Tuesday, 3 December 2013

1992                                   ഡിസംബര്‍ 6

കൊച്ചിന്‍ രാജ്ക്കോട്ട് എക്സ്പ്രസ്സ് വാപ്പി കടന്ന് മുന്നോട്ട് പോയികൊണ്ടിരിക്കുന്നു....ട്രൈനിന്റെ വിന്റ്റോസിലൂടെ പുറത്തേക്ക് നൊക്കിയപ്പോള്‍ തന്നെ മനസിലായി അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു....സത്യമായിരുന്നു...അടുത്തിരുന്ന ഗുജ്രാത്തിയുടെ കയ്യിലെ സന്ദേശ് പത്രത്തിന്റെ ഹെഡിങില്‍ തന്നെ ബാബറി മസ്ജിദ് തകര്‍ക്കുന്ന ഫോട്ടോയുണ്ട്....ട്രൈനിന്റെ അകത്തായതിനാല്‍ വിവരങ്ങള്‍ ഒന്നും അറിയാന്‍ പറ്റുന്നില്ല...പടച്ചവനെ ട്രൈന്‍ സൂറത്തില്‍ ഇറങ്ങുന്നത് രാത്രിയാണല്ലൊ...

രാത്രി 10 മണിക്ക് ട്രൈന്‍ സൂറത്ത് സ്റ്റേഷനില്‍ ഇറങ്ങി തിങ്ങിനിറഞ്ഞ പ്ലാറ്റ്  ഫോം...ക്യാജാവൂ ച്ഛേ...? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി..പോലീസ് ..ഉള്ളൊന്ന് കിടുങ്ങി...ഹജീറാ ജാവാണു...[ഹസീറ]
എവിടേക്ക് പോകുന്നു...?
ഹജീറ ക്ക് പോകണം...ഇതാണു മുകളില്‍ ഉദ്ദരിച്ചത്
അവിടേക്ക് പോകുവാന്‍ കഴിയില്ല കര്‍ഫ്യൂ ആണു...അടുത്ത് ആരേലും പരിചയക്കാരുണ്ടെങ്കില്‍ പറയൂ ...
വരാച്ചാ റോഡിലുള്ള എ എസ് മോട്ടോഴ്സില്‍ ഫ്രണ്ട്സ് ഉണ്ട്...

അങ്ങിനെ പോലീസിന്റെ അകമ്പടിയോടെ അവിടേക്ക് പുറപ്പെട്ടു..സ്റ്റേഷനില്‍ നിന്നും കഷ്ടി 500 മീറ്റര്‍...
കോണത്ത്കുന്നില്‍ ചിലങ്കയിലുള്ള മുകേഷ്,ഫല്‍ഗുണന്‍,പിന്നെ പത്തനം തിട്ടയിലുള്ള ഒരു ബാബു...പിന്നെ രണ്ട്മൂന്ന്പേര്‍ വേറേയും...
പോലീസുകാര്‍ എന്നെ അവിടെകൊണ്ടുവന്നാക്കിയിട്ട് സ്ഥലം വിട്ടു...
എടാ നീ എന്തിനിപ്പം ഇങ്ങോട്ടുവന്നു....ഞാന്‍ വന്നതോ...ദ് വല്ലാത്ത ഒരു ചോദ്യം....
“വരാച്ച എന്ന സ്ഥലത്തേക്ക് പോകുന്ന റോഡ് വരാച്ചാ റോഡ്...പ്രകൃതിമുഴുവനും പുകയും കരച്ചിലും ഓലിയിടലും മാത്രം...കത്തുന്ന കടകളും തുണിമില്ലുകളും ഓട്ടവും ആകെ ഒരു ഭീകരാന്തരിക്ഷം...
ദിവസത്തിലെ 24 മണീക്കൂറില്‍ അര മണിക്കൂര്‍ മാത്രം കര്‍ഫ്യൂവിനു ഇളവ്...
“ദിവസവും പാലുതന്നിരുന്ന ഒരു മുസ്ലീം വൃദ്ധയെ കണ്മുമ്പില്‍ ഇട്ട് വെട്ടികൊല്ലുന്ന ഒരു കാഴ്ച ഒന്നാലോചിച്ച് നോക്ക്യേ....
മരണത്തെ ശരിക്കും മുഖാമുഖം കണ്ട് എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ആണുങ്ങളുടെ പാന്‍സ് അഴിച്ച് നോക്കി ജാതി തിരിച്ച് കൊല്ലുന്നു...പെണ്ണിനെ മുസ്ലീം എന്നോ ഹിന്ദുവെന്നോ വ്യത്യാസം ഇല്ലാതെ ബലാല്‍ക്കാരം ചെയ്യുന്നു...പെണ്ണുങ്ങളുടെ ജനനേന്ദ്രിയത്തില്‍ കരിമ്പ് ഒടിച്ച് കയറ്റുന്നു...അവസാനം വെട്ടിനുറ്ക്കുന്നു...ഇന്നും എന്റെ മനസില്‍ മായാതെ കിടക്കുന്ന കാഴ്ചകളാണു...
നീണ്ട 13 ദിവസങ്ങള്‍ വെറും ഉപ്പിട്ട ചോറ് മാത്രം തിന്നു ഞങ്ങള്‍ കുറച്ച് പേരു ജീവിച്ച കാര്യം ഓര്‍ക്കാന്‍ തന്നെ ഭയം തോന്നുന്നു...
ഇതിനിടക്ക് താപ്തീ നദി നീന്തികടന്നുവന്ന ഒരു സൈക്കിള്‍ മെക്കാനിക്കിനെ രക്ഷപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു...
എഴുതുവാന്‍ ഒരു പാടുണ്ട്...എന്നാല്‍ ഓര്‍ക്കാന്‍ പേടിയാവുന്നു....രാത്രികളില്‍ ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട്.......ഇനി അങ്ങിനെയൊന്നു ഉണ്ടാവാതിരിക്കട്ടെ........

No comments:

Post a Comment