Wednesday, 19 March 2014

ചിലനേരമ്പോക്കുകള്‍.....45



വളരെ കാലം കൂടിയുള്ള ഒരു കുടുമ്പയോഗമായിരുന്നു അത്...അതും ജാനുമുത്തശ്ശിയുടെ എണ്‍പതാം പിറന്നാളിന്റെ അന്ന് തന്നെ വക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം...
മുത്തശ്ശിയും മുത്തശ്ശിയുടെ മക്കളും മക്കളുടെ മക്കളും എല്ലാം കൂടി ഒരുപറ്റം ആളുകള്‍
സംസാരങ്ങള്‍ മുറുകിയപ്പോള്‍ മുതിര്‍ന്നവര്‍ അവരുടെ വിവാഹവും അതിനുശേഷം ഹണിമൂണിനു പോയവിവരവും പറഞ്ഞു രസിച്ചു..

ഞങ്ങള്‍ ഹണിമൂണിനു ഡറാഡൂണിലേക്കാണു പോയത്...ഒരുകൂട്ടര്‍

ഞങ്ങല്‍ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്തേക്ക്....ഒരുകൂട്ടര്‍....

അങ്ങനെ സംസാരം നീളവേ കൂട്ടത്തില്‍ ഇത്തിരി മുതിര്‍ന്ന ഒരു കുട്ടി മുത്തശ്ശിയുടെ കാതില്‍ മെല്ലെ ചോദിച്ചു...മുത്തശ്ശി എവിടെക്കാ പോയത്..?

“ഞാനോ..? മുത്തശ്ശി പറഞ്ഞു..മുകളിലത്തെ ഓവുമുറിയിലേക്ക്”

No comments:

Post a Comment