Tuesday, 28 January 2014

എന്തിനിങ്ങനെ ഒരു ജന്മം........

കറുത്തവനായത് കൊണ്ടൊ....എന്തോ...?

എല്ലാവര്‍ക്കും ഞങ്ങളെ ഇഷ്ടം ആണ്......

ആ ഇഷ്ടം പ്രകടിപ്പിക്കുന്നത് ഉപദ്രവിച്ച് കൊണ്ടാകുമ്പോള്‍...

പ്രായപൂര്‍ത്തിയായാല്‍ ഞങ്ങളേ കൂട്ടത്തോടെ നശിപ്പിക്കല്‍ നിങ്ങള്‍ക്ക് ഒരു ഹോബിയാണു അല്ലെ.....

എനിക്ക് മുമ്പ് ജന്മം എടുത്തവരെ നിങ്ങള്‍ തിളച്ച എണ്ണയില്‍ എടുത്തിട്ടു എന്നെനിക്കറിയാന്‍ കഴിഞ്ഞു.....ഇനി അടുത്തത് എന്റെ ഊഴം ആകുന്നു.....

ഞാന്‍ കാത്തിരിക്കും ...എന്റെ മരണത്തിനായി....കൊണ്ടുപോയിതിന്നു....ഞങ്ങളുടെ ശവങ്ങള്‍.......

ഞങ്ങള്‍ പാവങ്ങള്‍.......ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ആരുമില്ല....

പാവം.......“കടുക്”

ഷഫീർ പുവത്തുംകടവിൽ....

No comments:

Post a Comment