Friday, 28 March 2014

ചില നേരമ്പോക്കുകള്‍....54

അയാള്‍ തന്റെ പശുവിനേയും കിടാവിനേയും വില്‍ക്കുന്നതിനായ് ചന്തയിലേക്ക് പുറപ്പെട്ടു....

വഴിക്ക് ഒരു കാട്ടുപ്രദേശത്ത് വച്ച് കള്ളന്മാര്‍ അയാളെ നഗ്നനാക്കി ഒരു മരത്തില്‍ കെട്ടിയിട്ട് അയാളുടെ ഡ്രസ്സും പിന്നെ പശുവിനേയും കൊണ്ട് സ്ഥലം വിട്ടു....

ആ കാട്ടുവഴിയിലൂടെ അന്ന് ആരും വന്നില്ല...പിറ്റേന്ന് അത് വഴിവന്ന നാട്ടുകാര്‍ അയാളുടെ കെട്ടുകള്‍ അഴിച്ചുവിട്ടു...
അഴിച്ചുവിട്ടയുടനെ അയാള്‍ അടുത്ത് നിന്നിരുന്ന പശുകിടാവിനെ ഒരു വടിയെടുത്ത് അടിക്കാന്‍ തുടങ്ങി...

എന്തിനാണു ആ പാവത്തിനെ അടിക്കുന്നതെന്ന് ചോദിച്ച   ഗ്രാമവാസികളോട് അയാള്‍ പറഞ്ഞു....

“ഞാന്‍ ഇതിനോട് എത്രപ്രാവശ്യം പറഞ്ഞെന്നോ ഞാന്‍ അതിന്റെ അമ്മയല്ല ,അമ്മയല്ല എന്ന് ഈ നാശം അത് കേട്ടതായി പോലും നടിച്ചില്ല...

No comments:

Post a Comment