അന്തോണി വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് പണിയെടുത്താണ് തരിശ്ശുഭൂമിയായി കിടന്നിരുന്ന ആ കൃഷിസ്ഥലം ഒരു വിധം പച്ച പിടിപ്പിച്ച് എടുത്തത്....
അന്തോണിയെ കണ്ട് വരിപിരിക്കുവാന്‍ ഇടവകയിലെ വികാരി എല്ലാ വര്‍ഷവും വരും...അന്തോണി തന്നാലാവുന്നത് സഹായിക്കയും ചെയ്യും..
മുടങ്ങാതെ എല്ലാവര്‍ഷവും വരുന്ന വികാരിയുടെ ആവശ്യങ്ങളും കൂടി കൂടി വന്നുകൊണ്ടിരുന്നു..
ഒടുക്കം തന്നാല്‍ താങ്ങാവുന്നതിനേലും കൂടുതല്‍ തുക വികാരി ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അന്തോണി അല്പം മടിച്ചു...വികാരിക്ക് കാര്യം മനസ്സിലായി...വികാരി പറഞ്ഞു...
“ അന്തോണീ...നിന്റെ കൃഷിസ്ഥലം നിന്നെ തുണക്കുന്നു ,അത് പോലെ കര്‍ത്താവും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു..പക്ഷേ ഒരു കാര്യം നീ എന്നും ഓര്‍ക്കണം ,എല്ലാ പ്രവൃത്തികളിലും നീ കര്‍ത്താവിനു കടപ്പെട്ടിരിക്കുന്നു.ഈ ഭൂമി സത്യത്തില്‍ കര്‍ത്താവിന്റ്റേതാണ്..അപ്പോള്‍ നിന്റെ കൃഷിയില്‍ കര്‍ത്താവും പങ്കാളിയാണ്...അത് കൊണ്ട് ന്യായമായും കര്‍ത്താവിനു ചെല്ലേണ്ടത് നീ കൊടുത്തിരിക്കണം”.അത് നിന്റ്റെ കടമയാണ്...
“അതെല്ലാം സമ്മതിച്ചു അച്ചോ”..അന്തോണി പറഞ്ഞു..“ഈ ഭൂമിയില്‍ നിന്നും എനിക്ക് നല്ല ആദായം ഉണ്ടാകുന്നുണ്ട് അത് ഞാന്‍ സമ്മതിക്കുന്നു.ഇല്ലെന്ന് പറയുന്നില്ല, അത് പോലെ തന്നെ ഈശോമിശിഹാ തമ്പുരാന്‍ എന്റെ പങ്കാളിയാണെന്നുള്ള കാര്യവും ഞാന്‍ മറക്കുന്നില്ല”.
“പക്ഷേ ഈ സ്ഥലം കര്‍ത്താവ് നേരിട്ട് കൃഷിചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു..ഞാന്‍ ഈ സ്ഥലം വാങ്ങുന്നതിനു മുമ്പ്...അന്ന് അത് ഏത് നെലേല്‍ ആയിരുന്നെന്ന് അച്ചനും അറിയാമായിരുന്നല്ലോ”....

No comments:
Post a Comment