മനോഹരചരിതം.......
ജീവിക്കണം എന്ന് ചിന്തയുമായി മനോഹരന്‍ വന്ന് കയറിയത് വട്ടത്തറ കറപ്പാപ്പന്‍റെ പറമ്പിലെ ഷമ്മുച്ചേട്ടന്‍റെ പീടിക തിണ്ണയില്‍.......ഷമ്മുച്ചേട്ടനാണേല്‍ ഒരു സംഭവം തന്നെയാണു ട്ടോ....
ആളെക്കുറിച്ച് പറയാന്‍ കുറേ ഉണ്ടെങ്കിലും തല്‍ക്കാലം പറയുന്നില്ല...കാരണം ആളുടെ മക്കള്‍ “ സജി, സനി,സുനി “ പേരില്‍ മാത്രമേ മയം ഉള്ളു...അവര്‍ അറിഞ്ഞ് ഒന്ന് തന്നാല്‍ ഞാന്‍ കുടപ്പുളി ഉടയുന്നത് പോലെ ആകും അതിനാല്‍ നമുക്ക് മനോഹരചരിതത്തിലേക്ക് തന്നെ കടക്കാം...
ഞാനാണേല്‍ ആ സമയം സൂറത്തില്‍ നിന്ന് ലീവിനു വന്നിരിക്കുന്ന സമയം ....ലീവിനു വന്നത് വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്കാനൊന്നും അല്ലാട്ടോ....അമ്പലങ്ങളും സിനിമാതിയേറ്ററുകളും കയറിയിറങ്ങാനാ....
അക്കാലത്ത് മിക്കദിവസം ഉറക്കം അലിയാരുടെ ഉപ്പ് പെട്ടിയിലാവും ....കാരണം സെക്കന്‍റ് ഷോകഴിഞ്ഞ് വന്നാല്‍ വീട്ടിലേക്ക് പ്രവേശനം ഇല്ല...അപ്പോള്‍ പിന്നെ അലിയാരുടെ ഉപ്പ് പെട്ടി പട്ട്മെത്തയായി സങ്കല്‍പ്പിച്ച് വീട്ട്കാരെ തോല്‍പ്പിച്ച് അവിടെ കിടന്നുറങ്ങും....അല്ല പിന്നെ....
എന്താ മനോഹരാ....വിഷയം.....?
എന്തെങ്കിലും പണിനോക്കണം കൊച്ചു....
പോരുന്നോ സൂറത്തിലേക്ക്...
ആ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നോ ആവോ മനോഹരന്‍ ...കാരണം മീന്‍ നന്നാക്കുമ്പോള്‍ പൂച്ച കാത്തിരിക്കുന്നത് പോലെയായിരുന്നു അവന്‍റെ ഇരുപ്പ്.....എന്‍റെ ചോദ്യവും വരാം എന്നുള്ള ഉത്തരവും കേട്ടപ്പോള്‍ ഒരുകാര്യം ഉറപ്പായി.....പൂച്ചക്ക് തല ഒന്ന് കിട്ടി....ആ സന്തോഷവും അവന്‍റെ മുഖത്ത് പ്രകടമായി...