മരിക്കുന്നതിനു മുമ്പ്
എനിക്കും ചിലതുപറയാനുണ്ട്
എനിക്കും ചിലതുപറയാനുണ്ട്
ഒളിവിടങ്ങളിലെ അഭയങ്ങളേയും
പലായനത്തിന്‍റെ ഒളിവഴികളേയും
നീ പിന്തുടര്‍ന്ന കഥകള്‍ കേട്ടാണ്
ഞാന്‍ ഒളിവുമോട്ടവുമുപേക്ഷിച്ചത്
പലായനത്തിന്‍റെ ഒളിവഴികളേയും
നീ പിന്തുടര്‍ന്ന കഥകള്‍ കേട്ടാണ്
ഞാന്‍ ഒളിവുമോട്ടവുമുപേക്ഷിച്ചത്
കാലില്‍ മുള്ളു കൊണ്ടവനും
മണ്ണില്‍ ചവിട്ടിനിന്നവനും
ശവംനാറിപ്പൂക്കള്‍ നിറഞ്ഞ
നിന്‍റെ ഉദ്യാനമുറ്റത്ത്
വന്നുപോയവര്‍
മണ്ണില്‍ ചവിട്ടിനിന്നവനും
ശവംനാറിപ്പൂക്കള്‍ നിറഞ്ഞ
നിന്‍റെ ഉദ്യാനമുറ്റത്ത്
വന്നുപോയവര്‍
മുളംതണ്ടിന്‍റെ മുറിവില്‍
ഇളംകാറ്റ് പറഞ്ഞതും
കാടിറങ്ങിയ ഇലയനക്കങ്ങളില്‍
മലങ്കാറ്റ് വിളിച്ചു പറഞ്ഞതും
നിന്‍റെ കറുത്ത പുസ്തകത്തിലെ
മരിച്ചവരുടെ നിലയ്ക്കാത്ത നിലവിളി
ഇളംകാറ്റ് പറഞ്ഞതും
കാടിറങ്ങിയ ഇലയനക്കങ്ങളില്‍
മലങ്കാറ്റ് വിളിച്ചു പറഞ്ഞതും
നിന്‍റെ കറുത്ത പുസ്തകത്തിലെ
മരിച്ചവരുടെ നിലയ്ക്കാത്ത നിലവിളി
തെക്കന്‍ കാറ്റിന്‍റെ തീ തിന്ന വരള്‍ച്ചയിലും
റെയില്‍പ്പാതതന്‍ നേര്‍വരയുടെ അനന്തതയിലും
മരക്കൊമ്പിലെ കയര്‍ക്കെണിയിലും
ആകാശത്തും ഭൂമിയിലും
നീ പാഥേയമൊരുക്കി കാത്തിരുന്നു
റെയില്‍പ്പാതതന്‍ നേര്‍വരയുടെ അനന്തതയിലും
മരക്കൊമ്പിലെ കയര്‍ക്കെണിയിലും
ആകാശത്തും ഭൂമിയിലും
നീ പാഥേയമൊരുക്കി കാത്തിരുന്നു
പുറംകാഴ്ചയിലെ
ഓരോ തണല്‍മരച്ചുവടും
കലണ്ടര്‍ചിത്രങ്ങള്‍ എന്നപോല്‍
ഒന്നൊന്നായി തെന്നി മറയവേ
തലകുനിച്ച ശീര്‍ഷകങ്ങള്‍
ഇതിഹാസങ്ങളില്‍ മുഷിഞ്ഞു നില്‍ക്കവേ
ഇടവേളകളില്‍
ചിതറിവീണ കറുപ്പിന്‍റെ
നൂലിഴകളിലൂടെ ഞാനറിയാതെ
നീ എന്നിലെത്തും
ഓരോ തണല്‍മരച്ചുവടും
കലണ്ടര്‍ചിത്രങ്ങള്‍ എന്നപോല്‍
ഒന്നൊന്നായി തെന്നി മറയവേ
തലകുനിച്ച ശീര്‍ഷകങ്ങള്‍
ഇതിഹാസങ്ങളില്‍ മുഷിഞ്ഞു നില്‍ക്കവേ
ഇടവേളകളില്‍
ചിതറിവീണ കറുപ്പിന്‍റെ
നൂലിഴകളിലൂടെ ഞാനറിയാതെ
നീ എന്നിലെത്തും
ഒടുവിലായി ഈ
മണ്ണിന്‍റെ ചൂടില്‍
ഈ മണ്‍തിട്ടകള്‍ക്കിടയില്‍
അവസാന അണുവിനും
അഗ്നിക്കും
വിരുന്നൊരുക്കി
നിന്നെയറിയാതെ
നീയാകും ഞാന്‍
മണ്ണിന്‍റെ ചൂടില്‍
ഈ മണ്‍തിട്ടകള്‍ക്കിടയില്‍
അവസാന അണുവിനും
അഗ്നിക്കും
വിരുന്നൊരുക്കി
നിന്നെയറിയാതെ
നീയാകും ഞാന്‍
No comments:
Post a Comment