Wednesday, 26 March 2014

ചില നേരമ്പോക്കുകള്‍.....52

എടാ മോനെ നിന്നോട് ആ തുന്നല്‍ കടേന്ന് അച്ഛന്റ്റെ ഷര്‍ട്ട് വാങ്ങിവരാന്‍ പറഞ്ഞിട്ട് വാങ്ങിച്ചോ....?

ഇല്ലച്ഛാ..തയ്യല്‍ക്കാരന്‍ പറഞ്ഞു തുന്നല്‍ കൂലി കൊണ്ടുവന്നിട്ട് ഷര്‍ട്ട് കൊണ്ട് പോയാല്‍ മതി എന്ന്..

എടാ നീ പറഞ്ഞില്ലെ അച്ഛന്‍ പറഞ്ഞു നീ കുട്ടിയാണു..പൈസ കൊണ്ട് നടക്കാനുള്ള പ്രായം നിനക്കായിട്ടില്ല എന്ന്..?

പറഞ്ഞച്ഛാ...അപ്പോള്‍ അയാല്‍ പറയുകയാ...പൈസേം കൊണ്ട് നടക്കാറാവുന്ന പ്രായമെത്തുന്നത് വരേയും ഷര്‍ട്ട് അവിടെ തന്നെ അയാള്‍ സൂക്ഷിച്ചോളാമെന്ന്...

No comments:

Post a Comment