Friday, 21 March 2014

ബിസിനസ്സ് ആവശ്യത്തിനാണു മിസ്റ്റര്‍ മേനോന്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്..കൂടെ സുന്ദരിയായ സെക്രട്ടറിയും....
ബിസിനസ്സ് കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് പോയി...രണ്ട് പേര്‍ക്കും സെപ്പറേറ്റ് റൂം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ടു ബെഡ്രൂം മാത്രമേ അവര്‍ക്ക് കിട്ടിയുള്ളു...
                                                       വൈകിയിട്ടത്തെ ഭക്ഷണശേഷം കുറേ നേരം കമ്പനി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം രണ്ട് പേരും ഉറങ്ങാന്‍ കിടന്നു...

സുന്ദരിയായൊരു സ്ത്രീ തന്റെ കൂടെന്നുള്ള വിചാരത്തോടെ മേനോന്‍ പറഞ്ഞു...കുട്ടി ഈ കട്ടിലില്‍ കിടന്നു കൊള്ളു ..ഞാന്‍ ദാ താഴേ കുറച്ച് ദൂരെ മാറി കിടന്നു കൊള്ളാം...

അങ്ങനെ അവര്‍ ഉറങ്ങാന്‍ കിടന്നു മേനോന്‍ ഒന്ന് കണ്ണുമയങ്ങിയപ്പോള്‍ ഒരു ചെറിയ ചുമ കേട്ടു....അത് സാരമാക്കാതെ വീണ്ടും ഉറക്കമാരംഭിച്ചു..

കുറച്ച് കഴിഞ്ഞപ്പോള്‍ ചുമക്ക് അല്പം ശക്തി കൂടി...കൂടെ സെക്രട്ടറിയില്‍ നിന്നും ഒരു ചോദ്യം....സാര്‍ ഉറങ്ങിയോ...?

മേനോന്‍ കേള്‍ക്കാത്തെ പോലെ ഉറക്കം നടിച്ച് കിടന്നു....

കുറച്ച് കഴിഞ്ഞപ്പോള്‍ സെക്രട്ടറി കട്ടിലില്‍ നിന്നും ചെറിയൊരു ശബ്ദം ഉണ്ടാക്കി താഴേ ഇറങ്ങിക്കിടന്നു...എന്ത് ചെയ്യേണ്ടതെന്നറിയാതെ മേനോന്‍ കുഴങ്ങി...

പെട്ടെന്ന് ഉറക്കം നടിച്ച് കിടന്നിരുന്ന മേനോന്റെ അരികില്‍ സെക്രട്ടറി ഇഴഞ്ഞെത്തി...സാര്‍ ഉറങ്ങിയോ...

ഇല്ല...എന്താ....

ഒരു കാര്യം പറയട്ടെ....

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ...? മേനോന്‍ ചോദിച്ചു...

ഉം ചോദിക്കൂ....

നിനക്ക് ഇന്ന് രാത്രി എന്റെ ഭാര്യയായി ഇവിടെ കഴിയാന്‍ സാധിക്കുമോ..?
ആ ചോദ്യം കേട്ടതും റൂമിലുണ്ടായ അരണ്ടവെളിച്ചത്തിലും സെക്രട്ടറിയുടെ മുഖം പ്രകാശപൂരിതമാകുന്നത് മേനോന്‍ കണ്ടു...

എനിക്ക് പരിപൂര്‍ണ്ണ സമ്മതം....

“എന്നാല്‍ നീ ആ കട്ടിലില്‍ പോയി തിരിഞ്ഞുകിടന്നുറങ്ങൂ പെണ്ണെ’

No comments:

Post a Comment