Thursday, 21 August 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....32

എന്താ ഹാജിക്കാ സംഭവം....നിങ്ങള്‍ക്ക് എന്തോ അസുഖം ഉണ്ടെന്ന് കേട്ടു...റൂമില്‍ വന്നാല്‍ എല്ലാം പറയാം എന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ ഇപ്പോള്‍.... ഇങ്ങോട്ട് വന്നത്.....നല്ലൊരു കഥകേള്‍ക്കാനുള്ള വ്യഗ്രതയോടെ ഞാന്‍ എന്‍റെ കാതുകള്‍ ഹാജിക്ക് നേരെ അടുപ്പിച്ചെങ്കിലും ..“ അതൊന്നുല്ല സഫീറെ ഒരു തലവേദന” മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ഹാജി എന്നെ കയ്യൊഴിഞ്ഞൂ...
                                                                     ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനം ഒന്നുമില്ലാ എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അവിടെ നിന്നും പതുക്കെ സ്റ്റെയര്‍ കേസ് ഇറങ്ങി...നടന്ന് നാഷണല്‍ സിനിമയുടെ മുന്നിലെത്തിയപ്പോള്‍....
“ഷഫീറേ...“ കര്‍ണ്ണപുടങ്ങള്‍ തുളക്കുമാറ് ഒരു വിളി...ദര്‍ഭമുന കൊണ്ട ശകുന്തളയെ അനുസ്മരിപ്പിക്കുമാറ് ഞാന്‍ തിരിഞ്ഞു നോക്കി...ഇല്ല എവിടേയും ദുഷ്യന്തനെ കാണാന്‍ കഴിഞ്ഞില്ല...പകരം ദാ നില്‍ക്കുന്നു “ഹംസ“...
നളദമയന്തികഥയിലെ ഹംസം അല്ല ട്ടോ ഇത് കണ്ണൂര്‍ മാട്ടുരുള്ള ഒരു ഹംസയാ..

ങ്ല് എവിടെ പോയതാ..?

ഞാന്‍  നമ്മുടെ സുബൈര്‍ ഹാജിക്ക് എന്തോ അസുഖം ആണെന്ന് പറഞ്ഞപ്പോ ഒന്നവിടെ വരെ ചെന്നതാ...മാത്രമല്ല എന്‍റെ ഇക്ക താമസിക്കുന്ന റും അത് തന്നെയല്ലെ....അവിടെ ചെന്നപ്പോള്‍ അയാള്‍ വല്യ അസുഖം ഒന്നും ഇല്ല വെറും തലവേദന മാതമുള്ളൂ എന്ന് പറഞ്ഞൂ...

ന്ത് തലവേദനയോ....ന്‍റെ റബ്ബേ...അയാക്കോ...നിക്ക് നിക്ക് നീ പോകല്ലെ ആ കാര്യം ഞാന്‍ പറഞ്ഞുതരാം...അങ്ങനെ ഹംസയുടെ നാവു വാചാലമായി...
                       “ ഷഫീറെ നിനക്കറിയില്ലെ അയാള്‍ക്ക് ആ അസുഖം ഉള്ള കാര്യം..?

ഉവ്വ് അറിയാം മൂലക്കുരു അല്ലെ...?

അതെ...ഇയാള്‍ കഴിഞ്ഞ വെക്കേഷനു അതിനു വേണ്ടി ചികിത്സിക്കാന്‍ നടക്കുകയായിരുന്നു...മറ്റുവല്ല കുരുവോ കായോ ആണേല്‍ നമുക്ക് ഒന്നുകില്‍ പൊതിഞ്ഞു പിടിക്കാം അല്ലേല്‍ സഞ്ചിയില്‍ കൊണ്ട് പോകാമായിരുന്നു..ഇതങ്ങനെ പറ്റില്ലല്ലോ...അങ്ങനെ അയാള്‍ കയറാത്ത ഹോസ്പിറ്റലുകള്‍ ഇല്ല....അവിടെയെങ്ങും അതിനു ചികിത്സ ഇല്ലാത്തത് കൊണ്ടോന്നുമല്ല ട്ടൊ.....അവിടെയെല്ലാം ചാര്‍ജ് കൂടുതല്‍ ആണ്...
                                                  അങ്ങനെയാ തൃശൂര്‍ എവിടെയോ ഒരു സ്ഥലത്ത് ഹാജി ഇങ്ങനെ ഒരു ബോര്‍ഡ് കാണുന്നത്..“ ഓപ്പറേഷന്‍ കൂടാതെ മൂലക്കുരു സുഖപ്പെടുത്തി കൊടുക്കുന്നു”...എന്ന്...
                                                  അങ്ങനെയാ ആ ബലി നടത്തുന്നതിനു വേണ്ടി ഹാജി തന്‍റെ ചന്തിയും താങ്ങി തൃശൂര്‍ക്ക് വച്ച് പിടിച്ചത്...അവിടെ ചെന്ന് കാണേണ്ടവരെ ഒക്കെ കണ്ടു....എന്നാല്‍ അവര്‍ക്ക് കാണേണ്ടത് ഹാജിയെ അല്ല ...ഹാജിയില്‍ മുളപൊട്ടികൊണ്ടിരിക്കുന്ന മൂലക്കുരുക്കളേയാ....
“ ഹാജിയെ വിദഗ്ദമായി പരിശോധിച്ച് കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരാള്‍ പറഞ്ഞു“....

“ നമുക്ക് ഇത് കരിച്ച് കളയേണ്ടി വരും”...

ഹാജിയില്‍ നിന്നും അള്ളൊ എന്നൊരു വിളിയും പിന്നെ പൊതൊക്കോ എന്നൊരു വേറെ ശബ്ദവും കേട്ടു....രണ്ടാമത് കേട്ടശബ്ദം ഇരുന്നിരുന്ന കസേരയില്‍ നിന്നും ഹാജി കസേരയടക്കം പിന്നോട്ട് മറിഞ്ഞ വീണ ശബ്ദവും ആയിരുന്നു....

അതിനെന്തിനാ ഹാജി ബോധം കെട്ട് വീണത്....?

അതോ.....പണ്ടെങ്ങൊ ഈ സുബൈര്‍ ഹാജിടെ വീടിനു മുറ്റത്തുണ്ടായിരുന്ന ഒരു മാവില്‍ ഒരു കടന്നല്‍ കൂടുണ്ടായിരുന്നു...അതിനെ അവിടെ നിന്നും ഓടിക്കാനായിട്ട് ആരോ ഒരാള്‍ തലയിലൂടെ ചാക്ക് ഇട്ട് ഒരു വലിയ വടിയില്‍ തുണിചുറ്റി , ആ തുണിയില്‍ കുറച്ച് മണ്ണെണ്ണ യൊഴിച്ച് കത്തിച്ച് ആ കടന്നല്‍ കൂട് കരിച്ച് കളയുകയാ ചെയ്തത്....
“ നീ ഒന്ന് ആലോചിച്ച് നോക്ക്യേ ഷഫീറേ.....
“ അത് തന്നെയാ ഹാജിയും കരുതിയത് ഇനി ആരെങ്കിലും അതുപോലെ തീ പന്തവുമായി മൂലക്കുരു കരിക്കാന്‍ വന്നാല്‍...... ...പിന്നെ ഹാജി എന്നല്ല നീയായാലും ബോധം കെട്ട് മലക്കം മറിയും”....

ഹാജിയും ഹാജിയുടെ കഥയും തുടരും

Monday, 18 August 2014


എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....31

രണ്ട് സൈഡും ബംഗാളികള്‍ തുപ്പി നശിപ്പിച്ച് വച്ചിരിക്കുന്ന കോണിപ്പടികള്‍.... .ഒരു മോഡേണ്‍ ആര്‍ട്ടിനെ പോലെ തോന്നിപ്പിച്ചു...കണ്ണുപൊത്തികളിക്കുന്ന കുട്ടികളുടെ ആക്ഷനോടെ ഞാന്‍ ഓരോ സ്റ്റെപ്പുകളും കയറി മുകളിലേക്ക് ചെന്നു....
അവിടെ ചെന്നപ്പോള്‍ തന്നെ പാക്കിസ്ഥാനിയുടെ കളസം ഇട്ടുകൊണ്ട് ഒരു വന്‍ തന്‍റെ മുടിയെ ഒരു സൈഡിലേക്ക് ഒതുക്കി വക്കാനുള്ള പുറപ്പാടാണ്...ചീര്‍പ്പെടുത്ത് ഒരു സൈഡിലേക്ക് ചീകി വക്കുമെങ്കിലും അതിനേക്കാളും സ്പീഡില്‍ മുറ്റി തിരിച്ച് ഇങ്ങോട്ട് തന്നെ പോകും...മലയാളി താമസിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു പട്ടാണി എങ്ങിനെ വന്ന് കൂടിയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല...

“ഇയാള്‍ക്ക് ആ മുടി ഫെവിക്കോള്‍ വച്ച് ഒട്ടിച്ചുകൂടെ എന്ന് “ അവിടെ ഇരുന്ന് പേപ്പര്‍ വായിക്കുന്ന ഒരുവനോട് ഞാന്‍ ചോദിച്ചു.....പെട്ടെന്ന് പട്ടാണി ഒന്ന് തിരിഞ്ഞു നോക്കി....എന്നിട്ട് മുഴുവന്‍ പല്ലും പുറത്ത് കാട്ടി ഒന്ന് ചിരിച്ചിട്ട് എന്നോട് പറഞ്ഞു ...“ഞാന്‍ മലയാളിയാ”....  ജിന്‍സിന്‍റെ     ക്ലായ്‌വ് പിടിച്ച  സിബ്ബ് പോലെ തോന്നിച്ചു അവന്‍റെ പല്ല്....
ചെറുതായ് ഒന്ന് ചമ്മിയെങ്കിലും ആ ചമ്മല്‍ എനിക്ക് പുത്തരിയല്ലല്ലോ എന്ന ചിന്തയില്‍ ഞാന്‍ സുബൈര്‍ ഹാജിയുടെ റൂമിലേക്ക് നടന്നു....
                                                                      കീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു..ഡിസൈന്‍ ചെയ്ത ചുമര്‍... . “ വാല്‍ നക്ഷത്രത്തെ വരച്ച് വച്ചിരിക്കുകാണെന്നാ ഞാന്‍ ആദ്യം കരുതിയത്....ആദ്യം അല്‍പ്പം കട്ടിയില്‍ വരച്ച് തുടങ്ങി ഒരു വളഞ്ഞിട്ട് ഒരു കറുത്ത വരകള്‍....  . വരകള്‍ അവസാനിക്കുന്നിടത്ത് കട്ടികുറഞ്ഞ് പോയ്ന്‍റില്‍ അവസാനിച്ചിരിക്കുന്നു....
                                                                         സുബൈര്‍ ഹാജിമാത്രമേ റൂമില്‍ ഉണ്ടായിരുന്നുള്ളു...എന്നെ കണ്ടതും ആ ബാ സഫീറെ എന്ന് പറഞ്ഞ് കട്ടിലികിടന്നിരുന്ന ഒരു ഷര്‍ട്ട് എടുത്ത് സൈഡിലേക്ക് മാറ്റിയിട്ടു...ഞാന്‍ അവിടെ ഉപവിഷ്ടനായി...
തികച്ചും ഒരു ബാച്ച്ലര്‍ റൂം....കട്ടിലിന്‍റെ വളഞ്ഞ് നില്‍ക്കുന്ന ഭാഗത്ത് “ 8“  രൂപത്തില്‍ എന്തോ ഒരു തുണി കിടക്കുന്നു....“സൂഷിച്ച് നോക്കിയപ്പോഴാ കാര്യം മനസ്സിലായത്.....“ പെട്ടെന്ന് ഊരാന്‍ കിട്ടാതായപ്പോള്‍ ഉരുട്ടി ഊരിയ ഒരു അണ്ടര്‍വെയര്‍ ആ‍യിരുന്നു” അത്...
ചുമരിലുള്ള ചെറിയ ചെറിയ ദ്വാരങ്ങളില്‍ കറുത്ത ചെറിയ കുത്തുകള്‍......... 
മൂട്ടകള്‍.... ഡിസൈന്‍ ചെയ്ത് വച്ചിരിക്കുന്നതാണു ....പെട്ടെന്ന് ഹാജി എഴുന്നേറ്റ് ചുമരില്‍ ഒരു വര വരച്ചു.....എന്നിട്ട് കൈ ഒന്ന് മണത്ത് നോക്കുന്നതും കണ്ടു....എന്താ ചെയ്തതെന്ന് ഞാന്‍ ഒന്ന് നോക്കി....ചുമരില്‍ ഒരു വാല്‍ നക്ഷത്രം കൂടി ഉടലെടുത്തു....പടച്ചോനെ ഈ വാല്‍ നക്ഷത്രം മുഴുവനും മൂട്ടയെ കൊന്ന പാടുകളായിരുന്നോ.....
ജ്ജ് ബ്ടെ ഇരിക്ക് ഞാന്‍ ഒരു സുലൈമാനി ഇട്ടോണ്ട് വരാം...എന്ന് പറഞ്ഞ് ഹാജി കിച്ചണീലേക്ക് പോയി....എനിക്കാണേല്‍ ആ കട്ടിലില്‍ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല...ഞാന്‍ പതിയെ കിച്ചണിലേക്ക് നടന്നു എന്നിട്ട് അവിടെ വച്ചിരുന്ന ഒരു ഗ്ലാസ്സ് നന്നായി കഴുകി ഹാജിക്കാക്ക് കൊടുത്തു...മറ്റൊന്നുമല്ല മൂപ്പിലാന്‍ മൂട്ടയെ കൊന്ന കയ്യുമായിട്ടാണു കിച്ചണിലേക്ക് പോയത്....വെറുതെ ഒരു സംശയം ആള്‍ ഇനി കൈ കഴുകിയിട്ടില്ലെങ്കിലോ...
                                                             എന്‍റെ സുലൈമാനി ഞാനും ഹാജിയുടെ ഹാജിയും എടുത്ത് കൊണ്ട് റൂമിലേക്ക് തിരിച്ചു....ഞാന്‍ വീണ്ടും കട്ടിലില്‍ ഇരുന്നു...ഹാജി മുന്നില്‍ കിടന്നിരുന്ന സ്പ്രിങ്ങ് പോയ ഒരു സോഫസെറ്റിയില്‍ ഇരുന്നു...ഹാജിയുടെ ഭാരം എത്രത്തോളമുണ്ടെന്ന് സോഫാ സെറ്റിയുടെ താഴേക്ക് നോക്കിയാല്‍ മനസ്സിലാവുമായിരുന്നു..“ കറവക്കാരനെ നോക്കിയിരിക്കുന്ന പശുവിന്‍റെ അകിട്” പോലെ താഴേക്ക് തൂങ്ങി നില്‍ക്കുന്നു...
                                                              എന്‍റെ നോട്ടം പിടിക്കാഞ്ഞിട്ടോ എന്തോ ഹാജി സോഫയില്‍ നിന്നും എഴുന്നേറ്റു....അതും വിസ്തരിച്ചുള്ള ഒരു എഴുന്നേല്‍ക്കല്‍... ഒട്ടകം എഴുന്നേല്‍ക്കുന്നത് പോലെ.......പറഞ്ഞു കാടുകയറി ഹാജിയുടെ കഥ കേള്‍ക്കാന്‍ കഴിഞ്ഞില്ല....ഞാന്‍ ഹാജിക്കാനോട് ചോദിച്ചു....ഹാജിക്ക എന്താ നിങ്ങടെ പ്രശനം.....?

Wednesday, 13 August 2014

ഹേ റാം......

1. ഈ ഒരു വാക്കില്‍ ആണോ ഇന്ത്യന്‍ ജനതക്ക് തെറ്റുപറ്റിയത്..?
2. എവിടെയാണു നമുക്ക് പിഴച്ചത്....?
3. നമ്മള്‍ മനപ്പൂര്‍വ്വം മറന്ന കഥകളാണു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുള്ളത്.

                                                                       ഒരു വീടാവുമ്പോള്‍ അതിനു ഒരു നാഥനുണ്ടാകും ...ആ നാഥന്‍ തന്നെയായിരുന്നില്ലെ നമ്മുടെ ബാപ്പു....

മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി എന്തൊക്കെ സ്വരൂപിച്ച് വച്ചാലും..അവസാനം അവരെ തള്ളിപ്പറയുന്ന ഒരു സമൂഹത്തിലാണു ഇന്ന് നാം ജീവിച്ചിരിക്കുന്നത്...അപ്പോള്‍ പിന്നെ ഈ മഹാത്മാവിനെ തള്ളിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതപേടേണ്ടതില്ല...
                                                             വീണ്ടു ഒരു സ്വാതന്ത്ര്യ ദിനം കൂടെ നമ്മളില്‍ സമാഗതമായിരിക്കുകയാണ്....നമ്മള്‍ക്ക് ഇവരൊക്കെ നേടിതന്ന ആ സ്വാതന്ത്യം നമ്മള്‍ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണു ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്...
നാം എല്ലാവരും അതില്‍ തെറ്റുകാരാണ്...ഹിന്ദു , മുസ്ലീം , ക്രിസ്ത്യന്‍ , സിക്ക്, ഇനിയും കിടക്കുന്നു ഒരു പാട്....ക്ഷമ നശിക്കാന്‍ മേല്‍പ്പറയപ്പെട്ട ഈ നാലെണ്ണം തന്നെ ധാരാളം...
മേല്‍പ്പറയപ്പെട്ട ജാതികളില്‍ പെട്ട ഒരാള്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഞാന്‍ കറകളഞ്ഞ ഒരു വിശ്വാസിയാണെന്ന്....
ഓരോ ജാതിയിലും പൊട്ടിയാര്‍ത്ത കുറെ താഴ്ന്നവരും മുന്തിയവരും...പരസ്പര ധാരണയില്ലാത്ത അവരുടെ മത നേതാക്കളും...

വലിച്ചെറിയാറായില്ലെ സുഹൃത്തുക്കളെ...ഈ ജാതിസ്പര്‍ദ്ദ...

“ ഒരു മരം മുറിക്കണമെങ്കില്‍ പകുതിവച്ചല്ല വെട്ടേണ്ടത്...അങ്ങനെ വെട്ടിയാല്‍ അത് വീണ്ടും പൊട്ടിയാര്‍ക്കും. അതിനെ കടയോടെ പറിക്കുകയാണു വേണ്ടത്.“

“വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ആഗസ്റ്റ് 15 നു ഒരു പതാക ഉയര്‍ത്തുന്നതാണോ സ്വാതന്ത്യം..?”

നമുക്ക് നമ്മളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കിയാല്‍ എല്ലാവര്‍ക്കും ഈ സ്വാതന്ത്ര്യദിനം എന്നും ആഘോഷിച്ചുകൂടേ”....?



Thursday, 7 August 2014


പണ്ട് പണ്ട് വീടുകളില്‍ അമ്മി എന്നുപറയുന്ന ഒരു വസ്തു ഉണ്ടായിരുന്നു..
ആരു വീടുപണിതാലും അടുക്കളയുടെ വടക്ക് ഭാഗത്തായി മൂപ്പിലാനു ഒരു സ്ഥലം മാറ്റിവച്ചിരിക്കും ..ഒരു തിണ്ണയെല്ലാം കെട്ടി ..മേല്‍പ്പറയപ്പെട്ട ഈ അമ്മിയേയും അതിന്‍റെ കുട്ടിയേയും കാലാകാലത്തോളം അവിടെ അതിനെ ഉറപ്പിക്കും....അവരുടെ തന്നെ തറവാട്ടില്‍ പെട്ട ആളുകളായിരുന്നും ഉരലും പിന്നെ ഉരലിന്‍റെ ചേച്ചിയുടെ മക്കള്‍ മുറവും മുളയുടെ കുട്ടയും..
                                                                   ഈ വക സാമഗ്രികള്‍ ഉള്ള ഒരു വീട്ടിലായിരുന്നു  എന്‍റെ ജനനം...ഓര്‍മ്മവച്ച കാലത്ത് ഏറ്റവും രസകരമായി തോന്നിയിരുന്നത് കൊയ്ത്തുകാലം ആയിരുന്നു...
                                                                        വീടിന്‍റെ മുറ്റത്ത് വലുപ്പത്തില്‍ കളിമണ്ണുകൊണ്ട് മെഴുകിയ വലിയകളം ഉണ്ടാക്കി അതിനുമുകളിലൂടെ ചാണകവും ഉമിയും മിക്സ് ചെയ്തുണ്ടാക്കിയ മിശ്രിതം കൊണ്ട് മെഴുകിയ കളത്തില്‍ കൊയ്തുകൊണ്ട് വരുന്ന കറ്റകള്‍ വട്ടത്തില്‍ നല്ലഭംഗിയില്‍ കൊണ്ടു അടുക്കിവക്കും...എല്ലാ ജോലിക്കാരും നല്ല ഒത്തൊരുമയായിരിക്കും...ഒരു വീട്ടില്‍ നിന്നും അച്ഛനും അമ്മയും മക്കളുമെല്ലം കൊയ്യാനിറങ്ങും...അവരവര്‍ കൊയ്യുന്ന നെല്ല് കറ്റകളാക്കി കളത്തില്‍ വക്കും ....
                                                                         കൊയ്ത് വച്ചകറ്റകള്‍ മെതിക്കാന്‍ രാത്രിയില്‍ ആയിരിക്കും ജോലിക്കാര്‍ വരിക അവരുടെ പാട്ടുകളും കഥകളും നേരമ്പോക്കുകളും കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരും കറ്റമെതിക്കുന്നതും നോക്കിയിരിക്കും...നല്ലരസം ആയിരിക്കും....
പറഞ്ഞുവന്നത് അതല്ല....അമ്മിയുടെ കാര്യം ആണു പറഞ്ഞുവന്നത്...പറഞ്ഞുപറഞ്ഞൂ കാടുകയറി.....ചില സമയങ്ങളില്‍ ഉണക്ക ചെമ്മീന്‍ വറുക്കുന്ന മണം മൂക്കിലടിക്കുമ്പോഴായിരിക്കും ഉറങ്ങി കിടക്കുന്ന വിശപ്പ് സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്....അപ്പോഴറിയാം ഇന്ന് ഉണക്കചെമ്മീനും  പച്ചമാങ്ങയും തേങ്ങയും ഇട്ട് അമ്മിയില്‍ അരക്കുന്ന ഉണക്കചെമ്മിന്‍ ചമ്മന്തി ആയിരിക്കും എന്ന്....
അമ്മിയില്‍ അരച്ചെടുക്കുന്ന ആ ചമ്മന്തിക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത രുചിയായിരുന്നു...അങ്ങനെ ചെമ്മിന്‍ അരച്ചെടുത്തുകഴിഞ്ഞാല്‍ ഞാന്‍ പതുക്കെ ഉമ്മിച്ചിയുടെ അടുത്ത് കൂടും ....
എന്‍റെ ആ വരവിന്‍റെ ഉദ്ദേശം ഉമ്മിച്ചിക്കറിയാം...ചമ്മന്തിയരച്ച ആ അമ്മിയില്‍ ചോറിട്ട് കുഴച്ച് കിട്ടാനുള്ള എന്‍റെ വരവാണെന്ന്...

കുത്തരിയുടെ ചോറ് ആ ആമ്മിയിലിട്ട് ഒന്നൂടെ കുഴച്ച് ചെറിയ ഉരുളുകള്‍ ആക്കി എനിക്ക് ഉമ്മിച്ചി തരും....ആ കാലം ഒക്കെ മാറി ഇനി അങ്ങനെയൊരു കാലം വരികയും ഇല്ല...അന്നുകാലത്ത് നമുക്ക് കിട്ടിയ മാതൃസ്നേഹത്തിന്‍റെ നൂറിലൊരംശം പോലും ഇന്നുള്ളവര്‍ക്ക് കിട്ടുന്നുമില്ല.....