Wednesday, 1 January 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

എടാ സായിദേ നീ ഇങ്ങുവന്നേ....ചാരുകസേരയില്‍ മലര്‍ന്ന് കിടന്ന് ചുമ്മാ മേലോട്ട് നോക്ക് കിടന്നപ്പോള്‍ എന്നിലെ ഉത്തരവാദിത്ത്വമുള്ള ബാപ്പ ഉണര്‍ന്നെണീറ്റു...

തച്ചോളി ഒതേനന്റെ ചങ്കുറപ്പോടെ അവന്റെ വരവു കണ്ടപ്പോള്‍ തന്നെ എന്റെ ചങ്കിടിച്ചു...

എടാ ഏഴു ആപ്പിള്‍ എട്ട് പേര്‍ക്ക് കൃത്യമായി എങ്ങിനെ പങ്ക് വക്കാം..

അവന്റെ ഉത്തരം ഏതാണ്ട് ഇന്നലെ തയ്യാറാകിയത് പോലെ ആയിരുന്നു..

അതേയ് ബാപ്പാ “ജ്യൂസ് അടിച്ച് കൊടുത്താല്‍ മതി”....

വെറുതെ അല്ല അവനെ കണ്ടപ്പോള്‍ തന്നെ എന്റെ ചങ്കിടിച്ചത് എന്ന് മനസിലായി...

No comments:

Post a Comment