Wednesday, 19 March 2014

ശിവദാസമേനോന്‍ മകനെ പരിശീലനത്തിനായാണ് ബോംബെയിലെ പ്രഗത്ഭനായ ഒരു അഡ്വക്കേറ്റിന്റെ അടുത്തേക്ക് അയച്ചത്...

ഒരിക്കല്‍ അത്യാവശ്യകാര്യത്തിനായി മേനോന്‍ ബോംബെയിലേക്ക് പോയപ്പോള്‍ മകനെ കാണാനും ഒന്നുകയറി...

എന്നാല്‍ അവിടെ അന്തരീക്ഷം കണ്ടപ്പോള്‍ തന്നെ മേനോന്റെ മനസ്സൊന്ന് കാളി കാരണം ഒരു നല്ല അഡ്വക്കേറ്റിന്റെ കീഴില്‍ വിദ്യ അഭ്യസിച്ച യാതൊരു ലക്ഷണവും മകനില്‍ കാണുന്നുണ്ടായിരുന്നില്ല...

എടാ നീ ഇത്രയും നാളായിട്ട് എന്താ അയാളില്‍ നിന്നും പഠിച്ചത്...കണ്ടേടത്തോളം ഒരുമന്ദബുദ്ധിയാണെന്ന് തോന്നുന്നല്ലോ നിന്റ്റെ ആ അഡ്വാക്കേറ്റ്..

അച്ചനയാളെ കുറിച്ചെന്തറിയാം...മിനിയാന്ന് അസാദാരണമായൊരു സംഭവം ഉണ്ടായിരുന്നു കേക്കണോ..?

ഉം കേള്‍ക്കട്ടെ...

തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ഒരു ഫോണ്‍ വന്നു ...അവിടുത്തെ മനേജര്‍ ആണു വിളിച്ചത്...അവിടെ മൂന്നാം നിലയില്‍ ഒരു റൂമില്‍ ഒരു സ്ത്രീയും പുരുഷനും  നഗ്നരായി മരിച്ച് കിടക്കുന്നു . പോലീസ് പറയുന്നു ഇതൊരു കൊലപാതകം ആണെന്ന്...അതിനാല്‍ അവിടെവന്ന് തെളിവുകള്‍ നേരിട്ട് ശേഖരിച്ച് എങ്ങനെയെങ്കിലും ഇതൊന്ന് ഒതുക്കി തീര്‍ക്കണം എന്ന് പറഞ്ഞു...

അങ്ങനെ ഞാനും സാറുംകൂടി ഒരു സാദാരണക്കാരുടെ വേഷത്തില്‍ ആരും അറിയാതെ ആ റൂമില്‍ കയറി..ശരിയായിരുന്നു അവര്‍ പറഞ്ഞത് ഒരു സ്ത്രീയും പുരുഷനും നഗ്നരായി കിടക്കുന്നു...സ്ത്രീയുടെ മുകളി പുരുഷന്‍ കിടക്കുന്നു....
സാര്‍ റൂമ്മും പരിസരവും പിന്നെ മരിച്ച് കിടക്കുന്നവരേയും നന്നായി ഒന്ന് നോക്കിയിട്ട് മൂലയില്‍ ഇരുന്ന ഒരു ചെറിയ ചൂരലെടുത്ത് കമിഴ്ന്ന്കിടക്കുന്ന പുരുഷന്റെ ചന്തിയില്ല് ഓങ്ങിയടിച്ചു....

എന്തോ പുതിയ തെളിവുണ്ടാക്കാനാണെന്നാണു ഞാന്‍ ആദ്യം കരുതിയത്...എന്നാല്‍ അടിച്ചതും പിന്നെ മൊത്തം ബഹളം ആയി...ബഹളം എന്ന് പറഞ്ഞാല്‍ ഭയങ്കര ഭഹളം...ഞങ്ങള്‍ രണ്ടാളും ആള്‍ക്കൂട്ടത്തില്‍ നിന്നും പെട്ടെന്ന് പിന്‍ വലിഞ്ഞു....

എന്തായിരുന്ന് ബഹളം...? അച്ഛന്‍ ചോദിച്ചു....

പ്രശനം മറ്റൊന്നുമല്ല....ഞങ്ങള്‍ കയറിചെന്ന റൂം മാറിപ്പോയിരുന്നു....തല്ലുകിട്ടിയവന്‍ അലമുറയിട്ടതായിരുന്നു ആ ഭഹളം...

No comments:

Post a Comment