Monday, 29 December 2014






സുഹൃത്തുക്കളെ ഈ നാടകത്തിനെ കുറിച്ച് രണ്ട് വാക്ക്....




ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധമുള്ളവരാകുന്നു...
ഇതില്‍ എല്ലാവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു...

ഈ ലോകത്തെ കുറിച്ച് അറിയാന്‍ കുറച്ച് ചെറുപ്പക്കാര്‍ ഈ കേരളത്തില്‍ നിന്നും ഇറങ്ങി പുറപ്പെടുന്നു...

അവരിലൂടെ നാം ഈ ലോകത്തെ നോക്കി കാണുന്നു...അവര്‍ കാണുന്ന ഓരോരോ രംഗങ്ങളും ഇവിടെ പ്രതിബാധിക്കുന്നു...
പഴയ ഒരു കാലഘട്ടത്തില്‍ നിന്നും തുടങ്ങി....ഈ ആധുനികയുഗത്തിലെത്തിപ്പെടുന്നത് വരേക്കും  കഥ നീളും...

ഇതൊരു സ്റ്റേജ് ഷോ അല്ലാത്തതിനാല്‍ വെറും സംഭാഷണങ്ങളിലൂടെ ആയിരിക്കും  കഥ നീങ്ങുക..

നിങ്ങള്‍ക്കുണ്ടായിട്ടുള്ള മറക്കാനാകാത്ത വല്ല സംഭവങ്ങളുണ്ടെങ്കില്‍ ഇന്‍ ബോക്സില്‍ തരിക..അതിലൂടെ നിങ്ങളുടെ കഥാപാത്രം പുനര്‍ജീവിക്കും..


ഫേസ്ബുക്കിലെ എന്‍റെ ഫ്രണ്ട്സുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇവിടെ ഒരു നാടകം തുടങ്ങാനുള്ള തയ്യാറെടുപ്പ് ആകുന്നു...പുതുവര്‍ഷാരംഭത്തില്‍ തന്നെ ആരംഭിക്കുന്നു..
എല്ലാവരേയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും...ചിലരൊക്കെ അതിലെ കഥാപാത്രങ്ങള്‍ ആണു താനും...

എന്നാല്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ തീരുമാനിക്കും...ഉള്‍പെടാന്‍ ആഗ്രഹിക്കാത്തവരുണ്ടെങ്കില്‍ ഇന്‍ ബോക്സില്‍ വന്ന് പറയണം ട്ടൊ....


തമാശയായേ എല്ലാവരും ഇതിനെ കാണാവൂ..

Sunday, 28 December 2014

പുതിയ നിയമം....



സൈക്കിള്‍ വാടക ഒരു മണിക്കൂറിനു 25 പൈസ എന്ന തോതിലായിരുന്നു അന്ന് വാങ്ങിയിരുന്നത്..ബ്രാലത്ത് എ കെ വിയ്ടെ കടയിലായാലും അമരിപ്പാടത്ത് അയിനിപുള്ളിയുടെ കടയിലായാലും ..കുന്നുമ്പുറത്ത് അച്ചപ്പക്കാരന്‍ കുഞ്ഞിനിക്കാടെ കടയിലായാലും എല്ലായിടത്തും ഒരേ റേറ്റ്...

വൈകുന്നേരം ഏഴുമണിക്ക് ശേഷം വാടക്കെടുത്താല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി കൊടുക്കുന്ന പ്രക്രിയക്ക് ഫുള്‍ നൈറ്റ് വാടക എന്ന പേരുചേര്‍ത്തി 125 രൂപ ഈടാക്കിയിരുന്നു..

വീട്ടില്‍ താന്തോന്നിയായി നടക്കുന്ന ഒരുകാലം...ഉപദേശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താ അന്ന് കണ്ടിരുന്നത്...ആ സമയം വള്ളിവട്ടം ഗ്രാമം മുഴുവനും എന്‍റെ ശത്രുപക്ഷത്തായിരുന്നു..എന്‍റെ ബാപ്പിച്ചി അവരുടെ നേതാവും..യുദ്ധകലുഷിതമായ ആ രണാങ്കണത്തില്‍ വിരാചിക്കുമ്പോഴാ...കൊടുങ്ങല്ലൂര്‍ ശ്രീ കാളീശ്വരി തിയറ്ററില്‍ രാജാവിന്‍റെ മകന്‍ സിനിമ റിലീസ് ആകുന്നത്..ഇറങ്ങുന്ന സിനിമ അന്ന് തന്നെ കണ്ടില്ലേല്‍ ഇസ്ലാമില്‍ നിന്നും പുറത്താക്കിയാലോ എന്നൊരു പേടിയുള്ളതിനാല്‍..ഈ ഒരു കാര്യം മാത്രം പിന്നത്തേക്ക് മാറ്റിവക്കാറില്ല..

അശുറു എന്ന് വിളിക്കുന്ന അശ്റഫ് ആണ് അന്ന് കൂടെ കിട്ടിയത്...സൈക്കിള്‍ വാടകയും സിനിമക്ക് ടിക്കറ്റും എടുത്ത് കൊടുത്താല്‍ ശ്രീലങ്ക വരേക്കും സൈക്കിള്‍ ചവിട്ടാന്‍ മൂപ്പിത്സ് റെഡിയാണ്..പിന്നെ കൂടെയുള്ളത് ശിവരാമനും..
രാത്രി 9.30 സെക്കന്‍റ് ഷോക്ക് പോകാനായി കുഞ്ഞിന്‍ ക്കായുടെ വീട്ടില്‍ പോയി സൈക്കിള്‍ വാടക്കെടുത്തു.. വാടക വണ്ടിയല്ലെ ..ബെല്ല് ഇല്ലാന്നുള്ള ഒരു കുറവൊഴിച്ചാല്‍ ബ്രേക്ക് കിട്ടുകയും ഇല്ല...അങ്ങനെ വരുമ്പോള്‍ ത്രികോണം പോലെ ഇരിക്കുന്ന സൈക്കിളിന്‍റെ ഫ്രയിമില്‍ താഴേയുള്ള തണ്ടിനു താഴേ ബ്രേക്കിന്‍റെ കമ്പി കാണാം അതില്‍ കാലിന്‍റെ തള്ളവിരലുകൊണ്ട് ആഞ്ഞ് ചവിട്ടിയാല്‍ ബ്രേക്ക് കിട്ടിയാലായി..

മുന്നിലെ തങ്ങില്‍ ഞാന്‍ രണ്ട് കാലും ഒരു സൈഡിലേക്ക് ഇട്ട് പണയം വച്ചത് പോലെ ഇരിക്കണം...അശുറു സൈക്കിള്‍ ചവിട്ടി നീങ്ങിയാല്‍ കുറച്ച് നേരം കൂടെ ഓടിയതിനു ശേഷം ശിവരാമന്‍ ഒരു പ്രത്യേക താളത്തില്‍ ചാടിക്കയറും..

സെക്കന്‍റ് ഷോകഴിഞ്ഞ് തിരിച്ചു അശൂറു തന്നെ സൈക്കിള്‍ ചരിട്ടണം...ഓയിലും ഗ്രീസും കണികാണാത്ത വാടക് സൈക്കിള്‍ ചവിട്ട് മറിക്കുമ്പോള്‍ കി കി എന്നുള്ള ശബ്ദം സൈക്കിളില്‍ നിന്നും പുറപ്പെടും....പുല്ലൂറ്റ് പാലം കയറി ചാപ്പാറ വളവ് കയറിക്കഴിയുമ്പോള്‍ ...തട്ടുകടക്കാരുടെ കടയില്‍ നിന്നും ഓംലെറ്റ് ഉണ്ടാക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി...ആ മണം മാത്രം ശ്വസിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ഇടക്ക് പിന്‍ കഴുത്തില്‍ ഒരു നനവ് അനുഭവപ്പെട്ടപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഓം ലെറ്റിന്‍റെ സുഗന്ധത്തില്‍ അശുറുവിന്‍റെ വായിലെ വെള്ളം കഴുത്തില്‍ വീണതാ...

കോഴീക്കട ഷാപ്പ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദാണ്ടേ നില്‍ക്കുന്നു...കുറച്ച് ജനമൈത്രിക്കാര്‍...ഏമാന്മാര്‍...അതേന്നേയ് മ്മ്ടെ പോലീസുകാര്‍..

കുഞീന്‍ ക്കാടേ സൈക്കിളിനുണ്ടോ ഇത് പോലീസുകാരാണേന്ന് മനസ്സിലാവൂ...അതിനു ബ്രേക്ക് ഇല്ലല്ലോ...അശുറുവിനു ബ്രേക്ക് പിടിച്ചിട്ട് കിട്ടുന്നില്ല..നേരെ മുമ്പില്‍ പോലീസുകാരും..സെക്കന്‍ ഷോ ക്ക് മതമില്ല...എന്‍റേയും അശുറുവിന്‍റേയും വായില്‍ നിന്നും അള്ളോ എന്ന വാക്ക് വന്നതില്‍ അതിശയിക്കാനില്ല . കാരണം ഞങ്ങള്‍ മുസ്ലീം ആണ്... എന്നാല്‍ ശിവരാമന്‍റെ വായില്‍ നിന്നും വന്നതും അള്ളോ എന്ന വാക്ക് തന്നെയാ...

പിന്നെ എന്താണു സംഭവിച്ചത് എന്ന് മനസ്സിലാവാന്‍ അല്‍പ്പം സമയം എടുത്തു...ഞങ്ങളേ മൂന്ന് പേരേയും പോലീസുകാരാ കാനയില്‍ നിന്നും വലിച്ച് കയറ്റിയത്...മൂന്നാളും ഒരേതാളത്തില്‍ ഞൊണ്ടി ഞൊണ്ടി പോലീസുകാരുടെ അരികില്‍ എത്തി ...

അപ്പോഴേക്കും പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു കഴിഞ്ഞിരുന്നു...മറ്റൊന്നുമല്ല..സൈക്കിളിന്‍റെ വാല്‍വ് ട്യൂവ് അവര്‍ ഊരിയെടുത്തു... എയര്‍ ഇല്ലാത്ത സൈക്കിളും തള്ളി പതിനാലു കിലോമീറ്റര്‍ ഞങ്ങള്‍ ആ പാതിരാത്രിക്ക് നടന്ന് വീടെത്തി...സൈക്കിള്‍ ചവിട്ടുന്ന ജോലി അശുറുവിനായതിനാല്‍ അത് തള്ളുന്ന ജോലിയും ആള്‍ക്ക് തന്നെ കൊടുത്തു...

പിന്നെ വന്ന വെള്ളിയാഴ്ച പുതിയ സിനിമ റിലീസായപ്പോള്‍ അശുറുവിന്‍റെ അടുത്തെത്തി...

“വേണ്ട കൊച്ചുമോനേ...പോലീസ് പിടിച്ചാല്‍ സൈക്കിള്‍ നിങ്ങളും കൂടി തള്ളാമെന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നുള്ളു”....

അന്നുമുതല്‍ പുതിയ നിയമത്തില്‍ ഞങ്ങള്‍ ഒപ്പ് വച്ചു..

Saturday, 27 December 2014

കരുണ വറ്റാത്ത സഹൃദയരോട്
ഇദ്ദേഹം സലാഹുദ്ധീൻ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശി, ചെറുപ്പത്തിൽ പോളിയോ ബാധിച്ചു രണ്ട് കാലും ഒരു കയ്യും തളർന്ന ഇദ്ദേഹത്തിന്‌ രണ്ട് മക്കളുണ്ട്, അഞ്ചാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുന്നു. മാതാപ്പിതാക്കൾ മുമ്പേ മരിച്ചു പോയ ഇദ്ദേഹത്തിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരിച്ചു. ജീവിക്കാൻ ഒരു മാർഗ്ഗമില്ലാത്ത ഇദ്ദേഹത്തിനു ഒരു ജീവിത മാർഗ്ഗം അനിവാര്യമാണ്.തൊട്ടടുത്ത പള്ളിയിൽ നിന്നും ഒരു കടമുറി ഇദ്ദേഹത്തിനു അനുവദിച്ചുകിട്ടിയിട്ടുണ്ട്.ഒരു ജീവിതമാർഗ്ഗമെന്ന നിലക്ക് ഒരു ഫോട്ടോ സ്റ്റാറ്റ് മെഷിൻ വാങ്ങി അവിടെ ഒരു ബിസിനെസ്സ്‌ തുടങ്ങാൻ ഇദ്ദേഹം ആഗ്രഹിക്കുന്നു.
കയ്യിൽ ഒന്നുമില്ലാത്ത ഇദ്ദേഹത്തിനു അതൊരു സ്വപ്നമാണ്.നമ്മൾ എല്ലാവരും ഒന്ന് മനസ്സ് വെച്ചാൽ സാക്ഷാൽകരിക്കപ്പെടാം അദ്ദേഹത്തിന്റെ സ്വപ്നം. തീർച്ചയായും ചിറകൊടിഞ്ഞവരുടെ ചിറകാവാൻ ജീവിതത്തിൽ തളർന്നു പോയ ഇതുപോലുള്ളവരുടെ ആശ്വാസമാകാൻ നമുക്ക് സാധിച്ചാൽ അതിനേക്കാൾ വലിയൊരു നന്മയുണ്ടോ. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പൂർണ്ണമാവുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നിടത്താണ്.
അതുകൊണ്ട് നമ്മൾക്ക് എന്താണോ കഴിയുന്നത്‌ അത് നമുക്ക് ചെയ്യാം സർവ്വ ലോക നാഥന് വേണ്ടി....
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളും താഴെ കൊടുക്കുന്നു


State bank of India,
balaramapuram branch,
name: salahudeen
acc no:33131799906
branch code:10690
IFSC:SBIN 0010690
CIF NO:86812849000

Friday, 26 December 2014

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...35


ഹലോ...

ഹലൂ....ആരാ...

ഇത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നിന്നാ...ഷഫീര്‍ എന്ന ആള്‍ ഉണ്ടോ അവിടെ...?

ഇല്ല എന്താ കാര്യം...?

നിങ്ങളാരാ സംസാരിക്കുന്നത്...?

ഞാന്‍ അവന്‍റെ ബാപ്പയാ..[ ബാപ്പിച്ചി ]

എവിടെ പോയതാ...?

അവന്‍ ഇവിടെയല്ല താമസം കുറച്ച് പടിഞ്ഞാറാ...

എന്നാല്‍ ശരി ഞങ്ങള്‍ വന്ന് കണ്ടോളാം...

ബാപ്പിച്ചി ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മിച്ചിയോട് വിളിച്ച് പറഞ്ഞു..എടി അവനെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ നിന്നാ വിളിച്ചത്..ഞാന്‍ അവന്‍റെ ബാപ്പയാണെന്ന് പറയുകയും ചെയ്തു...ഇനി എന്ത് പുകിലാണാവോ ഉണ്ടാകാന്‍ പോകുന്നത്...

പ്രശ്നം നാട്ടില്‍ പാട്ടാകാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...കൊച്ചുമോനെ അന്വേഷിച്ച് പോലീസ് വരുന്നു..സംഭവം നടക്കുമ്പോള്‍ ഞാനും ഇല്ല സ്ഥലത്ത്..

അന്ന് എന്തോ അത്യാവശ്യകാര്യത്തിനാ പുറത്ത് പോയത്...തിരിച്ചെത്തിയപ്പോഴാ അറിയുന്നത് എന്നെ അന്വേഷിച്ച് പോലീസ് വന്നകാര്യം . ന്‍റെ പടച്ചോനെ ഒരു മാസം കഴിഞ്ഞാല്‍ അബൂദാബിക്ക് തിരിച്ച് പോകാനുള്ളതാ , ഇപ്പോ എന്താണാവോ കാര്യം..

തെക്കേലെ സത്യന്‍ ചേട്ടനാ കാര്യം വന്ന് പറഞ്ഞത്..ഇന്ന് രാവിലെ രണ്ട് പോലീസുകാര്‍ തിരക്കി വന്നിരുന്നു..എന്താ കാര്യം എന്ന് പറഞ്ഞില്ല..നാളെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.

“ അടിവയറില്‍ നിന്നും ഒരു വിശപ്പ് മുകളിലേക്ക് കയറി”.. കളവോ കൊലയോ ഒന്നും ഇത് വരേയും നടത്തിയിട്ടില്ല...മാത്രമല്ല വര്‍ഷങ്ങളായി അബൂദാബിയിലും ആണല്ലോ..പിന്നെ ഇതെന്ത് പുകിലാണാവോ...?

പണ്ട് വീട്ടുകാരറിയാതെ പറമ്പില്‍ നിന്ന് തേങ്ങയെടുത്ത് വിറ്റിട്ടുണ്ട് ഇനി അത് കേസ് ആയതാണാവോ..?

പിറ്റേദിവസം രാവിലെതന്നെവീട്ടില്‍നിന്നുംഇറങ്ങിപ്പുറപ്പെട്ടു...ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക്...ആദ്യമായി പോലീസ് സ്റ്റേഷന്‍ കയറുന്ന പേടി എനിക്ക് അനുഭവപ്പെട്ടില്ല...കാരണം തല ഇതിനകം മരവിച്ചിരുന്നു..

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ തന്നെ കുറേ പരിചയക്കാര്‍ നില്‍പ്പുണ്ടായിരുന്നു. എല്ലം തലേന്ന് വെള്ളമടിച്ച് തല്ല് കൂടിയവരും , ചീട്ട് കളിച്ച് പിടിച്ചവരും..എന്നിങ്ങനെ ..

റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു...സാറെ എന്‍റെ പേരു ഷഫീര്‍ ..ഇന്നലെ എന്നെ തിരക്കി ഇവിടെ നിന്നും രണ്ട് സാറന്മാര്‍ വീട്ടില്‍ വന്നിരുന്നു. എന്താ കാര്യം എന്നറിയണമായിരുന്നു..

അകത്തേക്ക് ചെന്നോളൂ..അവിടെ മുതിര്‍ന്നവര്‍ ഇരിപ്പുണ്ട് അവരോട് കാര്യം തിരക്കൂ..

മൃതപ്രായനായി ഞാന്‍ വിറക്കുന്ന കാലുകളോടെ അകത്തേക്ക് പ്രവേശിച്ചു..ആദ്യമായാ പോലീസുകാരെ ഇത്ര അടുത്ത് കാ‍ാണുന്നത്..പതുക്കെ ചെന്ന് വിവരം പറഞ്ഞു..

ഷഫീര്‍ അല്ലെ..?

അതെ സാര്‍..

എന്തെങ്കിലും കേസില്‍ പെട്ടിട്ടുണ്ടോ..?

ഇല്ല സര്‍

പാസ്പോര്‍ട്ട് ഡാമേജ് ആയിട്ട് പുതിയതിനു അപ്ലേ ചെയ്തിരുന്നോ..?

“ഹോ ന്‍റെ റബ്ബേ ഇപ്പോഴാ സമാധാനമായത്...‘



Wednesday, 24 December 2014

അന്നത്തെ രസകരങ്ങളായ കാര്യങ്ങളിലൊന്നാ വീടുകളിലെ പട്ടിണി...എത്ര ഉള്ളവന്‍റെ വീട്ടിലായാലും പട്ടിണി എന്നും പട്ടിണിതന്നെ...
തലേ ദിവസത്തെ ചോറ് ചൂടാക്കി സ്കൂളിലേക്ക് കൊണ്ട് പോയിട്ടുണ്ട് പലവട്ടം മിക്കവാറും ചമ്മന്തിയോ ഉപ്പുമാങ്ങയോ ഒക്കെ ആകും കറിയായിട്ട് ഉണ്ടാവുക...

അങ്ങനെയിരിക്കുന്ന ഒരു കാലഘട്ടത്തിലാ നമ്മുടെ ഈ കഥ നടക്കുന്നത്..മാവിലേറും തൈതെങ്ങില്‍ കയറി കരിക്ക് ഇട്ട് കുടിക്കലും കിഴങ്ങ് { കപ്പ } മാന്തിയെടുക്കലും ഒക്കെ വിനോദമായി അക്കാലത്ത് കരുതിയിരുന്നു..

വീടിനു ചുറ്റും രണ്ട് കുട്ടികളും പിന്നാലെ കുറ്റിചൂലും ആയി അവരുടെ അമ്മ വട്ടമിട്ട് ഓടുന്ന ആ വീട്ടിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു...ഇടക്കിടക്ക് കുട്ടികള്‍ എന്തൊക്കെയൊ വിളിച്ച് പറയുന്നുമുണ്ട്..

അധികദിവസവും പട്ടിണിയും പരിവട്ടവുമായി നീങ്ങുന്ന ആ കുടുമ്പത്തില്‍ എന്നും സന്തോഷവും സമാധാനവും കളിയാടുന്നു....ഇടക്കൊക്കെ ചില പൊട്ടിച്ചീറ്റല്‍ ഉണ്ടെങ്കിലും....ഇതാ സംഭവിച്ചതും ഇത് തന്നെ...

അടുക്കളയില്‍ എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുന്ന അമ്മ കേള്‍ക്കുന്നത് മക്കള്‍ടെ കളിയാക്കിയുള്ള ഈ ഈരടികള്‍ ആകുന്നു...

“നായരു വിശന്നു വലഞ്ഞ് വരുമ്പോള്‍..
കായക്കഞ്ഞിക്കരിയില്ല..
കെട്ടിയപ്പെണ്ണിയെ കിട്ടിയ 
വടികൊണ്ടോന്നുകൊടുത്തു...“

മുഴുവനായില്ല ..അതിനുശേഷം ഉള്ള പങ്കപ്പാടാ ആദ്യം കണ്ടത്...

ആര്‍ക്കിട്ടാടാ അടികൊടുത്തത് എന്ന് ചോദിച്ചോണ്ടാ അമ്മയുടെ ശകാരം...മക്കള്‍ വീണ്ടും അമ്മേകളിയാക്കി മുന്നൊട്ടോടുന്നു..

അമ്മേ കുഞ്ചന്‍ നമ്പ്യാരുടെ കവിത കാണാതെ പടിച്ചതാ...അല്ലാണ്ട് അച്ചന്‍ തല്ലിയ കണക്കല്ല അമ്മേ....

എന്നാലേ കേട്ടോടാ അതിനുശേഷം ഒരു വരികൂടിയുണ്ട്... 

“എന്നിട്ടരിശം തീരാതവനാ...
പുരയുടെ ചുറ്റും മണ്ടി നടന്നു”...

ഏത് മണ്ടിയാ അമ്മേ...?....

Tuesday, 23 December 2014

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ അയാളുടെ ഫോണ്‍ റിങ്ങ് ചെയ്തു...“എടാ ഫോണെടുക്കടാ...ഫോണ്‍ എടുക്കെടാ...“ എന്നുള്ള കിളികൊഞ്ചല്‍ റിങ്ങ് ടോണായി വച്ചത്...എന്തിന്‍റെ സൂക്കേടായിട്ടാണാവോ...?

എന്താ ചെയ്കാ....റോഡിലാണേല്‍ പോലീസുകാര്‍ ..ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കാന്‍ നില്‍ക്കുന്നു...ഇവര്‍ക്കെന്താ മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രം നോക്കിയാല്‍ മതിയോ..?

അങ്ങനെ കണ്ടുപിടിക്കണമെങ്കില്‍ വല്ല ഫേസ്ബുക്കിലും പോയ്ക്കൂടെ..അയാക്കാണേല്‍ ഫോണ്‍ എടുക്കാതിരിക്കാനും കഴിയുന്നില്ല...

കിളികൊഞ്ചല്‍ അവസാനിച്ചു...ഇനി എന്താ ചെയ്യാ  ഒരു മനസമാധാനവും ഇല്ല...

തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ...മൊബൈലെടുത്ത് പുറത്തേക്ക് പാഞ്ഞു...

കോഴി ചിക്കിചികയുന്നതിലും സ്പീഡില്‍ വലത് കൈടെ തള്ളവിരല്‍ മൊബൈലില്‍ താളം ചവിട്ടി...

“നൊ സിഗ്നല്‍”...അന്നാദ്യമായി അയാള്‍ക്ക് മൊബൈല്‍ കമ്പനിക്കാരോട് ദേഷ്യം തോന്നി...കയ്യുടെ തള്ളവിരല്‍ വെറുതെ ഇരുന്നില്ല..അവസാനം മറുവശത്ത് റിങ്ങ് ടോണ്‍ മുഴങ്ങി....

മറുവശത്ത് റീങ്ങ് മാത്രം ഫോണ്‍ എടുക്കുന്നില്ല...അക്ഷമനായ അയാളുടെ മുഖം ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ തോന്നിച്ചു...

എല്ലാത്തിനും ഒരു വിരാമമിട്ട് കൊണ്ട് മറുതലക്കല്‍ നിന്നും ഒരു കിളികൊഞ്ചല്‍..കിളികൊഞ്ചലിന്‍റെ ഉടമയുടെ മുഖം നമുക്ക് കാണാന്‍ കഴിയില്ലേലും ഊഹിക്കാം എന്നാല്‍ നമ്മുടെ കഥാപാത്രത്തിന്‍റെ മുഖം വര്‍ണ്ണനാതീതം...

പ്രേമത്തിനു കണ്ണും മൂക്കും ബുദ്ധിയുമില്ലാ എന്ന് പറഞ്ഞറിയിക്കുന്നത് പോലുള്ള അയാളുടെ പ്രവൃത്തി ...അയാള്‍ ഫോണ്‍ ചെയ്ത് മുന്നോട്ട് നടന്നു...ഇടത് കയ്യില്‍ മൊബൈലും വലത് കയ്യില്‍ കാറിന്‍റെ താക്കോലും..സംസാരം മുറുകുന്തോറും പരിസരം മറക്കുന്ന അയാള്‍ ഒരു മതിലിന്‍റെ മുന്‍വശത്ത് വരേയും എത്തി .

വലത് കയ്യിലെ കാറിന്‍റെ താക്കോല്‍ കൊണ്ട് മതിലില്‍ താളം മുട്ടി ഫോണ്‍ ചെയ്തിരുന്ന ആള്‍ പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍...തനിക്ക് ചുറ്റും ഒരു ആള്‍ക്കൂട്ടം കണ്ട് ഒന്ന് ഞെട്ടി...

തന്‍റെ പ്രൈവസിയെ ചോദ്യം ചെയ്തതിനു തുല്ല്യമാണ് ഈ പ്രവര്‍ത്തിയെങ്കിലും ..അറിയാത്ത മട്ടില്‍ കാര്യം തിരക്കി..“ ഉം എന്താകാര്യം..“..?

എലാവരും കണ്ണു കൊണ്ട് അയാളോട് മതിലിലേക്ക് നോക്കാന്‍ പറഞ്ഞു...

തിരിഞ്ഞ് നോക്കിയ ആള്‍ ഞെട്ടിപ്പോയി..

“ മതിലില്‍ ഒട്ടിച്ച ഏതോ ഇംഗ്ലീഷ് സിനിമയുടെ ഒരു പോസ്റ്റ്...അതില്‍ അര്‍ദ്ധ നഗ്നയായ ഒരു പെണ്ണിന്‍റെ അണ്ടര്‍വെയറില്‍ ആണു മൂപ്പിലാന്‍ താക്കോല്‍ കൊണ്ട് താളം പിടിച്ചിരുന്നത്”...

നമ്മുടെ കക്ഷി തിരിഞ്ഞ് നോക്കിയതേ പിന്നെ കണ്ടുള്ളൂ...


{ ഇതിലെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നതിനാലും അയാളുടെ കൈക്കരുത്ത് താങ്ങാനുള്ള കെല്‍പ്പ് എനിക്കില്ലാത്തതിനാലും അയാളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല }


Monday, 22 December 2014

ചില നേരമ്പോക്കുകള്‍....155

എന്തിനാ പള്ളിപ്പെരുന്നളിനു കള്ളുകുടിച്ചതെന്നോ..?

അച്ചനല്ലെ പറഞ്ഞത് പള്ളിപ്പെരുന്നാളാ വരാന്‍പോകുന്നത് അതിന്‍റെ ഒരു സ്പിരിറ്റ് എപ്പോഴും ഉള്ളില്‍ വേണമെന്ന്...
ചില നേരമ്പോക്കുകള്‍....154

ഖര്‍ വാപ്പസ്സി ആക്കാന്‍ വന്നതാണോ....എങ്കില്‍ ഞാന്‍ മുസ്ലീം ആയതാ ....എല്ലാം തിരിച്ച് കിട്ട്വോ...?
ചില നേരമ്പോക്കുകള്‍....153..

ഇവിടെ നിന്നും തന്ന മരുന്ന് കഴിച്ചിട്ടില്ലെന്ന് ഡോക്ടര്‍ക്ക് എങ്ങിനെ മനസ്സിലായി....

“ കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഇവിടെ അഡ്മിറ്റ് ആവേണ്ടതായിരുന്നു”...
ചില നേരമ്പോക്കുകള്‍....152

നിന്നെ അവന്‍ ബലാത്സംഘം ചെയ്തപ്പോള്‍ നീ എന്താ എതിര്‍ക്കാതിരുന്നത്..?

നൂറ് വട്ടം ക്ഷമിക്കണമെന്നല്ലെ അച്ചോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്....
ചില നേരമ്പോക്കുകള്‍....151

അത്യുല്പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരാ നല്‍കിയിരിക്കുന്നത്....

ഉദാ:.ജയ , അശ്വതി , കാര്‍ത്തിക....

ചുമ്മാതല്ല ഇവിടെ ജനപ്പെരുപ്പം

Wednesday, 17 December 2014

അടുത്തവീട്ടിലെ വേലക്കാരിയെ നോക്കരുതെന്നാ അവളുടെ കല്‍പ്പന...

ഭാര്യയുടെ അല്ലെടോ....അതാണെങ്കില്‍ സഹിക്കാം ...ഇത് ഇവിടുത്തെ വേലക്കാരീടെ കല്‍പ്പനയാ...
എറണാകുളം ടൌണില്‍ ഒരു വാടകവീടു കിട്ടാനുള്ള ബുദ്ധിമുട്ട് തല്‍ക്കാലം ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല...

ആയിടക്കാണു കാസര്‍ഗോഡ് നിന്ന് ഒരു ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എറണാകുളത്ത് ഒരു ഓഫീസില്‍ എത്തുന്നത്...

ഗംഗാനദിയെ കേരളത്തിലേക്ക് ഒഴുക്കിവിടാനൊക്കുമോ  ...? ആ  തീരുമാനത്തിലും കഷ്ടമായിരുന്നു ടിയാന്‍റെ കാര്യം . പലരോടും അന്വേഷിച്ചെങ്കിലും ഫലം തഥൈവ.. താമസിക്കാന്‍ ഒരു വീടു കിട്ടാനില്ല..

സാറെ ഒരു കാര്‍ ഷെഡ് കിട്ടാനുണ്ട് വാടക അല്‍പ്പം കൂടും നോക്കണോ..? പ്യൂണ്‍ ഒരു കാര്യം ഉന്നയിച്ചു...അതിനു വാ‍ടക 1400..പക്ഷേ അവരുടെ അടുക്കള പണികൂടി ചെയ്യേണ്ടിവരുമത്രേ....

സാറെ ഒരു നല്ല വീടുണ്ടായിരുന്നു...ബ്രോക്കറില്‍ നിന്നും മനസ്സ് തണുക്കുന്ന ഒരു കാര്യം കേട്ടപ്പോള്‍ മനസ്സൊന്നു സന്തോഷിച്ചു...

എവിടെയാ...?

പക്ഷേ സാറിനു ഭാഗ്യമില്ലാതെ പോയി ഇന്നലത്തെ കാറ്റത്ത് അത് തകര്‍ന്നു വീണു..

ശ്ശൊ എന്നിട്ടെന്തെങ്കിലും പറ്റിയോ...?

ഏയ് കാര്യമായിട്ടൊന്നും പറ്റിയില്ല വേലക്കാരിയും വീട്ടുടമസ്തനും മരിച്ചു..

അയ്യൊ രക്ഷിക്കണേയ്....രക്ഷിക്കണേയ്...പെട്ടെന്നുള്ള നിലവിളികേട്ടാണു അയാള്‍ സൈഡിലേക്ക് നോക്കിയത്...അതാ കായലില്‍ ഒരാള്‍ കൈകാലിട്ടടിക്കുന്നു...ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല..

അയ്യോ രക്ഷിക്കണേയ് വെണ്ടുരുത്തിപാലത്തേല്‍ നിന്നും വീണതാ എനിക്ക് നീന്താനറിയില്ല രക്ഷികണേയ്....

കിട്ടിയ സമയം ചോദിച്ചു എവിടെയാ വീട്..?

തേവര ബസ്സ്റ്റാന്‍റിനടുത്ത് 201 ആം നമ്പര്‍ വീട്....

പിന്നൊന്നും ചിന്തിച്ചില്ല അയാള്‍ ഒരോട്ടോ പിടിച്ച് നേരെ തേവരക്ക് വിട്ടു...201 ആം നമ്പര്‍ വീട്ടുടമസ്ഥനെ കണ്ടു....

അയ്യോ അത് ഇപ്പോള്‍ കൊടുത്ത് പോയല്ലോ...

അയ്യോ ഇത്ര പെട്ടെന്നോ....ആര്‍ക്കാ കൊടുത്തത്....?

ദേ ഇപ്പോള്‍ ഇവിടുന്ന് ഇറങ്ങിപോയില്ലെ ഒരാള്‍...അയാള്‍ക്ക്....

കേട്ടപാതി കേള്‍ക്കാത്തപാതി ഓടി അയാളുടെ അരികിലേക്ക്...ഏയ് ഒന്ന് നില്‍ക്കണേയ്....ഒന്ന് നില്‍ക്കണേയ്...

മുന്നില്‍ നടന്ന് പോകുന്നവന്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഉം എന്താ കാര്യം..?

ആ 201 ല്‍ താമസിച്ചിരുന്ന ആള്‍ ദാണ്ടേ ഇപ്പോള്‍ വെള്ളത്തില്‍ വീണുള്ളു അപ്പോഴേക്കും നിങ്ങള്‍ വന്ന് അയാളുടെ വീടും വാടകക്കെടുത്തു...ഞാനും അതിനായി ഓടിയെത്തിയതാ....എന്നേലും മുന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായി...അയാള്‍ വെള്ളത്തില്‍ വീണെന്ന്..?

“ഞാനാ അയാളെ പാലത്തില്‍ നിന്ന് തള്ളി താഴേയിട്ടത്”...


Thursday, 11 December 2014

ജീന്‍ വാല്‍ ജീന്‍

സീന്‍ ഒന്ന്

മുഷിഞ്ഞ് കീറിപ്പറിഞ്ഞ വേഷം ധരിച്ച ഒരു വൃദ്ധന്‍..
തോളില്‍ ഒരു ഭാണ്ഡവും , മുട്ടിനു അല്‍പ്പം താഴേയുമായി ഉടുത്തിരിക്കുന്ന തവിട്ട് നിറത്തിലുള്ള ഒരു കീറിയ മുണ്ടും ഉടുത്തിരിക്കുന്നു...

തേഞ്ഞ് തീരാറായ ചെരുപ്പില്‍ രണ്ട് ടൈപ്പ് വാര്‍ ആണു ഇട്ടിരിക്കുന്നത്...

മുഖത്തെ ക്ഷീണവും വിയര്‍പ്പും കടാലറിയാം ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്ന്...

വിയര്‍ത്തൊലിക്കുന്ന മുഖവും ആയി ഓരോരോ കടകളിലും കയറി ഇറങ്ങുന്നു....

സീന്‍ രണ്ട്

ഇടത് കൈ വയര്‍ ഉഴിഞ്ഞ് കൊണ്ട് കടക്കാരന്‍റെ മുന്നിലേക്ക് കൈ നീട്ടുന്നു

കടക്കാരന്‍ പുച്ഛം നിറഞ്ഞ മുഖത്തോടെ കൈകൊണ്ട് ആട്ടി പായിക്കുന്നു...

[ രണ്ടുമൂന്ന് സ്ഥലത്ത് ഇത് തന്നെ ആവര്‍ത്തിക്കുന്നു ]

സീന്‍ മൂന്ന്




മുന്നില്‍ കാണുന്ന വലിയ ബേക്കറിയുടെ മുന്നില്‍ നിന്ന് യാചിക്കുന്നു...ഇവിടേയും അയാള്‍ക്ക് യാതൊന്നും ലഭിക്കുന്നില്ല..അയാള്‍ കുറച്ച് നേരം എന്തോ ആലോചിച്ച് നില്‍ക്കുന്നു..

ബേക്കറിയുടെ മുന്നില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന ഒരു അപ്പവും എടുത്ത് കൊണ്ട് അയാള്‍ ഓടുന്നു...

ബേക്കറിയുടമ ..കള്ളന്‍ കള്ളന്‍ എന്ന് ഉറക്കെ വിളിച്ച് ആളെ കൂട്ടുന്നു..ആ വൃദ്ധന്‍റെ പിറകെ ആളുകള്‍ ഓടുന്നു..

സീന്‍ നാല്...

ഓടിക്കുന്ന നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാനായി വൃദ്ധന്‍ ഓടുന്നു..ജനങ്ങള്‍ കല്ലെടുത്ത് എറിയുന്നുമുണ്ട്...അവിടവിടെ പൊട്ടിയ മുറിവില്‍ നിന്നും അല്‍പ്പാല്‍പ്പം ചോരപൊടിയുന്നുമുണ്ട്...

സീന്‍ അഞ്ച്..

നാട്ടുകാരില്‍ നിന്നും രക്ഷപ്പെട്ട് ...ആരുമില്ലാത്ത ഒരു സ്ഥലത്ത് ഒരു മരത്തിന്‍റെ തണലില്‍ ചാരി ഒരു ദീര്‍ഘ നിശ്വാസം കഴിച്ചിട്ട് ...കയ്യില്‍ മുറുകെ പിടിച്ചിരുന്ന അപ്പം തിന്നാനായി പ്ലാസ്റ്റിക്ക് കവര്‍ കടിച്ച് പൊളിക്കുന്നു

[ വിശപ്പിന്‍റെ കാഠിന്യം പ്ലാസ്റ്റിക്ക് കവര്‍ കടിച്ച് പൊളിക്കുമ്പോള്‍ പ്രതിഫലിക്കണം ]

അപ്പം വായിലേക്ക് വക്കുവാന്‍ തുനിയുമ്പോള്‍...തോളില്‍ ഒരു ചെറിയ കൈ തോണ്ടി വിളിക്കുന്നു...

സീന്‍ ആറ്

വൃദ്ധന്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു... കീറിപ്പറിഞ്ഞ ട്രൌസറും ഇട്ടുകൊണ്ട് ഒരു ബാലന്‍... കണ്ണീല്‍ നിന്നും കണ്ണുനീരൊലിക്കുന്നു...കരഞ്ഞമുഖവുമായി വയറുഴിഞ്ഞ് കൊണ്ട് ഭക്ഷണത്തിനായ് കൈകള്‍ നീട്ടുന്നു...

സീന്‍ ഏഴ്..

കയ്യിലുള്ള അപ്പം ആ ബാലനു നല്‍ക്കുന്നു...ദുഖത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ആ ബാലനു നേരെ കാണിച്ച് കൊണ്ട് ഭക്ഷണം അവനു നല്‍ക്കുന്നു...

വിറക്കുന്ന കയ്യുകള്‍ കൊണ്ട് ആ ബാലന്‍റെ തലയില്‍ തലോടുന്നു...ബാലന്‍ ആ അപ്പം മുഴുവനും തിന്ന് കഴിയുന്നത് വരേയും അവനേയും നോക്കി ഇരിക്കുന്നു...

സീന്‍ എട്ട്

ബാലന്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നെറ്റ് പോകുന്നു....

വൃദ്ധന്‍ കയ്യിലുള്ള ഭാണ്ഡം താഴേവച്ച് അതിലേക്ക് തലയും ചാരി മലര്‍ന്ന് കിടക്കുന്നു.....രണ്ട് കയ്യും വയറില്‍ അമര്‍ത്തി വച്ചിട്ട്....മുകളിലേക്ക് നോക്കി പുഞ്ചിരിക്കുന്നു.....

ഫിനിഷ്


Wednesday, 26 November 2014

ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് “ടീം വെല്‍ക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ  ആരംഭം...

ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ എത്രയോ കുടുമ്പങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്ന് ചിലപ്പൊള്‍ നമുക്ക് അറിയില്ലായിരിക്കാം...

എന്നാല്‍ ടീം ചാരിറ്റിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ തയ്യാറായദിവസം മുതല്‍ വഴിയേ കാണുന്ന എല്ലാ വീടുകളും ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നതാണു വാസ്തവം...

മരുന്നിനു പോലും പൈസയില്ലാതെ ഉഴലുന്നവരെ നമുക്ക് കാണാന്‍ കഴിയും ..

ഒരിക്കല്‍ ആലുവാ ഗമണ്മെന്‍റ് ആശുപത്രിയില്‍ പോയപ്പോള്‍ ഒരു സ്ത്രീ സഞ്ചിയില്‍ ഭക്ഷണ പൊതിയുമായി ആശുപത്രിയിലേക്ക് പോകുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു...ഇത്രമാത്രം ഭക്ഷണവുമായി പോകുന്ന ആ സ്ത്രീ ആരായിരിക്കും ...അവരുടെ ആരായിരിക്കും ഈ ഹോസ്പിറ്റലില്‍ ...എന്നൊക്കെ ചിന്തിച്ച് ഞാന്‍ ഇരിക്കുമ്പോള്‍ ...എന്‍റെ കണ്ണിനെ ഈറനണിയിച്ച ആ കാഴ്ച എനിക്ക് കാണുവാന്‍ കഴിഞ്ഞു...

ആ സ്ത്രി കൊണ്ട് വന്ന ഭക്ഷണം അവിടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വിതരണം ചെയ്യുന്നു...അവരെ ആരും നിര്‍ബന്ധിച്ചിട്ടല്ല അങ്ങനെ ഒരു പ്രവൃത്തി അവര്‍ ചെയ്യുന്നത്...മറ്റുള്ളവരോടുള്ള കാരുണ്യം ...അത് മാത്രം..
എന്ത് കൊണ്ട് നമുക്കും ഇങ്ങനെയൊക്കെ ആയിക്കൂടാ..

വീടില്ലാത്തോര്‍ക്ക് വീട് കെട്ടി കൊടൂക്കാനും , വിവാഹ പ്രായമെത്തിയവരെ വിവാഹം കഴിപ്പിച്ചയക്കാനും ഒന്നും ടീം ചാരിറ്റിക്ക് കഴിയില്ല..
നമ്മുടെ കൂട്ടയ്മ കൊണ്ട് കിട്ടുന്ന ചെറിയ വരിസംഖ്യയും , ഡൊണേഷനും  കൊണ്ട് ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്യുക...കഴിവതും കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഇതിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക..ഇതെല്ലാം ആകുന്നു നമ്മുടെ ലക്ഷ്യം..

Monday, 24 November 2014

ടീം വെല്‍ക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്ഘാടനം 7/15/2014 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നു..

മുവാറ്റുപ്പുഴ റോയല്‍ ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വച്ച് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്നു...

ഫേസ് ബുക്ക് കൂട്ടയ്മയില്‍ നിന്നും തുടങ്ങി ചെറിയ ചെറിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഗ്രൂപ്പ് ഇന്ന് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാകുന്നു...

മനസ്സില്‍ നന്മ വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം സുഹൃത്തുക്കളുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായി കേരളാ ഗവണ്മെന്‍റിന്‍റെ രജിസ്ട്രേഷന്‍ ലഭിക്കുകയും ചെയ്തു... ചാരിറ്റിയുടെ നിയമ സംഹിതകളെല്ലാം എറണാകുളം ജില്ലാ കോടതിയുടെ നിയമ പരിധിയില്‍ ആയിരിക്കും...

ഉത്ഘാടനത്തിനു മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എങ്കിലും രജിസ്ട്രേഷനും മറ്റും കിട്ടികഴിഞ്ഞപ്പോള്‍ ..ഔദ്യോഗികമായ ഒരു ഉത്ഘാടനം വേണമെന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിക്കുകയായിരുന്നു..

ഇത് നാം ഓരോരുത്തരുടേയും കൂട്ടയ്മയാകുന്നു...ഇതി അംഗം ആകുന്നതിനുവേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ഡിനേറ്റര്‍മാരുണ്ട്...അകമഴിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇനിയും നമുക്ക് ആളുകളെ ആവശ്യമുണ്ട്...ആര്‍ക്ക് വേണമെങ്കിലും ധൈര്യമായി മുന്നോട്ട് വരാം...നിങ്ങളുടെ ഒരു നല്ല പ്രവര്‍ത്തി മറ്റൊരാള്‍ക്ക് ഒരാശ്വാസം ആകുന്നെങ്കില്‍ പിന്നെ നാം എന്തിനാ വീട്ടില്‍ വെറുതെ ഇരിക്കുന്നത്...

ഇത് കൂടാതെ “കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ”  അംഗീകാരവും നമുക്ക് ലഭിച്ചിരിക്കുകയാകുന്നു...
നമ്മുടേ വളര്‍ച്ച നമുക്ക് അഭിമാനിക്കണമെങ്കില്‍ നാം ഓരോരുത്തരും ഇതില്‍ അംഗമാകുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം..

ഈ കാലത്ത് ചികിത്സിക്കാന്‍ പണമില്ലാതേയും പട്ടിണിമൂലവും നരകയാതന അനുഭവിക്കുന്ന ഒരു പാട് പേര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നമുക്കത് ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം ആകും എന്നാല്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തകര്‍ നേരിട്ട് പോയി തിരക്കിയ വീടുകള്‍ ഉണ്ട്...അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായ വീടുകള്‍....
നമ്മള്‍ അന്വേഷിച്ച് സഹായം നല്‍കിയ ഒരു ആന്‍റണിയുടെ കാര്യം ഈ അടുത്ത് പോസ്റ്റ് ഇടുകയുണ്ടായി..അദ്ദേഹം നമ്മെ വിട്ട് പോയെങ്കിലും ചെറിയൊരു ആശ്വാസം ആയി നമുക്ക് അവിടെ ചെല്ലാന്‍ കഴിഞ്ഞതില്‍ ചാരിറ്റി പ്രവര്‍ത്തകര്‍ ആശ്വാസം കൊള്ളുന്നു...

ഫേസ്ബുക്കില്‍ നന്മ നിറഞ്ഞ സുഹൃത്തുക്കളാണധികവും നിങ്ങളുടെയെല്ലാം സഹകരണം ആണു ഇതിനു വേണ്ടത്...

“250 രൂപ മെമ്പര്‍ ഷിപ്പ് എടുത്ത് മാസവരി..100 രൂപയും ആണു നമ്മള്‍ നിശ്ചയിച്ചിരിക്കുന്ന തുക...നമുക്ക് സ്ഥിരം ആയി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ മൊത്തം ആയിരത്തില്‍ പരം മെമ്പര്‍ മാരെ ആവശ്യമുണ്ട്...

“മുവാറ്റുപ്പുഴ റോയല്‍ ഫുഡ്ക്കോര്‍ട്ടില്‍ ഏഴാം തിയതി നടക്കുന്ന ഉത്ഘാടന ചടങ്ങിലേക്ക് എല്ലാവരേയും ഔദ്യോഗികമായി ക്ഷണിച്ചുകൊള്ളുന്നു...‘

Tuesday, 4 November 2014

അങ്ങനെയുള്ള കാങ്കേറിയാ ബീച്ചിന്‍റെ ഒത്ത നടുക്കാ നമ്മുടെ ഈ “നാഗീനാ വാഡി” സ്ഥിതി ചെയ്യുന്നത്...പേരുപോലെ തന്നെ പാമ്പുകളുടെ സങ്കേതം..യുവമിഥുനങ്ങളുടെ ആവാസകേന്ദ്രം...
ഇതിനുള്ളിലേക്ക് ഒരു പ്രത്യേകദിവസം പ്രണയിക്കുന്നവര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം ഉള്ളു..

ഇതിനുള്ളില്‍ ഒന്ന് കയറിപറ്റുകയെന്ന ഒരേയൊരു ലക്ഷ്യവുമായി കുറച്ച് മലയാളികളായ ചെറുപ്പക്കാര്‍ ഗേറ്റില്‍ ഊഴവും കാത്ത് എല്ലാവര്‍ഷവും നില്‍ക്കാറുണ്ട്...
മറ്റാരുമല്ല ഒന്നാമനായി ഞാനും പിന്നെ മനോജും ദിപീഷും..എന്താണ് അവിടെ നടക്കുന്നത് എന്നറിയാനുള്ള ഒരു ആകാംക്ഷ...

എന്താ മനോജേ ഒരു മാര്‍ഗ്ഗം ...?

ഒരു മാര്‍ഗ്ഗമേ ഉള്ളു നാഗീനാ വാഡിയുടെ ഗേറ്റില്‍ പോയി നില്‍ക്കുക ഏതെങ്കിലും ഒരു പെണ്ണ് ഒറ്റക്ക് വരുമ്പോള്‍ മണിയടിച്ച് അവരുടെ കൂടെ അകത്ത് കയറിപറ്റുക...

ഐഡിയ ഗുഡ് മനോജിനു ഐസ്ഗോള സ്പോണ്‍സര്‍ ചെയ്ത് ഐഡിയ നടപ്പാക്കുന്നതിനായ് നഗീന വാഡിയിലേക്ക് യാത്രയായി...

മഴകാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ മൂന്ന് രണ്ടര ചെറുപ്പക്കാര്‍...വാഡിയുടെ ഗേറ്റില്‍ നില്‍പ്പ് സമരം തുടര്‍ന്നു...ഒരു കാര്യത്തില്‍ സമാധാനം ഉണ്ടായിരുന്നു..വൈകിയിട്ട് ഒമ്പത് മണിക്ക് സ്റ്റാര്‍ട്ട് ചെയ്ത ഈ നില്‍പ്പ് രാവിലെ ആറുമണിവരെ നീണ്ടാലും കുഴപ്പം ഇല്ല എന്ത് വിലകൊടുത്തും നഗീന വാഡിക്കകത്ത് കയറും...
ലോകത്തില്‍ ഇത്രയധികം കമിതാക്കള്‍ ഉണ്ടെന്ന് മനസ്സിലായത് നഗീനവാഡിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രം ആകുന്നു...
നേര്‍ത്ത നിയോണ്‍ ബള്‍ബുകളുടെ വെളിച്ചത്തില്‍...

Saturday, 1 November 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ്ജീവിതം...35

അക്ബറും തൌഫീഖും...രണ്ട് സഹോദരങ്ങള്‍..ഞങ്ങളുടെ കമ്പനിയിലെ രണ്ട് സ്റ്റാഫ്..ആന്ത്രാപ്രദേശിലാണു സ്വന്തം വീട്...ഏതൊ പട്ടിക്കാട്ടിലാ..എന്നാലും പറയുന്നു..ചാര്‍മിനാറിന്‍റെ തൊട്ടടുത്ത വീട് അവരുടേതാണു പോലും..

Friday, 31 October 2014

Safeer bhai.. ithu postu cheyyunnathil thettundo ? Portion maari poyittund. Edit cheyyanm

പ്രിയ സുഹൃത്തുക്കളേ..

വളരെ അടിയന്തിരമായി നമ്മളുടെയൊക്കെ ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. ഇതു വായിച്ചു കഴിയുമ്പോൾ ഈ നൂറ്റാണ്ടിൽ ഇങ്ങിനെയൊക്കെ ഉണ്ടാകുമോ.. എന്നു നിങ്ങൾ സംശയിച്ചേക്കാം. സംശയിക്കേണ്ട. സത്യമാണ്. അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയാണ് പറയുന്നത്. നമ്മുടെ വീടിനു ചുറ്റും വലിയ മതിൽ പണിയുകയും (ഒപ്പം മനസ്സിലും) തന്റെ ഭാര്യയും കുട്ടികളും മാത്രമായി തന്റെ ലോകം പരിമിതപ്പെടുകയും ചൈതപ്പോൾ നമുക്ക് നഷ്ട്പ്പെട്ട ഒന്നാണ് നമ്മുടെ അയൽപക്ക
ബന്ധം.

പണ്ട് ഓരോ വീടിന്റേയും അടുക്കള ഭാഗത്തേക്ക് നോക്കിയാൽ അറിയാമായിരുന്നു. ആ വീടിന്റെ അടുക്കളയിലെ അവസ്ഥ..! ഇന്ന് വിറകടുപ്പ് ഗ്യാസിനും ഇൻഡക്ഷൻ കുക്കറിനും വേണ്ടി വഴിമാറിയപ്പോൾ നമുക്കത് നഷ്ട്മായി.

നിങ്ങളെപ്പോലെ നിങ്ങളുടെ അയൽവാസിയേയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച മതം....
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷിക്കുന്നവൻ എന്റ അനുയായിയല്ല എന്നു പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി.(സ). നിന്റെ വീടിന്റെ ചുറ്റു ഭാഗത്തുള്ള 40 വീടുകൾ നിന്റെ അയൽ വാസികളാെണന്ന് ഇസ്ലാം.. ലക്ഷങ്ങൾ ചിലവാക്കി പള്ളികൾ മോഡി പിടിപ്പിക്കുന്ന നമ്മൾ...
അമ്പലത്തിനു ഗോപുരം പണിയാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ...
കോടികളുടെ സ്വർണ്ണം സൂക്ഷിക്കപ്പെട്ട നിലവറക്ക് സുരക്ഷാ സംവിധാനമൊരുക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ... ! ഈ നമ്മളെന്തു കൊണ്ട് തൊട്ടടുത്ത വീടിന്റെ അടുക്കളയിലേക്ക് ഒന്നെത്തിനോക്കാൻ മനസ്സ് കാണിക്കുന്നില്ല. ? പള്ളിക്കും അമ്പലത്തിനും വേണ്ടി ചിലവഴിക്കേണ്ട എന്നല്ല പറയുന്നത്. നിന്റെ നാട്ടിൽ മാരകരോഗം കൊണ്ടും പട്ടിണികൊണ്ടും കഷ്ട്പ്പെടുന്ന ഒരു വീടുണ്ടെങ്കിൽ അവരിലേക്ക് നോക്കാതെ പള്ളിക്കു വേണ്ടി മിനാരം പണിയുകയും അമ്പലത്തിനു ചുറ്റുമതിൽ പണിയുകയും ശിലാഫലകത്തിൽ നിന്റെ പേര് കൊത്തിവെക്കുകയും ചൈതാൽ നാട്ടുകാരുടെ മുന്നിൽ നീ വലിയവനാകും. പക്ഷേ ദൈവത്തിന്റെ മുന്നിൽ നീ വെറും നിസ്സാരനാണ്.

ഒരു കാര്യം പ്രത്യേകം പറയട്ടെ. ഇത്തരം വിഷയങ്ങളിൽ നിശബ്ദ സേവനം നടത്തുന്ന ഒത്തിരി സുമനുസ്സുകളെ എനിക്കറിയാം. എന്റെ നാട്ടുകാരും.. അല്ലാത്തവരും.. സ്വന്തം അനുഭവത്തിലും അല്ലാതെയും..! അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ ഒന്നും മറന്നു കൊണ്ടല്ല ഇതെഴുതുന്നത്..

എന്തേ ഈ വീടിന് അയൽവാസികൾ ഇല്ലാഞിട്ടാണോ..? ഈ നാട്ടിൽ സമ്പത്തുള്ളവർ ഇല്ലാഞിട്ടാണോ ? വലിയ ആരാധനാലയങ്ങൾ ഇല്ലാഞിട്ടാണോ ? അല്ല... എന്നിട്ടുമെന്തേ ആരും ഈ കുടുംബത്തെ കാണാതെ പോയി ?

സർക്കാർ ഇത്തരക്കാർക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അർഹതപ്പെട്ടവർ പലപ്പോഴും ഇക്കാര്യത്തിൽ അജ്ഞരാണ്. ഇനി എന്തെല്ലാം പദ്ധതികളുടെ പ്രയോജനം ഇവർക്ക് ലഭിച്ചാൽ തന്നെയും നമ്മൾ നാട്ടുകാരുടെ ഒരു മാനസിക പിന്തുണ ഇവർ ആഗ്രഹിക്കുന്നുണ്ടാവില്ലേ. ? അതുവഴി തങ്ങൾ ഒറ്റക്കല്ല എന്നൊരു തോന്നൽ അവരിലുണ്ടാക്കിയെടുത്താൽ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ അവർ കരുത്തു നേടുകയും ചെയ്യും
പ്രിയ സുഹൃത്തുക്കളേ..

വളരെ അടിയന്തിരമായി നമ്മളുടെയൊക്കെ ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. ഇതു വായിച്ചു കഴിയുമ്പോൾ ഈ നൂറ്റാണ്ടിൽ ഇങ്ങിനെയൊക്കെ ഉണ്ടാകുമോ.. എന്നു നിങ്ങൾ സംശയിച്ചേക്കാം. സംശയിക്കേണ്ട. സത്യമാണ്. അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയാണ് പറയുന്നത്. നമ്മുടെ വീടിനു ചുറ്റും വലിയ മതിൽ പണിയുകയും (ഒപ്പം മനസ്സിലും) തന്റെ ഭാര്യയും കുട്ടികളും മാത്രമായി തന്റെ ലോകം പരിമിതപ്പെടുകയും ചൈതപ്പോൾ നമുക്ക് നഷ്ട്പ്പെട്ട ഒന്നാണ് നമ്മുടെ അയൽപക്ക
ബന്ധം.

പണ്ട് ഓരോ വീടിന്റേയും അടുക്കള ഭാഗത്തേക്ക് നോക്കിയാൽ അറിയാമായിരുന്നു. ആ വീടിന്റെ അടുക്കളയിലെ അവസ്ഥ..! ഇന്ന് വിറകടുപ്പ് ഗ്യാസിനും ഇൻഡക്ഷൻ കുക്കറിനും വേണ്ടി വഴിമാറിയപ്പോൾ നമുക്കത് നഷ്ട്മായി.

നിങ്ങളെപ്പോലെ നിങ്ങളുടെ അയൽവാസിയേയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച മതം....
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷിക്കുന്നവൻ എന്റ അനുയായിയല്ല എന്നു പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി.(സ). നിന്റെ വീടിന്റെ ചുറ്റു ഭാഗത്തുള്ള 40 വീടുകൾ നിന്റെ അയൽ വാസികളാെണന്ന് ഇസ്ലാം.. ലക്ഷങ്ങൾ ചിലവാക്കി പള്ളികൾ മോഡി പിടിപ്പിക്കുന്ന നമ്മൾ...
അമ്പലത്തിനു ഗോപുരം പണിയാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ...
കോടികളുടെ സ്വർണ്ണം സൂക്ഷിക്കപ്പെട്ട നിലവറക്ക് സുരക്ഷാ സംവിധാനമൊരുക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ... ! ഈ നമ്മളെന്തു കൊണ്
ശ്രമിച്ചു ഞാന്‍ പലവട്ടം.
ആ കുഴിയില്‍ വീഴാതിരിക്കാന്‍..
കാരണം കുഴി  ഞാന്‍ തീര്‍ത്തതാ..
 സുക്ഷിക്കേണ്ടതും ഞാന്‍..

എന്നിട്ടും വീണുഞാനാ കുഴിയില്‍
ഓര്‍ത്തു ഞാനാ പഴഞ്ചൊല്ല് വീണ്ടും..

എന്നാലിപ്പഴാ എനിക്ക് മനസ്സിലായത്..
അത് നീ എനിക്കായ് കുഴിക്കേണ്ട കുഴിയാണെന്ന്..

Thursday, 30 October 2014

മറ്റുള്ളവന്‍റെ മോശം നോക്കിനടന്നപ്പോള്‍..
നിനക്ക് നഷ്ടമായത് നിന്‍റെ നന്മയാണു സോദരാ...
ഞാനെന്ന് കരുതി സ്നേഹിച്ചു ഞാന്‍ നിന്നെ....
അറിയാന്‍ വൈകി നീ നീ തന്നെയാണെന്ന്..
നീ നല്‍കിയ വേദനയില്‍...
എന്‍ സ്നേഹത്തിന്‍റെ അംശം.
പറ്റിയിരിക്കുന്നു...

തൂത്ത് കളയാന്‍ നിനക്കാവില്ല സോദരാ..
അതെന്‍ ഹൃദയത്തിന്‍ അംശമാകുന്നു..

Wednesday, 29 October 2014

എന്നെ അംഗീകരിക്കുവാന്‍
തടസം നില്‍ക്കുന്നത് ..
എന്‍റെ ഈ ഉയരം ആണേല്‍...

എന്നോട് സംസാരിക്കാനായ്
നീ നമിക്കുന്ന ഈ ശിരസ്സ്
അല്ലെ എന്‍റെ ഉയര്‍ച്ച....

Tuesday, 28 October 2014

എന്‍ അധരത്തില്‍ പ്രതീക്ഷിച്ച ;
നിന്‍ പ്രണയ സമ്മാനം..
എന്‍ മൂര്‍ദ്ധാവില്‍ നല്‍കിയത്
ഉയരമില്ലായ്മ മുതലെടുത്താണോ...

Monday, 27 October 2014

ടീം വെല്‍ക്കം ചാരിറ്റി സൊസൈറ്റിയുടെ ഇന്നലെ നടന്ന മീറ്റിങ്ങില്‍ [ 26-10-014 - ഞായറാഴ്ച ] ചില തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി..

1.ടീമില്‍ മെമ്പര്‍ ആകുന്നതിനു വേണ്ടി ആദ്യമായി ചെയ്യേണ്ടത് 250 രൂപ അഡ്മിഷന്‍ ഫീസും തുടര്‍ന്ന് മാസം തോറും 100 രൂപ വരിസംഖ്യയും ആകുന്നു...അതില്‍ മെമ്പര്‍ഷിപ്പ് ഫീസ് എന്തെങ്കിലും എമര്‍ജന്‍സി കേസുകള്‍ക്കും പിന്നെ സഹായ സഹകരണങ്ങള്‍ക്കാവശ്യമായ ചിലവുകള്‍ക്കും മാത്രം ആയിരിക്കും..

2.വരിസംഖ്യ അതാത് മാസം ശുശ്രൂഷക്കും അത് കൂടാതെ മറ്റുള്ള സഹായസഹകരണങ്ങള്‍ക്കും വിനിയോഗിക്കും...വരിസംഖ്യകുടാതെ സ്പോണ്‍സര്‍ ചെയ്ത തുകകളും ഈ ഇനത്തില്‍ ഉപയോഗിക്കും...

3.നിരാലമ്പരായ രോഗികള്‍ക്ക് ചെറുതെങ്കിലും 500 രൂപ എന്ന് തോതില്‍ പെന്‍ഷന്‍ പദ്ധതി ആരംഭിക്കും..അങ്ങനെ ഈ പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാവുന്നതാണ്..

4.ചാരിറ്റിയുടെ നിയപരമായ ഉത്ഘാടനം നവമ്പര്‍ മാസം 30 തിയത് 2014 നു നടത്തുവാനാണു നിശ്ചയിച്ചിരിക്കുന്നത്..ഉത്ഘാടന ദിവസ്ത്തില്‍ തന്നെ വാട്ടര്‍ ബെഡ് വിതരണം , വീല്‍ചെയര്‍ , ഭക്ഷണ കിറ്റ് വിതരണവും ഉണ്ടായിരിക്കുന്നതായിരിക്കും..

5.കേരളത്തിലെ എല്ലാജില്ലയിലും ചാരിറ്റിപ്രവര്‍ത്തനം നടത്തുവാനാണു ഉദ്ദേശിക്കുന്നത്...അതാത് ജില്ലകളിലേക്ക് ഓരോരോ കോര്‍ഡിനെറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്..

ഒരു നല്ല തുടക്കം ആകട്ടെ നമ്മുടെ ചാരിറ്റി പ്രവര്‍ത്തനം...

Friday, 24 October 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

പഠിക്കാന്‍ അല്‍പ്പം പുറകോട്ടായതിന്‍റെ പേരിലും ഇപ്പൊല്‍ പോയികൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അല്പം മോശമായതിനാലാണു സൈദിനെ ഗവണ്‍മെന്‍റ് സ്കൂളിലേക്ക് മാറ്റിയത്...

ചെറിയൊരു പുരോഗമനം അവനില്‍ കാണുവാനും സാധിച്ചു...പത്രം ഒക്കെ ഇപ്പോള്‍ മുക്കിയും മൂളിയും അവന്‍ കുറേശ്ശെ വായിക്കും...

ഇന്നലെ രാത്രി അവനോട് പത്രം ഒന്ന് ഉറക്കെ വായിക്കാന്‍ പറഞ്ഞ് അബദ്ധമായി ഞാന്‍ ചിരിച്ച് ചിരിച്ച് മയ്യത്തായി എന്ന് പറഞ്ഞാല്‍ മതിയല്ലോ..

‘ജസ്റ്റീസ് ദിവാകരന്‍  പിള്ളവാദം അംഗീകരിച്ചു”

അവന്‍റെ വായന അത്ര സുഖം പോരാന്ന് തോന്നിയപ്പോഴാ ഞാന്‍ പേപ്പര്‍ വാങ്ങി നോക്കിയത്....

ജസ്റ്റീസ് ദിവാകരന്‍പിള്ള  വാദം അംഗീകരിച്ചു എന്നാണ് പേപ്പറില്‍
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....


ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്ന് അബ്ബാസ്സ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍ എന്ന് പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു..

മക്കള്‍ രണ്ടാളും മുറ്റത്ത് പന്ത് കളിച്ച് കൊണ്ടിരിക്കുന്നു...ഒരുത്തന്‍ അടിച്ച പന്ത് വന്ന് എന്‍റെ തലയില്‍ വന്നടിച്ചു...

സായ്ദ് പതുക്കെ കാറിനുമറവിലേക്ക് മാറിനിന്നു..സിയാദ് അടുത്ത് വന്നിട്ട് ചോദിച്ചു ..

“ബാപ്പിച്ചിക്ക് വേദന എടുത്തോ..?”

ഇല്ലടാ മോനെ ...ഞാന്‍ തല തടവികൊണ്ട് പറഞ്ഞു ഉള്ളില്‍ പോത് [ ശൂന്യം ]      അല്ലെ അതിനാല്‍ വേദന എടുക്കില്ല”...

പന്ത്മായി തിരിച്ച് പോകുന്ന സിയാദ് പതുക്കെ പറഞ്ഞ വാചകം എന്നെ ഞെട്ടിച്ചു...

“അതെ ബാപ്പിച്ചി രണ്ടിന്‍റെ ഉള്ളും പോതാ’..




ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

എടാ സൈദേ....

എന്താ വാപ്പിച്ചി...

നിന്നോട് സയന്‍സില്‍ നിന്നും ഒരു ചോദ്യം ചോദിക്കട്ടെ...?

ഉം ചോദിച്ചോളൂ...

ഒരു വസ്തുവിലൂടെ മറുവശത്തുള്ള വസ്തുവിനെ വ്യക്തമായി കാണാന്‍ കഴിയുന്ന വസ്തുവിനെ സുതാര്യവസ്തു എന്ന് പറയുന്നു..അതിനൊരു ഉദാഹരണം പറഞ്ഞെ....

“ഉഴുന്നുവട”...

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..

Thursday, 23 October 2014

ഓ......ഹ്ഹ്ഹ്ഹ്ഹ്ഹ്
എന്നൊരു കോട്ട്വായും ഇട്ട്...സൈഡിലൂടെ ഒലിച്ചിറങ്ങിയ ഊത്തായി വലത്ഷോള്‍ഡറുകൊണ്ട് തുടച്ച് കളഞ്ഞിട്ട് പാതി മയക്കത്തില്‍ മനോജിനോട് പറഞ്ഞു

“മനോജേ...ഞാന്‍ വരണില്ലെടാ....

അതെന്താ ഇന്നലെ പറഞ്ഞ് ഉറപ്പിച്ചതല്ലെ...ചവിട്ടും ഞാന്‍ വേഗം വന്നോ...

തീരെ നിവൃത്തിയില്ലാതെ ജോഗിങ്ങ് ഡ്രസ്സും എടുത്തിട്ട് മനോജിന്‍റെ കൂടെ കാങ്കേറിയ ബീച്ചിലേക്ക് ഓടാനായി പോകേണ്ടിവന്നു...കോടമഞ്ഞും താടി വിറക്കുന്നു...മൂത്രം ഒഴിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു....കാരണം മൂത്രം പുറത്തേക്ക് വരുമ്പോഴേക്കും ഐസ് ആകുന്നു...അല്‍പ്പാല്പം ആയി ഒടിച്ച് കളയേണ്ടിവന്നു...വായ് തുറന്ന് ശ്വാസം വിട്ടാല്‍ ബീഡിവലിക്കുന്നതില്‍ കൂടുതല്‍ പുക പുറത്തേക്ക് വരുന്നു...ഈ സിറ്റുവേഷനില്‍ ജോഗിങ്ങിനു പോകുന്നത് ഭ്രാന്ത തന്നെ....

റൂമില്‍ നിന്നും ഏകദേശം അരകിലൊമീറ്റര്‍ ഉണ്ട് ബീച്ചിലേക്ക്...അവിടേക്ക് സാവധാനം നടന്ന് പോയി...എനിക്കൊരു സംശയം...ഞാനത് മനോജിനോട് ചോദിക്കയും ചെയ്തു...“ അല്ല മനോജേ..ബീച്ച് വരേക്കും നമുക്ക് ഓടിക്കൂടെ ..

അത് ശരിയാവില്ല...പിന്നെ അവിടെ ചെന്നാല്‍ കിതപ്പ് ആവും അപ്പോള്‍ അവിടെ ഓടാന്‍ പറ്റില്ല...

വേണ്ട ഓടണ്ടാ കുറച്ച് നേരം വിശ്രമിച്ചിട്ട് തിരിച്ച് പോരാം..
ഏയ് അത് ശരിയാവില്ല...അപ്പോള്‍ വയര്‍ കുറയില്ല..

എന്‍റെ ആദ്യ സംരംഭം....ജീവിതത്തില്‍ ബാപ്പ തല്ലാന്‍ ഓടിച്ചപ്പോള്‍ ഓടിയതല്ലാതെ ഇങ്ങനെ ഒരു കാര്യം എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാകുന്നു...

ഓട്ടം ആരംഭിച്ചു ഏകദേശം പകുതി ദൂരം ആയപ്പോഴേക്കും വായില്‍ നിന്നും നുരയും പതയും പുറത്തേക്ക് വന്ന് തുടങ്ങി..എതിര്‍ ദിശയില്‍ നിന്നും ആളുകള്‍ വേറേയും ഓടിവരുന്നുണ്ട്...അപ്പോഴാ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത് ഓടുന്നവരില്‍ അധികവും മലയാളികള്‍ തന്നെ...വര്‍ഷങ്ങളായി ഓടുന്നവരും ഉണ്ട്...ചില തടിയന്മാര്‍ ജോഗ്ഗിങ്ങ് സൂട്ട് ഇട്ട് ഓടുമ്പോള്‍ വയര്‍ ഒരു പ്രത്യേക താളത്തില്‍ താഴേക്കും മുകലിലേക്കും ചലിക്കൂന്നു...

ചിലരുടെ ട്രൌസര്‍ കെട്ടിയിരിക്കുന്നത് കാണുമ്പോള്‍ പാണന്മാര്‍ കൊണ്ട് നടക്കുന്ന ഉടുക്ക് എന്ന വാദ്യോപകരണത്തിന്‍റെ നടുവിലുള്ള കയര്‍ കൊണ്ടുള്ള കെട്ട് ഓര്‍മ്മവരും...

അങ്ങനെ ഒരു വിധം ഒരു റൌണ്ട് ഓടിക്കഴിഞ്ഞപ്പോള്‍ മനോജ് ഓടിക്കയറിയത് ഒരു ചെരിയ നാലുചക്രം വണ്ടിയിലേക്ക്...അവിടെ ടൊമാറ്റൊ ജ്യൂസ് എന്ന് എഴുതി വച്ചിരിക്കുന്നു...തൊട്ടടുത്ത വണ്ടിയില്‍ കരേലാ ജ്യൂസ് എന്നും എഴുതികണ്ടു..പാവക്കാ ജ്യൂസ് ആണു കരേലാ ജ്യൂസ് എന്ന് പറയുന്നത്..

എന്തൊക്കെയോ പച്ചമരുന്നിട്ട് ഉണ്ടാക്കിയ ടൊമാറ്റോ ജ്യൂസ് ഒരെണ്ണം എനിക്ക് മനോജ് വാങ്ങി തന്നു...അവന്‍ എന്നേലും സെറ്റപ്പ് ആയിരുന്നു അവന്‍ കുടിച്ചത് കരേലാ ജ്യൂസ് ആയിരുന്നു..
ഉപ്പോ പുളിയോ ഒന്നുമില്ലാത്ത ടൊമാറ്റോ ജ്യൂസിനു ചെറിയൊരു കൈപ്പ് രസം ആയിരുന്നു..അപ്പൊള്‍ പിന്നെ പാവക്കാ ജ്യൂസും അത് കുടിച്ച മനോജിന്‍റെ കാര്യവും ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് ഓക്കാനം വന്നു..

അത് കുടിച്ച് ഓട്ടം തുടര്‍ന്നു ചുരുങ്ങിയത് മൂന്ന് റൌണ്ടെങ്കിലും ഓടണം എന്ന് പറഞ്ഞാണു രാണ്ടാം റൌണ്ട് സ്റ്റാര്‍ട്ട് ചെയ്തത്...മനോജ് എന്നെ കവര്‍ചെയ്ത് ഓടി..ഞാന്‍ പിന്നാലെ വയ്യാത്തവനെ പോലെ ...അങ്ങനെ തളര്‍ന്നും ആടിയും ഓടിയും ഞാന്‍ ഒടുമ്പോള്‍ അതാ അകലെ ഒരു ആള്‍ക്കൂട്ടം...എല്ലാവരുടേയും ഇടയിലൂടെ മുന്നോട്ട് നീങ്ങി നോക്കുമ്പോള്‍ ......

മനോജ് ദാണ്ടെ കുടിച്ച പാവക്കാ ജ്യൂസിന്‍റെ ഇരട്ടി ശര്‍ദ്ദിച്ചിട്ടിരിക്കുന്നു...ഒരു കവിള്‍ ചേര്‍ത്ത് ഫുഡ്പാത്തില്‍ അവശ നിലയില്‍ കിടന്നിരുന്ന അവന്‍റെ വായില്‍ നിന്നും പാവക്കാ ജ്യൂസ് പിന്നേയും വന്നുകൊണ്ടിരിക്കുന്നു...ആ രംഗം കണ്ടപ്പോള്‍ പണ്ട് വീട്ടില്‍ പശുപ്രസവിക്കുന്ന രംഗം എന്നിക്ക് ഓര്‍മ്മ വന്നു....

അവശതയായ മനോജിനെ താങ്ങിപ്പിടിച്ച് കൊണ്ട് ഞാന്‍ ഒരുവിധം റൂമില്‍ എത്തി ......

ശര്‍ദ്ദിച്ച് ശര്‍ദ്ദിച്ച് അവന്‍റെ വയര്‍ പരമാവധി അകത്തേക്ക് ഒട്ടിയിരിക്കുന്നു...

“ആദ്യ ഒരു ദിവസത്തെ ഓട്ടത്തിനു ഇത്രയും വയര്‍ കുറയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല..“..

നഗീനവാഡിയും സംഭവ വികാസങ്ങളും അടുത്ത ദിവസം...

ഞാനും നിന്‍റെ കൂടെ പോരട്ടെ...ആ ഗേറ്റ് കടന്ന് പോകുന്ന ഏതൊരു പെണ്‍കുട്ടിയോടും അന്നേരം അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നും..പക്ഷേ കൂടെ ഏതെങ്കിലും ആണുങ്ങള്‍ ഉണ്ടെന്നുള്ളതിനാല്‍ ഒറ്റക്ക് വരുന്ന ഒരുത്തിയേ നോക്കി ഇരിക്കും...

തെറ്റിദ്ധരിക്കേണ്ട ട്ടോ...നാഗിന വാഡി...ഗുജ്റാത്തിലെ അഹമ്മദാബാദില്‍ ആണു ഈ സ്ഥലം...മനുഷ്യ നിര്‍മ്മിതമയ ഒരു തടാകവും അതിനു ഒത്ത നടുക്ക് പ്രണയിക്കുന്നവര്‍ക്ക് മാത്രമായി ഒരു ചെറിയ പൂന്തോട്ടവും..“അതിന്‍റെ പേരാണ് “നാഗിന വാഡി”..

മനുഷ്യ നിര്‍മ്മിതമായ ആ തടാകത്തിന്‍റെ പേരാണു “കാങ്കേറിയ” മനോഹരമായ ഈസ്ഥലത്ത് രാവിലെ ഞങ്ങള്‍ ഓടാന്‍ പോകാറുണ്ടായിരുന്നു..
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഓടാന്‍ പോകാന്‍ ഒരു മടിയാണേലും അവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ നല്ല രസം ആയിരിക്കും..
അന്ന് ഇന്നത്തെ പോലെ സിക്സ് പാക്ക് ഒന്നും ഇല്ല..ആകെ ഒരു പാക്കേ ഉണ്ടായിരുന്നുള്ളു...അതിനെ ഞങ്ങള്‍ കുടവയര്‍ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്നു...
ഈ കുടവയറിനെ ഒന്ന് അകത്തേക്ക് ഒതുക്കാനായാണു രാവിലെ കാങ്കേറിയയില്‍ ഓടാന്‍ പോവുക...ശ്വാസം അകത്തേക്ക് വലിച്ച് വയര്‍ ഉള്ളിലേക്കെടുത്താല്‍ തല്‍ക്കാലം കുടവയര്‍ അകത്തേക്ക് പോകുമെങ്കിലും ഇട്ടിരിക്കുന്ന ട്രൌസര്‍ ഊരി പോകുന്നത് കാരണം ആ പരിപാടി പാതിയിലേ നിര്‍ത്തി...നമ്മുടെ എലസ്സ് എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത് എന്ന് ചിന്ത തലയില്‍ കയറും...
അങ്ങനെയാണു ഈ ഒരു ബുദ്ധി തലയില്‍ ഉദിച്ചത്...ഏകദേശം മൂന്നര കിമി ചുറ്റലവിലുള്ള കാങ്കേറിയാ ബീച്ച് ഒരു വട്ടം ഓടി എത്തുമ്പോഴേക്കും വയറുമാത്രം അല്ല ആളുതന്നെ ഇല്ലാതാവും എന്ന് തോന്നും...
ഓടുന്നതിനായി അരയില്‍ മുറുക്കി കെട്ടുന്ന ഒരു ട്രൌസര്‍ വാങ്ങി...ഞാനും വാങ്ങിയൊരെണ്ണം...അരയില്‍ എങ്ങനെയെങ്കിലും കെട്ടിയുറപ്പിക്കാം എന്ന് കരുതാം എന്നാല്‍ താഴേഭാഗം...കാലും തുണിയും തമ്മില്‍ പുലബന്ധം പോലും ഇല്ലാതെ തളര്‍ന്ന് കിടക്കും...“ഗോതമ്പ് മില്ലിലെ പൊടിവരുന്ന ഉറയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളു...
രാവിലെ നാലേമുക്കാലിനു അലാറം വച്ച് എഴുന്നേല്‍ക്കും...എഴുന്നേറ്റ ഉടനെ ഒരു കട്ടഞ്ചായയും ഉണ്ടാക്കി ചുണ്ടുപൊള്ളിച്ച് കുടിക്കും അപ്പോഴാ ശരീരത്തില്‍ നിന്നും ഉറക്കം നഷ്ടം ആകുകയുള്ളു...അപ്പോഴേക്കും മനോജ് ജനലില്‍ തലേ ദിവസം റെഡിയാക്കി വച്ചിരുന്ന തീസ് ചാപ് ബീഡി എടുത്ത് ചുണ്ടിലേക്ക് തിരുകും...ഉന്നം ശരിയാവാഞ്ഞിട്ടോ അതോ ബീഡിക്ക് മനോജിനെ ഇഷ്ടം ആകാഞ്ഞിട്ടോ എന്തൊ രണ്ടോ മൂന്നോ പ്രാവശ്യം ബീഡി ലക്ഷ്യ സ്ഥാനത്ത് ചെല്ലാതെ മൂക്കിലേക്ക് കയറുന്നത് രണ്ട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്...
അത് ശ്രദ്ധിക്കാനും കാര്യമുണ്ട്...രാവിലെ എഴുന്നേറ്റ് ഒരാള്‍ ആവസ്യമില്ലാതെ തുമ്മുന്നത് കാണുമ്പോള്‍ ചോദിച്ചു ...എന്താ മനോജെ രാവിലെ തന്നെ ജലദോഷം ഉണ്ടോ..?

“ഇല്ല് ഹുസൂര്‍  [ എന്നെ അവന്‍ അങ്ങനെയാ വിളിച്ചിരുന്നത് ] ബീഡികുറ്റി തെറ്റി മൂക്കില്‍ കയറിയതാ...“

Wednesday, 22 October 2014

ഭൈയ്യാ....

യെ മുജെ ഛോഡ് ക്കെ ഗയീ...

[ ചേട്ടാ അദ്ദേഹം എന്നെ വിട്ട് പോയി...]

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും തോളില്‍ ഏന്തി എന്നെ കണ്ടപ്പോള്‍ ആര്‍ത്തലച്ച് കരഞ്ഞ് എന്‍റെ ശരീരത്തിലേക്ക് ചാഞ്ഞ അവള്‍...ചന്ദ്രിക...

സൂറത്തിലെ വരാച്ചാ റോഡില്‍ വച്ചായിരുന്നു ആ വിവാഹം നടന്നത്..പെണ്ണിന്‍റെ ഭാഗത്ത് നിന്നായിരുന്നു ഞാന്‍ എത്തിയതെങ്കിലും ചെറുക്കനെ എനിക്ക് വിവാഹ നിശ്ചയം മുതല്‍ക്കേ അറിയാം...ശ്രീ കുമാര്‍...ബ്രാഹ്മണനാണേലും അല്‍പ്പം മദ്യം അകത്താക്കുന്ന സ്വഭാവക്കാരനായിരുന്നു ശ്രീ...

വിവാഹ തലേന്ന് ഭാവേഷ് എന്നോട് പറഞ്ഞു കമല്‍ ജീ ജാജിക്ക് അണ്ടാ പൊറോട്ട തിന്നാന്‍ ഒരു ആഗ്രഹം...[ ഓംലെറ്റ് ]

ചെറുക്കന്‍റേയും പെണ്ണിന്‍റേയും വീട് അഹമ്മദാബാദില്‍ ആണെങ്കിലും വിവാഹം രണ്ട് കൂട്ടരുടേയും തീരുമാന   പ്രകാരം സൂറത്തില്‍ വച്ച് നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു...അതിനു കാരണവും ഉണ്ട്...ഇരുവരുടേയും തറവാട് വീടുകള്‍ സൂറത്തില്‍ ആയിരുന്നു..
വിവാഹ തലേന്ന് ചെറുക്കനു അങ്ങനെ ഒരു ആഗ്രഹം ഉണ്ടേല്‍ പിന്നെ ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ഞാന്‍ സന്നദ്ധനനായി...

വരാച്ച ഗ്രാമത്തില്‍ തന്നെയുള്ള എന്‍റെ കൂട്ടുകാരുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി കോഴിമുട്ടയും വാങ്ങി രണ്ട്മൂന്ന് ബോട്ടില്‍ ബിയറും വാങ്ങി ...പുയാപ്ലയെ ഹാപ്പിയാക്കി...

ഛോട്ടൂ നിന്നെ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ വ്യക്തി...വിവാഹ ശേഷം ഏറിയാല്‍ ജീവിച്ചത് അഞ്ച് വര്‍ഷം...അറ്റാക്കായിരുന്നു...

കേട്ടറിഞ്ഞ് ചെന്നപ്പോള്‍ നെഞ്ചകം തകരുന്ന കാഴ്ച...എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ...ഞാന്‍ കുഴങ്ങുന്നത് കണ്ടിട്ടാകണം..കൂട്ടത്തില്‍ പ്രായമുള്ള ഒരാള്‍ വന്ന് ചന്ദ്രികയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയത്...

എന്‍റെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണുനീരിനെ എനിക്ക് തുടക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സിലെ നീറ്റല്‍ ഇന്നും അനുഭവിക്കുന്നു...

എല്ലാവരും എന്നെ നോക്കികൊണ്ടിരിക്കുന്നു...ആരാണാ മനുഷ്യന്‍ എന്നുള്ള ചിന്തായാവും എല്ലാവരിലും എങ്കിലും അവര്‍ക്ക് അറിയില്ലല്ലോ...ചന്ദ്രികക്ക് ഞാന്‍ മൂത്ത ജേഷ്ഠന്‍ ആയിരുന്നെന്ന്......

അന്യനാട്ടില്‍ ഇത് പോലുള്ള ഒരു കുടുമ്പം അവര്‍ എനിക്ക് തന്ന സ്നേഹം..അത് നിര്‍വചിക്കാന്‍ കഴിയില്ല.....

Tuesday, 21 October 2014

അന്നത്തെ വിനോദങ്ങളില്‍ പെട്ടത് തലപന്ത് കളിയാണ്....

തെങ്ങിന്‍റെ ഓല മെടഞ്ഞെടുത്ത് നല്ലപോലെ നെയ്തെടുത്ത് സമചതുരത്തിലുള്ള ഒരു ഓലപ്പന്ത് ഉണ്ടാക്കും...സ്ക്വയര്‍ രൂപത്തിലുള്ള ആ പന്ത് കാണുവാന്‍ തന്നെ നല്ല ഭംഗിയാകുന്നു...

ഈ കളി നല്ല രസം ആണെങ്കിലും എന്നെപൊലുള്ളവര്‍ക്ക് എന്നും ഈ കളി ഒരു തല്ലിപ്പൊളി കളിയായിരുന്നു....

വല്ല്യ ആളുകള്‍ക്ക് ഈ കളി ഒരു തമാശയും...ഈ പന്ത് നെയ്തുണ്ടാക്കുമ്പോള്‍ മറ്റുള്ളവര്‍ അറിയാതെ ഒരു ചെറിയ കല്ല് ഉള്ളില്‍ നിക്ഷേപിക്കും...എന്നെപോലുള്ള ശിശുക്കള്‍ക്ക് ഈ പന്ത് ഉണ്ടാക്കനറിയില്ലായിരുന്നു...അത് ശരിക്കും മുതലെടുത്തത് മൂത്ത ജേഷ്ഠന്മാരായിരുന്നു...അവരുടെ കുരുട്ടു ബുദ്ധിയിലാ പന്തിന്‍റെ ഉള്ളില്‍ കല്ല് വക്കുക എന്ന മ്യാരക ബുദ്ധി ഉദിക്കുന്നത്....

ഈ കളിക്കളത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ശത്രു എന്‍റെ മൂത്ത ജേഷ്ഠനും പിന്നെ മൂത്താപ്പാടെ മകനും ആയിരുന്നു ..ഞങ്ങള്‍ടെ തറവാട്ടിലെ മൂത്ത ആളായിരുന്നു മൂത്താപ്പാടെ മകന്‍ കുഞ്ഞുമുഹമ്മദ്..

ബുദ്ധിയില്ലായ്മയില്‍ മുന്‍പന്തിയിലും ബുദ്ധിയുടെ കാര്യത്തില്‍ ഏഴയല്‍ പക്കത്ത് പോലും എത്താത്ത ഈ പഹയനു തലപ്പന്ത് കളിയില്‍ ഒരു വല്ലാത്ത ഉത്സാഹം ആകുന്നു...

പഹയന്‍റെ ഉന്നം കൃത്ത്യം ആയിരിക്കും...ഒരു കുഴി കുത്തി അതിലേക്ക് ഈ പന്ത് എറിയണം...

Friday, 17 October 2014

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....35

പുതിയറൂം പുതിയ ആളുകള്‍...എന്നാല്‍ സ്വഭാവം മാത്രം ഗള്‍ഫുകാരന്‍റേതും....ദിവസവും ഭക്ഷണം വക്കുന്ന ആള്‍ മാറിമാറി വരും ഓരോരുത്തര്‍ എന്ത കറീയാണു ഉണ്ടാക്കേണ്ടത് എന്ന് മെസ്സ് നടത്തിപ്പുകാര്‍ മെനു ഉണ്ടാക്കി വക്കും...അതനുസരിച്ച് സാധനങ്ങളും സജ്ജമാക്കിയിട്ടുണ്ടാകും..

എന്നാല്‍ ഇവിടേയും ചില ഉള്ളുകള്ളികള്‍ ഉണ്ടാകും...റസാക്ക് ആണു താരം ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയായി കാണുന്നവന്‍....മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നത് കലയായി കാണുന്നവര്‍...കക്കൂസില്‍ പോകുന്നതും ഒരു കലയായി കാണുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍...

എല്ലാവരും റസാക്കിനെ സോപ്പിട്ട് മയക്കി കൊണ്ടുനടക്കുകയാ.....50 വയസ്സുള്ള റസാക്കിന്‍റെ ഇക്കയും റസാക്കിനെ ഇച്ച എന്ന് അഭിസംഭോധന ചെയ്യും...ആരോ ഒരാള്‍ റസാക്കിന്‍റെ കൈയെടുത്ത് മുത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്....പണ്ടാരാണ്ട് പറഞ്ഞത് പോലെ ഞാനായിട്ടെന്തിനാ റസാക്കിനെ പിണക്കുന്നത്...ഞാനും വിളിച്ച് “റസാക്കിച്ച” പക്ഷേ എന്‍റെ ഇച്ച വിളി റസാക്കിനു അത്ര ഇച്ചയായി തോന്നിയില്ല...എന്നാലും കൂട്ടത്തില്‍ കൊള്ളിച്ചു..

ഓരോ ദിവസം ഭക്ഷണം പാകം ചെയ്യുന്ന ആള്‍ തന്നെ അന്നത്തെ ദിവസം ഫ്ലാറ്റ് മുഴുവനും ക്ലീന്‍ ചെയ്യണം എന്നൊരു നിയമം അവിടെ ഉണ്ടായിരുന്നു..ദിവസവും ക്ലീന്‍ ചെയ്യുന്ന ഫ്ലാറ്റ് ആയതിനാല്‍ അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുണ്ടായിരുന്നു..
അവിടെ വച്ചാണു എന്‍റെ ജീവിതം മാറ്റി മറിക്കാന്‍ കാരണക്കാരനായ കമ്പ്യൂട്ടറിനെ ഞാന്‍ ആദ്യമായി തൊടുന്നത്..
അവിടെ വച്ചാണു കമ്പ്യൂട്ടര്‍ പഠിക്കണം എന്ന് ആഗ്രഹം മനസ്സില്‍ കയറുന്നത് റൂമിലുള്ള...കാസര്‍ക്കോട്ടുകാരന്‍ മുഷ്താക്കുമായി ഞാന്‍ ഈ കാര്യം സംസാരിച്ചു അങ്ങിനെ രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തി...രണ്ട് പേരും കൂടി കമ്പ്യൂട്ടര്‍ പഠിക്കാനുള്ള തീരുമാനത്തില്‍ എത്തി..
അങ്ങനെ ക്രിയേറ്റീവ് എന്ന സ്ഥാപനത്തില്‍ ഞാനും മുഷ്താക്കും കമ്പ്യൂട്ടര്‍ പഠിക്കാനായി ചേര്‍ന്നു...കമ്പ്യൂട്ടര്‍ ബേസിക് നോളേജും പിന്നെ ഓഫീസ് പാക്കും 750 ദിര്‍ഹം ഒരാള്‍ക്ക് എന്നതോതില്‍ അവിടെ ചേര്‍ന്നു....

Wednesday, 15 October 2014

ചില നേരമ്പോക്കുകള്‍...137

എന്‍റെ ഓര്‍മ്മയുള്ള കാലം മുതല്‍ ഞാന്‍ കാണുന്നതാ അന്നാമ ചേടത്തി രാവിലെ തന്നെ കുളിച്ച് റെഡിയായി പള്ളിയില്‍ പോകുന്നത്...ഒരു ദിവസം കണ്ടില്ലേല്‍ മനസ്സിലാവും ചേടത്തിക്ക് അസുഖം വല്ലതും ഉണ്ടാകും എന്ന്..

ചേടത്ത്യേയ് ഇഷ്ടപ്പെട്ട പുണ്യാളന്‍ ആരാന്ന് ചോദിച്ചാല്‍ ഉടന്‍ മറുപടി കിട്ടും സെന്‍റ്ജോര്‍ജ്ജ് പുണ്യാളന്‍

പള്ളിക്കു മുന്നിലുള്ള ചെറിയ കുരിശുപള്ളിയില്‍ സാത്താന്‍റെ മറുരൂപമായ പാമ്പിനെ സെന്‍റ്ജോര്‍ജ്ജ് പുണ്യാളന്‍ കുന്തം കൊണ്ട് കുത്തുന്ന ഒരു രൂപം വച്ചിട്ടുണ്ട്..

എന്നും പള്ളിയില്‍ നിന്നും മടങ്ങുമ്പോള്‍ ചേടത്തി അവിടെയും കയറി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം സെന്‍റ്ജോര്‍ജ്ജ് പുണ്യാളനെ തൊട്ട് മുത്തുന്നതിനൊപ്പം സാത്താനായ പാമ്പിനേയും മുത്തും...

പലര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ആരും ചേടത്തിയോടീ കാര്യം ചോദിക്കാറില്ല...എന്നാല്‍ ഒരിക്കല്‍ കപ്യാര്‍ ഈ കാഴ്ചകണ്ട് ചേടത്തിയോട് ചോദിച്ചു....
“എന്തിനാ ചേടത്തി പുണ്യാളനേയും സാത്താനേയും മുത്തുന്നത്..?

“എന്‍റെ കപ്യാരേ നമ്മളൊക്കെ മരിച്ചിട്ട് എവിടേക്ക്യാ പോണതെന്ന് ആര്‍ക്കറിയാം ...സ്വര്‍ഗ്ഗത്തിലാണേല്‍ പുണ്യാളനുണ്ടാകും..ഇനി നരകത്തിലേക്കാണെങ്കിലോ...? അപ്പോള്‍ അവിടെയും പിടിവേണമല്ലോ”...


ചില നേരമ്പോക്കുകള്‍.....136

തോമസിന്‍റെ വിവാഹം ആയിരുന്നു അന്ന് ...അവനാണേല്‍ പ്രത്യേകം ക്ഷണിച്ചതും ആകുന്നു..

“ഷഫീറെ എന്ത് തന്നെയായാലും നീ വരണം മറക്കരുത്...

അല്ല തോമസുട്ടി അന്നെനിക്കൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നല്ലോ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല...

നീയങ്ങിനെ പറയരുത് ഷഫീ...നിന്നെ കാണാ‍ാനായി വേറെ കുറച്ച് പേരുകൂടി അവിടെ വരും...നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാം...

ശരി തോമസേ ഞാന്‍ വരാം എന്‍റെ കൂടെ വേറൊരു സുഹൃത്ത് കൂടെയുണ്ടാകും കുഴപ്പം ഇല്ലല്ലോ അല്ലെ..?

അങ്ങനെയാണു അവന്‍റെ വിവാഹത്തിനു കൂട്ടുകാരനുമൊത്ത് പോയത്...

എന്‍റെ കൂടെയുള്ളവനും ഞാനും ആദ്യമായിട്ടാണു ഒരു കൃസ്ത്യന്‍ കല്ല്യാണം കൂടുന്നത് തന്നെ...

“പന്നി മാംസവും കള്ളും ധാരാളം ഉണ്ടാകും എന്ന് പണ്ട് മുതലേ ഒരു ശ്രുതിയുള്ളതിനാല്‍ എത്ര വലിയ സുഹൃത്തായാലും കൃസ്ത്യന്‍ കല്യാണത്തിനു കൂടാറുണ്ടായിരുന്നില്ല”...എന്നാല്‍ ഇപ്പോള്‍ അതെല്ലാം അല്‍പ്പാല്‍പ്പം ആയി കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു..

ഇക്ക ഈ കല്യാണം ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല....കൂടെയുണ്ടായിരുന്നവന്‍ എന്നോട് പറഞ്ഞു..
അതെന്താ...?...
നല്ല മഴ പെയ്യുന്നുണ്ട്....മാത്രമല്ല...പള്ളിക്കുള്ളില്‍ ആരോ പറയുന്നത് കേട്ടു “വെയില്‍ വന്നലേ കല്ല്യാണം നടക്കൂ “ എന്ന്...

എടാ മണ്ടാ...അത് ആ വെയില്‍ അല്ല ഇവരുടെ ഇടയില്‍ മണവാട്ടി തലയിലിടുന്ന ആ വലപോലുള്ള തുണിയില്ലെ അതിനെയാ വെയില്‍ എന്ന് പറയുന്നത്...
കല്യാ‍ണകുര്‍ബാനയും മറ്റുള്ള ചടങ്ങുകളും ശരിക്കും ഒന്ന് ബോറഡിപ്പിച്ചു..
“താലി കെട്ടുന്നതിനു മുമ്പ് വധൂ വരന്മാര്‍ വൈദികന്‍റെ മുന്നില്‍ പരസ്പരം കൈ ചേര്‍ത്ത് പിടിച്ചു നിന്നു...

ഇതെന്താ ഷഫീര്‍ക്കാ ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോലെ ചെക്കനും പെണ്ണും കൈകൊടുക്കുന്നത്...

അവന്‍റെ ഓരോ ഇടയിലുള്ള ചോദ്യങ്ങള്‍ സത്യത്തില്‍ എന്നെ കുഴപ്പിച്ചു...അവനെ കൊണ്ടുവന്നത് അബദ്ധമായെന്ന് തോന്നി പിന്നെ അല്പം ദേഷ്യത്തോടെ തന്നെ അവനോട് പറഞ്ഞു...

“ എടാ നമ്മള്‍ കണ്ടിട്ടില്ലെ ബോക്സിങ്ങും ഗുസ്തിയും ഒക്കെ തുടങ്ങുന്നതിനു മുമ്പ് എതിരാളികള്‍ റെഫ്രിയുടെ മുന്നില്‍ വന്ന് കൈകൊടുക്കുന്നത്”...ഇതും അത് പോലെ തന്നെയാ....

പിന്നെ അവന്‍ ഒന്നും ചോദിച്ചിട്ടില്ല....
എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....34

മീനാ റോഡിലുള്ള മുക്കദ്ദര്‍ സൂപ്പര്‍ മാ‍ര്‍കറ്റിന്‍റെ മുകളില്‍ നിന്നും താമസം മാറണമെന്ന് ഒരു തോന്നല്‍ ഉണ്ടായത് അക്കാലത്താണ്...
അങ്ങനെ അവിടെനിന്നും പടിയിറങ്ങി എന്ന് പറയുന്നതാകും ശരി...
                                                               പുതിയ റൂം പുതിയ ആളുകള്‍..ചെറിയൊരു പരിചയക്കാരന്‍ മാത്രം അനിയന്‍റെ ഒപ്പം ജോലി ചെയ്യുന്ന തിരുവനന്തപുരത്ത് കാരന്‍ നിസാര്‍....ഇദ്ദേഹത്തെ കുറിച്ച് പറയുവാന്‍ കുറെ ഉണ്ടെങ്കിലും പറയുന്നില്ല..കാരണം തിരുവനന്തപുരത്ത് വച്ച് ഒരു ആക്സിഡന്‍റില്‍ ഇദ്ദേഹം രണ്ട് കൊല്ലം മുമ്പ് മരണപ്പെട്ടു...അദ്ദേഹത്തിന്‍റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ...ആമീന്‍..
ഹംദാന്‍ സ്ട്രീറ്റിലെ സ്മോക്കേഴ്സ് സെന്‍ററിന്‍റെ പുറകുവശത്തായി ഉള്ള വൈറ്റ് ഗ്രോസറി ബില്‍ഡിങ്ങിന്‍റെ 101 നമ്പര്‍ മുറിയിലേക്ക് എന്നെ ഞാന്‍ തന്നെ പറിച്ചു നട്ടു...പക്ഷേ മുളച്ചില്ല...ഞാന്‍ എന്നും ഒരേപൊലെയാണല്ലോ...
                               പുതിയ റൂമിലെ സെറ്റപ്പ് ഒന്ന് വേറെ തന്നെയാകുന്നു..പ്രായം ആയവര്‍ അധികം പേരില്ല...ആകെ രണ്ട്പേര്‍ മാത്രം...ഒന്ന് കണ്ണൂര്‍കാരന്‍ മജീദ്ക്ക...ആള്‍ കുഴപ്പം ഇല്ല...ആള്‍ടെ അനിയന്‍ റസാക്ക് കുക്കിങ്ങില്‍ അഗ്രകണ്യന്‍...രണ്ടാമത്തെ പ്രായമുള്ള ആള്‍ അബൂബക്കര്‍ എന്ന അവുക്കര്‍ച്ച എന്ന കാസര്‍കോടുകാരന്‍...പേരുപോലെ തന്നെയാണു സ്വഭാവവും മൂക്കത്താണു ശുണ്ഡി....എന്നാല്‍ മൂക്കൊട്ടും ഇല്ലതാനും...ചക്കയുടെ മുകളില്‍ നഗ്നനായിരിക്കുന്നവനുണ്ടാകുന്ന ഒരു അനുഭൂതി മൂപ്പിലാന്‍റെ മുഖത്ത് എപ്പോഴും ഉണ്ടാകും..
ആ റൂമില്‍ എത്തിയപ്പോള്‍ ആദ്യം തന്നെ ചെയ്തത് 8 ദിര്‍ഹം കൊടുത്ത് ഒരു താക്കോള്‍ സ്വന്തമാക്കി...ആരു വന്ന് ബെല്ലടിച്ചാലും ആരും കതക് തുറക്കില്ല...നീ പോയി നോക്കൂ അല്ലേല്‍ അവന്‍ പോയി നോക്കട്ടെ എന്നുള്ള തരക്കാര്‍...
                              അങ്ങിനെ അവിടെ ജീവിതം ഒരു വിധം സുഖം ആയി മുന്നോട്ടു നീങ്ങിയെങ്കിലും അതിനു പകരം വീട്ടാന്‍ കമ്പനിയില്‍ ബുദ്ധിമുട്ടുകള്‍ കൂടി വന്നുകൊണ്ടിരുന്നു...
മെയിന്‍ ഓഫീസില്‍ മിസ്രികളുടെ ഭരണം ആയിരുന്നത് സുഡാനികളിലേക്ക് കൈമാറപ്പെട്ടു...ഓരോരൊ മിസ്രികളെ പുറത്താക്ക പെട്ട് തുടങ്ങി പകരം തസ്തികയിലേക്ക് സുഡാനികള്‍ രംഗപ്രവേശം ചെയ്തു തുടങ്ങി....

“പൂജാരി ആരുവന്നാലും ചാത്തന്‍ കോഴിക്ക് മനസമധാനം” ഇല്ലാ എന്ന് പറഞ്ഞത് പോലെയാ ഞങ്ങള്‍ ലേബര്‍ മാരുടെ കാര്യം...

ഞങ്ങളുടെ കമ്പനിയിലേക്കും വന്നു രണ്ട് സുഡാനികള്‍ ലേബര്‍ ആയിട്ട്...എന്നാല്‍ ഈ സുഡാനി ഭരണം അധികം കാലം നീണ്ട് നിന്നില്ല...ഏകദേശം ആറുമാസം കൊണ്ട് കമ്പനിയില്‍ നിന്നും അവര്‍ ഓരോരുത്തരായി പുറത്തായി കൊണ്ടിരുന്നു...വീണ്ടും ലെബ്നാന്‍ ഭരണം കമ്പനിയിലേക്ക് പ്രവേശിച്ചു....

കമ്പനി കണ്ടതിലേക്കും വച്ച് ഏറ്റവും തല്ലിപ്പൊളി ഭരണം ആയിരുന്നു ലെബനായികളുടേത്...
അന്നത്തെ പ്രഭാതത്തിനു എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു...ഉദയസൂര്യന്‍റെ ചെങ്കിരണങ്ങള്‍ എന്തോ കണ്ട് പേടിച്ചത്പോലെ തോന്നിയിരുന്നു..കാരണം പ്രകാശം പുറത്തേക്ക് വരുവാന്‍ ഒരു അമാന്തം...
പെട്ടെന്ന് പൊന്തകാട്ടില്‍ നിന്നും “അയ്യോ” എന്നൊരു ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു...ആ ഒരു ശബ്ദത്തിനു പിന്നാലെ “അയ്യോ “ അയ്യോ എന്ന വിളികള്‍ അവിടെ മുഴങ്ങിക്കേട്ടു...
എന്താ സംഭവം എന്ന് പെട്ടെന്ന് ആര്‍ക്കും ഒന്നും മനസ്സിലായില്ല...കുറ്റികാടുകളെല്ലാം പെട്ടെന്ന് ഹുങ്കാരത്തോടെ കുലുങ്ങുവാനും തുടങ്ങി..
ഏകദേശം പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പുഴ ഡാമിന്‍റെ മുകളിലുള്ള ആളുകള്‍ക്ക് അപൂര്‍വ്വമായ ഒരു കാഴ്ച കാണുവാന്‍ കഴിഞ്ഞു..മറുകരയില്‍ “ധ”രൂപത്തില്‍ എന്തോ വെള്ളത്തിലേക്ക് താഴുന്നു...പല വര്‍ണ്ണങ്ങളില്‍...

തലേ ദിവസം ടര്‍ക്കി കോഴിയും നെയ്ച്ചോറും ആവശ്യത്തിലധികം കഴിച്ചതിനാലാവും രാവിലെ തന്നെ എല്ലാവരും വണ്‍ ടു ത്രീ പറഞ്ഞ് കാര്യം സാധിക്കാനായി വെളുക്കുന്നതിനു മുമ്പേ കുറ്റികാട്ടിലേക്ക് കയറിയത്...അതിന്‍റെ പരിണിതഫലം ആണു ആദ്യം തന്നെ ഞാന്‍ കുറിച്ച് വച്ചത്...
തഴച്ച് മുളച്ച് നില്‍ക്കുന്ന കാട്ടില്‍ ആദ്യകാലങ്ങളില്‍ വെട്ടിക്കളഞ്ഞിരുന്ന മരങ്ങളുടെ കുറ്റികള്‍ പൊന്തി നില്‍ക്കുന്നുണ്ടായിരുന്നു...വയറിനുള്ളില്‍ ടര്‍ക്കി കോഴിയുടെ ശല്യം സഹിക്കാനാവാതെ...വരാനിരിക്കുന്ന പുസ്തക പ്രകാശന കര്‍മ്മത്തെ ഒരു നിമിഷം മറന്നുകൊണ്ട് എല്ലാവരും കുറ്റിക്കാട്ടില്‍ ഉപവിഷ്ഠനായി...പൊന്തി നില്‍ക്കുന്ന മരകുറ്റികള്‍ക്ക് ഉന്നം തെറ്റിയില്ല....അതിന്‍റെ ഉന്നം കൃത്യം ആയെന്ന സൂചന എല്ലാവരിലും “അയ്യോ” എന്ന ആര്‍ത്ഥനാദമായി പുറത്ത് വന്നു...
ശുദ്ധികലശത്തിനുള്ള തത്രപ്പാടിലാണു ഡാമിന്‍റെ മുകളിലുള്ളവര്‍ക്ക് “ധ” എന്ന അക്ഷരം വ്യക്തമായി കാണാനായത്...

അപ്പോഴും കാഞ്ഞിരപ്പുഴയുടെ തീരങ്ങള്‍ ഒരു നവോഡയെ പോലെ തിളങ്ങി നിന്നു...

Tuesday, 14 October 2014

ചില നേരമ്പോക്കുകള്‍...135

എട്യേയ് ന്ത് പറ്റ്യേടി നമ്മുടെ മൊന്..?

അത് തന്യേ മനുസനേ ഞാനും ആലോചിക്കണത്...

പഠിക്കാന്‍ മോശമായതിനാലാണ് നമ്മുടെ ശിവരാമനെ കോണ്വെന്‍റില്‍ ആക്കാമെന്ന് വച്ചത്...അതാവുമ്പോള്‍ ഫീസ് അല്‍പ്പം കൂടുതലാ‍യാലും കുഴപ്പം ഇല്ല അവര്‍ നന്നായി പഠിപ്പിക്കുകയും ചെയ്യും...

ആ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ വെറുതെ ആയില്ല....കോണ്‍വെന്‍റില്‍ ചേര്‍ന്നതിന്‍റെ പിറ്റെ ദിവസം ശിവരാമന്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റുപല്ലു തേച്ച് കുളിച്ച് പാഠപുസ്തകം എടുത്ത് വായന തുടങ്ങി...ക്ലാസ്സ് ടെസ്റ്റ്കള്‍ക്കൊക്കെയും ശിവരാമനു എ പ്ലസ്സ്...

ആ മാതാപിതാക്കള്‍ക്ക് മകന്‍റെ ഈ മാറ്റം വളരെ അത്ഭുതം ആയി...അവസാനം അച്ഛന്‍ ശിവരാമനെ അടുത്ത് വിളിച്ച് ചോദിച്ചു..

മോനെ ശിവൂ...തീരെ മോശം ആയ നിയെങ്ങനെ ഇത്രയും നല്ലവനായി....

“അച്ഛാ...നമ്മളന്ന് ആ സ്കൂളില്‍ ചേരാന്‍ പോയ അന്ന് ആ ഹെഡ് മിസ്ട്രസ്സിന്‍റെ ടേബിളിനു പിന്നില്‍ ചുമരില്‍ ഒരു പ്ലസ്സ് അടയാളത്തില്‍ ഒരാളെ ആണിയടിച്ച് വച്ചിരിക്കുന്നത് കണ്ടില്ലെ...അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇവര്‍ ചില്ലറക്കാരനല്ലെന്ന്....ഞാന്‍ പേടിച്ചിട്ട് പഠിച്ച് പോയതാ ....

Monday, 13 October 2014

ചില നേരമ്പോക്കുകള്‍...134

ആറാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ലക്ഷ്മിയെ സ്കൂള്‍ മാറ്റണമെന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം..ഇനിയുള്ള കാലം അവള്‍ നല്ല സ്കൂളില്‍ പഠിക്കട്ടെ..ഇപ്പോള്‍ പഠിക്കുന്ന സ്കൂളാണേല്‍ ഒരു മാതിരിയും...

ഒരിക്കള്‍ ഈ സ്കൂളില്‍ ഒരു സംഭവം നടന്നു...ഒരു നാലാം ക്ലാസ്സ് കാരന്‍ ക്ലാസ്സ് റൂമിന്‍റെ മൂലയില്‍ നിന്നും സിഗരറ്റ് വലിക്കുന്നത് ടീച്ചര്‍ കണ്ട് പിടിച്ചു..ടീച്ചര്‍ അവനോട് സ്നേഹത്തോടെ പറഞ്ഞു

“കുട്ടി നീ ഇങ്ങനെ നശിക്കരുത്..നീ ഇപ്പോള്‍ നാലിലായിട്ടേയുള്ളു ഇത് അത്ര നല്ല ശീലം അല്ല...“

“ടീച്ചറേ ഒരു കാര്യം പറയട്ടെ...ടീച്ചര്‍ പൊയ്ക്കോളൂ...നമ്മള്‍ രണ്ടാളും ഇവിടെ നില്‍ക്കുന്നത് കണ്ടാല്‍ മറ്റുള്ള ടീച്ചേഴ്സ് സംശയിക്കും”...

ഇതാണു സ്കൂളും കുട്ടികളും...അപ്പോള്‍ പിന്നെ ലക്ഷ്മിയെ മാറ്റാന്‍ ആ അച്ഛനും അമ്മയും തീരുമാനിച്ചതില്‍ എന്താ തെറ്റ്...

അങ്ങനെയാ അവളെ കന്യാസ്ത്രീകള്‍ നടത്തുന്ന കോണ്‍വെന്‍റിലാക്കാനുള്ള തീരുമാനം ആയത്

പറയാന്‍ നാവുവഴങ്ങാത്ത പേരുള്ള ഒരു സിസ്റ്റര്‍ ലക്ഷ്മിയോടും അച്ഛനോടും ഇരിക്കാന്‍ പറഞ്ഞു...അത് കഴിഞ്ഞ് വളരെ ശാന്തമായി തുടര്‍ന്നു..

കേള്‍ക്കു ലക്ഷ്മിയുടെ അച്ഛാ...ഇവിടെ ചില നിയമങ്ങള്‍ ഒക്കെയുണ്ട്...വളരെ അച്ചടക്കത്തോടെ വേണം ഇവിടെ പെരുമാറാന്‍ ദിവസവും ക്ലാസില്‍ ഹാജരാവണം നന്നായി പ്ഠിക്കണം...അത് കൂടാതെ പഠിക്കാനുള്ള പുസ്തകങ്ങള്‍ എല്ലാം ഞങ്ങള്‍ ഇവിടെ നിന്ന് തന്നെ നല്‍കും...ക്ലാസ്സ് തുറന്ന് രണ്ടാഴ്ചക്കകം ധരിക്കാനുള്ള യൂണിഫോം ഇവിടെ നിന്നും ലഭിക്കും...

യൂണിഫോം നിര്‍ബന്ധമായും അണിഞ്ഞായിരിക്കണം ക്ലാസ്സില്‍ വരേണ്ടത് അല്ലാത്ത പക്ഷം ഫൈന്‍ ഈടാക്കുന്നതായിരിക്കും...

അല്ല സിസ്റ്ററേ ഞങ്ങള്‍ യൂണിഫോമിനുള്ള തുണിയൊക്കെ പുറത്ത് നിന്നും വാങ്ങിയല്ലോ...ലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞു...

അത് നിങ്ങള്‍ വീട്ടില്‍ ഉപയോഗിച്ചോളൂ...ഇവിടെ വരണമെങ്കില്‍ ഇവിടുന്ന് നല്‍കുന്ന യൂണിഫോം തന്നെ ധരിക്കണം..അത് നിര്‍ബന്ധമാണു താനും..

അപ്പോള്‍ ലക്ഷ്മിക്കൊരു സംശയം...സിസ്റ്ററെ അപ്പോള്‍ ആദ്യത്തെ രണ്ടാഴ്ച ഞാന്‍ എങ്ങനെ സ്കൂളില്‍ വരും ...

“തുണിയില്ലാതെ വരാന്‍ എനിക്ക് നാണമാകും”




Thursday, 9 October 2014

ടിങ് ടിങ്.....രാവിലെയിലെ രണ്ട്പിരീഡ് കഴിഞ്ഞ് ചെറിയൊരു ഇണ്ട്രവെല്‍ ഉണ്ട് .വെറും അഞ്ചുമിനിറ്റ്...ആ അഞ്ച്മിനിറ്റില്‍ ആദ്യം ചെയ്യുന്ന പണി നേരെ റോഡിലേക്കോടി വളര്‍ന്ന് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കിടയിലേക്ക് മൂത്രമൊഴിക്കുക എന്നതാണ്..
അത് കഴിഞ്ഞ് സ്കൂള്‍ അങ്കണത്തിലുള്ള വെള്ളചെത്തിയില്‍ ചാടിപ്പിടിച്ച് ഊഞ്ഞാലാടും ...പിന്നെ പതാക ഉയര്‍ത്തുന്ന ഇരുമ്പ് കമ്പിയില്‍ പിടിച്ച് വട്ടം കറങ്ങും....ഒരു വിധം എല്ലാ കളികളും ആ അഞ്ചുമിനിറ്റില്‍ നടത്തിയിരിക്കും..

അന്നെന്തോ ഒരു സുഖവും തോന്നിയില്ല അതിനാല്‍ മേല്‍പ്പറയപ്പെട്ട കളികള്‍ എല്ലാം ഒഴിവാക്കി സ്കൂളിന്‍റെ വരാന്തയിലുള്ള "H" ഷേപ്പിലുള്ള തൂണും ചാരി അങ്ങനെ നിന്നു....തൂണിന്‍റെ ഇടയിലുള്ള ഗ്യാപ്പിലൂടെ മറ്റുള്ള കുട്ടികളുടെ കളികള്‍ കണ്ട് അങ്ങനെ രസിക്കുന്ന നേരത്താണ് ..“ടിങ് ടിങ്”..ക്ലാസ്സില്‍ തിരിച്ച് കയറാനുള്ള വെല്ലടിച്ചത്...
തൂണിനോട് ചേര്‍ന്ന് തൂക്കിയിട്ടിരിക്കുന്ന ഒരു ഉരുക്ക് തണ്ടില്‍ ആഞ്ഞടിക്കുന്ന ഒച്ച കേട്ട് ഒന്ന് ഞട്ടി....ആ ഞെട്ടലില്‍ തല തൂണിനിടയിലേക്ക് കടന്നു.....
ഞാന്‍ പിന്നേയും ഞെട്ടി...തല തൂണിനിടയില്‍ നിന്നും ഊരാന്‍ കിട്ടുന്നില്ല...ഉറക്കെ കരയുകയല്ലാതെ മറ്റെന്താ വഴിയുള്ളത്..എന്നാല്‍ കരച്ചില്‍ പുറത്ത് വരുന്നുമില്ല...എല്ലാകുട്ടികളും ക്ലാസ്സില്‍ കയറിക്കഴിഞ്ഞു...

എന്‍റെ ഭാഗ്യത്തിനാണെന്ന് തോന്നുന്നു ആ സമയം മമ്മുമാഷ് കാവാത്തിനിറങ്ങിയ സമയം ആയിരുന്നു....കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ മമ്മുമാഷ്ക്ക് പെട്ടെന്ന് കഴിഞ്ഞു...പിന്നെ ഓരോരുത്തരായിട്ട് വരാന്‍ തുടങ്ങി ..ടീച്ചേഴ്സ് കുട്ടികള്‍ റോഡിലൂടെ പോകുന്നവര്‍...എല്ലാവരും ഒരേ ചിന്ത എന്‍റെ തല എങ്ങനെ ഈ തൂണിനിടയില്‍ നിന്നും പുറത്തെടുക്കും....?...

തൂണു പൊട്ടിക്കാന്‍ ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു..എന്നാല്‍ തൂണു പൊട്ടിക്കാന്‍ പറ്റില്ല പണ്ട് കാലത്ത് പണിത കോണ്‍ക്രീറ്റ് തൂണ്‍ ആകുന്നു...ആ ചെറുപ്രായത്തിലും എനിക്കൊരു സംശയം ഉടലെടുത്തു...ഇനി ഇവര്‍ തൂണ് പൊട്ടിക്കുകയാണേല്‍ അതിനിടയില്‍ പെട്ട് എന്‍റെ തലയെങ്ങാനും ഉടഞ്ഞ്പോയാല്‍...

മോനെ തല പതുക്കെ പിന്നിലേക്ക് എടുക്കൂ...എന്ന് ആരോ പറയുന്നുണ്ടായിരുന്നു...അപ്പോഴേക്കും എന്‍റെ ഉമ്മിച്ചി ഓടിയെത്തി...ആ സ്കൂളീലെ തന്നെ ടീചറായിരുന്നല്ലോ ഉമ്മിച്ചി...കരഞ്ഞു കൊണ്ടോടിവരുന്ന ഉമ്മിച്ചിയെ ഞാന്‍ തലപതുക്കെ തിരിച്ച് പിടിച്ച് നോക്കി....എന്നെ കണ്ടപ്പോഴാ ഉമ്മിച്ചിക്ക് ഒരു സമാധാനം ആയത്...കാരണം മറ്റൊന്നുമല്ല...എന്‍റെ തല തൂണിനിടയില്‍ പെട്ടവിവരം ഉമ്മിച്ചിയിയെ അറിയിച്ചത് ഇങ്ങനെയായിരുന്നു..

“ടീച്ചറേ ടീച്ചറിന്‍റെ മോന്‍ ഷഫീറിന്‍റെ തല ആ തൂണിനിടയില്‍ പെട്ട്..“...എന്ന് പറഞ്ഞപ്പോഴേക്കും ഉമ്മിച്ചി ഓടിയെത്തി...

എല്ലാവരുടേയും നിരന്തര പരിശ്രമവും പിന്നെ എന്‍റെ പേടിയും ഒക്കെയായി ഒരുവിധത്തില്‍ തല ആ തൂണില്‍ നിന്നും ഊരിയെടുത്തു....തൂണുകള്‍ക്കിടയില്‍ പെട്ട് എന്‍റെ രണ്ട് ചെവിയും ഉരഞ്ഞ്പൊട്ടി...

ഇന്നും വള്ളിവട്ടം സ്കൂള്‍ കാണുമ്പോള്‍ ആ രംഗം മനസ്സിലേക്ക് ഓടിയെത്തുന്നു..
തലേന്ന് കുടിച്ച കള്ളിന്‍റെ വിട്ടുമാറാത്ത മണവും കാജാബീഡിയുടെ മണവും എല്ലാം ഒത്ത് ചേര്‍ന്ന്‍ ആ ചെറിയ കുടുസ് മുറിയില്‍ കിടന്ന ചെറിയകുരുവിനെ ഊതി തിരിച്ചപ്പോള്‍ ശ്ര്ര്ര്ര്ര്ര്ര്ര്രെ എന്ന ശബ്ദത്തോടെ ചതുരത്തിലൂടെയുള്ള ചെറിയ ഓട്ടയിലൂടെ പുറത്തേക്ക് വന്ന തുപ്പലിനു കൊടുങ്ങല്ലൂര്‍ ബസ്സ് സ്റ്റാന്‍റിലെ മൂത്രപ്പുരയുടെ മണം ആയിരുന്നു...

വാതിലിനരികില്‍ വളഞ്ഞകമ്പിയില്‍ ചാരിയിരുന്നുറങ്ങിയിരുന്ന് ഉറങ്ങിയ എന്‍റെ മുഖത്തേക്കാണു ആ തുപ്പലം തെറിച്ചത്...വികലാങ്കര്‍ എന്നെഴുതിയ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്ന് അന്നെനിക്ക് മനസ്സിലായി...മുഖത്ത് തെറിച്ച വെള്ളം എന്താണെന്ന് മനസ്സിലാക്കാന്‍ അല്പം സമയം എടുത്തെങ്കിലും നാറ്റം പുറപ്പെട്ട സ്ഥലവും അത് കടന്ന് വന്ന സ്ഥലവും പെട്ടെന്ന് എനിക്ക് മനസ്സിലായി.

കക്ഷി മറ്റാരുമല്ല തുണിയുടുത്തിണ്ടൊ എന്ന് ചോദിച്ചാ‍ല്‍ ഉണ്ടെന്നും എന്നാല്‍ മടക്കി കുത്ത് കാണുമ്പോള്‍ ഇല്ലാന്ന് തോന്നുമാറ് രൂപത്തില്‍ ഒരു കാവിമുണ്ടുത്ത സാക്ഷാല്‍ “കിളി”യുടെ വായിലിരുന്ന വിസിലില്‍ നിന്നുമാണാനാറ്റം പുറപ്പെട്ടത്...

മുഖത്ത് വീണ വെള്ളം ഷോള്‍ഡര്‍ കൊണ്ട് തുടച്ച് കിളിയെ രൂക്ഷമായൊന്ന് നോക്കിയപ്പോള്‍ നീ പോടാ പുല്ലേ എന്നുള്ള അവന്‍റെ മറുനോട്ടം ഏറ്റുവാങ്ങാനാകാതെ ഞാന്‍ തിരക്കിനിടയിലേക്ക് ഊന്ന് കയറി..

വാക്കിനു ഒരു വ്യവസ്ഥയും ഇല്ലാത്ത   കണ്ട്രാവിയും [ കണ്ടക്ടര്‍ ] ടിക്കറ്റ് കൊടുക്കുന്ന സമയം പിന്നിലാണേല്‍ പിന്നിലുള്ളവരോട് മുന്നോട്ട് കയറി നില്‍ക്കാനും അയാള്‍ മുന്നിലാണേ പിന്നിലോട്ട് ഇറങ്ങിനില്‍ക്കാനും പറഞ്ഞ് കൊണ്ട് കയര്‍ക്കുന്നവന്‍....നോട്ട് കൊടുത്താല്‍ ചില്ലറക്ക് ചീത്തപറയുന്നവനും ചില്ലറകൊടുത്താല്‍ ഈ ചില്ലറയല്ലാതെ മറ്റൊന്നും ഇല്ലേന്ന് പറയുന്നവന്‍...

ഡ്രൈവറുടെ കാര്യം പറയാതിരിക്കുകയാ നല്ലത്...ആളേ കൊല്ലുന്ന സ്പീഡില്‍ പാഞ്ഞ്പോകും എന്നിട്ട് സ്റ്റോപ്പുകളില്‍ നിറുത്തിയിടും....എന്തിനാ ഇങ്ങനെ അധിക നേരം ഇവിടെ കിടക്കുന്നത് എന്ന് ചോദിച്ചാല്‍ പറയുന്നതോ പിന്നില്‍ വരുന്ന ബസ്സിനെ കാത്ത് നില്‍ക്കുന്നതാണു പോലും ...അപ്പോഴവരെ വെട്ടിക്കാം എന്ന്..
അങ്ങനെയുള്ള ബസ്സില്‍ എന്നെപ്പോലുള്ളവരുടെ യാത്ര നിങ്ങള്‍ ഊഹിക്കുന്നതിലും അപ്പുറം ആകുന്നു...മുകളിലെ കമ്പിയില്‍ ഒന്ന് പിടിക്കണമെന്ന് തോന്നിയാല്‍...ഹാ കഷ്ടം....ബസ്സ് യാത്ര ഒരു അഡ്ജസ്റ്റ് മെന്‍റ് മാത്രം....അങ്ങനെയുള്ള യാത്രയെ ഒഴിവാക്കാനാണു എന്‍റെ രൂപത്തിനും ഭാവത്തിനും ചേരുന്ന ഒരു മാരുതി 800 വാങ്ങിയത്...

അപ്പോള്‍ വിരുതന്മാര്‍ ചോദിക്ക്യാ എല്ലായിടത്തും ഈ കാറ് കൊണ്ട്പോകാന്‍ ഭ്രാന്തുണ്ടോ .../? ഷഫീര്‍ക്കാ നിങ്ങള്‍ക്ക് ബസ്സില്‍ പൊയ്ക്കൂടെ എന്ന്...ന്തൂട്ടാ ഞാന്‍ ഇവരോട് പറയുക...

Wednesday, 8 October 2014

നീന്തല്‍....



സ്കൂള്‍ അവധി ദിവസങ്ങളില്‍ പശുവിനു പുല്ല് പറിക്കാന്‍ പോകുന്നത് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുള്ള പണിയായിരുന്നെങ്കിലും ...ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ വേണ്ടി ഞങ്ങളെ വടിയെടുത്ത് തല്ലിഓടിക്കുന്നതില്‍ ഒരു പ്രത്യേക വിനോദം കണ്ടെത്തിയ ഒരാളായിരുന്നു എന്‍റെ വാപ്പ.[ വാപ്പിച്ചി ]

വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്നത് പോലെയാണു എന്‍റെ വാപ്പാക്ക് ഏതൊരു വസ്തുവും...മൂപ്പിലാനാണേല്‍ ഭയങ്കര ഉന്നവും ആയിരുന്നു...ഏതൊരു വടികൊണ്ട് നടുമ്പുറം ലാക്കാക്കി അടിച്ചാലും ഒറ്റ അടിപോലും ഇത് വരേയും പിഴച്ച ചരിത്രം ഇല്ല...

അയല്‍വാസികളായ കുട്ടികള്‍ ശനിയാഴ്ച ഞായറാഴ്ചകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ...ഈ രണ്ട് ദിവസം കടന്ന് വരല്ലെ എന്ന് പ്രാര്‍ത്ഥനയുമായി ഞാനും എന്‍റെ ജേഷ്ഠന്മാരും ഉണ്ടാകും...

പേര്‍ഷ്യക്കാന്‍ ഹംസക്കായുടെ വഞ്ചി വാടകക്കെടുത്ത് പുത്തുരുത്തിയില്‍ പുല്ലിനു പോകാന്‍ നല്ല രസം ആകുന്നു...അനിയനു അല്പം ഉയരക്കൂടുതല്‍ ഉള്ളത് കൊണ്ട് വഞ്ചി കുത്തുന്ന ജോലി അവനാകുന്നു...നീളത്തിലുള്ള മുളയാണ് വഞ്ചി കുത്തുവാന്‍ ഉപയോഗിക്കുക.....

ഒരിക്കല്‍ ഞാനും ജേഷ്ഠനും കൂടി പുല്ലരിയാനായി പോകുന്നു..കൂടെ അടുത്തുള്ള രണ്ട് ചേച്ചിമാരും ഉണ്ട്...ഓലകൊണ്ട് തീര്‍ത്ത വല്ലക്കുട്ടയും അരിവാളുമായി ഞങ്ങള്‍ ചെകുത്താന്‍ തറ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.കിലോമീറ്റര്‍ കണക്കിനു വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്‍റെ ഏകദേശം മധ്യഭാഗത്ത് ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട് . അവിടെ പണ്ടൊക്കെ ആഫ്രിക്കന്‍ പായല്‍ ചീഞ്ഞ് ഉണ്ടാകുന്ന കെമിക്കത്സ് ഇലക്ട്രിക്ക് ലൈനുമായുണ്ടാകുന്ന ഒരു പ്രക്രിയ...അത് തീ പാറുന്നത് പോലെ തോന്നിക്കും അപ്പോള്‍ അവിടെ ചെകുത്താന്‍ ഉണ്ടെന്ന് പറഞ്ഞ് പഴമക്കാര്‍ അതിനെ ചെകുത്താന്‍ തറ എന്ന് പേരുവിളിച്ചു..
അവിടേക്കാണു ഞങ്ങള്‍ പുല്ല് അരിയാന്‍ പോകുന്നത്...വഞ്ചിയിലല്ല പാടവരമ്പിലൂടെ പ്രത്യേക താളത്തില്‍ ...ഇടക്കിടക്ക് ബട്ടന്‍സ് പൊട്ടിയ ട്രൌസര്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി അകത്തേക്ക് വച്ച് വല്ലക്കുട്ടയും കയ്യില്‍ പിടിച്ച് ഏറ്റവും പിന്നിലായി ഞാന്‍ ..

അങ്ങനെ ഒരു ചെറിയ തോടിന്‍റെ മറുകര കടക്കാനുള്ള ശ്രമം ...നീന്താനറിയാത്ത ഞാന്‍ ആ ഒരു ശ്രമം വേണ്ടെന്ന് വച്ചു...കാരണം ആ തോട്ടിലെ വെള്ളം കുടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല..എന്നാല്‍   എന്‍റെ ജേഷ്ഠന്‍ എനിക്ക് നീന്താന്‍ അറിയാം എന്ന് പറഞ്ഞ് തോട്ടിലേക്ക് എടുത്ത് ചാടിയത് ഓര്‍മ്മയുണ്ട്...പിന്നെ ആളെ കാണാനില്ല...ഇടക്കെപ്പോഴോ ജേഷ്ഠന്‍റെ കയ്യിലുണ്ടായിരുന്ന അരിവാള്‍ ഒന്ന് ഉയര്‍ന്ന് വന്നത് കാണാനായി പിന്നെ ആളെ കാണാനില്ല..

കൂടെയുള്ള ചേച്ചിമാര്‍ക്ക് നന്നായി നീന്താനറിയുമെങ്കിലും കയ്യില്‍ അരിവാളുമായി മുങ്ങിപ്പോയവനെ തിരയാന്‍ ഒരു പേടി...പിന്നെ എനിക്ക് ചെയ്യാനുണ്ടായിരുന്നത് ഒന്ന് മാത്രം...അങ്ങനെ ഞാന്‍ തന്നെ അതിനു മുങ്കൈ എടുത്തു...മറ്റൊന്നുമല്ല...ഉറക്കെ കരയുക...അതില്‍ ഞാന്‍ വിജയിച്ചു...

രണ്ടും കല്‍പ്പിച്ച് ചേച്ചിമാര്‍ വെള്ളത്തിലേക്ക് ചാടി ....കരച്ചിലിനിടയില്‍ ഞാന്‍ ആ കാഴ്ചകണ്ടു...വിക്രമാദിത്യന്‍ വേതാളത്തെ കൊണ്ട് വരുന്നത് പോലെ ജേഷ്ഠനെ ഒരു ചേച്ചി തോളില്‍ ഇട്ട് കൊണ്ട് വരുന്നു...

കഴിഞ്ഞ ചെറുപെരുന്നാളിനു ജേഷ്ഠന്‍ ലീവിനു വന്നപ്പോഴും പറയുന്നു...അവനു നീന്താന്‍ അറിയുമെന്ന്.....
ചില നേരമ്പോക്കുകള്‍...132

ഫാദര്‍ നിങ്ങള്‍ പള്ളിയില്‍ അധികം പ്രസംഗിക്കുന്നത് കോണ്ടാണു നിങ്ങള്‍ക്ക് ഈ അസുഖം വന്നിരിക്കുന്നത്..നിങ്ങളുടെ ശ്വാസകോശത്തില്‍ ചെറിയ പ്രോബ്ലം ഉണ്ട് അതിനാല്‍ ആറുമാസം മദനപള്ളിയില്‍ പോകണം..

{ മദനപള്ളി എന്നാല്‍ വിശ്രമ കേന്ദ്രം }

അയ്യോ ഡോക്ടര്‍ അത്രയും കാലം കുര്‍ബാന മുടക്കാന്‍ വയ്യ...

അത് ഫാദറിന്‍റെ ഇഷ്ടം പോലെ ചെയ്യുക ഒന്നുകില്‍ മദനപള്ളി അല്ലേല്‍ സ്വര്‍ഗ്ഗം..എന്താവേണ്ടത് എന്ന് വച്ചാല്‍ തീരുമാനിക്കുക..

ഫാദര്‍...കുറച്ച് നേരം ആലോചിച്ചിട്ട് പറഞ്ഞു ശരി ഡോക്ടര്‍ മദനപ്പള്ളി മതി...

Saturday, 4 October 2014

ചില നേരമ്പോക്കുകള്‍...130

ശിവരാമന്‍റെ അച്ഛന്‍ ഹെഡ്മാസ്റ്ററുടെ റൂമില്‍ എത്തി ..

എന്തിനാ സാര്‍ എന്നെ വിളിപ്പിച്ചത്..?

നിങ്ങള്‍ടെ മകന്‍ ശിവന്‍ മറ്റുള്ള കുട്ടികളുടെ സ്കൂള്‍ ബാഗില്‍ നിന്നും പേന മോഷ്ടിക്കുന്നു...എന്താ അവനിങ്ങനെ മോശം സ്വഭാവം വരാന്‍ കാരണം...?

ഞാനും അത് തന്നെയാ ചിന്തിക്കുന്നത് അവനു ഞാന്‍ ഓഫീസില്‍ നിന്നും ഇഷ്ടമ്പോലെ പേന കൊണ്ട് കൊടുക്കുന്നതാണല്ലോ...?

Friday, 3 October 2014

ചില നേരമ്പോക്കുകള്‍....129

പോട്ടയില്‍ ധ്യാനത്തിനു പോയതാണു അന്നമ്മ ചേടത്തി....

പോട്ടയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അന്നമ്മാ ചേടത്തി അവിടെ നിന്നിരുന്ന വികാരി അച്ഛനോട് പറഞ്ഞൂ....

“അച്ചോ ധ്യാനത്തിനു ഇന്ന് വന്നേ ഉള്ളു അപ്പോഴേക്കും അത്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങി”

എന്ത് പറ്റി അമ്മച്ചി...?

ഇരിങ്ങാലക്കുടയില്‍ നിന്നും ബസ്സ് കയറിയിട്ട് ഇവിടെ എത്തുന്നത് വരേയും കണ്ടക്ടര്‍ പൈസ വാങ്ങാന്‍ വന്നില്ല...
ചില നേരമ്പോക്കുകള്‍...129

പരിശോധനക്ക് ഇന്‍സ്പെക്ടര്‍ വരുന്നുണ്ടെന്ന് തലേദിവസം തന്നെ എല്ലാ ക്ലാസ്സിലും നോട്ടീസ് കൊടുത്തിരുന്നു...മറന്നതാണോ അതോ മനപ്പൂര്‍വ്വം ആണോ എന്നറിയില്ല..കൊത്രാകൊള്ളികള്‍ മാത്രമുള്ള ഞങ്ങള്‍ടെ ക്ലാസ്സില്‍ അങ്ങനെ ഒരു അറിയിപ്പ് കിട്ടിയില്ല....

ഞാനൊഴികെ ബാക്കിയെല്ലാവരും കുട്ടികള്‍ ആണേന്ന പേരുമാത്രമേ ഉള്ളു ...എല്ലാം മുതുക്കന്മാര്‍ ...നല്ല ബഹളവും സംസാരവും നടക്കുന്ന സമയം ഇന്‍സ്പെക്ടര്‍ കയറിവന്നു...

ഇന്‍സ്പെക്ടറുടെ വരവ് ആരും മൈന്‍ഡ് ചെയ്തില്ല ബഹളം തുടര്‍ന്നു...ഇടയിലൂടെ നടന്ന് കൊണ്ടിരിക്കുന്ന ഒരു വനെ പിടിച്ച് ഇന്‍സ്പെക്ടര്‍ ബെഞ്ചിന്‍റെ മുകളില്‍ കയറ്റി നിര്‍ത്തി...നീ ഇന്നുമുഴുവനും അവിടെ നില്‍ക്കുക...
കുറെ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി പതുക്കെ ഇന്‍സ്പെക്ടറുടെ അടുത്തെത്തി സാറേ...

ങും...

സാറെ ആ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നത് ഞങ്ങള്‍ടെ മാഷിനെയാണ്...

Thursday, 2 October 2014

ചില നേരമ്പോക്കുകള്‍...128

അന്ന് ഓന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു ഫ്രീ സമയത്ത് ടീച്ചര്‍ പറഞ്ഞു..എല്ലാവരും അവരവരുടെ വീട്ടിലുള്ള മൃഗങ്ങളേ കുറിച്ച് പറയാന്‍...

ഓരോരുത്തരും കോഴി ,ആട്, പൂച്ച , പശു എന്നിങ്ങനെ പറഞ്ഞ് മുന്നോട്ട് പോയി ...അപ്പോഴാണു ഒന്നിലാണെങ്കിലും നുണപറയുന്നതില്‍ പി എച്ച് ഡി എടുത്ത സുരേഷ് എഴുന്നേറ്റു നിന്ന് പറഞ്ഞത് എന്‍റെ വീട്ടില്‍ കയിത ഉണ്ട്..

കഴുതയോ..? ടീച്ചര്‍ക്ക് അത്ഭുതം ആയി ഈ വള്ളിവട്ടത്ത് കഴുതയോ..?

മറ്റുള്ള കുട്ടികള്‍ പറഞ്ഞു ടീച്ചര്‍ അവന്‍റെ അച്ചാനു തുണിയലക്കല്‍ ആണു പണി ചിലപ്പോള്‍ ഉണ്ടാകും...
ശരി സുരേഷേ കഴുതയെ കുറിച്ച് പറയൂ മറ്റുള്ള കുട്ടികള്‍ കേള്‍ക്കട്ടെ

സുരേഷ് പറഞ്ഞു തുടങ്ങി ..കയിത പുല്ല് തിന്നും ,പിന്നെ കയിത ചാക്ക് കെട്ട് പുറത്ത് വച്ച് കൊണ്ട് പോകും ..പിന്നെ പിന്നെ കയിത് കുത്തും....

അപ്പോള്‍ ടീച്ചര്‍ ആശ്ചര്യത്തോടെ ചോദിച്ചു കഴുത കുത്തുമോ അതിനു കൊമ്പുണ്ടോ..?

ഉണ്ട് ടീച്ചര്‍ അതിനു മൂന്ന് കൊമ്പുണ്ട്..

ഏയ് അത് ചിലപ്പോള്‍ ചെവി ആയിരിക്കും.....

അല്ല ടീച്ചര്‍ ചെവി രണ്ടെണ്ണം വേറെ യുണ്ട്

ടീച്ചര്‍ക്ക് കണ്‍ഫ്യൂഷന്‍ ആയി ടീച്ചറാണേല്‍ കഴുതയെ ഇത് വരേയും കണ്ടിട്ടും ഇല്ല..ടീച്ചര്‍ എല്ലാവരോടും നിശബ്ദരായിരിക്കാന്‍ പറഞ്ഞിട്ട് നേരെ ഹെഡ്മാസ്റ്ററുടെ അരികിലേക്ക് പോയി വിവരം പറഞ്ഞു...

ആദ്യം ഡ്രോയിങ്ങ് മാസ്റ്റര്‍ ആയിരുന്നു ഈ ഹെഡ്മാസ്റ്റ് അതിനാല്‍ കഴുതയെ കുറിച്ച് ഇദ്ദേഹം വരച്ചിട്ടുണ്ടാകും എന്ന് ടീച്ചര്‍ കരുതി...എന്നാല്‍ ഹെഡ്മാസ്റ്റര്‍ ചിന്തിച്ചത് അതല്ല കുറേ പടങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഇത് വരേയും ഒരു കഴുതയുടെ പടം വരച്ചിട്ടില്ല...
ശരി ടീച്ചറെ ഇതിന്‍റെ സത്യാവസ്ത ഞാന്‍ നാളെ പറയാം ഞാന്‍ ഇന്ന് സുരേഷിന്‍റെ വീട്ടില്‍ ഒന്ന് പോയി നോക്കാം..
അങ്ങനെ മാഷ് വൈകിയിട്ട് സുരേഷിന്‍റെ വീട്ടിലേക്ക് പോയി ...അപ്പോഴുണ്ട് അവിടെ ഒരു ആള്‍ക്കൂട്ടം ...കാര്യം തിരക്കി

“ഇയാള്‍ടെ കഴുതയെ നരി പിടിച്ചു”...ആരോ പറയുന്നത് കേട്ടു...

കുറച്ച് കഴിഞ്ഞപ്പോഴേക്കും കുറച്ച് ആളുകള്‍ ഒരു ചാക്ക് കെട്ടുകൊണ്ട് വന്ന് അവിടെ ഇറക്കി...കഴുതയുടെ ശവം...അതിനാണേല്‍ തലയും ഇല്ല...

തലയെവിടെ..?
നരി തിന്നു കാണും...

മാസ്റ്റര്‍ക്ക് ആകെ ആധിയായി ഇനി നാളെ ടീച്ചറോട് എന്ത് പറയും...മാസ്റ്റര്‍ പതുക്കെ അടുത്ത് നിന്നിരുന്ന ആളോട് ചോദിച്ചു എന്നാലു ആ തല എവിടെ പോയിട്ടുണ്ടാകും..?

“മാഷ് എന്ത് ചോദ്യാ ഈ ചോദിക്കണത് അതിനു തലയുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാ അതിനെ കഴുത എന്ന് വിളിക്കുന്നത്”

മാസ്റ്റര്‍ക്ക് അപ്പോഴാ ഒരു സമാധാനം ആയത് മൂപ്പിത്സ് നേരം വെളുക്കാനായി കാത്തിരുന്നു...

Wednesday, 1 October 2014

ചില നേരമ്പോക്കുകള്‍....127

അന്നൊക്കെ ശിവരാമന്‍ എന്നും ക്ലാസ്സില്‍ താമസിച്ചാ വന്നുകൊണ്ടീരുന്നത്...

എങ്ങനെ ലേറ്റായാലും ശിവരാമനു ഒരു കാരണവും ഉണ്ടാവും ..സ്ഥിരം ഇത് പതിവാക്കിയതിനാല്‍ ടീച്ചേഴ്സ് അത്ര ഗൌനിക്കാറില്ല....

ശിവരാമന്‍റെ കഷ്ടകാലത്തിനു ഒരു ദിവസം നേരം വൈകിവന്നത് ഹെഡ്മിസ്ട്രിസ് വെറോനിക്കാ ടീച്ചര്‍ കണ്ടുപിടിച്ചു...അപ്പോഴാ ടീച്ചറിനു മനസ്സിലായത് ഇത് ഇവന്‍റെ സ്ഥിരം പല്ലവിയാണെന്ന്....

”എന്താ ശിവരാമാ നീയിന്ന് നേരം വൈകിയത്..?...വെറോനിക്കാ ടീച്ചര്‍.

അച്ഛനും അമ്മയും വഴക്ക് കൂടിയതിനാലാണു ടീച്ചര്‍ നേരം വൈകിയത്..

അതും ഇതും തമ്മിലെന്ത് ബന്ധം..?

എന്‍റെ കുട അച്ഛന്‍റെ കയ്യിലും ചെരിപ്പ് അമ്മയുടെ കയ്യിലും ആയിരുന്നു....
ചില നേരമ്പോക്കുകള്‍....126  ...1212...

126

പൈലിമാഷ് പൊതുവേ ദേഷ്യക്കാരനായിരുന്നു...മൂക്കത്താണു കോപം...

പൈലിമാഷ് ഒരു പദ്യം ചൊല്ലിയതിനു ശേഷം അതിന്‍റെ സാരാംശം പറഞ്ഞൂ..

“ആ കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് അവന്‍റെ അമ്മ മരിച്ചുപോയി” അബദ്ധം മനസ്സിലാകാതെ മാഷ് വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു...

കുട്ടികള്‍ പരസ്പരം നോക്കി മുറുമുറുത്തു...അപ്പോള്‍ തന്‍റേടക്കാരനും ലീവ് ദിവസം പുറത്ത് ഐസ് വില്‍ക്കുന്നവനുമായ തോമസ്സുട്ട് എഴുന്നേറ്റ് ചോദിച്ചു...അല്ല മാഷേ ജനിക്കുന്നതിനു മൂന്ന് മാസം മുമ്പ് അമ്മ മരിച്ചാല്‍ കുട്ടിയെ ആരു പ്രസവിക്കും..?

ഇരിക്കട അവിടെ ഞാന്‍ പറയുന്നതങ്ങ് കേട്ടാല്‍ മതി ഇങ്ങോട്ട് ചോദ്യങ്ങള്‍ ഒന്നും വേണ്ടാ...മാഷ് ദേഷ്യപ്പെട്ടു...

അതെങ്ങനെ ശരിയാവും മാഷ് പുസ്തകത്തില്‍ ഇല്ലാത്തതാ വായിച്ചത്...

ഇറങ്ങടാ അധിക പ്രസംഗി ക്ലാസ്സില്‍ നിന്ന്....മാഷ് കൂടുതല്‍ രോക്ഷാകുലനായി..
അതല്ല മാഷേ ....തോമസ്സുട്ടി പരുങ്ങി...

ഐസേ ...യു ഗെറ്റൌട്ട്..?..മാഷ് അലറി...പുസ്തകം മേശയില്‍ വലിച്ചെറിഞ്ഞു..

ഇത്തവണ തോമസ്സുട്ടി വിട്ടില്ല മാഷേ ക്ലാസ്സില്‍ നിന്നുവേണേല്‍ ഞാന്‍ ഇറങ്ങാം..പക്ഷേ സാര്‍ എന്‍റെ തൊഴിലിനെ കളിയാക്കിയത് ഒട്ടും ശരിയായില്ലാ ട്ടോ....


Tuesday, 30 September 2014

ചില നേരമ്പോക്കുകള്‍ ...125

ക്ലാസ്സില്‍ ചൂളം വിളിക്കുന്ന സ്വഭാവം സുരേഷിന് അന്നുണ്ടായിരുന്നു...അതിനാല്‍ എനിക്ക് അവന്‍റെ അരികില്‍ ഇരിക്കുവാന്‍ ചെറിയൊരു ഭയം ആയിരുന്നു...

ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ എന്തെങ്കിലും എഴുതാനായ് തുനിഞ്ഞാല്‍ ഉടന്‍ “ഷ്യൂ”  എന്നൊരു ചൂളം വിളി സുരേഷില്‍ നിന്നും പ്രതീക്ഷിക്കാം...

ടീച്ചര്‍ ആരാണെന്ന് ചോദിച്ചാല്‍ ആരും സുരേഷിന്‍റെ പേരു വെളിപ്പെടുത്തില്ല കാരണം ഈ പഹയന്‍ പെന്‍സില്‍ മുനച്ച് ചന്തിക്ക് കുത്തും

പുതിയതായി വന്ന തോമസ്സ് മാഷ്ടെ ക്ലാസ്സിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ....എന്നാല്‍ മാഷ് കയ്യോടെ സുരേഷിനെ പിടിച്ചു...അച്ഛനേം വിളിച്ചിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നായി...

വീട്ടിലറിഞ്ഞാല്‍ അവന്‍റെ അച്ഛന്‍ തുടയില്‍ കുടകമ്പി പഴുപ്പിച്ച് വക്കും ഇനി എന്ത് ചെയ്യും എന്നായപ്പോഴാ എന്‍റെ തലയില്‍ ചെറിയൊരു ബുദ്ധിഉദിച്ചത്..

അത്പ്രകാരം സൈക്കിള്‍ കടക്കാരന്‍ സൈദുമുഹമ്മദിക്കാനെ ചട്ടം കെട്ടി 50 രൂപ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ സെയ്ദുമുഹമ്മദിക്ക സമ്മതിച്ചു...

സൈദുമുഹമ്മദിക്ക സുരേഷിന്‍റെ അച്ഛനായി ഹെഡ്മാസ്റ്ററുടെ റൂമില്‍ ഹാജരാക്കപ്പെട്ടു..ഇനി ഇവന്‍ ക്ലാസ്സില്‍ മര്യാദക്കാരനായി ഇരിക്കും എന്ന് എഴുതി ഒപ്പിട്ട് പൊയ്ക്കോളാന്‍ സുരേഷിന്‍റെ അച്ഛനോട് ഹെഡ് മാസ്റ്റര്‍ പറഞ്ഞു...

അങ്ങനെ ഒരു അയാള്‍ ഒരു കത്ത് എഴുതി..

“എന്‍റെ മകന്‍ സുരേഷ് ഇനി തെറ്റ് ആവര്‍ത്തിക്കുകയില്ല ..ഇനി ആവര്‍ത്തിച്ചാല്‍ ടി സി വാങ്ങി പൊയ്ക്കൊള്ളാം എന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...
.............................................................എന്ന് സുരേഷിന്‍റെ അച്ഛന്‍ സെയ്ദുമുഹമ്മത്...



സുരേഷിനെ അന്ന് തന്നെ സ്കൂളില്‍ നിന്നും പുറത്താക്കി...

Monday, 29 September 2014

ചില നേരമ്പോക്കുകള്‍...125

സമയം സന്ധ്യകഴിഞ്ഞപ്പോള്‍ ഏതന്‍ തോട്ടത്തില്‍ വച്ച് ആദം ഹവ്വയോട് പറഞ്ഞു.....

എന്‍റെ പ്രിയേ ഞാന്‍ ഒന്ന് ഉലാത്തിയിട്ട് വരാം.....

നിങ്ങളിപ്പോള്‍ എവിടെക്ക് പോകുന്നു കാന്താ..?

ഒന്ന് കാറ്റുകൊള്ളട്ടെ ...എന്ന് പറഞ്ഞ് പോയ ആദം പിന്നെ ഏറെ താമസിച്ചാ കയറിവന്നത്..

വന്നോണം വന്ന് കിടന്നുറങ്ങുകയും ചെയ്തു.....

ഉറക്കത്തിനു ഭംഗം വരാതെ ഹവ്വ ആദമിനെ ശരീരമാസകലം ഒന്ന് പരിശോധിച്ചിട്ട് ഒന്ന് നിശ്വസിച്ചു....

“ഭാഗ്യം വാരിലെല്ലുകള്‍ എല്ലാം അവിടെ തന്നെയുണ്ട്”....

Saturday, 27 September 2014

ചില നേരമ്പോക്കുകള്‍.......

മജീഷ്യന്‍ സ്റ്റേജിലേക്ക് കയറി....ഒരു ഉണക്ക നാരങ്ങയെടുത്ത് പിഴിഞ്ഞു അതില്‍ നിന്നും നാരങ്ങ നീര് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു.....ജനം കയ്യടിച്ചു...അത്ഭുതസ്തബ്ദരായി മേലോട്ട് നോക്കി...

പെട്ടെന്നൊരു ഹാജ്യാര്‍ സ്റ്റേജിലേക്ക് കയറി ചെന്നിട്ട് പറഞ്ഞൂ..ഇതിലെന്താ ഇത്ര അത്ഭുതം...ഇത് ഞാന്‍ കാണിക്കാലാ....

എന്നാല്‍ കാണിക്കൂ എന്ന് മജീഷ്യന്‍...

ഹാജ്യാര്‍ക്കായി വീണ്ടും ഉണക്ക നാരങ്ങ കൊണ്ടുവരപ്പെട്ടു...ഹാജിയാര്‍ അനായേസേനെ നാരങ്ങ പിഴിഞ്ഞു....അത്ഭുതം മജീഷ്യന്‍ പിഴിഞ്ഞതിലും രണ്ട് ഗ്ലാസ്സ് കൂടുതല്‍ നീരു കിട്ടി...

നാണക്കേട് പുറത്ത് കാണിക്കാതെ മജീഷ്യന്‍ ഹാജ്യാരോട് ചോദിച്ചു...ഹാജ്യാര്‍ മാജിക്ക് എവിടെന്നാ പഠിച്ചത്..?

“ഒന്ന് പോ പുള്ളെ ഞാന്‍ മാജിക്കൊന്നും പഠിച്ചിട്ടില്ല”...

പിന്നെ...? മാജിക്ക് കാരനു ആകാംക്ഷ ഇരട്ടിച്ചു...

“ഞാനേയ് പള്ളിക്ക് വേണ്ടി ഗള്‍ഫ് നാടുകളില്‍ പിരിവിനു പോകുന്ന ആളാ..“

എനിക്കറിയാം എന്ത് ഉണക്കയായാലും എങ്ങനെ പിഴിയണമെന്ന്...
ചില നേരമ്പോക്കുകള്‍....123

ഒരിക്കല്‍ ഇടവകപള്ളിയില്‍ ചെറിയൊരു പ്രശ്നം...പ്രശ്നം സങ്കീര്‍ണ്ണമായി...ഇടവകക്കാര്‍ രണ്ടുചേരിയിലായി...വാക്ക് തര്‍ക്കം മൂത്തു വഴക്കും വക്കാണവും ആവുമെന്ന് കണ്ടപ്പോള്‍ ഇടവക വികാരി ഇടപെട്ടു..

പ്രശ്നം മറ്റൊന്നുമല്ലാന്നേയ്..വിശിഷ്ടാതിഥികള്‍ക്കായുള്ള റൂമിനോട് ചേര്‍ന്ന് ഒരു കക്കൂസ് പണിയണം എന്ന് ഒരു കൂട്ടര്‍ ....അത് വേണ്ടാ എന്ന് മറ്റൊരുകൂട്ടര്‍..

ദേവാലയത്തിനോട് ചേര്‍ന്ന് ഒരു കക്കൂസ് വരുന്നതില്‍ എന്താണു എതിര്‍പ്പ് എന്ന് തിരുമേനി എതിര്‍ക്കുന്നവരോട് ചോദിച്ചു...

കൂട്ടത്തില്‍ ഉണ്ടായിരുന്ന തോമ എഴുന്നേറ്റുനിന്ന് പറഞ്ഞൂ...

“വിശുദ്ധമായ ദേവാലയത്തിനോട് ചേര്‍ന്ന് അമേദ്യങ്ങള്‍ നിക്ഷേപിക്കുന്നത് ശരിയല്ല തിരുമേനി”...

ശാന്തനായി തിരുമേനി..അതിനോട് എനിക്കും താത്പര്യമില്ല എന്നാലും ഇത്രയും അമേദ്യം വയറ്റിലിട്ട് പള്ളിയില്‍ കയറുന്നതിലും നല്ലതല്ലെ അത്...

Friday, 26 September 2014

ചില നേരമ്പോക്കുകള്‍.....123

ചെറിയൊരു മുടന്തുള്ളതിനാലാണ് ജാനുവേടത്തി ഒരു വേലക്കാരിയെ വെക്കാമെന്ന് കരുതിയത്...
ജാനുവേടത്തിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു വേലക്കാരി സത്യസന്ധയായിരിക്കണം ഒരിക്കലും നുണപറയുന്നവളാകരുത്..ഉള്ളത് ഉള്ളത്പോലെ പറയുന്നവളായിരിക്കണം...എന്നെല്ലാം...

അങ്ങനെയൊരുവളെ കിട്ടിയപ്പോള്‍ ജാനുവേടത്തിക്ക് സന്തോഷമായി..എന്നാല്‍ ഉച്ചയൂണിനു സമയമായപ്പോള്‍ ....

ഊണുകഴിച്ച്കൊണ്ടിരിക്കുമ്പോള്‍ വേലക്കാരി....

“മുടന്തി കോങ്കണ്ണി കൊച്ചമ്മേ കറി ഒരു വസ്തുവിനു കൊള്ളില്ല എങ്കിലും കുറച്ചുകൂടി ചോറ് തായോ”...

Thursday, 25 September 2014

ചില നേരമ്പോക്കുകള്‍...122

എന്‍റെ ഉമ്മച്ചിയുടെ വീട് പുത്തഞ്ചിറയിലാ‍ണ്...ഞാന്‍ ഇടക്കിടക്ക് അവിടേക്ക് പോകാറുണ്ട്...അന്നാണേല്‍ ഒരു പഴയ തറവാട് ഓട് മേഞ്ഞ ആ വീട്ടില്‍ ഒരു പ്രത്യേക തണുപ്പായിരുന്നു...അത് കൊണ്ട് തന്നെ അവിടെ എത്തിയാല്‍ ഉറക്കം വരും ഒന്ന് ഉറങ്ങണമെന്ന് തോന്നും...

“എനിക്കാണേല്‍ എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാല്‍ ഉടനെ അത് നടപ്പിലാക്കണം”...അത് കൊണ്ട് ഞാന്‍ വേഗം കിടന്നുറങ്ങുകയും ചെയ്യും..

“അവനു കട്ടില്‍ കണ്ടാല്‍ മതി അപ്പോഴേക്കും ഉറങ്ങണം എന്ന് എന്‍റെ ഉമ്മച്ഛിയുടെ ഉമ്മ” സ്നേഹത്തോടെ പരാതി പറയുന്നത് കേള്‍ക്കാം....

ഒരിക്കല്‍ ഇങ്ങനെ ഉറങ്ങിയെഴുന്നേറ്റ് വീട്ടിലേക്ക് പോകാന്‍ തയ്യാറായിരിക്കുമ്പോള്‍ ...അവിടെയുള്ള ആരോ എന്നോടൊരു ചോദ്യം...

“എടാ കൊച്ചുമോനെ നീ എപ്പോഴും ഇങ്ങനെ കിടന്നുറങ്ങിയാല്‍ ക്ഷീണം തോന്നില്ലെടാ.“...?

“ ഏയ് അങ്ങനെ ക്ഷീണം വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് അഞ്ചുമിനിറ്റ് റെസ്റ്റ് എടുക്കും”.....

പിന്നെ എന്നോടാരും ഇങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ടില്ല..

Wednesday, 24 September 2014

ചില നേരമ്പോക്കുകള്‍....121

ആതുര സേവനത്തില്‍ തലപ്പത്തിരിക്കുന്ന ഒരു ആശുപത്രിയായിരുന്നു അത്...24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം...ശുഷ്കാന്തിയുള്ള ഡോക്ടേഴ്സ്...നേഴ്സുമാര്‍...പറഞ്ഞിട്ടെന്താ കാര്യം ദാ നോക്ക്യേ...
ഒരു ബസ്സപകടം നടന്നു..പരിക്കേറ്റവരെയെല്ലാം ഈ ആശുപത്രിയില്‍ എത്തിച്ചു.വന്നയുടന്‍ ഡോക്ടേഴ്സും നേഴ്സുമാരുമെല്ലാം അടിയന്തിര ശുശ്രൂഷകള്‍ നന്നായി ചെയ്തു തുടങ്ങി..

അങ്ങിനെ അവര്‍ ഒരാളുടെ കാലിലെ മുറിവുകള്‍ മരുന്നുപുരട്ടി കെട്ടിവച്ചു...അയാളുടെ ഒടിഞ്ഞകൈ പ്ല്സ്റ്റര്‍ ഇട്ട് ശരിയാക്കി....പ്ലാസ്റ്ററിട്ട കൈ ഒരു ബെല്‍റ്റ് ഇട്ട് കഴുത്തിലിടാന്‍ തുനിഞ്ഞപ്പോഴാ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്...അയാള്‍ക്ക് തലയില്ല....

Tuesday, 23 September 2014

ചില നേരമ്പോക്കുകള്‍....120

പള്ളിയില്‍ വേദോപദേശ ക്ലാസ്സ് നടക്കുന്നു..പള്ളിവികാരി ക്ലാസെടുത്ത് കസറുന്നു...അപ്പോള്‍ തോമാക്ക് ഒരു സംശയം...

അച്ചോ..ലോത്തിന്‍റെ ഭാര്യയുടെ പേരെന്താ...?

[ ലോത്തിന്‍റെ ഭാര്യയെ കുറിച്ച് വേദപുസ്തകത്തിലും പറയുന്നില്ല.] തന്നെ കുടുക്കാനാണു തോമയുടെ പരിപാടിയെന്ന് അച്ചനു മനസ്സിലായി...

അപ്പോള്‍ അച്ഛന്‍ പറഞ്ഞു...തോമാ നീ കല്യാണം കഴിച്ചതാണോ..?

ഇല്ല അച്ഛോ...

എന്നാല്‍ വേഗം പോയി കല്ല്യാണം കഴിക്ക്.ചുമ്മാ വല്ലവന്‍റേയും ഭാര്യയുടെ പേരും നോക്കി നടക്കുന്നു...ദുഷ്ടന്‍..

Monday, 22 September 2014

ബി എസ്സെ എസ്സെല്ലാര്‍........2

അക്കാലത്ത് നാട്ടിൽ വാഹനം എന്ന് പറയുന്നത് സൈക്കിൾ മാത്രം..പിന്നെ ഇടക്കിടക്ക് അംബാസിഡർ കാറും...അതും വല്ല കല്യാണമോ ആശുപത്രി കേസോ വരുമ്പോൾ മാത്രം...പിന്നെ നാട്ടിൽ കാണുന്ന വാഹനങ്ങളിൽ കാളവണ്ടിയും ഉന്ത് വണ്ടി എന്ന് അറിയപ്പെടുന്ന കട്ടവണ്ടി...

എനിക്കും ഒരു സൈക്കിൾ വേണമെന്ന് ആഗ്രഹം തോന്നിയത് അപ്പോഴാണ്...അത് വീട്ടിൽ പറഞ്ഞാൽ വീട്ടിൽ ഉടനെ തന്നെ അംബാസിഡർ കാറ് വരും എന്ന് എനിക്കറിയാം...."എന്നെ ആശുപത്രിയിൽ കൊണ്ടോകാൻ"...

അങ്ങനെ ഇരിക്കുമ്പോൾ .....

മാസം 100 രൂപ വച്ച് അടക്കാവുന്ന വ്യവസ്ഥയില്‍ സൈക്കിള്‍ സ്വന്തമാക്കി....
സ്വന്തമായി ഒരു വാഹനം ഉള്ളതിന്‍റെ ഹുങ്ക് നിസാരമായിരുന്നില്ല എനിക്ക്...

ഹാന്‍ഡിലിന്‍റെ വലത് ഭാഗത്ത് ടിങ്ങ് ടോങ്ങ് ബെല്ലും ഇടത് സൈഡില്‍ ക്രിങ്ങ് എന്ന് അടിക്കുന്ന ബെല്ലും...അത് കൂടാതെ എക്സ്ട്രാ ഫിറ്റിങ്ങ് മുന്നില്‍ തന്നെ പ്ലാസ്റ്റിക്കിന്‍റെ ചെത്തിപ്പൂവ്, ഹാന്‍ഡിലില്‍ രണ്ട് സൈഡിലും ഓഡിയോ കാസറ്റിന്‍റെ റിബ്ബള്‍ ഞാത്തി ഇട്ടിരിക്കുന്നു...ഡൈനാമോ ലൈറ്റിന്‍റെ ഹെഡില്‍ ചുമന്ന കളറുള്ള സിബ്ബ് വച്ച കവര്‍...ഹാന്‍ഡിലിന്‍റെ പിടിയില്‍ റംബുട്ടന്‍റെ പുറന്തോട് പോലുള്ള കവര്‍ ...മൊത്തത്തില്‍ ഒരു ഫുള്‍സെറ്റപ്പ് തന്നെ...

രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ സൈക്കിള്‍ തുടക്കലായിരുന്നു ഒരു പണി...പുതിയതായി സൈക്കിള്‍ കിട്ടിയപ്പോള്‍ ആദ്യം ചെയ്ത പണി വെള്ളം ഒഴിച്ച് കഴുകല്‍ ആയിരുന്നു...പുത്തനച്ചി പുരപ്പുറം വരെ തൂത്ത് വാരും എന്ന് പറയുന്നത് പോലെ...

സൈക്കിളിലെ യത്രയെ കുറിച്ച് പറയുകയാണേല്‍ ഈ ഫേസ്ബുക്ക് തികയാതെ വരും...

രാത്രിയില്‍ ഒരു ദിവസം ആരും   അറിയാതെ സ്തിരം ആയി പോകാറുള്ള പീടികയുടെ അരികെ ചെന്ന് അത്യാവശ്യം വലുപ്പം ഉള്ള ഇഷ്ടികയോ കല്ലോ എടുത്ത് വച്ചു.. ...
എവിടേയെങ്കിലും പൊക്കമുള്ള കല്ലുകളിലോ കലുങ്കുകളിലോ കാല്‍ കുത്താതെ എനിക്ക് സൈക്കിളില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല...കയറലും അങ്ങിനെ തന്നെ...മുകളില്‍ കയറികിട്ടിയാല്‍ പിന്നെ ഉയര്‍ന്ന് നില്‍ക്കുന്ന കല്ലുകലില്‍ മാത്രം സ്റ്റോപ്പുള്ള ഈ ബി എസ്സെ എസ്സെല്ലാര്‍ ആ നാട്ടില്‍ എന്നല്ല ലോകത്ത് ആദ്യമായി എന്‍റെ കയ്യില്‍ മാത്രം...

                                                                             ഒരിക്കല്‍ വൈകിയിട്ട് കമ്പനി വിട്ട് വീട്ടിലേക്ക് പോകുന്ന സമയം കമ്പനിയില്‍ നിന്നും ഒരു വിധം സൈക്കിളില്‍ കയറിപറ്റി..വണ്ടി നോണ്‍സ്റ്റോപ്പായി  മുന്നോട്ട് പോകുന്നു ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയിട്ടുണ്ടാകും ..

പെട്ടെന്ന് എന്‍റെ ചെരിപ്പ് കാലില്‍ നിന്നും ഊരി താഴേ വീണു..

ന്‍റെ റബ്ബേ ...

റോഡ് സൈഡില്‍ കാനമത്രമുള്ളു... ഒരു സര്‍വ്വേ കല്ല് പോലും ഇല്ല ...എന്‍റെ വണ്ടിയാണേല്‍ ചെരുപ്പില്‍ നിന്നും മുന്നോട്ട് കുതിക്കുകയാണ്...എന്താ ചെയ്കാ....സൈക്കിളാണേല്‍ ചെറിയൊരു ഇറക്കത്തേക്ക് പ്രവേശിക്കുകയാ....ഇടത്തോട്ട് തിരിഞ്ഞാല്‍ കോണത്ത് കുന്ന് സെന്‍റര്‍ ..വലത്തോട്ടാണേല്‍ ചെറിയൊരു കയറ്റം.....വലത്തോട്ടാണു എനിക്ക് പോകേണ്ടത്....

കമ്പനി വിട്ട് നടന്ന് വന്നവര്‍ റോഡ് സൈഡില്‍ കുറ്റിക്കാട്ടിലായി ഒരു സൈക്കിള്‍ കിടക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു...ഇത് നമ്മുടെ

"ഷഫീറിന്‍റെ സൈക്കിള്‍ ആണല്ലോ..?"

അവര്‍ക്ക് ആ കാട്ടില്‍ നിന്നും എന്നെ കണ്ടുപിടിക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല...നിസ്സാര പരിക്കുകളോടെ എന്നെ അവര്‍ കാട്ടില്‍ നിന്നും പുറത്തെടുത്തു...എന്ത് പറ്റ്യേടാ....ഷഫീറേ....ആരോ ഒരാള്‍ ചോദിച്ചു...
ഞാന്‍ വിവരം പറഞ്ഞു ...നിര്‍ത്താന്‍  ഒരു കല്ലുപോലും വഴിയില്‍ ഇല്ല...അവസാനം...

അവസാനം...?

അവസാനം എന്താ...സൈക്കിള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് പോസ്റ്റിന്‍റെ വലിച്ച് കെട്ടിയിരിക്കുന്ന സ്റ്റേ കമ്പിയില്‍ കയറിപ്പിടിച്ചു...പിന്നെ പ്രശനം ഒന്നും ഉണ്ടായില്ല താഴേ ഇറങ്ങാന്‍ പിന്നെ കല്ലൊന്നും വേണ്ടിവന്നില്ല..



Saturday, 20 September 2014

                                                            ഒരു ബി എസ്സ് എ എസ്സെല്ലാര്‍....ഞാന്‍ ആദ്യമായി സ്വന്തമാക്കിയ ആ സൈക്കില്‍...ഇന്നും എന്‍റെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു....പ്രീഡിഗ്രി തോറ്റ് എന്ത് ചെയ്യണമെന്നറിയാതെ തലങ്ങൂം വിലങ്ങും നടക്കുന്ന സമയം...
എന്ത് ചെയ്യണമെന്നറിയാതെ എന്‍റെ വീട്ടുകാരും ...സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഞാന്‍ വടക്ക് നിന്ന് തെക്കോട്ട് സഞ്ചരിക്കും..അതിനു മറ്റൊരുകാരണം കൂടിയുണ്ട് തെക്ക് നിന്ന് വടക്കോട്ടേക്ക് പോകാന്‍ കഴിയില്ല ...വടക്ക് സൈഡ് മുഴുവനും വെള്ളത്താല്‍ മൂടപ്പെട്ടുകിടക്കുന്ന പാടശേഖരങ്ങള്‍ ആകുന്നു...
അങ്ങനെയിരിക്കുന്ന സമയത്താകുന്നു കോണത്ത് കുന്നില്‍ “ദീപ്തീ ഡയമണ്ട് “ എന്നൊരു സ്ഥപനം വരുന്നത്..
“പണ്ടാരാ‍ണ്ട് പറഞ്ഞത് പോലെ അതൊരു വഴിത്തിരിവൊന്നും ആയിരുന്നില്ല എന്‍റെ ജീവിതത്തില്‍...“ അത് വാസ്തവം പറഞ്ഞാല്‍ എന്‍റെ ജിവിതത്തിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയാണു ചെയ്തത്....
ജീവിതത്തിലെ ആദ്യ ജോലിക്ക് വേണ്ടിയുള്ള ഒരു ശ്രമം...അന്നമനടയിലുള്ള അപ്പുമാസ്റ്റര്‍ എന്ന ഒരാളുടെ ആയിരുന്ന് ആ കമ്പനി...

എന്നേയും അവിടെയാ‍ക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു..എന്നേയും കൊണ്ട് എന്‍റെ വാപ്പ അപ്പുമാസ്റ്ററുടെ വീട്ടിലേക്ക് യാത്രയായി...
“ചിലനേരം നല്ലൊരു ചെസ്സ് കളിക്കാരനെ പോലെ ആയിരുന്നു എന്‍റെ വാപ്പ...മൂപ്പിത്സ് നീക്കുന്ന ഓരോ കരുക്കളും എതിരാളിയുടെ അടിത്തറ ഇളക്കുന്നതായിരിക്കും...ഈ കളിയില്‍ എതിരാളി മറ്റാരുമല്ല...നമ്മുടെ കഥാ നായകന്‍ തന്നെ...തെല്ലൊരഹങ്കാരത്തൊടെ ഞാന്‍ പറയട്ടെ...“ആ എതിരാളി ഞാന്‍ തന്നെ”..
സ്ത്രീധനം കുറവായതിനാല്‍ കള്ളുകുടിയനു കെട്ടിച്ച് കൊടുക്കന്ന ലാഞ്ചനയോടെ എന്നെ ആ കമ്പനിയില്‍ ചേര്‍ത്തു....ഡയമണ്ട് പോളിഷിങ്ങ് എന്ന് ഇംഗ്ലീഷില്‍ പറയുമെങ്കിലും “കല്ലൊരകമ്പനി” എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്ന ആ കമ്പനിയാണു ഞാന്‍ ആദ്യമായി ജോലിചെയ്യുന്നത്....

പ്രതിമാസം 200 രൂപ സ്റ്റൈഫെന്‍റ് ..അതും ആറുമാസം അത് കഴിഞ്ഞാല്‍ ആള്‍ ഓക്കെയാണെങ്കില്‍ ശമ്പളം അല്‍പ്പം വര്‍ദ്ധിപ്പിക്കും...200 എന്നുള്ളത് 300 ആക്കും.ഓക്കെ അല്ലേല്‍ വീണ്ടും 200 ല്‍ തുടരണം...
ഇവനു നിങ്ങള്‍ ഒന്നും കൊടുത്തില്ലേലും വിരോധം ഇല്ല എങ്ങനേലും ഇവിടെയാക്കണം എന്ന് പറഞ്ഞാണ് എന്നെ കമ്പനിയില്‍ ആക്കുന്നത് തന്നെ...
                                                          രാവിലെ 8 മണിമുതല്‍ വൈകിയിട്ട് അഞ്ച് മണിവരേക്കും ആണു കമ്പനി ടൈം...അങ്ങനെയാണു ജീവിതത്തിന്‍റെ ആദ്യ ഘഡുവിലേക്ക് എന്‍റെ പ്രവേശനം...ഒരു പതിഞ്ചാം തിയത്യാണു ഞാന്‍ ആദ്യമയി ജോലിയില്‍ പ്രവേശിക്കുന്നത്...അതിനാല്‍ ആദ്യമാസ സ്റ്റൈഫെന്‍റ് 100 രൂപ ...ഞാന്‍ ആദ്യമായി വാങ്ങുന്ന ശമ്പളം...
വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഏകദേശം മൂന്നര കിലോമീറ്ററോളം ഉണ്ട്..നടന്ന് വേണം പോകാന്‍...പല്ലക്കിന്‍റെയും കാളവണ്ടിയുടേയും കാലഘട്ടം കഴിഞ്ഞ് സൈക്കിളിലേക്ക് കടക്കുന്ന കാലം...എനിക്കും വാങ്ങണം ഒരു സൈക്കിള്‍ എന്ന് തോന്നി..200 രൂപ ശമ്പളക്കാരന്‍റെ മോഹങ്ങള്‍ക്ക് ചിറക് മുളച്ചു...അങ്ങിനെ ഇരിങ്ങാലക്കുട വിന്‍സെന്‍റ് സൈക്കിള്‍സില്‍ നിന്നും മറ്റൊരാള്‍ മുഖേനെ ഒരു സൈക്കിള്‍ ലോണ്‍ എടുക്കുന്നത്....അന്നതിന്‍റെ വില 750 രൂപ...

ബി എസ്സെ എസ്സെല്ലാര്‍...............................................കുറച്ച് കൂടെയുണ്ടല്ലോ കഥയില്‍ അത് നമുക്ക് പിന്നെ എഴുതാം...

                                           TERMS & CONDITIONS

  1. ശരിയായ എര്‍ത്ത് കണക്ഷന്‍ , പൊടിയും നനവുമില്ലാത്ത അന്തരീക്ഷം എന്നിവ കമ്പ്യൂട്ടറിന്‍റെ സുരക്ഷക്ക് ആവശ്യമാണ്. ഇടിമിന്നല്‍ സമയത്ത് കമ്പ്യൂട്ടറില്‍ നിന്നും വൈദ്യുതി കണക്ഷനും ഇന്‍റര്‍നെറ്റ് കണക്ഷനും ഒഴിവാക്കുക.
  2. ബില്‍ ചെയ്ത് ഉത്പന്നങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടിവന്നാല്‍ പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങാം.പണം തിരിച്ചു നല്‍കുന്നതല്ല.
  3. സര്‍വീസ് സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ മാത്രം.
  4. ബില്ലില്‍ പറഞ്ഞിരിക്കുന്ന ഹാര്‍ഡ്വെയര്‍ പാര്‍ട്സുകള്‍ക്ക് മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
  5. താങ്കളുടെ കമ്പ്യൂട്ടറിന്‍റെ ശരിയായ സുരക്ഷക്ക് രജിസ്റ്റേഡ് ആന്‍റി വൈറസ് ഉപയോഗിക്കുക, അവ യഥാസമയം അപ്ഡേറ്റ് ചെയ്യുക.
  6. പ്രധാനപ്പെട്ട ഫയലുകളുടെ ബേക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുന്നത് പിന്നീട് ഡാറ്റാ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവക്കാന്‍ സഹായിക്കും Pen drive , External Hard disk, CD/DVD മുതലായവ ഉപയോഗിക്കുക.
  7. Manufacture Complaint  നു മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
  8. വാറണ്ടി സര്‍വ്വീസ്  ആവശ്യങ്ങള്‍ക്ക് പര്‍ചേയ്സ് ബില്‍ നിര്‍ബന്ധമാണ്.
  9. ബില്‍ ചെയ്ത് 3 ദിവസം വരെ ഉത്പന്നങ്ങള്‍ ഉത്പാദന കരാറുകള്‍ ഉണ്ടെങ്കില്‍ റിപ്ലേസ്മെന്‍റ് വാറണ്ടി നല്‍കുന്നതാണ്.തുടര്‍ന്ന് സര്‍വ്വീസ് വാറണ്ടി മാത്രമേ ബാധകമായിരിക്കുകയുള്ളു.
  10. ഉത്പന്നങ്ങളുടെ വാറണ്ടി അതാത് ഉത്പാദന കമ്പനികളുടെ വ്യവസ്ഥകള്‍ക്ക് ബാധകമാണ്. ഉത്പന്നങ്ങളുടെ സര്‍വീസിന് സര്‍വ്വീസ് സെന്‍ററുകള്‍ നിഷ്കര്‍ഷിക്കുന്ന സമയം ആവശ്യമാണ്.
  11. വാറണ്ടി ക്ലയിം ചെയ്യുമ്പോള്‍ കൊറിയര്‍ ചാര്‍ജ് കസ്റ്റമറില്‍ നിന്നും ഈടാക്കുന്നതാകുന്നു.
  12. Ribbon Catridge , Toner , Adaptor , Headphone , Cable , Pen drive , Card reader , Blue toth , Dust cover തുടങ്ങിയവ കണ്‍സ്യൂമേഴ്സ് വാറണ്ടിയില്‍ പെടുന്നതല്ല.
  13. സര്‍വ്വീസിനു നല്‍കിയ ഉത്പന്നങ്ങള്‍ തിരിച്ചുവാങ്ങുമ്പോള്‍ ഉത്പന്നം മാറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം കസ്റ്റമര്‍ക്കാണ്. തുടര്‍ന്നുള്ള പരാതികള്‍ക്ക് ഈ സ്ഥാപനം ഉത്തരവാദി ആയിരിക്കില്ല.