....എന്നെ എന്റെ വീട്ടില്‍ എന്തൊക്കെ പറയാറുണ്ടോ അതൊക്കെ അവനെ ഞാന്‍ മനസുകൊണ്ടു പറഞ്ഞു....

ആരും അറിയാത്ത നാട്ടില്‍ എനിക്കും ഒരു തുണയായി...42 സെന്റീമീറ്റര്‍ ബെല്‍ബോട്ടന്‍ പാന്‍സും വലിച്ച് കയറ്റി അതും ഒരു കറുപ്പും വെടുപ്പും കലര്‍ന്ന കളറില്‍ പട്ടിയുടെ നാക്ക് പോലുള്ള കോളറും ഉള്ള തൂവെള്ള ഷര്‍ട്ടും ഇട്ട ഒരു തുണക്കാരന്‍....ഗിരീഷ്....അതാണവന്റെ പേര്....കുറച്ചുകൂടി നന്നായി പറഞ്ഞാല്‍ നാമധേയം.....
ഞങ്ങള്‍ രണ്ടാളും യൂണിവേഴ്സിറ്റിയില്‍ എല്ലാ റൂമുകളിലും കയറിയിറങ്ങി...ഞാന്‍ അയച്ച് രജിസ്റ്റര്‍ അവിടെ ഇതുവരേയും എത്തിയിട്ടില്ല....ആരു കൈപറ്റിയിട്ടില്ല....ലെറ്റര്‍ വരാറുള്ള സ്ഥലത്തും ഞങ്ങള്‍ ചെന്ന് പരതി....ഫലം തഥൈവ:......
ഇനി എന്ത് ചെയ്യും വീട്ടില്‍ പോയി എന്ത് പറയും ......ഞാന്‍ അയച്ചട്ടില്ലാന്നേയ് വീട്ടില്‍ പറയൂ...എന്നെ അവര്‍ക്ക് അത്രക്ക് വിശ്വാസം ആണു.......

“അന്നാദ്യമായി പ്രീ ഡി ഗ്രീ തോറ്റതില്‍ എനിക്ക് ദു:ഖം തോന്നി”
ഇനി .......വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി തിരിച്ചുവീട്ടിലേക്ക് ........................               .shafeer poovathum kadavil

No comments:

Post a Comment