Wednesday, 30 April 2014

ചില നേരമ്പോക്കുകള്‍..75

ട്രാഫിക്ക് പോലീസുകാരന്‍ ഒന്ന് ഞെട്ടി എന്ത് കാര്‍ ഡ്രൈവ് ചെയ്ത് വരുന്നത് ഒരു റോബോട്ട് ആണ്..

കൈകാണിച്ച് വണ്ടിനിര്‍ത്തി...റോബോട്ട് തന്നെ...അടുത്തുള്ള സീറ്റില്‍ ദാണ്ടെ ഒരു മാന്യനും ഇരിക്കുന്നു...

പോലീസുകാരന്‍ ആ മാന്യന്റെ നേര്‍ക്ക് തിരിഞ്ഞു...എടോ നിങ്ങള്‍ എന്ത് ധൈര്യത്തിലാ ഈ റോബോട്ടിനെ കൊണ്ട് വണ്ടിഓടിപ്പിക്കുന്നത്...അല്ലേല്‍ തന്നെ അപകടം കൊണ്ട് നടക്കാന്‍ മേലായിരിക്കുന്നു...

മാന്യന്‍ മാന്യമായി തന്നെ പറഞ്ഞു സാര്‍ ആര്‍ ആരേ കൊണ്ട് വണ്ടിയോടിപ്പിച്ചു എന്നാണു പറയുന്നത്...

“ഞാന്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ദാണ്ടെ ഈ റോബോട്ട് എനിക്ക് ലിഫ്റ്റ് തന്നതാണ്”...

Tuesday, 29 April 2014

സ്കൂള്‍....

ഗോതമ്പ് മാവ് പച്ചവെള്ളത്തില്‍ നന്നായി കുറുക്കിയെടുത്ത്  ഇരുമ്പിന്റെ ചട്ടിയില്‍ ചുട്ടെടുക്കുന്ന ദോശക്ക് ചെറിയ ചെറിയ കുഴികള്‍ കാണാം...അല്പം കരിഞ്ഞ് തവിട്ട് നിറത്തില്‍ ചുട്ടെടുക്കുന്ന ദോശകാണുമ്പോള്‍

 “ഡ്രില്ല് പഠിപ്പിച്ചിരുന്ന ജോബ് മാഷേയാണു ഓര്‍മ്മവരിക”

മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ നിറഞ്ഞും പ്രത്യേകിച്ച് ഒരു രൂപവും എടുത്ത് പറയാന്‍ പറ്റാത്ത മൂക്കും മൂക്കിനുതാഴെ നിബിഡമായ മീശയും കൈകളില്‍ നിറയെ രോമവും ഉള്ള ഒരുമാഷ്.

വരിവരിക്ക് നിര്‍ത്തി “ബായിയേ മൂഡ് ,പീച്ചേ മൂഡ്.എന്നിങ്ങനെ താളക്രമത്തില്‍ ഒച്ചയിട്ട് പഠിപ്പിക്കുന്ന മാഷ് എപ്പോഴും മുഷ്ടി ചുരുട്ടി പിടിച്ച് നില്‍ക്കുന്നുണ്ടാകും..

ചൂണ്ട് വിരലിനും മധ്യവിരലിനും ഇടയിലൂടെ തള്ളവിരല്‍ പുറത്തേക്ക് കാണത്തക്കവണ്ണം കൈചുരുട്ടിപ്പിടിച്ചുള്ള നില്‍പ്പ്കണ്ടാല്‍ തന്നെ മനുഷ്യന്റെ ഉള്ള ജീവനും പോകും .
ഇടത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ വലത്തോട്ടും വലത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ ഇടത്തോട്ടും തിരിയുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍..
ജോബ് മാഷുടെ ചുരുട്ടിപ്പിടിച്ച മുഷ്ടി ചെവിക്ക് പിറകിലായി മെഡുലാഒബ്ലാംഗേറ്റക്ക് സൈഡിലായി ഒരു പ്രത്യേക സ്പീഡില്‍ കളം വരക്കുമ്പോല്‍ ചെവിയിലൂടെ ഒരു പ്രത്യേക മൂളല്‍ ഒഴുകിപ്പോകും...

അങ്ങനെയിരിക്കെയാണു സ്കൌട്ടിലേക്ക് ആളെ സെലക്ട് ചെയ്തത്...പൊക്കക്കുറവും സ്വയം നില്‍ക്കാന്‍ ത്രാണിയില്ലാത്തവനുമായ എന്നെ ആദ്യ റൌണ്ടില്‍ തന്നെ പുറത്താക്കി ...

നിരാശയോടെ അടുത്തുള്ള സര്‍വ്വേകല്ലില്‍ വിഷണ്ണയായി ഇരിക്കുമ്പോള്‍ ജോബ്ബ് മാഷ് എല്ലാവരേയും തിരഞ്ഞെടുത്തു...
സ്കൌട്ടിന്റെ പരേഡ് തകൃതിയായി നടക്കുന്ന ഒരു ദിവസം എല്ലാവരും വിശന്ന് പ്രാണന്‍ കത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ലെഫ്റ്റ് റൈറ്റ് പാടി മുന്നോട്ട് പോകുന്നു....അതുകഴിഞ്ഞാല്‍ കാപ്പി സല്‍ക്കാരം ഉണ്ട്...എല്ലാവരും വിയര്‍ത്ത് നാശമായി എന്തെങ്കിലും പറയാന്‍ കഴിയുമോ ജോബ് മാഷ്ടെ മുഷ്ടിപ്രയോഗം എല്ലാ വിശപ്പിനേയും തടഞ്ഞുനിര്‍ത്തി...

മാര്‍ച്ച് ഫാസ്റ്റ് ...മാഷ്ടെ ഗര്‍ജനം എല്ലാരിലും ഞെട്ടലുളവാക്കിയെങ്കിലും ആര്‍ക്കും മുന്നോട്ട് ഗമിക്കാന്‍ ഒരു പ്രയാസം...

ഇനി കാപ്പികുടിച്ചിട്ട് ചെയ്യാം മാഷേ കൂട്ടത്തില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞത് സഖാക്കള്‍ ഏറ്റുപാടി....

കാപ്പികുടിച്ചിട്ട് അടുത്ത ക്ലാസ്സ് മതിയെന്നുള്ളവര്‍ അഞ്ച് സ്റ്റെപ്പ് മുന്നോട്ട് മാര്‍ച്ച് ചെയ്യുക...ജോബ് മാഷില്‍ നിന്നും ഇത്രക്കും മധുരമായ ശബ്ദം കേല്ല്ക്കുന്നത് ആദ്യമായിട്ടായിരുന്നെങ്കിലും എല്ലാവരും ഒന്ന് വിറച്ചു...എന്നിട്ട് എല്ലാവരും അഞ്ച് സ്റ്റെപ്പ് മുന്നൊട്ട് മാര്‍ച്ച് ചെയ്തു....ഒരാളൊഴികെ...പള്ളിയുടെ തെക്കേ സൈഡില്‍ താമസിക്കുന്ന ജോയി.......
ഒരാളെങ്കിലും പഠിക്കാന്‍ താത്പര്യമുള്ള ആളുണ്ടായല്ലോ എന്ന വിചാരം വന്നതോട് ജോബ്മാഷ്ടെ മേലാസകലം ഉള്ള രോമങ്ങള്‍ ഒരു സെക്കന്റ്റ് എഴുന്നേറ്റുനിന്നു...

ടം ഡം ഡും ടും ടെയ് പടേയ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ കുറച്ച് നേരം സ്കൂള്‍ ഗ്രൌണ്ടില്‍ മുഴങ്ങിക്കേട്ടു....മറ്റൊന്നുമല്ല മാഷ്ടെ മുഷ്ടിപ്രയോഗം വിവിധ തലകളില്‍ നടത്തുന്ന ക്രയവിക്രയങ്ങളുടെ മാറ്റൊലിയായിരുന്നു ആ ശബ്ദം..

മാഷ് മെല്ലെ ജോയിയുടെ അരികിലേക്ക് നടന്നടുത്തിട്ട് സ്നേഹപുരസരം തന്റെ അരുമ ശിഷ്യനെ നോക്കി പറഞ്ഞു ഒരാളെങ്കിലും ഉണ്ടായല്ലോ പഠിക്കാന്‍ താത്പര്യമുള്ളവന്‍...എനിക്കഭിമാനം ഉണ്ട് നിന്നെ ഓര്‍ത്ത്

ജോയിയില്‍ നിന്നും കേട്ട മറുപടികേട്ട് ജോബ്മാഷ കുറച്ച് നേരം ആ ഗ്രൌണ്ടില്‍ തന്നെ ചമ്മണം പടിയിട്ട് ഇരുന്നുപോയി..

“മാഷേ കാപ്പികുടിക്കാതെ എനിക്ക് ഒരടിപോലും മുന്നോട്ട് നടക്കാന്‍ കഴിയില്ല അല്ലേല്‍ ഞാനും അവര്‍ക്കൊപ്പം അഞ്ച് സ്റ്റെപ്പ് മുന്നോട്ട് നടന്നേനെ”
ചില നേരമ്പോക്കുകള്‍...74

ഇന്നയാളുടെ വിവാഹത്തിന്റെ 25 ആം വാര്‍ഷികം ആയിരുന്നു...ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാള്‍ ഞാനും ആയിരുന്നു...

അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാളെ കണ്ടില്ല അവസാനം അന്വേഷണത്തില്‍ തൊട്ടടുത്തുള്ള ഒരു ബാറില്‍ ഇരുന്ന് കുടിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു...

എന്ത് പറ്റി..?  അന്വേഷിച്ച് ചെന്നവര്‍ കാര്യം തിരക്കി..

“നിങ്ങള്‍ക്കറിയോ വിവാഹത്തിന്റെ മൂന്നിന്റെ അന്ന് ഞാന്‍ ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു....വക്കീലിനോട് ഉപദേശം തേടിയപ്പോള്‍ വക്കീല്‍ പറഞ്ഞൂ ചുരുങ്ങിയത് 25 കൊല്ലമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുമെന്ന്..
അതിനാല്‍ ആ തീരുമാനത്തില്‍ നിന്നും ഞാന്‍ പിന്മാറി...

എന്നാല്‍ അന്ന് അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായേനെ”
ചില നേരമ്പോക്കുകള്‍..73


റഷ്യന്‍ വ്യോമസഞ്ചാരി ശൂന്യാകാശയാത്ര കഴീഞ്ഞ് തിരിച്ചെത്തി...ആഘോഷപൂര്‍ണ്ണമായ സ്വീകരണത്തിനൊടുവില്‍ റഷ്യന്‍ ഭരണാധികാരി സഞ്ചാ‍രിയെ തന്റെ സ്വകാര്യ റൂമിലേക്ക് വിളിച്ചുവരുത്തിയിട്ട് ചോദിച്ചു...

“സഖാവേ താങ്കളുടെ യാത്രയില്‍ ആകാശത്ത് വച്ച് ദൈവത്തെ കണ്ടുമുട്ടിയോ”?

സഞ്ചാരി പറഞ്ഞു...സാര്‍ ക്ഷമിക്കണം ഞാന്‍ ദൈവത്തെ കണ്ടു..

“എനിക്കറിയാമായിരുന്നു താങ്കള്‍ കണ്ടുകാണുമെന്ന്..പക്ഷേ ഇക്കാര്യം നമ്മള്‍ മാത്രം അറീഞ്ഞാല്‍ മതി പുറത്താരോടും പറയരുത് .ഒന്നുമില്ലേലും നമ്മള്‍ കമ്മ്യൂണിസ്റ്റ് കാരല്ലെ..?”

വ്യോമസഞ്ചാരിക്ക് റോമിലും സ്വീകരണം നല്‍കുകയുണ്ടായി..മാര്‍പ്പാപ്പ സഞ്ചാരിയെ തന്റെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ച് വരുത്തിയിട്ട് ചോദിച്ചു.

“സഹോദരാ സത്യം പറയണം മുകളില്‍ വച്ച് താങ്കള്‍ ദൈവം തമ്പുരാനെ കാണുകയുണ്ടായോ?”

റഷ്യന്‍ ഭരണാധികാരിക്ക് കൊടുത്ത് വാക്ക് ഓര്‍മ്മിച്ചുകൊണ്ട് സഞ്ചാരി പറഞ്ഞു..

“ഇല്ല ഞാന്‍ ദൈവത്തെ കണ്ടില്ല”...

“ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ  പക്ഷേ ഇക്കാര്യം പുറത്താരോടും പറയരുത്”....
ഇത് എന്റെ കഥയല്ല....

എങ്കിലും ഈ കഥയില്‍ ഞാനും ഒരു അംശം ആകുന്നു...കല്പറമ്പ് സ്കൂളില്‍ എസ്സ് എസ്സ് എത്സിക്ക് പഠിക്കുന്ന സമയം....

അന്ന് മൊത്തം ഏഴുപിരീഡാണു ഒരു ദിവസം ഉള്ളത്...കൂട്ടത്തില്‍ മറ്റുള്ള തല്ലിപ്പൊളിപിരീഡിനൊപ്പം അല്പം ആശ്വാസം നല്‍കിയിരുന്നത് ഡ്രില്ല് പിരീഡില്‍ ആയിരുന്നു...
ഡ്രില്ല് മാഷ്ടെ പിരീഡില്‍ ആകെ 15 മിനിറ്റെ ക്ലാസ്സ് ഉണ്ടാവുകയുള്ളൂ..എല്ലാവരും ഗ്രൌണ്ടിന്റെ അറ്റത്ത് ചെന്ന് പള്ളിമതിലിനോട് ചേര്‍ന്ന് വരിവരിയായി നില്‍ക്കണം....പിന്നീട് ഒരു അങ്കംവെട്ട് തന്നെയാണ്...ഏറ്റവും മുന്നിലായി അഭിമുഖമായി ജോബ് മാ‍ഷ് കുഴിച്ചിട്ടപ്പോലെ നില്‍ക്കുന്നുണ്ടാകും..

Thursday, 24 April 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം..ഭാഗം..17


അബൂദാബിയില്‍ വന്നിട്ട് ഏകദേശം രണ്ട് വര്‍ഷം തികഞ്ഞു...ആരോട് എങ്ങിനെ സംസാരിച്ചാല്‍ അവരെ നിലക്ക് നിര്‍ത്താം അല്ലേല്‍ അവരുടെ പ്രീതിക്ക് പാത്രീഭാവനാകാം  എന്ന് കുറേശേ മനസ്സിലായി...

റൂമിലേക്ക് പുതിയതായി വരുന്നവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് തലമൂത്തവരോട് പറഞ്ഞുകൊടുത്താല്‍ അവരുടെ മുന്നില്‍ നാമായിരുക്കും നല്ലവര്‍....

ആ സമയം എന്റെ ഒരു കൂട്ടുകാരന്റെ സ്റ്റുഡിയോ ഉത്ഘാടനം എന്നെ ക്ഷണിച്ചു...സുനില്‍ അതാണവന്റെ പേര്..

നല്ല സെറ്റപ്പോടെയുള്ള ഒരു സ്റ്റുഡിയോ...ഉള്ളില്‍ ക്യാഷ കൌണ്ടറിനു മുന്നില്‍ തന്നെ നല്ല ഗ്ലിറ്റിങ്ങ് ഫ്രൈം ഉള്ള ഒരു ചട്ടക്കൂടില്‍ ഒരു ഗണപതിയുടെ ഫോട്ടോ മൂപ്പിത്സ് ചന്ദനതിരിയൊക്ക് കത്തിച്ച് വച്ച് രംഗം ഒരു അമ്പലസിറ്റുവേഷന്‍ ആക്കിയിരിക്കുന്നു...
ഒരു മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് ഫോട്ടോ തയ്യാറാക്കിക്കൊടുക്കും എന്ന് അറബിയിലും,മലയാളത്തിലും ,ഇംഗ്ലീഷിലും എഴുതി വച്ചിരിക്കുന്നു...

ഉത്ഗാടനം ജുമ കഴിഞ്ഞ് നാലുമണിക്കാണ്...സുനിലിന്റെ കഫീല്‍ തന്നെയാണു ഉത്ഗാടനം ചെയ്യുന്നത്...

നാലുമണിയായപ്പോള്‍ കഫീല്‍ എത്തി ...ഇല്ലാത്ത ഗൌരവം മുഖത്ത് ഉരുട്ടിയെടുത്തിട്ട് തലയിലുള്ള തട്ടത്തിന്റെ മടക്ക് രണ്ട് വിരലുകൊണ്ട് ഒന്നൂടെ അമര്‍ത്തി വച്ചിട്ട് ചുറ്റുമുള്ളവരെ ഒന്ന് ഇരുത്തി നോക്കിയിട്ട് സ്റ്റുഡിയോയുടെ മുന്നില്‍ വന്നു നിന്നു...
അപ്പോള്‍ സുനില്‍ അതാ ഒരു പ്ലേറ്റില്‍ ചുമന്ന തുണിയും അതിനുമുകളില്‍ ഒരു കത്രികയും ആയി മുന്നില്‍ വന്നു..ഒറ്റനോട്ടത്തില്‍ പഴനിക്ക് പോകുന്നവന്‍ ഭിക്ഷയെടുക്കാന്‍ വരുന്ന ഒരു പ്രതീതി ഉളവാക്കി...
അറബി കത്രിയെടുത്ത് നാടമുറിച്ച് അകത്ത്കയറി ആദ്യം നോക്കിയത് മുന്നില്‍ ഫ്രൈം ചെയ്ത് വച്ചിരിക്കുന്ന ഗണപതി ഭഗവാന്റെ ഫോട്ടോയിലേക്ക്...

അറബി കഫീല്‍ സുനിലിനേയും ഗണപതിയേയും മാറിമാറി നോക്കി...മനുഷ്യരൂപത്തില്‍ മൂക്കിനുപകരം തുമ്പികൈയ്യും ഉള്ള ആരൂപത്തെ നോക്കി കഫീല്‍ സുനിലിനോട് ഒരു ചൊദ്യം

“ മിന്‍ ആദാ”? അതാരാ...ഇന്‍ ത ബാബ.?...നിന്റെ വാപ്പയാണൊ..?

സുനില്‍ ഒന്ന് പരുങ്ങിയിട്ട്....സ്വയം പറഞ്ഞു ന്റെ ദൈവമേ...ന്ത് പറഞ്ഞ് മനസ്സിലാക്കും ഈ ശൈത്താനെ...

സുനില്‍ ഒന്ന് വിയര്‍ത്തു...എന്നിട്ട് പകുതി അറബിയും പകുതി ഇംഗ്ലീഷും കൂട്ടിച്ചേര്‍ത്ത് "ആദാ ഉം...ഉം ദിസ് ഇസ് ഗണ്‍പതി” മല്‍ ഗോഡ്...

ശൂ...? അറബി അല്‍പ്പം ഉറക്കെ തന്നെ ചോദിച്ചു...മുന്‍ നിരയിലെ പല്ലിന്റെ ഗ്യാപ്പിലൂടെ തുപ്പലം ആ ചോദ്യത്തിന്റെ ഗാംഭീരത്തില്‍ പുറത്തേക്ക് തെറിച്ചു.

സുനിലൊന്ന് ഞെട്ടി ഞാനൊന്നു കുളിരണിഞ്ഞു...കാരണം അറബിയുടെ തുപ്പലിന്റെ മുക്കാല്‍ ഭാഗവും എന്റെ മുഖത്താനു വന്ന് വീണത്...

അപ്പോള്‍ സുനിലിന്റെ വായില്‍ നിന്നും വന്ന മറുപടി ഞാന്‍ വ്യക്തമായി കേട്ടില്ല...എങ്കിലും..

ആ മറുപടി മുഴുവനാവും മുമ്പ് അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല ...കൂടി നിന്നവരെല്ലാം നാലുഭാഗത്തേക്കും ഓടുന്നത് കണ്ടു....സുനില്‍ സ്റ്റുഡിയോ തുറന്നില്ല...മീനായില്‍ ഇപ്പോഴും ലേബര്‍ പണിയെടുക്കുന്നു...

ഒരിക്കല്‍ ഞാന്‍ അവനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ഞാന്‍ തിരക്കി സുനിലേ അന്ന് എന്താ സംഭവിച്ചത്..?
നീ എന്ത് മറുപടിയാണു അന്ന് പറഞ്ഞത്...? എന്റെ ചോദ്യം അവന്റെ മുഖം രക്തവര്‍ണ്ണം ആയി രൂപാന്തരപ്പെട്ടു...

ഷഫീറേ...ഗണപതിനെ ചൂണ്ടിക്കാട്ടി അതാരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു..

“ആദാ  ഗണപതി ഇന്ത്യന്‍ ഗോഡ്  സെയിം സെയിം അള്ളാ”  

Wednesday, 23 April 2014

ചില നേരമ്പോക്കുകള്‍....68


ഒട്ടും പക്വതയില്ലാത്തവനാണു എന്റെ മകന്‍..

എന്ത് പറ്റി..?

ഇന്നലെ ഞാനുണ്ടാക്കിയ കടലാസുവഞ്ചികള്‍ അവന്‍ വെള്ളത്തില്‍ മുക്കിക്കളഞ്ഞു...
ചില നേരമ്പോക്കുകള്‍...69

കള്ളന്‍ ചുമരുതുരന്ന് വീടിന്റെ അകത്ത് കടന്നു...

അപ്പോള്‍ ഒരു മുറിയിലുള്ള അലമാരിയിലുള്ള ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു..

“ഈ അലമാര തുറക്കാന്‍ ഈസിയാണ് ഇതിലുള്ള നോബില്‍ പിടിച്ച് വലത്തോട്ട് ഒന്ന് തിരിച്ചാല്‍ മതി”

കള്ളന്‍ നോബില്‍ പിടിച്ച് തിരിച്ചു...ഉടനെ റൂമില്‍ ലൈറ്റ് തെളിഞ്ഞു , അലാറം മുഴങ്ങാനും തുടങ്ങി അവസാനം പോലീസ് വന്ന് അയാളെ കസ്റ്റഡിയില്‍ എടുത്തു...അപ്പോള്‍ കള്ളന്‍ സ്വയം പറഞ്ഞു..

“ജനങ്ങളിലുള്ള എന്റെ വിശ്വാസം തകര്‍ന്നിരിക്കുന്നു”..
ആശുപത്രിവരാന്തയില്‍ കിടന്ന് പ്രസവിക്കേണ്ടിവന്ന യുവതിയൂടെ നാണക്കേട് കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന നേഴ്സ് സമാധാനിപ്പിച്ചു...

“നാണക്കേടൊന്നും വിചാരിക്കേണ്ട...രണ്ട് വര്‍ഷം മുമ്പ് ഒരു സ്ത്രീ  ആശുപത്രി ഗേറ്റിലാണു പ്രസവിച്ചത്.“

“ അതും ഞാന്‍ തന്നെയാണ്”..

ചില നേരമ്പോക്കുകള്‍....

നടക്കാനിറങ്ങിയതായിരുന്നു അയാള്‍...അപ്പോള്‍ അതാ പ്രസിദ്ധനായ ഫിലോസഫി പ്രൊഫസര്‍ കാര്‍ പുറകോട്ടോടിച്ച് ഒരു മലകയറുന്നത് കണ്ടു..

“ഹേയ് പ്രൊഫസര്‍ നിങ്ങള്‍ എന്താണീ ചെയ്യുന്നത്”?

പര്‍വ്വതത്തിനുമുകളില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഒരു പാര്‍സല്‍ കൊടുക്കാനുണ്ട്..അവുടെ കാര്‍ തിരിക്കാന്‍ കഴിയില്ല..അതാണു ഇങ്ങനെ പോകുന്നത്..

കുറച്ച് കഴിഞ്ഞ് പ്രൊഫസര്‍ കാര്‍ പുറകോട്ടോടിച്ച് മലയിറങ്ങി വരുന്നത് കണ്ടു...

“ഇപ്പോഴെന്ത് പറ്റി”?

പ്രൊഫസര്‍ ചിരിച്ച് കൊണ്ട്പറഞ്ഞു...ഹ ഹ ഹ എനിക്ക് തെറ്റിയതാണ്...അവിടെ കാറ് തിരിക്കാന്‍ കഴിയും...

Tuesday, 22 April 2014

ചില നേരമ്പോക്കുകള്‍...70

നല്ലതിരക്കുള്ള ഒരു ടൈലറീങ്ങ് ഷോപ്പ് ആയിരുന്നു അത്...നല്ല സ്റ്റിച്ചിങ്ങ് ആയതിനാല്‍ ഫേമസായിരുന്നു ആ ഷോപ്പ്...

ന്തായ്...എന്റെ ഒരു ഷര്‍ട്ട് തൈക്കാന്‍ തന്നിട്ട് രണ്ടുമാസം ആയല്ലൊ...ഇത് വരേയും ശരിയായില്ലെ..?

ഇല്ല ഇനിയും രണ്ടുമൂന്ന് ദിവസം കൂടി എടുക്കും....

എന്താമാഷേ ഇത് ഈ ലൊകം മുഴുവനും സൃഷ്ടിക്കാന്‍ ദൈവത്തിനു ആറുമാസം വേണ്ടിവന്നില്ല പിന്നെയാണൊ ഈ ഒരു ഷര്‍ട്ട്....

“ദൈവത്തിന്റെ കാര്യം വിട് , ആറുമാസം കൊണ്ട് സൃഷ്ടിച്ചതിന്റെ ഗുണം ഇവിടെ കാണാനുണ്ട്”
ഒരു ദ്വീപില്‍ നിന്നും യാത്രപുറപ്പെടുന്ന സ്വപ്നം കാണുകയായിരുന്നു അയാള്‍.
അയാള്‍ തുറമുഖത്തെത്തി ഒരു ഒരു കപ്പലില്‍ കയറി...അപ്പോള്‍ ക്യാപ്റ്റന്‍ വന്ന് പറഞ്ഞു...നിങ്ങള്‍ 1000 രൂപ തരണം...

“ ഇത് കൊള്ളയാണു 500 രൂപയില്‍ കൂടുതല്‍ ഞാന്‍ തരില്ല”

1000 രൂപ തരാന്‍ കഴിയില്ലേല്‍ വെള്ളത്തിലിറങ്ങി നീന്തി പൊക്കോളൂ...

“ ഓഹൊ അങ്ങനെയാണൊ...നിങ്ങള്‍ക്ക് 500 രൂപ വാങ്ങാന്‍ കഴിയുമെങ്കില്‍ വാങ്ങിക്കൊള്ളു...അല്ലേല്‍ ഞാന്‍ ഇപ്പോള്‍ ഉണരും പിന്നെ നിങ്ങള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല...“
ചില നേരമ്പോക്കുകള്‍...67

പ്രതിക്ഷേധിക്കാന്‍ നിങ്ങള്‍  എന്തിനാ പോലീസിനു നേരെ കല്ലെറിയുന്നത്...ഞങ്ങള്‍ അമേരിക്കക്കാര്‍ തക്കാളിയും കോഴിമുട്ടയുമാണ് എറിയാറ്...ഒരമേരിക്കന്‍ ടൂറിസ്റ്റ് ഒരിക്കല്‍ ഒരിന്ത്യക്കാരനോട് ചോദിച്ചതാണ്.

ഇന്ത്യക്കാരന്‍ പറഞ്ഞു...“കോഴുമുട്ടയും തക്കാളിയും ഉണ്ടെങ്കില്‍ ഞങ്ങള്‍ പ്രതിക്ഷേധിക്കില്ല”....

ചില നേരമ്പോക്കുകള്‍.....66

വളരെ ലജ്ജയോടെ അയാള്‍ ഡോക്ടറോട് പറഞ്ഞു...

“ ഡോക്ടര്‍ എനിക്ക് ടോയ് ലറ്റ് പ്രോബ്ലം ഉണ്ട്”..

ഡോ: താങ്കള്‍ രാവിലെ എത്രമണിക്കാണു മൂത്രമൊഴിക്കുന്നത്..?

“ഏഴ് മണിക്ക്”

എപ്പോഴാണു മലവിസര്‍ജനം..?

“ എന്നും കൃത്യമായി രാവിലെ 8 നും 8.30 നും ഇടക്ക്”..

അപ്പോള്‍ പിന്നെ എന്താ പ്രശ്നം...?

“ഡോക്ടര്‍ ഞാന്‍ എഴുന്നേല്‍ക്കുന്നത് 9 മണിക്കാണ്”..

Monday, 21 April 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം..ഭാഗം..17

അബൂദാബിയില്‍ വന്നിട്ട് ഏകദേശം രണ്ട് വര്‍ഷം തികഞ്ഞു...ആരോട് എങ്ങിനെ സംസാരിച്ചാല്‍ അവരെ നിലക്ക് നിര്‍ത്താം അല്ലേല്‍ അവരുടെ പ്രീതിക്ക് പാത്രീഭാവനാകം എന്ന് കുറേശേ മനസ്സിലായി...

റൂമിലേക്ക് പുതിയതായി വരുന്നവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് തലമൂത്തവരോട് പറഞ്ഞുകൊടുത്താല്‍ അവരുടെ മുന്നില്‍ നാമായിരുക്കും നല്ലവര്‍....

ആ സമയം എന്റെ ഒരു കൂട്ടുകാരന്റെ സ്റ്റുഡിയോ ഉത്ഘാടനം എന്നെ ക്ഷണിച്ചു...സുനില്‍ അതാണവന്റെ പേര്..


Saturday, 19 April 2014

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കഥയാണ്.....

കറക്ടായിട്ട് പറഞ്ഞാല്‍ ഒസാമ ബില്‍ ലാദന്‍ അമേരിക്കയില്‍ പെന്റഗണ്‍ തകര്‍ത്തെന്ന് പറയുന്നതിന്റെ പിറ്റേദിവസം.....

അമേരിക്ക എന്ന ഒരു രാജ്യം ഉണ്ടെന്നും അത്  അഴീക്കോട് കടലിനപ്പുറം ആണെന്ന് കരുതുന്ന ഒരു ജനക്കൂട്ടം ആണ് അന്നും ഇന്നും എന്നും ഞങ്ങളുടെ നാട്ടിലുള്ളത്...

ആകാശത്ത് ഒരു വിമാനം പോകുന്നത് കണ്ടാല്‍ അത് ഇപ്പോള്‍ മതിലകത്തിനു മുകളിലൂടെയാ പോകുന്നത്  എന്ന് പറഞ്ഞ് ബെറ്റുവക്കുന്ന ഒരു പാവം ജനക്കൂട്ടം...
നാട്ടില്‍ അന്യം നിന്ന്പോകുന്ന ഒരു ചായക്കടയില്‍ ആണു ഈ സംഭവം നടക്കുന്നത്....സമയം രാവിലെ എല്ലാവരും പത്രം കാത്ത് നില്‍ക്കുകയാണ്...കാരണം കുമാരന്‍ വെല്ലിശ്ശന്‍ രാവിലെ ചായക്കട തുറക്കാന്‍ വന്നപ്പോള്‍ രാവിലെ നടക്കാന്‍ ഇറങ്ങിയ ആരോ എന്തോ പറഞ്ഞു...അമേരിക്കയില്‍ ആരോ വിമാനം ഏതോ വീട്ടില്‍ കൊണ്ട്പോയി കേറ്റിയത്രേ....പാവം വെല്ലിശ്ശനുണ്ടൊ ഇത് വല്ലതും അറിയുന്നു....

ആരേലും സൈക്കളേന്ന് വീണാല്‍ അതാണു വെല്ലിശ്ശനു ലോകത്തിലെ ഏറ്റവും വലിയ അപകടം...

ചായക്കട തുറക്കുന്നതും കാത്ത് കുറേ എക്സ്പയറി ആയ ചെറുപ്പക്കാര്‍ അറുപതിനും എഴുപതിനും ഇടക്ക് ഇന്നോ നാളെ എന്ന് പറഞ്ഞ് നില്‍ക്കുന്നവര്‍ ...തലേന്നാളത്തെ ടിവി ന്യൂസിലും എന്തൊക്കെയോ കേട്ട് വന്നിരിക്കുകയാണ്....
വിമാനം സ്ലിപ്പ് ആയതാവുള്ളു എന്ന് ഒരാള്‍...
സ്ലിപ്പ് ആവുകയോ...?

ആന്നേയ് ആകാശത്ത് തെന്നലുണ്ടെന്ന് ഇന്നാളാരോ പറഞ്ഞിരിക്കുന്നു...

അതാരാ...?

ഏതോ ഒരു കവി....“ മാനത്തെ തളിര്‍ തെന്നലേ”...എന്ന്..അപ്പോള്‍ പിന്നെ തെന്നിപ്പോയത് ആകും..
“എന്റെ മോന്‍ അമേരിക്കയിലാണ് ഒരു വിവരവും ഇല്ല”...എന്ന് പറഞ്ഞ്കൊണ്ട് ഈനാശു ആ നേരം അവിടേക്ക് ഓടിവന്നു...

വിവരം ഇല്ലാത്തവരെ പറ്റി അറിയാന്‍ അമേരിക്കയിലെ കമ്പ്യൂട്ടറിലേക്ക് വിളിച്ചാല്‍ അറിയാന്‍ കഴിയും....പകുതി ചുമയും ചെറിയ പതര്‍ച്ചയുമായ ഒരു ശബ്ദം കേട്ടപ്പോള്‍ എല്ലാവരും ടേബിള്‍ഫാന്‍ തിരിയുന്നത് പോലേ കഴുത്ത് സൈഡിലേക്ക് ഒരേസ്പീഡില്‍ തിരിച്ചു....ആ ശബ്ദം എവിടേന്നാണു വരുന്നതെന്നറിയാനുള്ള ഒരു അഭിവാഞ്ച....
അലിയാരാണ്....അമേരിക്കാന്നും കമ്പ്യൂട്ടര്‍ എന്നും പറയുമ്പോള്‍ അലിയാരുടെ മുഖത്തെ ഭാവം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു...
ആരോ കൊടുത്ത മൊബൈലില്‍ നിന്നും ഈനാശു അമേരിക്കയിലേക്ക് ഡയല്‍ചെയ്തു....
ഹലോ അമേരിക്കയിലെ കമ്പ്യൂട്ടറല്ലെ..?
അതെ...ആരാണ്..?
ഞാന്‍ കേരളത്തില്‍ നിന്നും ഈനാശു ആണു എന്റെ മോന്‍ പൊറിഞ്ചുവിനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ...
പൊറിഞ്ചു 25 കിലോമീറ്റര്‍ അകലെയാണ്...

ഹൊ സമാധാനം....അവന്‍ അപകടം നടന്ന സ്ഥലത്ത് നിന്നും 25 കി മി അകലെയാണ്...ഈനാശു കടയിലുള്ളവരോടായി പറഞ്ഞു...എന്നിട്ട് ഫോണില്‍ തുടര്‍ന്നു...
ഞാന്‍ അങ്ങോട്ട് വന്നാലോ..? അവനെ കാണാന്‍ കഴിയുമോ..?
ഇപ്പോള്‍ ഇങ്ങോട്ട് വരാന്‍ കഴിയില്ല...ഇവിടെ വിമാന താവളങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്...
എന്നാല്‍ അവനെ ഇങ്ങോട്ട് അയച്ചുകൂടെ..?
അതും കഴിയില്ല....ഇവിടെ ശവപ്പെട്ടി തീര്‍ന്നിരിക്കുകയാണ്....
ശവപ്പെട്ടിയോ ? അപ്പോള്‍ അവന്‍ മരിച്ചുവോ../ ? അവന്‍ 25 കിലോമീറ്റര്‍ അകലെയാണെന്ന് പറഞ്ഞതോ..?
“പൊട്ടിത്തെറിയില്‍ അവന്‍ 25 കിലോമീറ്റര്‍ അകലേക്ക് തെറിച്ച് പോയിരുന്നു.അതാണു പറഞ്ഞത്”...

[എന്തെങ്കിലും എഴുതേണ്ടേ എന്ന് കരുതി എഴുതിയതാണു...ആര്‍ക്കും മുഷിച്ചില്‍ വേണ്ട കേട്ടാ..]

Friday, 18 April 2014

ചില നേരമ്പോക്കുകള്‍....64

നാരായണെട്ടനും ഭാര്യ കാര്‍ത്ത്യാനി ചേച്ചിയും പിന്നെ ഒമ്പത് പെണ്മക്കളും തൃശൂര്‍ മൃഗശാല കാണാന്‍ പോയി....

എല്ലായിടവും കണ്ട് സംതൃപ്തിയടഞ്ഞ ആ കുടുമ്പത്തിനു സ്വന്തം തറവാട്ടില്‍ പോയ അനുഭവം ആയിരുന്നു...

അവസാനം ചെറുതായി മതിലുകെട്ടി തിരിച്ച ഒരു സ്ഥലത്ത് എത്തിയപ്പോള്‍ നാരായണേട്ടന്‍ ഒന്ന് നിന്നു...അവിടെ കൂടി നില്‍ക്കുന്നവര്‍ അതിശയത്തോടെ ആ മതില്‍ കെട്ടിലേക്ക് ചൂണ്ടി എന്തൊക്കെയോ കുശുകുശുക്കുന്നു..

ആ മതില്‍ കെട്ടിന്റെ ഗേറ്റിലേക്ക് നാരായണേട്ടന്‍ ചെന്നിട്ട് അവിടുത്തെ വാച്ച്മാനോട് കാര്യം തിരക്കി...എന്താണതിനുള്ളില്‍...?

അതിനുള്ളിലോ...? അതിനുള്ളില്‍ ഒരു വിത്ത്കാളയാണ്....ഈ കാള ഒരു മാസം ഒരുപാട് പശുക്കള്‍ക്ക് പള്ളേലുണ്ടാക്കിയിട്ടുണ്ട്....അതിനെ കാണണമെങ്കില്‍ ഒരാള്‍ക്ക് 50 രൂപയാണു ഫീസ്...
50 രൂപയോ അതെവിടുത്തെ ന്യായമാണ്....ഞങ്ങള്‍ക്കതിനെ ഫ്രീയായി കാണണം...മൃഗശാല മൊത്തം കാണുന്നതിനാണു പാസ്സെടുക്കുന്നത് അതിനിടയില്‍ ഇങ്ങനെ ഒരു ബിസിനസ്സൊ...?

സംസാരം ബഹളം ആയപ്പോള്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ ഇടപ്പെട്ടു..എന്താ പ്രശ്നം...?

നാരായണേട്ടന്‍ ഫുള്‍ട്ടോസ്സില്‍ ചൂടായി...എന്താ മാഷേ ഇതിനുള്ളിലും ബിസിനസ്സോ....

മൃഗശാല സൂക്ഷിപ്പുകാരന്‍ നാരായണേട്ടനേയും കാര്‍ത്ത്യാനി ചേച്ചിയേയും പിന്നെ ഒമ്പത് പെണ്മക്കളേയും ഒന്ന് നോക്കിയിട്ട് ചോദിച്ചു ഈ പെള്ളെരെല്ലാം തന്റെ യാണൊ.?

അതെ...

അത് കേട്ട് സൂക്ഷിപ്പുക്കാരന്‍ കാളയുടെ ചുമതലയുള്ളയാളോട് പറഞ്ഞു...കേറ്റിവിടടോ ....“നമ്മുടെ കാള ഇയാളെ ഒന്ന് കണ്ടൊട്ടെ”...

Thursday, 17 April 2014

ചില നേരമ്പോക്കുകള്‍...63

വയറുവേദനയായിട്ട് ഡോക്ടറുടെ അടുത്ത് ചെന്നതാണയാള്‍...

ഡോക്ടര്‍ മരുന്നിനു കുറിച്ച് കൊടുത്തിട്ട് പറഞ്ഞു ഇത് മൂന്ന് നേരവും കഴീക്കുക...

ഡോക്ടര്‍ക്കുള്ള ഫീസ് കൊടുത്തിട്ടും അയാള്‍ പോകാതെ നില്‍ക്കുന്നത് കണ്ടിട്ട് ഡോക്ടര്‍ അയാളോട് ചോദിച്ചു ...

എന്താ പോകാതെ നില്‍ക്കുന്നത്...?

അല്ല സാറെ ഈ പേപ്പര്‍ എങ്ങനെയാ മൂന്നാക്കി കഴിക്കുന്നത്...?
ചില നേരമ്പോക്കുകള്‍...62

ജാനുവിന്റെ കല്ല്യാണം കഴിയുമ്പോള്‍ ജാനുവിനു 25 വയസ്സ്...

മണവാളനു വയസ്സ് 72 ഉം....വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ആണ് ജാനുവിനു ഇങ്ങനെ ഒരു സിറ്റുവേഷനിലേക്ക് നയിച്ചത്....

എന്നാലും ജാനു തളര്‍ന്നില്ല...നല്ലൊരു ഡോക്ടറെ കണ്ട് വിവരം പറഞ്ഞ് ഭര്‍ത്താവിനെ കൂടുതല്‍ ഊര്‍ജ്വസ്വലനാക്കുവാനും ചെറുപ്പം ആക്കാനുമുള്ള    മരുന്നിനാവശ്യപ്പെട്ടു...

ഡോക്ടര്‍ കൊടുത്ത ഗുളികകള്‍ ജാനു ഭര്‍ത്താവിനു രാവിലെ ചായക്ക് ശേഷം രണ്ടെണ്ണവും ഉച്ചക്ക് ഭക്ഷണത്തിനു ശേഷം രണ്ടെണ്ണവും കൊടുത്തു...

ബാക്കിവന്ന പത്ത് ഗുളികകള്‍ എല്ലാം കൂടിപ്പൊടിച്ച് രാത്രി പാലില്‍ കലക്കിക്കൊടുത്തു...പാവം മണവാളന്‍ ഗുളിക കഴിച്ച ക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങിപ്പോയി....

രാവിലെ ജാനു ഭര്‍ത്താവിനെ തട്ടിവിളിച്ച് ചോദിച്ചു...ഇപ്പോഴെങ്ങനെ ഉണ്ട്..?

“ ഓ...നേരം ഒരു പാടായല്ലോ എനിക്ക് സ്കൂളില്‍ പോകേണ്ട നേരം ആയല്ലോ..“

Wednesday, 16 April 2014

ചില നേരമ്പോക്കുകള്‍...61

അങ്ങിനെ ഞാന്‍ കാട്ടിലൂടെ നടക്കുമ്പോള്‍....

കാടെന്ന് വച്ചാല്‍ ഭനങ്കരന്‍ കാട്...കൂറ്റാകൂരിരുട്ട്..ഞാനാണേല്‍ ഒറ്റക്ക്...

എന്നിട്ട്..?

വിശന്നപ്പോള്‍  കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതി അഴിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു..അപ്പോള്‍.....

അപ്പോള്‍ വേഗം പറയെടാ....?

അപ്പോള്‍ പെട്ടെന്ന് പിന്‍വശത്ത് കോളറിനുമുകളില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടു....ഞാന്‍ പെട്ടെ തിരിഞ്ഞു നോക്കി...ഒരു സിംഹം ...ഒരു ഭയങ്കര സിംഹം....ഞാന്‍ എന്ത് ചെയ്തെന്നൊ...?

എന്ത് ചെയ്തു...?

ഷര്‍ട്ടിന്റെ കോളര്‍ മുകളിലേക്ക് കയറ്റിവച്ച് ഭക്ഷണം കഴിച്ചു....

Friday, 11 April 2014

ശങ്കരന്‍ ക്രിക്കറ്റ് കളി നാട്ടില്‍ കൊണ്ടുവന്നെങ്കിലും ആര്‍ക്കും ഈ കളിയെ കുറിച്ച് ഒന്നും അറിയില്ല....വിവരക്കേടില്‍ ഞങ്ങളുടെ നാടെ എല്ലാവരേക്കാളും മുമ്പന്തിയിലാണു താനും...

ആ അവസരം ശങ്കരന്‍ ശരിക്കും മുതലെടുത്തു...പന്ത് വന്ന് സ്റ്റമ്പില്‍ കൊണ്ട് സ്റ്റമ്പ് ഒടിഞ്ഞ് പോയാലും ശങ്കര്‍ന്‍ ഔട്ടാവൂല....കൂടെ കളിക്കുന്ന ഭൂതഗണങ്ങള്‍ കരുതി...കളി ഇങ്ങനെ തന്നെ ആയിരിക്കുമെന്ന്...

ബാറ്റില്‍ കൊണ്ട് പന്ത കിണറ്റില്‍ വീണാലും ശങ്കരന്‍ പന്ത് എടുക്കുന്നത് വരേയും റണ്ണെടുത്ത് കൊണ്ടിരിക്കും....ഇനി പന്ത് കിട്ടിയില്ലേല്‍ ശങ്കരന്റെ കാര്യം കട്ടപ്പൊക...
ഹ്യൂമറ് കേട്ടാല്‍ ആസ്വതിച്ച് ഹലാക്കിന്റെ ശബ്ദത്തില്‍ ചിരിക്കുക ശങ്കരന്റെ ഒരു പ്രത്യേകതയാണു...
ശങ്കരന്റെ പ്രണയ വിവാഹം ആയിരുന്നു...വെള്ളം നിറഞ്ഞുനില്‍ക്കുന്ന പാടത്ത് ഉടഞ്ഞ മണ്‍കലത്തിന്റെ കഷണങ്ങള്‍ എടുത്ത് എറീഞ്ഞ് രസിക്കുന്ന സമയം ആണെന്ന് തോന്നുന്നു ശങ്കര്‍ന്റെ മുഖത്ത് പ്രണയരസം തുളുമ്പുന്നത്...വെള്ളത്തില്‍ താന്ന് പോകുന്ന മണ്‍കല കഷണങ്ങളെ നോക്കി ശങ്കര്‍ന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ട്....പലരും പേടിച്ചോടിയിട്ടുണ്ട്....

റോഡിലൂടെ നടന്ന് പോകുമ്പോള്‍ ഒരു പ്രത്യേക താ‍ളത്തില്‍ നടന്ന് പോകുന്നത് കണ്ടാല്‍ തന്നെ അറിയാം അവന്‍ ജോലിചെയ്യുന്ന ട്രൈനിന്‍ കാന്റീനില്‍ ആണെന്ന്...ഒരു കമ്പാര്‍ട്ട് മെന്റില്‍ നിന്നും അടുത്ത കമ്പാര്‍ട്ട് മെന്റിലേക്ക് കടക്കുമ്പോഴുള്ള ആട്ടം ശങ്കരനില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത്...റോഡില്‍ നിന്നും ദിലിയുടെ പലചരക്ക് കടയിലേക്ക് കയറുമ്പോഴാണ്....

ശങ്കരചരിതം ഇവിടെ അവസാനിക്കുകയാണ്......

ചില നേരമ്പോക്കുകള്‍....60

നഗരത്തിലെ അറിയപ്പെടുന്ന ഒരു ജ്വല്ലറിയുടെ മുന്നില്‍ അയാള്‍ നില്‍ക്കുകയായിരുന്നു....

പെട്ടെന്ന് സുന്ദരിയായ ഒരു പെണ്ണ് ആ വഴികടന്നുപോയി...അയാള്‍ മുരട അനക്കിക്കൊണ്ട് ആ പെണ്ണിനോട് ചോദിച്ചു....

ഭവതി തിരക്കിലാണോ...?

സുന്ദരി ഒന്ന് തിരിഞ്ഞുനോക്കിയിട്ട്...അല്ലെങ്കില്‍...?

കുറച്ച് നേരം നമുക്ക് എന്തെങ്കിലും ഒക്കെ സംസാരിച്ചു നിന്നാലോ...

ഏയ് മനുഷ്യാ...നിങ്ങള്‍ എന്നെ കുറിച്ചെന്താ കരുതിയത്...ഞാനത്തരക്കാരിയല്ല.

“ഭവതി തെറ്റിദ്ധരീക്കേണ്ട...എന്റെ ഭാര്യ ആ ജ്വല്ലറിയിലേക്ക് കയറിയിട്ട് മണിക്കൂറു മൂന്നായി...ഭവതിയെപ്പോലെ ഒരു സുന്ദരിയോട് ഞാന്‍ സംസാരിക്കുന്നത് കാണുമ്പോള്‍ അവളെന്തായാലും ഇറങ്ങിവരും”

ഇത്രയും സംസാരിച്ചപ്പോഴേക്കും അയാളുടെ ഭാര്യ ജ്വല്ലറിയില്‍ നിന്നും പുറത്തേക്ക് വന്നു....
ചില നേരമ്പോക്കുകള്‍....59

അന്നും പതിവുപോലെ ഭാര്യയും ഭര്‍ത്താവും വഴക്ക് തുടങ്ങി....വഴക്ക് മൂത്ത് കയ്യാങ്കളിയില്‍ കലാശിച്ചപ്പോള്‍ ഭാര്യ തന്റെ സാരിയും ബ്ലൌസും മറ്റുള്ള തുണിത്തരങ്ങളും എല്ലാം ഒരു പെട്ടിയിലാക്കിയിട്ട് ...

“ഇതിലും ഭേദം വല്ല നരകത്തിലും പോയി ജീവിക്കുന്നതാണ്”...എന്നും പറഞ്ഞ് ഇറങ്ങിപ്പോയി....

പോകുന്ന പോക്കില്‍ ഭര്‍ത്താവ് പിന്നില്‍ നിന്നും വിളിച്ച് ചോദിച്ചു....

“അല്ലടീ നീ ഇപ്പോള്‍ നരകത്തിലേക്കാണോ..?...

ഞാന്‍ എവിടേക്ക് പോയാലും നിങ്ങള്‍ക്കെന്നാ....?

“അതല്ല...നരകത്തിലേക്കാണേല്‍ നിന്റെ അച്ഛനും അമ്മയും ആങ്ങളയും അനുജത്തിയും അവിടെയുണ്ടല്ലൊ അവരോട് എന്റെ അന്വേഷണം പറയാന്‍ മറക്കരുത്”
പാഠം ഒന്ന് ശങ്കരന്‍ ....ഭാഗം രണ്ട്


ഞാന്‍ പ്രീഡിഗ്രി തോറ്റതും അതിന്റെ പിന്നാലേയുള്ള കാര്യങ്ങളും മാസങ്ങള്‍ക്ക് മുമ്പ് വിവരിച്ചിരുന്നു...

ശങ്കരനും പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റ് റീ വാല്വൂവേഷനു കൊടുക്കാന്‍ കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ പോയിരുന്നു....
തിരിച്ച് വന്നപ്പോള്‍ അവന്റെ ഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു....പൂരപ്പറമ്പില്‍ തല്ലിനുപോയി വരുന്ന ഭാവം....

എന്തേടാ ശങ്കരാ പോയിട്ട്.....

അതിനുമറുപടിയായി ശങ്കരനില്‍ നിന്നും ഒരു അട്ടഹാസം ആയിരുന്നു...ഹ ഹ ഹ ഹ ഹ ഹ ഹ ....ഞാനത് അവിടെ വലിച്ചുകീറിക്കളഞ്ഞടാ.....ഹ ഹ ഹ ഹ ഹ..എല്ലാ വിദ്യാഭ്യാസ രീതിയോടും ശങ്കരനു എതിര്‍പ്പുണ്ടാകാന്‍ അധികം കാരണം ഒന്നും വേണ്ടിവന്നില്ല....
പിന്നീട് ഒരു സുപ്രഭാതത്തില്‍ ശങ്കരനെ നാട്ടില്‍ കാണാതെയായി.....

ആ കാണാതാവല്‍ അധികം നാളൊന്നും നീണ്ടുനിന്നില്ല....ഒരു സുപ്രഭാതത്തില്‍ ഒരു കവണമടലും..[ ഓലമടലിന്റെ തലഭാഗം]...മൂന്ന് ശീമകൊന്നയുടെ കമ്പുമായി ശങ്കരന്‍ ഭൂമിയുടെ മധ്യഭാഗമായ പൈങ്ങോട് പ്രത്യക്ഷപ്പെട്ടു...ഇത്രയും നാളും അവന്‍ ബാംഗ്ലൂരായിരുന്നത്രേ....അവിടുന്ന് വരുന്നവഴിയാണ്  ....ഈ കുന്തോം കൊടചക്രവുമായുള്ള വരവ്....

വൈപ്പിയുടെ പറമ്പില്‍ ആ മൂന്ന് കമ്പ് മണ്ണില്‍ കുഴിച്ചിട്ട് കവണമടല്‍ പിടിച്ച് ശങ്കരന്‍ നില്‍പ്പായി......

ഇതെന്താ ശങ്കരാ....അലിയാരുടെ ഉമ്മ ശങ്കരന്റെ ഭാവം കണ്ട് ചോദിച്ചതില്‍ തെറ്റില്ല.....കാരണം ഇനി ഇവന്‍ അലിയാരെ തല്ലാന്‍ വന്നതാണൊന്ന് ആര്‍ക്കറിയാം....

ഉമ്മാ ഇതാണു ക്രിക്കറ്റ്.....

എന്റള്ളോ....തെന്തൂട്ടാ....

ആ നാട്ടില്‍ ആദ്യമായി ക്രികറ്റ് വരുന്നത് അങ്ങനെയാണ്....അതും ശങ്കരന്‍ മുഖേനെ.....
അപ്പോ ഈ കവണമടലുമുഴുവനും വണ്ടിയില്‍ കയറ്റികൊണ്ട് പോകുന്നത് കിരിക്കറ്റിനാണോ ശങ്കരാ.....ഉമ്മാക്ക് വീണ്ടും സംശയം....

എല്ലാ സംശയത്തിനും ശങ്കരനു ഉത്തരവും ഉണ്ട്......ശങ്കരന്റെ ഉത്തരങ്ങളും കൂടുതല്‍ വിവരങ്ങളും അടുത്ത ഭാഗത്തില്‍......

Tuesday, 8 April 2014

ചില നേരമ്പോക്കുകള്‍....

അവള്‍ക്ക് കാഴ്ച ശക്തി തീരെ കുറവായിരുന്നു...

ഏത് ഡോക്ടറെ കാണിച്ചാലും കണ്ണട വക്കുവാ‍ന്‍ അവള്‍ സമ്മതിച്ചില്ല...

വിവാഹശേഷം ഹണിമൂണിനായി അവള്‍ ഭര്‍ത്താവുമൊത്ത് നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയി.തിരിച്ചെത്തിയ അവളെ കണ്ടമാത്രയില്‍ അവളുടെ അമ്മ ഡോക്ക്ടര്‍ക്ക് ഫോണ്‍ ചെയ്തു...

“ഡോക്ടര്‍”....കിതച്ച് കൊണ്ട് അമ്മ പറഞ്ഞു...“ നിങ്ങള്‍ ഉടനെ ഒന്നിവിടെ വരെ ഒന്നു വരണം...അവള്‍ ഒരിക്കലും കണ്ണട ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നെനിക്കറിയാം...അവള്‍ മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട് പിന്നെ.....

സ്വയം നിയന്ത്രിക്കൂ....ഡോക്ടര്‍ സാവകാശത്തില്‍ പറഞ്ഞു...മകളേയും കൂട്ടി എന്റെ ഓഫീസിലേക്ക് വരൂ...അവളുടെ കണ്ണ് എത്ര കേടുവന്നിട്ടുണ്ടെങ്കിലും നമുക്ക് ശരിയാക്കിയെടുക്കാന്‍ കഴിയും..ഇത്ര ബേജാറാവേണ്ട കാര്യമുണ്ടൊ..?

“ഇല്ലെ”..ഡോക്ടര്‍ക്കറിയോ മധുവിധു കഴിഞ്ഞ് അവള്‍ തിരികെവന്നപ്പോള്‍ അവള്‍ കൂടെ കൊണ്ടുവന്നിരിക്കുന്നത് അവളുടെ ഭര്‍ത്താവല്ല മറ്റാരോ ആണ്”.
വഴിയേപ്പോയ വയ്യാവേലി....

റ്റാരിയുടെ കല്യാണത്തിനു പോകുമ്പോഴാണ് ഒരശനിപാദം പോലെ അങ്ങനെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ കടന്നുകയറിയത്....
എനിക്കും ഫോര്‍വീലര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കണം..
തോന്നലുകളെ കടിഞ്ഞാണിടാന്‍ വല്യപാടാണ്...

റ്റാരിയുടെ കല്യാണത്തിനു റെന്റ്റിനു കാറെടുത്ത് കൂലിക്ക് ഡ്രൈവറേയും വച്ച് വയനാട് ചുരം കയറിയപ്പോഴാണു എന്റെ മനസ്സിനെ പിടിച്ച് കുലുക്കികൊണ്ട് ആ ഒരു തോന്നല്‍ ഹൃദയത്തിന്റെ വാല്‍വ് തുരന്ന് കൊണ്ട് മെഡുല ഒബ്ലാംഗേറ്റവഴി മസ്തിഷ്കത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങിയത്...
അതിന്റെ മുന്നോടിയായി ആദ്യമായി ചെയ്തത് ഒരു പഴയകാര്‍ സ്വന്തമാക്കി...മാരുതി 800 2001 മോഡല്‍....
അതു കഴിഞ്ഞ് തൊട്ടടുത്തുള്ള ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്നു...ഇരയെ കണ്ട പൂച്ചയുടെ ഭാവം ആയിരുന്നു ഡ്രൈവിങ്ങ് സ്കൂള്‍ നടത്തിപ്പുകാരന്...

രാവിലെ പത്ത് മണിക്ക് ഡ്രൈവിങ്ങ് സ്ക്കൂളിലും രാത്രി പത്ത് കഴിഞ്ഞ് എന്റെ സ്വന്തം വണ്ടിയില്‍ ഞങ്ങളുടെ പ്രാന്തപ്രദേശത്തും എന്റെ പഠനം നിരുപാതികം തുടര്‍ന്നു...

25/3/2014 എന്റെ ആദ്യ ടെസ്റ്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍...ഒരു വലിയ പുരുഷാരത്തിനു നടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ച് പിന്മാറി...

എച്ച് “H" കമ്പികള്‍ തോന്നിയത് പോലെ കുത്തിവച്ചിട്ട് അതിനിടയിലൂടെ എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്...ഞാനാണേല്‍ കാറിനുള്ളില്‍ കയറിയിരുന്നുകഴിഞ്ഞാല്‍ അതിനുള്ളില്‍ ആളുണ്ടെന്ന് തന്നെ പറയാന്‍ കഴിയില്ല...അത്രക്കും ഉയരമല്ലെ എനിക്കുള്ളത്....

പിന്നെ എനിക്കാണേല്‍ തട്ടിയിടാന്‍ ഈ കുത്തിയിരിക്കുന്ന കമ്പിയൊന്നും തികയുന്നില്ല....മൊത്തം 16 കമ്പിയില്‍ 13 എണ്ണവും തട്ടിയിട്ടപ്പോള്‍ പോലീസുകാരന്‍ എന്നോട് ചോദിച്ചു എന്തിനാ ബാക്കി മൂന്നെണ്ണം അവിടെ നിര്‍ത്തിയിരിക്കുന്നത് അതും കൂടി തട്ടിയിട്ടിട്ട് വായോ എന്ന്...

ആദ്യ ടെസ്റ്റില്‍ തോറ്റഞാന്‍ ഒരു ജേതാവിനെ പോലെ കാറില്‍ നിന്നും മാന്യമായി ഇറങ്ങിപ്പോയി പിന്നെ ദേ...ഇന്ന് 8/4/2014 വീണ്ടും ആ കടമ്പ കടക്കാന്‍ ഞാന്‍ ഇതാ മുനിസിപ്പല്‍ മൈദാനിയില്‍ എത്തുകയുണ്ടായി..

എന്നാല്‍ എല്ലപ്രതീക്ഷകളും തകിടം മറിച്ച് കൊണ്ട് ഞാന്‍ പാസായി എന്ന് പറഞ്ഞാല്‍ .....എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു...

ഞാന്‍ ജയിച്ചു....

Sunday, 6 April 2014

വേനലവധി....

കൈവിട്ട ബാല്യം...

അന്നൊക്കെ സ്കൂള്‍ പരീക്ഷ കഴിയാന്‍ കാത്തിരിക്കും...പരീക്ഷക്ക് മാസങ്ങള്‍ മുമ്പ് തന്നെ മനസ്സിനെ പാകപ്പെടുത്തിരിക്കും...പരീക്ഷ എഴുതുവാനുള്ള ത്വര അല്ല...അത് അവസാനിക്കുന്നതോടെ അവധിക്കാലം തുടങ്ങുകയാണല്ലൊ എന്ന ചിന്തയാണു അതിനു പിന്നില്‍..

കശുവണ്ടി പറക്കാന്‍ പോക്കും കശുമാങ്ങയെ യാതൊരു ദാക്ഷ്യണ്യവും ഇല്ലാതെ വായ്ക്കകത്താക്കി കടിക്കുമ്പോള്‍ പുറത്തേക്ക് ചീറ്റുന്ന കശുമാങ്ങ നീരും , പച്ച കശുവണ്ടി കത്തിയാല്‍ പോളിച്ചെടുത്ത് സാപ്പിടുന്നതും...വൈകുന്നേരങ്ങളില്‍ വീട്ടില്‍ കയറിവരുമ്പോഴേക്കും മുഖത്ത് ചെറിയ പോളം പൊന്തിയിട്ടുണ്ടാകും ....പച്ച കശുവണ്ടിയുടെ ചുണ മുഖത്ത് തെറിച്ച് തീപ്പൊള്ളിയ പോലുള്ള പോളങ്ങള്‍...

ഉമ്മച്ചിയുടെ വീട്ടില്‍ വിരുന്നിനു പോവുക....അവിടെ കശുമാവിന്‍ തോപ്പുകള്‍ക്കിടയില്‍ മുളച്ച് നില്‍ക്കുന്ന തൊണ്ടിപ്പഴചെടിയില്‍ മൂത്ത് കായ്ച്ചുനില്‍ക്കുന്ന തൊണ്ടിപ്പഴം പറിച്ച് തിന്നുക...അവിടവിടെയായി മുളച്ച് നില്‍ക്കുന്ന കൈതയില്‍ നിന്നും മൂക്കാത്ത കൈതചക്ക അടര്‍ത്തിയെടുത്ത് ധാമദൂമം തിന്നുക...ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്താ ഒരു രസം...

മൂക്കാത്ത കൈതച്ചക്ക തിന്നുകഴിഞ്ഞാല്‍ പിന്നെ മണിക്കൂറുകളോളം വായചൊറിയും അതും അക്കാലത്ത് ഒരു ത്രില്ലായിരുന്നു....

മാവില്‍ നിന്നും പച്ചമാങ്ങ കല്ലെടുത്ത് എറിഞ്ഞ് താഴേയിട്ട് ...വലിയ കല്ലിലിടിച്ച് പൊളിച്ച് ഉപ്പും കൂട്ടി തിന്നുന്ന ഒരു രസം ഓര്‍മ്മയില്‍ ഇന്നും നിലനില്‍ക്കുന്നു...പച്ചമാങ്ങ വീട്ടില്‍ ഉണ്ടെങ്കില്‍ കൂടിയും വീട്ടുകാരറിയാതെ കല്ലെടുത്തെറിഞ്ഞിട്ട് തിന്നുന്നതിലാണ് അന്ന് ആനന്ദം കണ്ടെത്തിയിരുന്നുത്..

വൈകുന്നേരങ്ങളില്‍ ഉണങ്ങിവരങ്ങപാടങ്ങളില്‍ കൂട്ടുകാരുമൊത്ത് ചാടിമറിഞ്ഞുള്ള കളികളും...അതും പലതരം കളികള്‍ ഇന്ന് കളിക്കുന്ന കളികള്‍ ആവില്ല നാളെ കളിക്കുന്നത്...പോയ്മറഞ്ഞ കാലം ഒരിക്കലും തിരിച്ച് കിട്ടില്ലെങ്കിലും...ഇന്നതോര്‍ക്കുമ്പോള്‍ അന്നത്തേക്കാളും രസം തോന്നുന്നു...

കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ശരണം പ്രാപിക്കുന്ന ഇന്നത്തെ കുട്ടികളെ കാണുമ്പോള്‍ സഹതപിക്കാനേ തോന്നുന്നുള്ളു...

Thursday, 3 April 2014

ഫോണ്‍ ചെയ്ത്കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍  ഫോണ്‍ ചെവിയില്‍ കടിച്ചാലോ.....?

വെറുതെ പറഞ്ഞതല്ല....ഫോണ്‍ കടിച്ചു രണ്ടുപേരെ....ഒന്ന് നമ്മുടെ ഫേസ്ബുക്ക് പുലി ഷാജിക്ക....

രണ്ടാമന്‍ അട്ടഹാസത്തിന്റെ രണ്ടാമത്തെ വാക്കായ ബഷീര്‍ ബാബുവും...

സംഭവം നടക്കുന്നത് ഇന്നലെ രാത്രി [ 2/4/014] രാത്രി 9.30 ....

ഹലോ മിസ്റ്റര്‍ കൊച്ചുകടവന്‍....
യെസ് ഹു ആര്‍ യു..

മിസ്റ്റര്‍ കൊച്ചുകടവന്‍...

യേസ് ഹു ആര്‍ യൂ...

കൊച്ചുകടവന്‍ ഹൌ ആര്‍ യൂ..

ഐആം വിത്ത് ഫായ്ന്‍...

യൂ മിസ്റ്റര്‍ കൊച്ചുകടവന്‍ .....

മലയാളത്തില്‍ പറയടാ കോപ്പേ....ഷാജിക്ക പ്രതികരിച്ചു...

മറുതലക്കള്‍ അട്ടഹാസം മുഴങ്ങി.....ഹി ഹി ഹി ഹൈ ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

ഷാജിക്ക ഭരണിപാട്ട് പാടിയെന്നാണു എനിക്കു തോന്നുന്നത്...കാരണം ബഷീര്‍ ബാബു സ്വയം പരിചയപ്പെടുത്തുന്ന സ്പ്പീഡില്‍ നിന്നും മനസ്സിലാക്കിയതാണു...
ഭരണിമാസക്കാലവും...വയില്‍ നിന്നും സരസ്വതിവന്നാലും പോലീസ് കേസെടുക്കില്ലാന്ന് ഷാജിക്കാക്ക് നല്ല പോലെ അറിയാം...

ഷാജിക്കാ ഞാന്‍ ബഷീര്‍ ആണ്...ദുബൈല്‍ ഉള്ള ഒരിക്കള്‍ നമ്മള്‍ തമ്മില്‍ ഇന്‍ ബോക്സില്‍ ചാറ്റ് ചെയ്തിട്ടുണ്ട്...

പുളിക്കുന്ന തെറിയില്‍ നിന്നും സംസാരം സ്നേഹമാകാന്‍ അധികം നേരം വേണ്ടിവന്നില്ല....

വൈകുന്നേരത്തെ ഇടവേളയില്‍ ബഷീര്‍ ബാബുവിനു തോന്നിയ ഒരു വിഡ്ഡിത്തം...ആരെ വിളിച്ച് പണികൊടുക്കണം എന്ന് കരുതിയിരിക്കുമ്പോഴാണു എന്നെ ഓര്‍ത്തതത്രേ....

കാക്കേയ്...ഹ ഹ ഹ ഹ അസ്സലാമുഅലൈക്കും...ഹി ഹി ഹി ഹി ഹി...
ആളുടെ വിളിവന്നപ്പോള്‍ തന്നെ മനസ്സിലായി ആളെ മക്കാറാക്കാനാണെന്ന്....എന്റ്റെ വലൈക്കും സലാമിന്റെ ഗാംഭീരത ആളെ ഞെട്ടിച്ചുവോ ആവോ.....അങ്ങനെയാണു ഷാജി കൊച്ചുകടവനു പണികൊടുക്കാം എന്ന് എന്നോട് മൊഴിഞ്ഞത്..

ഷാജിക്കയും ബഷീര്‍ബാബുവും തമ്മിലുള്ള സംസാരം മുഴുവനും സ്പീക്കര്‍ ഫോണിലൂടെ ശ്രവിക്കുവാനുള്ള അവസരം ബഷീര്‍ തരമാക്കിതന്നു....ഇതാണു സംഭവം ബഷീറിന്റെ ഫോണ്‍ ബഷീറിനെ തന്നെ കടിച്ചു....

ഷാജിക്കയും ബഷീര്‍ ബാബുവും തമ്മിലുള്ള സംസാരം ഒരു കഥയാണു അത് അടുത്ത ദിവസം......