Tuesday, 30 September 2014

ചില നേരമ്പോക്കുകള്‍ ...125

ക്ലാസ്സില്‍ ചൂളം വിളിക്കുന്ന സ്വഭാവം സുരേഷിന് അന്നുണ്ടായിരുന്നു...അതിനാല്‍ എനിക്ക് അവന്‍റെ അരികില്‍ ഇരിക്കുവാന്‍ ചെറിയൊരു ഭയം ആയിരുന്നു...

ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ എന്തെങ്കിലും എഴുതാനായ് തുനിഞ്ഞാല്‍ ഉടന്‍ “ഷ്യൂ”  എന്നൊരു ചൂളം വിളി സുരേഷില്‍ നിന്നും പ്രതീക്ഷിക്കാം...

ടീച്ചര്‍ ആരാണെന്ന് ചോദിച്ചാല്‍ ആരും സുരേഷിന്‍റെ പേരു വെളിപ്പെടുത്തില്ല കാരണം ഈ പഹയന്‍ പെന്‍സില്‍ മുനച്ച് ചന്തിക്ക് കുത്തും

പുതിയതായി വന്ന തോമസ്സ് മാഷ്ടെ ക്ലാസ്സിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ....എന്നാല്‍ മാഷ് കയ്യോടെ സുരേഷിനെ പിടിച്ചു...അച്ഛനേം വിളിച്ചിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നായി...

വീട്ടിലറിഞ്ഞാല്‍ അവന്‍റെ അച്ഛന്‍ തുടയില്‍ കുടകമ്പി പഴുപ്പിച്ച് വക്കും ഇനി എന്ത് ചെയ്യും എന്നായപ്പോഴാ എന്‍റെ തലയില്‍ ചെറിയൊരു ബുദ്ധിഉദിച്ചത്..

അത്പ്രകാരം സൈക്കിള്‍ കടക്കാരന്‍ സൈദുമുഹമ്മദിക്കാനെ ചട്ടം കെട്ടി 50 രൂപ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ സെയ്ദുമുഹമ്മദിക്ക സമ്മതിച്ചു...

സൈദുമുഹമ്മദിക്ക സുരേഷിന്‍റെ അച്ഛനായി ഹെഡ്മാസ്റ്ററുടെ റൂമില്‍ ഹാജരാക്കപ്പെട്ടു..ഇനി ഇവന്‍ ക്ലാസ്സില്‍ മര്യാദക്കാരനായി ഇരിക്കും എന്ന് എഴുതി ഒപ്പിട്ട് പൊയ്ക്കോളാന്‍ സുരേഷിന്‍റെ അച്ഛനോട് ഹെഡ് മാസ്റ്റര്‍ പറഞ്ഞു...

അങ്ങനെ ഒരു അയാള്‍ ഒരു കത്ത് എഴുതി..

“എന്‍റെ മകന്‍ സുരേഷ് ഇനി തെറ്റ് ആവര്‍ത്തിക്കുകയില്ല ..ഇനി ആവര്‍ത്തിച്ചാല്‍ ടി സി വാങ്ങി പൊയ്ക്കൊള്ളാം എന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...
.............................................................എന്ന് സുരേഷിന്‍റെ അച്ഛന്‍ സെയ്ദുമുഹമ്മത്...



സുരേഷിനെ അന്ന് തന്നെ സ്കൂളില്‍ നിന്നും പുറത്താക്കി...

Monday, 29 September 2014

ചില നേരമ്പോക്കുകള്‍...125

സമയം സന്ധ്യകഴിഞ്ഞപ്പോള്‍ ഏതന്‍ തോട്ടത്തില്‍ വച്ച് ആദം ഹവ്വയോട് പറഞ്ഞു.....

എന്‍റെ പ്രിയേ ഞാന്‍ ഒന്ന് ഉലാത്തിയിട്ട് വരാം.....

നിങ്ങളിപ്പോള്‍ എവിടെക്ക് പോകുന്നു കാന്താ..?

ഒന്ന് കാറ്റുകൊള്ളട്ടെ ...എന്ന് പറഞ്ഞ് പോയ ആദം പിന്നെ ഏറെ താമസിച്ചാ കയറിവന്നത്..

വന്നോണം വന്ന് കിടന്നുറങ്ങുകയും ചെയ്തു.....

ഉറക്കത്തിനു ഭംഗം വരാതെ ഹവ്വ ആദമിനെ ശരീരമാസകലം ഒന്ന് പരിശോധിച്ചിട്ട് ഒന്ന് നിശ്വസിച്ചു....

“ഭാഗ്യം വാരിലെല്ലുകള്‍ എല്ലാം അവിടെ തന്നെയുണ്ട്”....

Saturday, 27 September 2014

ചില നേരമ്പോക്കുകള്‍.......

മജീഷ്യന്‍ സ്റ്റേജിലേക്ക് കയറി....ഒരു ഉണക്ക നാരങ്ങയെടുത്ത് പിഴിഞ്ഞു അതില്‍ നിന്നും നാരങ്ങ നീര് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു.....ജനം കയ്യടിച്ചു...അത്ഭുതസ്തബ്ദരായി മേലോട്ട് നോക്കി...

പെട്ടെന്നൊരു ഹാജ്യാര്‍ സ്റ്റേജിലേക്ക് കയറി ചെന്നിട്ട് പറഞ്ഞൂ..ഇതിലെന്താ ഇത്ര അത്ഭുതം...ഇത് ഞാന്‍ കാണിക്കാലാ....

എന്നാല്‍ കാണിക്കൂ എന്ന് മജീഷ്യന്‍...

ഹാജ്യാര്‍ക്കായി വീണ്ടും ഉണക്ക നാരങ്ങ കൊണ്ടുവരപ്പെട്ടു...ഹാജിയാര്‍ അനായേസേനെ നാരങ്ങ പിഴിഞ്ഞു....അത്ഭുതം മജീഷ്യന്‍ പിഴിഞ്ഞതിലും രണ്ട് ഗ്ലാസ്സ് കൂടുതല്‍ നീരു കിട്ടി...

നാണക്കേട് പുറത്ത് കാണിക്കാതെ മജീഷ്യന്‍ ഹാജ്യാരോട് ചോദിച്ചു...ഹാജ്യാര്‍ മാജിക്ക് എവിടെന്നാ പഠിച്ചത്..?

“ഒന്ന് പോ പുള്ളെ ഞാന്‍ മാജിക്കൊന്നും പഠിച്ചിട്ടില്ല”...

പിന്നെ...? മാജിക്ക് കാരനു ആകാംക്ഷ ഇരട്ടിച്ചു...

“ഞാനേയ് പള്ളിക്ക് വേണ്ടി ഗള്‍ഫ് നാടുകളില്‍ പിരിവിനു പോകുന്ന ആളാ..“

എനിക്കറിയാം എന്ത് ഉണക്കയായാലും എങ്ങനെ പിഴിയണമെന്ന്...
ചില നേരമ്പോക്കുകള്‍....123

ഒരിക്കല്‍ ഇടവകപള്ളിയില്‍ ചെറിയൊരു പ്രശ്നം...പ്രശ്നം സങ്കീര്‍ണ്ണമായി...ഇടവകക്കാര്‍ രണ്ടുചേരിയിലായി...വാക്ക് തര്‍ക്കം മൂത്തു വഴക്കും വക്കാണവും ആവുമെന്ന് കണ്ടപ്പോള്‍ ഇടവക വികാരി ഇടപെട്ടു..

പ്രശ്നം മറ്റൊന്നുമല്ലാന്നേയ്..വിശിഷ്ടാതിഥികള്‍ക്കായുള്ള റൂമിനോട് ചേര്‍ന്ന് ഒരു കക്കൂസ് പണിയണം എന്ന് ഒരു കൂട്ടര്‍ ....അത് വേണ്ടാ എന്ന് മറ്റൊരുകൂട്ടര്‍..

ദേവാലയത്തിനോട് ചേര്‍ന്ന് ഒരു കക്കൂസ് വരുന്നതില്‍ എന്താണു എതിര്‍പ്പ് എന്ന് തിരുമേനി എതിര്‍ക്കുന്നവരോട് ചോദിച്ചു...

കൂട്ടത്തില്‍ ഉണ്ടായിരുന്ന തോമ എഴുന്നേറ്റുനിന്ന് പറഞ്ഞൂ...

“വിശുദ്ധമായ ദേവാലയത്തിനോട് ചേര്‍ന്ന് അമേദ്യങ്ങള്‍ നിക്ഷേപിക്കുന്നത് ശരിയല്ല തിരുമേനി”...

ശാന്തനായി തിരുമേനി..അതിനോട് എനിക്കും താത്പര്യമില്ല എന്നാലും ഇത്രയും അമേദ്യം വയറ്റിലിട്ട് പള്ളിയില്‍ കയറുന്നതിലും നല്ലതല്ലെ അത്...

Friday, 26 September 2014

ചില നേരമ്പോക്കുകള്‍.....123

ചെറിയൊരു മുടന്തുള്ളതിനാലാണ് ജാനുവേടത്തി ഒരു വേലക്കാരിയെ വെക്കാമെന്ന് കരുതിയത്...
ജാനുവേടത്തിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു വേലക്കാരി സത്യസന്ധയായിരിക്കണം ഒരിക്കലും നുണപറയുന്നവളാകരുത്..ഉള്ളത് ഉള്ളത്പോലെ പറയുന്നവളായിരിക്കണം...എന്നെല്ലാം...

അങ്ങനെയൊരുവളെ കിട്ടിയപ്പോള്‍ ജാനുവേടത്തിക്ക് സന്തോഷമായി..എന്നാല്‍ ഉച്ചയൂണിനു സമയമായപ്പോള്‍ ....

ഊണുകഴിച്ച്കൊണ്ടിരിക്കുമ്പോള്‍ വേലക്കാരി....

“മുടന്തി കോങ്കണ്ണി കൊച്ചമ്മേ കറി ഒരു വസ്തുവിനു കൊള്ളില്ല എങ്കിലും കുറച്ചുകൂടി ചോറ് തായോ”...

Thursday, 25 September 2014

ചില നേരമ്പോക്കുകള്‍...122

എന്‍റെ ഉമ്മച്ചിയുടെ വീട് പുത്തഞ്ചിറയിലാ‍ണ്...ഞാന്‍ ഇടക്കിടക്ക് അവിടേക്ക് പോകാറുണ്ട്...അന്നാണേല്‍ ഒരു പഴയ തറവാട് ഓട് മേഞ്ഞ ആ വീട്ടില്‍ ഒരു പ്രത്യേക തണുപ്പായിരുന്നു...അത് കൊണ്ട് തന്നെ അവിടെ എത്തിയാല്‍ ഉറക്കം വരും ഒന്ന് ഉറങ്ങണമെന്ന് തോന്നും...

“എനിക്കാണേല്‍ എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാല്‍ ഉടനെ അത് നടപ്പിലാക്കണം”...അത് കൊണ്ട് ഞാന്‍ വേഗം കിടന്നുറങ്ങുകയും ചെയ്യും..

“അവനു കട്ടില്‍ കണ്ടാല്‍ മതി അപ്പോഴേക്കും ഉറങ്ങണം എന്ന് എന്‍റെ ഉമ്മച്ഛിയുടെ ഉമ്മ” സ്നേഹത്തോടെ പരാതി പറയുന്നത് കേള്‍ക്കാം....

ഒരിക്കല്‍ ഇങ്ങനെ ഉറങ്ങിയെഴുന്നേറ്റ് വീട്ടിലേക്ക് പോകാന്‍ തയ്യാറായിരിക്കുമ്പോള്‍ ...അവിടെയുള്ള ആരോ എന്നോടൊരു ചോദ്യം...

“എടാ കൊച്ചുമോനെ നീ എപ്പോഴും ഇങ്ങനെ കിടന്നുറങ്ങിയാല്‍ ക്ഷീണം തോന്നില്ലെടാ.“...?

“ ഏയ് അങ്ങനെ ക്ഷീണം വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് അഞ്ചുമിനിറ്റ് റെസ്റ്റ് എടുക്കും”.....

പിന്നെ എന്നോടാരും ഇങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ടില്ല..

Wednesday, 24 September 2014

ചില നേരമ്പോക്കുകള്‍....121

ആതുര സേവനത്തില്‍ തലപ്പത്തിരിക്കുന്ന ഒരു ആശുപത്രിയായിരുന്നു അത്...24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം...ശുഷ്കാന്തിയുള്ള ഡോക്ടേഴ്സ്...നേഴ്സുമാര്‍...പറഞ്ഞിട്ടെന്താ കാര്യം ദാ നോക്ക്യേ...
ഒരു ബസ്സപകടം നടന്നു..പരിക്കേറ്റവരെയെല്ലാം ഈ ആശുപത്രിയില്‍ എത്തിച്ചു.വന്നയുടന്‍ ഡോക്ടേഴ്സും നേഴ്സുമാരുമെല്ലാം അടിയന്തിര ശുശ്രൂഷകള്‍ നന്നായി ചെയ്തു തുടങ്ങി..

അങ്ങിനെ അവര്‍ ഒരാളുടെ കാലിലെ മുറിവുകള്‍ മരുന്നുപുരട്ടി കെട്ടിവച്ചു...അയാളുടെ ഒടിഞ്ഞകൈ പ്ല്സ്റ്റര്‍ ഇട്ട് ശരിയാക്കി....പ്ലാസ്റ്ററിട്ട കൈ ഒരു ബെല്‍റ്റ് ഇട്ട് കഴുത്തിലിടാന്‍ തുനിഞ്ഞപ്പോഴാ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്...അയാള്‍ക്ക് തലയില്ല....

Tuesday, 23 September 2014

ചില നേരമ്പോക്കുകള്‍....120

പള്ളിയില്‍ വേദോപദേശ ക്ലാസ്സ് നടക്കുന്നു..പള്ളിവികാരി ക്ലാസെടുത്ത് കസറുന്നു...അപ്പോള്‍ തോമാക്ക് ഒരു സംശയം...

അച്ചോ..ലോത്തിന്‍റെ ഭാര്യയുടെ പേരെന്താ...?

[ ലോത്തിന്‍റെ ഭാര്യയെ കുറിച്ച് വേദപുസ്തകത്തിലും പറയുന്നില്ല.] തന്നെ കുടുക്കാനാണു തോമയുടെ പരിപാടിയെന്ന് അച്ചനു മനസ്സിലായി...

അപ്പോള്‍ അച്ഛന്‍ പറഞ്ഞു...തോമാ നീ കല്യാണം കഴിച്ചതാണോ..?

ഇല്ല അച്ഛോ...

എന്നാല്‍ വേഗം പോയി കല്ല്യാണം കഴിക്ക്.ചുമ്മാ വല്ലവന്‍റേയും ഭാര്യയുടെ പേരും നോക്കി നടക്കുന്നു...ദുഷ്ടന്‍..

Monday, 22 September 2014

ബി എസ്സെ എസ്സെല്ലാര്‍........2

അക്കാലത്ത് നാട്ടിൽ വാഹനം എന്ന് പറയുന്നത് സൈക്കിൾ മാത്രം..പിന്നെ ഇടക്കിടക്ക് അംബാസിഡർ കാറും...അതും വല്ല കല്യാണമോ ആശുപത്രി കേസോ വരുമ്പോൾ മാത്രം...പിന്നെ നാട്ടിൽ കാണുന്ന വാഹനങ്ങളിൽ കാളവണ്ടിയും ഉന്ത് വണ്ടി എന്ന് അറിയപ്പെടുന്ന കട്ടവണ്ടി...

എനിക്കും ഒരു സൈക്കിൾ വേണമെന്ന് ആഗ്രഹം തോന്നിയത് അപ്പോഴാണ്...അത് വീട്ടിൽ പറഞ്ഞാൽ വീട്ടിൽ ഉടനെ തന്നെ അംബാസിഡർ കാറ് വരും എന്ന് എനിക്കറിയാം...."എന്നെ ആശുപത്രിയിൽ കൊണ്ടോകാൻ"...

അങ്ങനെ ഇരിക്കുമ്പോൾ .....

മാസം 100 രൂപ വച്ച് അടക്കാവുന്ന വ്യവസ്ഥയില്‍ സൈക്കിള്‍ സ്വന്തമാക്കി....
സ്വന്തമായി ഒരു വാഹനം ഉള്ളതിന്‍റെ ഹുങ്ക് നിസാരമായിരുന്നില്ല എനിക്ക്...

ഹാന്‍ഡിലിന്‍റെ വലത് ഭാഗത്ത് ടിങ്ങ് ടോങ്ങ് ബെല്ലും ഇടത് സൈഡില്‍ ക്രിങ്ങ് എന്ന് അടിക്കുന്ന ബെല്ലും...അത് കൂടാതെ എക്സ്ട്രാ ഫിറ്റിങ്ങ് മുന്നില്‍ തന്നെ പ്ലാസ്റ്റിക്കിന്‍റെ ചെത്തിപ്പൂവ്, ഹാന്‍ഡിലില്‍ രണ്ട് സൈഡിലും ഓഡിയോ കാസറ്റിന്‍റെ റിബ്ബള്‍ ഞാത്തി ഇട്ടിരിക്കുന്നു...ഡൈനാമോ ലൈറ്റിന്‍റെ ഹെഡില്‍ ചുമന്ന കളറുള്ള സിബ്ബ് വച്ച കവര്‍...ഹാന്‍ഡിലിന്‍റെ പിടിയില്‍ റംബുട്ടന്‍റെ പുറന്തോട് പോലുള്ള കവര്‍ ...മൊത്തത്തില്‍ ഒരു ഫുള്‍സെറ്റപ്പ് തന്നെ...

രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ സൈക്കിള്‍ തുടക്കലായിരുന്നു ഒരു പണി...പുതിയതായി സൈക്കിള്‍ കിട്ടിയപ്പോള്‍ ആദ്യം ചെയ്ത പണി വെള്ളം ഒഴിച്ച് കഴുകല്‍ ആയിരുന്നു...പുത്തനച്ചി പുരപ്പുറം വരെ തൂത്ത് വാരും എന്ന് പറയുന്നത് പോലെ...

സൈക്കിളിലെ യത്രയെ കുറിച്ച് പറയുകയാണേല്‍ ഈ ഫേസ്ബുക്ക് തികയാതെ വരും...

രാത്രിയില്‍ ഒരു ദിവസം ആരും   അറിയാതെ സ്തിരം ആയി പോകാറുള്ള പീടികയുടെ അരികെ ചെന്ന് അത്യാവശ്യം വലുപ്പം ഉള്ള ഇഷ്ടികയോ കല്ലോ എടുത്ത് വച്ചു.. ...
എവിടേയെങ്കിലും പൊക്കമുള്ള കല്ലുകളിലോ കലുങ്കുകളിലോ കാല്‍ കുത്താതെ എനിക്ക് സൈക്കിളില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല...കയറലും അങ്ങിനെ തന്നെ...മുകളില്‍ കയറികിട്ടിയാല്‍ പിന്നെ ഉയര്‍ന്ന് നില്‍ക്കുന്ന കല്ലുകലില്‍ മാത്രം സ്റ്റോപ്പുള്ള ഈ ബി എസ്സെ എസ്സെല്ലാര്‍ ആ നാട്ടില്‍ എന്നല്ല ലോകത്ത് ആദ്യമായി എന്‍റെ കയ്യില്‍ മാത്രം...

                                                                             ഒരിക്കല്‍ വൈകിയിട്ട് കമ്പനി വിട്ട് വീട്ടിലേക്ക് പോകുന്ന സമയം കമ്പനിയില്‍ നിന്നും ഒരു വിധം സൈക്കിളില്‍ കയറിപറ്റി..വണ്ടി നോണ്‍സ്റ്റോപ്പായി  മുന്നോട്ട് പോകുന്നു ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയിട്ടുണ്ടാകും ..

പെട്ടെന്ന് എന്‍റെ ചെരിപ്പ് കാലില്‍ നിന്നും ഊരി താഴേ വീണു..

ന്‍റെ റബ്ബേ ...

റോഡ് സൈഡില്‍ കാനമത്രമുള്ളു... ഒരു സര്‍വ്വേ കല്ല് പോലും ഇല്ല ...എന്‍റെ വണ്ടിയാണേല്‍ ചെരുപ്പില്‍ നിന്നും മുന്നോട്ട് കുതിക്കുകയാണ്...എന്താ ചെയ്കാ....സൈക്കിളാണേല്‍ ചെറിയൊരു ഇറക്കത്തേക്ക് പ്രവേശിക്കുകയാ....ഇടത്തോട്ട് തിരിഞ്ഞാല്‍ കോണത്ത് കുന്ന് സെന്‍റര്‍ ..വലത്തോട്ടാണേല്‍ ചെറിയൊരു കയറ്റം.....വലത്തോട്ടാണു എനിക്ക് പോകേണ്ടത്....

കമ്പനി വിട്ട് നടന്ന് വന്നവര്‍ റോഡ് സൈഡില്‍ കുറ്റിക്കാട്ടിലായി ഒരു സൈക്കിള്‍ കിടക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു...ഇത് നമ്മുടെ

"ഷഫീറിന്‍റെ സൈക്കിള്‍ ആണല്ലോ..?"

അവര്‍ക്ക് ആ കാട്ടില്‍ നിന്നും എന്നെ കണ്ടുപിടിക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല...നിസ്സാര പരിക്കുകളോടെ എന്നെ അവര്‍ കാട്ടില്‍ നിന്നും പുറത്തെടുത്തു...എന്ത് പറ്റ്യേടാ....ഷഫീറേ....ആരോ ഒരാള്‍ ചോദിച്ചു...
ഞാന്‍ വിവരം പറഞ്ഞു ...നിര്‍ത്താന്‍  ഒരു കല്ലുപോലും വഴിയില്‍ ഇല്ല...അവസാനം...

അവസാനം...?

അവസാനം എന്താ...സൈക്കിള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് പോസ്റ്റിന്‍റെ വലിച്ച് കെട്ടിയിരിക്കുന്ന സ്റ്റേ കമ്പിയില്‍ കയറിപ്പിടിച്ചു...പിന്നെ പ്രശനം ഒന്നും ഉണ്ടായില്ല താഴേ ഇറങ്ങാന്‍ പിന്നെ കല്ലൊന്നും വേണ്ടിവന്നില്ല..



Saturday, 20 September 2014

                                                            ഒരു ബി എസ്സ് എ എസ്സെല്ലാര്‍....ഞാന്‍ ആദ്യമായി സ്വന്തമാക്കിയ ആ സൈക്കില്‍...ഇന്നും എന്‍റെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു....പ്രീഡിഗ്രി തോറ്റ് എന്ത് ചെയ്യണമെന്നറിയാതെ തലങ്ങൂം വിലങ്ങും നടക്കുന്ന സമയം...
എന്ത് ചെയ്യണമെന്നറിയാതെ എന്‍റെ വീട്ടുകാരും ...സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഞാന്‍ വടക്ക് നിന്ന് തെക്കോട്ട് സഞ്ചരിക്കും..അതിനു മറ്റൊരുകാരണം കൂടിയുണ്ട് തെക്ക് നിന്ന് വടക്കോട്ടേക്ക് പോകാന്‍ കഴിയില്ല ...വടക്ക് സൈഡ് മുഴുവനും വെള്ളത്താല്‍ മൂടപ്പെട്ടുകിടക്കുന്ന പാടശേഖരങ്ങള്‍ ആകുന്നു...
അങ്ങനെയിരിക്കുന്ന സമയത്താകുന്നു കോണത്ത് കുന്നില്‍ “ദീപ്തീ ഡയമണ്ട് “ എന്നൊരു സ്ഥപനം വരുന്നത്..
“പണ്ടാരാ‍ണ്ട് പറഞ്ഞത് പോലെ അതൊരു വഴിത്തിരിവൊന്നും ആയിരുന്നില്ല എന്‍റെ ജീവിതത്തില്‍...“ അത് വാസ്തവം പറഞ്ഞാല്‍ എന്‍റെ ജിവിതത്തിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയാണു ചെയ്തത്....
ജീവിതത്തിലെ ആദ്യ ജോലിക്ക് വേണ്ടിയുള്ള ഒരു ശ്രമം...അന്നമനടയിലുള്ള അപ്പുമാസ്റ്റര്‍ എന്ന ഒരാളുടെ ആയിരുന്ന് ആ കമ്പനി...

എന്നേയും അവിടെയാ‍ക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു..എന്നേയും കൊണ്ട് എന്‍റെ വാപ്പ അപ്പുമാസ്റ്ററുടെ വീട്ടിലേക്ക് യാത്രയായി...
“ചിലനേരം നല്ലൊരു ചെസ്സ് കളിക്കാരനെ പോലെ ആയിരുന്നു എന്‍റെ വാപ്പ...മൂപ്പിത്സ് നീക്കുന്ന ഓരോ കരുക്കളും എതിരാളിയുടെ അടിത്തറ ഇളക്കുന്നതായിരിക്കും...ഈ കളിയില്‍ എതിരാളി മറ്റാരുമല്ല...നമ്മുടെ കഥാ നായകന്‍ തന്നെ...തെല്ലൊരഹങ്കാരത്തൊടെ ഞാന്‍ പറയട്ടെ...“ആ എതിരാളി ഞാന്‍ തന്നെ”..
സ്ത്രീധനം കുറവായതിനാല്‍ കള്ളുകുടിയനു കെട്ടിച്ച് കൊടുക്കന്ന ലാഞ്ചനയോടെ എന്നെ ആ കമ്പനിയില്‍ ചേര്‍ത്തു....ഡയമണ്ട് പോളിഷിങ്ങ് എന്ന് ഇംഗ്ലീഷില്‍ പറയുമെങ്കിലും “കല്ലൊരകമ്പനി” എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്ന ആ കമ്പനിയാണു ഞാന്‍ ആദ്യമായി ജോലിചെയ്യുന്നത്....

പ്രതിമാസം 200 രൂപ സ്റ്റൈഫെന്‍റ് ..അതും ആറുമാസം അത് കഴിഞ്ഞാല്‍ ആള്‍ ഓക്കെയാണെങ്കില്‍ ശമ്പളം അല്‍പ്പം വര്‍ദ്ധിപ്പിക്കും...200 എന്നുള്ളത് 300 ആക്കും.ഓക്കെ അല്ലേല്‍ വീണ്ടും 200 ല്‍ തുടരണം...
ഇവനു നിങ്ങള്‍ ഒന്നും കൊടുത്തില്ലേലും വിരോധം ഇല്ല എങ്ങനേലും ഇവിടെയാക്കണം എന്ന് പറഞ്ഞാണ് എന്നെ കമ്പനിയില്‍ ആക്കുന്നത് തന്നെ...
                                                          രാവിലെ 8 മണിമുതല്‍ വൈകിയിട്ട് അഞ്ച് മണിവരേക്കും ആണു കമ്പനി ടൈം...അങ്ങനെയാണു ജീവിതത്തിന്‍റെ ആദ്യ ഘഡുവിലേക്ക് എന്‍റെ പ്രവേശനം...ഒരു പതിഞ്ചാം തിയത്യാണു ഞാന്‍ ആദ്യമയി ജോലിയില്‍ പ്രവേശിക്കുന്നത്...അതിനാല്‍ ആദ്യമാസ സ്റ്റൈഫെന്‍റ് 100 രൂപ ...ഞാന്‍ ആദ്യമായി വാങ്ങുന്ന ശമ്പളം...
വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഏകദേശം മൂന്നര കിലോമീറ്ററോളം ഉണ്ട്..നടന്ന് വേണം പോകാന്‍...പല്ലക്കിന്‍റെയും കാളവണ്ടിയുടേയും കാലഘട്ടം കഴിഞ്ഞ് സൈക്കിളിലേക്ക് കടക്കുന്ന കാലം...എനിക്കും വാങ്ങണം ഒരു സൈക്കിള്‍ എന്ന് തോന്നി..200 രൂപ ശമ്പളക്കാരന്‍റെ മോഹങ്ങള്‍ക്ക് ചിറക് മുളച്ചു...അങ്ങിനെ ഇരിങ്ങാലക്കുട വിന്‍സെന്‍റ് സൈക്കിള്‍സില്‍ നിന്നും മറ്റൊരാള്‍ മുഖേനെ ഒരു സൈക്കിള്‍ ലോണ്‍ എടുക്കുന്നത്....അന്നതിന്‍റെ വില 750 രൂപ...

ബി എസ്സെ എസ്സെല്ലാര്‍...............................................കുറച്ച് കൂടെയുണ്ടല്ലോ കഥയില്‍ അത് നമുക്ക് പിന്നെ എഴുതാം...

                                           TERMS & CONDITIONS

  1. ശരിയായ എര്‍ത്ത് കണക്ഷന്‍ , പൊടിയും നനവുമില്ലാത്ത അന്തരീക്ഷം എന്നിവ കമ്പ്യൂട്ടറിന്‍റെ സുരക്ഷക്ക് ആവശ്യമാണ്. ഇടിമിന്നല്‍ സമയത്ത് കമ്പ്യൂട്ടറില്‍ നിന്നും വൈദ്യുതി കണക്ഷനും ഇന്‍റര്‍നെറ്റ് കണക്ഷനും ഒഴിവാക്കുക.
  2. ബില്‍ ചെയ്ത് ഉത്പന്നങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടിവന്നാല്‍ പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങാം.പണം തിരിച്ചു നല്‍കുന്നതല്ല.
  3. സര്‍വീസ് സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ മാത്രം.
  4. ബില്ലില്‍ പറഞ്ഞിരിക്കുന്ന ഹാര്‍ഡ്വെയര്‍ പാര്‍ട്സുകള്‍ക്ക് മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
  5. താങ്കളുടെ കമ്പ്യൂട്ടറിന്‍റെ ശരിയായ സുരക്ഷക്ക് രജിസ്റ്റേഡ് ആന്‍റി വൈറസ് ഉപയോഗിക്കുക, അവ യഥാസമയം അപ്ഡേറ്റ് ചെയ്യുക.
  6. പ്രധാനപ്പെട്ട ഫയലുകളുടെ ബേക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുന്നത് പിന്നീട് ഡാറ്റാ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവക്കാന്‍ സഹായിക്കും Pen drive , External Hard disk, CD/DVD മുതലായവ ഉപയോഗിക്കുക.
  7. Manufacture Complaint  നു മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
  8. വാറണ്ടി സര്‍വ്വീസ്  ആവശ്യങ്ങള്‍ക്ക് പര്‍ചേയ്സ് ബില്‍ നിര്‍ബന്ധമാണ്.
  9. ബില്‍ ചെയ്ത് 3 ദിവസം വരെ ഉത്പന്നങ്ങള്‍ ഉത്പാദന കരാറുകള്‍ ഉണ്ടെങ്കില്‍ റിപ്ലേസ്മെന്‍റ് വാറണ്ടി നല്‍കുന്നതാണ്.തുടര്‍ന്ന് സര്‍വ്വീസ് വാറണ്ടി മാത്രമേ ബാധകമായിരിക്കുകയുള്ളു.
  10. ഉത്പന്നങ്ങളുടെ വാറണ്ടി അതാത് ഉത്പാദന കമ്പനികളുടെ വ്യവസ്ഥകള്‍ക്ക് ബാധകമാണ്. ഉത്പന്നങ്ങളുടെ സര്‍വീസിന് സര്‍വ്വീസ് സെന്‍ററുകള്‍ നിഷ്കര്‍ഷിക്കുന്ന സമയം ആവശ്യമാണ്.
  11. വാറണ്ടി ക്ലയിം ചെയ്യുമ്പോള്‍ കൊറിയര്‍ ചാര്‍ജ് കസ്റ്റമറില്‍ നിന്നും ഈടാക്കുന്നതാകുന്നു.
  12. Ribbon Catridge , Toner , Adaptor , Headphone , Cable , Pen drive , Card reader , Blue toth , Dust cover തുടങ്ങിയവ കണ്‍സ്യൂമേഴ്സ് വാറണ്ടിയില്‍ പെടുന്നതല്ല.
  13. സര്‍വ്വീസിനു നല്‍കിയ ഉത്പന്നങ്ങള്‍ തിരിച്ചുവാങ്ങുമ്പോള്‍ ഉത്പന്നം മാറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം കസ്റ്റമര്‍ക്കാണ്. തുടര്‍ന്നുള്ള പരാതികള്‍ക്ക് ഈ സ്ഥാപനം ഉത്തരവാദി ആയിരിക്കില്ല.

Thursday, 18 September 2014

ചില നേരമ്പോക്കുകള്‍....119

എടീ നെദീ ....ഉപ്പുഭരണി എവിടെയാ വച്ചിരിക്കുന്നത്....
അടുക്കളയിലുണ്ട് ഇക്കാ....
കാണുന്നില്ലെടീ...
അവിടെന്ന് എവിടെക്ക് പോകാനാ...കണ്ണ് കണ്ടൂടെ നിങ്ങക്ക്

നീ വന്ന് എടുത്ത് തരണുണ്ടോ....?

ശ്ശൊ ഈ മനുഷ്യനെ കൊണ്ട് തോറ്റു...അവിടെ ആ മഞ്ഞള്‍ എന്നെഴുതിയ വലിയഭരണി കാണുന്നില്ലെ ...അതിലാ ഉപ്പ്....
ചില നേരമ്പോക്കുകള്‍.....118

അന്നൊരിക്കല്‍ ഞാന്‍ സൂറത്തില്‍ നിന്നും ലീവിനുവന്ന് തൃശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി....പെട്ടെന്ന് ഞാന്‍ തലകറങ്ങി വീണു...

ആരൊക്കെയോ എന്നെ പൊക്കിത്താങ്ങി ക്ലോക്ക് റൂമില്‍ കൊണ്ട്പോയി ഇരുത്തി..എന്ത് പറ്റിയതാ...അടുത്തിരുന്ന ഒരാള്‍ ചോദിച്ചു...

ഞാന്‍ ഉത്തരം ഒന്നും പറഞ്ഞില്ല..

അപ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന അനി അയാളോടു പറയുന്നത് കേട്ടു...

ട്രൈന്‍ പോകുന്നതിന്‍റെ എതിര്‍ ദിശയിലുള്ള സീറ്റാണു അവനു കിട്ടിയത്...മുന്നോട്ട് പോകുന്ന വണ്ടിയുടെ എതിര്‍ ദിശയിലേക്ക നോക്കിയിരുന്നാല്‍ ഷഫീറിനു തലകറക്കം ഉണ്ടാകും ..ഇതിനുമുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...
അപ്പോള്‍ എതിര്‍ സീറ്റില്‍ ഇരിക്കുന്ന വ്യക്തിയോടെ ഇവന്‍റെ അസുഖത്തിന്‍റെ കാര്യം പറഞ്ഞ് മാറിയിരിക്കാമായിരുന്നില്ലെ...അയാള്‍ തിരിച്ച് ചോദിച്ചു...

“അവനു അങ്ങനെ ചോദിച്ച് മാറിയിരിക്കണം എന്നുണ്ടായിരുന്നു...പക്ഷേ എതിര്‍ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല....പിന്നെ ആരോടാ ചോദിക്കുന്നത്”...

ചില നേരമ്പോക്കുകള്‍...117


കൊച്ചുമോനെ ഒരു കഥ പറയെടാ...കൊച്ചുമോന്‍ എന്നത് എന്നെ നാട്ടില്‍ വിളിക്കുന്ന പേരാണ്...ചിലര്‍ കൊച്ചു എന്നും വിളിക്കും....

അങ്ങനെയാ ഞാന്‍ പണ്ട് ഗുജ്റാത്തിലെ ഗീര്‍ വനത്തില്‍ പോയ കഥ അവരോട് പറഞ്ഞത്...കഥകള്‍ മുറുകി എല്ലാവരും നല്ല രസത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു....

അതേയ് ഒരു കാര്യം കേള്‍ക്കണോ നിങ്ങള്‍ക്ക് ..അവിടെ ഗീര്‍വനത്തില്‍ ഒരു തരം ജീവിയുണ്ട്...അത് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ അതിന്‍റെ ഇണ ....അതായത് ആണ്‍ ജീവി ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ പെണ്‍ജീവി എവിടെയുണ്ടെങ്കിലും ഓടി അടുത്ത് വരും...

അതെന്ത് ജീവിയാണെന്നറിയണം അപ്പോഴവര്‍ക്ക്...“പേരൊന്നും എനിക്കറിയില്ല എന്നാലും അങ്ങനെ ഒരു ജീവിയുണ്ടെന്ന് ഞാന്‍...

അവസാനം അത് പുറപ്പെടുവിക്കുന്ന ശബ്ദം അവര്‍ക്ക് കേള്‍ക്കണം...ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോള്‍ ..പണ്ട് കോളേജില്‍ വച്ച് കാണിച്ചിരുന്ന മിമിക്രിയും മോണോആക്ടും മനസ്സില്‍ പൊടിതട്ടിയെടുത്ത്....

ചുണ്ട് അല്‍പ്പം വക്രിച്ച് പിടീച്ച് ഏകദേശം കുറുക്കന്‍ ഓരിയിടുന്നതും അല്ല പട്ടി മോങ്ങുന്നതുമല്ലാത്ത ഒരു ശബ്ദത്തില്‍ ഞാന്‍ നീട്ടി ഒരു ഒച്ചയെടുത്തു....

പോരെ പൂരം.....

“പെട്ടെന്ന് ഭാര്യ വാതില്‍ തുറന്ന് വന്ന് കൊണ്ടോരു ചോദ്യം ഇക്ക എന്നെ വിളിച്ചോ”......
ചില നേരമ്പോക്കുകള്‍....116

ഉറക്കത്തിലേക്ക് വഴുതിവീഴുന്ന സമയം ....പെട്ടെന്ന് അടുക്കള ഭാഗത്ത് നിന്നും എന്തോ ഒരു ശബ്ദം കേട്ടു...പെട്ടെന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ ശബ്ദം ഒന്നും കേള്‍ക്കാനും ഇല്ല ആകെയുള്ള ശബ്ദം വാമഭാഗത്തിന്‍റെ കൂര്‍ക്കം വലിശബ്ദം...അതാണേലോ മേശ തറയിലൂടെ തള്ളിനീക്കുന്ന ശബ്ദം പോലെ തോന്നിച്ചു...

പെട്ടെന്ന് ഭാര്യയെ വിളിച്ചെഴുന്നേല്‍പ്പിച്ചു...എടി നെദി...[ നദീറ എന്നുള്ളത് സ്നേഹത്തോടെ വിളിക്കുന്നത്] എഴുന്നേറ്റേഡീ....ദാണ്ടെ അടുക്കളയുടെ ഭാഗത്ത് എന്തൊ ഒരു ശബ്ദം വല്ല കള്ളന്മാരും ആകുമോ..?

ഒന്ന് മിണ്ടാതെ കെടന്നൊറങ്ങ് മനുഷ്യാ ...കള്ളന്മാരല്ലെ ശബ്ദം ഉണ്ടാക്കി വരുന്നത്...മനുഷ്യന്‍റെ ഉറക്കം മെനക്കെടുത്താന്‍....

പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല തിരിഞ്ഞ് കിടന്നുറങ്ങി...ഇരുട്ടുകാരണം ചമ്മിയത് അവള്‍ കണ്ടുകാണുകയും ഇല്ല...പിന്നേം ഉറക്കത്തിലേക്ക് അല്‍പ്പാല്‍പ്പം മുഴുകുമ്പോള്‍ ഒരു സംശയം...

“എടി നെദീ എഴുന്നേല്‍ക്കെടി...

എന്താ കാര്യം ഉറക്കം പോയല്ലോ തമ്പുരാനെ...

അല്ലെടീ...“ഇപ്പോള്‍ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല..വല്ല കള്ളന്മാരും വന്നു കാണുമോ”...?

Wednesday, 17 September 2014

ചില നേരമ്പോക്കുകള്‍......115

പണ്ടൊരിക്കല്‍ ഞാന്‍ സൂറത്തില്‍ ജോലി ചെയ്തിരുന്ന സമയം....ഒരിക്കല്‍ ഞാന്‍ നാട്ടില്‍ വന്നിട്ട് തിരിച്ച് പോകുന്ന സമയം...തൃശൂര്‍ റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നും രാത്രി 11 മണിക്ക് രാജ്ക്കോട്ട് എക്സ്സ് പ്രസ്സ് . കൂടെ രണ്ട് കൂട്ടുകാര്‍ ഉണ്ട്...

[ കൂട്ടുകാര്‍ ഇന്നും ജീവിച്ചിരിക്കുന്നതിനാലും എന്നെ എടുത്തിട്ട് പെരുമാറാന്‍ കയ്യൂക്കുള്ളതിനാലും അവരുടെ പേര് ഇവിടെ പറയുന്നില്ല..]

കൂട്ടുകാര്‍ എന്നെ സ്റ്റേഷനില്‍ നിറുത്തി പുറത്ത് പോയി എവിടെ നിന്നോ മൂക്കറ്റം കുടിച്ചിട്ടാണു പിന്നെ കയറിവന്നത്...

അഭിമാനത്തിനു കോട്ടം തട്ടാത്ത വിധം രാജ്ക്കോട്ട് എക്സ്സ്പ്രസ്സ് രണ്ട്മണിക്കൂര്‍ ലേറ്റായി വന്നു എസ്സ് ത്രി കോച്ച് നോക്കി ഞാന്‍ ഓടി ...എന്നേക്കാളും സ്പീഡില്‍ കൂടെയുണ്ടായിരുന്നവരും...ഏതോ കശ്മലന്‍ ഉപേക്ഷിച്ച പഴത്തൊലിയില്‍ ചവിട്ടി ഞാന്‍ തെന്നി വീണു...അതോടെ ചെറിയൊരു തലകറക്കവും കാരണം ആരൊക്കെയോ എന്നെ പിടിച്ച് അടുത്തുള്ള ഒരു ചാരുബഞ്ചിലിരുത്തി....

എന്‍റെ അവസ്ഥ കണ്ട് കൊണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ എന്‍റെ റിസര്‍വേഷന്‍ ടികറ്റ് അറ്റുത്ത ദിവസത്തേക്ക് മാറ്റി തന്നു...എന്നിട്ട് എന്നോട് പറഞ്ഞു..വിഷമിക്കേണ്ട ട്ടൊ ..അടുത്ത ദിവസം കയറി പോകാം....

“എന്‍റെ വിഷമം അതല്ല സാറെ എന്‍റെ കൂടെയുണ്ടായിരുന്നവര്‍ ആ ട്രൈനില്‍ കയറി പോയി....അവര്‍ സത്യത്തില്‍ എന്നെ യാത്ര അയക്കാന്‍ വന്നവരായിരുന്നു...“


ചില നേരമ്പോക്കുകള്‍...114

കൊടുങ്ങല്ലൂര്‍ അമ്പലപരിസരത്തൂടെ നടക്കുമ്പോള്‍ ...അവിടെ ആല്‍ത്തറയിലിരുന്ന ഒരു കാക്കാത്തി കൈമാടിവിളിച്ചു...

“മോനെ പത്ത് രൂപ ദക്ഷിണതരികയാണേള്‍ മുഖ ലക്ഷണം പറഞ്ഞ് തരാം...“

ആദ്യം ഒന്ന് മടിച്ചു പിന്നെ കാക്കാത്തിയുടെ അടുത്തവാചകം കേട്ടപ്പോള്‍ ഒന്ന് നിന്നു..“മകനേ ഒരു വലിയ ഭാഗ്യം വരാനിരിക്കുന്നു”...

പിന്നെയൊന്നും ചിന്തിച്ചില്ല 10 രൂപയെടുത്ത് നീട്ടി...കൂട്ടത്തില്‍ കയ്യും...

മകന്‍ സന്തോഷമായിരിക്കൂ..ഒരു ശ്വശുര ഗൃഹം കിട്ടാന്‍ പോകുന്നു..പണകാരനായ അവര്‍ക്ക് ഒരു മകളെ ഉള്ളു...ആ സ്വത്ത് മുഴുവനും സ്ത്രീ ധനം ആയി കിട്ടും..

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...ഇതാ...10 രൂപ കൂടി ഇരിക്കട്ടെ എന്‍റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും അതിനുശേഷം എന്ത് സംഭവിക്കും എന്ന് കൂടി പറയൂ....

Monday, 8 September 2014

ചില നേരമ്പോക്കുകള്‍......

വിട്ടുമാറാത്ത് ചുമ കാരണം ആണ് ഡോക്ടറുടെ അടുത്ത് പോയത്...അത് അബദ്ധമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ചുമ നന്നായിട്ടുണ്ടല്ലോ...?

എങ്ങനെ നന്നാവാതിരിക്കും മൂന്നാഴ്ചയായില്ലെ തുടങ്ങിയിട്ട്..പകലും രാത്രിയും അഭ്യസിച്ച് കൊണ്ടിരിക്കുകയല്ലെ താളവും വാദ്യവും എല്ലാം ശരിക്കും ഒത്ത് വരുന്നുണ്ട്...പിന്നെങ്ങനെ നന്നാവാതിരിക്കും
ചില നേരമ്പോക്കുകള്‍.......

അയാള്‍ ഭക്ഷണം കഴിക്കാനായി ടിഫിന്‍ ബോക്സ് തുറന്നു...

ദേഷ്യത്തോടെ അയാള്‍ പറയുന്നുണ്ടായിരുന്നു..“ശ്ശൊ ഇന്നും ഈ ഉരുളക്കിഴങ്ങും ചപ്പാത്തിയും ആണോ...?”

ഞാന്‍ കരുതി അയാള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടം ആയിരിക്കില്ലാ എന്ന്...

പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിച്ചു...അയാള്‍ പുലമ്പി..“ദേ വീണ്ടും അതേ ഉരുളക്കിഴങ്ങും ചപ്പാത്തീം..“

ഇഷ്ടമല്ലെങ്കില്‍ ഭാര്യയോട് മറ്റെന്തെങ്കിലും ഉണ്ടാക്കാന്‍ പറഞ്ഞൂടെ സുഹൃത്തേ..?

“ഏയ് അത് ശരിയാവില്ല...ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല...ഇത് ഞാന്‍ തന്നെ ഉണ്ടാക്കുന്നതാണ്”...

ചില നേരമ്പോക്കുകള്‍.....109
Shafeer Poovathum Kadavil ഷഫീര്‍ പുവത്തുംകടവിലിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം...
ഒരിക്കള്‍ ഈ കക്ഷി എറണാകുളത്ത് ഒരത്യാവശ്യത്തിനു പോയി...വള്ളിവട്ടം എന്ന കൊച്ചുഗ്രാമം കഴ്ഞ്ഞാല്‍ പിന്നെ പുറം ലോകം ഇല്ലെന്ന് കരുതിയിരുന്ന കക്ഷിയുടെ സകല പ്രതീക്ഷകളും തെറ്റിച്ചത് എറണാകുളം ആയിരുന്നു...
കൂടെയുണ്ടായിരുന്നവരുടെ കൂടെ എറണാകുളം ചുറ്റിയടിച്ച് തീര്‍ന്നപ്പോള്‍ വിശപ്പ് വയറില്‍ കിടന്ന് താളം കൊട്ടാന്‍ തുടങ്ങി...അങ്ങനെയാ ചെറിയൊരു ഹോട്ടലില്‍ കയറിയത്...
എന്തെങ്കിലും കഴിക്കാനുള്ള ഓര്‍ഡര്‍ കൊടുത്തത് കൂടെ യുണ്ടായിരുന്നവരാ.....അപ്പോഴും ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചിരിക്കുകയായിരുന്നു...
“എന്താടാ നീ ചിന്തിച്ചിരിക്കുന്നത്..?”
കൂട്ടത്തില്‍ മുതിര്‍ന്നവനും ബസ്സിന്‍റെ പൈസ കൊടുക്കുന്നവനുമായിരുന്നവന്‍റെ ചോദ്യത്തിനു ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവര്‍ കൂട്ടത്തോടെ ചിരിക്കുകയായിരുന്നു...ഇന്നും അവരുടെ ചിരിക്ക് കാരണം എന്താണെന്ന് എനിക്ക് പിടികിട്ടുന്നില്ല...
“മുന്നില്‍ ഒരു പ്ലേറ്റില്‍ കുറേ സ്റ്റീല്‍ ഗ്ലാസ്സുകള്‍ കമിഴ്ത്തിവച്ചിരിക്കുന്നു.. വെള്ളം കുടിക്കാനുള്ള ഗ്ലാസ്സുകള്‍...ഞാന്‍ അവരോട് പറഞ്ഞു...എറണാകുളം ഭയങ്കരം തന്നെ..വെള്ളം കുടിക്കാനുള്ള ഗ്ലാസ്സുകള്‍ക്ക് വായപോലും ഇല്ല...എന്നിട്ട് ഞാന്‍ ഗ്ലാസ്സെടുത്ത് തിരിച്ച് പിടിച്ചു ആശ്ചര്യത്തോടെ പറഞ്ഞു...അയ്യോ ഈ ഗ്ലാസ്സിനു അടിത്തട്ടും ഇല്ല”....
ചില നേരമ്പോക്കുകള്‍....108
രണ്ടോണം അഥവാ ചതയം ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല...പൊതുവേ കടകളെല്ലാം ഒഴിവ്...ഇന്നാണേല്‍ ഒരു കല്ല്യാണവും ഉണ്ട്...ഭക്ഷണം കിട്ടണമെങ്കില്‍ 12 മണിയെങ്കിലും ആകണം ചെറിയൊരു എടത്തട്ട് തട്ടാം എന്ന് കരുതി ഒരു ചെറിയൊരു ചായക്കടയില്‍ കയറിയത് അബദ്ധമായി എന്ന് പറഞ്ഞാല്‍ മതി..ജോലിക്കാരന്‍ എത്താത്ത ദേഷ്യം മുഴുവനും എന്നോട് തീര്‍ത്തു...
സംഭവം മറ്റൊന്നുമല്ല ദേ താഴെ എഴുതാം...
ചേട്ടാ ചൂടുള്ള എന്തെങ്കിലും ഉണ്ടോ...?
ഉണ്ട് ..ദോശക്കല്ല് ണ്ട് ....ഇവിടിരുന്ന് കഴിക്കുന്നോ പൊതിഞ്ഞ് തരണോ..?

Thursday, 4 September 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....33

തൃശൂര്‍ ലാടവൈദ്യന്‍റെ അരികില്‍ നിന്നും ഒരു വിധം തടിതപ്പിയ ഹാജി എന്തോ ഒരു ഉറച്ച തീരുമാനമായിട്ടാണ് പിന്നീട് കാണപ്പെട്ടത്....
പിന്നീട് ഹാജിയെ കുറേ നാളുകള്‍ക്ക് കാണാതെ ആയി...എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല...
അങ്ങനെയിരിക്കുന്ന ഒരു സമയത്താണു ഹാജി ഒരു പുത്തന്‍ ഉണര്‍വ്വോടെ രംഗപ്രവേശം ചെയ്യുന്നത്....“ഒന്ന് മാറീനെടാ എല്ലാവരും എന്നൊരു ഭാവം” ആ മുഖത്ത് ഉണ്ടായിരുന്നു...പക്ഷേ നടക്കുമ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ടും...വലത് കാല്‍ എടുത്ത് മുന്നോട്ട് വക്കുമ്പോള്‍ അരക്കെട്ട് ഒന്ന് തിരിയുന്നത് പോലെ തോന്നിക്കുന്നു.

ഇതെന്ത് പറ്റി ഹാജിക്കാ...? ..

സഫീറെ തലവേദനക്ക് കുറവൊന്നും ഇല്ല...

അതിനു ഇങ്ങനെ നടക്കുന്നത് എന്തിനാ....?
ഹാജിയില്‍ നിന്നും രസകരമായ ഒരു ഉത്തരം ആണു എനിക്ക് കിട്ടിയത്...ഓപ്പറേഷന്‍ കൂടാതെ മൂലക്കുരു സുഖപ്പെടുത്തി കൊടുക്കുന്നിടത്ത് നിന്ന് ഹാജി പ്രാണനും കൊണ്ട് ഓടി ചെന്നത് ഏതോ ഒരു ആശുപത്രിയില്‍ ആയിരുന്നു...മിതമായ നിരക്കില്‍ റിമൂവ് ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഹാജിയുടെ നെറുകയില്‍ മൂന്ന് നക്ഷത്രങ്ങള്‍ ചുറ്റിക്കളിച്ചു...കൂട്ടത്തില്‍ എടുത്ത് കളയാം എന്ന് പറയുന്നതിനു പകരം റിമൂവ് എന്ന് പറഞ്ഞപ്പോള്‍ ഹാജിയില്‍ അഭിമാനം സടകുടഞ്ഞെഴുന്നേറ്റു.....
ആ ഓപ്പറേഷന്‍ അങ്ങനെ ഭംഗിയായി നടന്നു...പക്ഷേ....മിതമായി രീതിയില്‍ ആയിരുന്നു ഓപ്പറേഷന്‍ എങ്കിലും ....ഓപ്പറേഷന്‍ ഒരു പേരുമാത്രമായിരുന്നു...കുരുക്കള്‍ മുഴുവനും തുരന്നെടുക്കുകയായിരുന്നു എന്ന് ഹാജിക്ക് പിന്നെ മനസ്സിലായി...മലദ്വാരത്തിന്‍റെ തുറന്നടയുന്ന ഷട്ടറിനു കേടുപറ്റി...സാഹിത്യത്തില്‍ പറഞ്ഞാല്‍ പ്രവര്‍ത്തന രഹിതമായി...

ഹാജിക്ക് നിങ്ങള്‍ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല...?

അല്‍പ്പം ദേഷ്യത്തോടെ ഹാജി എന്നോട്...ഇനിയും നിനക്ക് എന്ത് മനസ്സിലായില്ലാന്നാ പറയുന്നത്....എടാ സഫീറേ ...മൂട്ടിലെ വാഷര്‍ പോയി എന്ന്...

ന്‍റെ റബ്ബെ...എന്നില്‍ നിന്നും ഒരു നിലവിളി അറിയാതെ വന്നു...മൂട്ടിലെ വാഷറോ...പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നത് പണ്ടത്തെ സോഡാ കുപ്പിയില്‍ ഇടുന്ന വട്ടത്തിലുള്ള വാഷര്‍ ആയിരുന്നു...ഇനി അങ്ങനെ വല്ലതും ആയിരുന്നോ ഈ ഹാജിയുടേ മൂട്ടിലെ വാഷര്‍.......
ചുളുവില്‍ ഓപ്പറേഷന്‍ നടത്താന്‍ പോയ ഹാജിയെ കുറിച്ചോര്‍ത്തപ്പോള്‍ ചെറിയൊരു വിഷമം വന്നു...
എന്നിട്ട്...? ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു...

എന്നിട്ടെന്താ അതൊരു തലവേദനയായി....അതാ ഞാന്‍ പറഞ്ഞത് തലവേദന എന്ന്...

കൂടുതല്‍ അബൂദാബി വിശേഷങ്ങളുമായ്....നമുക്ക് കാണാം...

ചില നേരമ്പോക്കുകള്‍......108

ഭാര്യ : എന്‍റെ വിവാഹം മറ്റേതെങ്കിലും വ്യക്തിയുമായിട്ടാണ് നടന്നിരുന്നതെന്ന്
                 നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

ഭര്‍ത്താവ്: ഏതെങ്കിലും മനുഷ്യന്‍ ചതിയില്‍ പെടണമെന്ന് ഞാന്‍ എന്തിനാ
                       ചിന്തിക്കുന്നത്....?
ചില നേരമ്പോക്കുകള്‍.....107

ആ ഹോട്ടല്‍ തെമ്മാടികളുടെ ആവാസ കേന്ദ്രമാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി....
ഹോട്ടലില്‍ തെമ്മാടികളുടെ ശല്യമുണ്ടെന്ന് തെളിയിക്കാന്‍ എന്തെല്ലാം തെളിവുകളാണു നിങ്ങള്‍ക്ക് പറയാനുള്ളത്.....

എതിര്‍ പക്ഷത്തെ വക്കീല്‍ തിരിച്ചും മറിച്ചും അയാളെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചു കൊണ്ടേ ഇരുന്നു....അയാളാണേല്‍ തന്‍റെ നിലപാടില്‍ മാറ്റമില്ലാതെ നിന്നു...
നിങ്ങള്‍ നിരത്തിയ ഈ തെളിവുകള്‍ ഒന്നും പോരാ....വേറെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടേല്‍ പറയൂ....

സമ്മതിക്കുന്നില്ലേല്‍ വേണ്ട ഞാനത് തെളിയിക്കാം അവസാനം പിന്നെ എന്നെ ഒന്നും പറയരുത്...

താനെന്താ ഭയപ്പെടുത്തുകയാണോ....താന്‍ തെളിയിക്കൂ...

ഞാന്‍ തെളിയിക്കാം ആ തെമ്മാടികളുടെ കൂട്ടത്തില്‍ താങ്കളേയും ഞാന്‍ കണ്ടിട്ടുണ്ട്....
ചില നേരമ്പോക്കുകള്‍....106

അതിര്‍ത്തിയില്‍ യുദ്ധത്തിനു അയക്കാതിരിക്കത്തക്ക വിധത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കാരണം പറയാനുണ്ടോ...?

സൈനിക മേധാവിയുടെ ചോദ്യത്തിനു അയാള്‍ക്ക് കാരണം ഉണ്ടയിരുന്നു...

 എനിക്ക് കണ്ണുകള്‍ക്ക് കാഴ്ച ശക്തിയില്ല സാര്‍...

അതിനെന്തെങ്കിലും തെളിവുണ്ടോ ...?

ഉണ്ട് സാര്‍ ഇതാ നോക്കൂ....ഇതാണു എന്‍റെ ഭാര്യയുടെ ഫോട്ടോ...

Wednesday, 3 September 2014

ചിലനേരമ്പോക്കുകള്‍......105

നിങ്ങള്‍ എങ്ങനെയാ ഒരേരീതിയില്‍ കാണപ്പെടുന്ന എരുമകളില്‍ നിന്ന് നിങ്ങളുടേതായ എരുമയെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞത്..?
                                                        
വളരെ രസകരമായ ഒരു രംഗം ആയിരുന്നു ആ കോടതിയില്‍ നടന്ന ആ കേസ്...എരുമയെ ആരോ മോഷ്ടിച്ച് കൊണ്ട് പോയത് അന്വേഷിച്ചിറങ്ങിയ അയാള്‍ക്ക് കാലി ചന്തയില്‍ തന്‍റെ എരുമയെ കാണാന്‍ കഴിയുന്നു...വാക്ക് തര്‍ക്കത്തിനൊടുവില്‍ കേസ് കോടതിയില്‍ എത്തുന്നു...

ഇതെന്തൊരു ചോദ്യമാണ് യജമാനനെ, താങ്കളുടെ ഈ കോടതിയില്‍ കറുത്ത കോട്ട് ധരിച്ച് നൂറുകണക്കിനു വക്കീലന്മാരാണ് നില്‍ക്കുന്നത് എന്നിട്ട് ഞാന്‍ എന്‍റെ വക്കീലിനെ തിരിച്ചറിഞ്ഞീല്ലെ...?
“നമുക്ക് ആരേയാണൊ തിരിച്ചറീയേണ്ടത് ,തിരിച്ചറിയുക തന്നെ ചെയ്യും..സ്വന്തം എരുമയേയും നാം തിരിച്ചറീയുകതന്നെ ചെയ്യും...എന്ത് കൊണ്ടെന്നാല്‍ എരുമകളെല്ലാം ഒരു പോലെയാണ്...“വക്കീലന്മാരെപ്പോലെ”...
ചിലനേരമ്പോക്കുകള്‍....104
എന്താ ചെയ്യാന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല...ദാ ഞാന്‍ ഒരാളെ പരിചയപ്പെടുത്താം...പൊതുവേ അലസനും കുഴുമടിയനും ആണു കക്ഷി...ദൈവം തനിക്ക് തന്ന ഉപകാരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു...
1. എനിക്ക് കുറച്ച് മരങ്ങള്‍ മുറിക്കേണ്ടതുണ്ടായിരുന്നു...
അപ്പോള്‍ ദൈവം ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച് എന്‍റെ ആവശ്യങ്ങള്‍
നിറവേറ്റിത്തന്നു...
മരങ്ങളെല്ലാം മറിഞ്ഞു വീണു...അത് കഴിഞ്ഞു ..പിന്നെ
ചപ്പ്ചവറുകള്‍ കത്തിക്കേണ്ട സ്ഥിതി വന്നു...അപ്പോള്‍ തന്നെ ഒരു
ഇടിമിന്നല്‍ ഉണ്ടായി എല്ലാം കത്തിചാമ്പലായി...
ആട്ടെ സഹോദരാ ഇനി എന്താ തന്‍റെ അടുത്ത പ്രോഗ്രാം...?
2. ഈ പ്രാവശ്യം ഞാന്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തിട്ടുണ്ട്...അത്
മുകളില്‍ വരുന്നതിനു വേണ്ടി ഭൂമികുലുക്കം പ്രതീക്ഷിച്ചിരിക്കുകയാ.