ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് “ടീം വെല്‍ക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആരംഭം...
ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ എത്രയോ കുടുമ്പങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്ന് ചിലപ്പൊള്‍ നമുക്ക് അറിയില്ലായിരിക്കാം...
എന്നാല്‍ ടീം ചാരിറ്റിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ തയ്യാറായദിവസം മുതല്‍ വഴിയേ കാണുന്ന എല്ലാ വീടുകളും ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നതാണു വാസ്തവം...
മരുന്നിനു പോലും പൈസയില്ലാതെ ഉഴലുന്നവരെ നമുക്ക് കാണാന്‍ കഴിയും ..
ഒരിക്കല്‍ ആലുവാ ഗമണ്മെന്‍റ് ആശുപത്രിയില്‍ പോയപ്പോള്‍ ഒരു സ്ത്രീ സഞ്ചിയില്‍ ഭക്ഷണ പൊതിയുമായി ആശുപത്രിയിലേക്ക് പോകുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു...ഇത്രമാത്രം ഭക്ഷണവുമായി പോകുന്ന ആ സ്ത്രീ ആരായിരിക്കും ...അവരുടെ ആരായിരിക്കും ഈ ഹോസ്പിറ്റലില്‍ ...എന്നൊക്കെ ചിന്തിച്ച് ഞാന്‍ ഇരിക്കുമ്പോള്‍ ...എന്‍റെ കണ്ണിനെ ഈറനണിയിച്ച ആ കാഴ്ച എനിക്ക് കാണുവാന്‍ കഴിഞ്ഞു...
ആ സ്ത്രി കൊണ്ട് വന്ന ഭക്ഷണം അവിടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വിതരണം ചെയ്യുന്നു...അവരെ ആരും നിര്‍ബന്ധിച്ചിട്ടല്ല അങ്ങനെ ഒരു പ്രവൃത്തി അവര്‍ ചെയ്യുന്നത്...മറ്റുള്ളവരോടുള്ള കാരുണ്യം ...അത് മാത്രം..
എന്ത് കൊണ്ട് നമുക്കും ഇങ്ങനെയൊക്കെ ആയിക്കൂടാ..
വീടില്ലാത്തോര്‍ക്ക് വീട് കെട്ടി കൊടൂക്കാനും , വിവാഹ പ്രായമെത്തിയവരെ വിവാഹം കഴിപ്പിച്ചയക്കാനും ഒന്നും ടീം ചാരിറ്റിക്ക് കഴിയില്ല..
നമ്മുടെ കൂട്ടയ്മ കൊണ്ട് കിട്ടുന്ന ചെറിയ വരിസംഖ്യയും , ഡൊണേഷനും കൊണ്ട് ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്യുക...കഴിവതും കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഇതിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക..ഇതെല്ലാം ആകുന്നു നമ്മുടെ ലക്ഷ്യം..