പണ്ടത്തെ ഒരു ഉത്സവകാലം.....
വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് ചാലങ്ങാന്റെ അമ്പലം..
പകൽ പരിപാടികൾ എല്ലാം കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് നാടകം ...പറഞ്ഞ് വരുന്നത് മറ്റൊന്നും അല്ല...രാത്രി നാടകത്തിനു പോകാൻ തീരുമാനം എടുത്തു.
എട്ടര ആവുമ്പോൾ പോയാൽ മതി...തീരുമാനം എടുത്തത് ഞാനും ജ്യേഷ്ടനും..പക്ഷേ അത് പാസാക്കാൻ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം..
ആരു അവതരിപ്പിക്കും , അതായിരുന്ന് അന്നത്തെ ആകെയുള്ള പ്രശ്നം..പശുവിനു പുല്ല് അരിഞ്ഞ് കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ പിടിച്ച് പറ്റാനായി നേരത്തെ തന്നെ ഒരുക്കം കൂട്ടി വച്ചതിനാൽ ചെറിയൊരു സമാധാനം ഉണ്ടായിരുന്നു.
എടാ കൊച്ചുമോനെ ...അൽപ്പം എക്കോ യോടെ ബാപ്പയിൽ നിന്നും വിളിവന്നപ്പോൾ ഒരു ഉള്ളാന്തലോടെ ..ഓ എന്നൊരു വിളി എന്റെ കണ്ഠ നാളത്തിൽ നിന്നും വന്നത് ഞാൻ തന്നെ അറിഞ്ഞില്ല. ഇത്രയും ദിവസം അങ്ങനെ ഒരു “ഓ” എന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായും എനിക്കറിയില്ല.
ബാപ്പിച്ചിയുടെ കാലു തിരുമ്മാൻ വിളിച്ചതായിരുന്നു .....വീണത് വിദ്യയാക്കുക എന്ന ലക്ഷ്യത്തോടെ തറവാട് ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് തിരുമ്മൽ ആരംഭിച്ചു.....തിരുമ്മുന്നതിനിടയിൽ തീരുമാനം അറിയിക്കുകയും ചെയ്യാം....
“തിരുമ്മുന്നതിനിടയിൽ എപ്പോഴോ എന്നിൽ നിന്നും നാടകത്തിനു പൊയ്ക്കോട്ടേ എന്നൊരു ചോദ്യം മുറിഞ്ഞ് മുറിഞ്ഞ് വീണു.
കാറ്റും കോളും വരുമെന്ന് ഭയന്ന് ഉണക്കാൻ ഇട്ടിരിക്കുന്നത് മുഴുവനും എടുത്ത് പുരക്കകത്ത് വച്ചപ്പോൾ പ്രകൃതി പറ്റിച്ചത് പോലെ ..ഉഴിഞ്ഞ് കൊണ്ടിരിക്കുന്ന കാലുകൊണ്ട് ഒരു ചവിട്ട് പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശപ്പെടുത്തി കൊണ്ട് “ പൊക്കോ” എന്ന് ബാപ്പിച്ചിയിൽ നിന്നും ഉത്തരം വന്നപ്പോൾ ഞാൻ എന്നെ തന്നെ നന്നയൊന്നു പിച്ചി നോവിച്ചു.
എന്റെ പിച്ച് കൊണ്ട് ഞാൻ തന്നെ അയ്യോ എന്ന് ഉറക്കെ കരഞ്ഞ് ചാടിയെഴുന്നേറ്റു...എന്നാൽ ഗ്യാലറിയിലിരുന്ന് കളികണ്ട് കൊണ്ടിരുന്ന ജേഷ്ടൻ കരുതിയത് എനിക്ക് ചവിട്ട് കിട്ടി എന്നാണ്. തൽക്കാലം അവനെ തിരുത്താൻ നിൽക്കാതെ നാടകത്തിനു പോകാനുള്ള തയ്യാറെടുപ്പ് തുടർന്നു. മൂന്ന് ഉരുള ഒരു ഉരുളയാക്കി ഭക്ഷണം അണ്ണാക്കിലേക്ക് തള്ളിയിറക്കി ഒരുവിധം അമ്പലത്തിലേക്ക് വച്ചടിച്ചു..
ഞാനും ജേഷ്ടനും പിന്നെ തൊട്ട് പടിഞ്ഞാറേലുള്ള മുത്താപ്പയുടെ മകൻ കുഞ്ഞുമുഹമ്മദിക്കയും..
നാടകം കഴിഞ്ഞു ഞങ്ങൾ ചുക്ക് കാപ്പി കുടിക്കാനായി മൂന്ന് പേരും തൊട്ടടുത്തുള്ള ഒരു കടയിൽ കയറി...ചുക്ക് കാപ്പിയുടെ ചൂടും എരുവും ഒക്കെ കാരണം ഊതി ഊതി കുടിക്കുന്നതിനിടയിൽ ജേഷ്ടനെ കാണുന്നില്ല...കൂട്ടം തെറ്റി....ജലി എവിടെ എന്ന് കുഞ്ഞുമുഹമ്മദിക്കായുടെ ചോദ്യം എന്നെ വീണ്ടും ആശയകുഴപ്പത്തിൽ ആക്കി...
“ ആൾടെ ചോദ്യം കേട്ടാൽ തോന്നും ജലിയെ (ജേഷ്ടൻ ) ഞാൻ എടുത്തു എന്ന്...
പെട്ടെന്ന് എന്തോ ഓർത്തത് പോലെ കുഞ്ഞുമുഹമ്മദിക്കാ നേരെ സ്റ്റേജിന്റെ അരീകിലേക്ക് ചെന്നു...
“പിന്നെ മൈക്കിൽ നിന്നും കേട്ടത് ഇങ്ങനെ “ പൈങ്ങോട്ടിൽ നിന്നും വന്ന ജമീലയേയും കാത്ത് കുഞ്ഞമ്മു സ്റ്റേജിന്റെ പുറകിൽ കാത്ത് നിൽക്കുന്നു”
ജലീലിനെ ജമീലയായും കുഞ്ഞുമുഹമ്മദിനെ കുഞ്ഞമ്മുവായും മൈക്ക് സെറ്റ് കാരൻ മാറ്റിയത് ഞാനും നാട്ടുകാരോ അറിഞ്ഞില്ല...
അനൌൺസ്മെന്റ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ദാണേ വരുന്നു ജലീൽ...തൊട്ട് പിന്നാലെ കുഞ്ഞുമുഹമ്മദിക്കയും വരുന്നു...
ഏതാണു ഇക്ക നമ്മുടെ പൈങ്ങോട്ടിൽ നിന്നും വന്ന ജമീല ? ജേഷ്ടൻ കുഞ്ഞുമുഹമ്മദിക്കാനോട് ചോദിച്ചപ്പോൾ കുഞ്ഞുമുഹമ്മദിക്ക അൽപ്പം ചൂടായിട്ട് തന്നെ പറഞ്ഞു
“എടാ ജലി അത് ജമീലയല്ല നിന്നെ ആണു കാണാനില്ല എന്ന് പറയുന്നത് വേഗം ചെല്ല് , “ കേട്ട പാതി കേൾക്കാത്ത പാതി ജലി സ്റ്റേജിനരികിലേക് ഓടി പോകുന്ന പോക്കിൽ സ്വയം ഒരു ചോദ്യം എന്നെ കാണാതെ പോവുകയോ അതെപ്പോൾ...?
അല്ല ഇക്കാ ജലിയെ കണ്ടില്ലെ പിന്നെ എന്തിനാ സ്റ്റേജിനരികിലേക്ക് വിട്ടത് ?
ഞാൻ കുഞ്ഞുമുഹമ്മദിക്കാനോട് ചോദിച്ചപ്പോൾ അയ്യോ അത് ശരിയാണല്ലോ എന്ന് പറഞ്ഞ് കുഞ്ഞുമ്മുക്കയും ഓടി...
ഓടിപോയ രണ്ടാളേം കാത്ത് ഞാൻ നിൽക്കുമ്പോൾ ..ഞാൻ എന്നോട് തന്നെ ചോദിച്ചു ...
“പടച്ചോനെ ഇനി എന്നെ കാണാതെ പോകുമോ ആവോ?”