ഗര്‍ഭിണികളും പത്ത് വയസ്സിനു താഴെയുള്ള കുട്ടികളും ഈ പോസ്റ്റ് വായിക്കരുത്....
രാത്രിയുടെ മൂന്നാം യാമത്തില്‍ പുറത്ത് ചപ്പ് ചവറുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് മക്കള്‍ ഞെട്ടിയെഴുന്നേറ്റത് വരാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്നോടിയാണെന്നറിഞ്ഞില്ലായിരുന്നു..
പെട്ടെന്ന് കൂമന്‍ അടുത്തിരുന്ന പേരമരത്തിന്റ്റെ മുകളില്‍ ഇരുന്നൊന്ന് മൂളി..
കടവാവലുകള്‍ ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ച് ചിറകടിച്ച് പറക്കുന്നു...
ബാപ്പിച്ചി പുറത്ത് ഇരുട്ടത്ത് എന്തോ ഉണ്ട്...മകന്റെ പേടിയോടുള്ള സംസാരം കേട്ടപ്പോള്‍ എന്റെ സകല ധൈര്യവും മൂത്രത്തിന്റെ രൂപത്തില്‍ പുറത്തേക്ക് പോയത് എന്റെ കുറ്റം ആണൊ...
എന്തൊക്കെയോ ഓടിമറയുന്ന ശബ്ദം...സായിദേ നീ ആ ടോര്‍ച്ച് എടുത്തേ...പതുക്കെ ടോര്‍ച്ച്മെടുത്ത് പുറത്തിറങ്ങി..ടക്ക് ടക് ടക്ക് ടക്ക് എന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി ഒന്നും കാണാന്‍ കഴിയുന്നില്ല....ആ സമയം കറണ്ടും പോയി....കൂനിന്മേല്‍ കുരു...
ടക് ടക് ടക് എന്നുള്ള ശബ്ദത്തിന്റെ ഉറവിടം തേടിയപ്പോള്‍ മകനില്‍ നിന്നും അതിനുള്ള ഉത്തരം കിട്ടി...ബാപ്പിച്ചിയുടെ കാലിന്റെ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം ആണെന്ന്...
ഞാന്‍ ടോര്‍ച്ച് നീട്ടി അടിച്ച്...പെട്ടെന്ന് ഒരു കറുത്ത് വസ്തു ചാടിമറിഞ്ഞു...ടോര്‍ച്ചിന്റെ പ്രകാശത്തില്‍ എനിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു...“മുജീബ് കൊച്ചി”
രാത്രിയുടെ ഈ കൊടും ഇരുട്ടില്‍ ഇര തേടാന്‍ ഇറങ്ങിയിരിക്കുന്നു മുജീബ് കൊച്ചി...ഒരു കറുത്ത കണ്ടന്‍ പൂച്ച...
ഫേസ്ബുക്കിലെ ഈ ഒരു ഫ്രണ്ട് മാത്രം എന്താണാവോ കറുത്ത പൂച്ചയുടെ ഫോട്ടോ വക്കുന്നത്...എന്നും ഇത്തരത്തിലുള്ള പൂച്ചയെ കാണുമ്പോള്‍ “ബിജു എം കൊച്ചിയെ ആണു ഓര്‍മ്മവരുന്നത്...