Wednesday, 22 January 2014

2....
                                                                           റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...
അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...
                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....
                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....
ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?
കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....
                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാരയം മനസില്‍ നിന്നും തന്നെ എടുത്തുകളഞ്ഞു...എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...
                                                                                  അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.......................................അവസാനിക്കുന്നില്ല..

No comments:

Post a Comment