വളരെ പണ്ടു നടന്ന ഒരു കഥയാണു....
എന്റെ കഥാപാത്രത്തെ ഞാന്‍ എക്സ്ട്രാ കയറ്റിയതാണു ട്ടൊ....
സംഭവം നടക്കുന്നത് ഒരു ബസ്സില്‍ ആണു നല്ല തിരക്കുള്ള ഒരു ബസ്സ് യാത്ര...
എന്റ്റെ ഏറ്റവും ദുര്‍ഘടം പിടിച്ച യാത്രയാണു ബസ്സ് യാത്ര ...ഒന്നാമത് എനിക്ക് ഉയരം ഇല്ല ...ബസ്സിന്റെ മുകളിലേക്കുള്ള കമ്പിയില്‍ എനിക്ക് പിടിക്കുവാന്‍ സാധ്യമല്ല....പിന്നെയാണേല്‍ സീറ്റിന്റെ പിന്നിലുള്ള ആ വളഞ്ഞ കമ്പിയില്‍ പിടിക്കണം...അതിനു ചിലബുദ്ധിമുട്ടുകള്‍ ഒക്കെയുണ്ട്....കണ്ടക്ടര്‍ അങ്ങോട്ടും ഇങ്ങോട്ടും ടികറ്റിനായി പോകുമ്പോള്‍....ഒരു പ്രത്യേക സ്റ്റൈലില്‍ ഒഴിഞ്ഞുകൊടുക്കണം...
ഈ യാത്രയില്‍ എനിക്ക് എവിടേയും പിടിക്കാനുള്ള സ്ഥലം കിട്ടിയില്ല...ബസ്സിന്റെ ആട്ടത്തിനും കുലുക്കത്തിനും അനുസരിച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെ പോവുകയാണു....
പെട്ടെന്ന് മുന്നില്‍ ഒരു ബഹളം കണ്ടക്ടറും ഏതോ ഒരു സ്ത്രീയുമാണു പ്രശനക്കാര്....
തിരക്കിനിടയിലൂടെ പതുക്കെ നുഴഞ്ഞ് നുഴഞ്ഞ് മുന്നിലെത്തി.....ശണ്ഠ തകര്‍ക്കുകയാണു.....
കണ്ടക്ടര്‍. : എന്താണീ തോളത്തിരിക്കുന്നത് ...? എന്ത് വൃത്തികേടാണു...?
എടോ ഇതെന്റെ കുഞ്ഞാണു എന്റെ കുഞ്ഞിനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ...?
ഇതോ കുഞ്ഞോ ഇത്ര വൃത്തികെട്ട സാധനം..ചെകുത്താന്റെ കുഞ്ഞിനെ പോലെ.....
പ്രശനം ഗുരുതരം ആണു കണ്ടക്ടര്‍ ആ സ്ത്രീയുടെ കുഞ്ഞിനെ ആണു വളരെ മോശമായി പെരുമാറുന്നത്...
മറ്റുള്ളയാത്രക്കാര്‍ ഇടപെട്ടു....വണ്ടിനേരെ പോലീസ് സ്റ്റേഷനിലേക്ക് വിടൂ...ഞാനടക്കം എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു....
ബസ്സ് നേരേ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു...എസ്സൈ..ഒരു കട്ടമീശക്കാരന്...
മുഖം നിറയെ കുഴികള്‍...മിനിമം അഞ്ച് ട്യൂബ് ഫെയര്‍ ആന്റ് ലൌലി എങ്കിലും വേണം ആളുടെ മുഖത്തെ കുഴികള്‍ നികത്തിയെടുക്കാന്‍...
പരാധി ബോധിപ്പിക്കപ്പെട്ടു.....എസ്സൈ കേട്ടപാതി കേള്‍ക്കാത്തപാതി കണ്ടക്ടറെ കുനിച്ച് നിര്‍ത്തി അഞ്ചാറു ചമ്പ് ചാമ്പി...
എന്നിട്ട് ആസ്ത്രീയോട് പറഞ്ഞൂ...
“പെങ്ങളെ നിങ്ങള്‍ ഇയാള്‍ക്കെതിരെ ഒരു പരാധി എഴുതി തരൂ....ഇതാ പേപ്പര്‍
ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...പെണ്ണുങ്ങളോട് എങ്ങനെ പെരുമാറേണ്ടത് എന്ന് ഞാന്‍ ഇവനെ പഠിപ്പിച്ചോളാം...ആ കസേരയില്‍ ഇരുന്നെഴുതിക്കോളൂ...“
“അതുവരേക്കും നിങ്ങളുടെ ഒക്കത്തിരിക്കുന്ന ആ കുരങ്ങിനെ ഞാന്‍ പിടീച്ചോളാം”....