ഷഫീര്‍ പുവത്തും കടവ്.....
പൊക്കക്കുറവ് എന്നെ പലതരത്തിലും ബുദ്ധിമുട്ടിച്ചിട്ടുണ്ട്...
എന്നാല്‍ പലതരത്തിലും സഹായിച്ചിട്ടുമുണ്ട്...
സ്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ കണക്ക് മാഷ്...എല്ലാവര്‍ക്കും ഒരു പേടീസ്വപ്നം ആയിരുന്നു...
“പാവുമാഷ്”.....ഞങ്ങളുടെ കണക്ക് മാഷ്...കോഴിക്കറിയുടെ കൂടെ മീങ്കറിവിളമ്പിയത് പോലെ.....ഞങ്ങളുടെ ക്ലാസ്ടീച്ചറും ഈ പാവുമാഷ് തന്നെയായിരുന്നു...
സമചതുരത്തിലുള്ള സ്കൂള്‍ കെട്ടിടത്തിന്റെ ഒരു മൂലയിലുള്ള ക്ലാസ്സ് ആണ് ഏഴാം തരം ബി....
രാവിലെ പത്ത്മണിക്ക് ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞാല്‍ ടീച്ചേഴ്സ്
ഓപ്പോസിറ്റുള്ള വരാന്തയിലൂടെ നടന്നുവരുന്നത് കാണാന്‍ കഴിയും....
ഉടുത്തിരിക്കുന്ന മുണ്ടിന്റെ ഒരുതല പൊക്കികക്ഷത്തില്‍ വച്ചും മറ്റേകക്ഷത്തില്‍ ഒരു ചൂരലും വച്ച് തൊങ്ങി തൊങ്ങി പാവുമാഷ് നടന്ന് വരുന്നത് കാണുമ്പോള്‍ തന്നെ നിക്കറിന്റെ മുന്‍ വശം നനയാറുണ്ട്..
“കണക്ക് എനിക്ക് എന്നും കണക്കാണ്” പഠിപ്പിക്കുന്നത് പാവുമാഷാവുമ്പോള്‍..പറയുകയും വേണ്ട്...
ഇട്ടിരിക്കുന്ന ട്രൌസറിന്റെ അടിഭാഗം പൊക്കിപ്പിടിച്ച് ചൂരല്‍ കൊണ്ട് മാഷ് എന്റെ തുടയില്‍ തായമ്പക കൊട്ടാത്ത ദിവസം കുറവായിരുന്നു....
ആ സമയം എല്ലാവരും ആകാംഷഭരിതരായിട്ടായിരിക്കും ഇരിക്കുക...കാരണം മാഷുടെ ചൂരല്‍ പ്രയോഗം ലഭിക്കാത്ത ഒരാള്‍ പോലും ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല...
ഹോവര്‍ക്ക് ചെയ്യാത്തവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുമ്പോള്‍ മിക്കദിവസവും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും...പിന്നെ മാഷ് വരുമ്പോള്‍ കയ്യും നീട്ടി നില്‍ക്കണം ...ആ കയ്യില്‍ മാഷ് ചൂരല്‍ കൊണ്ട് കളംവരക്കും എന്നാല്‍ എന്റെ അരികിലെത്തുമ്പോള്‍ മാഷ് അറിയാതെ മുന്നോട്ട് പോകും കാരണം ഇരിക്കുന്ന കുട്ടികളുടെ പൊക്കം പോലും ഇല്ല ഞാന്‍ നില്‍ക്കുമ്പോള്‍....
കുളിക്കുമ്പോള്‍ പാവുമാഷുടെ ചൂരലിന്റെ ഫോട്ടോസ്റ്റാറ്റ് തുടയില്‍ തിണര്‍ത്ത് കിടക്കുന്നുണ്ടാകും........അവിടെ വെള്ളം വീഴുമ്പോള്‍ ഒരുപ്രത്യേക നീറ്റല്‍ അനുഭവപ്പെടും......കണക്ക് കണ്ടുപിടിച്ചവന്‍ ആരായാലും ശരി അവനെ ഒന്ന് നേരില്‍ കാണാന്‍ ഒരാഗ്രഹം അന്നു തൊട്ട് ഇന്ന് വരേയും മനസ്സില്‍ കൊണ്ട് നടക്കുന്നു..

No comments:
Post a Comment