ഒരു സുഹൃത്ത് സോമരാജനു പറ്റിയ അമളിയാണിത്......
സോമരാജാ....താങ്കള്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ എനിക്ക് മാപ്പ് തരണം ഈ കഥ എനിക്ക് ഇവിടെ അവതിപ്പിക്കാനുള്ള മൌനാനുവാദം കിട്ടി യെന്ന് ഞാന്‍ കരുതുന്നു...
തനിക്ക് ഇംഗ്ലീഷില്‍ വലിയ പാണ്ഡിത്യം ഉണ്ടെന്നാണു സോമരാജനും പിന്നെ ഞാനും വേറെ കുറേ പേരും കരുതിയിരുന്നത്...അതിനാല്‍ എന്തെങ്കിലും ഓഫീസ് കാര്യത്തിനു പോകുന്നുണ്ടെങ്കില്‍ ഞങ്ങള്‍ സോമരാജനേയും കൂടെ കൊണ്ടുപോകും...
ഞങ്ങള്‍ അന്ന് ഗുജ്രാത്തിലെ അഹമ്മദാബാദിലെ മണിനഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്നു...
ഒരു ഓഫീസ് പ്രശ്നത്തിനായി എനിക്ക് മുംബെ [ പോകുന്ന സമയം അത് ബോംബെ ] വരേക്കും പോകേണ്ടതുണ്ടായിരുന്നു...കൂട്ടിനു ഞാന്‍ സോമരാജനേയും വിളിച്ചു...
സോമരാജ് ഭായ് ഒന്ന് ബോംബെ വരെ പോണമായിരുന്നു..അവിടെ ഓഫീസര്‍ ഒരു ഇംഗ്ലീഷ് കാരന്‍ ആണ് ഭായ് ഒന്ന് എന്റ്റെ കൂടെ വരികയാണേല്‍ എനിക്ക് ഒരു കൂട്ടും പിന്നെ ഒരു ആശ്വാസവും ആയേനെ...
അതിനെന്താ ഞാന്‍ വരാം...
അങ്ങിനെ ഞങ്ങള്‍ ബോംബെയില്‍ എത്തി അവിടുന്ന് ആ ഇംഗ്ലീഷുകാരന്റെ അഥിഥിയായി ഭക്ഷണത്തിനായി അയാളുടെ ബംഗ്ലാവില്‍ ചെന്നു...
“വുഡ് യു ലൈക്ക് എ വാഷ് ബിഫോര്‍ ഡിന്നര്‍”.. ഇംഗ്ലീഷുകാരന്‍ ചോദിച്ചു..
“വേണ്ട”..ഞങ്ങള്‍ പോരുന്നതിനു മുമ്പ് കൈ കഴുകിയതാണു...സോമരാജന്‍ പറഞ്ഞു..
പോകുന്ന വഴിക്ക് ഞാന്‍ പറഞ്ഞു...സോമരാജ് ഭായ് ആ ഇംഗ്ലീഷുകാര്‍ന്‍ ചോദിച്ചത്...കൈ കഴുകുന്ന കാര്യമല്ല....ഇംഗ്ലീഷില്‍ അങ്ങനെ ചോദിച്ചാല്‍ അതിനര്‍ത്ഥം മൂത്രമൊഴിക്കണമോ എന്നാണു....
പിന്നീടൊരിക്കള്‍ ഇതേ ആവശ്യത്തിനു വീണ്ടും ഞങ്ങല്‍ അവിടേക് പോയി...സായിപ്പ് വീണ്ടും ഇതേ ചോദ്യം ഞങ്ങളോട് ചോദിച്ചു...
“വുഡ് യു ലൈക്ക് എ വാഷ്”...
സോമരാജ്ഭായ് കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിപ്പറഞ്ഞു..
“ ഇങ്ങോട്ട് വരുന്ന വഴി ഞങ്ങള്‍ ഒരു മരത്തിന്റെ ചുവട് “വാഷ്” ചെയ്തിട്ടാണു വരുന്നത്”
No comments:
Post a Comment