Tuesday, 31 December 2013

ചില നേരമ്പോക്കുകള്‍.......അഞ്ച്

എടാ നമ്മുടെ പുതിയ മാനേജര്‍ നല്ല മനുഷ്യനാണു...ഇന്നലെ എന്നെ ഒരപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി....

എന്തപകടം....

സാറേ എനിക്ക് ഇന്ന് നേരത്തേ പോകണം ഭാര്യ ഷോപ്പിങ്ങിനു പോകുവാനായി കാത്തുനില്‍ക്കുന്നു എന്ന് പറഞ്ഞപ്പോള്‍....
പോകാന്‍ സമ്മതിച്ചില്ല...

ചില നേരമ്പോക്കുകള്‍.........നാല്

ഷോപ്പിലേക്ക് പുതുതായി വന്നലേഡീ സ്റ്റാഫ്  കയ്യിലുള്ള സര്‍ട്ടിഫിക്കറ്റ് എന്നെ ഏല്‍പ്പിച്ചു.....മറിച്ച് നോക്കുന്നതിനിടക്ക് ഞാന്‍ ചോദിച്ചു...

ഡെവിള്‍ എന്നാണോ പേര്..?

അല്ല ഇക്ക  ദേവി.എല്‍...


ചില നേരമ്പോക്കുകള്‍..............മൂന്ന്

നിനക്ക് ആ പെണ്‍കുട്ടികളെ പെങ്ങന്മാരേ പോലെ കാണാന്‍ കഴിയില്ലെ..?

അപ്പോള്‍ അച്ഛനത് പേരു ദോഷം ആകില്ലെ...?
ചില നേറമ്പോക്കുകള്‍.......രണ്ട്

പ്രേമവും മദ്യവും ഓവറായാല്‍ എന്ത് സംഭവിക്കും...?

അവള്‍ എന്നോട് ചോദിച്ചതാണു.....

രണ്ടും ഓവറായാല്‍ ഛര്‍ദ്ദിക്കും......ഞാന്‍ മൊഴിഞ്ഞു...
ചില നേരമ്പോക്കുകള്‍......ഒന്ന്


കാമുകന്‍ : പ്രിയേ ആ കാണുന്ന മഴവില്ലില്‍ എനിക്ക് തൊടുവാന്‍
                       കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതില്‍ എഴുതുമായിരുന്നു നീ
                       കാമുകിയാണെന്ന്....

കാമുകി   : എന്നെ അത്രക്കിഷ്ടമാണോ...?

കാമുകന്‍ : അതല്ല മറ്റാര്‍ക്കും ഈ അബദ്ധം പറ്റരുതല്ലോ...
ഒരു പാടുപേര് എന്നോട് ചോദിച്ചിട്ടുണ്ട്...ഭായിടെ വീടെവിടെവിടെയാ എന്ന്...

പലര്‍ക്കും പറഞ്ഞ് കൊടുത്തിട്ടുമുണ്ട്...എന്നാലും എന്റെ ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നാടിനെ ഒന്ന് പരിചയപ്പേറ്റുത്താനുദ്ദേശിക്കുന്നു....
ആദ്യം തന്നെ എടുത്ത് പറയേണ്ടത് ഞാന്‍ തൃശൂര്‍ കാരന്‍ ആണെന്നാണു...തൃശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 30 കി മി യാത്ര ചെയ്തുകഴിഞ്ഞാല്‍....
വെറുതെ തോന്ന്യോടത്തേക്കൊന്നും യാത്ര ചെയ്യരുത്ട്ടോ....
തൃശൂര്‍ന്ന് കൊടുങ്ങല്ലൂര്‍ ഹൈവേയിലൂടെ വന്നാല്‍ കൊടുങ്ങല്ലൂര്‍ എത്തുന്നതിനുമുമ്പ്...

ഈ പറയാന്‍ പോകുന്ന സ്ഥലം കേട്ട് ആരും നാണിക്കരുത്ട്ടോ...ശ്ശൊ എനിക്ക് വയ്യ ...കോണത്തകുന്ന് എന്നൊരു സ്ഥലം ഉണ്ട്...
പല മഹാന്മാരും രഥം തെളിയിച്ചിട്ടുള്ള സ്ഥലം ആണുട്ടോ..
വെള്ളാങ്കല്ലൂര്‍ എന്നപഞ്ചായത്തില്‍ ആണു മേലേ പ്രതിപാതിച്ചിട്ടുള്ള സ്ഥലം..

ഇവിടെനിന്നും സുമാര്‍ 3 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് വന്നാല്‍ വള്ളിവട്ടം എന്ന ചെറുപട്ടണം കാണാം...

കാളവണ്ടികളും സൈക്കിളുകളും സുലഭമായി കാണുന്ന ഈ പ്രദേശത്ത് ഇടക്കിടക്ക് ചീറി പാഞ്ഞുപോകുന്ന അര്‍ബാനകളും കാണാം..

ഇവിടുത്തെ ദേശീയ പക്ഷി കൊതുക് ആണു...ദേശീയ മൃഗ്ഗം പാടത്ത് ചെളികളില്‍ നിന്നും വരുന്ന് വലുപ്പത്തിലുള്ള വണ്ടുകളും...മാന്യതക്ക് വേണ്ടി അളി എന്നും ഇതിനെ വിളിക്കും...
പാടങ്ങളും തോടുകളും കൈമുതലായുള്ള ഈ സ്ഥലത്തിനെ വള്ളിവട്ടം എന്ന നാമത്താല്‍ അറിയപ്പെടുന്നു...

ഇങ്ങനെ യുള്ള് ഒരു സ്ഥലത്താണു എന്റെ ജനനം....എന്റെ ബാപ്പിച്ചിക്കും ഉമ്മിച്ചിക്കും മൂന്നാമത്തെ മകനായി ഞാന്‍ പിറക്കുന്നു...

ആ സമയം പുറത്ത് അന്തരീക്ഷത്തില്‍ ചുഴലികാറ്റു വീശിയെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്...ഇവിടെ അതല്ല പ്രശ്നം ചുഴലികാറ്റ് വീശിയോ വീശിയില്ലയോ ...ഞാന്‍ ജനിച്ചു...അതാണു സംഭവം....
ഏതോ ഒരു മാര്‍ച്ച് 24 നോ...അതോ ആഗസ്റ്റ് 16 നോ ആണു സംഭവം....സ്കൂളില്‍ ചേര്‍ക്കാന്‍ എളുപ്പത്തിനു വേണ്ടി മാര്‍ച്ച് ആക്കിയതാണെന്നും എന്റെ വീട്ടില്‍ നിന്നുള്ള ചില മഹാന്മാര്‍ പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു...

കഥ നീളുന്നു....ബാക്കി ഞാന്‍ പിന്നെ എഴുതാം...

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

ബാപ്പിച്ചി    ഈ കംസന്‍ ആളൊരു മണ്ടനായിരുന്നു അല്ലെ....?



ദെന്താടാ നിനക്ക് അങ്ങനെ തോന്നാന്‍...?

“ഏതോ പുരാണ പുസ്തകം വായിച്ചിട്ട് ഒരു സംശയവുമായി മകന്‍ നേരെ എന്റ്റെ മുന്നിലെത്തി”

മകന്‍  സൈദിന്റെ  ചോദ്യം കേട്ടപ്പോള്‍  ആദ്യം ഒന്ന് പകച്ചു ..

അല്ല ബാപ്പാ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ തട്ടുമെന്നറിഞ്ഞിട്ടും  കംസനെന്തിനാ ദേവകിയേയും വാസുദേവനേയും ഒന്നിച്ച് ജയിലിലടച്ചത്...
മാഷ് : എന്താ താമസിച്ച് വന്നത്..?
കുട്ടി  : അച്ഛന്‍ കത്തെഴുതുകയായിരുന്നു..
മാഷ് : അച്ഛന്‍ കത്തെഴുതുന്നതിനു കുട്ടിയെന്തിനാ താമസിച്ചത്.?
കുട്ടി  : കത്തെഴുതണമെങ്കില്‍ അച്ഛനിരിക്കുന്ന കസേര അനക്കി കൊടുക്കണം.
മാഷ് : അതെന്തിനാ..?
കുട്ടി  : എങ്കിലേ അച്ഛനെഴുതാന്‍ കഴിയൂ ..അച്ഛന്‍ ബസ്സിലെ കണ്ടക്ടറാ..
മാഷ് : എന്തെ ഹോം വര്‍ക്ക് ചെയ്യാതിരുന്നത്..?
കുട്ടി  : കറന്റ് ഇല്ലായിരുന്നു.
മാഷ് : കറന്റ് ഇല്ലെങ്കില്‍ മെഴുകുതിരി കത്തിക്കാമായിരുന്നില്ലെ.?
കുട്ടി  : തീ പെട്ടി പൂജാ മുറിയില്‍ ആയിരുന്നു.
മാഷ് : പൂജാ മുറിയില്‍ പോയി തീപ്പെട്ടി എടുക്കാമായിരുന്നില്ലെ ?
കുട്ടി  : കുളിക്കാതെ എങ്ങനാ പൂജാമുറിയില്‍ കയറാ...
മാഷ് : എന്തു കൊണ്ടാ കുളിക്കാതിരുന്നത്..?
കുട്ടി  : ടാങ്കില്‍ വെള്ളം ഉണ്ടായിരുന്നില്ല..
മാഷ് : ടാങ്കില്‍ എന്താ വെള്ളം പമ്പ് ചെയ്യാതിരുന്നത്..?
കുട്ടി  : അതല്ലെ മാഷേ ആദ്യം ഞാന്‍ പറഞ്ഞത് കറണ്ടില്ലായിരുന്നു എന്നു.

Sunday, 29 December 2013

നിരീശ്വര വാദികള്‍ മുസ്ലീങ്ങള്‍ ആണോ.......?

പിന്നെ എന്തിനാ തലയില്‍ തേങ്ങ വീണപ്പോള്‍ അള്ളോ എന്ന് നീട്ടി വിളിച്ചത്...


ഫേസ്ബുക്ക് ഫ്രണ്ട്സുകളെ 2014 ജനുവരി മുതല്‍ നമ്മുടെ സംസാരങ്ങള്‍ കിടയിലൂടെ കടന്ന് പോകുന്ന ഹ്യൂമര്‍ ടച്ചുള്ള ചില വരികള്‍ ഞാന്‍ ഫേസ്ബുക്കില്‍ അവതരിപ്പിക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണു.....

നമ്മല്‍ അറിയാതെ നമ്മളില്‍ നിന്നും വീണുപോകുന്ന വാക്കുകള്‍ നമുക്ക് തന്നെ വിനയാകാറുണ്ട്.....

മുകളിലുള്ള ആ വരികള്‍ അത്തരത്തിലുള്ളതാണു....

മുല്ലാക്കയും പൂജാരിയും കത്തനാരും വഞ്ചിയില്‍ പോകുമ്പോള്‍ വഞ്ചി വെള്ളത്തില്‍ മുങ്ങുന്നു...ആരു ആദ്യം മരിക്കും.....?

ഉത്തരം......മുല്ലാക്ക....കാരണം  അള്ളോ എന്ന് വിളിക്കുമ്പോള്‍ വായില്‍ വെള്ളം കേറുമെന്ന്......

Friday, 27 December 2013

ഒരു പാടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കഥയാണ്

എന്റ്റെ നാട്ടില്‍ നാടെന്ന് പറഞ്ഞാല്‍ ഒന്നൊന്നര നാടുവരും....ഒരു ഉത്സവക്കാലം....ഞാന്‍ വയസറിയിച്ചെന്നതിനു തെളിവായി എന്റ്റെ മുഖത്ത് അതായത് മൂക്കിനു താഴേയായി ചെറിയ രോമങ്ങള്‍ കിളുത്ത് തുടങ്ങുന്ന സമയം....ഏതാണ്ട് കുമ്പളങ്ങയില്‍ കാണുന്ന രോമം പോലെ കിളുത്ത് തുടങ്ങിയിരിക്കുന്നു....
ഞാന്‍ കെ കെ ടി എം കോളേജില്‍ പഠിക്കുന്ന സമയം...കേരളാ കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ കോളേജ് എന്നാണു മുഴുവന്‍ പേരെങ്കിലും....

ഞാനും എന്റെ ഭൂതഗണങ്ങളും “കേരളാ കന്നു കാലി തൊഴുത്ത് മെമ്പേഴ്സ്” എന്നാണു ടീ കോളേജിനെ വിളിച്ചിരുന്നത്....

കഥ നടക്കുന്നത് ഇവിടെ ഒന്നും അല്ലാട്ടോ....
എന്റ്റെ വീട്ടില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ അകലെ പടിയൂര്‍ എടതിരിഞ്ഞി എന്ന സ്ഥലത്ത് തീരാത്ത് അമ്പലത്തില്‍ ഉത്സവം നടക്കുന്നു...

പൂയം എന്നാണു പറയുന്നത്...തിരാത്ത് എന്നത് അമ്പലത്തിന്റ്റെ പേരാണ്....

രാവിലെ കാവടിയും പിന്നെ ആനയും ഒക്കെയുള്ള എഴുന്നള്ളിപ്പ് പിന്നെ രാത്രി നാടകം നാടകം കഴിയുമ്പോഴേക്കും വീണ്ടും കാവടിയും ആനയും എത്തും...മനസ് നല്ല ത്രില്ലടിച്ച കാലഘട്ടം...

ഞാനും എന്റെ സുഹൃത്തുക്കളും രാത്രി നാടകത്തിനു പോയി...വലിയ മൈദാനത്ത് സെന്റ്ററിലൂടേ ഒരു കയര്‍ കെട്ടിയിട്ടുണ്ട് . അതിന്റ്റെ ഒരു സൈഡ് ആണുങ്ങളും മറുസൈഡ് പെണ്ണുങ്ങളും ആണു നാടകം കാണാന്‍ ഇരിക്കുന്നത്......

ഞങ്ങള്‍ എന്നുപറഞ്ഞാല്‍ നാട്ടിലെ പ്രധാന തല്ലിപ്പൊളികള്‍...ഞാനടക്കം. എല്ലാം ആറടിപൊക്കക്കാര്‍ ഞാന്‍ മാത്രം നാലു തികച്ചില്ല....എന്നാലും ആറ്റം ബോംബെന്തിനാ അഞ്ചാറെണ്ണം എന്നാണു എല്ലാവരും എന്നെ പറയാറ്....

മൈദാനത്ത് കയറിന്റ്റെ സൈഡില്‍ ഇരുന്ന് ഞാന്‍ കയറ് പതുക്കെ പൊക്കി പെണ്‍കുട്ടിളുടെ തലയിലേക്ക് മുട്ടിച്ച് പിടിച്ച് കയര്‍ പതുക്കെ തിരിക്കും...ഇതൊന്നും അറിയാതെ എല്ലാവരും നാടകം കാണുന്ന തിരക്കില്‍ ആയിരിക്കും...എന്നിട്ട് കയര്‍ പെട്ടെന്ന് വലിച്ച് വിടും മുടികുടുങ്ങിയ നാരികള്‍ പെട്ടെന്ന് ഞെട്ടിപോകുന്ന കാഴ്ചകാണാന്‍ നല്ല രസം ആണു....

അങ്ങിനെ ലീലാവിലാസങ്ങളില്‍ ആടിയിരിക്കുന്ന സമയം പെട്ടെ ആ ഇരുട്ടില്‍ ആരോവിളിച്ച് പറഞ്ഞു                                  “ദേ ആന വിരണ്ടേയ്”

  “ദേ ആന വിരണ്ടേയ്”  പിന്നെ ഒരു ബഹളം ആയിരുന്നു....
എല്ലാവരും ഓടടാ ഓട്ടം....ഞാന്‍ കമിഴ്ന്ന് വീണു എന്നാണെന്റ്റെ ഓര്‍മ്മ...കാരണം ആരുടേയൊ ചവിട്ട് കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത്...
അന്നു ഞാന്‍ ആ കിടപ്പില്‍ 25 വരേയും തെറ്റുകൂടാതെ എണ്ണി....ചവിട്ടാണു എണ്ണിയത്....

ഒരുവിധം ചാടിപിടച്ച് ഒടി ...ഓടുന്ന ഓട്ടത്തില്‍ ഞാന്‍ തിരിഞ്ഞു നോക്കി അതാ എന്റെ കൂടെ വന്ന പ്രസു എന്ന് വിളിക്കുന്ന പ്രസന്നന്‍ അമ്പലത്തിന്റെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നു...

പ്രസു ഓടിക്കോ എന്ന് ഞാന്‍ അട്ടഹസിച്ചു....അപ്പോള്‍ പ്രസു പറഞ്ഞത് കേട്ട് അന്താളിച്ചുള്ള ഓട്ടത്തിനിടക്ക് ഞാന്‍ വീണ്ടും അന്താളിച്ച് പോയി....

“എടാ കൊച്ചുമോനെ  [ എന്നെ നാട്ടില്‍ വിളിക്കുന്ന പേര് ] ആന കുത്താനായിട്ട് ഓടി അടുത്തേക്ക് വരുമ്പോള്‍ പെട്ടെന്ന് ഒഴിഞ്ഞ് മാറിയാല്‍ ആന മതിലില്‍ വന്നിടിക്കുമെന്ന്”......അമ്പലത്തില്‍ വച്ചും ഞാന്‍ അള്ളോ...എന്ന് അറിയാതെ വിളിച്ചു പോയി....

ഒരു വിധം പ്രസുവിനെ കാര്യം പറഞ്ഞ് മനസിലാക്കി ഞങ്ങള്‍ ഓട്ടം തുടര്‍ന്നു...

അപ്പോഴതാ മുന്നിലൊരു വേലി .    [അന്നുകാലത്ത് മതിലുകള്‍ കുറവായിരുന്നു.
എല്ലായിടത്തും ഓല മെടഞ്ഞ് വേലി കെട്ടും..]

ആ വേലി ചാടി ഓടുന്നവരേ ഒന്നും കാണുന്നില്ല ....എനിക്ക് പൊക്കക്കുറവു കാരണം ഞാന്‍ വേലി ചാടാനൊന്നും പോയില്ല . തിരിഞ്ഞ് വേറേ വഴിക്ക് ഓടി .പ്രസുവും മറ്റുള്ളവരും വേലിചാടി ഓടി ...ബഹളങ്ങള്‍ കഴിഞ്ഞ് ഞാന്‍ എല്ലാവരേയും തിരഞ്ഞു...പ്രസുവിനേയും അരുവിയേയും കാണുന്നില്ല....അന്വേഷണം തുടര്‍ന്നു...കാണുന്നില്ല....

അവസാനം എനിക്കോര്‍മ്മവന്നു...ആ വേലിചാടി ഒടിയത്...ഞങ്ങള്‍ എല്ലാവരും വേലിയുടെ അടുത്തേക്ക് വച്ചടിച്ചു.....

വേലിക്കപ്പുറം ഭയങ്കര മൂളലും നിരങ്ങലും കരച്ചിലും ...“എന്റെ റബ്ബേ ഈ പഹയന്മാര്‍ വേലിയാണെന്നു കരുതി ചാടിയത് കിണറ്റിലേക്കായിരുന്നു...“

അന്നും എന്റെ പൊക്ക കുറവ് എന്നെ രക്ഷിച്ചു....പിറ്റേന്ന് കൂടെയുണ്ടായിരുന്ന അശ്രഫ്  ഒരു ധീരന്റെ പോലെ ഞങ്ങളുടെ മുന്നില്‍ വന്ന് എനിക്കൊന്നും പറ്റിയില്ല എന്ന് വീമ്പ് പറഞ്ഞു...

അപ്പോഴാണു എല്ലാവരും ശ്രദ്ധിക്കുന്നത് “അശ്രഫ് ഇട്ടിരിക്കുന്ന ചെരിപ്പ രണ്ടും ഇടതുകാലിന്. തിരക്കിനിടയില്‍ കിട്ടിയ ചെരിപ്പും ഇട്ടാണു മൂപ്പിലാന്‍ ഓടിയത്......


Tuesday, 24 December 2013

ശ്ശൊ ഈ മക്കള്‍ടെ ഒരോ കാര്യങ്ങളേയ്....

വാഹനങ്ങളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ കഷ്ടകാലത്തിനു മകനോട് ഒരു ചോദ്യം ചോദിച്ചതാ ....അത് അതിലും വലിയ പുലിവാലായി.....

എടാ സായിദേ ബസ്സും സൈക്കിളും തമ്മിലുള്ള വ്യത്യാസം എന്ത്...?

“ബസ്സ് വരും പോകും ബസ് സ്റ്റാന്റ്റ് അവിടെ തന്നെ കാണും....

എന്നാല്‍ സൈക്കിള്‍ വരും പോകും സൈക്കിള്‍ സ്റ്റാന്റ്റ് സൈക്കിളിന്റ്റെ കൂടെ തന്നെ കാണും”

എന്താ ഇവനെയൊക്കെ പറയാ.....

Monday, 23 December 2013

രണ്ട് നുണയന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍...

എടാ ഞാനിന്നലെ ചൂണ്ടയിട്ടപ്പോള്‍ 500 കിലോയുള്ള ഒരു മീന്‍ കിട്ടി...

അത്രയല്ലേ ഉള്ളു....ഞാന്‍ ഇന്നലെ ചൂണ്ടയിട്ടപ്പോള്‍ ..ദാണ്ടെ ഒരു മെഴുകുതിരി...

കത്തിനില്‍ക്കുന്ന ഒരു മെഴുകുതിരി ..ദിങ്ങനെ വെള്ളത്തിന്റെ അടിയില്‍നിന്നും പൊന്തിവരുന്നു....

അയ്യോ കല്ലുവച്ച നുണ ...വെള്ളത്തീന്ന് കത്തിനില്‍ക്കുന്ന മെഴുകുതിരി കിട്ടീന്നോ....നുണ കല്ലുവച്ച നുണ...

എന്നാലേയ് നീ നിന്റെ മീനിന്റെ തൂക്കം ഒന്ന് കുറാക്കമെങ്കില്‍ ...
ഞാനെന്റെ മെഴുകുതിരി കെടുത്താം....പറ്റോ...

ശ്ശോ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

ഞാനും ഭാര്യയും അടിക്കളയില്‍ ഓരോരോ പണികള്‍ എടുത്ത് കൊണ്ടു നില്‍ക്കുകയായിരുന്നു...
പെട്ടെന്ന് കുറേ പാത്രങ്ങള്‍ തട്ടിമറിഞ്ഞ് താഴേവീണു പൊട്ടി...

ആ സമയം മക്കള്‍ രണ്ടുപേരും ഹാളില്‍ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു
അവര്‍ തമ്മിലുള്ള സംസാരം ഞാന്‍ കേള്‍ക്കാനിടയായി...

അത് ഉമ്മച്ചിയുടെ കയ്യില്‍ നിന്നാണു വീണുടഞ്ഞത്...ഇളയവന്‍ പറഞ്ഞു...

അത് നിനക്കെങ്ങനെ മനസിലായി...?....മൂത്തവന്‍

“ഉമ്മച്ചി ബാപ്പിച്ചിയെ വഴക്ക് പറയുന്നത് കേള്‍ക്കുന്നില്ല” അത് തന്നെ....
ഹാഫ് ഡോര്‍ തള്ളിതുറന്ന് പ്രവേശിച്ച അയാള്‍ കിതച്ച് കൊണ്ട് ഡോക്ടറുടെ മുന്‍പിലിരുന്നു......

എന്താണു നിങ്ങളുടെ അസുഖം...? ഡോക്ടര്‍ ചോദിച്ചു...

“ഭിഷഗ്വരാ എനിക്ക് മലബന്ധമാണ്.

എന്റ്റെ വയര്‍ നിശ്ചലമായിരിക്കുന്നു.

എന്റ്റെ വയറ്റില്‍ നിന്നും എന്തെങ്കിലും-

ബഹിര്‍ഗമിച്ചിട്ട് മൂന്ന് ദിനരാത്രങ്ങള്‍,

പൂര്‍ണ്ണമായി, എന്തെങ്കിലും ശമനൌഷധങ്ങള്‍ കുറിക്കുക“.

തന്റ്റെ നീണ്ട താടിരോമങ്ങള്‍ക്കിടയിലൂടെ വിരലുകളോടിച്ച് കാവ്യാത്മകമായി അയാള്‍ പറഞ്ഞു..

മരുന്ന് കുറിച്ച് കൊടുത്ത് ഡോക്ടര്‍ അയാളെ യാത്രയാക്കി.

അടുത്ത ദിവസം അയാളെത്തി .മരുന്ന് ഫലിച്ചില്ലെന്നും തന്റ്റെ വയറ്റില്‍ നിന്നും ഒന്നും പുറത്ത് പോകുന്നില്ലെന്നും അയാള്‍ പറഞ്ഞു...

വീര്യമേറിയ മരുന്നാണു ഇത്തവണ ഡോക്ടര്‍ കുറിച്ചത്.പക്ഷെ അടുത്തദിവസവും കൃത്യസമയത്ത് തന്നെ അയാളെത്തി.മരുന്ന് ഫലിച്ചില്ലെന്ന് ആവര്‍ത്തിച്ചു.അതുകേട്ട് അത്ഭുതപ്പെട്ട് ഡോക്ടര്‍ കുറച്ച് നേരം ആലോചിച്ചിരുന്നു.എന്നിട്ട് അയാളോട് ചോദിച്ചു...

എന്താ നിങ്ങളുടെ ജോലി..?

എന്നെ അറിയില്ലെ..?
ഞാന്‍ .....ഞാന്‍...

ഒരു കവിയാണു....മഹാകവി ഷഫീര്‍ പുവത്തുംകടവില്‍...
തൂലികയാണെന്‍--പണിയായുധവും പടവാളും...

ഡോക്ടര്‍ ഉടനെ പേഴ്സ് തുറന്ന് 50 രൂപയെടുത്ത് അയാള്‍ക്ക് നീട്ടി എന്നിട്ട് പറഞ്ഞു..

“എന്തെങ്കിലും വാങ്ങി കഴിക്കൂ അപ്പോഴേ നിങ്ങള്‍ടേ വയറ്റീന്ന് പോവുകയുള്ളു”....



Saturday, 21 December 2013

വളരെ പണ്ടു നടന്ന ഒരു കഥയാണു....

എന്റെ കഥാപാത്രത്തെ ഞാന്‍ എക്സ്ട്രാ കയറ്റിയതാണു ട്ടൊ....

സംഭവം നടക്കുന്നത് ഒരു ബസ്സില്‍ ആണു നല്ല തിരക്കുള്ള ഒരു ബസ്സ് യാത്ര...

എന്റ്റെ ഏറ്റവും ദുര്‍ഘടം പിടിച്ച യാത്രയാണു ബസ്സ് യാത്ര ...ഒന്നാമത് എനിക്ക് ഉയരം ഇല്ല ...ബസ്സിന്റെ മുകളിലേക്കുള്ള കമ്പിയില്‍ എനിക്ക് പിടിക്കുവാന്‍ സാധ്യമല്ല....പിന്നെയാണേല്‍ സീറ്റിന്റെ പിന്നിലുള്ള ആ വളഞ്ഞ കമ്പിയില്‍ പിടിക്കണം...അതിനു ചിലബുദ്ധിമുട്ടുകള്‍ ഒക്കെയുണ്ട്....കണ്ടക്ടര്‍ അങ്ങോട്ടും ഇങ്ങോട്ടും ടികറ്റിനായി പോകുമ്പോള്‍....ഒരു പ്രത്യേക സ്റ്റൈലില്‍ ഒഴിഞ്ഞുകൊടുക്കണം...
ഈ യാത്രയില്‍ എനിക്ക് എവിടേയും പിടിക്കാനുള്ള സ്ഥലം കിട്ടിയില്ല...ബസ്സിന്റെ ആട്ടത്തിനും കുലുക്കത്തിനും അനുസരിച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെ പോവുകയാണു....

പെട്ടെന്ന് മുന്നില്‍ ഒരു ബഹളം കണ്ടക്ടറും ഏതോ ഒരു സ്ത്രീയുമാണു പ്രശനക്കാര്‍....
തിരക്കിനിടയിലൂടെ പതുക്കെ നുഴഞ്ഞ് നുഴഞ്ഞ് മുന്നിലെത്തി.....ശണ്ഠ തകര്‍ക്കുകയാണു.....

കണ്ടക്ടര്‍. : എന്താണീ തോളത്തിരിക്കുന്നത് ...? എന്ത് വൃത്തികേടാണു...?

എടോ ഇതെന്റെ കുഞ്ഞാണു എന്റെ കുഞ്ഞിനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ...?

ഇതോ കുഞ്ഞോ ഇത്ര വൃത്തികെട്ട സാധനം..ചെകുത്താന്റെ കുഞ്ഞിനെ പോലെ.....
പ്രശനം ഗുരുതരം ആണു കണ്ടക്ടര്‍ ആ സ്ത്രീയുടെ കുഞ്ഞിനെ ആണു വളരെ മോശമായി പെരുമാറുന്നത്...
മറ്റുള്ളയാത്രക്കാര്‍ ഇടപെട്ടു....വണ്ടിനേരെ പോലീസ് സ്റ്റേഷനിലേക്ക് വിടൂ...ഞാനടക്കം എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു....

ബസ്സ് നേരേ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു...എസ്സൈ..ഒരു കട്ടമീശക്കാരന്‍...
മുഖം നിറയെ കുഴികള്‍...മിനിമം അഞ്ച് ട്യൂബ് ഫെയര്‍ ആന്റ് ലൌലി എങ്കിലും വേണം  ആളുടെ മുഖത്തെ കുഴികള്‍ നികത്തിയെടുക്കാന്‍...

പരാധി ബോധിപ്പിക്കപ്പെട്ടു.....എസ്സൈ കേട്ടപാതി കേള്‍ക്കാത്തപാതി കണ്ടക്ടറെ കുനിച്ച് നിര്‍ത്തി അഞ്ചാറു ചമ്പ് ചാമ്പി...

എന്നിട്ട് ആസ്ത്രീയോട് പറഞ്ഞൂ...

“പെങ്ങളെ നിങ്ങള്‍ ഇയാള്‍ക്കെതിരെ ഒരു പരാധി എഴുതി തരൂ....ഇതാ പേപ്പര്‍

ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...പെണ്ണുങ്ങളോട് എങ്ങനെ പെരുമാറേണ്ടത് എന്ന് ഞാന്‍ ഇവനെ പഠിപ്പിച്ചോളാം...ആ കസേരയില്‍ ഇരുന്നെഴുതിക്കോളൂ...“

“അതുവരേക്കും നിങ്ങളുടെ ഒക്കത്തിരിക്കുന്ന ആ കുരങ്ങിനെ ഞാന്‍ പിടീച്ചോളാം”....
                                                                                          കാലങ്ങള്‍ മാറി വരും കോലങ്ങള്‍ മാറി മാറി ആടേണ്ടിവരും....
എന്നാലും ചില കാര്യങ്ങള്‍ മനസില്‍ നിന്നും മായില്ല...
....അതിനൊരു ഉദാഹരണം പറയാം....ഈ കഥയിലെ ചില വാക്കുകള്‍ ആര്‍ക്കെങ്കിലും അരോചകമായി തോന്നിയാല്‍ അത് തികച്ചും തോന്നുന്നവരുടെ കുറ്റം തന്നെ ആയിരിക്കും...

ഈ കഥ നടക്കുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.....

എന്റെ പ്രൊഫൈല്‍ കവര്‍ ഫോട്ടോയില്‍ കാണുന്ന അതേസ്ഥലം...അതായത് തൃശൂര്‍ മൃഗശാല....

മൃഗങ്ങളെ കണ്ടുകൊണ്ട് നടക്കുന്നതിനിടയില്‍ കുരങ്ങുകളുടെ ഭാഗം എത്തിയപ്പോള്‍ കയ്യിലുള്ള കപ്പലണ്ടി കുരങ്ങുകള്‍ക്കായി അഴികളിലൂടെ എറിഞ്ഞുകൊതുത്തു...
ചില കുരങ്ങുകള്‍ അഴികളിലൂടെ കൈപുറത്തേക്കിട്ട് വാങ്ങിച്ചു...

“കൂട്ടത്തില്‍ ഒരു കുരങ്ങിനു ഞാന്‍ കൊടുത്ത കപ്പലണ്ടി കിട്ടിയപാടെ അതിന്റെ മലദ്വാരത്തിലേക്ക് തള്ളികയറ്റിയിട്ട് പുറത്തെടുത്ത് അതു തിന്നു”
ശരിക്കും പറഞ്ഞാല്‍ ആളേ അപമാനിക്കുന്നതിനു തുല്യമായിരുന്നു അതിന്റെ ആ പ്രവൃത്തി....

അപമാനഭാരത്താല്‍ ഞന്‍ മൃഗശാലയുടെ ഭരണാധികാരികളെ സമീപിച്ചു..
“നിങ്ങള്‍ തീരേ മാനേഴ്സില്ലാത്ത പ്രവൃത്തികളാണല്ലോ കുരങ്ങന്മാരേ പഠിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് ഞാന്‍ അവരോട് ആവലാധിപെട്ടു കൂട്ടത്തില്‍ സംഭവവും വിവരിച്ചു”

“അങ്ങിനെ സംഭവിച്ചതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നു മാനേജര്‍ പറഞ്ഞു”
പിന്നീട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി പോയി...

നിങ്ങളേ പോലുള്ള ആളുകള്‍ ആണു ഇവിടുത്തെ മൃഗങ്ങളുടെ സ്വഭാവം ചീത്തയാക്കുന്നത്...അയാള്‍ തുടര്‍ന്നു...
ഒരിക്കള്‍ ഇത്പോലെ ഒരാള്‍ വന്നിട്ട് ആകുരങ്ങിനു ഒരു മാമ്പഴം കൊടുത്തു...കിട്ടിയ പാടെ ആ കുരങ്ങ് അതങ്ങുവിഴുങ്ങി....
പിന്നെ പറയണോ പുകില് , ആ കുരങ്ങിനു പിന്നീട് വയറ്റീന്ന് പോകാതെ ആയി മുഴുവന്‍ മാമ്പഴം അല്ലെ വിഴുങ്ങിയത് മാങ്ങയണ്ടി വയറ്റില്‍ ദഹിക്കാതെ കുടുങ്ങി പിന്നെയെങ്ങിനെയാ വയറ്റീന്ന് പോകാ....

പിന്നിട് ഓപ്പറേഷന്‍ കഴിച്ചാണു മാങ്ങയണ്ടി പുറത്തെടുത്തത്...

“അന്നു തൊട്ട് ഇന്ന് വരേയും എന്ത് കിട്ടിയാലും മൂട്ടിലൂടെ കടക്കുമോ എന്ന് നോക്കിയതിനു ശേഷമേ ആ കുരങ്ങ് കഴിക്കുകയുള്ളൂ”....

Monday, 16 December 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം 

ഭാഗം .....പതിനഞ്ച്

കാലങ്ങള്‍ വണ്ടികാളകളെ പോലെ സാവകാശം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.
ഞാനും അബൂദാബിയുമായി അല്പാല്പം പൊരുത്തപ്പെട്ടു തുടങ്ങിയെന്ന് പറയാം..
ആയിടക്കാണു റൂമില്‍ നിന്നും ഒരു കോഴിക്കോട്ടുകാരന്‍ ലീവിനു പോകുന്നത് കണ്ടത്......
ദിവസേനേ ജോലികഴിഞ്ഞ് ഇയാള്‍ പേരുകോയാക്ക. [ഇയാളെ കുറിച്ച് മുന്‍ലക്കങ്ങളില്‍ ഞാന്‍ വിവരിച്ചിരുന്നു...]വൈകുന്നേരം ആകുമ്പോള്‍ പുറത്തേക്ക് പോകും . തിരികേ വരുമ്പോള്‍ ലുലു സെന്റ്റര്‍ അല്ലേല്‍ കെ എം ട്രേഡേഴ്സ് എന്നിങ്ങനെ യുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സഞ്ചിയുമായാണു വരിക.തനിക്ക് താങ്ങാനാവുന്നതിലും വലിയഭാരത്തിലായിരിക്കും ഓരോ സഞ്ചിയും.
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റ്റെ ഭാഗമായി പെട്ടികെട്ടുന്ന ഒരു ചടങ്ങ് ആണു നടക്കുന്നത്....ഞാന്‍ ശിശു ..പുതുതായി വന്നവന്‍..എനിക്ക് അഭിപ്രായങ്ങള്‍ ഇല്ല....അല്ലേല്‍ എന്റ്റെ അഭിപ്രായത്തിനു വിലയില്ല.....
മൂസ ഹാജി , സലാം ഹാജി, ഹംസ ഹാജി, ഹജ്ജ് ചെയ്യാത്ത് കുഞ്ഞുമുഹമ്മദ് ഹാജി....പിന്നെ പറഞ്ഞാല്‍ കേള്‍ക്കാത്ത കുറേ ഭായിമാര്‍...പറഞ്ഞാല്‍ കേള്‍ക്കാതെ തോന്നിയത് പോലെ നടക്കുന്ന മൂന്നാലു പേരുണ്ട് അവരെ ഭായി എന്നാണു അഭിസംബോധന ചെയ്യുന്നത്.

കോയാക്ക ഒരോരോ കവര്‍ താഴേക്ക് ചെരിയുകയാണു...തുണിത്തരങ്ങള്‍..അത്തറുകള്‍ ,സ്പ്രേ ഐറ്റംസ്, നിഡോ, അങ്ങനെ പോകുന്ന് നിര...
തുണിത്തരങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ ചോദിച്ച് പോയി..“അല്ല കോയാക്കാ കോഴിക്കോട്ട് കാര്‍ക്ക് മുഴുവനും നിങ്ങളാണൊ ഡ്രസ്സ് കൊണ്ടുപോയി കൊടുക്കണത്”...?
അന്നു ഒരാള്‍ക്ക് 40 കിലൊ ലഗേജ് എയര്‍പോര്‍ട്ടില്‍ അലൌഡ് ഉണ്ടായിരുന്നു...സാധനങ്ങള്‍ കെട്ടിപറുക്കിവന്നപ്പോള്‍ കോയാക്കാക്ക് 58 കിലോ....
അന്നൊരുകാര്യം എനിക്ക് മനസിലായി ഗള്‍ഫുകാരന്റെ ഏറ്റവും വലിയ ആശ്വാസം നാട്ടിലേക്ക് പോകുവാനുള്ള ത്വരയും...ഏറ്റവും വലിയ കഷ്ടപ്പാട് ആ സമയത്തെ പര്‍ച്ചേസും ആകുന്നു...
ഒരു കൊല്ലം അല്ലേല്‍ രണ്ടു കൊല്ലം പ്രവാസി കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് ലൈഫ് ബോയി , ചന്ദ്രിക, എന്നിങ്ങനെ യുള്ള സോപ്പുകള്‍ ഉപേക്ഷിച്ചിട്ട് സ്വന്തം വീട്ടുകാര്‍ക്ക് നല്ല വിലകൂടിയ സോപ്പുകളും പൌഡറുകളും അത്തറുകളും എന്തിനു അധികം പറയുന്നു....വീട്ടുകാര്‍ ഭാഗ്യവാന്മാര്‍.......കോയാക്കാടെ വീട്ടുകാര്‍ക്ക് സുഖം സുഷുപ്തം....എന്നാല്‍ കോയാക്കാ ....വെറും അയ കൊയ.....




Thursday, 12 December 2013

ഫ്ലൈറ്റ് പൊങ്ങുവാന്‍ പോകുന്നു.......
എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുവാനുള്ള സിഗ്നല്‍ മുകളില്‍ തെളിഞ്ഞു.

പൊതുവേ ലൂസുള്ള ഒരു വള്ളി  സീറ്റ് ബെല്‍റ്റ് എന്ന് പേരുമാത്രം...

അടുത്തിരുന്നവന്‍ ആദ്യമായി യാത്ര ചെയ്യുന്നവന്‍ ആ ഒരു ഭയം അവനില്‍ ഉണ്ട്.സഹയാത്രികന്റെ അപ്പുറത്ത് വേറൊരാള്‍ അവനെ കണ്ടാല്‍ ആദ്യമായി യാത്ര ചെയ്യുന്നത് എന്നു തോന്നുന്നില്ല എങ്കിലും എന്തോ ഒരു പങ്കപ്പാട് അവനിലും കളിയാടുന്നുണ്ട്.

എന്തിനാ ഈ സീറ്റ് ബെല്‍റ്റ് ഇടുന്നത് സഹയാത്രികന്‍ എന്നോട് ഒരു ചോദ്യം.

അതേയ് കടലില്‍ വിമാനം വീഴുകയാണെങ്കില്‍ എല്ലാവരും ഒരുമിച്ച് മരിക്കാന്‍ . എന്റെ ഉത്തരും അവന്‍ മുഴുവന്‍ കേട്ടോ ആവോ..

വിമാനം പൊങ്ങി അടുത്തിരിക്കുന്നവനു ഭയങ്കര വെപ്രാളം ഞാന്‍ ചോദിച്ചു എന്താ?
വായില്‍ നിന്നും വെള്ളം വരുന്നു ഒന്ന് തുപ്പണം എന്താ ചെയ്യാ ?

ആരും അറുയണ്ട അപ്പുറത്തിരിക്കുന്നവന്റെ പോക്കറ്റില്‍ തിപ്പിക്കോ . ഞാന്‍ ബുദ്ധി ഉപദേശിച്ചു കൊടുത്തു .....

ഏയ് അതു വേണ്ട അയാള്‍ അറിഞ്ഞാല്‍ പിന്നെ അതുമതി നാണക്കേടും
അവനിലെ സദാചാര ബോധം പുറത്ത് ചാടി.

ഏയ് അറിയൊന്നൂല്ല ഞാന്‍ നിന്റെ പോക്കറ്റില്‍ തുപ്പിയല്ലൊ നീയറിഞ്ഞോ..........

ഷഫീര്‍ പുവത്തുംകടവില്‍ ....................
എന്താ വിഷണ്ണനായിട്ട് ?
ഒന്നും പറയണ്ടാ കൊച്ചുമോനെ ...[ എനിക്ക് അങ്ങിനേയും ഒരു പേരുണ്ട് ]
ങളു കാര്യമ്പറാന്ന് ന്നാലല്ലെ മന്‍സ്സിലാവൂ
ഞങ്ങട നാടകത്തിന്റെ കാര്യം ഓര്‍ത്ത് വിഷമിച്ചിരിക്കയാ‍ാ.
ഉം ഉം എന്തു പറ്റി ?
ന്നും പറയെണ്ടാ മോനെ നാടകത്തിന്റെ പേരു മിശിഹാതമ്പുരാന്‍.
അഭിനേതാക്കള്‍ ഒക്കെ റെഡി പക്ഷേ യേശുദേവനായിട്ട് അഭിനയിക്കാന്‍ ആരേം കിട്ടിയില്ല . തേടാത്ത സ്ഥലം ഇല്ല അവസാനം ഒരാളെ കിട്ടി . അപ്പൊ വേറെ കുഴപ്പം ടീയാന്‍ ഒരു കുടവയറ്ന്‍. എങ്ങനെ ശരിയാവും
കമിഴ്ന്ന് കിടന്നും മലര്‍ന്നുകിടന്നും ആലോചിച്ചും യേശുദേവനു കുടവയര്‍ ഇല്ലാല്ലോ..

എടാ കൊച്ചു നീ തന്നെ ഒരു വഴി പറഞ്ഞു താ...

അതിനിപ്പം എന്താ കുഴപ്പം കര്‍ട്ടന്‍ പൊന്തണ നേരത്ത് മൂപ്പിലാന്‍ കുടവയര്‍ ശ്വാസം അല്പം ഉള്ളിലേക്ക് അമര്‍ത്തിപിടിച്ച് വയര്‍ ഞെക്കിപിടിച്ച് നില്‍ക്കട്ടെ കഴിഞ്ഞീല്ലെ ആള്‍ടെ റോള്‍ ആണേല്‍ ഏകദേശം 2 മിനിറ്റും.

നാടകം
............
കര്‍ട്ടന്‍ പൊന്തി അവസാനം യേശുദേവന്‍ വരുന്ന രംഗം
കര്‍ട്ടന്‍ പൊന്തിയ സമയം തന്നെ അതിലും സ്പീഡില്‍ കര്‍ട്ടന്‍ താഴ്തേണ്ടി വന്നു. അഭിനയിക്കുന്നവന്‍ നേരത്തെ ചട്ടം കെട്ടിയത് പോലെ പ്രവര്‍ത്തിച്ചു. പക്ഷെ ഉടുത്തിരുന്ന ഡ്രസ്സ് ലൂസായി ഊരി താഴെവീണു.
ഷഫീര്‍ പുവത്തും കടവില്‍........വള്ളിവട്ടം
വീണ്ടൂം ഒരു മരംവെട്ടി...
............................................
............................................
ചോക്കളേറ്റ് കളറുള്ള തന്റെ മുണ്ട് [ വാങ്ങിയപ്പോള്‍ വെള്ളകളര്‍ ആയിരുന്നു എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് ] മുറുക്കി ഉടുത്ത് പതിവുപോലെ കാട്ടിലേക്ക് തിരിച്ചു, കുടമ്പുളി പരുമത്തിലുള്ള ചുണ്ടില്‍ നിന്നു കാട് കറുത്ത കാട് എന്ന ഗാനവും ഇടക്കിടക്ക് പുറത്തേക്ക് ഗമിച്ചുകൊണ്ടെ ഇരുന്നു. 

മരം മുറിക്കുന്ന സമയത്ത് മഴു കയ്യില്‍ നിന്നും വഴുതി പുഴയില്‍ വീണു...

പരീക്ഷക്ക് തോറ്റ കുട്ടിയെ പോലെ മരംവെട്ടി മോങ്ങാന്‍ തുടങ്ങി.....
ഇനി എന്ത് ചെയ്യും ഈ ഒരു മഴു കാരണമാണു മൂന്ന് നേരവും മ്രിഷ്ടാന്നമായി ഉരുട്ടി വിഴുങ്ങിയിരുന്നത്......

പെട്ടെന്ന് ദിഘന്തങ്ങള്‍ ഞെട്ടുമാറ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ജലദേവത പ്രത്യക്ഷപ്പെട്ടു....

ജലദേവത:.. എന്തിനാ നീ ഇരുന്നു മോങ്ങൂന്നത് . വേറെ പണിയൊന്നും ഇല്ലെ.....

മരംവെട്ടി: എന്റെ മഴു വെള്ളത്തില്‍ വീണു . അതില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.

ജലദേവത: സാരല്ല നീ വിഷമിക്കേണ്ട. ഞാന്‍ എടുത്തു തരാം .

മരംവെട്ടി ഹാപ്പിയായി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭാവം മരം വെട്ടിയില്‍ തെളിഞ്ഞു. വിവിധ ഭാവങ്ങള്‍ എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു.

ജലദേവത: ഞാന്‍ എടുത്ത് തരാം എന്നു പറഞ്ഞതല്ലെ . നീ ഇങ്ങനെ പേടിപ്പിക്കാതിരിക്ക്.

ജലദേവത തിരിച്ച് പോയി ....തിരികെ വന്നപ്പോള്‍ കയ്യില്‍ മൂന്ന് മഴു...
ഒന്ന് സ്വര്‍ണ്ണമഴു, ഇതാണോ നിന്റെ മഴു, സ്വര്‍ണ്ണമഴു കാണിച്ചിട്ട് ജലദേവത ചോദിച്ചു.

മരംവെട്ടി : അല്ല

ജലദേവത: ഇതാണോ .. വെള്ളി മഴുകണിച്ച് ചോദിച്ചു

മരംവെട്ടി : അല്ല

ജലദേവത : ഇതാണൊ ...

മരംവെട്ടി : ഇത് തന്നെ സ്വന്തം ഇരുമ്പിന്റെ മഴു മൂപ്പിലാന്‍ തിരിച്ചറിഞ്ഞു.

ജലദേവത : നീ സത്യസന്ധനാണു ഇതാ ഈ മൂന്നും മഴുവും നിനക്കിരിക്കട്ടെ.......

കാലങ്ങള്‍ കഴിഞ്ഞു ഒരു സായാഹ്നം നമ്മടെ മരംവെട്ടിയും ഭാര്യയും കൂടി നടക്കാനിറങ്ങി ... പുഴക്കക്കരെ കടക്കാന്‍ ചെറിയോരു പാലം ...
കടക്കുന്ന നേരത്ത് മരം വെട്ടിയുടെ ഭാര്യ പുഴയില്‍ വീണു.

മരംവെട്ടി വീണ്ടും മോങ്ങാന്‍ തുടങ്ങി ..ചരിത്രം ആവര്‍ത്തിച്ചു. ജലദേവത വീണ്ടും......

ജലദേവത ആദ്യം ഒരു അപ്സരസ്സിനേയും കൊണ്ടാണു വന്നത് ...ഇതാണോ നിന്റെ ഭാര്യ ?

മരംവെട്ടി: ഇത് തന്നെ ഇത് തന്നെ.....

ജലദേവത : ദേഷ്യത്തോടെ പണ്ട് നീ സത്യസന്ധനായിരുന്നു. ഇപ്പോള്‍ നീ പൈസ കയ്യില്‍ വന്നപ്പോള്‍ ആളാകെ മാറി ഇതാ നിന്റെ യതാര്‍ത്ഥഭാര്യയെ കൊണ്ടുപോ ഇനി ഈ വഴിക്ക് കണ്ടു പോകരുത്.

മരംവെട്ടി: ദേവതേ പണ്ട് ഞാന്‍ സത്യം പറഞ്ഞപ്പോള്‍ എനിക്കു നീ മൂന്ന് മഴുതന്നു. ഇപ്പോഴും ഞാന്‍ സത്യമ്പറഞ്ഞാല്‍ അങ്ങ് എനിക്ക് മൂന്ന് പെണ്ണുങ്ങളേയെങ്ങാനും തന്നാല്‍ എന്റെ കാര്യം കട്ടപൊകയാകും. ഒന്നിനെ കൊണ്ടുതന്നെ സഹിക്കാന്‍ പറ്റണില്ല എന്റെ ദേവതെ....സോറീട്ടോ...

ഷഫീര്‍ പുവത്തും കടവില്‍...................വള്ളിവട്ടം
ഞായറാഴ്ചകളെന്നാല്‍ പോത്തിറച്ചി വാങ്ങാനുള്ള ദിവസം ആണെന്നാണ് ഞാന്‍ ആദ്യമൊക്കെ കരുതിയിരുന്നത്.....

അന്നൊക്കെ ഉച്ചഭക്ഷണം കഴീഞ്ഞ് നാവുകൊണ്ട് പല്ലിനിടയിലെ പോത്തീറച്ചി പീസുകള്‍ വലിച്ചിടുക്കുമ്പോള്‍ അയല്‍ പക്കത്തെ വീട്ടുകാര്‍ കൊച്ചുമോന്റെ വീട്ടില്‍ എ ആര്‍ റഹ്മാന്റെ മ്യൂസിക് വെച്ചിരിക്കുന്നതായിട്ടാണു കരുതിയിരുന്നത്.

ഷഫിര്‍ പുവത്തുംകടവില്‍..............വള്ളിവട്ടം
ഞാന്‍ കെ കെ ടി എം കോളേജില്‍ പഠിച്ചിരുന്ന കാലം [ അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ] കൊടങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയറ്ററില്‍ ഒരു ഹൊറര്‍ മൂവി കളിക്കുന്നു. ഹൊറര്‍ എന്നു പറഞ്ഞാല്‍ ഭയങ്കരം എന്നാണു എന്റെ കൂട്ടുകാര്‍ എന്നോട് പറഞ്ഞത് .[ ഗര്‍ഭിണികളും കുട്ടികളും ഈ പിക്ചര്‍ ഒരു കാരണവശാലും കാണരുത് ] എന്ന് പ്രത്യേകം പരസ്യത്തില്‍ എഴുതിയിരുന്നു.

സിനിമ തുടങ്ങി ആകെ ശബ്ദ കോലാഹലം ചിലസീനുകളില്‍ കാണികള്‍ കണ്ണ് പൊത്തി ഇരിക്കുന്നത് കണ്ട്. എന്റെ കൂട്ടുകരില്‍ ഒരുവന്‍ ഇടക്ക് പേടിച്ച് പുറത്തേക്ക് എഴുന്നേറ്റ് പോയി......

പടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ഒരുവന്‍ എന്നോട് ;

“ ഇത്രയും പേടിപ്പെടുത്തുന്ന സിനിമ കണ്ടിട്ടും നീയെന്താ ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത് “
ഞാന്‍ നിര്‍വികാരനായി പറഞ്ഞു : ഓ ഇതെന്ത് സിനിമ അപ്പം നീയെന്റെ വപ്പാനെ കണ്ടാല്‍ എന്തു പറയും “

എന്റെ ഉത്തരത്തില്‍ നിന്നും ആ കൂട്ടുകാരന്‍ 3 ദിവസം പനിപിടിച്ച് കിടപ്പിലായിരുന്നു എന്ന് ചരിത്ര താളുകളീല്‍ എഴുതപെട്ടിരിക്കുന്നു...

ഷഫീര്‍ പുവത്തും കടവില്‍ ......വള്ളിവട്ടം
ഞാന്‍ കെ കെ ടി എം കോളേജില്‍ പഠിച്ചിരുന്ന കാലം [ അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ] കൊടങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയറ്ററില്‍ ഒരു ഹൊറര്‍ മൂവി കളിക്കുന്നു. ഹൊറര്‍ എന്നു പറഞ്ഞാല്‍ ഭയങ്കരം എന്നാണു എന്റെ കൂട്ടുകാര്‍ എന്നോട് പറഞ്ഞത് .[ ഗര്‍ഭിണികളും കുട്ടികളും ഈ പിക്ചര്‍ ഒരു കാരണവശാലും കാണരുത് ] എന്ന് പ്രത്യേകം പരസ്യത്തില്‍ എഴുതിയിരുന്നു.

സിനിമ തുടങ്ങി ആകെ ശബ്ദ കോലാഹലം ചിലസീനുകളില്‍ കാണികള്‍ കണ്ണ് പൊത്തി ഇരിക്കുന്നത് കണ്ട്. എന്റെ കൂട്ടുകരില്‍ ഒരുവന്‍ ഇടക്ക് പേടിച്ച് പുറത്തേക്ക് എഴുന്നേറ്റ് പോയി......

പടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ഒരുവന്‍ എന്നോട് ;

“ ഇത്രയും പേടിപ്പെടുത്തുന്ന സിനിമ കണ്ടിട്ടും നീയെന്താ ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത് “
ഞാന്‍ നിര്‍വികാരനായി പറഞ്ഞു : ഓ ഇതെന്ത് സിനിമ അപ്പം നീയെന്റെ വപ്പാനെ കണ്ടാല്‍ എന്തു പറയും “

എന്റെ ഉത്തരത്തില്‍ നിന്നും ആ കൂട്ടുകാരന്‍ 3 ദിവസം പനിപിടിച്ച് കിടപ്പിലായിരുന്നു എന്ന് ചരിത്ര താളുകളീല്‍ എഴുതപെട്ടിരിക്കുന്നു...

ഷഫീര്‍ പുവത്തും കടവില്‍ ......വള്ളിവട്ടം
സെമിത്തേരിയുടെ അരികില്‍ കൂടി കടന്ന് പോകുമ്പോള്‍ ....

സെമിത്തേരിയില്‍ നിന്നും ഒരു കരച്ചില്‍ കേട്ടു..

അകത്ത് കടന്ന് ചെന്ന് നോക്കിയപ്പോള്‍ ഒരു ശവക്കുഴിയില്‍ നിന്നും ഒരു തല പുറത്തേക്ക് വന്നിരിക്കുന്നു ഒരു കയും ഉണ്ട് . അയ്യോ എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ ഞാന്‍ മരിച്ചിട്ടില്ല എന്നെ രക്ഷിക്കണേ.........
ഞാന്‍ ഒരു മമ്മട്ടിയെടുത്ത് കുറെ മണ്ണ് വാരി അവനെ മൂടിയിട്ടു നന്നായി മണ്ണ് വീണു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു

“ ആരുപറഞ്ഞു നീ മരിച്ചിട്ടില്ലെന്ന് ഹും നിന്നെ കുഴിച്ചിട്ടത് ശരിയാവാഞ്ഞതാണു “
ഷഫീര്‍ പുവത്തും കടവില്‍ വള്ളിവട്ടം
ശശിക്ക് ഉറക്കം ഇല്ല 
കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല....

പല ഡോക്ടര്‍മാരേയും കണ്ടു, വൈദ്യന്മാരെ കണ്ടു മന്ത്രവാദി വാദിനി കത്തനാര്‍ മുല്ലാക്ക ഏവരേയും കണ്ടും നൊ രക്ഷ....

അവസാനം ആരോ പറഞ്ഞു ഒരു പേടിതട്ടിയാല്‍ ചിലപ്പോള്‍ ഉറക്കം കിട്ടിയേക്കും.....

പിന്നെ ശശിയെ പേടിപ്പിക്കാനുള്ള തയ്യാറേടുപ്പായി ....അതും നൊ രക്ഷ.............
അവസാനം ഭാര്യതന്നെ ഒരു വഴി കണ്ടുപിടിച്ചു ..ചിലതയ്യാറെടുപ്പുകളും ചെയ്തു.
ഒരുനാള്‍ ശശി ജോലികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ അസുഖം ഭാവിച്ച് കിടന്നു . ശശികാര്യം തിരക്കി ഭാര്യ പറഞ്ഞു സെമിത്തേരിയില്‍ കയ്യുണ്ണീയുണ്ട് [ ചിലസ്ഥലങ്ങളീല്‍ കഞ്ഞുണ്ണീ എന്നു പറയും} അത് പറിച്ച് കഞ്ഞീവെച്ച് കുടിച്ചാല്‍ അസുഖം മാറുമെന്ന് വൈദ്യന്‍ പറഞ്ഞു.....
ഉടനെ ശശി സെമിത്തേരിയിലേക്ക് പോകാന്‍ റെഡിയായി. അപ്പോള്‍ ഭാര്യപറഞ്ഞൂ ഇപ്പോള്‍ പോയാല്‍ ശരിയാവില്ല രാത്രു 12 മണീക്ക് പറിക്കുന്ന കയ്യുണ്ണിക്കെ ഫലമുണ്ടാകൂ...

രാത്രി 12മണി ശശി സെമിത്തേരിയിലേക്ക് വച്ച് പിടിച്ചു...കൂരാകൂരിരുട്ട് വവ്വാലുകളും തെരുവ് നായ്ക്കളുടെ ഓരിയിടലും നിറഞ്ഞ അന്തരീക്ഷം ശശി കൂസലന്യേ സെമിത്തേരിയിലേക്ക് കടന്നു.....നേരത്തെ ചട്ടംകെട്ടിയത് പ്രകാരം തലയില്‍ രണ്ട് കൊമ്പും കറുത്ത കളറും പൂശി ഒരു വാലും വച്ച് ഒരാള്‍ ചെകുത്താന്റെ വേഷത്തില്‍ ശശിയെ പേടിപ്പിക്കാന്‍ നിന്നിരുന്നു.
ശശിയെ കണ്ടപാടേ ചെകുത്താന്‍ ചാടിവീണു ഹ ഹ ഹ എന്ന് അട്ടഹസിച്ചു.
ശശി കൂസലന്യേ ചോദിച്ചു ആരാ ആ‍ാ......
ഞാന്‍ ചെകുത്താന്‍ നിന്റെ ചോരകുടിക്കാന്‍ വന്നതാ.
ശശി ഹ ഹ ഹ കൊടുഅളിയാ ഷേക്ക് ഹാന്റ്
ചെകുത്താന്‍ : അളിയനോ ....?
ശശി :.. ങാ‍ാ അതെ നിങ്ങടെ പെങ്ങളെയല്ലെ ഞാന്‍ കെട്ടിയിരിക്കുന്നത്.........................................................................ഷഫീര്‍
ഇന്ന് രാവിലെ പത്രത്തിന്റെ തലകെട്ടുകണ്ട് ശരിക്കും ഞെട്ടി

ഇത് ആരെയെങ്കിലും കാണിച്ചില്ലേല്‍ ശരിയാവില്ല 
എടീയ് ഭാര്യയെ വിളിച്ചും മക്കളേയും വിളിച്ച് കാണിച്ച് കൊടുത്ത് 

നോക്ക്യേ ഇന്നത്തെ പത്രത്തിന്റ്റെ തലക്കെട്ട്

“ മലയാളമനോരമ”

ഷഫീര്‍പുവത്തുംകടവില്‍
നല്ലത് എന്ന് പറയുമ്പോള്‍ എന്താണു ഉദ്ദേശിക്കുന്നത്...?

നല്ലമധുരം നല്ലതേന്‍ നല്ലമനുഷ്യന്‍ നല്ലബിരിയാണി

നല്ലവെയില്‍ നല്ലമഴ നല്ലകയ്പ്പ് നല്ലത് എന്നാല്‍ കൊള്ളുകേലാത്തത് എന്നാണൊ ....?

ഷഫീര്‍
സ്വര്‍ഗ്ഗരാജ്യം
***********
തോമ : കര്‍ത്താവേ 
കര്‍ത്താവ് : ന്തോ
തോമ : ഞാന്‍ മരിക്കുന്നതിനു മുമ്പ് കത്തനാരുപറഞ്ഞു ഭൂമിയില്‍ നല്ല നടപ്പുള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നല്ല സുന്ദരിമാരെ കല്ല്യാണം കഴിപ്പിച്ച് തരും എന്ന് പറഞ്ഞിരുന്നു.
കര്‍ത്താവ് : അതിന്?
തോമ : ഞാന്‍ കള്ളുകുടിച്ചില്ല പെണ്ണ്പിടിച്ചില്ല ചീട്ടുകളിച്ചില്ല യാതൊരു വിധ ദുര്‍നടത്തവും ചെയ്തില്ല അങനെയുള്ള എന്റെ വിവാഹം എന്താ നടത്തി തരാത്തത്

കര്‍ത്താവ് : തോമാ മോനെ നിന്നെപോലെ തന്നെ കല്യാണം കഴിക്കാനിരിക്കുന്നവരാണു . എന്തു ചെയ്യാം കല്യാണം നടത്തി തരുവാന്‍ ഇതുവരേയും ഒരു പള്ളിലച്ഛനോ കത്തനാരോ ഈ സ്വര്‍ഗ്ഗത്തില്‍ വന്നാലല്ലെ നടത്തിതരുവാന്‍ കഴിയൂ

ഷഫീര്‍
മുന്നോട്ട് പോകുന്തോറും ഉയരത്തില്‍ എത്താന്‍ കഴിയൂ എന്നാ ആപ്തവാക്യം കണക്കിലെടുത്ത് ഇപ്രാവശ്യവും ശശി ജോലിക്കിറങ്ങി

എന്നാല്‍ ഇപ്രാവശ്യവും ശശിക്ക് ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല....

എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്താലും ഉയരങ്ങളിലെത്താന്‍ കഴിയാത്ത് ഈ പണി ഞാന്‍ വേണ്ടെന്ന് വക്കുകയാണ്
ഞാന്‍ ചോദിച്ചു ശശി നീ നിരാശനാവാതെ എന്റെ ചോദ്യത്തിനുത്തരം പറയൂ 

എന്താ നിന്റെ പണി ?

“കിണറുകുത്ത്”
ഷഫീര്‍ പുവത്തുംകടവില്‍
വീണ്ടും കുപ്പിയിലെ ഭൂതം
***********************
മുക്കുവന്‍ വലവീശി......
ഒന്നും കിട്ടിയില്ല......
കുറേകൂടി ഉള്‍കടലിലേക്ക് തുഴഞ്ഞു.....
വല ആഞ്ഞ് വീശി.....
നിരാശാ....
ഒന്നൂടേ ശ്രമിക്കാം ഇല്ലേല്‍ തിരിക്കാം...
എറിഞ്ഞൂ വല . കുടുങ്ങി ഒരു കുപ്പി..

കുപ്പിയുടേ മൂടിതുറന്നപ്പോള്‍ പുകചുരുള്‍ പുറത്തേക്ക് ഗമിച്ചു.
പുകയില്‍ നിന്നും ഉമ്മഞ്ചാണ്ടിയുടെ രൂപത്തില്‍ ഒരു ഭൂതം പത്യക്ഷപെട്ടു
ഭൂതം : പറയൂ മുതലാളി അങ്ങേക്ക് എന്ത് വേണം. മൂന്ന് വരം അങ്ങേക്ക് തരുവാന്‍ എനിക്ക് കഴിയും ചോദിച്ചോളൂ
മുക്കുവന്‍ : എന്റെ വലയെല്ലാം കീറിപറിഞ്ഞുതുടങ്ങി എനിക്ക് പുതിയതൊന്ന് വേണം.
ഭൂതം : ശരി ഇതാപിടിച്ചോളൂ....
മുക്കുവന്‍ : എനിക്ക് പട്ടിണികൂടാതെ ജീവിക്കനുള്ള വക എന്നും വലവീശിയാല്‍ കിട്ടണം
ഭൂതം : ശരി അതും സമ്മതിച്ചിരിക്കുന്നു. ഇനി അടുത്തത് ചോദിക്കൂ..
മുക്കുവന്‍ : എനിക്ക് എറണാകുളം സിറ്റിയില്‍ താമസിക്കാനായി ഒരു രണ്ടുനില മാളീക വേണം.......
ഭൂതം കൈനിവര്‍ത്തി മുക്കുവന്റെ കരണത്ത്നോക്കി ഒന്ന് കൊടുത്തു എന്നിട്ട് പറഞ്ഞു.. കഴുവേറിടെ മോനെ എറണാകുളത്ത് സ്ഥലം കിട്ടുമെങ്കില്‍ ഞാന്‍ ഈ കുപ്പിയില്‍ കയ്യറിതാമസിക്കോ പൊക്കോ ഇവിടുന്ന്

ഷഫീര്‍
ഹിറ്റ്ലറുടെ മരണശേഷം , ഹിറ്റ്ലറുടേ ആത്മാവ് പരലോകത്തെത്തി....
അവിടെ സ്വര്‍ഗലോകവും നരകവും . ഹിറ്റ്ലറുടെ കണക്ക് വായിച്ച്പ്പോള്‍ മൂപ്പിലാന്‍ നരകത്തില്‍ ആണ്.
ഹിറ്റ്ലര്‍ സ്വര്‍ഗത്തിലേക്ക് വെറുതെ ഒന്ന് എത്തിനൊക്കി ഹാ എന്ത് സുന്ദരം ... എന്ത് ചെയ്യാം കാര്യമില്ലല്ലോ...
മൂപ്പിത്സ് നരകത്തിലേക്ക് എത്തി നോക്കി ഭീഭത്സം ഭയാനകം ഘോരം മലയാള നിഘണ്ഡുവില്‍ വേറെ പേരില്ല . കത്തുന്ന തീ ക്കിടയില്‍ മിന്നായം പോലെ ഒരു പരിചയക്കാരനെ കണ്ടു “ മുസോളിനി “ ഹായ് ഹിറ്റൂ എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കയറികൂടിക്കോ ഇവിടെ പെട്ടാല്‍ കാര്യം പോക്കാ ...
.........നരകത്തിന്റെ കാവല്‍ കാരന്‍ ലുസീഫര്‍ എന്ന ചെകുത്താന്‍ , സ്വര്‍ഗത്തിന്റെ കാവല്‍ കാരന്‍ സാക്ഷാല്‍ യേശുക്രിസ്ത് ഇവര്‍ക്കെല്ലാം മുകളില്‍ കര്‍ത്താവ്....

ക്രിസ്തു കര്‍ത്താവിന്റെ അടുത്ത് വന്ന് ഒന്ന് മുരടനക്കി . കര്‍ത്താവ് തെല്ല് ഗൌരവത്തില്‍ ക്രിസ്തുവിനെ നോക്കി
യേശൂ : അവിടെ ഹിറ്റ്ലറ് വന്ന് നില്‍ക്കുന്നു
കര്‍ : അതിനു ?
യേശു : എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കടത്തിവിടാന്‍ ................പറഞ്ഞു
കര്‍ : മിണ്ടിപോകരുത് അവന്റെ കാര്യം ഇവിടെ പറയരുത്...
യേശു : എങ്ങനേലും കയറ്റിവിട്ടാല്‍ എനിക്ക് ഒരു സമ്മാനം തരാമെന്നു പറയുന്നു.
കര്‍ത്താവ് : എന്ത് സമ്മാനം ?
യേശു : ഒരു ഇരുമ്പിന്റെ കുരിശ്
കര്‍ : ഹ ഹ ഹ ഒരു മരത്തിന്റെ കുരിശുകിട്ടിയിട്ട് താങ്ങാന്‍ കഴിയാത്ത് നീ ഇരുമ്പിന്റെ കുരിശ് കിട്ടിയിട്ട് എന്ത് ചെയ്യാന്‍................................................................ഷഫീര്‍
ഹിറ്റ്ലറുടെ മരണശേഷം , ഹിറ്റ്ലറുടേ ആത്മാവ് പരലോകത്തെത്തി....
അവിടെ സ്വര്‍ഗലോകവും നരകവും . ഹിറ്റ്ലറുടെ കണക്ക് വായിച്ച്പ്പോള്‍ മൂപ്പിലാന്‍ നരകത്തില്‍ ആണ്.
ഹിറ്റ്ലര്‍ സ്വര്‍ഗത്തിലേക്ക് വെറുതെ ഒന്ന് എത്തിനൊക്കി ഹാ എന്ത് സുന്ദരം ... എന്ത് ചെയ്യാം കാര്യമില്ലല്ലോ...
മൂപ്പിത്സ് നരകത്തിലേക്ക് എത്തി നോക്കി ഭീഭത്സം ഭയാനകം ഘോരം മലയാള നിഘണ്ഡുവില്‍ വേറെ പേരില്ല . കത്തുന്ന തീ ക്കിടയില്‍ മിന്നായം പോലെ ഒരു പരിചയക്കാരനെ കണ്ടു “ മുസോളിനി “ ഹായ് ഹിറ്റൂ എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കയറികൂടിക്കോ ഇവിടെ പെട്ടാല്‍ കാര്യം പോക്കാ ...
.........നരകത്തിന്റെ കാവല്‍ കാരന്‍ ലുസീഫര്‍ എന്ന ചെകുത്താന്‍ , സ്വര്‍ഗത്തിന്റെ കാവല്‍ കാരന്‍ സാക്ഷാല്‍ യേശുക്രിസ്ത് ഇവര്‍ക്കെല്ലാം മുകളില്‍ കര്‍ത്താവ്....

ക്രിസ്തു കര്‍ത്താവിന്റെ അടുത്ത് വന്ന് ഒന്ന് മുരടനക്കി . കര്‍ത്താവ് തെല്ല് ഗൌരവത്തില്‍ ക്രിസ്തുവിനെ നോക്കി
യേശൂ : അവിടെ ഹിറ്റ്ലറ് വന്ന് നില്‍ക്കുന്നു
കര്‍ : അതിനു ?
യേശു : എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കടത്തിവിടാന്‍ ................പറഞ്ഞു
കര്‍ : മിണ്ടിപോകരുത് അവന്റെ കാര്യം ഇവിടെ പറയരുത്...
യേശു : എങ്ങനേലും കയറ്റിവിട്ടാല്‍ എനിക്ക് ഒരു സമ്മാനം തരാമെന്നു പറയുന്നു.
കര്‍ത്താവ് : എന്ത് സമ്മാനം ?
യേശു : ഒരു ഇരുമ്പിന്റെ കുരിശ്
കര്‍ : ഹ ഹ ഹ ഒരു മരത്തിന്റെ കുരിശുകിട്ടിയിട്ട് താങ്ങാന്‍ കഴിയാത്ത് നീ ഇരുമ്പിന്റെ കുരിശ് കിട്ടിയിട്ട് എന്ത് ചെയ്യാന്‍................................................................ഷഫീര്‍
തിങ്കളാഴ്ച നല്ലദിവസം ....
ശുഭദിനം......ഈവക പ്രതീക്ഷകളോടെ യാണു ഇന്ന് ഷോപ്പ് തുറന്നത്

ഓപ്പോസിറ്റുള്ള സലൂണീലുള്ള പീതാമ്പരന്‍ ചേട്ടന്‍ ചോദിച്ച് ഏയ് ഇന്നെന്താ ഷഫീര്‍ ഭായ് നേരത്തെ ? 
ഒന്നിരുത്തി മൂളിയതല്ലാതെ അതിനു പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല.
ഷോപ്പ് തുറന്ന് എന്റെ സ്വന്തം കുര്‍സിയില്‍ ഉപവിഷ്ടനായസമയം ....
അല്പം മാന്യനെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരന്‍ നേരെ ഷോപ്പിലേക്ക് വന്നു എന്റെ കടകണ്ടിട്ട് മൊമൈല്‍ ഷോപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് ജി പി ആര്‍ എസ്സ് നെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു ജി പി ആര്‍ എസ് നെ കുറിച്ച് ഇവിടുന്ന് അറ്യാന്‍ സാധിക്കില്ല.
അപ്പോള്‍ ടീ കക്ഷി എന്നോട് തിരിച്ചോരു ചോദ്യം “സാധിക്ക്“ എപ്പഴാവര്വ്യാ ?
ആള്‍ പോയതില്‍ പിന്നെ ഞാന്‍ വെറുതെ ഇരുന്ന് ഓര്‍ത്ത് ചിരിക്കയായിരുന്നു.
തിങ്കളാഴ്ച നല്ലദിവസം ....
ശുഭദിനം......ഈവക പ്രതീക്ഷകളോടെ യാണു ഇന്ന് ഷോപ്പ് തുറന്നത്

ഓപ്പോസിറ്റുള്ള സലൂണീലുള്ള പീതാമ്പരന്‍ ചേട്ടന്‍ ചോദിച്ച് ഏയ് ഇന്നെന്താ ഷഫീര്‍ ഭായ് നേരത്തെ ? 
ഒന്നിരുത്തി മൂളിയതല്ലാതെ അതിനു പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല.
ഷോപ്പ് തുറന്ന് എന്റെ സ്വന്തം കുര്‍സിയില്‍ ഉപവിഷ്ടനായസമയം ....
അല്പം മാന്യനെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരന്‍ നേരെ ഷോപ്പിലേക്ക് വന്നു എന്റെ കടകണ്ടിട്ട് മൊമൈല്‍ ഷോപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് ജി പി ആര്‍ എസ്സ് നെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു ജി പി ആര്‍ എസ് നെ കുറിച്ച് ഇവിടുന്ന് അറ്യാന്‍ സാധിക്കില്ല.
അപ്പോള്‍ ടീ കക്ഷി എന്നോട് തിരിച്ചോരു ചോദ്യം “സാധിക്ക്“ എപ്പഴാവര്വ്യാ ?
ആള്‍ പോയതില്‍ പിന്നെ ഞാന്‍ വെറുതെ ഇരുന്ന് ഓര്‍ത്ത് ചിരിക്കയായിരുന്നു.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
***************
ആരെന്നറിയോ മലയാള ഭാഷയുടെ നിഘണ്ഡു നമുക്ക് സമ്മാനിച്ചിട്ട് കടന്ന് കളഞ്ഞ ഭീകരന്‍.തീവ്രവാദി ,കശ്മലന്‍...
ഷോപ്പിന്റെ പഞ്ചായത്ത് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി കുറേ കടലാസു വര്‍ക്കുകളും ചെയ്ത് . വാടക കരാര്‍ എന്നിങ്ങനെ പോകുന്നു .....

അവിടെ ചെന്നപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി പറയുകയാ

“ ഇതൊന്നും പോരാ “മതിയായ“ എല്ലാ രേഖകളും വേണമെന്ന്

മതിയായ രേഖയോ . കൊണ്ടുവന്ന രേഖകള്‍ ഒന്നും മൂപ്പിലാനു മതിയായിട്ടില്ല. 
എനിക്ക് മതിയായി എന്റെ തമ്പുരാനെ ..... ഷഫീര്‍
ആ കുട്ടി കരിമ്പ് തിന്നുന്ന പ്രതിമ അങ്കിള്‍ ഉണ്ടാക്കിയതാണോ......

എന്റെ ചെറുപ്പത്തില്‍ ഒരു ആര്‍ട്ട് ഗാലറിയില്‍ ഞാന്‍ പോയപ്പോള്‍ ഒരു ശില്പിയോടെ ഞാന്‍ ചോദിച്ചതാണു....

ശില്പി ക്രൂദ്ദനായി എന്നെ ഒന്ന് നോക്കിയിട്ട് പാറപ്പുറത്ത് ചിരട്ടയിട്ട് ഉരക്കുന്ന പോലെ ശബ്ദത്തില്‍ എന്നോട് പറഞ്ഞു

“ എടാ ചെക്കാ അതു കരിമ്പ് തിന്നുന്ന കുട്ടിയല്ല. ശ്രീകിഷ്ണന്‍ ഓടകുഴല്‍ വായിക്കുന്ന ശില്പം ആണ്”.

ഷഫീര്‍ പുവത്തുംകടവില്‍.......വള്ളിവട്ടം,
കറുപ്പിനു ഏഴഴക് ...പിന്നീടുള്ള എന്റെ യാത്രകള്‍ മുഴുവനും കറുപ്പിന്റെ അഴക് ആസ്വതിക്കാനുള്ള വ്യാഞ്ചയായിരുന്നു . മുടിവെട്ടാതായി താടിനീണ്ടുവളര്‍ന്നു നഖം വെട്ടിവെടുപ്പാക്കാനുള്ള സമയം ഇല്ല . കറുപ്പിന്റെ അഴക് കണ്ടു പിടിച്ചിട്ട് തന്നെ കാര്യം. സദാ മൂകനായി എന്റെ എല്ലാ ഊര്‍ജസ്വലതയും പ്രസരിപ്പും പോയിമറഞ്ഞു എന്നാലും കറുപ്പിന്റെ ഭംഗി എനിക്കാസ്വതിക്കാന്‍ കഴിഞ്ഞില്ല...

അവസാനം ഭാര്യ തന്നെ കറുപ്പിന്റെ ഭംഗിക്ക് ഒരു ഉദാഹരണം പറഞ്ഞ് തന്ന് “ ദേ എന്നെ നോക്ക്യേ എന്റെ സൌന്ദര്യം .. എന്റെ കറുപ്പ് , എന്റെ നിറം ...“

അന്നു തൊട്ട് ഇന്ന് വരേയും ഒരു പേനാകത്തി എന്റെ പോക്കറ്റില്‍ ഞാന്‍ നിക്ഷേപിച്ചിട്ടുണ്ട് . എന്തിനെന്നോ..കറുപ്പിനു ഏഴഴകെന്ന് പറഞ്ഞ ആ വിദ്വാനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ ..

ഷഫീര്‍ പുവത്തുംകടവില്‍
വെറുതെ കാട്ടിലൂടെ നടക്കുമ്പോള്‍ കോലാപന്റേയും ലോലാപ്പന്റേയും മുന്നിലേക്ക് പുലി ചാടിവീണു...
ഉടനെ കോലാപ്പന്‍ പുലിയുടെ കണ്ണിലേക്ക് മണ്ണ് വാരിയിട്ട് ലോലാപ്പനോട് പറഞ്ഞു ഓടിക്കോ....
ഞാനെന്തിനാ ഓടുന്നത് മണ്ണ് വാരിയിട്ടത് നീയല്ലെ.... 
ഷഫീര്‍

Wednesday, 11 December 2013



ഇന്നു ഞാന്‍ ഒരു രസകരമായ കാര്യം പറയാം. ഞാന്‍ പ്രീ ഡി ഗ്രി ക്കു പഠിക്കുന്ന കാലം . എന്റെ പൊക്കക്കുറവിനെ മറക്കാന്‍ വലിയ ഹീലുള്ള ഒരു ജോടി പ്ലാസ്റ്റിക്ക് ഷൂ ആ സമയത്ത് എനിക്കു സ്വന്തമായി ഉണ്ട്. അതിട്ടു നടന്നാല്‍ ലാഡന്‍ അടിച്ച കുതിര വരുന്ന ശബ്ദമാണ് .  കെ കെ ട്ടി എം കോളേജില്‍ സെക്കന്റ് ഇയര്‍. എന്റെ വീടിന്റെ വടക്ക് വശം വലിയ പാടം ആയിരുന്നു. [ ഇപ്പോള്‍ പാടം ഇല്ല . പ്രക്രുതി സ്നേഹം ഇല്ലാത്ത കുഞ്ഞുമുഹമ്മദിക്ക തെങ്ങും തൈ വച്ച് പ്രക്രുതിയെ നശിപ്പിച്ചു.] ഞങ്ങളുടെ പറമ്പിലെ തെങ്ങുകള്‍ ഈ പാടത്തീക്കു ചെരിഞ്ഞു നില്‍ക്കുന്നു. സമയം രാവിലെ 8 മണി .
                            കാലാവസ്ഥ മഴക്കാലം പാടം നിറയെ വെള്ളം നിറഞ്ഞു കിടക്കുന്നു.ഒത്ത ഉയരം ഉള്ള ആള്‍ക്ക് ഏകദേശം അര വരെ വെള്ളം കാണും . എനിക്കു മുങ്ങി ചാകാന്‍ ഒരു ബക്കറ്റ് വെള്ളം തന്നെ ധാരാളം. കോളേജില്‍ പോകാന്‍ റെഡിയായി ഞാന്‍ ടിപ്പ് ടോപ്പായി നില്‍ക്കുന്നു.എടുത്താല്‍ പൊന്താത്ത ഷൂവും ധരിച്ചു ഞാന്‍ നില്‍ക്കുന്നു.ആ സമയം പടേയ് എന്ന ഒരു ശബ്ദത്തോടെ വടക്കെപ്പാടത്ത് ഞങ്ങളുടെ തെങ്ങില്‍ നിന്നും ഒരു തേങ്ങ വീണു.അതു എന്റെ തലയില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു.കാരണം...ആ‍ തേങ്ങ വീഴുന്ന ശബ്ദം എല്ലാവരേലും മുമ്പു ഒരു മഹാന്‍ കേട്ടിരുന്നു.എന്റെ വാപ്പ . 

ആ തേങ്ങ എടുത്തോണ്ട് വാടാ എന്ന ഒരു മുരള്‍ച്ചയും. ഇപ്പം പറ്റില്ല എന്നു ഞാന്‍ മുഴുവന്‍ പറഞ്ഞില്ല എന്നണു എനിക്കു തോന്നുന്നത് . തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മുട്ടന്‍ വടിയാണു ആദ്യം കാണുന്നത് അതിനു കുറച്ചു പുറകിലായി സംഹാര താണ്ഡവം ആടികൊണ്ട് വാപ്പ.1500 സ്ക്വയര്‍ ഫീറ്റ ചുറ്റളവുള്ള എന്റെ വീട് ഞാന്‍ 10 സെക്ക്ന്റ് കൊണ്ട് 3 റൌണ്ട് ഓടിയിട്ടുണ്ടാവും എന്നാണു ചരിത്രത്തില്‍ രേഖ പെടുത്തിയിരിക്കുന്നത്. സകല മാന ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുള്ള ഓട്ടം.ഒരു ദൈവവും എന്നെ കടാക്ഷിച്ചില്ല.എനിക്കു എന്നെ എന്തായാലും രക്ഷിച്ചേ മതിയാകൂ . പിന്നെ ഒന്നും നോക്കിയില്ല.പാടത്തേക്കു എടുത്ത് ചാടി.തോട്ടു പിന്നാലെ വേറെ എന്തോ വെള്ളത്തില്‍ വീഴുന്ന ശബ്ദവും കേട്ടു.തിരിഞ്ഞു നോക്കുമ്പോള്‍ വാപ്പ തന്നെ.ഒരു വിധം തല്ലുകൊള്ളാതെ എങ്ങിനെയോ ഞാന്‍ രക്ഷപ്പെട്ടു.
                                                        മറുകരയില്‍ എത്തിപ്പെട്ട ഞാന്‍ നോക്കുമ്പോള്‍ റോഡിനുസൈഡിലും ,പാടത്തിന്റെ സൈഡിലും ജനങ്ങള്‍ വള്ളംകളി കാണാന്‍ നില്‍ക്കുന്നത് പോലെ നില്‍ക്കുന്നു. അന്നു വൈകിയിട്ടു വെറുതെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അത്ര പരിചയം തൊന്നിക്കാത്ത ഒരാള്‍ ഒരു ചോദ്യം “ വെള്ളത്തിന്റെ മുകളിലൂള്ടെ സ്പീഡില്‍ ഓടാന്‍ എവിടുന്നാ പഠിച്ചത് “ എന്ന്
 റീ പോസ്റ്റ്  

Tuesday, 10 December 2013























എന്റെ വള്ളിവട്ടം....മൊബൈല്‍ കാമറ ഷോട്ടുകള്‍....