Tuesday, 26 November 2013

ദൈവം കനിഞ്ഞനുഗ്രഹിച്ച എന്റെ നാട്....കഴിഞ്ഞ ഇടവപ്പാതിക്ക്....ആ ദൈവത്തിന്റെ അനുഗ്രഹം അല്പം കൂടിപ്പോയോ എന്നൊരു സംശയം.....പ്രകൃതി സൌന്ദര്യം ആസ്വതിക്കുവാന്‍ മൂന്നാറും ഊട്ടിയും കൊടൈക്കനാലും പോകുവാനാണു ജനങ്ങള്‍ക്ക് താല്പര്യം...സ്വന്തം നാട്ടിലെ കാഴ്ചകളേക്കാളും വലുതണോ അതെല്ലാം.....
ദൂരേ കാണുന്ന മുകളില്‍ ട്രസ്സ് വര്‍ക്ക്ചെയ്ത ആ വീട് എന്റ്റേതാണു...പുഴയും പാടവും റോഡും മനസിലാവാതെ നട്ടം തിരിയുന്ന ഒരു യാത്രക്കാരനേയും കാണാം...

Saturday, 23 November 2013

“ദൈവം മരിച്ചിരിക്കുന്നു”.

പക്ഷേ ഒരു ചോദ്യം ആരാണു ദൈവത്തെ കൊന്നത്..?
അല്ലേല്‍ എന്ത് രോഗം മൂലമാണു ദൈവം മരിച്ചത്.അതോ സ്വാഭാവിക മരണമായിരുന്നുവോ..?
അനന്തമായ ചിരിയാണു ചിലപ്പോള്‍ ദൈവത്തിന്റെ മരണത്തിനു കാരണഹേതു.എല്ലാത്തിനും ഒരു പരിധിയുണ്ടല്ലൊ നാമെല്ലാവരും പാവം ദൈവത്തോട് സഹതപിക്കേണ്ടതാണു..
                                                                 ചിലപ്പോള്‍ ദൈവം തന്റ്റെ ചെയ്തികളോര്‍ത്ത് അസ്വസ്ഥനായിരിക്കാം.എന്ത് തരത്തിലുള്ള് മനുഷ്യനെയാണു ഞാന്‍ സൃഷ്ടിച്ചത്..? 
                               മനുഷ്യനെ സൃഷ്ടിച്ചതോടെ ദൈവം നിഷ്ക്രിയനായി. മനുഷ്യനെ കണ്ടദൈവം ബോധവാനായിട്ടുണ്ടാവും. “തനിക്കൊരു തെറ്റ് പറ്റി സൃഷ്ടി നിര്‍ത്തേണ്ട സമയം ആയി”.

Thursday, 21 November 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം . പതിമൂന്ന്
                                                                                     
                                                                                           എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി വരുന്ന ഒരു കൂട്ടം ആളുകളേയാണു ഗള്‍ഫില്‍ കണ്ടുവരുന്നത്....മറ്റുള്ളവരെ വിലയിരുത്തുന്ന കൂട്ടത്തില്‍ ഞാന്‍ എന്നെ തന്നെ കൂടുതല്‍ വിലയിരുത്താല്‍ ശ്രമിക്കാറുണ്ട്...ല്ലേല്‍ ശരിയാവില്ലാന്നേയ്....
                                                  വൈകുന്നേരങ്ങളില്‍ ഞാന്‍ സമയം കളഞ്ഞിരുന്നത് അബൂദാബീ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലും ലുലു സെന്‍ററിലും       , കെ എം ട്രേഡേഴ്സിലും പിന്നെ അങ്ങനെയുള്ള സൂപ്പര്‍ മാര്‍കറ്റുകളിലും മറ്റും കയറിയിറങ്ങുക എന്ന ഹോബിയുമായിട്ടാണു..

അബൂദാബി കൊ ഓപ്പില്‍ പോയാല്‍ സ്പ്രേ സെക്ഷനില്‍ നിന്നും ഫ്രീ ആയി സ്പ്രേ അടിച്ച് തിരിച്ച് പോരും....മൂന്നാലു തരം സ്പ്രേ അടിച്ച് കഴിഞ്ഞാല്‍ പിന്നെ ശരീരത്തില്‍ നിന്നും എന്ത് മണം ആണു വരുന്നതെന്ന് അറിയാന്‍ കഴിയില്ല...

ലുലുവിലും കെ എമ്മിലുമുള്ള ജോലിക്കാരാണെങ്കില്‍ അധികവും മലയാളികള്‍ ആകുന്നു...കറുത്ത പെന്റും വെള്ള ഷര്‍ട്ടും ധരിച്ച ജോലിക്കാര്‍....അവരുടെ സൂപ്പര്‍ വൈസര്‍മാര്‍ കറുത്ത പെന്റും ആകാശനീല ഷര്‍ട്ടും....ഇവര്‍ തമ്മിലുള്ള വ്യത്യാസം 300 ദിര്‍ഹം...ഭാവം എഞ്ചിനിയര്‍ മാരുടേയും...

ഇവിടെ നാട്ടികയില്‍ യൂസഫലിക്കായുടെ വീടിനു പരിസരത്ത് ദിവസങ്ങളോളം കാത്ത് നിന്ന് ഒരു വിസ ഒപ്പിച്ചിട്ട് നേരെ കയറും...ഒന്നിലെ ലുലുവില്‍ അല്ലേല്‍ എം കെ ഗ്രൂപ്പില്‍....“ എങ്ങനേലും ഒരു വിസ എന്ത് ജോലിയും എടുക്കാന്‍ തയ്യാറാണ് യൂസുഫലിക്ക “ 

വിസ കിട്ടുന്നത് വരേയും ഉള്ള മനസിലിരിപ്പ്....ഇതാണു...കിട്ടി കഴിഞ്ഞാല്‍ ഒരു ശരാശരി മലയാളി ജനിക്കുകയായി...പിന്നെ  മുതലാളിമാര്‍ക്ക് കിട്ടുന്ന ലാഭത്തിന്‍റെ കണക്കു നോക്കലാവും ഇവരുടെ പണി ..

ചിലര്‍ കല്യാണം കഴിക്കാനായി മാത്രം  ജോലിക്ക് വരുന്നവരും ഉണ്ട് ..കല്യാണം കഴിഞ്ഞാല്‍ പിന്നെ  ഗള്‍ഫ് തന്നെ  മതിയാക്കും  ...

ആരും എന്നെ തുറിച്ച് നോക്കണ്ട എന്റെ അനുഭവങ്ങള്‍ ആണു ഞാനിവിടെ വിവരിക്കുന്നത്... ഇളക്ട്രോനിക്സുമായി പുലബന്ധം പോലും ഇല്ലാത്ത ഒരുവന്‍റെ 
 അരികിലേക്ക് ഒരിക്കള്‍ ഞാന്‍ ഒരു ഡിവിഡി പ്ലയര്‍ വാങ്ങാന്‍ ചെന്നു...

ഉം....

കണ്ഡനാളത്തില്‍ നിന്നും അവന്റെ മൂളല്‍ കേട്ടാല്‍ സിസ്റ്റത്തിന്റെ ഐസി വരേയും അടിച്ച് പോകുമെന്ന് തോന്നും....  ഒന്നും മര്യാദക്ക് കാണിച്ച് തരുവാന്‍ മൂപ്പിത്സ് തയ്യാറല്ല. ന്താ കാരണം ന്നല്ലെ ഇനി ഞാന്‍ വാങ്ങിയില്ലേല്‍ പഴയത്പ്പോലെ പാക്ക് ചെയ്ത് വക്കേണ്ടേ......
നാട്ടില്‍ നിന്നും വരുമ്പോഴെടുത്ത ശപഥം വൃഥാവിലായി...
എല്ലാവരും ഈ ഗണത്തില്‍ പെടില്ല ട്ടൊ.....

കാലങ്ങള്‍ പെട്ടെന്ന് പോയ്മറഞ്ഞ് കൊണ്ടിരുന്നു....എന്റെ ജീവിതത്തിന്‍റെ  എണ്ണപ്പെട്ട ദിനങ്ങളും കൊഴിഞ്ഞു കൊങ്ങിരുന്നു...

അബൂദാബിയുടേ ദേശീയ മൃഗം മൂട്ടയാകുന്നു....ദേശീയ ജീവി പഠാണികളും
പഠാന്‍ എന്നാല്‍ വെറും അറാമ്പിറപ്പിനു കയ്യും കാലും വച്ചവര്‍....

“ മഹാനായ എന്റ്റെ മനോമുകുരത്തില്‍ ഒരു പഴം ചൊല്ല് കിളിര്‍ത്തു
“ പഠാന്‍ ക ദുശ്മനി ജാന്‍ ക കത്തറാ ഹേ...
    പഠാന്‍ ക ദോസ്തി ഗാണ്ട് ക കത്തറാ ഹേ...
ലേക്കിന്‍ മലയാളീ ക ദുശ്മനീ...കാം ക കത്തറാ ഹേ....
                                          
                                      ഷഫീര്‍ പുവത്തും കടവില്‍ ..........................തുടരും

Tuesday, 5 November 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം . പന്ത്രണ്ട്

                                                                                           റൂമിലെ കാര്യങ്ങള്‍ പൊതുവേ രസകരമായി നീങ്ങിയെങ്കിലും കമ്പനിയുടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു...
പി ആര്‍ ഓ അശ്രഫിന്റെ അനന്തിരവന്‍ എന്നൊരു പരിഗണന ആദ്യമെനിക്ക് കിട്ടിയിരുന്നു.[ എന്റെ മാമയായിരുന്നു കമ്പനിയിലെ പി ആര്‍ ഓ ]..
ആ പരിഗണന അധികം നീണ്ടുനിന്നില്ല..ഇവിടെ എല്ലാവരും ജോലിക്കായിട്ടാണു വരുന്നത് ഒരാള്‍ മാത്രം മിന്നി മിന്നി നടക്കാന്‍ അനുവദിക്കില്ല എന്ന് ഓരോരുത്തര്‍ പിറുപിറുത്ത് തുടങ്ങിയപ്പോള്‍ ....ഞാനും അവരുടെ കൂട്ടത്തിലെ ലേബര്‍ ആകേണ്ടിവന്നു...
1000 ദിര്‍ഹം ശമ്പളം....ഇന്ത്യന്‍ മണി കറക്ട് 10000 കിട്ടും....
ഇടക്കിടക്ക് ഓവര്‍ ടൈം... ഒരുമണിക്കൂര്‍ ജോലിചെയ്താല്‍ കിട്ടുന്നത് ഒന്നേകാല്‍ മണീക്കൂറിന്റെ വേതനം... അതും ബേസിക്കിന്റെ അടിസ്ഥാനത്തില്‍. അപ്പോള്‍ കിട്ടുന്നത് ഒരുമണീക്കൂറിനു ലഭിക്കുന്നത് 2.90 ദിര്‍ഹം ഉച്ചക്ക് ഊണ്‍ ഫ്രീ....
പരമശിവനെ കഴുത്തില്‍ കിടന്ന പാമ്പ് കടിച്ച അവസ്ഥ...
രാവിലെ ലേബേഴ്സിനേം കാത്ത് പഞ്ചസാര കണ്ടയ്നറുകള്‍ കിടപ്പുണ്ടാകും..
ഒരു കണ്ടയ്നറീല്‍ 450 ചാക്ക് ഉണ്ടാകും അതിറക്കണം..തീര്‍ന്നില്ല അത് കഴിയുമ്പോഴേക്കും അടുത്തത് വരും ... 
ഞാനാണെങ്കില്‍ ആകെ ഇത്തിരിയുള്ളു... എന്റെ വെയ്റ്റ് ആകെ 48 കിലൊ എന്നാല്‍ പഞ്ചസാരചാക്കിന്റെ ഘനം 50 കിലോ...
എന്നേലും രണ്ട്കിലോ കൂടുതല്‍ ആണു പഞ്ചാസാര ചാക്കിന്റെ തൂക്കം...
ഞാനാണേങ്കില്‍ നാട്ടില്‍ വച്ച് എടുത്തിരിക്കുന്ന ഏറ്റവും വലിയ ഭാരം രണ്ട് തേങ്ങ അല്ലേല്‍ ഒരുരുള ചോറ് ഇതൊക്കെ യാണു...
ചില നല്ല സുഹൃത്തുക്കളുടെ നല്ലമനസുകൊണ്ട് ചില ഇളവുകള്‍ എനിക്ക് കിട്ടിയെങ്കിലും ജോലിയെന്തെന്ന് ഞാന്‍ ശരിക്കും അറിഞ്ഞു...
വിയര്‍പ്പെന്താണെന്ന് ഞാന്‍ അറിഞ്ഞു...
ഗള്‍ഫെന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു...
മുന്നുമണിക്ക് ജോലികഴിഞ്ഞ് റൂമില്‍ എത്തിയാല്‍ കട്ടിലില്‍ കയറി കിടക്കുന്നത് മാത്രം അറിയും പിന്നെ ശക്തമായ ഉറക്കം....
ശരീരത്തിന്റെ വേദനയേക്കാളും എന്നെ അലട്ടിയിരുന്നത് നാട്ടിലെ ചിന്തകളാണു. ഗള്‍ഫിലേക്ക് വരുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത് ഗുജ് റാത്തിലെ സൂറത്ത് എന്ന സ്ഥലത്തായിരുന്നു...
ഞാനും എന്റെ ചങ്ങാതിമാരും നിര്‍ബാധം മതിച്ച് ഉല്ലസിച്ചിരുന്ന സ്ഥലം...അതും ഇതും തമ്മിലുള്ള അന്തരം...അജഗജാന്തരം.....
കൃത്യം പറഞ്ഞാല്‍ 10 വര്‍ഷം എന്റെ ജീവിതം ഗുജ്രാത്തില്‍ ആയിരുന്നു...
ലൈഫ് ശരിക്കും ആസ്വതിച്ച  എന്റെ ജീവിതം...
ഇത്തിരി പോന്ന ഞാന്‍ ആരെടാ എന്ന് ആരേലും എന്നോട് ചോദിച്ചാല്‍ എന്താണ്ടാ എന്നു ഒറ്റക്ക് തിരിഞ്ഞു നിന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എനിക്ക് അവിടെ നിന്നും ലഭിച്ചു എന്നു പറയുന്നതാകും ശരി....

                                                                                                                           തുടരും....

Friday, 1 November 2013

DIGITAL AGE COMPUTERS , AL ARAFA ARCADE, KODUNGALLUR ROAD ,VELLANGALLUR
9447568720,9539213759,0480 2866720

നിബന്ധനകള്‍

1.ശരിയായ എര്‍ത്ത് കണക്ഷന്‍,പൊടിയും നനവും ഇല്ലാത്ത അന്തരീക്ഷം        
   എന്നിവ കമ്പ്യൂട്ടറിന്റെ സുരക്ഷക്ക് ആവശ്യമാണ്.ഇടിമിന്നല്‍ സമയത്ത്
   കമ്പ്യൂട്ടറില്‍ നിന്നും വൈദ്യുതി കണക്ഷനും ഇന്റെര്‍ നെറ്റ് കണക്ഷനും
  ഒഴിവാക്കുക.
2.ബില്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ഏതെങ്കിലും സാഹചര്യത്തില്‍ തിരിച്ചേല്‍
   പ്പിക്കേണ്ടി വന്നാല്‍ പകരം മറ്റേതെങ്കിലും  ഉല്‍പ്പന്നങ്ങള്‍ വാങ്ങാം      
   പണം തിരിച്ചു നല്‍കുന്നതല്ല.
3. സര്‍വ്വിസ് സമയം രാവിലെ 9 മുതല്‍ വയ്കിട്ട് 5 വരെ മാത്രം  ഷോപ്പ്
     8.30 മുതല്‍ വയ്കിട്ടു 7.30 വരെ ഉണ്ടായിരിക്കും.
4.  ബില്ലില്‍ പറഞ്ഞിരിക്കുന്ന  ഹാര്‍ഡ് വെയര്‍ പാര്‍ട്ട്സുകള്‍ക്ക് മാത്രമേ
     വാറണ്ടി ബാധകമായിരിക്കുകയുള്ളൂ.
5. താങ്കളുടെ കമ്പ്യൂട്ടറിന്റെ ശരിയായ സുരക്ഷക്ക് രജിസ്റ്റേര്‍ഡ് 
    ആന്റീവയറസുകള്‍ ഉപയോഗിക്കുക.അവ യഥാസമയം അപ്ഡേറ്റ്   
   ചെയ്യുക.
6. പ്രധാനപ്പെട്ട ഫയലുകളുടെ ബാക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുന്നത്
    പിന്നീട് ഡാറ്റ നഷടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കും,
    [PEN DRIVE, EXTERNAL HARD DISK ,CD and DVD] മുതലായവ ഉപയോഗിക്കുക.
7. പൈറേറ്റഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക.
8. Manufacture Complaint നു മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളൂ.
9. മറ്റു കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച സ്റ്റോറേജ് മീഡീയകള്‍ [Pendrive,
    Memory, Card reader,mobile CD etc.....] മുതലായവ കഴിയുന്നതും ഒഴിവാക്കുക.
10. വാറണ്ടി സര്‍വീസ് ആവശ്യങ്ങള്‍ക്ക് പര്‍ച്ചേസ് ബില്‍ നിര്‍ബന്ധമായും
     കൊണ്ടുവരേണ്ടതാകുന്നു.
11. ബില്‍ ചെയ്ത് മൂന്ന് ദിവസം വരെ ഉല്പന്നങ്ങള്‍ ഉല്പാദന കരാറുകള്‍ 
    ഉണ്ടെങ്കില്‍ റീപ്ലേസ്മെന്റ് വാറണ്ടി നല്‍കുന്നതാകുന്നു, തുടര്‍ന്ന് സര്‍വീസ്
    വാറണ്ടി മാത്രമേ നല്‍കുകയുള്ളൂ.
12.സോഫ്റ്റ് വെയറുകള്‍ക്ക് വാറണ്ടി ബാധകമല്ല
13. ഉല്പന്നങ്ങളുടേ വാറണ്ടി അതാതു ഉല്പാദന കമ്പനികളുടേ വ്യവസ്ഥകള്‍ക്ക്
     ബാധകമാകുന്നു,ഉല്പന്നങ്ങളുടെ സര്‍വീസീനു സര്‍വീസ് സെന്ററുകള്‍ 
     നിഷ്കര്‍ഷിക്കുന്ന സമയം ആവശ്യമാകുന്നു.
14.വാറണ്ടി ക്ലയിം ചെയ്യുമ്പോള്‍ കുരിയര്‍ ചാര്‍ജ് ബാധകമാകുന്നു.
15.Ribbon , Cartiridge , Toner , Adaptor, Head phone , Cables , Remote , Pendreve, Card reader
     Bluetooth and Dustcover ] തുടങ്ങിയവ കണ്‍സ്യൂമേഴ്സ് വാറണ്ടിയില്‍ ഉള്‍പ്പെടുന്നവയല്ല.
16.സര്‍വീസ് നല്‍കിയ ഉല്പന്നങ്ങള്‍ തിരിച്ച് വാങ്ങുമ്പോള്‍ ഉല്പന്നം മാറിയിട്ടില്ലെന്ന്
     ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്ത്വം കസ്റ്റമര്‍ക്കാകുന്നു. തുടര്‍ന്നുള്ള പരാതികള്‍ക്ക്
     ഈ സ്ഥാപനം ഉത്തരവാദി ആയിരിക്കില്ല.