അന്നത്തെ രസകരങ്ങളായ കാര്യങ്ങളിലൊന്നാ വീടുകളിലെ പട്ടിണി...എത്ര ഉള്ളവന്‍റെ വീട്ടിലായാലും പട്ടിണി എന്നും പട്ടിണിതന്നെ...
തലേ ദിവസത്തെ ചോറ് ചൂടാക്കി സ്കൂളിലേക്ക് കൊണ്ട് പോയിട്ടുണ്ട് പലവട്ടം മിക്കവാറും ചമ്മന്തിയോ ഉപ്പുമാങ്ങയോ ഒക്കെ ആകും കറിയായിട്ട് ഉണ്ടാവുക...
അങ്ങനെയിരിക്കുന്ന ഒരു കാലഘട്ടത്തിലാ നമ്മുടെ ഈ കഥ നടക്കുന്നത്..മാവിലേറും തൈതെങ്ങില്‍ കയറി കരിക്ക് ഇട്ട് കുടിക്കലും കിഴങ്ങ് { കപ്പ } മാന്തിയെടുക്കലും ഒക്കെ വിനോദമായി അക്കാലത്ത് കരുതിയിരുന്നു..
വീടിനു ചുറ്റും രണ്ട് കുട്ടികളും പിന്നാലെ കുറ്റിചൂലും ആയി അവരുടെ അമ്മ വട്ടമിട്ട് ഓടുന്ന ആ വീട്ടിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു...ഇടക്കിടക്ക് കുട്ടികള്‍ എന്തൊക്കെയൊ വിളിച്ച് പറയുന്നുമുണ്ട്..
അധികദിവസവും പട്ടിണിയും പരിവട്ടവുമായി നീങ്ങുന്ന ആ കുടുമ്പത്തില്‍ എന്നും സന്തോഷവും സമാധാനവും കളിയാടുന്നു....ഇടക്കൊക്കെ ചില പൊട്ടിച്ചീറ്റല്‍ ഉണ്ടെങ്കിലും....ഇതാ സംഭവിച്ചതും ഇത് തന്നെ...
അടുക്കളയില്‍ എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുന്ന അമ്മ കേള്‍ക്കുന്നത് മക്കള്‍ടെ കളിയാക്കിയുള്ള ഈ ഈരടികള്‍ ആകുന്നു...
“നായരു വിശന്നു വലഞ്ഞ് വരുമ്പോള്‍..
കായക്കഞ്ഞിക്കരിയില്ല..
കെട്ടിയപ്പെണ്ണിയെ കിട്ടിയ
വടികൊണ്ടോന്നുകൊടുത്തു...“
മുഴുവനായില്ല ..അതിനുശേഷം ഉള്ള പങ്കപ്പാടാ ആദ്യം കണ്ടത്...
ആര്‍ക്കിട്ടാടാ അടികൊടുത്തത് എന്ന് ചോദിച്ചോണ്ടാ അമ്മയുടെ ശകാരം...മക്കള്‍ വീണ്ടും അമ്മേകളിയാക്കി മുന്നൊട്ടോടുന്നു..
അമ്മേ കുഞ്ചന്‍ നമ്പ്യാരുടെ കവിത കാണാതെ പടിച്ചതാ...അല്ലാണ്ട് അച്ചന്‍ തല്ലിയ കണക്കല്ല അമ്മേ....
എന്നാലേ കേട്ടോടാ അതിനുശേഷം ഒരു വരികൂടിയുണ്ട്...
“എന്നിട്ടരിശം തീരാതവനാ...
പുരയുടെ ചുറ്റും മണ്ടി നടന്നു”...
ഏത് മണ്ടിയാ അമ്മേ...?....